സീമ കുളിയ്ക്കാൻ ബാത്ത് റൂമിൽ കയറി വാതിലടച്ചു നൈറ്റി ഊരി മാറ്റി ഷവർ ഓൺ ചെയ്തു.
തന്റെ അർദ്ധനഗ്നമായ ശരീരത്തിലേയ്ക്ക് മഴ പെയ്യും പോലെ വെള്ളം വീണപ്പോൾ ചൂടിൽ നിന്നും തെല്ലൊരു ആശ്വാസം കിട്ടിയത് പോലെ സീമയ്ക്ക് തോന്നി
നനഞ്ഞ മുടി ഒതുക്കി വച്ച് സീമ മുഖം ഷവറിന് നേരെ പിടിച്ചു
കുറച്ച് നേരം വെള്ളം മുഖത്തേക്ക് വീണപ്പോൾ സീമ ഷവർ നിറുത്തി
കൈകൊണ്ട് തുടച്ച് മുഖത്തെ വെള്ളം കളഞ്ഞു
മുഖം തുടച്ച് കഴിഞ്ഞപ്പോൾ ഷവറിനടുത്ത് ചുമരിൽ എന്തോ കറുത്ത ഒരു സാധനം പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ സീമക്ക് തോന്നി
എന്താത് വണ്ടാണോ ?
സീമ കുറച്ച് വെള്ളമെടുത്ത് ആ സാധനത്തിന്റെ മേലെ ഒഴിച്ചു
വണ്ടല്ലല്ലോ
വണ്ടാണങ്കിൽ വെള്ളം ഒഴിക്കുമ്പോൾ പറന്ന് പോകേണ്ടതല്ലേ ?
ചുമരിൽ ഇന്നലെ വരെ ഇല്ലാത്തതാണല്ലോ
ഇന്ന് ഈ സാധനം എവിടന്ന് വന്നു
സീമ ആശങ്കപ്പെട്ടു
ബാത്ത് റൂം കഴുകുന്ന ബ്രഷ് എടുത്ത് സീമ ആ സാധനത്തെ താഴേക്ക് തട്ടിയിട്ടു
അത് എന്താണെന്നറിയാൻ സീമ കയ്യിലെടുത്ത് നോക്കി
അയ്യോ ഒളിക്ക്യാമറ എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് സീമ ആ ചെറിയ ക്യാമറയെ ബക്കറ്റിലെ വെള്ളത്തിലേയ്ക്കിട്ടു
വേഗം തുവർത്തെടുത്ത് ശരീരമെല്ലാം തുടച്ച് മുടി
തുവർത്തി കെട്ടിവച്ച്
നൈറ്റി എടുത്ത് ധരിച്ചു
വിറക്കുന്ന കൈ കൊണ്ട് ബക്കറ്റിൽ കിടക്കുന്ന ആ ചെറിയ ക്യാമറ എടുത്തു
ശരിക്കും പരിശോധിച്ചപ്പോൾ ക്യാമറയുടെ പുറകിൽ ഒരു സ്വിച്ച് കണ്ടു
സീമ ആ സ്വിച്ച് ഓഫ് ചെയ്തു
സീമ വേഗം ബാത്ത് റൂമിൽ നിന്ന് പുറത്ത് കടന്ന് തന്റെ മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു
ആ ക്യാമറയിൽ എഴുതിയിരിക്കുന്ന മോഡൽ നമ്പർ ഗൂഗിൾ ക്രോമിൽ അടിച്ചു
പെട്ടന്ന് തന്നെ ആ ക്യാമറയുടെ വിശദ വിവരങ്ങൾ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു
ഹൊ രക്ഷപ്പെട്ടു
മെമ്മറി കാർഡിൽ സ്‌റ്റോർ ചെയ്യുന്ന ഒപ്ഷൻ മാത്രമേ ഈ ക്യാമറയിൽ ഉള്ളൂ
അതുകൊണ്ട് ആരും ലൈവായി കണ്ടിട്ടുണ്ടാകില്ല
സീമ സമാധാനത്തോടെ കട്ടിലിൽ കയറി കണ്ണുകൾ അടച്ച് കിടന്നു
പെട്ടന്ന് തന്നെ സീമ ചാടി എഴുന്നേറ്റു
ആകെ വിയർത്തൊലിച്ചു
എന്നെക്കാൾ മുമ്പ് നയനമോൾ കുളിക്കാൻ കയറിയതാണല്ലോ
അവൾ ഇത് കണ്ടില്ല
ഈശ്വരാ ആരായിരിയ്ക്കും ഈ ക്യാമറ ബാത്ത് റൂമിൽ വച്ചത് ?
സീമയുടെ ചിന്തകൾ മരവിക്കാൻ തുടങ്ങി
സീമ ഒരു ഗൾഫുകാരന്റെ ഭാര്യയാണ്
പ്ളസ് ടു പഠിയ്ക്കുന്ന നന്ദുവും ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന നയനയുമാണ് അവരുടെ മക്കൾ
ആ വീട്ടിൽ അവർ മൂന്ന് പേരും മാത്രമേയുള്ളൂ
വർഷത്തിൽ രണ്ട് മാസം ഭർത്താവ് ഷാജു നാട്ടിൽ ഉണ്ടാകും
സ്വന്തം അമ്മയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരെ കാണിച്ച് കൊടുത്ത ഒരു മകനെ കുറിച്ച് എവിടെയോ വായിച്ചത് സീമ ഓർത്തു
സീമക്ക് സങ്കടവും ദേഷ്യവും വന്നു
ഏയ് തന്റെ മകൻ നന്ദു അങ്ങനെ ചെയ്യില്ല
അവൻ ചെറിയ കുട്ടിയാണ് അവന് ഇതൊന്നും അറിയില്ല
സീമ സ്വയം സമാധാനിപ്പിച്ചു
അല്ലങ്കിൽ നന്ദു വരുമ്പോൾ അവനോട് ചോദിച്ചാലോ ?
ഏയ് വേണ്ട
അവനാണെങ്കിലും അല്ലങ്കിലും അവൻ എങ്ങനെ പ്രതികരിയ്ക്കും എന്നറിയില്ല
സീമ ഒരു തീരുമാനമെടുക്കാനാകാതെ വിഷമിച്ചു
എന്നാൽ ഭർത്താവിനെ വിളിച്ച് ഈ കാര്യം പറഞ്ഞാലോ ?
ഏയ് വേണ്ട എന്തിനാ ഷാജുവേട്ടനെ വെറുതെ ടെൻഷനാക്കുന്നത് ?
സീമ കുറേ നേരം എന്ത് ചെയ്യണമെന്ന് ആലോചിച്ചു
അവസാനം ഭർത്താവിനെ വിളിച്ച് പറയുവാൻ തന്നെ തീരുമാനിച്ചു
ഇതൊരു നിസ്സാര കാര്യമല്ല
ഇത് കണ്ട് പിടിച്ചേ പറ്റൂ
നിങ്ങൾ മൂന്നാള് മാത്രം താമസിക്കുന്ന നമ്മുടെ വീട്ടിലെ ബാത്ത് റൂമിൽ ക്യാമറ വച്ചത് ആരെന്ന് കണ്ട് പിടിച്ചേ പറ്റൂ
ഞാൻ എമർജൻസി ലീവെടുത്ത് രണ്ട് ദിവസത്തിനുള്ളിൽ വരാം
ഞാൻ വരുന്നത് വരെ ഇക്കാര്യം ആരോടും പറയരുത്
നന്ദുമോനോട് ഇക്കാര്യത്തെപ്പറ്റി ഒന്നും ചോദിക്കരുത്
നയന മോളോട് കാര്യങ്ങൾ പറയുക
നീയും നയനമോളും കൂടി നന്ദു മോനെ നിരീക്ഷിക്കുക
ഈ ക്യാമറയുമായി ബന്ധപ്പെട്ട് അവന്റെ പെരുമാറ്റത്തിലോ സംസാരത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് മാത്രം നോക്കുക
അങ്ങനെ ഉണ്ടായാലും അവനോട് ദേഷ്യപ്പെടാതിരിക്കുക
ഞാൻ രണ്ട് ദിവസത്തിനുള്ളിൽ എത്താം
ഇത്രയും പറഞ്ഞ് ഷാജു ഫോൺ കട്ട് ചെയ്തു
നയന മോൾ കോളേജിൽ നിന്ന് വന്നപ്പോൾ സീമ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു
ഒരു ഞെട്ടലോടെയാണ് നയനമോൾ സീമ പറഞ്ഞതെല്ലാം കേട്ടത്
ഏയ് നമ്മുടെ നന്ദു മോൻ അങ്ങനെ ചെയ്യില്ലമ്മേ
അവൻ ചെറിയ കുട്ടിയല്ലേ ?
എന്നാലും ഒന്ന് നിരീക്ഷിക്കുന്നത് നല്ലതാണ്
ഇപ്പഴത്തെ കുട്ടികൾക്ക് എന്തൊക്കെ ചെയ്യണമെന്ന് ഒരു ബോധവും ഇല്ലാത്ത കാലമാണ്
എന്തായാലും അച്ഛൻ വരട്ടെ
ഇത് കണ്ട് പിടിച്ചിട്ട് തന്നെ ബാക്കി കാര്യം
അല്പം ഭയത്തോടെ നയന പറഞ്ഞു
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷാജു എത്തി
ഷാജു വന്ന ദിവസം നന്ദുവിനേയും നയനയേയും ക്ലാസ്സിൽ വിട്ടില്ല
വളരെ സമാധാനപരമായി ഷാജുവും സീമയും നയനയും കൂടി നന്ദുവിനോട് കാര്യങ്ങൾ ചോദിച്ചു
ഞാനല്ല അച്ഛാ
ഞാനല്ല അമ്മേ ഇത് ചെയ്തത്
എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിയില്ല
നന്ദു കരഞ്ഞ് കൊണ്ട് പറഞ്ഞു
ആദ്യം സമാധാനത്തോടെയും പിന്നെ ദേഷ്യത്തോടെയും തല്ലിയും ചോദിച്ചിട്ടും നന്ദു ഇത് തന്നെയാണ് പറഞ്ഞത്
പിറ്റേ ദിവസം നന്ദു മോൻ ക്ലാസ്സിൽ പോയി
നയനമോൾക്ക് ചെറിയ പനി
ഷാജു മകളേയും കൊണ്ട് ആശുപത്രിയിൽ പോയി
ആശുപത്രിയിൽ നിന്ന് തിരിച്ച് വരും വഴി അവർ ചായ കുടിക്കാൻ ഒരു റെസ്റ്റൊറന്റിൽ കയറി
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നയന പറഞ്ഞു
അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്
എന്താ മോളേ പറയൂ
ഞാൻ പറയുന്നത് കേട്ട് അച്ഛൻ വിഷമിക്കരുത്
ദേഷ്യപ്പെടരുത്
വിവേകപരമായി ചിന്തിച്ച് തീരുമാനമെടുക്കണം
മോള് പറഞ്ഞോളൂ
ഞാൻ ദേഷ്യപ്പെടില്ല
വിഷമിക്കില്ല
ഷാജു മകൾക്ക് ഉറപ്പ് കൊടുത്തു
അമ്മയ്ക്ക് ഒരാളുമായി അടുപ്പമുണ്ട് അച്ഛാ
നയനയുടെ ഈ വാക്കുകൾ കേട്ടതും ഷാജുവിന് തല കറങ്ങുന്നത് പോലെ തോന്നി
ഞാൻ കോളേജ് വിട്ട് വരുമ്പോൾ നമ്മുടെ വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്നത് പല ദിവസങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്
ആരാണയാൾ എന്ന് ചോദിക്കുമ്പോൾ അമ്മ ഒന്നും പറയാറില്ല
അയാൾ മിക്കവാറും രാത്രിയിൽ മതിൽ ചാടി നമ്മുടെ പറമ്പിൽ കടന്ന് അമ്മയുടെ അടുത്തേക്ക് വരുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്
ഒരുപക്ഷെ ഞാൻ കുളിക്കുന്നത് വീഡിയോ പിടിക്കാൻ അയാളാവും നമ്മുടെ കുളിമുറിയിൽ ക്യാമറ വച്ചത്
നയന ഇത്രയും പറഞ്ഞ് മുഴുമിപ്പിക്കും മുമ്പേ ഷാജു റെസ്റ്റോറന്റിൽ നിന്നും ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു
വീട്ടിലെത്തിയതും ഷാജു ദേഷ്യത്തോടെ ബാഗ് എടുത്ത് അതിൽ കുറച്ച് വസ്ത്രങ്ങൾ എടുത്ത് വച്ചു
ചേട്ടാ എങ്ങോട്ടാ പോകുന്നത് ?
സീമയുടെ ആ ചോദ്യത്തിന് മറുപടിയായി സീമയുടെ ചെകിട്ടത്ത് ഷാജു ആഞ്ഞ് അടിച്ചു
എന്നെ ചതിച്ചു അല്ലേ നീ
ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഷാജു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി
എന്താ ഉണ്ടായത് എന്ന് സീമയും നന്ദുവും എത്ര ചോദിച്ചിട്ടും നയന ഒന്നും പറഞ്ഞില്ല
അവൾ മുറിയിൽ കയറി വാതിലടച്ചു
സീമയും നന്ദുവും ഒന്നും മനസ്സിലാകാതെ വിഷമിച്ച് നിന്നു
അന്ന് രാത്രി പത്ത് മണി ആയപ്പോൾ ഷാജു വീട്ടിലേക്ക് തിരിച്ച് വന്നു
ആരും അറിയാതെ വിറക് പുരയിൽ പതുങ്ങിയിരുന്നു
എന്തായാലും നയനമോൾ പറഞ്ഞ പോലെ തന്റെ ഭാര്യയുടെ അടുത്തേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അവനെ പിടിക്കണം
ഷാജു തീരുമാനിച്ചു
ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഒരാൾ മതിൽ ചാടുന്നത് ഷാജു കണ്ടു
ഷാജുവിൽ ഭയവും ദേഷ്യവും വർദ്ധിച്ചു
മൊബൈലിന്റെ വെളിച്ചത്തിൽ അയാൾ സീമയുടെ മുറിയുടെ ജനലരികിൽ എത്തി
ചെന്ന് പിടിച്ചാലോ ?
ഏയ് വേണ്ട
ഒച്ചയും ബഹളവുമായാൽ നാണക്കേട് തനിക്ക് തന്നെയാണ്
ഷാജു സ്വയം നിയന്ത്രിച്ച്
അയാളുടെ ചലനങ്ങൾ ശ്രദ്ധിച്ചു
അയാൾ അവിടെ നിന്ന് കുറച്ചൂടെ മുമ്പോട്ട് നടന്ന് അടുത്ത മുറിയുടെ ജനലരികിൽ ചെന്നു
ആ മുറിയുടെ ജനൽ അയാൾക്കായി തുറക്കപ്പെട്ടു
ഷാജു ഞെട്ടിപ്പോയി
തന്റെ മകൾ നയനയാണ് അയാൾക്ക് വേണ്ടി മുറിയുടെ ജനൽ തുറന്നത്
ഒരു മിനിറ്റിനുള്ളിൽ ജനൽ അടഞ്ഞു
അയാൾ മതിൽ ചാടിക്കടന്ന് റോഡിലൂടെ എങ്ങോട്ടോ നടന്ന് പോയി
പിറ്റേ ദിവസം രാവിലെ ഷാജുവിന്റെ വീട്ടിലേക്ക് ഷാജുവിനോടൊപ്പം പോലീസ് വന്നു
പോലീസിനെ കണ്ടതും സീമയും നന്ദുവും നയനയും ഭയന്നു
നയനയോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്
സത്യസന്ധമായി ഉത്തരം പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും
എസ് ഐ നയനയോട് പറഞ്ഞു
നയന ഭയന്ന് കരയാൻ തുടങ്ങി
ആർക്കാണ് നയന ഇന്നലെ ജനൽ തുറന്ന് കൊടുത്തത് ?
എസ് ഐ യുടെ ചോദ്യം കേട്ട നയന അമ്പരന്നു
ആർക്ക് വേണ്ടിയും ഞാൻ ജനൽ തുറന്നില്ല സാർ
നയന നുണ പറയരുത്
നയനയുടെ അച്ഛൻ ദൃക്സാക്ഷിയാണ്
പറയൂ കുട്ടീ ആർക്ക് വേണ്ടിയാണ് ?
എന്റെ കാമുകന് വേണ്ടിയാണ്
ഇനി നുണ പറഞ്ഞ് പിടിച്ച് നില്ക്കാൻ പറ്റില്ലന്നറിഞ്ഞ നയന എസ് ഐക്ക് മറുപടി കൊടുത്തു
എന്താണ് അവന്റെ പേര് ?
ശ്യാം
അവന്റെ മൊബൈൽ നമ്പർ തരൂ
നയന മനസ്സില്ലാ മനസ്സോടെ ശ്യാമിന്റെ നമ്പർ എസ് ഐക്ക് കൊടുത്തു
എസ് ഐ ആ നമ്പർ കോൺസ്റ്റബിളിന് കൊടുത്തു
കോൺസ്റ്റബിൾ ആ നമ്പറുമായി വീടിന് പുറത്ത് പോയി
എസ് ഐ : എന്തിനാണ് ശ്യാം നയനയെ കാണാൻ രാത്രി വന്നത് ?
നയന : ക്യാമറ വാങ്ങാൻ
എസ് ഐ : ഏത് ക്യാമറ ?
നയന : ഞങ്ങളുടെ കുളിമുറിയിൽ നിന്ന് അമ്മയ്ക്ക് കിട്ടിയ ക്യാമറ
എസ് ഐ : ആ ക്യാമറ കുളി മുറിയിൽ വച്ചത് നയനയാണോ ?
നയന : അതെ
എസ് ഐ : എന്തിന്
നയന : അമ്മ കുളിക്കുന്നത് പകർത്തി ശ്യാമിന് കൊടുക്കാൻ
എസ് ഐ : ശെ
കുട്ടീ താങ്കൾ ചെയ്തത് എത്ര മോശം കാര്യമാണെന്ന് അറിയുമോ ?
സ്വന്തം അമ്മയുടെ നഗ്ന ശരീരം കാമുകന് വേണ്ടി വീഡിയോയിൽ പകർത്തുക
കഷ്ടം
നയനയുടെ വാക്കുകൾ കേട്ട് ഷാജുവും സീമയും ഷോക്കേറ്റ പോലെയായി
നയന പൊട്ടിക്കരഞ്ഞു
നയന : സാറേ ശ്യാമിനെ പേടിച്ചിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്
എസ് ഐ : എന്തിനാണ് നീ അവനെ പേടിക്കുന്നത് ?
നയന : ഞാനും ശ്യാമും കുറേ സ്ഥലങ്ങളിൽ കറങ്ങാൻ പോയിട്ടുണ്ട്
അപ്പോൾ അവൻ മൊബൈലിൽ എന്റെയും അവന്റെയും പല തരത്തിലുള്ള ഫോട്ടോകൾ എടുത്തിട്ടുണ്ട്
അമ്മയുടെ വീഡിയോ എടുത്ത് കൊടുത്തില്ലങ്കിൽ ആ ഫോട്ടോകൾ വാട്സപ്പിലൂടെ പ്രചരിപ്പിക്കും എന്നവൻ ഭീഷണിപ്പെടുത്തി
അതാണ് ഞാൻ അങ്ങനെ ചെയ്തത്
നയന ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിറുത്തി
എന്തിനാ മോളേ നീ അമ്മക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞത് ?
ഷാജുവിന്റെ ഈ ചോദ്യം കേട്ടപ്പോൾ നയന പൊട്ടിക്കരഞ്ഞുകൊണ്ട് ഷാജുവിന്റെ കാൽക്കൽ വീണു
അച്ഛാ എന്നോട് ക്ഷമിക്കണം
എന്റെ തെറ്റുകൾ അച്ഛന്റെ മുമ്പിൽ മറയ്ക്കാൻ ഞാൻ അമ്മയെ അനാവശ്യമായി കുറ്റപ്പെടുത്തിയതാണ്
ഷാജു മകളെ എഴുന്നേല്പിച്ച് മുഖമടച്ച് ഒരു അടി കൊടുത്തു
അപ്പോഴേക്കും സീമ വന്ന് മകളെ പിടിച്ച് മാറ്റി
ഷാജു ഭാര്യയേയും മകളേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു
അപ്പോൾ ആ വീട്ടിലേക്ക് മറ്റൊരു പോലീസ് വാഹനം വന്നു
ആ വാഹനത്തിൽ ശ്യാമിനെ പോലീസ് പിടിച്ച് കൊണ്ടു വന്നതാണ്
ശ്യാമിന്റെ കോളറിൽ പിടിച്ചു കൊണ്ട് എസ് ഐ ചോദിച്ചു
എന്തിനാടാ നീ വീഡിയോ എടുക്കാൻ പറഞ്ഞ് നയനയെ ഭീഷണിപ്പെടുത്തിയത് ?
ഭയന്ന് വിറച്ചുകൊണ്ട് ശ്യാം പറഞ്ഞു
ആ നഗ്ന വീഡിയോ കാണിച്ച് ഇവരുടെ കയ്യിൽ നിന്ന് പണം തട്ടിയെടുക്കാനാണ് സാർ
ഇവനെ വണ്ടിയിൽ കയറ്റ്
എസ് ഐ കോൺസ്റ്റബിൾമാരോട് പറഞ്ഞു
മോളേ
ഇവനെപ്പോലുള്ളവന്മാരെ പ്രണയിച്ച് മാതാപിതാക്കൾ അറിയാതെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും കൂടെ കിടന്നും ഫോട്ടോകളും സെൽഫികളും എടുക്കുമ്പോൾ നിങ്ങളെപ്പോലുള്ളവർ ചെന്ന് പെടുന്നത് ഇതുപോലുള്ള ചതിക്കുഴിയിലാണെന്ന് ഇനിയെങ്കിലും ഓർക്കണം
ഇത്രയും പറഞ്ഞ് എസ് ഐ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നയന വിതുമ്പിക്കരഞ്ഞു
ശ്യാമിനെ കയറ്റിയ പോലീസ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കാൻ നേരം ശ്യാമിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു
നിമ്മി എന്നാണ് പേര് എഴുതി കാണിച്ചത്
എസ് ഐ ആ കോൾ അറ്റന്റ് ചെയ്ത് സ്പീക്കർ ഫോണിൽ ഇട്ടു
ശ്യാം ഇന്ന് രാത്രി എന്റെ വീട്ടിൽ വരണം
എന്റെ അമ്മ കുളിക്കുന്ന വീഡിയോ ഞാൻ എടുത്തിട്ടുണ്ട്
എവിടെയാടാ നിമ്മിയുടെ വീട് ?
എസ് ഐ അലറിക്കൊണ്ട് ചോദിച്ചു
ശ്യാം ഭയന്ന് വിറച്ച് നിമ്മിയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു
ആ പോലീസ് വാഹനം നിമ്മിയുടെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു
നിമ്മിയുടെ വീട് എത്തുന്നതിന് മുമ്പേ ശ്യാമിന്റെ ഫോണിലേക്ക് മറ്റ് രണ്ട് പെൺകുട്ടികളുടെ കൂടി കോളുകൾ വന്നിട്ടുണ്ടായിരുന്നു…
കഥ കടപ്പാട് : സജയൻ ഞാറേക്കാട്ടിൽ കൊടകര
തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് ഉടുമ്പ സ്രാവ്. ഇത് വെള്ളുടുമ്പ് സ്രാവെന്നും അറിയപ്പെടുന്നു. അപകടകാരിയല്ലയെങ്കിലും ഇതിനെ ഭക്ഷണമായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടുപോയാതാകാമെന്ന് മത്സ്യത്തൊഴിലാളിയായ പറഞ്ഞു.
അപകടകാരിയല്ലാത്ത സ്രാവ് ഇനത്തില്‍പ്പെടുന്ന മത്സ്യമാണ് വെള്ളുടുമ്പ്. കടലിന്‍റെ അടിത്തട്ടില്‍ ഉടുമ്പിനെ പോലെ അടിഞ്ഞ് കിടക്കുന്നത് കാരണം ഇവയ്ക്ക് ഉടുമ്പ് സ്രാവെന്നും പേരുണ്ട്.തൊലിപ്പുറത്തുള്ള വെള്ളപ്പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവെന്ന പേര് വരാന്‍ കാരണം. പുള്ളി ഉടുമ്പ് അഥവാ തിമിംഗലസ്രാവ് എന്നും ഈ മത്സ്യത്തിന് പേരുണ്ട്. ശാസ്ത്രീയ നാമം
ഇവയ്ക്ക് സൂര്യപ്രകാശം ഇഷ്ടമല്ലെന്നും അതിനാലാണ് കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കിടക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
മത്സ്യവിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. തിമിംഗലം സസ്തനി ഇനത്തില്‍പ്പെടുന്നതിനാണ്, അതിനാല്‍ മത്സ്യങ്ങളില്‍ വലിയവനെന്ന അവകാശം വെള്ളുടുമ്പ് സ്രാവിനാണ്.
ഇവയെ മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല്‍ പണ്ട് കാലത്ത് മരം കൊണ്ട് നിര്‍മ്മിക്കുന്ന വള്ളത്തിന്‍റെ അടിഭാഗത്ത് ഈ സ്രാവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ പുരട്ടാറുണ്ട്. ഇത് വള്ളത്തിന് കടലില്‍ നല്ല വേഗത നല്കുന്നു.
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇതിനെ പിടിച്ചാല്‍ വന്യജീവി നിയമപ്രകാരം കേസെടുക്കും.
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്.
ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇതിനെ പിടിച്ചാല്‍ വന്യജീവി നിയമപ്രകാരം കേസെടുക്കും.
വലിയില്‍ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തന്നെ തള്ളിവിട്ടെങ്കിലും കടല്‍ കലങ്ങിക്കിടന്നതിനാല്‍ ദിശയറിയാതെ സ്രാവ് വീണ്ടും കരയിലേക്ക് തന്നെ കയറിവന്നു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ ഏറെ പാടുപെട്ടാണ് വെള്ളുടുമ്പ് സ്രാവിനെ വീണ്ടും കടലിലേക്ക് തന്നെ തള്ളിവിട്ടത്.
കൊച്ചു വേളിക്കടപ്പുറത്ത് കടലിന്‍റെ നിറം മാറ്റത്തിന് കാരണം ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും കടലിലേക്ക് നേരിട്ട് പുറം തള്ളുന്ന സൾഫ്യൂരിക് ആസിഡ് കലർന്ന രാസമാലിന്യങ്ങളടങ്ങിയ ജലമാണ്. ഫാക്ടറിയില്‍ നിന്നും രാസമാലിന്യങ്ങളടങ്ങിയ വിഷ ജലം പുറത്ത് വിടുപ്പോള്‍ ഈ ഭാഗത്തെ കടല്‍ത്തീരം ഏതാണ്ട് ഒരു കിലോമീറ്ററോളം ഇത്തരത്തില്‍ ചുവന്ന് കലങ്ങിയ നിറത്തിലാണ് കാണപ്പെടുന്നത്. ഇത് കടല്‍ ജീവികള്‍ക്കും തീരപ്രദേശത്തെ മനുഷ്യനും ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടും മാലിന്യജല സംസ്കരണത്തിന് കാര്യമായ പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
മനുഷ്യരെപ്പോലെ തന്നെ പെരുമാറുകയും അഭിനയിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കുകയാണ് ഒരു കുരങ്ങന്റെ വീഡിയോ.
അസുഖം വന്നാൽ ആശുപതികളിലോ മെഡിക്കൽ ഷോപ്പിലോ പോകുന്നവരാണ് നമ്മളിൽ പലരും. ഇതാ മനുഷ്യരെ പോലെതന്നെ മെഡിക്കൽ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മെഡിക്കൽ ഷോപ്പിലെത്തി ഫാർമസിസ്റ്റിനെ ശരീരത്തിലെ മുറിവ് കാണിച്ച് മരുന്ന് വാങ്ങിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലാകുന്നത്. മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങൻ ശരീരത്തിലെ മുറിവ് കാണിച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. കാര്യം മനസിലാക്കിയ മെഡിക്കൽ ഷോപ്പുകാരൻ ഉടൻ തന്നെ മുറിവിൽ മരുന്ന് വെച്ച് കൊടുക്കുന്നുണ്ട്. മരുന്ന് മുറിവിൽ വെച്ചപ്പോൾ നീറ്റൽ കൊണ്ട് കുരങ്ങന്‍ കാൽ അല്പം പിന്നോട്ട് വലിക്കുന്നതും എന്നാൽ വേദന സഹിച്ച് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ശേഷം മുറിവുണങ്ങാൻ ഗുളിക കൂടി കഴിച്ചശേഷമാണ് കുരങ്ങൻ തിരികെ പോയത്.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മല്ലാർ പൂരിലാണ് ഈ വിചിത്ര സംഭവം. ഇതിനോടകം നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
അന്യഗ്രഹജീവികളെ കണ്ടുവെന്നും പേടകം കണ്ടുവെന്നും പലപ്പോഴായി വാർത്തകൾ വരാറുണ്ട്. യുഎസിൽ പോർവിമാനം പോലെയുള്ള വസ്തു പറത്തി കൊണ്ട് പോകുന്ന അന്യഗ്രഹ ജീവികളെ കണ്ടതായുള്ള വാർത്തയ്ക്ക് പിന്നാലെയാണ് കാണുന്നതെല്ലാം അന്യഗ്രഹജീവികളൊന്നുമല്ല, മച്ചിന് മുകളിൽ മൂങ്ങയാവാമെന്ന് ഒന്ന് ട്വിറ്റർ ഉപയോക്താവ് ഈ വിഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചത്. ഉണ്ടക്കണ്ണും കൂർത്ത ചുണ്ടുമുള്ള നിവർന്ന് നിൽക്കുന്ന രണ്ട് ജീവികളാണ് വിഡിയോയിൽ ഉള്ളത്. കാഴ്ചയിൽ തന്നെ പക്ഷിയോട് സാമ്യവുമുണ്ട്. അന്യഗ്രഹ ജീവികളെന്നപേരിൽ ഇവയുടെ വിഡിയോ വ്യാപകമായി മുമ്പും പ്രചരിച്ചിരുന്നു.
പണിപൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്ന് മുഖം മുട്ടവലിച്ച് നീട്ടിയത് പോലെയുള്ള മൂന്ന് ജീവികളെ കണ്ടെത്തിയതാണ് അന്യഗ്രഹ ജീവികളെന്ന ആശങ്ക ഉണ്ടാക്കിയത്. എന്നാൽ ഇത് അന്യഗ്രഹജീവികളല്ലെന്നും വെള്ളിമൂങ്ങയുടെ കുഞ്ഞുങ്ങളാണെന്നും വിദഗ്ധർ കണ്ടെത്തുകയായിരുന്നു. 2017 ൽ ആന്ധ്രാപ്രദേശിലായിരുന്നു ഈ വിഡിയോ ചിത്രീകരിക്കപ്പെട്ടത്.
I’m now positive that people who claim to have seen aliens have actually just seen baby owls. pic.twitter.com/CAr65NG9qR
— Daniel Holland (@DannyDutch) November 14, 2019
ഒരു മനുഷ്യന്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന പ്രക്രിയ തന്നെയാണ്. കാരണം എത്ര വേഗമാണ് മനുഷ്യ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. പലപ്പോഴും മാസങ്ങൾക്ക് ശേഷം ഒരാളെ കണ്ടാൽ പോലും എത്രത്തോളം മാറി പോയി എന്ന് നമുക്ക് തോന്നും. സാങ്കേതിക വിദ്യയുടെ വളർച്ച ആ മാറ്റങ്ങളെ മനസിലാക്കാനും സഹായിക്കും. ഒരു അച്ഛൻ തന്റെ മകൾ ജനിച്ചപ്പോൾ മുതലുള്ള ചിത്രങ്ങൾ ഓരോ ആഴ്ചയിലായി പകർത്തിയ കാഴ്ചയാണ് ഇപ്പോൾ അത്ഭുതപ്പെടുത്തുന്നത്.
മകളുടെ ഓരോ ആഴ്ചയിലേയും ചിത്രങ്ങൾ ഇരുപതു വയസുവരെ അദ്ദേഹം പകർത്തി. ഒടുവിൽ ടൈം ലാപ്സ് എന്ന എഡിറ്റിംഗ് സഹായത്തോടെ ഈ ചിത്രങ്ങൾ ചേർത്ത് വച്ചപ്പോൾ ഒരു വിസ്മയം തന്നെയാണ് കാണാൻ സാധിച്ചത്.
എല്ലാ ആഴ്ചയും ഒരേ പശ്ചാത്തലത്തിലാണ് നെതർലൻഡ് സ്വദേശിയായ അച്ഛൻ മകളുടെ ചിത്രങ്ങൾ പകർത്തിയത് .ഇരുപതാമത്തെ വയസ് എത്തിയപ്പോൾ അതൊരു അത്ഭുതം തന്നെയായി മാറി. മനുഷ്യന്റെ വളർച്ച എത്ര അത്ഭുതപ്പെടുത്തുന്നതാണെന്നു ഈ അഞ്ചു മിനിറ്റ് വീഡിയോ കാണിച്ചു തരുന്നു.
വ്ലോഗർമാർക്ക് യുട്യൂബ് അവരുടെ സ്വന്തം ടിവി ചാനലായിരുന്നു. എല്ലാ മാസവും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ യുട്യൂബിനെ സ്വന്തം കമ്പനിയെപ്പോലെ സ്നേഹിച്ച ആ വ്ലോഗർ സമൂഹത്തിന്റെ നെഞ്ചിലാണു യുട്യൂബിന്റെ കുത്ത്. ഇന്നല്ലെങ്കിൽ നാളെ വരുമാനമുണ്ടാകുമെന്നു കരുതി ജോലി വരെ ഉപേക്ഷിച്ച് വൈവിധ്യമാർന്ന വിഡിയോകൾ അപ്‍ലോഡ് ചെയ്യുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് യുട്യൂബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു – ആരുടെയും വിഡിയോ പ്രസിദ്ധീകരിക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല. വേണ്ട എന്നു തോന്നുന്ന വിഡിയോകൾ കമ്പനി വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യും, അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും. ഡിസംബർ 10നു പ്രാബല്യത്തിൽ വരുന്ന യുട്യൂബിന്റെ പുതിയ നയത്തിലാണ് ഈ വകുപ്പ് എഴുതിച്ചേർത്തിരിക്കുന്നത്.
സൗജന്യസേവനമാണെന്നതു കൊണ്ട് ഉപയോക്താക്കളുടെ വിഡിയോകൾ അവർ ആഗ്രഹിക്കുന്നത്രയും കാലം യുട്യൂബിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കേണ്ടതില്ലെന്നു വ്യക്തമാക്കുകയാണ് പുതിയ നയത്തിൽ. അക്കൗണ്ട് സസ്പെൻഷൻ ആൻഡ് ടെർമിനേഷൻ എന്ന വിഭാഗത്തിനു കീഴിലാണ് വ്ലോഗർമാർ സസൂക്ഷ്മം വായിക്കേണ്ട പുതിയ നയങ്ങൾ യുട്യൂബ് എഴുതിച്ചേർത്തിരിക്കുന്നത്.
ഇതിൽ ഏറ്റവും നിർണായകമായത് സാമ്പത്തികമായി മെച്ചമല്ലാത്ത യുട്യൂബ് അക്കൗണ്ടുകൾ വേണ്ടി വന്നാൽ നീക്കം ചെയ്യുമെന്ന പ്രഖ്യാപനമാണ്. അക്കൗണ്ട് നീക്കം ചെയ്യുന്നതു സംബന്ധിച്ച യുട്യൂബിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന പ്രഖ്യാപനും ആശങ്കാജനകമാണ്. സൗജന്യ സേവനമാണെങ്കിലും നിങ്ങളുടെ അക്കൗണ്ടിലൂടെ യുട്യൂബിനു പണം ഉണ്ടാക്കാനാകുന്നില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാമെന്നു ചുരുക്കം. പരസ്യവരുമാനമുണ്ടാക്കാത്ത യുട്യൂബ് ചാനലുകൾക്കും അക്കൗണ്ടുകൾക്കും വെല്ലുവിളിയാണ് പുതിയ യുട്യൂബ് നയം.
‘സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും’! ഉളുപ്പുണ്ണിയിൽ ട്രെക്കിങ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർക്ക് ഇത്തരമൊരു ബോർഡ് വെക്കുകയല്ലാതെ നിവർത്തിയില്ലായിരുന്നു. വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിൽ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകൾ,
കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.
മൂന്ന് മാസത്തിനിടെ വാഗമൺ–ഉളുപ്പുണി റൂട്ടിൽ ഒട്ടേറെ അപകടങ്ങൾ നടന്നു സെപ്റ്റംബർ 7 തമിഴ്നാട് സ്വദേശികൾ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികൾക്ക് പരുക്ക്.അപകടത്തിൽ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരൻ ഇപ്പോഴും ചികിത്സയിൽ.സെപ്റ്റംബർ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയിൽ മറിഞ്ഞു പരുക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.
സെപ്റ്റംബർ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേർക്ക് പരുക്ക്.
ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കൂന്നില്ല. ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതി.
കന്യകയാണെന്ന് തെളിയിക്കേണ്ടത് സ്ത്രീകളുടെ സ്വസ്ഥമാർന്ന ഭാവി ജീവിതത്തിനും ആവശ്യമാണ്. ഈ അവസ്ഥയെയും അതിജീവിക്കാൻ ആധുനിക കാലത്ത് കഴിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓൺലൈൻ വിപണിയിലെ ആഗോള ഭീമൻമാരായ ആമസോൺ. ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. വ്യാജ രക്തം ഉറപ്പ് തരുന്ന ഈ ഗുളിക ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ സഹായിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്.‘ഐ- വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ ആണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇവ ലഭിക്കുക. ഈ ഗുളിക ഉയർന്ന നിലവാരത്തിലുള്ള രക്തം ഉറപ്പ് നൽകുന്നുണ്ടെന്നും മറ്റ് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നും ഇവരുടെ പരസ്യം പറയുന്നു.
അടുത്തിടെയാണ് ഇത്തരം പരസ്യങ്ങൾ ആമസോണിൽ കാണാൻ തുടങ്ങിയത്. രക്തം നിറഞ്ഞ ക്യാപ്സൂൾ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളിൽ’ കന്യകാത്വം തെളിയിക്കാം. സ്ത്രീയ്ക്ക് എല്ലാം ചാരിത്രമാണെന്നും അത് നഷ്ടപ്പെടുന്നവർക്ക് നല്ല കുടുംബ ജീവിതം ഉണ്ടാകില്ലെന്നും പറഞ്ഞ് അവരിലുണ്ടാക്കുന്ന ഭയമാണ് ഇത്തരം ക്യാപ്‌സൂളുകൾ ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. ആളുകളുടെ മനോഭാവം മാറാത്തതാണ് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നുത്. ഏത് കാലത്ത് ആണെങ്കിലും കന്യാകയാണെന്ന് സ്ത്രീകള്‍ തെളിയിക്കേണ്ടത് അവരുടെ സ്വസ്ഥ ജീവിതത്തിന് നിര്‍ണായകമായ ഒരു ഘടകമാണ്. ഇന്നത്തെ കാലത്തും ഇത്തരത്തില്‍ പലകാര്യങ്ങളും സ്ത്രീകളെ ബാധിക്കുന്നുണ്ടെന്നാണ് വിവരം. കന്യാ ചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളുമുണ്ട്. കടക്കിയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന ഭര്‍ത്താക്കന്മാരും അമ്മായിയമ്മമാരും ഇപ്പോഴുമുണ്ട്.
ഇത്തരം അവസ്ഥയെയും അതിജീവിക്കാന്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള്‍ വിപണിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്‌സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളില്‍’ കന്യകാത്വം തെളിയിക്കാം. ഇപ്പോഴും സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം ചാരിത്ര്യമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപസ്യൂളുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് കാരണം. അതേസമയം പരസ്യത്തിനെതിരെയും ആമസോണിനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
സോഷ്യൽ മീഡിയ മാറ്റി മറിച്ച റാണു മണ്ഡലിന്റെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. ഇപ്പോഴിതാ അമ്പരപ്പിക്കുന്ന മേക്കോവറിൽ എത്തിയിരിക്കുകയാണ് റാണു മണ്ഡൽ. അൻപതുകാരിയായ റാണുവിന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നിൽ. കാൺപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു.ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയർ സൈറ്റൽ റാനുവിനെ കൂടുതൽ സുന്ദരിയാക്കി.
ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാർ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.
വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യലില്‍ ഷാജി കുറ്റം സമ്മതിച്ചതായും ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ഷാജിയുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഉത്തരവാദപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നാണ് മനസ്സിലാവുന്നത്. സംഭവത്തില്‍ കോളേജ് അധികൃതരോട് വിശദീകരണം തേടും. വിനോദയാത്രയ്ക്കിടെ ഇത്തരത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ് കാരണം അപകടം ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണം