Movies

സംവിധായകനും നിര്‍മാതാവും തന്നെ പറ്റിച്ചെന്ന് മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗൗരവ് മേനോന്‍ . ‘കോലുമിട്ടായി’ എന്ന ചിത്രത്തിനെതിരെയാണ് ഗൗരവിന്റെ ആരോപണം. സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനും എതിരെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും എന്നാല്‍ പിന്നീട് പ്രവര്‍ത്തകര്‍ കൈമലര്‍ത്തുകയായിരുന്നെന്നും ഗൗരവ് വികാരാധീനനായി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ തനിക്കെതിരെ ഇവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നു ആരോപിച്ചു. സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നേടാനെന്ന പേരില്‍ തന്നോട് ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ കൊണ്ടുപോയത് മറ്റൊരു പ്രചാരണ പരിപാടിയ്ക്കായിരുന്നെന്നും ഗൗരവ് പറയുന്നു. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐജി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ചിതത്തിന്റെ അണിയറക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നു ഗൗരവിന്റെ അമ്മ ജയ മേനോന്‍ പറഞ്ഞു. എന്നാല്‍ സംവിധായകന്‍ അരുണ്‍ വിശ്വം ഈ ആരോപണങ്ങളെ നിഷേധിച്ചു. പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ ചിത്രത്തില്‍ എടുത്തതെന്നും ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നെന്നും അരുണ്‍ പറയുന്നു

വേണ്ടി വന്നാല്‍ അഭിനയജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുവതാരം ഫഹദ് ഫാസില്‍. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നും ഫഹദ് പറയുന്നു. ഞാനും നസ്രിയയും പുതിയ ഫ്ലാറ്റിലേക്ക് മാറി ഇപ്പോള്‍ ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ഇനിയും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.

ദിലീപിന്റെ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി താരങ്ങള്‍ എല്ലാം മടങ്ങി എത്തി കഴിഞ്ഞു.  ദിലീപും ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കയും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു. ദിലീപിനൊപ്പം നമിത പ്രമോദും റിമിടോമിയും പരിപാടി വിജയമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

എന്നാല്‍ യു എസ്സ് ട്രിപ്പില്‍ ചിലരുടെ നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നാണ് തിരിച്ചെത്തിയ ശേഷം നമിത വ്യക്തമാക്കിയത്. സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് നമിത യു എസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദിലീപ് കാവ്യാ വിവാഹത്തിനു ശേഷം കാവ്യ ആദ്യമായി പൊതുവേദിയില്‍ എത്തിയ പരിപാടി കൂടിയായിരുന്നു ദിലീപ് ഷോ. പരിപാടിയില്‍ ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മെയ്‌ അവസാനം ആണ് ഷോ അവസാനിച്ചത്‌.

ദംഗലിലെ നായിക ഫാത്തിമാ സന ഷെയ്ഖിന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ട്രോളുകളും വിമര്‍ശനവും ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുകയാണ്. സ്ലിം സ്യൂട്ട് ധരിച്ച ഫോട്ടോയാണ് സന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാല്‍ദിവ്സില്‍ ഒഴിവുകാലം ആഘോഷിക്കാനെത്തിപ്പോഴാണ് സന ഈ ചിത്രം പകര്‍ത്തിയത്. ഏത് മാസത്തില്‍ ധരിച്ചാലും വേണ്ടില്ല റംസാന്‍ മാസത്തില്‍ ഈ വേഷം വേണ്ടിയിരുന്നില്ലെന്നാണ് കമന്റുകള്‍.

പ്രായപൂര്‍ത്താകാത്തവര്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, സെലിബ്രിറ്റികളാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ലേ ചോദിക്കുന്നത് മറ്റാരുമല്ല ആരാധകര്‍ തന്നെയാണ്.  അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ താരമായി മാറിയ ബാലതാരം മീനാക്ഷിയുടെ ബൈക്കോടിക്കലാണ് ഇപ്പോള്‍ വിവാദങ്ങള്‍ വഴിയൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് പതിമൂന്ന് വയസ് പോലും തികയാത്ത മീനാക്ഷി യമഹ ആര്‍15 ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായത്. വീഡിയോ ഹിറ്റായതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ മാതാപിതാക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമം.

സല്‍മാന്റെ ഖാന്റെ പ്രണയവും പ്രണയപരാജയവുമെല്ലാം മാധ്യമങ്ങള്‍ക്ക് എക്കാലവും വാര്‍ത്തയാണ്. കത്രീന കൈഫ്, ഐശ്വര്യ റായി, സംഗീത ബിജ്ലാനി, സോമി അലി, ലൂലിയ വെന്റൂര്‍ അങ്ങനെ പോകുന്നു സല്‍മാന്റെ കാമുകിമാരുടെ പേരുകള്‍.  എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ  ഒരു  പ്രണയനഷ്ടത്തെ കുറിച്ചു സല്‍മാന്‍ അടുത്തിടെ ആദ്യമായി മാധ്യമങ്ങളോട് മനസ്സ്തുറക്കുകയുണ്ടായി.

ആ പ്രണയത്തിലെ നായിക പക്ഷേ, ബോളിവുഡ് സുന്ദരികളാരുമായിരുന്നില്ല. ബോളിവുഡ് സ്വപ്നം മനസ്സില്‍ കൂടുകൂട്ടുന്നതിനും മുന്‍പ്, പതിനാറാം വയസ്സിലായിരുന്നു അത്. അതിന്റെ കുറിച്ച് സല്‍മാന്‍ പറയുന്നത് ഇങ്ങനെ:

അന്നെനിക്ക് പതിനാറ് വയസാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നാല്‍, മനസിലെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം അന്നെനിക്ക് ഉണ്ടായിരുന്നില്ല. അവള്‍ നോ പറയുമോ എന്നായിരുന്നു ഭയം. പേരാത്തതിന് അവള്‍ എന്റെ രണ്ട് കൂട്ടകാരുമായി അടുപ്പത്തിലുമായിരുന്നു. ഇതറിഞ്ഞ് എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. എന്നാല്‍, അതൊന്നും സഫലമായിരുന്നില്ല. അവള്‍ എന്നെ പ്രണയിച്ചതേയില്ല. അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല. അവളുടെ പട്ടിക്കും. അവളെ പിരിഞ്ഞശേഷം ഒരുപാട് ദിവസം ഞാന്‍ സങ്കടപ്പെട്ടിരുന്നു. ജീവിതം അവസാനിക്കുകയാണെന്നു വരെ തോന്നി. 35 വര്‍ഷമായി അവളെ കണ്ടിട്ട്. അവള്‍ ഇപ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും എന്നും സല്‍മാന്‍ പറഞ്ഞു.

വിവാഹശേഷം സ്ത്രീകള്‍ ഒരല്‍പ്പം  വണ്ണം വെയ്ക്കുക സ്വാഭാവികം. എന്നാല്‍ കല്യാണം കഴിച്ച നടിമാര്‍ ഇത്തിരി വണ്ണം വെച്ചാല്‍ ചിലര്‍ ഉടന്‍ അത് വാര്‍ത്തയാക്കും. പ്രസവശേഷം വണ്ണം വെച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ശരണ്യ മോഹന് എതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല ട്രോളുകളും പോസ്റ്റുകളും വന്നിരുന്നു.  ഇതിനു എതിരെ അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടിയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. അതിങ്ങനെ: ‘ചേട്ടാ ,ട്രോള് കണ്ടോ ?’
‘കണ്ടു ‘
‘പ്രതികരിക്കുന്നില്ലേ ?’
‘എന്തിനു ?’
‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘
‘ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘
‘എന്നാലും ? ‘
‘ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്ക്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല .

Read more.. സിനിമാനടിയായതോടെ സ്വഭാവം മാറി; കല്യാണം കഴിച്ചാല്‍ ചാന്‍സ് കുറയുമെന്ന് പേടി; നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും നടി രജീഷ വിജയന്‍ പിന്മാറിയതായി ആരോപണം

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വീഡിയോ ആല്‍ബമാണ് മിനി റിച്ചാര്‍ഡിന്റെ ‘മഴയില്‍’. മകന്റെ പ്രായമുള്ള പയ്യനൊപ്പമുള്ള പ്രണയരംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതിനെതിരെ നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊക്കെ തന്റെ പാട്ട് ഹിറ്റാവാന്‍ ഗുണം ചെയ്‌തെന്നാണ് മിനി റിച്ചാര്‍ഡ് പറയുന്നത്. എന്തായാലും ആല്‍ബം നെഗറ്റീവ് പബ്ലിസിറ്റി വഴി വന്‍ വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ അതിനു പിന്നാലെ ആല്‍ബം മേക്കിംഗ് വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.

വീഡിയോ കാണാം.

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജീഷ വിജയന്‍. പിന്നീട് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും ഈ പഴയ ടിവി അവതാരകയ്ക്കു ലഭിച്ചു. ഇതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹമാണ് നടി വേണ്ടെന്നുവച്ചത്.

2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങില്‍ സംബന്ധിച്ചത്.

ടിവി അവതാരകയെന്ന നിലയില്‍ സജീവമായിരിക്കുമ്പോഴാണ് രജീഷ സിനിമയിലെത്തുന്നത്. കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. രജീഷയുടെ അച്ഛന്‍ വിജയന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല അധ്യാപികയാണ്. 

വിവാഹം വേണ്ടെന്നുവച്ചതിനു പിന്നില്‍ നടിയുടെ തീരുമാനമാണെന്നാണ് സൂചന. പുരസ്കാരം ലഭിച്ച സാഹചര്യത്തില്‍ വിവാഹിതയായാല്‍ സിനിമയിലെ മികച്ച അവസരങ്ങള്‍ നഷ്ടമാകുമെന്ന് ഭയന്നാണ് രജിഷ വിവാഹത്തില്‍നിന്ന് പിന്മാറിയതെന്നാണ് സൂചന. സിനിമയിലെ ചില മുന്‍നിര നടിമാര്‍ തന്നെ രജിഷയോട് ഇക്കാര്യം പറഞ്ഞതായാണ് സൂചന. പുരസ്കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.  നിലവില്‍ വിനീത് ശ്രീനിവാസന്റെ ഒരു സിനിമക്കാരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് രജിഷ.

Read more.. സൂപ്പര്‍ ഹിറ്റായ മിനി റിച്ചാര്‍ഡിന്റെ ആല്‍ബത്തിന്റെ മേക്കിങ് വീഡിയോ കാണാം

ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റില്‍ ചെയ്ത മാതു മതംമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണം അതല്ലെന്ന് മാതു പറയുന്നു.

‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ഞാന്‍ ക്രിസ്തുമതത്തില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞുപ്രാര്‍ഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്‍ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് വന്നിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും, മാതു പറയുന്നു.

RECENT POSTS
Copyright © . All rights reserved