ലണ്ടന് : ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ് ചിറ്റലപള്ളി ( 69 ) യുടെ ശവസംസ്കാരം ഫെബ്രുവരി 10 ശനിയാഴ്ച ആഷ്ഫോര്ഡില് വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില് താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ് ലൂക്കോസ്സിന്റെയും ( സല്ജെയ് ലൂക്കോസ് ) മാതാവാണ് തങ്കമ്മ ജോണ് ചിറ്റലപള്ളി . നാട്ടില് കുട്ടനാട് – തലവടി സ്വദേശിയാണ് തങ്കമ്മ ജോണ് . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില് കഴിയുകയായിരുന്നു തങ്കമ്മ . എന്നാല് ഇക്കഴിഞ്ഞ ജനുവരി പത്തൊന്പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല് ഹെയര് ഫീല്ഡ് ഹോസ്പിറ്റലില് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്ന്നാണ് മരണം സംഭവിച്ചത്.
ആഷ്ഫോര്ഡിലെ സെന്റ് ഹില്ഡാസ് പള്ളിയിലാണ് പൊതുദര്ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ 10:30 മുതല് ഉച്ചയ്ക്ക് 12.30 വരെയാണ് അന്ത്യാഞ്ജലി അര്പ്പിക്കാനുള്ള സമയം . ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള് എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ് . ചെറുമകള് ക്രിസ്റ്റീന ജോസഫ്.
ശവസംസ്കാര ചടങ്ങുകള് നടക്കുന്ന പള്ളിയുടെ മേല്വിലാസം താഴെ കൊടുക്കുന്നു..
St: Hildas Church Hall,
Ashford ( Middlesex ),
TW15 3QL.
Contact details —
Saljay Joseph Lukose – 07828096655
ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള് അറിയിച്ചു..
കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുഎസ് നടൻ മരിച്ചനിലയിൽ. യുഎസ് നടൻ മാർക് സാലിംഗിനെയാണ് (35) മരിച്ചനിലയിൽ കണ്ടെത്തിയത്. ലോസ് ആഞ്ചലസിലെ സൺലൻഡിലെ ഇയാളുടെ വസതിക്കു സമീപം തൂങ്ങിമരിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ സാലിംഗിനെ കാണാനില്ലായിരുന്നു.
കുട്ടികളെ ലൈംഗീക ചിത്രീകരണത്തിനു ഉപയോഗിച്ചെന്ന കേസിൽ ശിക്ഷ കാത്തുകഴിയുകയായിരുന്നു സാലിംഗ്. മാർച്ച് ഏഴിനാണ് ശിക്ഷപ്രഖ്യാപിക്കാനിരുന്നത്. കേസിൽ നാലു മുതൽ ഏഴു മാസംവരെ ശിക്ഷ ലഭിക്കാം. 2015 ഡിസംബറിലാണ് സാലിംഗ് കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ ലാപ് ടോപ്പിൽനിന്നും പെൻഡ്രൈവിൽനിന്നും കുട്ടികളുടെ അമ്പതിനായിരത്തിലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലും സാലിംഗ് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു.
ന്യുസിലാൻഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നെൽസണിലെ ബീച്ചിൽ മുങ്ങി മരിച്ച ടീനയുടെ മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ട് പോകുവാൻ വേണ്ട നടപടിക്രമങ്ങൾ ശരിയാക്കുന്നതായി മരിച്ച ടീനയുടെ ഭർത്താവു ജിലുവിന്റെ സുഹൃത്തുക്കൾ അറിയിച്ചു. ഇതിന് ആവശ്യമായ ധനസമാഹരണവും മറ്റുമായി സുഹൃത്തുക്കളും ഇവിടുത്തെ മലയാളി അസോസിയേഷനും മുന്നിട്ടിറങ്ങി നടത്തുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം നെൽസണിലെ തഹുനായി ബീച്ചിൽ ആണ് ടീന അപകടത്തില് പെട്ടത്. ടീനയും ഭര്ത്താവ് ജിലുവും ഉള്പ്പെടെ അഞ്ച് പേരാണ് ഒരുമിച്ച് ബീച്ചില് പോയത്. ഇതിൽ 2 ദമ്പതികളും ഒരാള് ബാച്ചിലറും ആയിരുന്നു. ഇതിൽ നാലു പേരും ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിംഗ് പാസ്സായ സഹപാഠികൾ ആയിരിന്നു എല്ലാവരും. റ്റീനയും ഭർത്താവ് ജിലുവും പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ വിവാഹിതരായവർ ആണ്. ഇവർ എല്ലാവരും ഓക്ലൻഡിൽ പഠനത്തിന് ശേഷം നെൽസണിൽ ജോലിക്കെത്തിയതാണ്, ടീന ജിലുവിന്റെ പഠനശേഷം സ്പൗസ് വിസയിൽ ആണ് ന്യുസിലാണ്ടിൽ എത്തിയത്. ടീന എറണാകുളം സ്വദേശിനിയും , ജിലു കൊല്ലം കുണ്ടറ സ്വദേശിയുമാണ് .
ഇവർ എല്ലാവരും ന്യുസിലാൻഡ് നഴ്സിംഗ് ലൈസൻസിന് ശ്രമിക്കുകയും, അതോടൊപ്പം നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ആയി ജോലിനോക്കുകയും ആയിരുന്നു. പല ഷിഫ്റ്റുകളായി ജോലിചെയ്യുമ്പോളും എല്ലാവര്ക്കും മിക്കവാറും തിങ്കളാഴ്ച ഓഫ് കിട്ടുമായിരുന്നു. ഈ സമയത്ത് എല്ലാവരും എല്ലാ തിങ്കളാഴ്ച തഹുനായി ബീച്ചിൽ ഒത്തു കൂടുകയും, ഭക്ഷണവും നടത്തവും വർത്തമാനവും ആയി വൈകുന്നേരം അവിടെ ചിലവഴിക്കുകയും നാട്ടിലെ പല സഹപാഠികളെ ഫോൺ വിളിക്കുകയുമാണ് പതിവ്.
ദുരന്തം വന്ന വഴി
എല്ലാ തിങ്കളാഴ്ചത്തെയും പോലെ അന്നും അവർ ജനുവരി 29 ന് വൈകുന്നേരം 8 മണിയോടെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി രണ്ടു കാറുകളിൽ ആണ് തഹുനായി ബീച്ചിൽ എത്തിയത്, ഇവർ മാത്രമല്ല നിരവധി പേർ അവിടെ മത്സ്യബന്ധനത്തിനും വിനോദത്തിനും മറ്റുമായി രാത്രികാലങ്ങളിൽ അവിടെയുണ്ടാകാറുണ്ട് . ഇത് ഒരു അറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടും ആണ് .
ഭക്ഷണത്തിനു ശേഷം പതിവ് പതിവ് നടത്തത്തിനിടയില് ഇവര് ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നു. വേലിയിറക്കമായതിനാൽ തീരത്തു വെള്ളമിറങ്ങി കിടക്കുകയായിരുന്നു, അതിനാൽ തന്നെ ഇവർ ഏകദേശം 20 -30 മീറ്റർ ഉള്ളിലേക്ക് പോകുകയും ചെയ്തു. അതിനിടയിൽ ആണ് ടീന കടൽത്തട്ടിലെ ചെറുകുഴിയിൽ തെന്നി, ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തല് ഒട്ടും വശമില്ലാതിരുന്ന ടീന വീണതോടെ പേടിക്കുകയും, ശ്വാസ നാളത്തില് വെള്ളം കയറുകയും ചെയ്തു. ഇത് കണ്ടു നിന്ന ജിലു റ്റീനയെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും വെള്ളത്തില് വീഴുകയും ചെയ്തു.
മറ്റുള്ളവർ ഉടനെ കാറിൽ ഓടിയെത്തി, മൊബൈൽ ഫോണിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും, കോസ്റ്റ് ഗാർഡും, ഹെലികോപ്റ്ററും ഉടൻ എത്തിയെങ്കിലും ഇവരെ നേരത്തെ കണ്ട സ്പോട്ടിൽ കണ്ടെത്താനായില്ല. എന്നാല് നീന്തൽ വശമുള്ള ജിലു റ്റീനയെ കൊണ്ട് കുറച്ചകലെ നീന്തി കരക്കെത്തിയിരുന്നുന്നു, തുടർന്ന് നഴ്സായ ജിലു തന്നെ CPR നൽകിയെങ്കിലും ടീനയെ രക്ഷിക്കാന് സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച്ചില് തെരച്ചില് നടത്തിയ ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്.
മെഡിക്കൽ ടീം ഇരുവരെയും ഉടന് തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 10 വര്ഷങ്ങളായി സുഹൃത്തുക്കളായ സഹപാഠികളിൽ ഒരാൾ കണ്മുൻപിൽ വച്ച് മരിച്ച ആഘാതത്തിൽ ആണ് മറ്റു നാലുപേരും. രാവിലെ തന്നെ ഇവർ ഓക്ലൻഡ് മലയാളി സമാജം സെക്രട്ടറി ബ്ലെസ്സനെ ഇവർ വിവരങ്ങൾ അറിയിക്കുകയും, തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈ കമ്മീഷണർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് . ഓക്ലൻഡ് മലയാളം ഭാരവാഹികൾ എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .
ന്യുസിലാണ്ടിൽ ഇപ്പോൾ കനത്ത ചൂടു കാലാവസ്ഥ ആയതിനാൽ എല്ലാവരും ബീച്ചുകളിൽ വൈകുന്നേരം
അധികസമയവും ചിലവഴിക്കുണ്ട് . കടൽ ശാന്തമാണ് എന്ന് കരുതി ഒരു പരിധി വിട്ടു അധികം ദൂരം കടലിനുള്ളിലെക്ക് പോകാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടണ്ടതാണ്. പ്രത്യേകിച്ച് രാത്രിയിൽ വേലിയേറ്റം അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നക.
ലണ്ടന് : എല്ദോ വര്ഗീസിന് ടണ്ബ്രിഡ്ജ് മലയാളി സമൂഹം നാളെ വിട നല്കും. അപ്രതീക്ഷിതമായി എത്തിയ പനിയെയും ശാരീരികാസ്വാസ്ഥ്യങ്ങളെയും തുടര്ന്ന് മരണം വിളിച്ച ടണ്ബ്രിഡ്ജ് മലയാളി എല്ദോ വര്ഗീസിന് നാളെ യുകെയിലെ മലയാളി സമൂഹം വിട നല്കും. എല്ദോയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് ശേഷം ഇന്നലെ വിട്ട് കിട്ടിയതോടെയാണ് പൊതുദര്ശനം സംബന്ധിച്ചുള്ള കാര്യങ്ങള് തീരുമാനിച്ചത്. എന്നാല് മൃതദേഹം എന്ന് നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന കാര്യത്തില് തീരുമാനമായിട്ടില്ല.
ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് പൊതുദര്ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല് 3.30 വരെയാണ് അന്ത്യാഞ്ജലി അര്പ്പിക്കാനുള്ള സമയം. യാക്കോബായ സഭയിലെ അച്ചന്മാരുടെ കാര്മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള് നടക്കുക. മലയാളി സമൂഹത്തിനിടയിലെ സജീവ സാന്നിധ്യമായിരുന്നു എല്ദോയ്ക്ക് വിട നല്കാന് മെയ്ഡ്സ്റ്റോണ് അടക്കമുള്ള പ്രദേശങ്ങളില് നിന്നും നിരവധി മലയാളികൾ എത്തിച്ചേരും.
യുകെ മലയാളികള് പുതുവര്ഷത്തെ വരവേല്ക്കുന്നതിന്റെ ആഘോഷങ്ങള്ക്കിടയായിരുന്നു എല്ദോയുടെ മരണവാര്ത്ത എത്തിയത്. രണ്ടു ദിവസമായി അനുഭവപ്പെട്ട പനിയെ തുടര്ന്ന് ഡോക്ടറെ കണ്ടു മരുന്നുകളും വാങ്ങി വീട്ടില് തിരിച്ചെത്തിയ ഉടനെ കുഴഞ്ഞു വീണാണ് എല്ദോ മരിച്ചത്. ഭാര്യ ഉടന് തന്നെ ആംബുലന്സ് വിളിച്ചെങ്കിലും എമര്ജന്സി ടീം എത്തുന്നതിന് മുമ്പ് തന്നെ എല്ദോയുടെ മരണം സംഭവിക്കുകയായിരുന്നു.
എറണാകുളം പെരുമ്പാവൂര് സ്വദേശിയായ എല്ദോ കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ് ടണ്ബ്രിഡ്ജ് വെല്സ് എന്എച്ച് എസ് ട്രസ്റ്റില് കാറ്ററിംഗ് ഡിപ്പാര്ട്ട്മെന്റില് ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ജെസി എല്ദോ ഇതേ ഹോസ്പിറ്റലില് തന്നെ സ്റ്റാഫ് നഴ്സ് ആയും ജോലി ചെയ്യുകയാണ്. അക്സ എല്ദോ, ബേസില് എല്ദോ എന്നിവര് മക്കളാണ്.
അപ്പച്ചന് കണ്ണഞ്ചിറ
ബെല്ഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുരസേവന രംഗത്ത് കണ്സള്ട്ടന്റ് സര്ജനായി റിട്ടയര് ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്ഫാസ്റ്റില് നിര്യാതനായി. ഇറ്റലിയില് നിന്നും മെഡിക്കല് ബിരുദം നേടുകയും ലണ്ടനില് ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്ജ്ജ് പില്ക്കാലത്തു ബെല്ഫാസ്റ്റില് സ്ഥിരതാമസമാക്കുകയായിരുന്നു.
ആതുരശുശ്രൂഷാ രംഗത്തെ വിശിഷ്ട സേവനത്തിന് എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്കാരവും ലഭിച്ചിട്ടുള്ള ഡോ. ജോര്ജ്ജ്, അര്ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. വര്ഷങ്ങളായി ഗോള്ഫ് കളിയോട് ഉണ്ടായിരുന്ന അതീവ താല്പര്യം സമീപകാലം വരെ പരേതന് കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകര്ഷിച്ച തേനീച്ച വളര്ത്തലിലുള്ള ഹോബിയും നോര്ത്തേണ് അയര്ലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂര്വ്വം നടത്തിപ്പോരുകയായിരുന്നു.
കഴിഞ്ഞ 49 വര്ഷമായി നോര്ത്തേണ് അയര്ലണ്ടില് താമസിച്ചുവന്നിരുന്ന ജോര്ജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതന് കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്. കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തില് കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് (ഐറ്റി കണ്സല്ട്ടന്റ്) ഡോ.എലിസബത്ത് എന്നിവര് മക്കളും ഡോ.ലീ റെയ്ലി മരുമകനുമാണ്.
ജനുവരി 26 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെല്ഫാസ്റ്റിലുള്ള ഡങ്കാനണ് സെന്റ് പാട്രിക് ദേവാലയത്തില് അന്ത്യോപചാര ശുശ്രൂഷാ തിരുക്കര്മ്മങ്ങള് നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ്സൈറ്റില് ലഭിക്കും. മെഡിക്കല്-മലയാളി അസോസിയേഷനുകള് ഡോ.ജോര്ജിന്റെ നിര്യാണത്തില് അനുശോചിച്ചു.
St.patrick’s Church, 1 Circular Rd, Dungannon BT71 6BE
പൂളില് താമസിക്കുന്ന ചകിരിയില് ഷാജി ജോസഫിന്റെ ഭാര്യ ജോളി ഷാജിയുടെ മാതാവ് നാട്ടില് നിര്യാതയായി. താമരക്കാട് ഇടവക തോലംപ്ലാക്കില് ഏലി കുര്യാക്കോസ് ആണ് മരണമടഞ്ഞത്. 85 വയസ്സ് ആയിരുന്നു. ഇന്ന് ഇന്ത്യന് സമയം ആറു മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. തോലംപ്ലാക്കില് കുര്യാക്കോസ് ആണ് ഭര്ത്താവ്.
യുകെയില് താമസിക്കുന്ന ജോളി ഉള്പ്പെടെ ആറ് മക്കളാണ്. എല്സി, ജോസ്,ലിസി,ലില്ലി,ടോം, ജോളി എന്നിവരാണ് മക്കള്. സംസ്കാരം പിന്നീട് താമരക്കാട് പള്ളിയില്.
യുകെ മലയാളികള്ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്കിക്കൊണ്ട് ടണ്ബ്രിഡ്ജ് വെല്സില് മലയാളി ഗൃഹനാഥന് നിര്യാതനായി. ടണ്ബ്രിഡ്ജ് വെല്സില് താമസിക്കുന്ന എല്ദോ വര്ഗീസ് ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാര്യമായ അസുഖങ്ങള് ഒന്നും ഇല്ലാതിരുന്ന എല്ദോയ്ക്ക് രണ്ട് ദിവസമായി കടുത്ത പനിയും അതെ തുടര്ന്നുള്ള അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ഭാര്യയോടൊപ്പം സര്ജറിയില് പോയി ഡോക്ടറെ കണ്ട് തിരികെ വന്നതായിരുന്നു എല്ദോ.
എല്ദോ വര്ഗീസ്
എന്നാല് വീട്ടിലെത്തിയ ഉടന് തന്നെ കുഴഞ്ഞു വീണ എല്ദോ അബോധാവസ്ഥയില് ആവുകയായിരുന്നു. ഭാര്യ ഉടന് തന്നെ ആംബുലന്സ് വിളിച്ചെങ്കിലും എമര്ജന്സി ടീം എത്തുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഏറണാകുളം പെരുമ്പാവൂര് ഐരാപുരം സ്വദേശിയാണ് എല്ദോ വര്ഗീസ്. ഭാര്യ ജെസി എല്ദോ. രണ്ട് മക്കള് ആണ് ഇവര്ക്ക്. അക്സ എല്ദോ, ബേസില് എല്ദോ.
കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ് ടണ്ബ്രിഡ്ജ് വെല്സ് എന്എച്ച് എസ് ട്രസ്റ്റില് കാറ്ററിംഗ് ഡിപ്പാര്ട്ട്മെന്റില് ആയിരുന്നു എല്ദോ ജോലി ചെയ്തിരുന്നത്. ഭാര്യ ഇതേ ഹോസ്പിറ്റലില് തന്നെ സ്റ്റാഫ് നഴ്സ് ആണ്. ടണ്ബ്രിഡ്ജ് വെല്സ് മലയാളികള് മിക്കവരും തന്നെ എല്ദോയുടെ വീട്ടില് എത്തിയിട്ടുണ്ട്. കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതനുസരിച്ച് ഈ വാര്ത്തയില് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ദോയുടെ നിര്യാണത്തില് മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനങ്ങള്.
ചെങ്ങന്നൂര് എം.എല്.എ കെ.കെ രാമചന്ദ്രന് നായര് അന്തരിച്ചു. കരള് രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില് ചികിത്സയിലായിരുന്നു. പുലര്ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.
വിദ്യാര്ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന് നായര് സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്ത്തിച്ച ശേഷമാണ് എം.എല്.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര് നെഞ്ചിലേറ്റിയ കെ.കെ.ആര് തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.
സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന് നായര്. 1952 ഡിസംബര് 1ന് ചെങ്ങന്നൂര് ആല ഭാസ്കരവിലാസത്തില് കരുണാകരന് നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര് ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന് ചെയര്മാനായും പ്രവര്ത്തിച്ചു.
ചെങ്ങന്നൂരില് അഭിഭാഷകനായി പ്രവര്ത്തനമാരംഭിച്ച അദ്ദേഹം ബാര് കൗണ്സില് പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര് താലൂക്ക് യൂണിയന് സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്ഷം ചെങ്ങന്നൂരിലെ പാര്ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര് ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്ക്കൊപ്പം നിലകൊണ്ടു.
2001ല് ശോഭന ജോര്ജിനെതിരെ ചെങ്ങന്നൂരില് നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്ശനവും അന്ന് ഉയര്ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് ചെങ്ങന്നൂരില് വീണ്ടും കെ.കെ രാമചന്ദ്രന് നായര്ക്ക് നറുക്ക് വീണു. 7983 വോട്ടുകള്ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.
ശാസ്ത്രീയ സംഗീതത്തില് അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്കാരിക സംഘടനനായി സര്ഗവേദിയുടെ പ്രസിഡന്റായും പ്രവര്ത്തിച്ചു.
ബൈക്ക് മിനിലോറിയിലിടിച്ച് മൂന്ന് വിദ്യാര്ത്ഥികള് മരിച്ചു. അടൂര് ഏഴംകുളം മാങ്കുളം സ്വദേശി ചാള്സ് , കൈതപ്പറമ്ബ് സ്വദേശി വിശാഭ് അടൂര് ഏനാത്ത് സ്വദേശി വിമല് എന്നിവരാണ് മരിച്ചത്. ഏഴംകുളം നെടുമണ് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥികളാണ് ഇവര്. 16 വയസുള്ള ഇവര് ഒരു ക്ലാസില് പഠിക്കുന്നവരാണ്. ഞായറാഴ്ച രാത്രി 12.30 ഓടെ അടൂര് വടക്കടത്ത് കാവ് എം സി റോഡില് കിളിവയലില് ആയിരുന്നു അപകടം. തട്ടുകടയില് കയറി ഭക്ഷണം കഴിച്ച് മടങ്ങിയ വിദ്യാര്ത്ഥികള് ബൈക്കില് വരുന്ന വഴി മിനിലോറിയില് ഇടിക്കുകയായിരുന്നു’തമിഴ്നാട് മര്ത്താണ്ഡത്തു നിന്നും വന്ന മിനിലോറിയിലാണ് ഇടിച്ചത്. മൃതദേഹങ്ങള് അടൂര് ജനറല് ആശുപത്രിയില് എത്തിച്ച് പോസ്റ്റ്മോര്ട്ടം നടത്തി.
സ്വന്തം ലേഖകന്
ബെര്മ്മിംഗ്ഹാം : എര്ഡിംഗ്ടണില് താമസിക്കുന്ന കുട്ടനാട് – പുതുക്കരി സ്വദേശി ബിജു കൊച്ചുതെള്ളിയുടെയും , ബീന ബിജുവിന്റെയും പിതാവ് ജോയിച്ചന് ( 77 ) നാട്ടില് വച്ച് നിര്യാതനായി . രണ്ട് ദിവസം മുന്പ് പക്ഷാഘാതം ഉണ്ടായതിനെ തുടര്ന്ന് ജോയിച്ചന് അടിയന്തിര ചികിത്സ നല്കിയിരുന്നു . ചികിത്സയിലായിരുന്ന ജോയിച്ചന് ഇന്നു രാവിലെ 11 : 30 യോടാണ് അന്തരിച്ചത് . ശവസംസ്കാര ചടങ്ങുകളില് പങ്കെടുക്കുവാനായി ബിജുവും കുടുംബവും നാളെ നാട്ടിലേയ്ക്ക് തിരിക്കും . ശവസംസ്കാരം പുതുക്കരി സെന്റ് സേവ്യേര്സ് ദൈവാലയത്തില് വച്ച് ഞായറാഴ്ചയോ അല്ലെങ്കില് തിങ്കളാഴ്ചയോ നടത്തുവാനുള്ള ക്രമീകരണങ്ങള് ബിജുവിന്റെ ബന്ധുമിത്രാദികള് നടത്തികൊണ്ടിരിക്കുകയാണ് .
യുകെയിലെ സീറോമലബാര് സമൂഹത്തിന്റെ നേതൃത്വത്തില് നടക്കുന്ന ബൈബിള് കണ്വെന്ഷനുകളില് ഗാനശുശ്രൂഷകള്ക്ക് നേതൃത്വം നല്കുന്നത് ബിജു കൊച്ചുതെള്ളിയാണ് . അതോടൊപ്പം എര്ഡിംഗ്ടണ് മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളുമാണ് ബിജുവും കുടുംബവും.
പരേതയായ മേരിക്കുട്ടി ജോസഫാണ് ജോയിച്ചന്റെ ഭാര്യ . വത്സമ്മ ഷാജി , സാലിമ്മ റ്റിറ്റു , റോയി കൊച്ചുതെള്ളിയില് , മിനി കൊച്ചുതെള്ളിയില് , ബിജു കൊച്ചുതെള്ളിയില്, ജയന്തി ബാബു എന്നിവര് മക്കളാണ് . ഷാജി , റ്റിറ്റു , റോസിലി , ഡെയിസി, ബീന , ബാബു എന്നിവര് മരുമക്കളാണ്.
പിതാവിന്റെ നിര്യാണത്തില് ദുഃഖാര്ത്ഥരായ ബിജുവിന്റെയും കുടുംബാംഗങ്ങളുടെയും വേദനയില് മലയാളം യുകെ ന്യുസ് ടീമും പങ്കുചേരുന്നു.