കസബ വിമര്‍ശനത്തില്‍ വിവാദങ്ങളും, പരാമര്‍ശങ്ങളും ശക്തമാകുമ്പോള്‍ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വതി. ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല. മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല.
സിനിമകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നത്’.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി നായകനായ കസബയെ പാര്‍വതി വിമര്‍ശിച്ചത്.
ഇതിന് ശേഷം പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പലരീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമ രംഗത്ത് നിന്നുള്ളവരും പാര്‍വതിക്കെതിരെ പ്രതികരണം നടത്തിയിരുന്നു.
തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണത്തിനെതിരെ പാര്‍വതി ഡി.ജി.പി.ക്ക് പരാതി നല്‍കുകയും പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പാര്‍വതി രംഗത്തുവന്നത്
ദി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ പാര്‍വതി പറഞ്ഞു.., പാര്‍വതിയുടെ ലേഖനത്തിലെ വാക്കുകള്‍…
‘ഞാന്‍ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല.
മികച്ചൊരു നടന്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. എന്നെ ആക്രമിച്ചവര്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണമായി വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ പടയ്ക്കിറങ്ങുകയായിരുന്നു അവര്‍. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവര്‍ തിരിച്ചറിയുമായിരുന്നു.
ഒരു കഥാപാത്രത്തിന് ആരുമാവാം. അവര്‍ ലൈംഗിക പീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമൊക്കെയാവാം. എന്നാല്‍, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ കാണിക്കാം. എന്നാല്‍, അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങള്‍ക്ക് കാണിക്കാം.
ഞാന്‍ സര്‍ഗാത്മക സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് എനിക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. അതല്ല വാസ്തവം. സ്ത്രീവിരുദ്ധരെയും പരമ്പര കൊലയാളികളെയും ചിത്രീകരിക്കൂ. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പര്‍സ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കൂ.
സിനിമ സിനിമ മാത്രമാണെന്ന് ജനങ്ങള്‍ പറയും. ആയിരക്കണക്കിന് ആളുകള്‍ രണ്ടര മണിക്കൂര്‍ ഒരു ഇരുട്ടുമുറിയില്‍ ഒന്നിച്ചിരുന്നു ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി താദാത്മ്യം പ്രാപിക്കുകയുമെല്ലാം ചെയ്യുമ്‌ബോള്‍ സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്‌ക്രീനില്‍ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്.
ഈ അവബോധത്തെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഞാന്‍. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്‌നമുണ്ടായിട്ടില്ല.
ലൈംഗികതയും സ്ത്രീവിരുദ്ധതയുമെല്ലാം ചിത്രീകരിക്കുകയും അവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് വാണിജ്യപരമായാണെങ്കില്‍ അവര്‍ക്ക് എന്താണ് പറയാനുള്ളത്. ഇവിടെ വിറ്റഴിക്കപ്പെടുന്നത് എന്താണ്. നിഷേധാത്മകമായ ഒന്നിനെയാണ് ഇവിടെ നല്ലതെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നത്. സ്ത്രീവിരുദ്ധനായ ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കില്‍ നമ്മള്‍ അയാളെ പിന്തുടരില്ല. കാരണം അയാള്‍ വില്ലനാണെന്ന് നമുക്കറിയാം. എന്നാല്‍, ഒരു നായകന് ആഘോഷത്തോടെയുള്ള ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്ബടിയോടെ സ്ലോമോഷന്‍ നടത്തത്തോടെ ഇതേ സീനുകള്‍ ലഭിക്കുമ്‌ബോള്‍ നിങ്ങള്‍ക്ക് അയാളെപ്പോലെയാവാന്‍ തോന്നും. കാരണം അയാള്‍ നായകനാണ്.
ഈ പഠനത്തിന് സമയമെടുക്കും. എന്നാല്‍, ഒന്നിരുന്ന് തെറ്റായ ആദര്‍ശങ്ങള്‍ എങ്ങനെ നമ്മുടെ സാമൂഹികഘടനയുടെ ഭാഗമാക്കായെന്ന് പരിശോധിക്കുമ്‌ബോള്‍ നമുക്ക് അറിയാനാവും മനുഷ്യ മനസാക്ഷിയെ കലകള്‍ എത്രമാത്രം ആഴത്തില്‍ സ്വാധീനിക്കുന്നുവെന്ന്.
സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത എത്രമാത്രം വളര്‍ന്നുവെന്ന് ഒന്ന് നോക്കൂ. നമ്മളോട് യോജിക്കാത്ത ഒരാളും ഇന്ന് സ്വീകാര്യമല്ല. പൗരുഷം കുറഞ്ഞവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന കഥാപാത്രങ്ങളെ എന്തിന് സൃഷ്ടിക്കുന്നു. സ്വവര്‍ഗാനുരാഗികളെയും ഭിന്നലൈംഗികക്കാരെയും മോശപ്പെട്ട രീതിയില്‍ എന്തിന് കൈകാര്യം ചെയ്യുന്നു. ഇവരെ എന്തിന് ഇങ്ങനെ പരിഹാസ കഥാപാത്രങ്ങളാക്കുന്നു. തടിച്ചവരെയും നിറം കുറഞ്ഞവരെയുംവച്ച് ഹാസ്യമുണ്ടാക്കുന്നത് എന്തിനാണ്.
ഇത്തരം അസഹിഷ്ണുതകളോട് എന്തിനാണ് ഇത്ര സഹിഷ്ണുത.
എനിക്ക് അസഹിഷ്ണുതയാണെന്ന് പറഞ്ഞാല്‍ അതെ. സ്ത്രീകളെയും ഇതര വിഭാഗങ്ങളില്‍ പെട്ടവരെയും മോശമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് അസഹിഷ്ണുത തന്നെയാണ്. ഇത്തരം സീനുകള്‍ കണ്ടിരിക്കാന്‍ എനിക്കാവില്ല. ഇതെന്റെ സിനിമാ വ്യവസായമാണ്. ഞാന്‍ ഇവിടെ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്. ഇതിനെക്കുറിച്ച് യുക്തിസഹമായ തര്‍ക്കത്തില്‍ ഏര്‍പ്പടാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളും വേണം എന്നു മാത്രമാണ് എനിക്ക് നിര്‍ബന്ധമുള്ളത്.
സ്ത്രീവിരുദ്ധത കേരളത്തില്‍ മാത്രമാണുള്ളതെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണെന്ന് വന്നെങ്കില്‍ മാത്രമേ ഇതിനൊരു അറുതി ഉണ്ടാവൂ. ഇവിടെ ഇത്രയെങ്കിലും ബഹളമുണ്ടാകുന്നുണ്ടല്ലോ. ഇതുവഴി മാറ്റത്തിനുള്ള വഴിയൊരുക്കാന്‍ നമുക്കാവും.
ഇതിന് മുന്‍പും പലരും എന്നെ പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവര്‍ എന്തു പറഞ്ഞു എന്നതില്‍ ഉപരി ഒരു സ്ത്രീ സംസാരിച്ചുതുടങ്ങുന്നാണ് അസഹിഷ്ണുതയ്ക്ക് കാരണമാകുന്നത്.
സ്ത്രീവിരുദ്ധ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാല്‍ അതൊരു തെറ്റാണെന്നു പോലും തിരിച്ചറിയപ്പെടുന്നില്ല. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ മോശം പരാമര്‍ശം നടത്തുമ്‌ബോള്‍ സ്ത്രീകള്‍ തന്നെ നാണിച്ച് ചിരിക്കുന്നു. സമൂഹത്തിലെ ചെറിയ കൂട്ടങ്ങളിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളാണ് സിനിമാ തിയ്യേറ്ററിലും കാണുന്നത്. അവിടെ എല്ലാവരും ഇതിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിതരാവുകയാണ്.
മിണ്ടാതിരിക്കാനും അധിക്ഷേപിക്കപ്പെടാനും വിധിക്കപ്പെട്ടവരാണെന്ന് സ്ത്രീകള്‍ സ്വയം ചിന്തിക്കുകയാണ്. വിമോചനത്തില്‍ നിന്ന് ഏറെ അകലെയാണ് അവര്‍.
സന്തോഷത്തെക്കുറിച്ചുള്ള അവരുടെ ധാരണയുമായി ചേര്‍ന്നു പോകാത്തതിനാല്‍ ഞാനൊരു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് പല സ്ത്രീകള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഞാന്‍ അപൂര്‍ണയായ ഒരു വ്യക്തിയാണെന്ന് പലരും ധരിച്ചിരിക്കുകയാണ്.
എന്റെ സിനിമയിലെ വേഷത്തിന്റെയും സിനിമയില്‍ ഞാന്‍ ചെയ്ത ലിപ്‌ലോക്ക് സീനിനെയുമെല്ലാം വിമര്‍ശിക്കുന്നവരുണ്ട്. സിനിമയില്‍ ഒരു കാമുകനുമായ ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്ല്യമാകുന്നത് എങ്ങനെ.
അത്തരം ഒരു സീന്‍ ചെയ്തതിനാല്‍ എനിക്ക് മറ്റ് വിമര്‍ശനങ്ങളൊന്നു നടത്താന്‍ യോഗ്യതയില്ലെന്നാണ് പലരുടെയും ധാരണ. ഇത് സ്ത്രീകളുടെ വിശുദ്ധിയെന്ന നൂറ്റാണ്ടുകളായി വച്ചു പുലര്‍ത്തുന്ന പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ്. കന്യകാത്വം നഷ്ടപ്പെട്ട, പുരുഷ സ്പര്‍ശനമേറ്റ സ്ത്രീ വിശുദ്ധയല്ലെന്നാണ് ധാരണ. അവളുടെ വാക്കിന് പിന്നെ വിലയില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങളെവച്ചാണ് എന്റെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാം. ഞാന്‍ ചെയ്ത ഒരു കഥാപാത്രവും സ്ത്രീവിരുദ്ധതയെ നല്ല കാര്യമായി കാണിച്ചിട്ടില്ല. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ അത് മാനഭംഗത്തിന്റെയും വധഭീഷണിയുടെയുമെല്ലാം ക്രിമിനല്‍ തലത്തില്‍ എത്തുകയാണ്.
എന്റെ പ്രായവും ഒരു ഘടകമാണ്. കുറച്ചുകൂടി മുതിര്‍ന്ന ഒരു സ്ത്രീയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെങ്കില്‍ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ചെറുപ്പക്കാരിയായ എനിക്ക് എങ്ങനെയാണ് ഇതുപോലെ സംസാരിക്കാന്‍ കഴിയുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ നിങ്ങളുടെ ശാരീരിക സവിശേഷതകള്‍ വച്ചാണ് പിന്നെ വിര്‍മശനം.
എന്നോട് മൗനം അവലംബിക്കാന്‍ പറയുന്നവരുണ്ട്. പ്രശ്‌നങ്ങള്‍ താനെ കെട്ടടങ്ങുമെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നാല്‍ അടുത്ത തവണയും എനിക്ക് മിണ്ടാതിരിക്കേണ്ടി വരും. അപ്പോള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ഭയന്ന് മിണ്ടാതിരിക്കേണ്ടിവരും. ഞാന്‍ നിയമം അനുസരിക്കുന്ന, നികുതിയടയ്ക്കുന്ന ഒരു പൗരയാണ്. അതുകൊണ്ടുതന്നെ മറ്റാരെയും പോലെ എനിക്കുമുണ്ട് സംസാരിക്കാനുള്ള അവകാശം.
ഇന്ന് സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകളെ ചിത്രീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉണ്ട്. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്യപ്പെട്ടശേഷം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാനും ചര്‍ച്ച ചെയ്യാനും ഒരു വേദിയില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതിന് മുന്‍പ് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് അതൊക്കെ കൈകാര്യം ചെയ്തിരുന്നതും. ഇനി അതുണ്ടാവില്ല. സ്ത്രീകള്‍ എന്ന നിലയില്‍ തൊഴിലിടത്തെ ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അറിയണം. അതിനെക്കുറിച്ച് ചര്‍ച്ചകളും നടക്കണം. അങ്ങനെയാണ് ഡബ്ല്യുസിസി ഉണ്ടായത്.
അസോസിയേഷന്‍ വഴി ഞങ്ങള്‍ പുരുഷന്മാരെ ആക്രമിക്കുകയാണെന്നൊരു ധാരണയുണ്ട്. അതുകാരണമാണ് ചിലര്‍ ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്നത്. അതൊരു മോശം പദമാണെന്നാണ് അവരുടെ ധാരണ. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇവര്‍ കാലാന്തരേണ മനസ്സലാക്കിക്കൊള്ളും.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. തലമുറകളായി നമ്മള്‍ മറച്ചുവച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ ഒരു സൈന്യം തന്നെ ഉയര്‍ന്നുവരുന്നുണ്ട്. നിയമവും സ്‌നേഹവും ബഹദമാവും വഴി ഇത്തവണ ഇതൊക്കെ പരിഹരിക്കപ്പെടും.
ഇത് പാശ്ചാത്ത്യ നാടുകളില്‍ ആരും മോശപ്പെട്ട പദപ്രയോഗങ്ങള്‍ നടത്താറില്ല. ഒരുപക്ഷേ പത്ത് വര്‍ഷം കഴിഞ്ഞാല്‍ തീന്‍മേശയില്‍ ആരെങ്കിലും ഇത്തരമൊരു തമാശ പറഞ്ഞാല്‍ ആളുകള്‍ ചിരിക്കാതിരിക്കും. അതൊന്നും തമാശകളെന്ന് തിരിച്ചറിയുന്ന ദിവസം വരും.’
കേരള സമൂഹത്തില്‍ വ്യക്തമായി പുരുഷാധിപത്യം നിലനില്‍ക്കുന്നുവെന്ന് ഷക്കീല. ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്താലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയിലെ കാര്യം മാത്രമല്ല. കേരളത്തിലുള്ളത് പുരുഷകേന്ദ്രീകൃത സമൂഹമാണെന്ന് ഷക്കീല പറയുന്നു. ഒരുപാട് താരങ്ങള്‍ ഗ്ലാമര്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഷക്കീല ചിത്രങ്ങളെ സോഫ്ട് പോണ്‍ ലിസ്റ്റിലാക്കിയത് സമൂഹമാണ്. കേരളത്തില്‍ പുരുഷാധിപത്യമുണ്ട്. ആണുങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. പെണ്‍കുട്ടികള്‍ നന്നായി പഠിച്ചാലും പ്രചോദനം നല്‍കാന്‍ ആരുമുണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ ഒരു സ്ത്രീ എത്ര നേട്ടങ്ങള്‍ കൊയ്താലും ആരും ശ്രദ്ധിക്കില്ല.
എന്റെ സിനിമകള്‍ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവര്‍ മാന്യന്മാരായിരിക്കും. പക്ഷേ എന്നെ സമൂഹത്തില്‍ ഇവര്‍ മാറ്റിനിര്‍ത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചില്ല. എന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്. അതുകൊണ്ട് പൊതുസമൂഹവുമായി വലിയ ബന്ധമില്ല. സിനിമ തിരഞ്ഞെടുക്കാന്‍ എനിക്ക് അറിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും നല്ല സിനിമയില്‍ അഭിനയിച്ചാല്‍ ഇത്തരം സിനിമകള്‍ ആര് ചെയ്യും. എനിക്ക് സെലിബ്രിറ്റിയാവേണ്ട.
സിനിമയില്‍ സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്നത്തെ സിനിമയിലെ പെണ്‍കുട്ടികളെ ഞാന്‍ അഭിനന്ദിക്കുന്നു. അവര്‍ കുറച്ച്കാലം ജോലി ചെയ്ത് പണമുണ്ടാക്കി തിരിച്ചു പോകുന്നു. അവര്‍ കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. എന്റെ അവസ്ഥ നേരെ വിപരീതമാണ്. ഞാന്‍ കുടുംബം നോക്കാന്‍ സിനിമയില്‍ വന്നതാണ്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കായിരുന്നു.
2000 ല്‍ എന്റെ സിനിമകള്‍ നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയപ്പോള്‍ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകരുടെ സമ്മര്‍ദമായിരുന്നു അതിന് കാരണം. എന്നെ പിന്തുണച്ച് ആരും വന്നിട്ടില്ല. വനിതാ സംഘടനകള്‍ പോലും എന്നെ സഹായിച്ചിട്ടില്ല. ഷൂട്ടിങ്ങിനടയില്‍ കിട്ടുന്ന സമയത്താണ് ഞാന്‍ കഥ കേള്‍ക്കാറുള്ളത്. ഞാന്‍ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോള്‍ അതുകാണാന്‍ എന്റെ മേക്കപ്പ്മാനോട് നിര്‍ദ്ദേശിച്ചു. അയാള്‍ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: കന്യസ്ത്രീയുടെ വേഷത്തില്‍ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവന്‍ നഗ്‌നയാണ്. ഈ സംഭവം ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി.
പിറ്റേ ദിവസം ഞാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മേലാല്‍ മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി. ഇരുപത്തിമൂന്ന് മലയാള സിനിമകള്‍ക്ക് ഞാന്‍ മുന്‍കൂറായി പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ചു കൊടുത്തു. ആരെയാണ് ഞാന്‍ കുറ്റപ്പെടുത്തേണ്ടത്. എനിക്ക് ആ കാലത്ത് വീട്ടില്‍ പോകാന്‍ പോലും എനിക്ക് സമയം കിട്ടാറില്ലായിരുന്നു. മലയാള സിനിമ വിട്ടപ്പോള്‍ അമ്മയോട് എന്റെ ഇത്രയും കാലത്തെ സംമ്പാദ്യമെവിടെയെന്ന് ഞാന്‍ തിരക്കി. അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയില്‍ ഒന്നും ഇല്ലാതത്ത് എന്റെ മാത്രം കുറ്റമാണ്.
സില്‍ക്ക് സ്മിതയപ്പോലെ ശരീരഭംഗിയും മുഖസൗന്ദര്യവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ സിനിമകള്‍ ഹിറ്റായി. പക്ഷേ എനിക്ക് നല്ല ഭാഗ്യമുണ്ടായിരുന്നു. സിനിമയില്‍ കയറണമെങ്കില്‍ നേരായ വഴിയിലൂടെ പോകുക. അഡ്ജസ്റ്റ്‌മെന്റിന് നില്‍ക്കരുത്. ഞാന്‍ സിനിമയില്‍ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്. അല്ലാതെ ആര്‍ക്കും വഴങ്ങി കൊടുത്തിട്ടില്ല.
മലയാളനടിയും സംവിധായകനും തമ്മിലുള്ള സ്വകാര്യരംഗങ്ങളുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനെതിരെ നടി സൈബര്‍ പൊലീസിന് പരാതി നല്‍കി. അടുത്തിടെയാണ് നടി വിവാഹിതയായത്. 2013ല്‍ സംവിധായകന്‍ ആലപ്പുഴയുടെ പശ്ചാത്തലത്തില്‍ ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വെച്ചുള്ള ചിത്രങ്ങളാണെന്ന് കരുതുന്നു. ഈ സംവിധായകന്റെ സിനിമയില്‍ നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു നടിക്ക്. പിന്നീട് ഇദ്ദേഹത്തിന്റെ സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല.
പക്ഷെ, അദ്ദേഹത്തിന്റെ ഗുരു സംവിധാനം ചെയ്ത സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. 2011ല്‍ പ്രശസ്തനായ തിരക്കഥാകൃത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ചിത്രത്തിലും നായികയായി. ദിലീപ് നായകനായി അഭിനയിച്ച, വിദേശത്ത് ചിത്രീകരിച്ച സിനിമയില്‍ രണ്ട് നായികമാരില്‍ ഒരാളായും നായിക അഭിനയിച്ചു. ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും മുന്‍നിരയിലേക്ക് എത്താനായില്ല. ചിലചാനല്‍ പരിപാടികളില്‍ അവതാരകയായി. അതിനിടെയായിരുന്നു വിവാഹം.
വിവാഹശേഷം ആരോ വ്യാജ ഫെയ്‌സ്ബുക്കിലൂടെ , വേറെ പെണ്ണിനെ കിട്ടിയില്ലേ എന്ന് ഭര്‍ത്താവിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് നടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുമ്പ് പല മലയാളനടിമാരുടെയും വ്യാജ ഫോട്ടോസ് സോഷ്യല്‍മീഡിയയില്‍ വയറലായിരുന്നു. അതിനെതിരെ അവര്‍ പരാതി നല്‍കിയിരുന്നു. ആശാശരത്തിന്റെയും രചനനാരായണന്‍ കുട്ടിയുടെയും പേരില്‍ വ്യാജ വീഡിയോസ് ഇറങ്ങിയിരുന്നു. ഇരുവരും നല്‍കിയ പരാതിയില്‍ പ്രതികളെ പിടികൂടിയിരുന്നു.
സംവിധായകനൊപ്പം ഉള്ള ചില ചിത്രങ്ങളും ഒപ്പം മോര്‍ഫ് ചെയ്തതെന്ന് തോന്നിപ്പിക്കുന്ന ചില നഗ്ന ചിത്രങ്ങളും ആണ് വാട്ട്സ് ആപ്പ് പോലുള്ള മീഡിയകളിലൂടെ പ്രചരിക്കുന്നത്.
മാസ്റ്റര്‍പീസില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെയും അദ്ദേഹത്തെ ആദ്യമായി കണ്ടതിന്റെയുമൊക്കെ വിശേഷം പങ്കുവെയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരു അഭിമുഖത്തിലാണ് പണ്ഡിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ക്ലാപ്പ് ബോര്‍ഡ് അടിക്കുന്നത് പോലും എന്തിനാണെന്ന് അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നത്, അവരോട് പോകാന്‍ പറ എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്ക് ഏറെ പ്രചോദനമായെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. സ്വന്തം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സെറ്റില്‍ എത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ ദൂര ഒതുങ്ങിനിന്നു. അപ്പോഴാണ് മമ്മൂക്ക അന്വേഷിച്ചെന്ന് ഒരാള്‍ വന്നു പറഞ്ഞത്. ഓടിച്ചെന്ന് അനുഗ്രഹം വാങ്ങി. എന്തിനാണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ടെന്‍ഷനാണെന്ന് പറഞ്ഞു. പേടിക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി. സിനിമയില്‍ എന്തിനാണ് ക്ലാപ്‌ബോര്‍ഡ് അടിക്കുന്നത് എന്ന് പോലും അറിയാത്തവരാണ് നിന്നെ വിമര്‍ശിക്കുന്നതെന്നും അവരോട് പോയി പണി നോക്കാന്‍ പറയെന്നുമുള്ള പഞ്ച് ഡയലോഗ് മമ്മൂക്ക പറഞ്ഞത് പ്രചോദനമായി.
തന്റെ സിനിമകളുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു സര്‍പ്രൈസ് പറയാനുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. കാര്യങ്ങളൊക്കെ ഒത്തുവന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നും സന്തോഷ് വെളിപ്പെടുത്തി. എന്നാല്‍, ആരാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞില്ല.
ഞാന്‍ അട്ടപ്പാടിയില്‍ ഭക്ഷ്യസാധനങ്ങള്‍ നല്‍കിയപ്പോഴും നേഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കിയപ്പോഴും എന്റെ പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചിലര്‍ കളിയാക്കി. ഇതൊക്കെ ചെയ്തിട്ട് വേണോ മലയാളികള്‍ക്ക് എന്നെ അറിയാന്‍ എന്നായിരുന്നു സന്തോഷിന്റെ പ്രതികരണം.
‘റിയാലിറ്റി ഷോയില്‍നിന്ന് ലഭിച്ച പണത്തിന്റെ പകുതിയാണ് അട്ടപ്പാടിയിലും മറ്റും ചെലവഴിച്ചത്. ഓണം ആഘോഷിച്ചത് അവര്‍ക്കൊപ്പമാണ്. സിനിമയില്‍നിന്ന് കിട്ടിയ പണമാണ് അടുത്തിടെ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കിയത്. ഇതൊന്നും ഒരു ചാനലുകാരെയും അറിയിച്ചില്ല. കോളനിയുടെ അവസ്ഥ കണ്ടപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പണം നല്‍കാന്‍ സാധിക്കുന്നവര്‍ അത് ചെയ്യണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരുപാട് പേര്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു അവരെയൊക്കെ കോളനിക്കാരുമായി കണക്ട് ചെയ്ത് കൊടുക്കുകയും ചെയ്തു. അതിലും നെഗറ്റീവ് കണ്ട ആളുകളുണ്ടായിരുന്നു’- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ രസകരമായ പോസ്റ്റിട്ടിരിക്കുകയാണ് നടൻ ജോയ്മാത്യു. എന്നാൽ കുറിപ്പ് സ്വന്തം തലയിൽ ഉദിച്ചതോ താൻ ഉണ്ടാക്കിയതോ അല്ലെന്നും ഒരു സുഹൃത്ത് വാട്ട്സ് അപ്പിലൂടെ അയച്ചു തന്നതാണെന്നും ജോയ് മാത്യു പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
സത്യമായും ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യം എന്റെ തലയിൽ ഉദിച്ചതോ ഞാൻ ഉണ്ടാക്കിയതോ അല്ല എന്റെ ഒരു സുഹൃത്ത് വാട്സാപ്പിലൂടെ അയച്ചു തന്നതാണ്. വായിച്ചപ്പോൾ ഇതിൽ സത്യത്തിന്റെ അംശമുള്ളതായി തോന്നിയതിനാൽ എന്റെ വായനക്കാർക്ക് വേണ്ടി ഇവിടെ പോസ്റ്റുന്നു.
ഞാൻ ഒരു മതത്തിന്റേയും അടിമയല്ല. ഇത് വായിച്ചപ്പോൾ ഹിന്ദുവാകുന്നതാണ് നല്ലതെന്നും തോന്നി പക്ഷെ ഏത് ഹിന്ദു? നമ്പൂതിരി? നമ്പ്യാർ? നായർ? ഈഴവൻ?. ഇനി അതുമല്ല ഒരു ദളിത് എങ്കിലും ആകാൻ പറ്റുമോ? ഉണ്ടെങ്കിൽ അതിനുള്ള വഴി എന്ത് എന്നുകൂടി പറഞ്ഞു തരണേ.
ഹിന്ദുവായി ജീവിച്ചാലുള്ള ഗുണങ്ങൾ
ചെറുപ്പം തൊട്ടേ മതം പഠിക്കാൻ പോണ്ട..
എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യരുതെന്നോ
എങ്ങനെ ജീവിക്കണമെന്നോ കർശന നിയമങ്ങളില്ല…
തൊപ്പി വെക്കണ്ട…
സുന്നത്ത് നടത്തേണ്ട…
മാമോദീസ മുങ്ങണ്ട…
രാവിലെ എണീറ്റ്
അമ്പലത്തിൽ പോണ്ട…
വിശ്വാസമുള്ളോർക്ക് പോയാ മതി.
പോണന്നു തോന്നുമ്പോ
ഏതമ്പലത്തിലും
ജാതിയോ ഭാഷയോ ആരാധനാ ക്രമമോ
നോക്കാതെ പോകാം.
പോയാലും പോയിട്ടില്ലേലും
അമ്പലത്തിലെ പൂജാരിയോ കമ്മറ്റിക്കാരോ കണ്ണുരുട്ടി കാണിക്കില്ല…
ദൈവഭയമില്ലാത്തോനെന്ന് പറഞ്ഞ്
ചാപ്പ കുത്തില്ല..,
മതത്തീന്ന് പുറത്താക്കില്ല..
ചത്താൽ തെമ്മാടിക്കുഴിയിലേക്കെന്ന് വിധിയെഴുതില്ല..
കല്യാണം കഴിക്കാൻ മതമേലധ്യക്ഷന്മാരുടെ നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് വേണ്ട..
ശുപാർശക്കത്ത് വേണ്ട…
ചെക്കനെങ്ങനാ ആളെന്ന് അന്വേഷിക്കാൻ
അമ്പലത്തിലേക്ക് പോകില്ല…
മതദൈവ വിശ്വാസിയാണോന്ന്
പെണ്ണ് വീട്ടുകാർ അന്വേഷിക്കില്ല…
പെണ്ണ് മതവിശ്വാസിയാണോന്നോ
916 ഹിന്ദുവാണോന്നോ ഹിന്ദു മതാചാര പ്രകാരം
ജീവിക്കുന്നവളാണോന്നോ നോക്കാറില്ല…
ഇഷ്ടത്തിന് ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി
സ്വസ്ഥജീവിതം നയിക്കാം.
കള്ള് കുടിക്കാൻ നിരോധനമില്ലാത്തതു കൊണ്ട് , കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് ഭ്രാന്ത് പിടിക്കേണ്ട,സിനിമ കാണാം
ഡാൻസ് കളിക്കാം പാട്ട് പാടാം
പലിശയ്ക്ക് പണം കൊടുക്കാം ,വാങ്ങാം
ആർക്കും വോട്ടു ചെയ്യാം,
എങ്ങനേം ജീവിക്കാം നിയമങ്ങളില്ല…
മരണാനന്തര പേടിപ്പിക്കലുകളില്ല
മദ്യപ്പുഴയെയും ഹൂറിമാരെയും സ്വപ്നം കണ്ട് ഒരു ജന്മം വെറുതെ കളയണ്ട. നരകത്തിൽ വിറക് കൊള്ളിയാക്കുമെന്ന് പേടിക്കണ്ട..
ഉൽപ്പത്തി മുതൽ പ്രപഞ്ചഘടന വരെ;
ആധുനിക ശാസ്ത്ര വിരോധമായതൊന്നും
ഇതിലില്ല
സമയമുള്ളവർക്ക്
വേദങ്ങൾ പഠിച്ചാൽ
ഏതു നിരീശ്വരവാദിയുടെ ചോദ്യത്തിന്നും
ഉത്തരം പറയാം.
പെണ്ണിന് പ്രത്യേകം നിയമാവലികളില്ല…
പെണ്ണിന് പ്രത്യേകം നിരോധനങ്ങളില്ല…
കൂട്ടം കൂടി ഒരുത്തനും തെറി പറയില്ല..
കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും..
ചെറുപ്പം മുതലേ ഡാൻസിനയക്കും…
പാട്ടിനയക്കും… സ്പോർട്ട്സിനയക്കും…
മുഖം മൂടണ്ട ,തലയും . ഇഷ്ടമുള്ള വസ്ത്രം ധരിക്കാം..
അവൾക്ക് വേറെത്തന്നെ ഭക്ഷണസ്ഥലമില്ല..
ആൾക്കൂട്ടത്തിൽ വിലക്കുകളില്ല…
നിയമങ്ങളില്ല.. നിരോധനങ്ങളില്ല…
എത് മതത്തിലെ ദൈവത്തെയും പ്രാർത്ഥിക്കാം ,
നക്ഷത്രം തൂക്കാം,
പുൽക്കൂടൊരുക്കാം
ഏതുത്സവവും ആഘോഷിക്കാം,
ഇങ്ങോട്ടു കിട്ടിയില്ലെങ്കിലും
ക്രിസ്മസ് ,ഈസ്റ്റർ, ഈദ്,നബിദിനാശംസകൾ സുഹൃത്തുക്കൾക്ക് അയക്കാം.
ഒരുത്തനും ചോദിക്കില്ല;
പിന്നെ ഇതു ഷെയർ ചെയ്യാൻ
ആരെയും പേടിക്കേണ്ട !
സുഖം സുന്ദരം സ്വസ്ഥം സ്വാതന്ത്ര്യം..
ഇഷ്ടം പോലെ ജീവിതം.!!
മതമുണ്ടോന്ന് ചോദിച്ചാൽ ഉണ്ട്…
മതമില്ലേന്ന് ചോദിച്ചാൽ ഇല്ല.!
അയല്‍ക്കാരന്റെ ബാഗു തട്ടിപ്പറിച്ച പിടിച്ചുപറി സംഘത്തെ കീഴ്‌പ്പെടുത്തി ചലച്ചിത്ര താരം അനീഷ് ജി മേനോന്‍. വീടിനു സമീപത്ത് നിന്നു സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റും അയല്‍വാസിയുമായ വ്യക്തിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെയാണ് അനീഷ് സാഹസികമായി പിടികൂടിയത്.
കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടിയാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്. സിനിമാ സീനുകളെ വെല്ലുന്ന സംഘട്ടനത്തിലൂടെയാണ് താരം സംഘത്തെ പിടികൂടുന്നത്. പുറകില്‍ ഇരിക്കുന്നയാളെ അനീഷ് പിടികൂടിയെങ്കിലും മോഷ്ടാക്കള്‍താരത്തെ റോഡിലൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ടുപോവുകയും ചെയ്തു.
ബൈക്കില്‍ വലിച്ചിഴച്ചെങ്കിലും പിടി വിടാന്‍ തയ്യാറാകാതിരുന്ന അനീഷ് ഒരാളെ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ട് പേരും ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.
മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അനീഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഒടിയന്‍ സിനിമയുടെ ചിത്രീകരണ ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു അനീഷ്. പരിക്ക് ഭേദമായതിന് ശേഷമാകും ലൊക്കേഷനിലേക്ക് തിരിച്ച് പോവുക.
‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ ഫാസിലുമായി പ്രിയദര്‍ശന്‍ സംസാരിക്കാന്‍ ഇടയായത്. ഫാസില്‍ അപ്പോള്‍ ‘എന്റെ സൂര്യപുത്രിക്ക്’ ചെയ്തുകൊണ്ടിരിക്കുകയാണ്. കഥയൊന്നുമായില്ലെന്ന് പ്രിയന്‍ പറയുന്നതുകേട്ട് ഫാസില്‍ പറഞ്ഞത് ഇങ്ങനെയാണ്:
‘എന്റെ സൂര്യപുത്രി അമ്മയെ തിരഞ്ഞുപോകുന്ന മകളുടെ കഥയാണ്. അച്ഛനെ തിരഞ്ഞുപോകുന്ന മകളെ പരീക്ഷിക്കൂ’ ഫാസില്‍ അത്ര കാര്യമായിട്ടല്ല പറഞ്ഞതെങ്കിലും പ്രിയദര്‍ശനെ അത് സ്പര്‍ശിച്ചു.
കിലുക്കം എന്ന ചിത്രം അതുതന്നെയായിരുന്നു. രേവതി അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രം അച്ഛനെ തിരഞ്ഞുപോകുന്ന കഥ. ഗൈഡ് ജോജിയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നിശ്ചലും കിട്ടുണ്ണിയുമെല്ലാം ഈ കഥയിലേക്കുള്ള വഴികള്‍ മാത്രം.
കിലുക്കം മെഗാഹിറ്റായി, സൂര്യപുത്രിയും. പക്ഷേ സമാനസ്വഭാവമുള്ള കഥയാണെങ്കിലും ഒറ്റനോട്ടത്തില്‍ എവിടെയും സമാനത കാണാനാവില്ല എന്നതാണ് പ്രത്യേകത. സൂര്യപുത്രി കൂടുതല്‍ ഗൗരവ ഭാവമണിഞ്ഞപ്പോള്‍ കിലുക്കം ചിരിക്കിലുക്കമായി തീര്‍ന്നു.
തമിഴില്‍ മുന്‍നിര നടിയായി തിളങ്ങിനില്‍ക്കെ വിവാഹവും കുഞ്ഞുമൊക്കെയായി കളം വിട്ട നടിയാണ് സ്‌നേഹ. പിന്നീട് അമ്മയായതിന് ശേഷം മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറില്‍ നായികയായി മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. മലയാളത്തില്‍ മികച്ച കഥാപാത്രത്തിലൂടെ മടങ്ങിവരവ് നടത്തിയെങ്കിലും നടിയുടെ തമിഴ് സിനിമയിലെ മടങ്ങിവരവ് നിരാശയോടെയെന്നാണ് സൂചന.
തമിഴില്‍ ഒരു മികച്ച മടങ്ങി വരവിന് കാത്തിരിക്കുകയായിരുന്ന സ്‌നേഹ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഇപ്പോള്‍ തിരിച്ചെത്തിയത്. ചിത്രം നല്‍കുന്ന നല്ല സന്ദേശം തന്നെയായിരുന്നു സ്‌നേഹ അത് എറ്റെടുക്കാന്‍ കാരണം. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ആകെ നിരാശയിലാണ് താരം. കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ട് വെറും 5 മിനിട്ട് മാത്രമാണ് സിനിമയില്‍ നടിയുള്ളത്.
തമിഴിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍, ലഭിക്കുന്ന വേഷം എത്രത്തോളം മികവുറ്റതാക്കാന്‍ കഴിയുമോ അത്രയും മികച്ചതാക്കണം എന്നായിരുന്നു ആഗ്രഹം. അതിന് വേണ്ടി എന്തിനും സ്‌നേഹ തയ്യാറുമായിരുന്നു.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിന് വേണ്ടി അതിന് തയ്യാറായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു.
പതിനെട്ട് ദിവസമാണ് എന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്. മിക്കതും വീടിന് അകത്ത് വച്ചുള്ളത് തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് വേഷം മാറണം. പല ഷോട്ടുകളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍, ഞാന്‍ തളര്‍ന്നുവെങ്കിലും ചിത്രവുമായി പൂര്‍ണമായും സഹകരിച്ചു.
എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ എനിക്ക് ഹൃദയം തകര്‍ന്നു. 18 ദിവസം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതില്‍ അവസാനത്തെ മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും എന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കി. സ്‌നേഹ പറയുന്നു.
കഷ്ടപ്പെട്ട് തടി കുറച്ചതൊക്കെ വെറുതെയായി. അത്തരം രംഗങ്ങളൊന്നും സിനിമയ്ക്ക് ആവശ്യമായേ വന്നില്ല. ഇപ്പോള്‍ എന്റെ ശരീരത്തോട് എനിക്ക് തന്നെ പരിഹാസം തോന്നുകയാണ് താരം പറഞ്ഞു.
ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോഴാണ് പറഞ്ഞത്, മാഡത്തിന് മേക്കപ്പ് വേണ്ട. മുഖം സഹതാപത്തിന്റേതായിരിക്കണം എന്ന്. പക്ഷെ അക്കാര്യം കഥ പറയുമ്പോള്‍ പറഞ്ഞില്ല. എന്നാല്‍ ചിത്രം നല്‍കുന്ന സന്ദേശം ഓര്‍ത്ത് അതിനും തയ്യാറായി. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നത് എനിക്ക് പ്രശ്‌നമല്ല. പക്ഷെ പ്രസന്നതയുള്ള വേഷമാണെന്ന് പറഞ്ഞാണ് വിളിച്ചത് എന്നും താരം പറഞ്ഞു.
തമിഴില്‍ ബ്രേക്ക് ആവുമെന്ന് കരുതിയ വേഷത്തെ ഇങ്ങനെ ഒതുക്കി കളഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലും ആണ് താരം.
ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ കാര്‍ത്തി. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹിയായ ജീവന്‍ കുമാറാണ് വാഹനാപകടത്തില്‍ മരിച്ചത്. 27 വയസ്സായിരുന്നു.
ചെന്നൈയില്‍ നിന്ന് തിരുവണ്ണാമലൈക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ജീവന്‍ കുമാര്‍ സഞ്ചരിച്ചിരുന്നത്. ജീവന്റെ സുഹൃത്ത് ദിനേഷും അപകടത്തില്‍ മരിച്ചു. കാറില്‍ ഒപ്പമുണ്ടായവരെല്ലാം അത്യസന്ന നിലയില്‍ ആശുപത്രിയിലാണ്.
ജീവന് ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമാണ് കാര്‍ത്തിയെത്തിയത്. പക്ഷേ ആരാധകന്റെ ജീവനില്ലാത്ത ശരീരം കണ്ടപ്പോള്‍ കാര്‍ത്തിയുടെ നിയന്ത്രണം വിട്ടു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ജീവന്റെ വിവാഹം. വിവാഹത്തില്‍ കാര്‍ത്തി പങ്കെടുത്തിരുന്നു.
വീഡിയോ കടപ്പാട്: പോളിമർ ന്യൂസ്
നടന്‍ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ അതിഥിയെ എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ ടാക്സി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ഗുരുതര പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍ കുഞ്ഞുമോന്‍ മുഹമ്മദ്.
സംഭവത്തെ പറ്റി ഡ്രൈവർ പറയുന്നത് ഇങ്ങനെ :
കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയല്‍ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 നുള്ള ട്രിപ്പില്‍ മുബൈയില്‍ നിന്നെത്തിയ ദമ്പതികളും പെണ്‍കുഞ്ഞുമായിരുന്നു യാത്രക്കാര്‍. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തുവലും കറങ്ങി കല്ലാറിലെത്തിയപ്പോള്‍ 6 മണിയോടുത്തിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടിലേക്കുള്ള വഴിയെക്കുറിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൊബൈലില്‍ വിളിച്ച് അറിയിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമായി.
ഇതേത്തുടര്‍ന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുമുണ്ടായി. ഇത്രയുമായപ്പോഴേക്കും കാറിലെ യാത്രക്കാരാിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്തതകളും മൂലം അവശയായി. റിസോര്‍ട്ടില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായ വിളി മൂലം കാര്‍ ഓടിക്കാന്‍ വിഷമം നേരിട്ടതോടെ മൊബൈല്‍ ഓഫാക്കി. 6 മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോര്‍ട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ഗെയിറ്റ് തുറന്നില്ല.
തുടര്‍ന്ന് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത്. പിന്നീടായിരുന്നു കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ധനം റിസോര്‍ട്ടിലെത്താന്‍ വൈകിയത് മനഃപ്പൂര്‍വ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമര്‍ശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മര്‍ദ്ധനം. തെറ്റ് തന്റേതല്ലെന്ന് കാര്‍ യാത്രക്കാര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കുന്നത് കാര്യമാക്കാതെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.
രക്തത്തില്‍കുളിച്ച നിലയില്‍ കുഞ്ഞുമോന്‍ റോഡില്‍ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു.തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവര്‍ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടക്ക് ബോധം മറഞ്ഞ് അനക്കം മുട്ടിയ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളതളിച്ചും നാവില്‍ വെള്ളം ഇറ്റിച്ച് നല്‍കിയും മറ്റുമാണ് താന്‍ അടിമാലിയില്‍ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവര്‍ ബേബി പറഞ്ഞു.
20 വര്‍ഷത്തോളമായി ടുറിസ്റ്റുകള്‍ക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പ് നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ നാളെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ വിവരണം. ദമ്പതികളിലെ സ്ത്രീയോടും റിസോര്‍ട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞോമോന്‍ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോന്‍ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയില്‍ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാള്‍ക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി ഐ പറഞ്ഞു.