Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത് ഉണ്ടായ അപ്രതീക്ഷിത മരണങ്ങളുടെ വേദനയിലും ഞെട്ടലിലുമാണ് യുകെ മലയാളികൾ . കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർ പലരും അകാലത്തിൽ വിട പറയുന്നു. വെറും 39 വയസ്സ് മാത്രം പ്രായമുള്ള മലയാളി യുവാവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഈസ്റ്റ്‌ സസക്സിലെ ഹേസ്റ്റിങ്സിൽ താമസിക്കുന്ന സഞ്ജു സുകുമാരനാണ് മരണമടഞ്ഞത്. സുഹൃത്തുക്കൾ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ സീതു ഈസ്റ്റ്‌ സസക്സ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കോൺഗസ്റ്റ് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. മക്കൾ : ശ്രാവൺ(7), ശ്രയാൻ(3), ശ്രിയ(5 മാസം). പാലക്കാട് വാഴമ്പുറം നെല്ലിക്കുന്നത്ത് വീട്ടിൽ സുകുമാരൻ, കോമളവല്ലി ദമ്പതികളുടെ മകനാണ് സഞ്ജു. സജു , സനു എന്നിവരാണ് സഹോദരങ്ങൾ .

മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കാരകർമ്മങ്ങൾ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്.

സഞ്ജു സുകുമാരൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹാർലോയിൽ താമസിക്കുന്ന യുകെ മലയാളി ജോബി ജോയി നിര്യാതനായി. ഭാര്യ അവധിക്ക് നാട്ടിൽ പോയ സമയത്ത് ആണ് ജോബിയുടെ ജീവൻ മരണം തട്ടിയെടുത്തത്. 49 വയസ്സ് മാത്രം പ്രായമുള്ള ജോബിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടയം പേരൂർ കരിയട്ടുപ്പുഴ വീട്ടിൽ ജോയിയുടെ മകനാണ്.

ചെറിയ ദേഹാസ്വാസ്ഥ്യം തോന്നിയ ജോബി സുഹൃത്തിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ജോബിയുടെ വീട്ടിലെത്തിയ സുഹൃത്തിന് വീട് തുറക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ആംബുലൻസ് സർവീസിനെ വിവരം അറിയിക്കുകയും പാരാ മെഡിക്കൽസ് എത്തിചേർന്ന് വീടിന്റെ വാതിൽ വെട്ടി പൊളിച്ചാണ് അകത്ത് കയറിയത്. അടിയന്തിര ജീവൻ രക്ഷാമാർഗ്ഗങ്ങൾ നടത്തിയെങ്കിലും ജോബി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജോബിയും ഭാര്യ മേഴ്സിയും മക്കളായ ജെറോമും ജെറാൾഡും അടുത്തിടെ കേരളത്തിലെത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം സന്ദർശിച്ച് സന്തോഷമായി തിരിച്ചെത്തിയതിന് ശേഷമാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി ജോബിയെ തേടിയെത്തിയത്. ജോബിയും മക്കളും യുകെയിൽ തിരിച്ചെത്തിയെങ്കിലും ഭാര്യ ഇപ്പോഴും നാട്ടിൽ തന്നെയാണ്.

സംസ്കാര ചടങ്ങുകൾ യുകെയിൽ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യ മേഴ്സിയും ജോബിയുടെ അമ്മയും നാട്ടിൽ നിന്ന് ഉടൻ എത്തിച്ചേരും.

ജോബി ജോയിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തികച്ചും ആരോഗ്യവാനായ വ്യക്തി. മികവാറും ദിവസങ്ങളിൽ ബാഡ്മിൻറൺ കളിക്കും. ആരോഗ്യ കാര്യങ്ങളിലും വ്യായാമങ്ങളിലും കടുത്ത നിഷ്കർഷ പുലർത്തിയിരുന്ന കൃഷ്ണകുമാറിന്റെ വേർപാട് കടുത്ത ഞെട്ടലാണ് എല്ലാവരിലും ഉളവാക്കിയത്.

ഫെയർഹാമിൽ താമസിച്ചിരുന്ന കൃഷ്ണകുമാർ ബാഡ്മിന്റൺ കളി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതിനുശേഷം കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കേരളത്തിൽ ഗുരുവായൂർ സ്വദേശിയായ കൃഷ്ണകുമാർ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. സൗമ്യ തൃശ്ശൂർ സ്വദേശിനിയാണ്. രണ്ടു മക്കളുണ്ട്. ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.

കൃഷ്ണകുമാറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡോ. ആനി ഫിലിപ്പ് (65) നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ വച്ചായിരുന്നു മരണം. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ കുടുംബാംഗമായ ഡോ. ആനി ഫിലിപ്പ് ക്യാൻസർ ബാധിതയായി ചികിൽസയിലായിരുന്നു. ഭർത്താവ്: ഡോ. ഷംസ് മൂപ്പൻ. മക്കൾ: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ).

ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടൻ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച് ആരോഗ്യ രംഗത്ത് തൻെറ വ്യക്തിമുദ്ര പതിപ്പിച്ച മികവുറ്റ ഡോക്ടറാണ് ആനി ഫിലിപ്പ് . ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവർത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസും എംഡിയും പാസായത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം. ബ്രിട്ടനിൽ ഗൈനക്കോളജി കൺസൾട്ടന്റായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഭർത്താവ് ഡോ. ഷംസ് മൂപ്പൻ ബ്രിട്ടനിൽ ഓർത്തോഡന്റിസ്റ്റാണ്.

ഡോ. ആനി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫീൽഡിന് സമീപമുള്ള ക്രോഫ്റ്റണിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവൻ പുതുവർഷത്തലേന്ന് നിര്യാതനായി. മരണകാരണവും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല. ക്രോഫ്റ്റണിൽ പ്രീമിയർ ഇൻ ഷോപ്പിലെ ജീവനക്കാരനായിരുന്ന രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങൾ നൽകാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക് ഫീൽഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം . വെയ്ക് ഫീൽഡിലെ മലയാളി സമൂഹം പുതുവർഷം ആഘോഷിക്കവയെ അപ്രതീക്ഷിതമായി എത്തിയ മരണവാർത്ത ഞെട്ടലുളവാക്കി.

രാജീവ് സദാശിവന്റെ വേർപാടിൽ വ്യസനിക്കുന്ന ബന്ധുമിത്രാദികളെ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കവന്ററിയിൽ താമസിക്കുന്ന കുര്യൻ തോമസ് (59) മരണമടഞ്ഞു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ കുര്യൻ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹൃദയസ്‌തംഭനം മൂലം മരണമടഞ്ഞത്. ഇതേ ആശുപതിയിലെ തന്നെ ജീവനക്കാരനായിരുന്ന കുര്യൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സാണ്.

സംസ്‌കാരം നാട്ടിൽ നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. പരേതൻ മിഡ്‌ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. പൊതുദർശനവും സംസ്കാരവും പിന്നീട്.

കുര്യൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വിദ്യാർത്ഥി വിസയിലെത്തിയ മകനൊപ്പം താമസിക്കാനെത്തിയ മാതാവ് ലണ്ടനിൽ കുഴഞ്ഞുവീണ് മരണമടഞ്ഞു. എസ്സെക്സിലെ കോൺ ചെസ്റ്ററിൽ താമസിക്കുന്ന അരുണിന്റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാനെത്തിയ മാതാവ് നിർമ്മല ഉണ്ണികൃഷ്ണനാണ് ( 65 ) മരണമടഞ്ഞത്. പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പൂജപ്പുര തമലം അച്യുതത്ത് ഇല്ലത്ത് എ. ആർ ഉണ്ണികൃഷ്ണനാണ് ഭർത്താവ്. മക്കൾ: അരുൺ, അഡ്വ. അനൂപ് ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുമിത അരുൺ, ശാരദ അനൂപ്. കൊച്ചുമക്കൾ: മാളവിക, ഇന്ദുലേഖ.
2022 ജനുവരിയിലാണ് എം ബി എ പഠനത്തിനായി അരുൺ യുകെയിലെത്തിയത്. അരുൺ പോസ്റ്റ് സ്റ്റഡി വിസയിൽ ആയതിനാൽ സ്ഥിരമായി ജോലി ലഭിച്ചിരുന്നില്ല .

ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ട്രാവൽ ഇൻഷുറൻസ് പരേതയ്ക്ക് എടുക്കാൻ സാധിച്ചിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്ന കുടുംബത്തെ സഹായിക്കാൻ കോൾ ചെസ്റ്റർ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. അരുണിന്റെ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി സംഭാവനകൾ നൽകാൻ സാധിക്കും.

https://www.gofundme.com/f/kpvmxb-fund-raising-for-funeral-expenses?utm_campaign=p_cp+share-sheet&utm_medium=copy_link_all&utm_source=customer

നിർമ്മല ഉണ്ണികൃഷ്ണൻെറനിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ബോബിൻ ചെറിയാൻ നിര്യാതനായി. 43 വയസ്സ് മാത്രമാണ് പ്രായം. ഭാര്യ നിഷയ്ക്കും ഒമ്പതും അഞ്ചും വയസ്സായ മകൾക്കും മകനും ഒപ്പം എക്സിറ്ററിനടുത്തുള്ള കോളിറ്റണിൽ ആയിരുന്നു ബോബിൻ താമസിച്ചിരുന്നത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ട് ബോബിൻ ചെറിയാനും കുടുംബവും യുകെയിൽ എത്തിയത് വെറും എട്ട് മാസം മുമ്പ് മാത്രമാണ്.

കേരളത്തിൽനിന്ന് യുകെയിലെത്തിയ ബോബിന് അധികം താമസിയാതെ തന്നെ ക്യാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അതിൻറെ ഭാഗമായുള്ള ചികിത്സകൾ കാരണം അദ്ദേഹത്തിന് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചികിത്സകൾ കൊണ്ട് ക്യാൻസർ രോഗം സുഖപ്പെട്ടു വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്.

ബോബിൻ ചെറിയാൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് വർഷങ്ങൾക്ക് മുമ്പ് എന്നും വാർത്താ തലകെട്ടുകളിൽ സ്ഥിരസ്ഥാനം കൈവശമാക്കിയ ഒന്നായിരുന്നു കോവിഡ് മഹാമാരി. തീർത്തും അപ്രതീഷിതമായി വീണ്ടും ജീവൻ കവർന്നെടുത്ത് കോവിഡ്. കോവിഡ് മൂലം മരണമടഞ്ഞത് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഹനീഫ് ഷിബു(50). നേരത്തെ തന്നെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ശൈത്യം കടുത്തതോടെ കോവിഡ് കനക്കുകയാണ്.

ഷാ-ഷിബ് ബിസിനസ് ഗ്രൂപ്പ് എന്ന പേരില്‍ ഇന്ത്യയിലും വിദേശത്തും വേര് പിടിച്ച വന്‍ സാമ്രാജ്യത്തിന്റെ നേടും തൂണ്‍ ആണ് ഇപ്പോള്‍ ഓര്‍മ്മയിലേയ്ക്ക് മാഞ്ഞിരിക്കുന്നത്. ഷിബുവിന് മുൻപ് രണ്ടു വട്ടം കോവിഡ് ബാധിച്ചിട്ടുള്ളതാണ്. വിഭ്യാഭ്യസ സ്ഥാപനങ്ങള്‍ അടക്കമുള്ള ബിസിനസ് സംരംഭങ്ങള്‍ യുകെയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷിബുവും സഹോദരൻ ഹനീഫ് ഷാജുവും യുകെയിലേയ്ക്ക് കുടിയേറിയത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ 70 ഓളം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഉള്ള ഇവരുടെ ഗ്രൂപ്പിന് എയര്‍ ക്രാഫ്റ്റ് ബിസിനസ് രംഗത്തും മുതല്‍മുടക്കുണ്ട്. നൂറുകണക്കിനു ജീവനക്കാരുടെ ആശ്രയം കൂടിയാണ് ഷാ – ഷിബ് ബിസിനസ് ഗ്രൂപ്പ്.

പരേതൻ കായകുളം താമരക്കുളം സ്വദേശിയാണ്. ഭാര്യ രഹന മുണ്ടക്കയം സ്വദേശിയാണ്. മൂന്ന് മക്കളാണ് ഹനീഫ് രഹന ദമ്പതികൾക്കുള്ളത്. മൂത്ത മകൾ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. 18 ഉം 13 ഉം വയസു പ്രായമുള്ള വിദ്യാര്‍ത്ഥികളായ മകളും മകനുമാണ് മറ്റു മക്കള്‍. നാളെ തന്നെ ഇന്‍ഫോര്‍ഡ് സെമിത്തേരിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഹനീഫ് ഷിബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്യാൻസർ ബാധിച്ച് അയർലൻഡിൽ മലയാളി നേഴ്സ് ജെസി പോൾ (33) അന്തരിച്ചു. അയർലൻഡിലെ കെറിയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ പോൾ കുര്യന്റെ ഭാര്യയാണ്. ഏഴു വയസ്സുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ .

രണ്ടുവർഷം മുമ്പാണ് ജോലി കിട്ടി ജെസി പോൾ അയർലൻഡിൽ എത്തുന്നത്. ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ നേഴ്സായിട്ടാണ് ജെസി അയർലൻഡിൽ എത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സായി രണ്ട് മാസം മുമ്പാണ് ജെസിക്ക് ജോലി ലഭിച്ചത്. നല്ലൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ജെസിയും കുടുംബവും . അതിനിടയിലാണ് ആ കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തി മരണം കടന്നെത്തിയത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുമാസം മുമ്പ് നടത്തിയ പരിശോധനയിൽ ജെസ്സിക്ക് സ്ഥാനാർബുദം സ്ഥിരീകരിക്കുകയായിരുന്നു. ജെസിക്ക് ജോലി ലഭിച്ച ഹോസ്പിറ്റലിൽ തന്നെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയിയുടെയും ലിസി ജോയിയുടെയും മകളാണ് ജെസി. ജോസി ജോയി ആണ് ഏക സഹോദരൻ . പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ജെസി ജോലി രാജി വെച്ചിരുന്നു . ഭാര്യയുടെ ചികിത്സയ്ക്കായി പോൾ കുര്യനും അവധിയെടുത്തിരിക്കുകയാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇതിനായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഫണ്ട് ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സംഭാവനകൾ നൽകാം

https://www.gofundme.com/f/w6d6ca-breast-cancer-with-metastasis?utm_campaign=p_cp+share-sheet&utm_medium=chat&utm_source=whatsApp

ജെസി പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved