Obituary

ഗ്ലോസ്റ്റെർഷെയർ: ദീഘകാലമായി ഇൻഡോർ രൂപതയുടെ കീഴിൽ സേവനം അനുഷ്ഠിക്കുകയായിരുന്ന ഫാദർ ജോസ് പുളിക്കൽ SVD (61) നിര്യാതനായി. ഇന്നലെ യായിരുന്നു മരണം സംഭവിച്ചത്. കാര്യമായ ആരോഗ്യപ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഫാദർ ജോസ് ഒരാഴ്ചയായി പനി പിടിപെട്ട് ഇൻഡോറിലുള്ള ആശുപത്രിൽ ചികിത്സയിൽ ആയിരുന്നു.എന്നാൽ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുകയായിരുന്നു. ഗ്ലോസ്റ്റർ ഷെയർ നിവാസിയായ റ്റോബിയുടെ സഹോദരനാണ് വിടപറഞ്ഞ ഫാദർ ജോസ്. മണിമലയാണ് സ്വദേശം.

ഇൻഡോറിൽ നിന്നും നാളെ രാവിലെ പത്തുമണിയോടുകൂടി കൊച്ചി വിമാനത്താവളത്തിൽ ബന്ധുക്കളും സഭാംഗങ്ങളും ഒത്തുചേർന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടന്ന് ചങ്ങനാശേരിയിലുള്ള SVD പ്രൊവിൻസഷ്യൽ ആസ്ഥാനത്തു ഉച്ചതിരിഞ്ഞു മൂന്ന് മണിയോടുകൂടി ശവസംക്കര ചടങ്ങുകൾ ആരംഭിക്കും.

കോ‍ഴിക്കോട്; സിനിമാ- നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന നടന്‍ കെ ടി സി അബ്ദുളള അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കോ‍ഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് കെ ടി സി അബ്ദുളള അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുളള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് അദ്ദേഹത്തിന്‍റെ പേര് കെടിസി അബ്ദുളള എന്നായി മാറിയത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുളള.

ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച് ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൂപ്പസ് രോഗത്തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുപത്തിയെന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു ദുര്‍ഗ. വെള്ളിയാഴ്ച വൈകുന്നേരും ഹൃദാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ദുര്‍ഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. അച്ഛന്‍ പരേതനായ ജയശങ്കർ അമ്മ സന്ധ്യ മേനോന്‍. ഭര്‍ത്താവ് വിനോദ്, മകന്‍ ഗൗരിനാഥ്. കിരണ്‍ ടിവി സംപ്രേക്ഷണം ചെയ്ത് ഷോയായ ലൗ ആന്റ് ലോസ്റ്റ് എന്ന പരിപാടിയിലൂടെയാണ് ദുര്‍ഗ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു ഷോയായിരുന്നു അത്. പിന്നീട് നിരവധി പരിപാടിയിലൂടെ ദുര്‍ഗ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരുന്നു എങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കിരണ്‍ ടിവി അവതരിപ്പിച്ച ലൗ ആന്റ് ലോസ്റ്റ് ആയിരുന്നു.

also read.. മാധ്യമങ്ങള്‍ ക്രൂശിച്ചു ഒടുക്കം കൊന്നു നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ പ്രിയപ്പെട്ട ചിറ്റപ്പനെ; ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ബന്ധുവായ യുവതി…..

അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.

Image result for stan-lee-passed-away

മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.

നടിയും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി നിര്യാതയായി. 90 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. മുത്തശി കഥാപാത്രങ്ങളിലൂടെയാണ് അവർ ശ്രദ്ധ പിടിച്ചുപറ്റിയത്. ആകാശവാണിയിൽ അവതാരികയായി ജോലി ചെയ്തു. പഞ്ചാഗ്നിയാണ് ആദ്യ ചിത്രം. തൂവൽ കൊട്ടാരം, ഈ പുഴയും കടന്ന്, കളിയൂഞ്ഞാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കേശുവാണ് അവസാന ചിത്രം.

ന്യൂസ് ഡെസ്ക്

കോട്ടയം സ്വദേശിനിയായ മലയാളി നഴ്സ് യുകെയിൽ മരണമടഞ്ഞു. ദീർഘകാലമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എൽസി തോമസ് (51) ആണ് മരിച്ചത്. . കോട്ടയം കൂടല്ലൂർ എറുമ്പിൽ കുടുംബാംഗമാണ്. കല്ലറ പീടികപ്പറമ്പിൽ തോമസ് അബ്രാഹമാണ് ഭർത്താവ്. അതുൽ, അതുല്യ, അഖിൽ എന്നിവർ മക്കളാണ്. ക്രോയ്ഡോണിനടുത്തുള്ള  കേറ്റർഹാമിൽ ആണ് ഇവർ താമസിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

മലയാളം യുകെ ന്യൂസ് ടീമിന്റെ ആദരാഞ്ജലികൾ.

സിനിമാതാരം സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് സുരാജിന് സങ്കടം അടക്കാനായില്ല. പല ചാനല്‍ ഇന്റര്‍വ്യൂകളിലും വളരെ രസകരമായിട്ടാണ് അച്ഛനെ സുരാജ് അവതരിപ്പിക്കാറുള്ളത്. തന്റെ അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനേ എന്ന് വിളിച്ചിട്ടില്ലെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്.

അച്ഛന്‍ തന്നെ ഒരിക്കല്‍ പോലും മോനെ എന്ന് വിളിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോള്‍ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ നേരിട്ട് മോനെ എന്ന് വിളിച്ചിട്ടില്ലെന്ന് സുരാജ് പറഞ്ഞു. ഇത് പറയുമ്പോള്‍ സുരാജ് കരയുകയായിരുന്നു. തനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച് വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി അച്ഛന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുവെന്നും സുരാജ് പറഞ്ഞു.

കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് തന്റെ അച്ഛനെയാണ്. നിറയെ സ്‌നേഹമുള്ള ഒരാളാണ് അച്ഛന്‍. പക്ഷെ, അതൊരിക്കല്‍ പോലും പ്രകടിപ്പിച്ചിട്ടില്ല. അച്ഛന്‍ തന്നെയാണ് എന്റെ ഹീറോ. അച്ഛനില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെ തനിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. പക്ഷെ, ആ സിനിമ ആളുകള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പലരും നെറ്റി ചുളിച്ചു.സുരാജിന് ദേശീയ പുരസ്‌കാരമോ. ആ സിനിമ കണ്ട ആളുകള്‍ക്കെ എനിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കു.

പ്രേക്ഷകരുടെ കൈയില്‍നിന്ന് എനിക്ക് ദേശീയ പുരസ്‌ക്കാരം കിട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ആ രണ്ട് സീനുകളില്‍ കൂടിയാണ്’. സുരാജ് പറഞ്ഞു. കോമഡിയിലൂടെയാണ് താന്‍ സിനിമയിലേക്ക് വന്നത്. കോമഡി തന്നെയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതും. എന്നാല്‍ സ്ഥിരമായ കോമഡി വേഷങ്ങള്‍ തന്നെ മടുപ്പിച്ചിരുന്നെന്നും സുരാജ് പറയുന്നു.ഈ സമയത്ത് സംവിധായകന്‍ രഞ്ജിത്തിനോട് അങ്ങോട്ട് ചോദിച്ചാണ് ഒരു ക്യാരക്ടര്‍ റോള്‍ മേടിക്കുന്നത്. സ്പിരിറ്റ് എന്ന സിനിമയില്‍ തെറ്റില്ലാത്തൊരു വേഷം അദ്ദേഹം നല്‍കിയെന്നും സുരാജ് പറഞ്ഞു.

മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: വിലാസിനി. മറ്റുമക്കള്‍: സുജാത, സജി.

കാസര്‍കോട്: എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്‌ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു റസാഖ്.
2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന റസാഖ് 2016-ല്‍ ബിജെപിയിലെ കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്.

ഫ്രണ്ട് മലയാളി അസോസിയേഷന്‍ ഹംപ്‌ഷെയര്‍ യുകെ സ്ഥാപക നേതാക്കളില്‍ ഒരാളും സൗത്താംപ്ടണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകില്‍ സജീവ സാന്നിധ്യവുമായ വരുണ്‍ ജോണിന്റെ പിതാവ് ഒലിക്കാപുത്തന്‍പുര ജോണ്‍ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേര്‍ഡ് റവന്യൂ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. പാലാ മരങ്ങാട്ടുപള്ളി മണ്ണാക്കനാട് ഇടവകാംഗമാണ്.

മക്കള്‍: വരുണ്‍ ജോണ്‍ (ഇംഗ്ലണ്ട്) ഫാദര്‍: തോമസ് ജോണ്‍(അരുണ്‍ ജോണ്‍) ഓലിക്ക പുത്തന്‍പുര (ഫ്രാന്‍സ്) ജോജി സാജു (കോട്ടയം)
മരുമക്കള്‍: സൗമ്യ വരുണ്‍. സജു എടക്കര

വരുണിന്റെ പിതാവിന്റെ വേര്‍പാടില്‍ ഫ്രണ്ട്സ് മലയാളി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ചെങ്കുളം(കൊല്ലം): ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ്(84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (17/10) 3 മണിക്ക് ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസാനധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും. കൊട്ടറ ചെറുവരകുന്നില്‍ കുടുംബാഗമാണ്. മക്കള്‍: കൊച്ചുമ്മന്‍, അച്ചാമ്മ, കുഞ്ഞനാമ്മ, അക്കാമ്മ, ജോണ്‍സണ്‍(ദുബായ്), അനില്‍(ബെല്‍ഫാസ്റ്റ്), ഷീല(ദുബായ്). മരുമക്കള്‍; വല്‍സ, പരേതനായ സാബു, ഐസക്, ജോണ്‍, അനില, സുനി(സ്റ്റാഫ് നഴ്‌സ് മാറ്റര്‍ ഹോസ്പിറ്റല്‍, ബെല്‍ഫാസ്റ്റ്), സജു

RECENT POSTS
Copyright © . All rights reserved