ഫ്രണ്ട് മലയാളി അസോസിയേഷന്‍ ഹംപ്‌ഷെയര്‍ യുകെ സ്ഥാപക നേതാക്കളില്‍ ഒരാളും സൗത്താംപ്ടണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകില്‍ സജീവ സാന്നിധ്യവുമായ വരുണ്‍ ജോണിന്റെ പിതാവ് ഒലിക്കാപുത്തന്‍പുര ജോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. പാലാ മരങ്ങാട്ടുപള്ളി മണ്ണാക്കനാട് ഇടവകാംഗമാണ്.
മക്കള്‍: വരുണ്‍ ജോണ്‍ (ഇംഗ്ലണ്ട്) ഫാദര്‍: തോമസ് ജോണ്‍(അരുണ്‍ ജോണ്‍) ഓലിക്ക പുത്തന്‍പുര (ഫ്രാന്‍സ്) ജോജി സാജു (കോട്ടയം)
മരുമക്കള്‍: സൗമ്യ വരുണ്‍. സജു എടക്കര
വരുണിന്റെ പിതാവിന്റെ വേര്‍പാടില്‍ ഫ്രണ്ട്സ് മലയാളി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ചെങ്കുളം(കൊല്ലം): ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ്(84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (17/10) 3 മണിക്ക് ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസാനധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൊട്ടറ ചെറുവരകുന്നില്‍ കുടുംബാഗമാണ്. മക്കള്‍: കൊച്ചുമ്മന്‍, അച്ചാമ്മ, കുഞ്ഞനാമ്മ, അക്കാമ്മ, ജോണ്‍സണ്‍(ദുബായ്), അനില്‍(ബെല്‍ഫാസ്റ്റ്), ഷീല(ദുബായ്). മരുമക്കള്‍; വല്‍സ, പരേതനായ സാബു, ഐസക്, ജോണ്‍, അനില, സുനി(സ്റ്റാഫ് നഴ്‌സ് മാറ്റര്‍ ഹോസ്പിറ്റല്‍, ബെല്‍ഫാസ്റ്റ്), സജു
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അലന്‍ അറിയിച്ചത് . മികച്ച സാങ്കേതികവിദഗ്ധനും മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. രണ്ടു പ്രഫഷനല്‍ ഫുട്ബോള്‍ ടീമുകളുടെ ഉടമയാണ്. കളികൂട്ടുകാരനായ ബില്‍ ഗേറ്റ്സിനൊപ്പം ചേര്‍ന്ന് 1975 ആണ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോളിന്റെ വിയോഗം ഹൃദയഭേദകമെന്ന് ബില്‍ ഗേറ്റ്സ് പ്രതികരിച്ചു. 2013 ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തിരഞ്ഞെടുത്തിരുന്നു.
ലെസ്റ്ററില്‍ മരണമടഞ്ഞ അലന്‍ ജോസഫിന്‍റെ സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 19ന് നടക്കും. ജോസഫ് ലൈബിന്‍റെയും എമറാള്‍ഡ് ജോസഫിന്‍റെയും മകനായ അലന്‍ ജോസഫ് (16 വയസ്സ്) ബ്രെയിന്‍ ഹെമറേജ് മൂലമാണ് മരണമടഞ്ഞത്. ലെസ്റ്റര്‍ സെന്റ് പോള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ആയിരുന്ന അലനെ അസുഖത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് അലനെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.
ജിസിഎസ്ഇയില്‍ മികച്ച മാര്‍ക്കുകളോടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അലന്‍ ജോസഫ് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തിലും പഠനേതര വിഷയങ്ങളിലും അലന്‍ ഒരുപോലെ മികവ് പുലര്‍ത്തിയിരുന്നു. മികച്ച രീതിയില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിരുന്ന അലന്‍ പള്ളിയിലെ ഗായകസംഘത്തിന്റെ ഭാഗവുമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതശൈലിക്കുടമയായിരുന്നു അലന്‍ എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അലന്റെ പെട്ടെന്നുള്ള മരണം തീര്‍ത്തും അവിശ്വസനീയവും മാതാപിതാക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും തീരാ വേദന സമ്മാനിക്കുന്നതും ആയി.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച കാലത്ത് പത്ത് മണി മുതല്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുദര്‍ശനത്തിനു ശേഷം 02.00 മണിയ്ക്ക് ഗ്രോബി റോഡിലുള്ള ഗില്‍റോസ് സെമിത്തേരിയില്‍ അലനെ സംസ്കരിക്കും.
പൊതുദര്‍ശനത്തിന് വയ്ക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ
Zion Word Ministries
Carey Hall
159 Harrison Road
Leicester LE4 6NP
സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്സ്
Gilroes Cemetery
Groby Road
Leicester LE3 9QG
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.
Bro Wesley : 07950301715
Bro Kesu : 07957626517
Bro Eddie : 07929386074
അലന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൌണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. റെഫറന്‍സ് ആയി Allen എന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Account Name : Zion Word Church
Account Number : 41408623
Sort Code : 40-28-03
Bank : HSBC
മുംബൈ: ഹിന്ദി സിനിമാ ഗായകൻ നിതിൻ ബാലി (47) കാറപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ മുംബൈ ബോറിവലിയിൽ റോഡ് മീഡിയനിൽ ഇടിച്ചായിരുന്നു അപകടം. തുടർന്ന് ബാലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ തേടാതെ ഇദ്ദേഹം മലാഡിലെ വീട്ടിലേക്കു മടങ്ങി.
ഇന്നലെ രാവിലെ വയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. പഴയകാല ഹിറ്റ് ഗാനങ്ങൾ റീമിക്സ് ചെയ്തായിരുന്നു 1990കളിൽ നിതിൻ ബാലി പ്രശസ്തനാകുന്നത്.
ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും. ഇന്ന് 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഫാ. ജോസ് അന്ത്യാംകുളം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളും. ബീനാ ഫ്രാന്‍സീസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികെയാണ് അര്‍ബുദ രോഗം മൂര്‍ച്ഛിച്ചു മരണത്തിനു കീഴടങ്ങിയത്.
ലണ്ടനില്‍ നിന്ന് മൃതദേഹം നാളെ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6ന് ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്വപ്നങ്ങള്‍ ബാക്കി വെച്ച് വിടവാങ്ങുന്ന സഹോദരിക്കു യാത്രാമൊഴി നേരുവാനും, അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേരുവാനും, കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം പകരുവാനും ഏവരുടെയും സാന്നിദ്ധ്യം ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.
പള്ളിയുടെ വിലാസം.
St.Antony’s Church,
Forest gate E7 9QB,
London.
ബിനോയി ജോസഫ്
“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..
ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല. ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.
ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.
തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച് ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.
നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…
സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കച്ചവട സിനിമകള്‍ക്ക് തന്‍റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്‍. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്‌ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്‌മരം, ഒന്നാമന്‍ എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു, ജനനം കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ 1953 ഡിസംബര്‍ 11നായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 1983ലാണ് അദ്ദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്.
പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. സംസ്കാരം നാളെ കാഞ്ഞിരപ്പള്ളിയില് നടക്കും.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ’ ആണ് പ്രശസ്തനാക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം നിർമിച്ചതും തമ്പിയായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ൽ തമ്പി സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.
സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004)
ന്യൂസ് ഡെസ്ക്
പ്രാർത്ഥനകൾ വിഫലമായി… വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു. 40 വയസായിരുന്നു. വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറിന് അല്പം മുൻപ് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അപകടത്തിൽ പരിക്കേറ്റ മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തു. സെപ്റ്റംബർ 25നാണ് ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സിസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.
ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ ഭര്‍ത്താവ് മലയാറ്റൂര്‍ സ്വദേശി ഫ്രാന്‍സീസ് പാലാട്ടിയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കളാണ്.
ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്സില്‍ നിന്നും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005ല്‍ ആണ് യു.കെയില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സിസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി സേവനം ചെയ്തുവരികയായിരുന്നു.
ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും അനുധാവനം ചെയ്യുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും.
കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സഹോദരിയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും ഏവരോടും സസ്‌നേഹം അഭ്യര്‍ത്ഥിക്കുന്നു.
പള്ളിയുടെ വിലാസം.
St.Antony’s Church,
Forest Gate E7 9QB,
London.