Movies

മമ്മൂട്ടി ചിത്രം അപരിചിതനിലൂടെ മലയാളത്തില്‍ എത്തിയ നടിയായിരുന്നു മഹി വിജ്. മുംബൈ മോഡല്‍ ആയിരുന്ന മഹി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ്‌ സിനിമയില്‍ തലകാണിച്ചത്. പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ മഹി ഹിന്ദി സീരിയലില്‍ സജീവമായിരുന്നു.

കഴിഞ്ഞ ദിവസം ആണ് നടി തനിക്കു നേരെ ഉണ്ടായ ഒരു അക്രമത്തെ കുറിച്ച് പരസ്യമായി പ്രതികരിച്ചു രംഗത്ത് വന്നത്. നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയതായിരുന്നു മഹി. അപ്പോള്‍ അപരിചിതനായ ഒരാള്‍ താരത്തെ ക്ലബിലെ ശുചിമുറിയില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ആദ്യം ഭയന്നു പോയി എങ്കിലും പിന്നീട് മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ടു വട്ടം അടിച്ചു എന്നു നടി പറഞ്ഞു. അപ്പോഴും അവന്റെ മുഖത്ത് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ആളെ ഒച്ചവച്ചു കൂട്ടി എങ്കിലും അപ്പോഴേയ്ക്കും അയാള്‍ ഓടി രക്ഷപെട്ടിരുന്നു. പ്രതികരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇന്ന് എന്തായിരിക്കുമെന്നു മഹി വിജ് ചോദിക്കുന്നുണ്ട്.

മൂന്ന് ദേശീയ പുരസ്ക്കാരത്തിന്റെ നിറവിലും വിവാദങ്ങൾക്ക് വിരാമം ഇല്ല കങ്കണയുടെ ജീവിതത്തിൽ. ബാഹുബലി നായകൻ പ്രഭാസിനെക്കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ ആദ്യകാല തെലുങ്ക് ചിത്രമായ ഏക്ക് നിരഞ്ജനിൽ പ്രഭാസായിരുന്നു നായകൻ. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയ്ക്ക് പ്രഭാസുമായി വഴക്ക് കൂടാറുണ്ടായിരുന്നുവെന്നും ദീർഘകാലം ഞങ്ങൾ സംസാരിക്കാതെയിരുന്നിട്ടുണ്ടെന്നും കങ്കണ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏക്ക് നിരഞ്ജന്റെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസുമായി യാതൊരുവിധ ബന്ധങ്ങളുമില്ലായിരുന്നു. പിന്നീട് കാണുന്ന സിനിമ ബാഹുബലിയാണ്. പ്രഭാസിന്റെ പ്രകടനം വിസ്മയിപ്പിച്ചു. ഇത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചതിൽ സന്തോഷമുണ്ടെന്നും കങ്കണ പറയുന്നു. അതിനു വേണ്ടി പ്രഭാസ് എടുത്ത സമർപ്പണവും നടി എടുത്തു പറഞ്ഞു

Related image

ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.

രാജമൗലിയുടെ തന്നെ ഛത്രപതിയെന്ന ചിത്രമാണ് പ്രഭാസിന് ബാഹുബലിയിലേക്ക് വഴിയൊരുക്കിയത്. ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്.

 

സീരിയൽ താരം മേഘ്‌ന വിന്‍സന്റിന്റെ പ്രീ വെഡിംഗ് വിഡിയോയുടെ മൂന്നാം ഭാഗം പുറത്തിറങ്ങി. താരത്തിന്റെ ആദ്യത്തെ പ്രീ വെഡിംഗ് വിഡിയോ യൂട്യൂബിൽ 60,000 അണ്‍ലൈക്കുകള്‍ നേടി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. താരങ്ങളുടെ പ്രീ- മാരേജ് ഷൂട്ട് തരംഗമാവാറുണ്ടെങ്കിലും ഇതുപോലെ ട്രോൾ കിട്ടിയത് ഇതാദ്യമായിട്ടായിരുന്നു. അപ്പോള്‍ ആണ് അടുത്ത വീഡിയോ എത്തിയത്. കഴിഞ്ഞ 30നായിരുന്നു നടിയുടെ വിവാഹം. സീരിയല്‍ താരം ഡിംപിള്‍ റോസിന്‍റെ സഹോദരന്‍ ഡോണ്‍ ടോണിയാണ് മേഘ്‌നയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തി സ്വന്തമാക്കിയത്.

നെഗറ്റീവ് പബ്ലിസിറ്റി കൈമുതലാക്കി നിരവധി പേര്‍ പ്രശസ്തരായിട്ടുണ്ട് കേരളത്തില്‍. സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇപ്പോഴിതാ പണ്ഡിറ്റിന്റെ പെണ്ണവതാരം എത്തിയിരിക്കുകയാണ്. മിനി റിച്ചാര്‍ഡ് എന്ന നടിയാണ് സ്വയം നിര്‍മിച്ച് നായികയായി ആല്‍ബത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. പണ്ഡിറ്റ് ലൈനില്‍ എത്തിയ മിനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരും സജീവമായി രംഗത്തെത്തി. പ്രണയം പ്രമേയമാക്കി മിനി റിച്ചാര്‍ഡ് തന്നെയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബത്തിലെ അഭിനയേതാക്കളെ അമ്മയും മോനും പോലുണ്ട് എന്ന് തുടങ്ങി, മിനീ താങ്കള്‍ ഹൊറിബിള്‍ ഹീറോയിന്‍ എന്ന വരെയാണ് ആല്‍ബത്തിലെ മിനി റിച്ചാര്‍ഡിന്റെ അഭിനയത്തെ യൂ ട്യൂബ് ചാനലില്‍ പ്രേക്ഷകര്‍ പരിഹസിച്ചിരിക്കുന്നത്.

ഏതാനും ആരാധകര്‍ മിനിയെ അഭിനന്ദിച്ചും കമന്റ് ചെയ്തിട്ടുണ്ട്. അഭിനന്ദന കമന്റുകള്‍ക്ക് മാത്രമാണ് മിനി മറുപടി നല്‍കിയിരിക്കുന്നത്. മിനി റിച്ചാര്‍ഡിന്റെ യൂ ട്യൂബ് ചാനലില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടതും ഈ ആല്‍ബം സോങ്ങാണ്. നസീര്‍ മിന്നലെ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതി സംഗീതം നല്‍കിയിരിക്കുന്നത് ഡോ. ലാല്‍ജെയിഷ് ലൗവ്ലിസ് ആണ്. റിയാസാണ് കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. റിച്ചാര്‍ഡ് മിനിയും ബിനില്‍ ഖാദറുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടാം വാരം മിനി റിച്ചാര്‍ഡ് സ്വന്തം യു ട്യൂബ് ചാനല്‍ വഴിയാണ് ആല്‍ബം റിലീസ് ചെയ്തത്.

ഇതിനകം തന്നെ ഒന്നരലക്ഷത്തോളം പോരാണ് ആല്‍ബം കണ്ടിരിക്കുന്നത്. ഭരതന്റെ സൂപ്പര്‍ ചിത്രമായ പറങ്കിമലയുടെ റീമേക്കില്‍ കണിയാട്ടി നാണിയായി വന്ന താരമാണ് മിനി റിച്ചാര്‍ഡിനെ. കോട്ടയം കുറുപ്പന്തറയാണ് മിനി റിച്ചാര്‍ഡിന്റെ സ്വദേശം. കോട്ടയംകാരിയാണെങ്കിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് മിനി റിച്ചാര്‍ഡിന്റെ താമസം. പൃഥ്വിരാജിനൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് മിനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

read more.. ട്രോള്‍ മഴ നനയാന്‍ മേഘ്നയുടെ അടുത്ത പ്രീ വെഡിംഗ് വിഡിയോ ഇറങ്ങി; ഇനി എന്തൊക്കെ കാണണം?

1980 ജൂണ്‍ 27ന് പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രവുമായി ബന്ധപെട്ടിട്ടുള്ള അണിയറപ്രവര്‍ത്തകര്‍ എല്ലാം ഇപ്പോള്‍ വല്ലാത്ത ഭയത്തിലാണ്. സിനിമയുടെ റിലീസിംഗ് തിയതിയാണ് പ്രശ്നമായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്പ് പുറത്തിറങ്ങിയ സിനിമയെ ഭയക്കാന്‍ ഒരു കാരണം ഉണ്ട്.  നടന്‍ വിനോദ് ഖന്നയുടെ മരണത്തോടെ ഈ തിയതിയ്ക്ക്  വലിയ ഒരു പ്രത്യേകത കൈവന്നിരിക്കുന്നത് . ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മൂന്ന് നടന്മാരും മരിച്ചത് സിനിമ റീലീസ് ചെയ്ത 27 എന്ന ഡേറ്റിലാണ് എന്നതാണ് ആ പ്രത്യേകത.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിറോസ് ഖാന്‍, അംജദ് ഖാന്‍, വിനോദ് ഖന്ന എന്നീ നടന്മാരാണ് അവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത അതേ തിയതിയില്‍ ഈ ലോകത്ത് നിന്ന് തന്നെ മറഞ്ഞത്. അംജത്ത് ഖാന്റേയും, ഫിറോസ് ഖാന്റേയും മരണത്തിന് ശേഷം ഈ തീയതി ചര്‍ച്ചാവിഷയമായിരുന്നില്ലെങ്കിലും വിനോദ് ഖന്നയുടെ മരണം ഇക്കഴിഞ്ഞ മെയ് 27ന് സംഭവിച്ചതോടെയാണിത് ഇത്രത്തോളം ചര്‍ച്ചയാകുന്നത്.

1980 ജൂണ്‍ 27നാണ് കുര്‍ബാനി തീയറ്ററുകളില്‍ എത്തിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992ജൂലായ് 27 നാണ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അംജദ്ഖാന്‍ അന്തരിക്കുന്നത്. അംജദ് ഖാന്‍ എന്ന് തന്നെയായിരുന്നു ചിത്രത്തില്‍ അംജത്തിന്റെ കഥാപാത്രത്തിന്റെ പേരും. 2009 ല്‍ മെയ് 27ന് ഫിറോസ് ഖാനും അന്തരിച്ചു. രാജേഷ് എന്ന സര്‍ക്കസ് കൂടാരത്തിലെ മോട്ടോര്‍ സ്റ്റണ്ട്മാന്റെ വേഷമാണ് ചിത്രത്തില്‍ ഫിറോസ് ഖാന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ദിവസം തന്നെയാണ് വിനോദ് ഖന്നയും മറഞ്ഞത്. ഇനി ഈ സിനിമയുമായി ബന്ധപെട്ടിട്ടുള്ള ആരാകും അടുത്തത്‌ എന്നാണത്രേ ഇപ്പോള്‍ അന്നത്തെ അണിയറപ്രവര്‍ത്തകരുടെ ഭയം.

തെലുങ്ക് സീരിയൽ നടൻ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപു ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ്. പ്രദീപ് ആത്മഹത്യ ചെയ്യുന്ന സമയത്ത് തൊട്ടടുത്ത മുറിയിൽ ഭാര്യ പവനി ഉണ്ടായിരുന്നു. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് പ്രദീപ് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഭാര്യയുമായി പ്രദീപ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ അൽകാപുരി കോളനിയിലെ വസതിയിൽ പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റ ഭാര്യയും സീരിയൽ നടിയുമായ പവനിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

”പ്രദീപ് എന്തോ കാര്യം പറയുന്ന സമയത്ത് ഞാൻ മറ്റു ചില ജോലികൾ ചെയ്യുകയായിരുന്നു. ഇതദ്ദേഹത്തെ രോഷാകുലനാക്കി. ഇതേച്ചൊല്ലി ചെറിയ രീതിയിൽ വഴക്കുണ്ടായി. ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. കുറേ കരഞ്ഞു. പ്രദീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രദീപിന്റെ മനസ്സ് ശരിയല്ലാത്തതിനാൽ അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാമെന്നു കരുതി. ഞാൻ മറ്റൊരു മുറിയിൽ കയറുകയും ചെയ്തുവെന്നും” പവനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.

ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്. കയ്യിലൊരു ഫുട്ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്നയുടെ വരനേയും കാണാം. പിന്നെ ഗോളടിക്കാനൊരുങ്ങുന്ന മേഘ്നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ഭാവാഭിനയം. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം. ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്.

ഫുട്ബോള്‍ ഗോളാകാതെ തടയാന്‍ ഏതറ്റം വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്. വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു എന്നും സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല എന്നും കമന്റുകള്‍ വന്നിരിക്കുന്നു.

ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 183 ലൈക്കുകളും 10,753 ഡിസ് ലൈക്കുകളുമിട്ട് കാണികള്‍ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇതിന് മുമ്പ് ഇത്രയധികം ആളുകള്‍ ലൈക്കും ഡിസ് ലൈക്കുമിട്ട് പ്രോത്സാഹിപ്പിച്ചത് പേളിയുടേയും ജിപിയുടേയും തേങ്ങാക്കുല മാങ്ങാത്തൊലി എന്ന ഗാനത്തിനാണ്. ഒട്ടനവധി ആളുകള്‍ ആശംസകള്‍ അയച്ചതിനേത്തുടര്‍ന്ന് പേളിയും ജിപിയും ഗാനം ചിത്രീകരിച്ച സാഹചര്യത്തേപ്പറ്റി തുറന്ന് പറയുകയും തുടര്‍ന്ന് കാണികള്‍ ആശംസകളറിയിക്കുന്നത് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നേരത്തെ അരുവിക്കര ഉപ തെഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ മേഘ്ന അവിടെയും അഭിപ്രായപ്രകടനം നടത്തി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാൻ പാടില്ലായിരുന്നു


നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോം. പ്രണയദിനത്തിലാണ് വിവാഹം ഉറപ്പിക്കല്‍ നടന്നതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല എന്നതാണ് സത്യം . വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിവരുടേത്. ഒരു സ്വകാര്യ കമ്പനി സി.ഇ.ഒയായ ഡോണ്‍ ഉറപ്പിക്കല്‍ ചടങ്ങിന് എത്തിയതുതന്നെ തന്റെ പ്രിയതമയ്ക്കായി വാലന്റൈന്‍ ഗിഫ്റ്റുകളുമായിട്ടായിരുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍നിന്നാണ് തൃശൂര്‍ സ്വദേശിയായ ഡോണും വരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെയൊരു കുടുംബത്തില്‍ മരുമകളായി പോകുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് മേഘ്ന പറയുന്നത്. മേഘ്നയും ഡിമ്പിളും ബാലതാരങ്ങളായാണ് അഭിനയരംഗത്തെത്തിയത്. രണ്ടുപേരും സീരിയലില്‍ സജീവ സാന്നിധ്യമാണ്.

പല കല്യാണവീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്. മറ്റാരുടെയുമല്ല, ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബിനികളുടെ ഇഷ്ട നായികയായി മാറിയ മേഘ്‌നാ വിന്‍സെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രം. വീഡിയോ പ്രൊമോ കണ്ടുകഴിഞ്ഞാല്‍ ആരുമൊരുനിമിഷം ശങ്കിക്കും ഇത് വിവാഹ വീഡിയോയുടെ പ്രൊമോ തന്നെയോ എന്ന്.

കയ്യിലൊരു ഫുട്‌ബോളുമായി മന്ദം മന്ദം നടന്നുവരുന്ന മേഘ്‌നയുടെ പദചലനങ്ങളുടെ ക്ലോസപ്പിലാണ് വീഡിയോ തുടങ്ങുന്നത്. പിന്നെ പതിയെ ഫുട്‌ബോള്‍ നിലത്തുവയ്ക്കുമ്പോള്‍ ഗോള്‍ തടുക്കാന്‍ തയാറായി നില്‍ക്കുന്ന മേഘ്‌നയുടെ വരനേയും കാണാം. പിന്നെ ഗോളാക്കാനൊരുങ്ങുന്ന മേഘ്‌നയുടെ ബോള്‍ അതിസാഹസികമായി തടഞ്ഞിട്ട് പണി വാങ്ങുന്ന ഡോണ്‍ ടോമിന്റെ ‘ഭാവാഭിനയം’. പിന്നീട് നവ ദമ്പതികളുടെ മന്ദം മന്ദമുള്ള നയനസുന്ദരമായ ഓട്ടം.

ഇത്രയും കണ്ട് അന്ധാളിച്ചാണ് കമന്റില്‍ ഓരോരുത്തരും അവനവന്റെ മനസില്‍ വിരിഞ്ഞ ഭാവനാ സമൃദ്ധമായ കമന്റുകളുംകൂടി എഴുതി തകര്‍ക്കുന്നത്. ഫുട്‌ബോള്‍ ഗോളാകാതെ തടയാന്‍ ‘ഏതറ്റം’ വരെയും പോകുന്ന നവവരനേയും ആളുകള്‍ ആശംസകള്‍ കൊണ്ട് മൂടുകയാണ്.

വീഡിയോയുടെ താഴെ കമന്റുകളുടെ പ്രളയമാണ്. ‘വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്… ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ’ എന്നതാണ് ഒന്നാമത്തെ കമന്റ്. പിന്നാലെ ‘എന്റെ ഭാഗത്തും തെറ്റുണ്ട് ..ഈ ലിങ്ക് തുറക്കാന്‍ പാടില്ലായിരുന്നു’ എന്നും ‘സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല’ എന്നും കമന്റുകള്‍ വന്നിരിക്കുന്നു. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മറ്റൊരാള്‍ വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് മുന്നേറുകയാണ് ബാഹുുബലിയുടെ രണ്ടാം ഭാഗം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ ചരിത്രമാണ് ബാഹുബലി 2 സൃഷ്ടിച്ചത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപയാണ് ആഗോളമാനം ചിത്രം സ്വന്തമാക്കിയത്.
പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് ബാഹുബലി മുന്നേറിയപ്പോൾ വീണു പോയത് സൽമാൻ ഖാന്റെയും ആമിർ ഖാന്റെയും ചിത്രങ്ങൾ കുറിച്ച റെക്കോർഡാണ്. ആദ്യദിന കളക്ഷനിൽ ആമിർ ഖാന്റെ ദംഗലിനെയും സൽമാൻ ഖാന്റെ സുൽത്താനെയും ബാഹുബലി 2 മറികടന്നിരുന്നു.

ആദ്യ ദിനത്തിൽ ബാഹുബലി 2വിന്റെ ഹിന്ദി കളക്ഷൻ 41 കോടിയായിരുന്നു. മറികടന്നത് സൽമാൻ ഖാന്റെ സുൽത്താൻ (36.54 കോടി), ആമിർ ഖാന്റെ ദംഗൽ (29.78 കോടി) ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ്. എന്നാൽ ആദ്യ ദിനത്തിൽ ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയർ നേടിയ കളക്ഷനെ മറികടക്കാൻ ബാഹുബലി 2വിന് കഴിഞ്ഞിട്ടില്ല. 45 കോടിയാണ് ആദ്യ ദിനത്തിൽ ഹാപ്പി ന്യൂ ഇയർ സ്വന്തമാക്കിയത്.

ഇന്ത്യയിൽ മാത്രമല്ല യുഎസിലും ബാഹുബലി 2 തരംഗം തീർക്കുകയാണ്. 425 തിയേറ്ററുകളിലാണ് നോർത്ത് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരു ചിത്രത്തിന് ഇന്ത്യയിൽ ഇത്രയും വലിയ ഓപ്പണിങ് ലഭിക്കുന്നത് ഇതാദ്യമായാണ്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ആഗോളമാനം 217 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും മാത്രം 121 കോടി നേടി. ചിത്രം റിലീസ് ചെയ്യുന്നതിനു മുൻപേ വിതരണാവകാശത്തിലൂടെ 500 കോടി നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം. വിദേശത്ത് വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍, സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിത്താഴെയിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഫ്സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.

അന്ന് നടന്ന ആ സംഭവത്തിന് ദൃക്സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു.  തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.

അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയിരുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായി. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ട്- അഫ്സല്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved