മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു. 2021 ജനുവരി 6 ന് ട്രംപ് അനുയായികള്‍ സര്‍ക്കാരിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ ട്രംപ് അനുയായികള്‍ യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചിരുന്നു. ആ ആക്രമണത്തിന് പ്രേരിപ്പിച്ചതിനായിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് നിരോധിച്ചത്.
‘ഞാന്‍ തിരിച്ചെത്തി!’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കിലും യൂട്യൂബിലും ആദ്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. 2016-ല്‍ ഹിലരി ക്ലിന്റണിനെതിരായ മത്സരത്തില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായുളള വീഡിയോയും അതിന്റെ അവസാനം ‘ട്രംപ് 2024’ എന്നും കാണിച്ച് അവസാനിക്കുന്ന വീഡിയോയും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ കാത്തിരിപ്പിച്ചതിന് ക്ഷമിക്കണം എന്നും ട്രംപ് വീഡിയോയില്‍ പറയുന്നതായി കാണാം.
വെള്ളിയാഴ്ചയാണ് ട്രംപിന്റെ യൂട്യൂബ് ചാനല്‍ പുനഃസ്ഥാപിച്ചത്. മെറ്റാ പ്ലാറ്റ്ഫോമുകള്‍ ഈ വര്‍ഷം ആദ്യം ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിരുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടില്ല.
കള്ളനോട്ടുകള്‍ നല്‍കി യുവാവ് തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. ജീവിതമാര്‍ഗം നിലച്ചുപോയ കോട്ടയം സ്വദേശിയായ ദേവയാനിയമ്മയെ തേടി നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.
ഇതോടെ വീണ്ടും ലോട്ടറിക്കച്ചവടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് ദേവയാനി. കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് സംഭവം. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് യുവാവ് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ പാവം തിരിച്ചറിഞ്ഞത്.
ഈ യുവാവ് ഇല്ലാതാക്കിയത് ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമായിരുന്നു. ദേവയാനിയമ്മയുടെ വിഷമം കേട്ടറിഞ്ഞ് നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയത്.
പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവരാലാകുന്ന ഒരു തുക അമ്മയ്ക്ക് കൈമാറി. വീണ്ടും ലോട്ടറിക്കച്ചവടത്തിനിറങ്ങിയതോടെ പഴയതിലും സന്തോഷത്തിലാണ് ദേവയാനിയമ്മ. തന്നെ പറ്റിച്ചയാളെ എന്നെങ്കിലും ദൈവം മുന്നില്‍ക്കൊണ്ട് തരുമെന്നും സഹായിച്ചവര്‍ക്കെല്ലാം ഒത്തിരി നന്ദിയെന്നും ദേവയാനിയമ്മ പറയുന്നു.
കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.
ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.
സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.
യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.
‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.
ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.
എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി. അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.
പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.
ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
കഞ്ചാവ് വലിക്കുന്നവരെ ആവശ്യമുണ്ട്. ‘കഞ്ചാവ് സ്‌മോക്കേഴ്‌സ്’ ആണോ നിങ്ങൾ…? ആണെങ്കിൽ ഒരു കമ്പനി പ്രൊഫഷണൽ സ്‌മോക്കേഴ്‌സിനെ തേടുകയാണ്. ഈ വിചിത്ര ജോലിയ്ക്ക് നല്ല ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പരസ്യം അനുസരിച്ച് കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്. പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്‌മോക്കേഴ്‌സിനെ തേടുന്നത്. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന ജീവനക്കാരെയാണ് ഇവർക്കാവശ്യം. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്. തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നീ സോഴ്സിംഗ് രാജ്യങ്ങളിലെ ഉത്പന്നം മോണിറ്ററിംഗ് ചെയ്യുകയാണ് വേണ്ടത്. കൂടാതെ ജർമ്മനിയിൽ വിതരണം ചെയ്യുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് കമ്പനിയുടെ സിഇഒ ഡേവിഡ് ഹെൻ പറഞ്ഞു.
ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി കഞ്ചാവ് വലിക്കുന്ന ആൾ ആയിരിക്കണം. കൂടാതെ ജർമ്മനിയിൽ നിയമപരമായി കഞ്ചാവ് വലിക്കുന്നതിനുള്ള ലൈസൻസും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. നിലവിൽ ഒട്ടേറെ പേരാണ് ഇതിനോടകം ഈ ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
ജർമ്മനിയിൽ കഴിഞ്ഞ വർഷമാണ് കഞ്ചാവ് വലിക്കുന്നതിന് നിയമപരമായ അംഗീകാരം ലഭിച്ചത്. എന്നാൽ ഇത് ചികിത്സയ്ക്കായി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 30 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ക്രിമിനൽ വിഭാഗത്തിൽ പെട്ടതല്ല. എന്നാൽ ഇതിൽ കൂടുതലായി പിടികൂടിയാൽ നടപടിയെടുക്കാം. കൂടാതെ കഞ്ചാവ് ഉപയോഗം മുതിർന്നവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ കൃഷ്ണകുമാര്‍ പശുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ട്രോളന്മാര്‍ക്കും കിട്ടിയ ചാകരയായിരുന്നു വിഷയം.
ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ വിശദീകരിക്കുകയാണ് കൃഷ്ണകുമാര്‍. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ തന്നെ ട്രോളുകള്‍ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു വ്‌ളോഗില്‍ പറയുന്നത്.
കിച്ചു ബെംഗളൂരുവില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോയാണ് അത്. കുറേ മാധ്യമങ്ങളില്‍ അത് വാര്‍ത്തയായി. രസകരമായ ഏറെ ട്രോളുകളാണ് വന്നത്. ഇത് കാണുമ്പോള്‍ കിച്ചു എങ്ങനെയാണ് പ്രതികരിച്ചത് എന്ന് അറിയാനുള്ള
ആകാംക്ഷയുണ്ടാകില്ലെ?,
അതിനെക്കുറിച്ചും. ‘ചാണകം’ എന്നൊക്കെ ആളുകള്‍ പറയുന്നതില്‍ എന്താണ് തോന്നുന്നത് എന്ന് നമ്മുക്കറിയണമല്ലോ എന്ന് പറഞ്ഞാണ് സിന്ധു കൃഷ്ണകുമാറിന്റെ പ്രതികരണം തേടുന്നത്.
എന്നാല്‍ മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. ഇത്തരം ട്രോളുകള്‍ കുപ്രസിദ്ധിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിലെ കു മാറ്റിയാല്‍ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരന്‍ പറഞ്ഞത്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ ട്രോളന്മാര്‍ക്ക് പങ്കുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.
പശുക്കളെക്കാളും എനിക്കിഷ്ടം തോന്നിയത് ട്രോള്‍ ചെയ്ത സഹോദരങ്ങളെയാണ്. അവര്‍ പാട്ടൊക്കെ എഴുതിയിട്ടുണ്ട്. മകള്‍ ബീഫ് ഇഷ്ടമാണല്ലോ എന്ന് പറഞ്ഞിരുന്നല്ലോ എന്ന പോസ്റ്റിന് വന്ന ഒരു ട്രോളിന് ബീഫ് താനും ഒരിക്കല്‍ കഴിച്ചിരുന്നുവെന്നും പ്രായമായപ്പോള്‍ നിര്‍ത്തിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.
രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ല. ബീഫിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ വന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്. നിങ്ങള്‍ പ്രതികരിക്കണം. എന്നെ കണ്ടാല്‍ ആ തെറി പറഞ്ഞത് ഞാനാണെന്ന് പറയണം, എനിക്ക് ആരോടും ദേഷ്യം തോന്നില്ല. ഞാന്‍ എല്ലാം ലൈറ്റായി കാണും.
ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അഹാന ഒരിക്കല്‍ ബീഫ് ഉലത്തിയതാണ് ഇഷ്ടം എന്ന് പറഞ്ഞിരുന്നെന്നും. അതാണ് ട്രോളിന് കാരണമായതെന്നും സിന്ധു കൃഷ്ണ കുമാറിനോട് ഈ സമയം പറഞ്ഞു. ഇതിനോട് കൃഷ്ണ കുമാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്.
‘ബീഫ് ഇഷ്ടമുള്ളവര്‍ക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വില്‍ക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്. ഇത് രാഷ്ട്രീയപരമോ മതപരമോ അല്ല, ഭക്ഷണത്തിനെന്ത് രാഷ്ട്രീയം’ – കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.
അപകടത്തിൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അപൂർവ ദൃശ്യങ്ങൾ പുറത്ത്. സമുദ്ര ഗവേഷണ സ്ഥാപനമായ ദ വുഡ്സ് ഹോൾ ഓഷ്യാനിക് ഇൻസ്റ്റിറ്റ്യൂട്ടാണ് ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജെയിംസ് കാമറൂണിന്റെ പ്രസിദ്ധമായ ടൈറ്റാനിക് സിനിമയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണിത്. തകർന്ന കപ്പലിന്റെ ഇതുവരെ പുറംലോകം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങളാണ് 37 വർഷങ്ങൾക്കിപ്പുറം പുറത്തു വന്നിരിക്കുന്നത്.
ഒരു മണിക്കൂർ 22 മിനുറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾക്ക് വിവരണമൊന്നും നൽകിയിട്ടില്ല. 1986ൽ നടത്തിയ ഡൈവിങ് പര്യവേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ വേണ്ടിയായിരുന്നു ഇത്. 1985ലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. 1986ൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് സംഘം വീണ്ടുമെത്തി ദൃശ്യം പകർത്തുകയായിരുന്നു.
ആഴക്കടലിലുള്ള ടൈറ്റാനിക്കിനെ മനുഷ്യൻ ആദ്യമായി കണ്ടത് ഇങ്ങനെയായിരുന്നു. 1912 ലാണ് ആർഎംഎസ് ടൈറ്റാനിക് സതാംപ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. ലോകത്തെ ഏറ്റവും വലിയ യാത്രാ കപ്പെലന്ന വിശേഷണത്തോടെയാണ് കപ്പൽ അറിയപ്പെട്ടിരുന്നത്. ആദ്യ യാത്ര തുടങ്ങി രണ്ട് മണിക്കർ 40 മിനിറ്റിന് ശേഷം ഏപ്രിൽ 15 ന് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നു.
അന്നത്തെ യാത്രയിലുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരും മരിച്ചു. സമുദ്രോപരിതലത്തിന് ഏതാണ് 12,600 അടി താഴെയാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. അവശിഷ്ടങ്ങൾ ഉള്ള സ്ഥലം നേരത്തെ തന്നെ കണ്ടെത്താനായെങ്കിലും അവിടെ എത്തിയുള്ള പഠനം നടത്താൻ 75 വർഷത്തോളം വൈകി. സാങ്കേതിക പരിമിതിയാണ് ഇതിന് കാരണം. പുതിയ കണ്ടെത്തലിലൂടെ സമുദ്രഗവേഷണത്തിൽ പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ് ശാസ്ത്രലോകം.
ഫെബ്രുവരി 14 പ്രണയത്തിന്റെ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന ദിവസം. പ്രണയത്തിന് പ്രായമോ അതിർവരമ്പുകളോ ഇല്ലെന്ന് നമുക്ക് മനസിലാക്കിത്തരാൻ ഇന്നത്തെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിലേക്ക് കണ്ണോടിച്ചാൽ മതിയാകും. പതിനായിരത്തിയൊമ്പത് പുരുഷന്മാർക്കൊപ്പം കിടക്കപങ്കിട്ട യുവതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയക്കാരിക്കാണ് ഈ റെക്കോഡുള്ളത്. കേൾക്കുമ്പോൾ അന്തംവിടേണ്ട, ഇക്കാര്യം തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെൻ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്.
15 വർഷത്തോളം ഓസ്‌ട്രേലിയയിൽ എസ്‌കോർട്ട് സർവീസിലായിരുന്നു ഗെയ്‌നത്ത് പ്രവർത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി ആദ്യ കാലങ്ങളിൽ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാൻ ഗെയ‌്നത്ത് നിർബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാൻ അനുവദിച്ചില്ല. തുടർന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.
ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മയക്കുമരുന്നിന് അടിമയായ ഇവർ വളരെ കഷ്‌ടപ്പെട്ടാണ് അതിൽ നിന്നും മുക്തയായത്. പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴിൽ ഗെയ്‌നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്‌ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവർ പറയുന്നു. എന്നാൽ അത് മറികടക്കാൻ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കിൽ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ‌്നത്തിന് നൽകാനുള്ള ഉപദേശം.ലോകത്ത് മിക്ക പുരുഷന്മാരും സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ‌്നത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയിൽ സംതൃപ്‌തയാണെന്ന് അറിഞ്ഞാൽ അതിൽപരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവർ പറയുന്നു.