Movies

തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്‌.
24 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച പ്രിയദര്‍ശനും ലിസിയും കഴിഞ്ഞ വര്‍ഷമാണ്‌ പിരിയാന്‍ തിരുമാനിച്ചത്‌. ഇത്‌ അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചിരുന്നു . പിരിയുന്നതില്‍ രണ്ടുപേരും ദുഃഖം പ്രകടിപ്പിച്ചെങ്കിലും കാരണം എന്താണെന്നു വ്യക്‌തമാക്കിട്ടില്ല .

വളരെ മാന്യമായി ജീവിക്കുന്ന രണ്ട്‌ കുടുംബങ്ങളായിരിക്കുമെന്നും ഇനിയും പരസ്‌പരം ബഹുമാനിക്കുമെന്നും ഇരുവരും മധ്യസ്‌ഥര്‍ക്ക്‌ ഉറപ്പ്‌ നല്‍കി . നല്ല സുഹൃത്തുക്കളായി തുടരുമെന്നു കോടതിയ്‌ക്കു വാക്കുനല്‍കിയാണ്‌ ഇരുവരും പിരിഞ്ഞത്‌. പിരിയുമ്പോള്‍ ലിസി പ്രിയദര്‍ശന്റെ പുതിയ ചിത്രങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

 

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ പുതിയ സൂപ്പര്‍ഹിറ്റായ പാവാടയില്‍ താരത്തിന്റെ അമ്മ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയെ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന ആ വേഷം നിരസിയ്ക്കുകയായിരുന്നു. പാവാടയുടെ നിര്‍മാതാവായ നടന്‍ മണിയന്‍പിള്ള രാജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ശോഭന വേഷം നിരസിച്ചതിനെത്തുടര്‍ന്ന് ആ വേഷം ചെയ്ത ആശ ശരത്തിന് അഭിനന്ദന പ്രവാഹമാണെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കുന്നു. സിസിലി വര്‍ഗീസ് എന്ന കഥാപാത്രം ആശ ശരത്തിന് അവാര്‍ഡുകള്‍ നേടിക്കൊടുക്കുമെന്നുവരെ ഉറപ്പിച്ചു കഴിഞ്ഞരീതിയിലാണ് ചിലര്‍ അഭിനന്ദിയ്ക്കുന്നതെന്നും മണിയന്‍പിള്ള പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് മണിയന്‍ പിള്ള രാജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
സിസിലിയാകാന്‍ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നെന്നും എന്നാല്‍ ഉള്‍ക്കൊള്ളാനാകാത്ത കാരണങ്ങളിലൂടെ ശോഭന തങ്ങളെ ഒഴിവാക്കിയെന്നും പാവാടയുടെ നിര്‍മാതാവ് രാജു വ്യക്തമാക്കുന്നു. പാവാടയില്‍ രണ്ടാംപകുതിയില്‍ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. തിരക്കഥ പൂര്‍ത്തിയായതോടെ മണിയന്‍ പിള്ളയ്ക്കും സംവിധായകന്‍ മാര്‍ത്താണ്ടനും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയ്ക്കും ഒരു കാര്യത്തില്‍ ഒട്ടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. സിസിലിയായി ശോഭന തന്നെ വേണം. ശോഭനയുമായി അടുത്തബന്ധമുള്ള മണിയന്‍ പിള്ള ഇരുവരെയും കൂട്ടി അടുത്തദിവസം തന്നെ ചെന്നൈയിലെത്തി ശോഭനയെ കണ്ടു. തിരക്കഥ പൂര്‍ണമായും വായിച്ചുകേള്‍പ്പിച്ചു. ഗംഭീരം എന്ന മറുപടി പാവാട ടീമിന് ആത്മവിശ്വാസം നല്‍കി. പക്ഷെ, ശോഭന പാവാടയില്‍ അഭിനയിച്ചില്ല.

ചില നൃത്തപരിപാടികള്‍ ഏറ്റിട്ടുണ്ട്. ചെന്നൈയില്‍നിന്ന് കേരളത്തില്‍വന്ന് പടം ചെയ്യാനുള്ള സമയമില്ല. അതുകേട്ടയുടനെ മണിയന്‍പിള്ള രാജു ശോഭനയ്ക്ക് ഒരു ഉറപ്പുനല്‍കി. കേരളത്തില്‍ വരേണ്ട. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം. അതുകേട്ടപ്പോള്‍ ശോഭന യഥാര്‍ഥ കാരണം വ്യക്തമാക്കിയെന്ന് മണിയന്‍ പിള്ള രാജു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ല. ജ്യേഷ്ഠസഹോദരിയൊക്കെ ആകാം. പക്ഷെ, അമ്മയായാല്‍ അത് ഡാന്‍സ് പ്രൊഫഷനെയും ബാധിക്കുമെന്ന് ശോഭന.

പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് തുടങ്ങി പലവിധ ചോദ്യങ്ങള്‍ രാജു മറുപടിയായി ഉയര്‍ത്തിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് സൗഹൃദത്തോടെ മൂവരും ശോഭനയോട് യാത്ര പറഞ്ഞു. മടക്കയാത്രയിലാണ് ആശ ശരത് എന്ന പേരുയര്‍ന്നുവന്നത്. ശോഭനയോട് കഥ പറഞ്ഞത് ആശയോട് മറച്ചുവയ്ക്കാന്‍ മണിയന്‍പിള്ള തീരുമാനിച്ചു. അതിന് പ്രേരിപ്പിച്ചത് ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ശോഭന പറഞ്ഞ കാര്യങ്ങള്‍ ആശയും പറഞ്ഞേക്കാം. അങ്ങനെ ആശയെ വിളിച്ച് മണിയന്‍ പിള്ള കഥാപാത്രത്തെകുറിച്ച് പറഞ്ഞു. നായകന്റെ അമ്മവേഷം എന്ന് എടുത്തുപറയാതെ വളരെ പ്രധാന്യമുള്ള ഒരു അമ്മയായി ആശ അഭിനയിക്കണം എന്നുപറഞ്ഞു. മണിയന്‍ പിള്ള രാജുവിനെ സ്‌ക്രീനിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആശ ആ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അത് തെറ്റിയതുമില്ല.

ഒരു കുഞ്ഞിന് ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവും അതിന് ഇതേ ആഗ്രഹത്തോടെ തന്നെ സമീപിക്കുന്ന ഒരു പുരുഷനെ വേണ്ടതുണ്ടെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ അത്തരമൊരു ഘട്ടത്തിലും അനിശ്ചിതകാലത്തേക്ക് തനിക്ക് അയാളെ സഹിക്കാനാവില്ലെന്നും താരം തുറന്നു പറയുന്നു.
വജ്രം വേണമെന്നുണ്ടെങ്കില്‍ സ്വന്തമായി വാങ്ങുമെന്നും അതിന് ഒരു പുരുഷന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ ഈ അഭിപ്രായപ്രകടനം.

പ്രണയബന്ധങ്ങള്‍ തകരുമ്പോഴുള്ള ഹൃദയവേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ അഭിപ്രായം ഇതായിരുന്നു: ‘ മറ്റെയാള്‍ നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ നിങ്ങള്‍ക്ക് അയാളില്‍ നിന്നും അകലേണ്ടിവരും. നിങ്ങള്‍ക്കും അയാളോട് മോശമായി പെരുമാറേണ്ടിവരും. അപ്പോള്‍ മറ്റൊരു ചെറിയ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാം, ഞാനാണെങ്കില്‍ ഉറങ്ങും, നല്ല പുസ്തകങ്ങള്‍ വായിക്കും, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.’പ്രിയങ്ക കൂട്ടിച്ചേര്‍ത്തു

കൊച്ചി: സിനിമയിലേക്ക് വന്ന സമയത്ത് ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് താന്‍ അഭിപ്രായങ്ങള്‍ ചോദിക്കാറുള്ളത് ദിലീപേട്ടനോടും, ലാലുച്ചേട്ടനോടും ഒക്കെയായിരുന്നുവെന്ന് നടി കാവ്യ മാധവന്‍. സംവിധായകന്‍ കമലിനെപ്പോലെയും ലാല്‍ജോസിനെപ്പോലെയും തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യമാധവന്‍ തുറന്ന് പറഞ്ഞു. ഇരുപത് സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ ഉപദേശങ്ങള്‍ തന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ ഒരു മാസികയ്ക്ക് നല്‍കിയ പ്രത്യേക ഓര്‍മ്മക്കുറിപ്പുകളില്‍ വ്യക്തമാക്കി. കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ല, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത്. ഞാനൊരു സ്മാര്‍ട്ടായ പെണ്ണല്ല. എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്. പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് എന്‍റെ വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം. 2015 ഡിസംബറിനു മുമ്പു തന്നെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബറില്‍ ക്രിസ്മസിനു മുമ്പായി തിയറ്ററുകളിലെത്തുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടു പോയതിനാല്‍ റിലീസിംഗ് നീണ്ടു. ഏറ്റവു ഒടുവിലായി ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.
താന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നയന്‍സിനെ കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കാനുള്ള തീരുമാനമാണ് റിലീസിംഗ് നീളുന്നതിന് ഇടയാാക്കിയത്. ആദ്യമായി സ്വന്തം കഥാപാത്രത്തിന് മലയാളത്തില്‍ ഡബ്ബ് ചെയ്യുന്ന നയന്‍സ് പെര്‍ഫെക്ഷനായി സമയമെടുക്കുന്നുണ്ട്. ഇതിനൊപ്പം തമിഴിലെ തിരക്കുകള്‍ കൂടി താരത്തെ വലച്ചപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. പക്ഷേ നയന്‍സ് തന്നെ ഡബ്ബിംഗ് ചെയ്യണമെന്ന നിര്‍ബന്ധം സംവിധായകനുണ്ടായിരുന്നു. നേരത്തേ മമ്മൂട്ടിക്ക് ഈ കാലഘട്ടത്തില്‍ ചേരുന്ന ഏറ്റവും മികച്ച നായിക നയന്‍താരയാണെന്നും എകെ സാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

unnamed

അവസാന എഡിറ്റിംഗ് പൂര്‍ത്തിയാക്കിയ പുതിയ നിയമം 2 മണിക്കൂര്‍ 10 മിനിറ്റാണ്. നിരവധി സവിശേഷതകളുള്ള തിരക്കഥയാണ് സാജന്‍ മമ്മൂട്ടിക്കായി ഒരുക്കിയിട്ടുള്ളത്. 2015 ല്‍ പത്തേമാരി, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫയര്‍മാന്‍ എന്നീ ചിത്രങ്ങളിലൂടെ മോശമല്ലാത്ത വിജയങ്ങള്‍ നേടിയ മമ്മൂട്ടിയ്ക്ക് 2016 ലും പുതിയ നിയമത്തിലൂടെ വിജയത്തുടക്കം ലഭിയ്ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

പ്രശസ്ത മലയാള നടി അര്‍ച്ചന കവി വിവാഹിതയായി. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ബാല്യകാല സുഹൃത്തും വളര്‍ന്ന്‍ വരുന്ന ഹാസ്യ നടനുമായ അബിഷ് മാത്യു ആണ് അര്‍ച്ചനയുടെ കഴുത്തില്‍ മിന്ന് കെട്ടിയത്.  ലളിതമായ രീതിയില്‍ നടത്തിയ വിവാഹ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ രംഗത്ത് നിന്നും റീമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തിരുന്നു.
സിനിമാ രംഗത്തെ ആളുകള്‍ക്കും മറ്റുമായി റിസപ്ഷന്‍ ഇന്ന്‍ വൈകുന്നേരം ബോള്‍ഗാട്ടി പാലസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ച്ചനയുടെ ബാല്യകാലം മുതലുള്ള കളിക്കൂട്ടുകാരന്‍ ആയ അബിഷുമായി നവംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഡല്‍ഹിയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇരുവീട്ടുകാരുടെയും ചേര്‍ന്നായിരുന്നു വിവാഹ തീരുമാനം കൈക്കൊണ്ടത്. അര്‍ച്ചനയും അബിഷും ഇപ്പോള്‍ വിവാഹം വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നെങ്കിലും വീട്ടുകാരുടെ തീരുമാനത്തോട് യോജിക്കുകയായിരുന്നു.

archana2

വിവാഹ ശേഷം അഭിനയം തുടരുമോ എന്ന്‍ അര്‍ച്ചന വ്യക്തമാക്കിയിട്ടില്ല. തന്‍റെ കോമഡി ഷോകളിലൂടെയാണ് അബിഷ് പ്രശസ്തി കൈവരിച്ചത്. കോട്ടയം സ്വദേശിയാണ് അബിഷ്. എഐബി റോസ്റ്റ് എന്ന സംഗീത പരിപാടി അബിഷിനെ ഏറെ പ്രശസ്തനാക്കിയിരുന്നു.

ലാല്‍ ജോസിന്‍റെ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന വെള്ളിത്തിരയില്‍ നായികയായത്.

archana4

 

ബോളിവുഡിലെ യുവ പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധാരാളം വിവാദങ്ങള്‍ വരുത്തിവെയ്ക്കുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞും നിന്നിരുന്ന ഈ നക്ഷത്ര കമിതാക്കളുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ ഇതൊന്നമല്ല ബിടൗണിന്‍ പുതിയ ഹരം ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്.

ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ.

ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കിച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടിയെന്നാണ് അറിയുന്നത്.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും യുവഹീറോ കുഞ്ചാക്കോ ബോബനും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായതാണ്. എന്നാല്‍ അടുത്തിടെ ഈ പിണക്കം മാറിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇവരുടെ പോരിന് ഇതുവരെയും ശമനം വന്നിട്ടില്ലെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കല്യാണരാമന്‍, ദോസ്ത്, എന്നീചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദോസ്തിന്റെ ചിത്രീകരണ സമയത്തെ ഇവരുടെ പോര് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് പൂര്‍ത്തിയാക്കാന്‍ ഇവരുടെ പിണക്കം മൂലം നന്നേ പണിപ്പെട്ടിരുന്നുവെന്ന് അന്ന് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് 2002ല്‍ കല്യാണരാമനില്‍ ഷാഫി ഇവരെ ഒന്നിപ്പിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് കുറേക്കാലം സിനിമകളേ ഇറങ്ങിയിരുന്നില്ല.
എന്നാല്‍ 2012ല്‍ ലാല്‍ജോസിന്റെ സ്പാനിഷ് മസാലയില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ദിലീപ് നായകനായ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ ചെറിയവേഷം ചെയ്തത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിയ്ക്ക് ബ്രേക്ക് തന്ന സംവിധായകന്‍ ലാല്‍ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ മാനസികമായി അകന്നുവെന്നും കണ്ടാല്‍പോലും പരസ്പരം മിണ്ടാറില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു.

അതിന് ശേഷം മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ് വേട്ട. ദിലീപ് ഇപ്പോള്‍ സിദ്ദിഖ്‌ലാല്‍ ടീം വീണ്ടും ഒന്നിയ്ക്കുന്ന കിംഗ് ലൈയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഉള്ളത്.

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്. താര സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ് ഈ സുന്ദരി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.
സണ്ണി എന്നാണ് യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്. സഹോദരന്റെ പോരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. വീട്ടില്‍ വിളിക്കുന്നതാണ് ലിയോണ്‍ എന്ന്. പിന്നെ അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. പിന്നീട് ആ പേരാണ് എന്നെ തുണച്ചത്. അമ്മയുടെ സംരക്ഷണം ആവോളം അനുഭവിച്ച കുട്ടിയായിരുന്നു സണ്ണി. ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു. താമസിച്ചിരുന്ന തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.

sunny

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എന്നിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും. ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത്. കാനേഡിയന്‍ കൂട്ടുകാരില്‍ വെള്ളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്. 9ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

sunny leon

സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം. അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍. അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല.

ഇപ്പോള്‍ എല്ലാം ഒരുപാട് മാറിപോയി. ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്. ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. മസ്തി സാദെ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ വളരെ സംതൃപ്തയാണ്. വ്യത്യസ്തമായ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

മൂന്ന് കോടി രൂപ പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്ന് പുതിയ ചിത്രത്തില്‍ നയന്‍താരയെ ഒഴിവാക്കിയതായി സംവിധായകന്‍ സുന്ദര്‍ സി. അരണ്‍മനൈ 2ന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് സുന്ദര്‍ സി നയന്‍സിനെ നായികയാക്കാനിരുന്നത്. എന്നാല്‍ നയന്‍സിന്റെ പ്രതിഫലം കേട്ട സുന്ദര്‍ സി ഞെട്ടി.
മൂന്ന് കോടി രൂപയാണ് നയന്‍സ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ചത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കാന്‍ സുന്ദര്‍ സി തീരുമാനിക്കുകയായിരുന്നു. സിനിമയുടെ കഥ നയന്‍സുമായി ചര്‍ച്ച ചെയ്യുകയും ചിത്രം ചെയ്യാമെന്ന് താരം സമ്മതിക്കുകയും ചെയ്തതാണ്. ഇതിന് ശേഷമാണ് പ്രതിഫലത്തെച്ചൊല്ലി ഇരുവരും തെറ്റിയത്.

അതിനിടെ സുന്ദര്‍ സിയുടെ പുതിയ ചിത്രമായ അരന്‍മനൈ 2 റിലീസിന് തയ്യാറായി. ജനുവരി 29ന് ചിത്രം തീയറ്ററുകളിലെത്തും. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അരന്‍മനൈ 2. സിദ്ധാര്‍ത്ഥ്, തൃഷ, ഹന്‍സിക, സുന്ദര്‍ സി, സൂരി, മനോബാല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

RECENT POSTS
Copyright © . All rights reserved