ഫെബ്രുവരി 14 പ്രണയത്തിന്റെ ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്ന ദിവസം. പ്രണയത്തിന് പ്രായമോ അതിർവരമ്പുകളോ ഇല്ലെന്ന് നമുക്ക് മനസിലാക്കിത്തരാൻ ഇന്നത്തെ സോഷ്യൽ മീഡിയ പോസ്‌റ്റുകളിലേക്ക് കണ്ണോടിച്ചാൽ മതിയാകും. പതിനായിരത്തിയൊമ്പത് പുരുഷന്മാർക്കൊപ്പം കിടക്കപങ്കിട്ട യുവതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയക്കാരിക്കാണ് ഈ റെക്കോഡുള്ളത്. കേൾക്കുമ്പോൾ അന്തംവിടേണ്ട, ഇക്കാര്യം തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെൻ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്.
15 വർഷത്തോളം ഓസ്‌ട്രേലിയയിൽ എസ്‌കോർട്ട് സർവീസിലായിരുന്നു ഗെയ്‌നത്ത് പ്രവർത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി ആദ്യ കാലങ്ങളിൽ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളർ വരെ ഈടാക്കാൻ ഗെയ‌്നത്ത് നിർബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേർഷ്യൽ ലൈസൻസ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാൻ അനുവദിച്ചില്ല. തുടർന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.
ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മയക്കുമരുന്നിന് അടിമയായ ഇവർ വളരെ കഷ്‌ടപ്പെട്ടാണ് അതിൽ നിന്നും മുക്തയായത്. പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴിൽ ഗെയ്‌നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്‌ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവർ പറയുന്നു. എന്നാൽ അത് മറികടക്കാൻ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കിൽ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ‌്നത്തിന് നൽകാനുള്ള ഉപദേശം.ലോകത്ത് മിക്ക പുരുഷന്മാരും സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ‌്നത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയിൽ സംതൃപ്‌തയാണെന്ന് അറിഞ്ഞാൽ അതിൽപരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവർ പറയുന്നു.
ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ലോകാത്ഭുതങ്ങളിലൊന്നായാണ് ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാഗയാണ് അപൂർവമായ ചിത്രം പകർത്തിയത്.
‘ഇന്ന് വെള്ളി…ദിവ്യ വെളിച്ചം’ എന്ന കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഫെർണാഡോ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രം തരംഗമായത്. പ്രതിമയുടെ തലയ്ക്ക് മുകളിലൂടെ വെളിച്ചം കടന്നുപോകുന്നത് ദൈവികമായി കാണപ്പെടുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കൃത്യസമയത്ത് തന്നെ ക്യാമറ ക്ലിക്ക് ചെയ്ത ഫെർണാഡോയെ അഭിനന്ദിക്കുന്നുമുണ്ട്. ഈ പ്രതിമ നീണ്ട 9 വര്‍ഷങ്ങളെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റിയോ ഡി ജനീറോയിലെ കൊര്‍കോവാഡോ കുന്നിന് മുകളിലായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2014 ൽ ഉണ്ടായ മിന്നലിൽ പ്രതിമയുടെ തള്ളവിരൽ തകർന്നിരുന്നു.
View this post on Instagram
കല്ല്യാണ വീടുകളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വിവാഹത്തിനിടെ നടന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.
ഒരു പെണ്‍കുതിരയുടെ പുറത്തിരുന്ന് വിവാഹ വേദിയിലേക്ക് വരന്‍ എത്തുമ്പോള്‍ പെട്ടെന്ന് പടക്കം പൊട്ടുകയും ശബ്ദം കേട്ട് കുതിര വരനുമായി ഓടുന്നതാണ് വീഡിയോ. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
വീഡിയോയില്‍ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാല്‍, അവിടെ വച്ച് പടക്കം പൊട്ടുകയും ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്.
ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നില്‍ക്കും എന്നാണെന്ന് തോന്നുന്നു. എന്നാല്‍, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ഇത്കണ്ട് വിരുന്നെത്തിയവര്‍ തലയില്‍കൈവെച്ച് നില്‍ക്കുകയാണ്. രണ്ട് മില്ല്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്.
View this post on Instagram
സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയ മൂന്ന്മക്കളെയും രണ്ട് മാസമായി സംരക്ഷിക്കുന്ന ദുബായ് പോലീസിന് കണ്ണീരോടെ നന്ദി പറഞ്ഞ് അമ്മ. രണ്ട് മാസമായി താമസസ്ഥലത്ത് ഒറ്റപ്പെട്ടുപോയ മക്കള്‍ക്കാണ് പോലീസ് തുണയായത്. താന്‍ പരിചരിച്ചതിനേക്കാള്‍ നന്നായി കുട്ടികളെ പോലീസ് നോക്കുന്നുണ്ടെന്നും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും മാതാവ് വ്യക്തമാക്കി. അമ്മ ജയിലിലായതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ കുടുങ്ങിയ ഒമ്പത്, 12, 15 വയസ്സുള്ള മക്കള്‍ക്കാണ് പോലീസ് സംരക്ഷണമൊരുക്കിയത്.
ഈജിപ്ഷ്യന്‍ വിധവയാണ് സാമ്പത്തിക കേസില്‍ അകപ്പെട്ട് ജയിലിലായത്. നിയമസ്ഥാപനത്തിലെ മാനേജറായിരുന്ന ഇവര്‍ 50,000 ദിര്‍ഹം ശമ്പളത്തിലാണ് ജോലിക്ക് കയറിയത്. എന്നാല്‍, ആദ്യ മാസങ്ങളില്‍ മാത്രമാണ് കൃത്യമായ ശമ്പളം ലഭിച്ചത്. അവസാന നാളുകളില്‍ 2000 ദിര്‍ഹം മാത്രമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെ ജോലി നഷ്ടമായെങ്കിലും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ വാടക കൊടുക്കാന്‍പോലും പണം ഇല്ലാതെ വന്നതോടെ താമസസ്ഥലത്തുനിന്ന് പുറത്താക്കി.
ശമ്പള വിഷയത്തില്‍ തൊഴിലുടമയുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ ജയിലിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. അതിനാല്‍, കുട്ടികളെ ഷാര്‍ജയിലെ പുതിയ താമസസ്ഥലത്താക്കിയാണ് ഇവര്‍ പോയത്. കുട്ടികളുടെ കാര്യം പോലീസിനോട് പറഞ്ഞതുമില്ല. എന്നാല്‍, കടബാധ്യതയുമായി ബന്ധപ്പെട്ട കേസുള്ളതിനാല്‍ യുവതിയുടെ ജയില്‍മോചനം വൈകുകയും അവീറിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
ഇതോടെ വൈദ്യുതിയും വെള്ളവും പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടികളുടെ താമസം. സുഹൃത്തുക്കളുടെ സഹായത്തിലും താഴെയുള്ള റസ്റ്റാറന്റിലുമായിരുന്നു ഭക്ഷണം. റസ്റ്റാറന്റിലെത്തിയായിരുന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് കുട്ടികളുടെ വിവരങ്ങള്‍ യുവതി അറിഞ്ഞിരുന്നത്.
പോലീസ് അറിഞ്ഞാല്‍ കുട്ടികളെ ചൈല്‍ഡ് ഹോമിലാക്കുമെന്നും ഇതുവഴി അവര്‍ വേര്‍പിരിയുമെന്നും ഭയന്നാണ് കുട്ടികളുടെ കാര്യം പോലീസില്‍നിന്ന് മറച്ചുവെച്ചത്. എന്നാല്‍, ജയില്‍ മോചനം വൈകിയതോടെ മക്കളുടെ വിവരം പോലീസിനെ അറിയിച്ചു. കുട്ടികളെ വേര്‍പിരിക്കരുതെന്ന് മാത്രമായിരുന്നു ഇവരുടെ അഭ്യര്‍ഥന.
കുട്ടികളുടെ അവസ്ഥ അറിഞ്ഞതോടെ പോലീസ് ഷാര്‍ജ ചൈല്‍ഡ് ആന്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ അധികൃതരുമായി ബന്ധപ്പെട്ടു. മാതാവ് പുറത്തിറങ്ങുന്നത് വരെ കുട്ടികളുടെ സംരക്ഷണത്തിനായി ദുബായ് പോലീസിലെ വനിത ജീവനക്കാരിയെ നിയമിക്കാനും നിര്‍ദേശിക്കുകയായിരുന്നു. പോലീസിന്റെ മാനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇവരുടെ വാടക കുടിശ്ശിക തീര്‍ക്കുകയും ബില്ലുകള്‍ അടക്കുകയും ചെയ്തു.
ഇതിനുപുറമെ കുട്ടികള്‍ക്ക് മാസത്തില്‍ നിശ്ചിത സംഖ്യ സഹായം നല്‍കാനും തീരുമാനിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഇവര്‍ക്ക് കുട്ടികളെ ദിവസവും കാണാന്‍ അവസരമൊരുക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പ്യൂനിറ്റിവ് ആന്‍ഡ് കറക്ഷനല്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മര്‍വാന്‍ ജുല്‍ഫാര്‍ പറഞ്ഞു.
ഗവേഷകരെ പോലും ഞെട്ടിച്ച് സൂര്യനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. സൂര്യന്റെ ഉപരിതലത്തിലെ ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണു ശാസ്ത്രലോകം പറഞ്ഞിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ബാധിക്കുമോ എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം.
അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയിട്ടുള്ളത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ആണ് ആകാഷയും ജിജ്ഞാസയും ഉളവാക്കുന്ന ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൂര്യന്റെ വടക്ക് ഭാഗത്തായിട്ടാണ് ഈ പ്രതിഭാസമുണ്ടായിരിക്കുന്നത് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ പറയുന്നത്. വേർപെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൂര്യന്റെ ഉപരിതലത്തിൽനിന്ന് വേർപെട്ട ഭാഗം ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ സമയമെടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വിഘടിച്ചിരിക്കുന്നതെന്നാണ് നാസയുടെ കണ്ടെത്തൽ. മുൻപും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാസ അവകാശപ്പെടുന്നുണ്ട്. തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്ന സൂര്യൻ ചില സമയങ്ങളിൽ ഭൂമിയിലെ വാർത്താ വിതരണത്തെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുകയാണ്.
തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം പുറത്തുവരുന്നത് നെഞ്ചുതകര്‍ക്കുന്ന വാര്‍ത്തകളായിരുന്നു. നിരവധി പേരാണ് ഇതിനോടകം മരിച്ചുവീണത്. എന്നാല്‍ അതിനിടയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ചില കാഴ്ചകളും ഇവിടെ നിന്നും പുറത്തുവരുന്നുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങള് കീഴടക്കുന്നത് ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലായി പോയ പത്തുവയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുമ്പോഴും കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുകയാണ് പെണ്‍കുട്ടി.
ഈ സഹോദരങ്ങളെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കിയിലും സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7,800 മരണമാണ് സ്ഥിരീകരിച്ചത്. മരണസംഖ്യ 20,000 കടന്നേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വേണ്ട പരിഗണനയും പരിപാലനവും ലഭിച്ചാല്‍ അവര്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ ആവും. പരിമിതികളില്‍ ഒതുക്കി നില്‍ത്താതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മാതാപിതാക്കളുടെ പിന്തുണയാണ് അവര്‍ക്കേറ്റവും കൂടുതല്‍ ആവശ്യം.
എന്നാല്‍ ഓട്ടിസം ബാധിതനായ തന്റെ കുഞ്ഞു മകനെ സന്തോഷിപ്പിക്കാനായി വമ്പന്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കി അങ്ങേയറ്റം വിഷമത്തിലായ അച്ഛന്റെ കുറിപ്പാണ് വൈറലാകുന്നത്.
വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് ആറു വയസ്സുകാരനായ മകന്‍ മാക്‌സിന്റെ പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ പാര്‍ട്ടിയ്ക്ക് എത്തിയത് ഒരേയൊരു സുഹൃത്ത് മാത്രമാണ്.
മകനെയും സഹപാഠികളെയും സന്തോഷിപ്പിക്കാന്‍ വലിയ ഒരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ട് കണ്ടെത്തി അവിടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. മകന്റെ ക്ലാസിലെ 19 കുട്ടികളെയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കൂട്ടുകാരെല്ലാം എത്തുമെന്ന് കരുതി അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു കുഞ്ഞു മാക്‌സ്.
എന്നാല്‍ ഏറെ കാത്തിരുന്നിട്ടും ഒരേയൊരു കുട്ടി മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. പാര്‍ട്ടിക്കായി നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും മറ്റാരും എത്താതിരുന്നതോടെ പറഞ്ഞറിയിക്കാനാവാത്തത്രയും നിരാശയിലായിരുന്നു തങ്ങളെന്ന് ഡേവിഡ് പറയുന്നു. പാര്‍ട്ടിയില്‍ എത്തില്ല എന്ന് അറിയിക്കാന്‍ പോലും കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്.
കുട്ടികള്‍ക്കായി താന്‍ ഒരുക്കി വച്ചിരുന്ന പ്ലേ ഗ്രൗണ്ട് ഒഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങളും ഡേവിഡ് പങ്കുവച്ചിട്ടുണ്ട്. ഒടുവില്‍ മകനെയും പാര്‍ട്ടിക്കെത്തിയ ഒരേയൊരു സുഹൃത്തിനെയും വിഷമിപ്പിക്കാതെ കേക്കുമുറിച്ച് പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.
എന്നാല്‍ മാക്‌സിന്റെ പിറന്നാളിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മാത്രം നടന്ന മറ്റൊരു കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ ഇതേ ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തിരുന്നു എന്നതാണ് ഡേവിഡിനെ കൂടുതല്‍ വേദനിപ്പിച്ചത്. ഓട്ടിസം ബാധിതനായതുകൊണ്ട് മാക്‌സ് എത്രത്തോളം വിവേചനം അനുഭവിക്കുന്നുണ്ട് എന്നത് ഡേവിഡിന്റെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. ഈ അവസ്ഥയെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഹൃദയം നിറയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മാക്‌സിന് ഫുട്‌ബോള്‍ കളിക്കാനും പിറന്നാള്‍ പാര്‍ട്ടികള്‍ക്കുമെല്ലാം ധാരാളം ക്ഷണങ്ങള്‍ കിട്ടിക്കഴിഞ്ഞു. ഇതിനെല്ലാം പുറമേ മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പോലീസിന്റെ ഔദ്യോഗിക വാഹനത്തില്‍ ഒരു റൈഡിനു പോകാനുള്ള ക്ഷണം വരെ മാക്‌സിനെ തേടിയെത്തി.
സംഭവം ജനശ്രദ്ധ നേടിയതോടെ പാര്‍ട്ടിക്ക് ക്ഷണിച്ചുകൊണ്ട് ഡേവിഡ് അയച്ചിരുന്ന ഇ-മെയില്‍ ശ്രദ്ധയില്‍പെട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ചില സഹപാഠികളുടെ മാതാപിതാക്കള്‍ വിളിച്ചതായും ഡേവിഡ് പറയുന്നു.
കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെ വരനെ കാണാതായതിനെ തുടര്‍ന്ന് മറ്റൊരു യുവാവ് യുവതിയെ വിവാഹം കഴിച്ചു. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. കല്യാണത്തിന് തലേന്ന് വരനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പിറ്റേന്ന് നടക്കേണ്ട വിവാഹത്തിന് ഓഡിറ്റോറിയത്തില്‍ ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതിനിടെയാണ് വരനെ കാണാതായത്. തുടര്‍ന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്തും വേദിയിലും വെച്ച് മറ്റൊരു യുവാവ് യുവതിയെ നിക്കാഹ് ചെയ്യുകയായിരുന്നു.
തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുമീറാണ് വരന്‍ എത്തില്ലെന്നറിഞ്ഞതോടെ ഫാത്തിമയെ വിവാഹം ചെയ്തത്.
ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. അപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. പിന്നീട് സുമീറും ഫാത്തിമ ഷഹനാസും തമ്മിലുള്ള നദ്വത്ത് നഗര്‍ കെകെപിജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.
തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് സ്വപ്‌നം സഫലമാക്കിയത്.
റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 6.45നു നെടുമ്പാശേരിയില്‍ നിന്നു ബെംഗളൂരുവിലേക്കാിരുന്നു കന്നി വിമാന യാത്ര. പകല്‍ ബെംഗളൂരു മുഴുവന്‍ ചുറ്റിക്കറങ്ങി രാത്രിയില്‍ ഗരീബ് രഥ് എക്‌സ്പ്രസില്‍ തിരിച്ച് കോട്ടയത്തേക്ക് മടങ്ങും.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ സേന എന്നീ വിഭാഗങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകളില്‍ 77 വയസ്സുള്ള അമ്മൂമ്മയും വിമാനയാത്രയ്ക്കുണ്ടായിരുന്നു.
മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറില്‍ നിന്നും ലഭിച്ച ഹൃദ്യമായ കുറിപ്പാണ് ഹൃദയങ്ങള്‍ നിറയ്ക്കുന്നത്.
അമ്മ വീട്ടിലില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്നാണ് ചോറിന് ഒപ്പം വച്ച കുറിപ്പില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടിയുടേതെന്ന് തോന്നിക്കുന്ന വിധം അക്ഷരത്തെറ്റുകളോടെയുള്ളതാണ് കത്ത്.
മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍പ് പൊതിച്ചോറിനുള്ളില്‍ പൈസ നല്‍കിയ കാരുണ്യ മനസ്സുകളും സോഷ്യലിടത്ത് വൈറലായിരുന്നു.
രാജേഷ് മോന്‍ജിയുടെ പോസ്റ്റിങ്ങനെ:
‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dyfi നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്.
ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നല്‍കേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം.
തങ്ങളുടെ പൊതിച്ചോറിനായി കാത്തു നില്‍ക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാവുക! താന്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോര്‍ ഒരാശുപത്രിയില്‍ത്തന്നെ കൊടുക്കാന്‍ പറ്റണമെങ്കില്‍ എത്ര വീടുകളില്‍, എത്ര മനുഷ്യര്‍, ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന, അവര്‍ക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!
‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതില്‍ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
ഒരു നേരമെങ്കിലും ആ വരിയില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനിടവന്നവര്‍ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓര്‍ത്തു കാണണം. പൊതിച്ചോര്‍ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം??
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.??
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം??)