ഒടിയന്‍ ലുക്കില്‍ എത്തിയ ലാലേട്ടനെ കാണാന്‍ എല്ലാവര്‍ക്കും എപ്പോഴും ആകാംക്ഷയാണ്. താര രാജാവിന്റെ പുതിയ രൂപം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയയെങ്കിലും ക്രിസ്മസ് ആശംസകളുമായി എത്തിയ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആരാധകരുടെ മനസ്സ് നിറഞ്ഞു.
ചുവന്ന ചെക്ക് ഷര്‍ട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടന്‍ പഴയതിനേക്കാള്‍ ചെറുപ്പമായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിലവില്‍ ഒടിയന്റെ ചിത്രീകരണത്തിലാണ് താരം.
നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്‍. മാതൃഭൂമി ചാനല്‍ സംഘത്തിനെ തടഞ്ഞ നടന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂെയാണ് ഹരിഷ് തന്റെ നിലപാടറിയിച്ചത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല- ഹരിഷ് പറഞ്ഞു
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം……….
ഉണ്ണി മുകുന്ദന്‍ എന്ന നടനെ എനിക്കറിയില്ല. മേജര്‍ രവിക്കിട്ട് ഒരെണ്ണം കൊടുത്തു എന്നറിയുംവരെ എനിക്കീ ഉണ്ണിമുകുന്ദനോട് ഒരു മതിപ്പും ഉണ്ടായിരുന്നുമില്ല. ആ നടന്റെ ചോദ്യോത്തരം ചിത്രീകരിക്കാന്‍ സ്വകാര്യ ഇടത്തില്‍ (സിനിമാ സെറ്റ്) പോയ മാതൃഭൂമി ചാനല്‍ സംഘത്തിനെ, അയാള്‍ക്കിഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതിന് തടഞ്ഞു വെയ്ക്കുകയും ചിത്രീകരിച്ച വീഡിയോ മായ്പ്പിക്കുകയും ചെയ്തതായി അറിയുന്നു. മാധ്യമ സ്വതന്ത്ര്യത്തിനു നേരെ ഉണ്ണി മുകുന്ദന്‍ എന്തോ കടന്നുകയറ്റം നടത്തിയെന്ന മട്ടില്‍ അതിന്റെ മാതൃഭൂമി വേര്‍ഷന്‍ ആണ് വാര്‍ത്തയായി വന്നത്. അതങ്ങനെയല്ലേ വരൂ, വാര്‍ത്തയുടെ ഒരു വശത്ത് വാര്‍ത്ത കൊടുക്കുന്ന സ്ഥാപനം തന്നെ ആകുമ്പോള്‍, എതിര്‍ഭാഗത്തിന്റെ വേര്‍ഷന്‍ കൊടുക്കണം എന്ന സാമാന്യമര്യാദ ഒരു മാധ്യമസ്ഥാപനത്തിനും ഉണ്ടാവാറില്ല. ഒരു മാധ്യമനൈതികതാ ചര്‍ച്ചയിലും ഇത് കാണാറുമില്ല. അതില്‍ പുതുമയില്ല.
ഈ വിഷയത്തില്‍ ഉണ്ണി മുകുന്ദന്റെ വേര്‍ഷന്‍ അറിയാന്‍ ‘മാതൃഭൂമി വായനക്കാരന്‍’ ഏത് പത്രം വായിക്കണം സാര്‍?
സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല. ഭരണാധികാരികളോട് ജനങ്ങള്‍ക്കറിയേണ്ട വിഷയങ്ങളില്‍ ഇഷ്ടവിരുദ്ധമായി ചോദ്യം ചോദിക്കുന്നതുപോലെയല്ല ഒരു പബ്ലിക് ഡ്യുട്ടിയും ഇല്ലാത്ത ആളുകളോട് അങ്ങനെ പെരുമാറുന്നത്. അതില്‍ വ്യക്തിയുടെ മൗലികാവകാശം സ്വകാര്യമാധ്യമത്തിന്റെ അറിയാനുള്ള അവകാശത്തിനു മേലെയാണ്.
സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോ ആണെങ്കില്‍, ആ സീനുകള്‍ ഡിലീറ്റ് ചെയ്തിട്ട് സീന്‍ വിട്ടു പോയാല്‍ മതി എന്ന നിലപാട് സ്വീകരിച്ച ഉണ്ണി മുകുന്ദന്റെ കൂടെയാണ് ഞാന്‍. പരസ്പര ബഹുമാനത്തിന്റെ പേരില്‍ ആദ്യം ചോദ്യം ചോദിയ്ക്കാന്‍ അനുവദിച്ചാല്‍, ഉത്തരം പറയാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞാലും, ഇത് സംപ്രേഷണം ചെയ്യരുത് എന്ന് പറഞ്ഞാലും, രാത്രിയിലെ കോമഡി പരിപാടിക്കായി ‘ഓഫ് ദ റെക്കോര്‍ഡ്’ സീനുകള്‍ വെട്ടിക്കണ്ടിച്ച് ഇട്ട് വിലകുറഞ്ഞ ഹാസ്യം ഉത്പാദിപ്പിക്കുന്ന ചാനലുകളുടെ പൊതുവിലുള്ള മര്യാദയില്ലായ്മ കണ്ണന്താനത്തിന്റെ ഭാര്യയുടെ അനുഭവം ഒക്കെ നമുക്ക് മുന്നില്‍ ഉണ്ടല്ലോ.
Prevention is better than cure എന്ന് ഉണ്ണി മുകുന്ദന്‍ തീരുമാനിച്ചു കാണും. പബ്ലിക് ഇമേജ് കൊണ്ട് മാത്രം ജീവിക്കുന്ന സിനിമാ വ്യവസായത്തില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കാന്‍ ആവശ്യമായ ബലമേ അയാള്‍ പ്രയോഗിച്ചുള്ളൂ എങ്കില്‍, തടഞ്ഞുവെച്ചു എന്ന IPC ഒഫന്‍സ് പോലും നില്‍ക്കില്ല എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കില്‍ ഇത് ഒരു പുതിയ അധ്യായമാണ്. നൈതികത കൈമോശം വരുത്തിയും ന്യൂസ് ചാനലുകള്‍ TRP റേറ്റിംഗ് ഉണ്ടാക്കുമ്പോള്‍ സോഴ്സസ് ഇങ്ങനെ കടന്ന കൈ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങളും കരുതേണ്ടിയിരിക്കുന്നു.
കൊടുത്താല്‍ കൊല്ലത്തും കിട്ടും….
താമസിക്കാന്‍ സ്ഥലം ഇല്ലാതെ കമല്‍ഹാസന്‍റെ ആദ്യ ഭാഗ്യ സരിക. കഴിഞ്ഞ നവംബറിലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. ഫ്ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം താക്കൂറിനാണ് അമ്മ എഴുതിവച്ചിരുന്നത്. ഇതോടെ താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഈ മുന്‍ നായിക.
സരികയുടെ ഈ അവസ്ഥയറിഞ്ഞ് ആമീര്‍ ഖാന്‍ സഹായവുമായി എത്തിയതായാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ആമീറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണ് സരിക. ഇപ്പോൾ കാര്യമായ വരുമാനമോ സ്വത്തോ ഇല്ലാതെ ആയ അവസ്ഥയിലാണ് സരികയെന്നും താമസിക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഇവരെന്നും സഹോദരിയിൽ നിന്നാണ് ആമിർ അറിയുന്നത്.
വില്‍പ്പത്രം നിലനില്‍ക്കുന്നതിനാല്‍ സരികയ്ക്ക് സ്വത്തുക്കളുടെമേല്‍ അവകാശം സ്ഥാപിക്കാനാവില്ല. ഈ അവസ്ഥയിൽ സുഹൃത്തുക്കളായുള്ള താരങ്ങളല്ലാതെ മറ്റാരും സരികയെ സഹായിക്കാനുമില്ല. ആമിർ ഇവർക്ക് താമസ സൗകര്യമുൾപ്പെടെ സഹായങ്ങൾ ചെയ്തെന്നാണ് വാർത്ത. 2004 ലാണ് സരിക കമല്‍ഹാസനുമായി വേര്‍പിരിയുന്നത്.
ഇവരുടെ ഇളയ മകൾ ശ്രുതി ഹാസനും താമസിക്കുന്നത് മുംബൈയിലാണ്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.
ജയസൂര്യ ചിത്രം ആട് 2 പ്രൊമോഷന്‍ ചെയ്തതിന് അജു വര്‍ഗ്ഗീസിനെതിരെ സൈബര്‍ ആക്രമണം. ആദ്യ ഭാഗത്തും അജു അഭിനയിച്ചിരുന്നു. ഇന്ന് പുറത്തിറങ്ങിയ ആടിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.
ചിത്രത്തിന്റെ റിലീസിന് മുമ്പും ശേഷവും അജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ നല്‍കുന്ന സ്വീകരണത്തെ കുറിച്ചും അജു പോസ്റ്റിട്ടിരുന്നു. സീറ്റ് കിട്ടാതെ നിലത്തിരുന്ന് കാണേണ്ടി വന്നയാളുടെ പോസ്റ്റ് അജു ഷെയര്‍ ചെയ്തിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന ക്യാപ്ഷനോട് കൂടിയായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയിലെ മമ്മൂട്ടി ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസ് പുറത്തിറങ്ങിയത്. ഈ ചിത്രത്തെ തഴഞ്ഞ് ആടിനെ ഫെസ്റ്റിവല്‍ വിന്നറായി പ്രഖ്യാപിച്ചു കൊണ്ടുള്ള അജുവിന്റെ പോസ്റ്റിനെതിരെ മമ്മൂട്ടി ആരാധകരായ ചിലരാണ് രംഗത്തെത്തിയിരിക്കുന്നത്. മാസ്റ്റര്‍ പീസ് പ്രൊമോട്ട് ചെയ്യാതെ ആട് പ്രൊമോട്ട് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ അജു തന്നെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
‘ഒപ്പം എന്ന സിനിമ മുതല്‍ ഞാന്‍ കാണുന്നതാണ്, ഞാന്‍ ചെറിയ ഭാഗമായ ഒപ്പം, വില്ലന്‍, ഇപ്പോള്‍ ആട് 2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ !’ എന്നായിരുന്നു അജുവിന്റെ പോസ്റ്റ്. എന്നാല്‍ മാസ്റ്റര്‍ പീസിനായും അജു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതേസമയം മാസ്റ്റര്‍ പീസിന് മോശം പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇതൊന്നും വക വെക്കാതെയാണ് മമ്മൂട്ടി ആരാധകരില്‍ ചിലര്‍ അജുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയറിയിക്കുകയും പ്രൊമോട്ട് ചെയ്തതിനും അജുവിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. പണം വാങ്ങിയാണ് അജു ഒപ്പം പ്രൊമോട്ട് ചെയ്തതെന്ന ആരോപണവുമായായിരുന്നു മമ്മൂട്ടി ആരാധകര്‍ അജുവിനെതിരെ രംഗത്തെത്തിയത്. ‘നമുക്കറിയാം. പല പൊട്ടിയ പടങ്ങള്‍ക്ക് പോലും ഹെവി പ്രൊമോഷന്‍ കൊടുത്തയാളാണ് അജു വര്‍ഗീസ്. ഇപ്പോള്‍ അജു ഇടുന്ന ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇത്തിരി ഓവറാണെന്ന് പറയാതെ വയ്യ. ആന്റണിയുടെ (ആന്റണി പെരുമ്പാവൂര്‍) നക്കാപ്പിച്ച വാങ്ങി കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങളെ ഞങ്ങള്‍ വകവെച്ചുതരില്ല’ എന്നായിരുന്നു നിയാസ് മമ്മൂക്കയെന്ന ആരാധകന്റെ പോസ്റ്റ്.
ഇതിനെത്തുടര്‍ന്ന് അജു മമ്മൂട്ടി ആരാധകരെന്ന് പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്ത അജു ‘ഈ ഫാന്‍ ആകുക എന്നത് കുറച്ചു പേര്‍ക്ക് മാത്രം ഉള്ള അവകാശം അല്ല.വൃത്തികേട് പറയേണ്ടവര്‍ ഒന്ന് വേഗം വന്നു പറഞ്ഞെ കേള്‍ക്കട്ടെ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വലിയ മനുഷ്യനെ കണ്ടിട്ടുണ്ടോ? വെറുതെ അദ്ദേഹത്തിന്റെ വില കളയാന്‍ കുറെ എണ്ണം’ എന്ന് ക്യാപ്ഷനില്‍ മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്യുകയായിരുന്നു.
സൂപ്പര്‍ ഹിറ്റായ ‘കമ്മട്ടിപ്പാടത്തിന്’ രണ്ടാം ഭാഗം ഒരുക്കാന്‍ ശ്രമിക്കുന്ന നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് തിരിച്ചടി.
മമ്മുട്ടിയെ അവഹേളിച്ച കസബ ‘വിവാദത്തില്‍’ പേര് പറയാന്‍ നടി പാര്‍വതിയോട് സമ്മര്‍ദ്ദം ചെലുത്തിയ ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കേണ്ടന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനിച്ചതാണ് ഗീതുവിന് തിരിച്ചടിയായത്.ഇതേ തുടര്‍ന്ന് യുവനടന്‍ ഷെയ്ന്‍ നിഗമിനെയാണ് ഇപ്പോള്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത്.
ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.പുതിയ കൊച്ചിയും അവിടുത്തെ ജീവിതവുമാണ് കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ പറയുന്നത്.ആദ്യ സിനിമയിലെ നായകനില്ലാതെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് അപൂര്‍വ്വമാണ്. പ്രത്യേകിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആകുമ്പോള്‍.
ദുല്‍ഖറില്ലാതെ കമ്മട്ടിപ്പാടം 2 ഇറങ്ങിയാല്‍ അത് പ്രേക്ഷകരുടെ പ്രതികരണത്തെ എങ്ങനെ ബാധിക്കുമെന്നതും അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.അന്താരാഷ്ട്ര ചലച്ചിത്രോസവ വേദിയില്‍ കസബ സിനിമയിലെ നായകനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിനിമയുടെ പേര് പറയാന്‍ തുടക്കത്തില്‍ തയ്യാറല്ലായിരുന്ന പാര്‍വതിയെ നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചത് ഗീതു മോഹന്‍ദാസായിരുന്നു.തുടര്‍ന്ന് കസബയിലെ നായകനായ മമ്മുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ ആരാധകര്‍ വലിയ പ്രതിഷേധ പരമ്പരയാണ് പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും നേരെ സോഷ്യല്‍ മീഡിയയിലും മറ്റും അഴിച്ചുവിട്ടിരുന്നത്.
മമ്മുട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കം വകവെച്ച് കൊടുക്കില്ലന്നായിരുന്നു ആരാധക പ്രതികരണം.സിനിമാരംഗത്ത് നിന്ന് പോലും പാര്‍വതിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു.
മനോരമ ചാനലിലെ ന്യൂസ് മേക്കര്‍ പരിഗണനാ പട്ടികയിലുള്ള പാര്‍വതി പുരസ്‌ക്കാരം ലക്ഷ്യമിട്ടാണ് വില കുറഞ്ഞ പബ്ലിസിറ്റിക്ക് ശ്രമിച്ചതെന്നാണ് കസബയുടെ നിര്‍മ്മാതാവ് ആരോപിച്ചിരുന്നത്.സിനിമയെ സിനിമയായി കാണാന്‍ സിനിമാ നടിയായ പാര്‍വതിക്ക് കഴിഞ്ഞില്ലങ്കില്‍ അവര്‍ അഭിനയം നിര്‍ത്തി പോകുന്നതാണ് നല്ലത് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
ഈ വിവാദം കെട്ടടങ്ങും മുന്‍പാണ് ഇപ്പോള്‍ ഗീതു മോഹന്‍ദാസിനും ഭര്‍ത്താവ് രാജീവ് രവിക്കും ‘കമ്മട്ടിപ്പാടം’ വഴി അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുന്നത്.പാര്‍വതിയും ഗീതു മോഹന്‍ദാസും അംഗങ്ങളായ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയില്‍പ്പെട്ടവരുമായി സഹകരിക്കേണ്ടന്ന വികാരം ഭൂരിപക്ഷ താരങ്ങള്‍ക്കിടയിലും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
ഭാര്യ മീരാ രജപുത്തുമായി ഒരു ടെലിവിഷന്‍ ചാറ്റ്‌ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ഷാഹിദ് കപൂര്‍ താന്‍ നേരിട്ട വഞ്ചനയെക്കുറിച്ച് വെളിപ്പെടുത്തിയത്.പ്രണയബന്ധങ്ങളില്‍ വഞ്ചനയ്ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡില്‍ നിന്നും വിശ്വാസവഞ്ചന നേരിട്ട പ്രണയം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നു നടൻ പറഞ്ഞു . തന്റെ ജീവിതത്തില്‍ രണ്ടു ബോളിവുഡ് താരങ്ങളോട് പ്രണയം ഉണ്ടായിട്ടുണ്ടെന്നു സമ്മതിച്ച ഷാഹിദ് തന്നെ വഞ്ചിച്ചവരില്‍ ഒരാള്‍ പ്രസിദ്ധയായിരുന്നെന്നും പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ കരീനകപൂറിന്റെ കാമുകന്‍ എന്ന നിലയിലായിരുന്നു ഷാഹിദ് ഏറെ അറിയപ്പെട്ടത്. വന്‍ ഹിറ്റായ ജബ് വീ മെറ്റിന്റെ ഷൂട്ടിംഗ് വേളയില്‍ ഇരുവരും തമ്മിലുള്ള പ്രണയം ഗോസിപ്പ് വീരന്മാരുടെ ഇഷ്ടവിഭവമായി തീരുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ ഇരുവരും വേര്‍പിരിയാത്ത ഇണക്കുരുവികളായിരുന്നു. ഇരുവരും ഒരു പാര്‍ട്ടിയ്ക്കിടെ ചുംബിക്കുന്ന ചിത്രം പോലും പുറത്തുവരികയും ചെയ്തിരുന്നു.
മറ്റൊരിക്കല്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ പ്രണയത്തെക്കുറിച്ച് നേരിട്ടല്ലെങ്കിലും പറയാനും കരീന തയ്യാറായി. കുടുംബത്തിന്റെ ആഗ്രഹങ്ങളില്‍ നിന്നും വിഭിന്നമായി ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന തന്റെ വെജിറ്റേറിയന്‍ കാമുകന് വേണ്ടി താനും സസ്യാഹാരം ശീലിച്ചു തുടങ്ങിയെന്നും താരം പറഞ്ഞിരുന്നു. വിവാഹിതരാകാന്‍ പോകുകയാണെന്ന് വരെ കേട്ടതിന് തൊട്ടു പിന്നാലെയാണ് വേര്‍ പിരിയല്‍ വാര്‍ത്തകളും പുറത്തുവന്നത്.
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ ;സിനിമാ താരങ്ങൾ നൽകിയ മൊഴികൾ ഒരോന്നായി പുറത്ത് വരുകയാണ് . ദിലീപും കാവ്യാ മാധവനും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നതായി ദിലീപിന്റെ ഫോണിലെ മെസേജിലൂടെ താൻ അറിഞ്ഞതായി മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. ദിലീപിന്റെ ഇടപെടലിലൂടെ നടിക്ക് സിനിമകളിൽ അവസരം നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്ന് നടൻ സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു. ദിലീപിനെ ആദ്യം മുതൽ തന്നെ അനുകൂലിക്കുന്ന സിനിമ പ്രവർത്തകരിൽ പ്രമുഖനാണ് നടൻ ദിലീപ്. ദിലീപ് ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചപ്പോൾ മുതൽ നടനുവേണ്ടി ആദ്യമായി പരസ്യമായി ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നും സിദ്ദിഖ് തന്നെയാണ്. അറസ്റ്റ് സമയത്തും ദിലീപിനെ പിന്തുണച്ച് വന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ദിലീപുമായി ഇത്രയും അടുപ്പമുള്ള സിദ്ദിഖ് ദിലീപിനെതെതിരെ മൊഴി നൽകിയെന്നതും പ്രസക്തമാണ്.റിപ്പോർട്ടർ ചാനലാണ് മൊഴികൾ പുറത്ത് വിട്ടത്
മൊഴിയുടെ പൂർണരൂപം ഇങ്ങനെ………
ഞാൻ 1987 മുതൽ മലയാളസിനിമാ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. ഞാൻ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. 2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണിൽ ഞാൻ നോക്കിയപ്പോൾ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നമ്പറിൽ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോൾ കണ്ടിരുന്നു. തുടർന്ന് ഞാൻ പുലർച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോൾ അദ്ദേഹം ഫോൺ സംവിധായകൻ ലാലിന് കൊടുക്കുകയും ലാൽ ഉടൻ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ ഉടൻ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോൽ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങൾ എന്നോട് പറഞ്ഞു. ഞാൻ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടിൽ നിന്നും ഞാൻ മടങ്ങി. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താൻ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു.
ദിലീപും നടിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാൻ പറഞ്ഞു. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.
ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്റെ മൊഴി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ദിലീപ് ആവശ്യപ്പെട്ടതായി നടന്‍ കുഞ്ചാക്കോ ബോബന്‍ പോലീസിന് മൊഴി നല്‍കി. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.
വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിച്ച ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. നായികാ പ്രാധാന്യമുള്ള സിനിമയായിരുന്നിട്ടും മഞ്ജുവിന്റെ ഭര്‍ത്താവിന്റെ റോള്‍ അവതരിപ്പിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയാറായതും അതേ സമയം അഭിനന്ദനം നേടിയിരുന്നു. എന്നാല്‍ ഈ ചിത്രം കമ്മിറ്റ് ചെയ്ത അവസരത്തില്‍ ദിലീപ് വിളിച്ച് ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് അര്‍ത്ഥത്തില്‍ സംസാരിച്ചുവെന്നാണ് കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തുന്നത്.
റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ട കുഞ്ചാക്കോ ബോബന്റെ മൊഴിയുടെ പൂര്‍ണ്ണരൂപം
ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമാ നടനാണ്. സിനിമ നിര്‍മാണവും ചെയ്യുന്നുണ്ട്. നടന്‍ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറര്‍ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടന്‍ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍യു എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനായ സിനിമയിലാണ് മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താല്‍ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷന്‍ ആന്‍ഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാന്‍ അതില്‍ അഭിപ്രായം ഒന്നും പറയാറില്ല.
ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാന്‍ ഡേറ്റ് കൊടുത്തത് റോഷന്‍ ആന്‍ഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അഭിനയിക്കരുത് എന്ന് നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ എത്തിക്‌സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാന്‍ മാറാം. പക്ഷെ നിങ്ങള്‍ ആവശ്യപ്പെടണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാന്‍ തയ്യാറായില്ല.
പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തില്‍ നിന്നും ഞാന്‍ സ്വയം പിന്‍മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീര്‍ച്ചയാണ്. കസിന്‍സ് എന്ന സിനിമയില്‍ നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.
മമ്മൂട്ടി ചിത്രം കസബയെയും വിമര്‍ശിച്ച് സംസാരിച്ച നടി പാര്‍വതിക്ക് നേരെ കടുത്ത ആക്രമണമാണ് സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു സുജയുടെ വിമര്‍ശനം. പാര്‍വതിയെ മാത്രമല്ല, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരെയെല്ലാം വ്യക്തിഹത്യ നടത്തുന്ന രീതിലാണ് സുജ പ്രതികരിച്ചത്.
സുജയുടെ പോസ്റ്റ് വൈറലായപ്പോള്‍ പാര്‍വതി മറുപടിയുമായി രംഗത്ത് വന്നില്ല. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തോമസ് മത്തായി എന്ന വ്യക്തിയുടെ ട്വീറ്റ് പാര്‍വതി പങ്കുവയ്ച്ചിട്ടുണ്ട്. ഒപ്പം തോമസിനോട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു അഭിമുഖത്തില്‍ ഹുക്ക വലിച്ച പാര്‍വതിയും ആദ്യ സിനിമയില്‍ ബിയറും കഴിച്ച പുക വലിച്ച റിമയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അര്‍ഹരല്ല എന്നാണ് സുജ പറയുന്നത്. ഇമ്രാന്‍ ഖാനൊപ്പമുള്ള ഹിന്ദി സിനിമയില്‍ ബഡ്ഷീറ്റ് ഉടുത്ത ഒരു രംഗം അഭിനയിച്ചുവെന്നും മരിയന്‍ എന്ന ചിത്രത്തില്‍ ധനുഷിനെ പാര്‍വതി ചുംബിച്ചുവെന്നും സുജ ആരോപിക്കുന്നു.
ഒരഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ‘malayali womens hot in bed’ ഈ ചോദ്യം ചോദിച്ചപ്പോള്‍ തന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകള്‍ അപമാനിക്കപ്പെട്ടുവെന്നും അപ്പോള്‍ പാര്‍വതിക്കുള്ളിലെ ഫെമിനിസ്റ്റ് എവിടെപോയെന്നുമാണ് സുജയുടെ ചോദിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം പാര്‍വതിക്ക് കസബയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നാണ് സുജയുടെ നിരീക്ഷണം.
സുജയ്ക്ക് തോമസ് മത്തായി നല്‍കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
സുജ,
നിങ്ങളുടെ പോസ്റ്റ് എന്നില്‍ ഞെട്ടലുണ്ടാക്കി. കസബയുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. എന്നില്‍ അറപ്പുളവാക്കുന്നത് ഈ അഞ്ജയും കാപട്യവുമാണ്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് ഒരു നടിക്കുനേരെ നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവര്‍ ഹുക്ക വലിച്ചു ചെറിയ വസ്ത്രം ധരിച്ചു എന്നീ കാരണങ്ങളാല്‍ ന്യയീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ?
എന്നെ അതിലേറെ ഭയപ്പെടുത്തുന്നത് ഈ സ്ത്രീവിരുദ്ധതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളുമാണ്. കാരണം ഞാന്‍ വളര്‍ന്നിരിക്കുന്നത് വളരെ സ്ത്രിപക്ഷവാദത്തെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച ആഘോഷിച്ച ശക്തമായ മലയാളസിനിമകള്‍ കണ്ടാണ്.സ്ത്രീവിരുദ്ധത തുറന്ന് കാട്ടിയത് കുറ്റമായി കാണുന്ന നിങ്ങള്‍ക്ക് ഫെമിനിസം എന്ന വാക്ക് എന്താണെന്നറിയാമോ?
പുരുഷന്‍മാര്‍ നഗ്‌നരായി നടക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മദ്യപിക്കുന്നുണ്ടെല്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ ചെയ്യുമ്പോള്‍ നെറ്റി ചുളിക്കുന്നു, പ്രകോപിപ്പിക്കുന്നു. മദ്യപാനവും പുകവലിയും നിയമവിരുദ്ധമല്ല. കിടപ്പറയില്‍ ഇണയെ സംതൃപ്തിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കില്‍ എത്രമാത്രം അഭിനന്ദനങ്ങള്‍ അയാള്‍ക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങള്‍ അവരെ വിമര്‍ശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങിനെ?
സിനിമയില്‍ ചുംബിക്കുന്നത് കുറ്റം പക്ഷേ സ്ത്രീവിരുദ്ധ സംഭാഷങ്ങള്‍ ഉള്ളത് ‘മഹത്തരം’ അല്ലേ? ‘വിദ്യാഭ്യാസ സമ്പന്നരായ ഈ സമൂഹത്തിന് ഇത് യോജിക്കുന്നത’് തന്നെ.’ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. എന്തിനെന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം എന്നെയും നിങ്ങള്‍ ആരാധകര്‍ നിശബ്ദരാക്കിയതിന്. ഇതാണ് സാക്ഷര കേരളത്തിന്റെ അവസ്ഥ.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമാ രംഗത്തുള്ളവരും ആരാധകരും പാര്‍വതിയെ കഴിയും വിധം പഞ്ഞിക്കിടുന്നതായാണ് മനസിലാകുന്നത്. എന്നാല്‍ പാര്‍വതി ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് കേട്ടിട്ടുണ്ടോ. മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍, അഭിനയത്തിന്റെ പാഠപുസ്തകമാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ്.പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ഖരീബ് ഖരീബ് സിംഗിളേ. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വതി ലാലിനെ കുറിച്ച് വാതോരാതെ സംസാരിച്ചത്.
2007 ല്‍ പാര്‍വതി മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.ഫ്ലാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തിന്റെ അനായാസ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് എന്നും പാര്‍വതി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒരുപാട് ആരാധികമാരില്‍ ഒരാളാണ് താന്‍ എന്നാണ് പാര്‍വതി പറഞ്ഞത്.
ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചു. അത്രയേറെ സ്ത്രീവിരുദ്ധത കസബയില്‍ ഉണ്ടെന്നും മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയില്‍ അത് പ്രതീക്ഷിച്ചില്ല എന്നുമാണ് പാര്‍വതി പറഞ്ഞത്. എന്തായാലും ഈ പറച്ചിലില്‍ പാര്‍വതിയെ വധിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.