ഫ്രാങ്ക്‌ഫർട്ട് : ജർമ്മനിയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിനിയായ ശ്രീമതി അനിമോൾ സജിയാണ് (44 വയസ്സ്) ജർമ്മനിയിൽ ന്യൂമോണിയ ബാധിച്ചു മരണമടഞ്ഞത്. കണ്ണൂർ അങ്ങാടിക്കടവിൽ സ്റ്റുഡിയോ നടത്തുന്ന ശ്രീ സജി തോമസിസ് മമ്പള്ളിക്കുന്നേലിന്റെ ഭാര്യയാണ് പരേതയായ അനിമോൾ. ഇവർക്ക് മക്കളായി രണ്ട് പെൺകുട്ടികളാണ് ഉള്ളത്.
രണ്ട് മൂന്ന് ദിവസമായി പനിയുണ്ടായിരുന്ന അനിമോളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് വെളിപ്പിന് (8 ശനിയാഴ്ച്ച 4.30 മണിയോടെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ മാർച്ച് 6 നാണ് ഒത്തിരി സ്വപ്നങ്ങളോടെയും അതിലേറെ പ്രതീക്ഷകളോടെയും ജോലിയാവശ്യത്തിനായി ശ്രീമതി അനിമോൾ സജി ജർമ്മിനിയിൽ എത്തിച്ചേർന്നത്. ശ്രീമതി അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽ ഏപ്രിൽ 11 ചൊവ്വഴ്ച്ചയോട് കൂടി മാത്രമേ മൃതദേഹം നാട്ടിലെത്തിക്കേണ്ട മറ്റു നടപടി ക്രമങ്ങൾ ആരംഭിക്കുകയുള്ളു.
അനിമോളുടെ അകാല വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും മലയാളം യുകെ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
പത്തനംതിട്ട കല്ലശേരി സ്വദേശി ശ്രീ അജി കെ വർഗീസിന്റെയും ശ്രീമതി മഞ്ജു അജിയുടെയും മകൾ ബഹ്‌റൈൻ ഏഷ്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സാറ റേച്ചലാണ് (14 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.
ഏപ്രിൽ 5 ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
സാറ റേച്ചലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ പിതാവ് കെ. എസ്. സ്കറിയാ (കറിയാച്ചൻ – 85) ഇന്നലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (05 – 04 – 2023, ബുധൻ) രാവിലെ 10.30ന് സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് അഭി. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ രാമപുരം മരങ്ങാട്ടുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ രാമപുരം സെൻ്റ്. അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കും.
ഭാര്യ, പരേതയായ അന്നക്കുട്ടി സ്കറിയാ മുണ്ടാക്കൽ വള്ളോംപുരയിടം കുടുംബാംഗമാണ്. മക്കൾ: റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ, സിസ്റ്റർ ലിസ്ബത്ത് കൂട്ടിയാനിയിൽ (S H കോൺവെൻ്റ് ചേറ്റുതോട്, ജോസുകുട്ടി, അൽഫോൻസാ, കൊച്ചു റാണി, ചെറിയാൻ, ആൻസി (കുവൈറ്റ്) മെറീന (Late) നിസ്മോൾ, മനു (കാനഡ), തെസേസ്മോൾ.
മരുമക്കൾ: ജോളി കളപ്പുരയ്ക്കൽ പറമ്പിൽ മുക്കുളം, ജോഷി ഏറത്ത് വയനാട്, മനോജ് കല്ലുങ്കൽ കുറുഞ്ഞി, റ്റീനാ പണ്ടാരക്കരക്കുളം മരങ്ങാട്ട് പള്ളി, ലാലു മറ്റത്തിൽ മൈലക്കൊമ്പ്, ഷാജൻ വടക്കേടത്ത് കൊണ്ടാട്, ജോമോൻ മുക്കൻ തോട്ടത്തിൽ കലയന്താനി, പ്രിജി വെട്ടിക്കാട്ട് കിഴക്കേതിൽ ഡൽഹി, ജോബിൻ കുഴിവേലിത്തടത്തിൽ ഇലഞ്ഞി.
മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി റവ. ഫാ. ജോസ് വള്ളോം പുരയിടം പരേതൻ്റെ ഭാര്യാ സഹോദരനാണ്. ഫാ. സക്കറിയാസ് കൂട്ടിയാനി (നല്ലതണ്ണി ആശ്രമം) പരേതൻ്റെ സഹോദര പുത്രനാണ്.
റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ പിതാവിൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെയുള്ള ലിങ്കിൽ കാണുവാൻ സാധിക്കും.
തിരുവനന്തപുരം ബൈപാസിൽ ലുലുമാളിനു സമീപം നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്കു ഇടിച്ചു കയറി. നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറാൻ ശ്രമിച്ച യുവാക്കളായ ഷിബിൻ നിജാസ് എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ അടുത്തുള്ള സ്വകര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിന്റെ ജീവൻ രക്ഷിക്കാനായില്ല.
കാർ അമിത വേഗത്തിൽ വന്നു നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളും ഒരു കാറും തകർത്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടർന്ന് ബൈപ്പാസിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരം അറിയിച്ചിട്ടും പോലീസ് ഏറെ വൈകിയാണ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു. മരണപ്പെട്ട ഷിബിൻ മുഹമ്മദ് പുളിങ്കുന്ന് കുസാറ്റ് എൻജിനിയറിങ് കോളേജ് പൂർവകാല വിദ്യാർത്ഥി ആയിരുന്നു. തിരുവനന്തപുരത്തും കഴക്കൂട്ടത്തുമായി ചില ബിസിനസ് സ്ഥാപങ്ങൾ നടത്തിവരികയായിരുന്നു.
പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ….
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു. സ്റ്റഫോർഡ്ഷെയറിലെ ബർട്ടണിൽ കൊല്ലം സ്വദേശി ഡോ. ചെറിയാൻ ആലിൻതെക്കേതിൽ ഗീവർഗീസ് (54) ആണ് അന്തരിച്ചത്. ബർട്ടൺ ക്വീൻസ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റായിരുന്നു. ഏറെ നാളായി പലവിധ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡോക്ടർ, ഇന്നലെ വൈകിട്ടാണ് മരിച്ചത്.
ആതുരസേവന രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ പ്രവർത്തിച്ച ഡോക്ടർ, യുകെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു. സ്വതസിദ്ധമായ നര്‍മ്മബോധവും എല്ലാവരോടുമുള്ള ദയയും അദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടാന്‍ ആര്‍ക്കും മറക്കാനാവില്ല. ഡെർബി ആന്റ് ബർട്ടൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം ഡോക്ടറായി എത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആയിരുന്നു മെഡിക്കൽ വിദ്യാഭ്യാസം. 1987ലെ ആദ്യ ബാച്ചിൽ അംഗമായിരുന്ന ഡോ. ചെറിയാൻ പഠനകാലത്തും മികവ് പുലർത്തിയിരുന്നു. 1974 മുതൽ 1984 വരെ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ഹൈസ്‌കൂളിലാണു സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത്. ഭാര്യ: എലിസബത്ത്. മക്കൾ: എസ്തർ, ഗ്രേസ്, സൂസന്ന.
ഡോക്ടർ ചെറിയാന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പുന്നവേലിത്തടത്തിലെ ശ്രീ ജോയ് സാറിന്റെ മകൻ ശ്രീ അഭിഷേക് പുന്നവേലിലാണ് (36 വയസ്സ്) ഓസ്ട്രേലിയയിൽ നിന്നും നാട്ടിൽ വന്ന് തിരിച്ച് ഓസ്‌ട്രേലിയക്ക് പോകുന്ന വഴി നെടുമ്പാശ്ശേരിൽ വച്ചുണ്ടായ ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ക്വീൻസ്‌ലൻഡ് സംസ്ഥാനത്തെ കെയിൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : ശ്രീമതി ജോസ്ന അഭിഷേക്. രണ്ട് മക്കൾ.
അഭിഷേക് പുന്നവേലിയുടെ അകാലനിാര്യണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തറിലെ ടർക്കിഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന റ്റി.റ്റി.ബിനു (36) അന്തരിച്ചു.
ഐങ്കൊമ്പ് ചോക്കാട്ട് സോമിച്ചന്റെ മകൾ ടിറ്റിയാണ് മരണമടഞ്ഞത്. സംസ്കാരം ബുധനാഴ്ച കയ്യൂർ കൃസ്തുരാജ് പള്ളിയിൽ. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
ബിനുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. വളരെ നാളുകളായി അര്‍ബുദരോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. 2021 ലാണ് അദ്ദേഹത്തിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. തുടര്‍ന്ന് എയിംസില്‍ ഉള്‍പ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില
വഷളാവുകയായിരുന്നു.ഇന്ന് രാത്രി പത്തുമണിയോടെ എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയിലധികമായി അദ്ദേഹം അവിടെ ചികല്‍സയിലായിരുന്നു
1972-ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയില്‍ എത്തി. പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു.
ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.
ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വേർപാട്. മലയാളി വൈദികനായ ഫാ. ഷാജി പുന്നാട്ടാണ് മരിച്ചത്. വയനാട് സ്വദേശിയാണ്. മലയാളി വൈദികനായ ഇദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്നപ്രാഥമിക വിവരം. കഴിഞ്ഞ ദിവസം നടന്ന ബിഷപ്പിന്റെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന അച്ചനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്ത് വന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ഒരുങ്ങുകയാണ്.
ഇംഗ്ലീഷ് സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം സഹോദര സഭകളോടും മലയാളി സമൂഹങ്ങളോടും ബന്ധം പുലർത്തിയിരുന്നു. റെക്‌സ്ഹാം രൂപതയിലാണ് ഫാ. ഷാജി ശ്രുശ്രൂഷ ചെയ്തിരുന്നത്. നോര്‍ത്ത് വെയില്‍സിലെ അബ്രിസ് വിത്തിലായിരുന്നുതാമസം.
ഷാജി അച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.