അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു. സ്കോട്ലൻഡിലുള്ള അബർഡീനിൽ താമസിക്കുന്ന ജോമോൻ വർഗീസ് (41 വയസ്സ് ) ആണ് ഇന്ന് വെളുപ്പിന് 04.45 ന് അബർഡീൻ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ആലുവ സ്വദേശിയായ ജോമോൻ യുകെയിൽ എത്തിയിട്ട് എട്ട് വർഷത്തോളമായി എന്നാണ് ലഭിക്കുന്ന വിവരം. ഭാര്യയായ ലിസയും പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് ജോമോന്റെ കുടുംബം. ജോമോന്റെ അനുജനായ ജിജോ വർഗീസും കുടുംബവും കേബ്രിഡ്ജിൽ ആണ് താമസം. ഏറ്റവും ഇളയ സഹോദരി നാട്ടിൽ ആണ് ഉള്ളത്. മരണവിവരം അറിഞ്ഞ സിജോയും കുടുംബവും അബർഡീനിൽ എത്തിയിട്ടുണ്ട്. രോഗവിവരം അറിഞ്ഞതുമുതൽ എല്ലാ മാസവും അബർഡീനിൽ എത്തി സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്ന അനുജനോട് തന്റെ അസുഖം മാറിയെന്നും ആരും പേടിക്കേണ്ട എന്നും ജോമോൻ പറഞ്ഞിരുന്നതായി ജിജോ സങ്കടത്തോടെ പറഞ്ഞു. രോഗത്തെ ചങ്കുറപ്പോടെ നേരിട്ട ജോമോൻ വളരെ ആത്മവിശ്വാസത്തോട് കൂടിയായിരുന്നു സംസാരിച്ചിരുന്നത് എന്ന് ജിജോ സാക്ഷ്യപ്പെടുത്തുന്നു. അബർഡീൻ മാസ്സ് സെന്ററെറിലെ വികാരിയച്ചനായ ഫാ: ജോസഫ്, അന്ത്യകൂദാശകളെല്ലാം ജോമോന് ആശുപതിയിലെത്തി നൽകിയിരുന്നു. ശവസംക്കാരം നാട്ടിൽ വച്ചാണ് നടത്തുക എന്ന് ജിജോ മലയാളംയുകെയോട് പറഞ്ഞു.
മൂന്ന് മക്കളിൽ ഏറ്റവും മൂത്ത മകനായ ജോമോൻ രണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2015 ജൂൺ 30 ന് ആണ് രോഗവിവരം തിരിച്ചറിയുന്നത്. അമ്മക്ക് രോഗം പിടിപെട്ട് ആശുപത്രിയിൽ ആയ വിവരം അറിഞ്ഞ ജോമോൻ നാട്ടിൽ എത്തുകയായിരുന്നു. നാട്ടിൽ വച്ച് ഫുഡ് പോയിസണുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തി നടന്ന പരിശോധനയിൽ ആണ് ക്യാൻസറിന്റെ വിവരം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വർഷം മുൻപ് ആണ് ജോമോന്റെ അമ്മ മരിച്ചത്. രോഗം തിരിച്ചറിഞ്ഞു ഇന്നേക്ക് രണ്ട് വർഷം പൂർത്തിയായ 30 ജൂൺ 2017 ൽ തന്നെയാണ് ജോമോനെ മരണം കീഴടക്കിയത്.
റെക്ട്രത്തിൽ ആരംഭിച്ച ക്യാൻസർ തിരിച്ചറിഞ്ഞപ്പോൾ മുതൽ കീമോതെറാപ്പിയും ഓപ്പറേഷൻ വഴിയും ഉള്ള ചികിത്സ ഫലം കാണുകയും അതോടെ കാൻസർ ഭേദമാകുകയും ചെയ്തിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കൊച്ചു കുടുംബത്തിന് തീരാ ദുഃഖം സമ്മാനിച്ച വാർത്തയെത്തിയത് ഈ വർഷം ജനുവരിയോടെ ആയിരുന്നു. ഭേദമായി എന്ന് കരുതിയിരുന്ന കാൻസർ ബ്രയിനിനെ ബാധിച്ചു എന്ന് പരിശോധനയിൽ തെളിയുകയും ചെയ്തതോടെ കുടുംബത്തെ മാത്രമല്ല കൂട്ടുകാരെ പോലും തീരാ ദുഖത്തിലേക്കു തള്ളിവിടുകയായിരുന്നു. രോഗവിവരം അറിഞ്ഞത് മുതൽ ചികിത്സകൾ നൽകി വരുകയായിരുന്നു എങ്കിലും എല്ലാവരെയും നിരാശരാക്കി ജോമോൻ ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറയുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട്
ടോം ജോസ് തടിയംപാട്
യുകെ കെറ്ററിംഗില് താമസിക്കുന്ന മനോജ് മാത്യുവിന്റെ ഭാര്യ സ്മിത മനോജിന്റെ മാതാവ് കോടഞ്ചേരി കണ്ണോത്ത് ഇടവക അറക്കല് വീട്ടില് അന്നക്കുട്ടി മാനുവേല് (61 വയസ്) അന്തരിച്ചു. സ്മിത മാനുവല്, സിമിന മാനുവല്, സ്മിജിത മാനുവല് എന്നീ മൂന്നു മക്കളും ഭര്ത്താവ് മാനുവലും അടങ്ങുന്ന കുടുംബമാണ് പരേതയുടെത്. സ്മിത ഒഴിച്ച് മറ്റു രണ്ടുപേരും നാട്ടിലാണ്.
അന്നക്കുട്ടി കുറച്ചു ദിവസങ്ങളായി എറണാകുളം അമൃത ഹോസ്പിറ്റലില് ചികിത്സയില് ആയിരുന്നു. അമ്മയുടെ ശുശ്രുഷിക്കുന്നതിനുവേണ്ടി സ്മിത കഴിഞ്ഞ ആഴ്ച്ച നാട്ടിലേക്കു പുറപ്പെട്ടിരുന്നു. മരിക്കുന്ന സമയത്ത് സ്മിത അമ്മയോടൊപ്പം ഉണ്ടായിരുന്നു. സംസ്കാരത്തിന്റെ സമയം പിന്നീട് അറിയിക്കും. മനോജ് മാത്യു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഉപദേശകസമിതി അംഗമാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്
സുജു ഡാനിയേല്
ലണ്ടന്: നാല് ദിവസം മുന്പ് കാണാതായ സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്ട്ടിന് സേവ്യറിന്റെ ദുരൂഹ മരണത്തില് ഓഐസിസി യുകെ ഞെട്ടലും ദുഖവും രേഖപ്പെടുത്തി. 2013 ഡിസംബറില് പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്ട്ടിന് സേവ്യര്, ചെത്തിപ്പുഴ പള്ളിയില് സഹവികാരിയായിരിക്കെയാണ് 2016 ജൂലായില് സ്കോട്ട്ലന്ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്ഫിന് ഇടവകയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു.
വൈദികന്റെ മരണവുവുമായി ബന്ധപ്പെട്ട വസ്തുതകള് വെളിച്ചത്തു കൊണ്ട് വരണമെന്ന് ഓ ഐ സി സി ആവശ്യപ്പെട്ടു. നടപടിക്രമങ്ങള് വേഗത്തിലാക്കാനും ഹൈക്കമ്മീഷണര് ഓഫീസുമായി ബന്ധപ്പെടുകയുണ്ടായി. നാളെ ക്രോയിഡോണില് നടക്കുന്ന അനുശോചനയോഗത്തില് പരമാവധി പ്രവര്ത്തകരും ഭാരവാഹികളും പങ്കെടുക്കണമെന്ന് കണ്വീനര് ടി. ഹരിദാസ് അറിയിച്ചു.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: യുകെ മലയാളികളായ ജോണി കല്ലടാന്തിയില്, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില് (87) കോട്ടയം നീണ്ടൂരില് നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില് ഭര്ത്താവായിരുന്നു. സിസ്റ്റര് അന്നു (കാരിത്താസ് സെക്ക്യൂലര് ഇന്സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്), ജോണി കല്ലടാന്തിയില് (സ്റ്റീവനേജ്,യു കെ) അബ്രാഹം കല്ലടാന്തിയില് (ഫ്ളോറിഡ, യുഎസ്എ), സാലി അബ്രാഹം (സെന്റ് ആല്ബന്സ്, യുകെ) സജി കല്ലടാന്തിയില് (റോം,ഇറ്റലി), സിനി തോമസ് (റോം,ഇറ്റലി) എന്നിവര് മക്കളാണ്.
ലൗസി ജെയിംസ് (നീണ്ടൂര്), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി അബ്രാഹം( ഫ്ളോറിഡ) അബ്രാഹം തൊണ്ടൂപ്പറമ്പില് (സെന്റ് ആല്ബന്സ്), ലൈബി സജി (റോം), തോമസ് ഡൊമിനിക് (റോം) എന്നിവര് ജാമാതാക്കളാണ്.
ജൂണ് 18 നു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയില് അന്ത്യോപചാര ശുശ്രുഷകള് ആരംഭിക്കും. തുടര്ന്ന് നീണ്ടൂര് സെന്റ് മൈക്കിള് ദേവാലയത്തില് നടത്തപ്പെടുന്ന തിരുക്കര്മ്മങ്ങള്ക്ക് ശേഷം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില് സംസ്കാരം നടത്തപ്പെടും.
നീണ്ടൂര് ഗ്ലോബല് പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി, യു കെ നീണ്ടൂര് പ്രവാസി സംഗമം, സര്ഗ്ഗം സ്റ്റീവനേജ്,കേരളാ കാത്തലിക് കമ്മ്യുണിറ്റി സ്റ്റീവനേജ്, കേരളാ ഫാമിലി ക്ലബ്ബ് എന്നീ സംഘടനകള് അനുശോചനം അറിയിച്ചു.
ഇന്നലെ നോര്ത്താംപ്ടനില് മരണമടഞ്ഞ ജിന്സണ് ഫിലിപ്പിന്റെ നിര്യാണം വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നോര്ത്താംപ്ടന് മലയാളി സമൂഹവും യുകെയിലെമ്പാടുമുള്ള ജിന്സന്റെ സുഹൃത്തുക്കളും. കേവലം 38 വയസ്സ് മാത്രം പ്രായമുള്ള ഊര്ജ്ജസ്വലനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള വിയോഗ വാര്ത്ത ഉള്ക്കൊള്ളാന് യുകെയിലെ മലയാളി സമൂഹം ഇപ്പോഴും മടിച്ച് നില്ക്കുകയാണ്. കേട്ട വാര്ത്ത സത്യമാവരുതേ എന്ന പ്രാര്ത്ഥനയുമായി ആയിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില് നിന്ന് ഇന്നലെ നിരവധി മലയാളികള് നോര്ത്താംപ്ടന് ജനറല് ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്.
തീര്ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ ഉച്ചയോടെ ജിന്സണ് മരണത്തിന് കീഴടങ്ങിയത്. വീടിന്റെ ചില ചെറിയ അറ്റകുറ്റപ്പണികള്ക്കായി വരുന്ന തൊഴിലാളികളെ പ്രതീക്ഷിച്ച് വീട്ടില് കാത്തിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തില് ജിന്സന്റെ ജീവന് കവര്ന്നെടുത്തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി തൊട്ടടുത്ത മുറിയില് ഉറങ്ങി കിടന്ന ഭാര്യ വിനീത പോലും ഒന്നും അറിഞ്ഞില്ല. വീടിന്റെ പണികള്ക്കെത്തിയവര് കതകില് തട്ടുന്നത് കേട്ട് ഉണര്ന്ന ഭാര്യ ജിന്സണ് എവിടെയെന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത ബെഡ്റൂമില് അനക്കമില്ലാതെ ജിന്സനെ കാണുന്നത്. ഉടന് തന്നെ ആംബുലന്സ് വിളിക്കുകയും പാരാമെഡിക്സ് ടീം എത്തി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തെങ്കിലും വിലപ്പെട്ട ആ ജീവന് മാത്രം രക്ഷിക്കാന് കഴിഞ്ഞില്ല.
നോര്ത്താംപ്ടന് ജനറല് ഹോസ്പിറ്റലില് എത്തിച്ച ജിന്സന് ഈ ലോകത്തോട് യാത്ര പറഞ്ഞതായി ഏറെയു താമസിക്കാതെ തന്നെ അറിയുകയായിരുന്നു. ഏകമകള് കെസിയയുടെ ആദ്യകുര്ബാന ചടങ്ങുകള് ഏതാനും ആഴ്ചകള്ക്ക് മുന്പ് ഗംഭീരമായി ആഘോഷിക്കുന്നതിനായി ഓടി നടന്നിരുന്ന ജിന്സന് പറയത്തക്ക അസുഖങ്ങള് ഒന്നുമുണ്ടായിരുന്നില്ല. ആദ്യകുര്ബാന സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നതിനും അവര്ക്ക് വേണ്ട സൗകര്യങ്ങള് ചെയ്തു കൊടുക്കുന്നതിനും ഒക്കെയായി പ്രസന്ന വദനനായി എല്ലായിടത്തും എത്തിയിരുന്ന ജിന്സണ് മരണത്തിന് കീഴടങ്ങി എന്നത് അത് കൊണ്ട് തന്നെ ആര്ക്കും വിശ്വസനീയമായിരുന്നില്ല.
കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗമായ ജിന്സണ് കിഴക്കേകാട്ടില് കുടുംബാംഗമാണ്. കൈപ്പുഴ സംഗമത്തിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ജിന്സണ്. യുകെകെസിഎ ഉള്പ്പെടെയുള്ള സംഘടനകളിലും സജീവമായിരുന്നു. യുകെകെസിഎ പ്രസിഡണ്ട് ബിജു മടുക്കക്കുഴി, ജോയിന്റ് സെക്രട്ടറി സക്കറിയ പുത്തന്കളം തുടങ്ങിയവര് വിവരമറിഞ്ഞ ഉടന് തന്നെ നോര്ത്താംപ്ടനില് എത്തിയിരുന്നു.
ജിന്സന്റെ സംസ്കാര ചടങ്ങുകള് നാട്ടില ആയിരിക്കും നടത്തുക എന്നാണ് ബന്ധുക്കള് പറഞ്ഞത്. ജിന്സന്റെ പിതാവ് രണ്ട് വര്ഷം മുന്പ് മരണമടഞ്ഞിരുന്നു. ജിന്സന്റെ ആത്മശാന്തിക്കായി ഇന്നും ബുധനാഴ്ചയും പ്രത്യേക പ്രാര്ത്ഥനകള് ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്കായിരിക്കും ഇന്നും നാളെയും ഡസറ്റന് സെന്റ് പാട്രിക് പള്ളിയില് പ്രാര്ത്ഥനകള് നടക്കുക. കൂടാതെ ഞായറാഴ്ച നാല് മണിക്കും പ്രത്യേക പ്രാര്ത്ഥനകള് ഉണ്ടായിരിക്കും
അപ്രതീക്ഷിതമായി മറ്റൊരു മരണ വാര്ത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നോര്ത്താംപ്ടനില് താമസിക്കുന്ന മലയാളിയായ ജിന്സണ് ഫിലിപ്പ് (38) ആണ് ആകസ്മികമായി നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം എന്നറിയുന്നു.
കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗമാണ് ജിന്സന് ഫിലിപ്പ്. കിഴക്കേകാട്ടില് കുടുംബാംഗമാണ്. ജിന്സന്റെ മരണവാര്ത്ത അറിഞ്ഞ് നോര്ത്താംപ്ടന് ഹോസ്പിറ്റലിലേക്ക് നിരവധി മലയാളികള് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതനുസരിച്ച് ഈ വാര്ത്തയില് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ജിന്സണ് ഫിലിപ്പിന്റെ നിര്യാണത്തില് മലയാളംയുകെ ന്യൂസ് ടീമിന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു.
പൂള് സെന്റ് തോമസ് ഇന്ത്യന് ഓര്ത്തഡോക്സ് ഇടവക സെക്രട്ടറിയും ഡോര്സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന് സെക്രട്ടറിയും യു കെ മലയാളികള്ക്കിടയില് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്ത്തകനുമായ മാര്ട്ടിന് ജോര്ജിന്റെ സഹോദരന് മോന്സി ജോര്ജ് (51 വയസ്) നിര്യാതനായി. ചെങ്ങന്നൂര് മുളക്കുഴ തെനംകാലയില് കുടുംബാംഗമാണ് .
സംസ്ക്കാരം ജൂണ് ഏഴാം തീയതി ബുധനാഴ്ച ചെങ്ങന്നൂര് പിരളശേരി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന ദേവാലയത്തില് നടക്കും. കായംകുളം ചക്കാലയില് കുടുംബാംഗമായ ആശയാണ് ഭാര്യ. ദീര്ഘകാലമായി ഡല്ഹിയില് കുടുംബസമേതം താമസിക്കുന്ന മോന്സി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഭാര്യാ ഗൃഹത്തില്വച്ച് മരണം സംഭവിച്ചത്. പരേതന് ആഷ്ലി, അലന് എന്നീ രണ്ട് മക്കളാണുള്ളത്.
ആന്ധ്രാ സ്വദേശിയായ ഇന്ഫോസിസ് ജീവനക്കാരനും മൂന്ന വയസുകാരന് മകനും അമേരിക്കയില് മുങ്ങി മരിച്ചു. നാഗരാജു സുരേപാലിയും മകന് ആനന്ദുമാണ് മിഷിഗണിലെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില് മരിച്ച നിലയില് കണ്ടെത്തിയത്. കുളത്തിന് സമീപത്ത് കൂടി പോയ ദമ്പതികളാണ് മൃതദേഹങ്ങള് കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
നീന്തലറിയാത്ത ഇരുവരും മുങ്ങി മരിച്ചതാണെന്നാണ് വിവരം. നടക്കാനിറങ്ങിയ നാഗരാജു മകനോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. സ്വിമ്മിങ് പൂളില് കാല് തെറ്റി വീണ മകനെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചതാകാമെന്നാണ് സൂചന. ഭാര്യക്കും മകനുമൊപ്പമാണ് നാഗരാജു അമേരിക്കയില് താമസിക്കുന്നത്. ആന്ധ്രയിലെ ഗുണ്ടൂര് സ്വദേശിയാണ്.
ഇവരുടെ കുടുംബത്തെ സഹായിക്കാന് അമേരിക്കയിലെ ഇന്ത്യന് സമൂഹവും സുഹൃത്തുക്കളും രംഗത്തെത്തി. മൃതദേഹങ്ങള് നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിന് ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.
റോക്ക് സംഗീതജ്ഞൻ ഗ്രെഗ് അൽമാൻ അന്തരിച്ചു. 69 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോർജിയയിലെ സവാനയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അൽമാൻ ചികിത്സയിലായിരുന്നു. അൽമാൻ ബ്രദേഴ്സ് ബാൻഡിന്റെ സ്ഥാപകാംഗമായിരുന്നു ഗ്രെഗ്അൽമാൻ.
1960ൽ മൂത്ത സഹോദരൻ ഡ്വാനെയുമായി ചേർന്ന് അൽമാൻ ബാൻഡ് ആരംഭിക്കുന്നത്.അൽമാൻ ബ്രദേഴ്സ് ബാൻഡിലൂടെ തന്നെയാണ് ഗ്രെഗ് ശ്രദ്ധേയനായത്. ബാൻഡിലെ പ്രധാനഗായകനും കീബോർഡിസ്റ്റുമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങളും ഗ്രെഗ് അൽമാൻ രചിച്ചിട്ടുണ്ട്.
സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന സ്റ്റാലിന് സണ്ണി യുടെ മാതാവ് ശ്രീമതി ലില്ലിക്കുട്ടി സണ്ണി (68) ഇന്ന് രാവിലെ കര്ത്താവില് നിദ്ര പ്രാപിച്ചു. സ്റ്റാലിന്റെ കുടുംബത്തോടൊപ്പം ഈ അഗാധദുഃഖത്തില് സാലിസ്ബറി മലയാളി അസോസിയേഷനും പങ്ക് ചേരുന്നു. പരേത കരുവാറ്റ താശിയില് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള് 30/05/2017 ന് സെന്റ് ജോര്ജ്ജ് ഓര്ത്തഡോക്സ് പള്ളിയില് വച്ച് നടക്കുന്നതാണ്