ആന്ധ്രാ സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്ന വയസുകാരന്‍ മകനും അമേരിക്കയില്‍ മുങ്ങി മരിച്ചു. നാഗരാജു സുരേപാലിയും മകന്‍ ആനന്ദുമാണ് മിഷിഗണിലെ താമസസ്ഥലത്തെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്ത് കൂടി പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസിനെ വിവരമറിയിച്ചതും.
നീന്തലറിയാത്ത ഇരുവരും മുങ്ങി മരിച്ചതാണെന്നാണ് വിവരം. നടക്കാനിറങ്ങിയ നാഗരാജു മകനോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. സ്വിമ്മിങ് പൂളില്‍ കാല്‍ തെറ്റി വീണ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചതാകാമെന്നാണ് സൂചന. ഭാര്യക്കും മകനുമൊപ്പമാണ് നാഗരാജു അമേരിക്കയില്‍ താമസിക്കുന്നത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്.
ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും സുഹൃത്തുക്കളും രംഗത്തെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ പണം സംഘടിപ്പിക്കുന്നതിന് ഫണ്ട് ശേഖരണവും തുടങ്ങിയിട്ടുണ്ട്.
റോക്ക് സംഗീതജ്ഞൻ ഗ്രെഗ് അൽമാൻ അന്തരിച്ചു. 69 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോർജിയയിലെ സവാനയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അൽമാൻ ചികിത്സയിലായിരുന്നു. അൽമാൻ ബ്രദേഴ്സ് ബാൻഡിന്റെ സ്ഥാപകാംഗമായിരുന്നു ഗ്രെഗ്അൽമാൻ.
1960ൽ മൂത്ത സഹോദരൻ ഡ്വാനെയുമായി ചേർന്ന് അൽമാൻ ബാൻഡ് ആരംഭിക്കുന്നത്.അൽമാൻ ബ്രദേഴ്സ് ബാൻഡിലൂടെ തന്നെയാണ് ഗ്രെഗ് ശ്രദ്ധേയനായത്. ബാൻഡിലെ പ്രധാനഗായകനും കീബോർഡിസ്റ്റുമായിരുന്നു അദ്ദേഹം. പ്രശസ്തമായ നിരവധി ഗാനങ്ങളും ഗ്രെഗ് അൽമാൻ രചിച്ചിട്ടുണ്ട്.
സാലിസ്ബറി മലയാളി അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന സ്റ്റാലിന്‍ സണ്ണി യുടെ മാതാവ് ശ്രീമതി ലില്ലിക്കുട്ടി സണ്ണി (68) ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സ്റ്റാലിന്‍റെ കുടുംബത്തോടൊപ്പം ഈ അഗാധദുഃഖത്തില്‍ സാലിസ്ബറി മലയാളി അസോസിയേഷനും പങ്ക് ചേരുന്നു. പരേത കരുവാറ്റ താശിയില്‍ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ 30/05/2017 ന് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടക്കുന്നതാണ്
മെയ് ഒമ്പതിന് കാണാതായ കൊല്ലം സ്വദേശി സുരേഷിന്റെ മൃതദേഹം ആര്‍ ഒ പി മോര്‍ച്ചറിയില്‍ കണ്ടെത്തി. താമസ സ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സുരേഷിനെ കാണാതായത്. മോര്‍ച്ചറിയില്‍ മലയാളിയുടെ മൃതദേഹം തിരിച്ചറിയാതെ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സുരേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
സാറ്റ എല്‍ എല്‍ സി കമ്പനിയിലെ തൊഴിലാളിയായിരുന്ന സുരേഷ് അല്‍ ഖുവൈറിലെ കമ്പനിയില്‍ നിന്നും ആശുപത്രിയില്‍ പോകുന്നതിന് ആവശ്യമായ സ്ലിപ്പുമായി രാവിലെ മുറിയില്‍ നിന്ന് ഇറങ്ങിയത്. ഓഫീസ് വാഹനം ലഭിക്കാത്തതിനാല്‍ ടാക്‌സിയില്‍ കയറി ആശുപത്രിയിലേക്ക് പുറപ്പെട്ട സുരേഷ് വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതും ഇവിടെ നിന്ന് മരണം ഉറപ്പുവരുത്തിയ ശേഷം ആര്‍ ഒ പി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതും.
കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസ്സുകാരനയ അനിൽ മാധവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. മദ്ധ്യപ്രദേശിൽ നിന്നുള്ള എംപിയായിരുന്നു. 2016 ലെ മന്ത്രിസഭ പുനസംഘടന നടത്തിയപ്പോഴാണ് അനിൽ മാധവ് ദവെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.
ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൾ അംഗമായിരുന്നു അദ്ദേഹം.ദവെയുടെ വിയോഗം വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു .
മലയാളി യുവാവ് ദുബായ് അല്‍ഖൂസില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്‍റെ മകന്‍ തസ്ലീം ആണ് മരിച്ചത്. 23 വയസായിരുന്നു. തമാ എക്സിബിഷന്‍സ് സര്‍വീസസിലെ ടെക്നീഷ്യനായിരുന്നു. അല്‍ഖൂസിലെ താമസ സ്ഥലത്തുനിന്നും ജോലിസ്ഥലമായ ഡിഐപിയിലേക്ക് പോകവെയായിരുന്നു അപകടം. എതിരെ വന്ന സൈക്കിളുകാരനെ രക്ഷപ്പെടുത്താന്‍ റോഡ് സൈഡിലേക്ക് നീങ്ങവെ വാഹനം മറിയുകയായിരുന്നു. ചില്ല് പൊട്ടി തെറിച്ചുവീണ തസ്ലീമിന്‍റെ ശരീരത്തിലേക്ക് വാഹനവും മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് തസ്ലീം തല്‍ക്ഷണം മരിച്ചു. ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അപകടത്തിൽ മലയാളി ദമ്പതികളായ പുത്തൻപുരയിൽ ഫെലിക്സ്, മാർട്ടീന ദന്പതികളുടെ പുത്രൻ ഫെബിൻ (28) നിര്യാതനായി. ജർമനിയിൽ പഠിക്കുന്ന ഫ്ളെമിംഗിന്‍റെ ജ്യേഷ്ഠനാണു ഫെബിൻ. ഫെബിന്‍റെ വിവാഹം ഓഗസ്റ്റിൽ നടക്കാനിരിക്കെയാണ് അപകടം.
കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല. അപകടവിവരം മുതൽ മലയാളികൾ കുടുംബത്തെ ആശ്വസിപ്പിക്കാനും, അനുശോചനം അറിയിക്കാനുംഎത്തിക്കൊണ്ടിരിക്കുകയാണ്
നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന സൂസന്‍ ജോസഫിന്റെയും ഓക്‌സ്‌ഫോര്‍ഡില്‍ താമസിക്കുന്ന റോയ് ജോസഫിന്റെയും മാതാവ് കുട്ടിയമ്മ ജോസഫ് (71) അന്തരിച്ചു. പരേതക്ക് ഭര്‍ത്താവും (പാപ്പച്ചന്‍ സാര്‍) രണ്ടു മക്കളുമുണ്ട്. മക്കള്‍ രണ്ടുപേരും യുകെയിലാണ് ജോലിചെയ്യുന്നത്. കുട്ടിയമ്മ ഇടുക്കി തോപ്രാംകുടി കാലായില്‍ കുടുംബാംഗമാണ്. വ്യാഴാഴ്ച്ച രാവിലെ ഉണ്ടായ നെഞ്ചുവേദനയെത്തുടര്‍ന്ന് പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. മരണവിവരമറിഞ്ഞു സൂസനും റോയിയും നാട്ടില്‍ എത്തി. ശവസംസ്‌കാരം ശനിയാഴ്ച 2.30ന് തോപ്രാംകുടി മരിയഗോരോത്തി പള്ളിയില്‍ നടക്കും. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്‍.
സോഷ്യല്‍ മീഡിയയിലൂടെ മരണ സന്ദേശമയച്ച് പ്രഫഷണല്‍ ഡാന്‍സര്‍ ആത്മഹത്യ ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കള്‍ക്കു മരണ സന്ദേശമയച്ച ശേഷം പ്രഫഷണല്‍ ഡാന്‍സറും കോറിയോഗ്രാഫറുമായ യുവാവ് ജീവനൊടുക്കി. ചവറ ചെറുശേരിഭാഗം ദാസ് ഭവനില്‍ ദേവദാസ്ഗീത ദമ്പതികളുടെ പുത്രന്‍ അനന്തുദാസാ(21)ണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ‘ഒരു ദിവസം ഞാന്‍ ഈ ലോകത്തുനിന്നു വിടവാങ്ങും. പിന്നെ ഒരിക്കലും തിരികെ വരില്ല’ എന്ന സന്ദേശം ബുധനാഴ്ച അര്‍ദ്ധരാത്രി സുഹൃത്തുക്കള്‍ക്ക് വാട്ട്‌സ് അപ്പിലൂടെ അയച്ചശേഷമാണ് അനന്തു ജീവനൊടുക്കിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സ്വന്തമായി ഡാന്‍സ് ട്രൂപ്പും നാസിക്‌ദോല്‍ യൂണിറ്റുമുള്ള അനന്തു രണ്ടു സിനിമയ്ക്ക് കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ചാനല്‍ റിയാലിറ്റി ഷോകള്‍ക്കും അനന്തു ചുവടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഏക സഹോദരി ലക്ഷ്മി ചവറ ഗവ. കോളജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ടാംവർഷ പിജി വിദ്യാർഥിനി മലപ്പുറം എടപ്പാൾ വട്ടംകുളം പരിയപ്പുറത്ത് ആനന്ദ് ഭവനിൽ ഡോ.പി.ഐശ്വര്യ (31) മരിച്ചു. ഹോസ്റ്റലിൽ താമസിച്ചിരുന്ന ഐശ്വര്യയെ ഇന്നലെ രാത്രി ഒൻപതോടെയാണു പൾസ് നിലച്ച് അത്യാസന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
വൈകാതെ മരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹം വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാസ്കരൻ വട്ടംകുളത്തിന്റെയും ബാങ്ക് ഉദ്യോഗസ്ഥയായ ആനന്ദവല്ലിയുടെയും മകളാണ്. ഭർത്താവ്: എറണാകുളം മെഡിക്കൽ കോളജിലെ ഡോ.രാഹുൽ രാജ്. മകൻ: റയൻ റിഷ്.