Spiritual

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ‘നസ്രത്തിലെക്കുള്ള’ മൂന്നാമത് തീര്‍ത്ഥാടനത്തിലൂടെ മുഴുവൻ മലയാളീ മാതൃ ഭക്തരും മരിയൻ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം നാളെ. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും,സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലന ശ്രേഷ്ട നേതൃത്വം കൊണ്ടും പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിൽ ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ കോൾചെസ്റ്റർ കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന മൂന്നാമത് വാല്‍ത്സിങ്ങാം മഹാ തീർത്ഥാടനം ചരിത്രം കുറിക്കും.

മാതൃ സമക്ഷം സമർപ്പിച്ച ഈ സുദിനം ഗതാഗത തടസ്സങ്ങളും, യാത്രാ ക്ഷീണവും ഒഴിവാക്കി പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ അടുത്ത സ്ഥലങ്ങളിൽ ഉള്ള ബന്ധു- സുഹൃത്തുക്കളുടെ അടുത്തും, ഹോട്ടലുകളിലുമായി തങ്ങുവാൻ ഉള്ള ഭക്തജന പ്രവാഹമാണ് വാൽസിങാമിന്റെ സമീപ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഈസ്റ്റ് ആംഗ്ലിയായിലെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാംകുളം എന്നിവരുടെ ആത്മീയ നേതൃത്വത്തിൽ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോൾചെസ്റ്റർ കത്തോലിക്കാ സമൂഹം നടത്തി വരുന്ന അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.

യു കെ യിലെ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വാൽസിങ്ങാം തീർത്ഥാടനത്തിൽ മുഖ്യ സംഘാടകനായും, കാർമ്മികനായും പങ്കുചേരുമ്പോൾ തന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, കർമ്മ തീക്ഷണതയും തീർത്ഥാടകരിൽ ആത്മീയോർജ്ജം പകരും.

നാളെ ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീർത്ഥാടന തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് പ്രശസ്ത ധ്യാന ഗുരു ജോർജ്ജ് പനക്കൽ അച്ചൻ നയിക്കുന്ന മരിയൻ പ്രഘോഷണ പ്രഭാഷണം തീർത്ഥാടകർക്ക് ആല്മീയ വിരുന്നാവും സമ്മാനിക്കുക.

പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടുള്ള ഇടവേളയായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ഇഷ്‌ടപ്പെട്ട ചൂടുള്ള കേരള വിഭവങ്ങൾക്ക് പ്രശസ്തമായ കേറ്ററിംഗ് സ്ഥാപനത്തെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉച്ചക്ക് 12:45 ന് മരിയ ഭക്തര്‍ നടത്തുന്ന തീര്‍ത്ഥാടനം മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമർപ്പിച്ച് ,’ആവേ മരിയാ’ സ്തുതിപ്പുകളുമായി മാതൃ പുണ്യ സന്നിധേയത്തെ മരിയഭക്തി സാന്ദ്രമാക്കും

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ സ്രാമ്പിക്കൽ പിതാവ് തിരുന്നാള്‍ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. വികാരി ജനറാളുമാരും മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും. വിഷിശ്ടാതിഥികളെയും തീർത്ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുന്നാൾ ദിവ്യബലി ആരംഭിക്കും.

മൂന്നാമത് തീർത്ഥാടനത്തിൽ മലയാളി മാതൃഭക്തരാൽ വാൽസിങ്ങം നിറഞ്ഞു കവിയുമെന്നതിനാൽ മികച്ച സുരക്ഷാ ക്രമീകരണങ്ങളും, സംവിധാനങ്ങളും, സൗകര്യങ്ങളുമാണ് സംഘാടക സമിതി പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ കൊമ്പൌണ്ടിലും, തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൗജന്യമായ പാർക്കിങ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോച്ചുകളിലും, വാഹനങ്ങളിലും എത്തുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും, നിർദ്ധിഷ്‌ഠ പാർക്കിങ് സംവിധാനം ഉപയോഗിക്കേണ്ടതുമാണ്.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും,ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ ഏറ്റവും അനുഗ്രഹീത മരിയൻ പുണ്യ കേന്ദ്രമായ വാൽസിങ്ങാം തീർത്ഥാടനത്തിലേക്ക് ആതിതേയരായ കോൾചെസ്റ്റർ കമ്മ്യുനിട്ടി ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്
വാൽസിംഗ്ഹാം: മരിയഭക്തിക്കും പള്ളിപ്പെരുന്നാളുകൾക്കും പുകൾപെറ്റ കേരളത്തിൽനിന്നും യുകെയിലേക്കു കുടിയേറിയവർക്കു ഗൃഹാതുരത്വത്തിൻ്റെ തിരുനാളോർമ്മകൾ അയവിറക്കാനും ദൈവമാതൃഭക്തിയുടെ വാത്സല്യം നുകരാനുമായി ഒരു അനുഗ്രഹീതദിനം. ഗ്രേറ്റ്  ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്‌മീയനേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാം ‘വാൽസിംഗ്ഹാം തീർത്ഥാടനതിരുനാൾ’ നാളെ ശനിയാഴ്ച നടക്കും. രാവിലെ ഒൻപതു മണി മുതൽ ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകും. രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വികാരി ജനറാൾമാർ, മറ്റു വൈദികർ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.
രാവിലെ ഒൻപതു മുതൽ പതിനൊന്നു വരെ നടക്കുന്ന ആരാധനാസ്തുതിഗീതശുശ്രുഷയ്ക്ക് റെവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, റെവ. ഫാ. ടോമി എടാട്ട് എന്നിവർ നേതൃത്വം നൽകും. തുടർന്ന് കുട്ടികളുടെ അടിമവയ്ക്കൽ ശുശ്രുഷ നടക്കും. 11: 00 മണിക്ക് റെവ. ഫാ. തോമസ് അരത്തിൽ MST മരിയൻ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12.45 ന്  പ്രസിദ്ധമായ മരിയൻ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ ഭക്തിസാന്ദ്രമായി അർപ്പിക്കപ്പെടുന്ന ജപമാലപ്രാർത്ഥനയിൽ വിശ്വാസികൾ പങ്കുചേരും. തുടർന്ന് നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു വചന സന്ദേശം നൽകും.
വി.  കുർബാനയുടെ സമാപനത്തിൽ അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഹേവർഹിൽ കമ്മ്യൂണിറ്റിയെയും പ്രീസ്റ് ഇൻ ചാർജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാൾ ഏൽപ്പിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾ നടക്കും. തുടർന്ന് നടക്കുന്ന സമാപന പ്രാര്ഥനകളോടും ആശീർവാദത്തോടുംകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമാകും.
തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി, ഈ വർഷം തിരുനാൾ ഏറ്റു നടത്തുന്ന കോൾചെസ്റ്റർ കമ്മ്യൂണിറ്റിയുടെ ഡയറക്ടർ റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, തിരുനാൾ പ്രസുദേന്തിമാർ എന്നിവർ അറിയിച്ചു. വിപുലമായ ഭക്ഷണസൗകര്യവും പാർക്കിങ് സൗകര്യവും പ്രാഥമികആവശ്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുനാളിൽ പങ്കെടുക്കാൻ വരുന്ന ബഹു. വൈദികർ തങ്ങളുടെ തിരുവസ്ത്രങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. തിരുക്കർമ്മങ്ങൾക്ക് രൂപത ഗായകസംഘം ഡയറക്ടർ റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കും. തിരുനാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
നോട്ടിംങ്ങ്ഹാം:- നാഷണൽ കൗൺസിൽ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന്  നോട്ടിംങ്ങ്ഹാമിൽ പിതൃബലിയർപ്പണം നടക്കും. കർക്കിടക മാസത്തിൽ മൺമറഞ്ഞ പിതൃക്കൾക്ക് ബലിയർപ്പിക്കുക എന്നത് ഹൈന്ദവർ ആചരിക്കുന്ന ഒരു ധർമ്മമാണ്.
 ശ്രദ്ധയോട് കൂടി ചെയ്യേണ്ടത് ‘ശ്രാദ്ധം’. സമസ്ത പാപങ്ങളും തീർത്തു പിതൃപ്രീതിക്ക്‌ ഏറ്റവും പ്രധാനമായ ശ്രാദ്ധകർമം NCKHH -UK യുടെ ആഭിമുഖ്യത്തിൽ ജൂലൈ 31ന് നടത്തപ്പെടുന്നു. രാവിലെ 10.30 മുതലാണ് അമാവാസി പിത്യ തർപ്പണം ആരംഭിക്കുന്നത്. പരിപാവനമായ ഈ ചടങ്ങിൽ പങ്കെടുത്തു ജന്മപുണ്യം നേടുവാൻ എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ദയവായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപെടുക:-
സുരേഷ് ശങ്കരൻ കുട്ടി –07940658142
ഗോപകുമാർ – 07932672467
പ്രശാന്ത് – 07863978338
അമാവാസി പിതൃബലിയർപ്പണത്തിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

ഷെഫീൽഡ്:- സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓർമ തിരുനാളിനോടനുബന്ധിച്ച് തീർത്ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21 ന് ഞായറാഴ്ച ഷെഫീൽഡിൽ വച്ച് നടക്കും.

ഷെഫീൽഡ് സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്മെൻറും (എം.സി.വൈ.എം) സംയുക്തമായിട്ടാണ് തീർത്ഥാടന പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

ജൂലൈ 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഷെഫീൽഡ് സെന്റ്.തോമസ് മൂർ ദേവാലയത്തിൽ നിന്നും ആരംഭിച്ച് തീർത്ഥാടന പദയാത്ര സെന്റ്. പാട്രിക് ദേവാലയത്തിച്ചേർന്നതിന് ശേഷം വി.കുർബ്ബാനയും അതിനെ തുടർന്ന് അനുസ്മരണ സമ്മേളനവും, നേർച്ച വിളമ്പും നടത്തപ്പെടുന്നു.

തിരുക്കർമ്മങ്ങൾക്ക് ചാപ്ലയിൻ റവ. ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, റവ.ഫാ. ജോൺസൺ മനയിൽ തുടങ്ങിയവർ നേതൃത്വം കൊടുക്കും. തീർത്ഥാടന പദയാത്രയിലും തിരുക്കർമ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുകൊള്ളുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

പദയാത്ര ആരംഭിക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St. Thomas Church,
S5 9NB.

ലണ്ടൻ : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം രാമായണ മാസാചരണം ആയി ജൂലൈ 27 -ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിക്കും.

നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ദേഹത്തിനും, ഗൃഹത്തിനും, ദേശത്തിനും എന്നും സുകൃതം പ്രദാനം ചെയ്ത് വന്നിരുന്നു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട്‌ കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി. കേരളത്തിൽ തിരിമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകം ഇപ്പോള്‍ മലയാളിയുടെ രാമായണ മാസമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്‌ മാസാചരണം ലക്ഷ്യമാക്കുന്നത്.

വൈകിട്ട് 5:30 മുതൽ ഭജന, രാമായണ പാരായണം, പ്രഭാഷണം,ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ. വിപുലമായ രീതിയിൽ രാമായണ മാസാചരണം ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിനാമുഖമായി നിർമ്മിച്ച പ്രോമോ റിലീസ് ചെയ്തു. പ്രത്യുത പ്രോമോയിലൂടെ അനുഗ്രഹ പെരുമഴ സദാ പൊഴിയുന്ന, കരുണയുടെയും സാന്ത്വനത്തിന്റെയും അനുഭവമേകുന്ന മാതൃ പുണ്യകേന്ദ്രമായ വാൽസിംഗാമിലേക്ക് രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് വ്യക്തിപരമായി ഓരോരുത്തരെയും, യു കെ യിലെ മുഴുവൻ മാതൃ ഭക്തരെ ഒന്നായും, സസ്നേഹം ക്ഷണിക്കുവാനും, ഇംഗ്ലണ്ടിലെ ‘നസ്രേത്ത്’ എന്ന മാതൃ പുണ്യ സന്നിധേയത്തെ പ്രഘോഷിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്.

യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി മൂന്നുനാൾ മാത്രം ബാക്കിയിരിക്കെ, തീർത്ഥാടന വിജയത്തിനുള്ള പ്രാർത്ഥനാമഞ്ജരിയുമായി ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഈ തീർത്ഥാടനത്തിന്റെ സംഘാടകരും, പ്രസുദേന്തിമാരുമായ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കമ്മ്യുണിറ്റിയായ കോൾചെസ്റ്റർ, വന്നെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക്‌ വേണ്ട എല്ലാ ക്രമീകരണങ്ങൾക്കുമുള്ള അവസാന വട്ട മിനുക്കു പണികളിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ 9:00 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ തീർത്ഥാടന ശുശ്രുഷകൾ ആരംഭിക്കും.11:00 മണിക്ക് പ്രശസ്ത ധ്യാന ഗുരു ഫാ. ജോർജ്ജ് പനക്കൽ മരിയൻ പ്രഘോഷണം നടത്തും. 10:00 മണി മുതൽ കുട്ടികളെ മാതൃ സന്നിധിയിൽ സമർപ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

12:00 മണിയോടെ മരിയൻ പ്രഘോഷണത്തിനു ശേഷം ഭക്ഷണത്തിനായുള്ള ഇടവേളയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്വാദിഷ്‌ഠവും, ചൂടുള്ളതുമായ നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ തീർത്ഥാടകർക്ക് ലഭ്യമാക്കുവാനുള്ള കലവറ തയ്യാറായി എന്ന് തീർത്ഥാടക കമ്മിറ്റി അറിയിച്ചു.

12:45 നു മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്,വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മാതൃ സ്നേഹത്തിന്റെ പ്രഘോഷണവുമായി തീര്‍ത്ഥാടനം ആരംഭിക്കും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ഉച്ച കഴിഞ്ഞു 2:45 നു കൊണ്ടാടുന്ന ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാർ സ്രാമ്പിക്കൽ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സീറോ മലബാർ മോൺസിഞ്ഞോർമാരും, യു കെ യുടെ നാനാ ഭാഗത്തു നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.

പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ മലയാളികൾക്കായി കിട്ടിയരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോൾചെസ്റ്റർ കമ്മ്യുനിട്ടിഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

Walsingham Pilgrimage promo link

വാല്‍ത്സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യു കെ യിലേക്ക് മാതൃനിർദ്ദേശത്തിൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിങ്ങാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർത്ഥാടനത്തിൽ വൻ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. അതിനാലെ തന്നെ ഗതാഗത അസൌകര്യങ്ങൾ ഒഴിവാക്കുന്നതിനായി തീർത്ഥാടനത്തിനു എത്തുന്നവർ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കോൾചെസ്റ്ററിലെ തീർത്ഥാടന സംഘാടക സമിതി പ്രത്യേകം അഭ്യർത്ഥിച്ചു.

തീർത്ഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കർ) വിസ്തൃതമായ സൗജന്യ പാർക്കിംഗ് സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയ്യാറാക്കിയിട്ടുള്ള കോച്ച് പാർക്കിങ്ങിലേക്കുള്ള റൂട്ട് മാപ്പ് കോച്ചിൽ വരുന്നവർ പാലിക്കണം. ഗതാഗത നിർദ്ദേശങ്ങളുമായി റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിർദ്ദേശവുമായി വോളണ്ടിൻയേഴ്‌സും വഴിയിൽ ഉണ്ടായിരിക്കും.

പരിസരം മലീമസമാക്കാതെ ഓരോ തീർത്ഥാടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുക. മരുന്നുകൾ അവരവരുടെ കൈവശം കരുതുവാൻ മറക്കരുത്. തീർത്ഥാടകർക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിച്ചു.

തീർത്ഥാടന പ്രദക്ഷിണത്തിൽ മരിയ പുണ്യ ഗീതങ്ങൾ ആലപിച്ചും, പരിശുദ്ധ ജപമാല സമർപ്പിച്ചും, ഭയ ഭക്തി ബഹുമാനത്തോടെ മറ്റുള്ള തീർത്ഥാടകർക്ക് മാതൃകയും, പ്രോത്സാഹനവുമായി താന്താങ്ങളുടെ ഗ്രൂപ്പുകളിൽ ചിട്ടയോടെ നടന്നു നീങ്ങേണ്ടതാണ്. നിരകൾ വിഘടിക്കാതെയും, വേറിട്ട കൂട്ടമായി മാറാതിരിക്കുവാനും അതാതു കമ്മ്യുനിട്ടികൾ തന്നെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു. മുത്തുക്കുടകൾ ഉള്ളവർ കൊണ്ടുവന്നാൽ തീർത്ഥാടനം കൂടുതൽ വർണ്ണാഭമാക്കാവുന്നതാണ്.

സ്വാദിഷ്ടമായ ചൂടൻ ഭക്ഷണങ്ങൾ ചാപ്പൽ പരിസരത്തു തയ്യാറാക്കിയിരിക്കുന്ന ഫുഡ്‌ സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യക്കുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏവർക്കും താമസം അധികം വരുത്താതെ ഭക്ഷണം നൽകുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ 9:00 മണി മുതൽ11:00 മണി വരെ ആരാധനയും സ്തുതിപ്പും തുടർന്ന് 11:00 മുതൽ 12:00 മണി വരെ പ്രമുഖ ധ്യാന ഗുരു ഫാ. ജോർജ്ജ് പനക്കൽ മരിയൻ പ്രഘോഷണവും നടത്തും. ഉച്ചക്ക് 12:00 മുതൽ 12:45 മണിവരെ കുട്ടികളെ അടിമ വെക്കുന്നതിനും, ഭക്ഷണത്തിനായുള്ള ഇടവേളയുമാണ്. കുട്ടികളെ അടിമ വെക്കുവാൻ ആഗ്രഹിക്കുന്നവർ വോളണ്ടിയെഴ്സിൽ നിന്നും കൂപ്പണ്‍ മുൻ കൂട്ടി വാങ്ങിയ ശേഷം നിർദ്ദേശങ്ങൾക്ക് അനുസൃതമായി ക്യു പാലിച്ചു മുന്നോട്ടു വരേണ്ടതാണ്.

തുടർന്ന് 12:45 ന് ആമുഖ പ്രാര്‍ത്ഥനയും തുടർന്ന് മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, മരിയ ഭക്തര്‍ തീര്‍ത്ഥാടനം ആരംഭിക്കും.

ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മുഖ്യ കാർമികനായി മാർ സ്രാമ്പിക്കൽ പിതാവ് നേതൃത്വം വഹിക്കും. വികാരി ജനറാളുമാരോടൊപ്പം യു കെ യുടെ നാനാ ഭാഗത്ത് നിന്നും എത്തുന്ന മറ്റു വൈദികരും സഹ കാർമ്മികരായിരിക്കും.

യു കെ യിലെ മുഴുവൻ മാതൃ ഭക്തരും ശനിയാഴ്ച തീർത്ഥാടനത്തിൽ അണി നിരക്കുമ്പോൾ വാല്‍ത്സിങ്ങാം മലയാള മാതൃ സ്തോത്രങ്ങളാൽ മുഖരിതമാവും.

തീർത്ഥാടനത്തിൽ പങ്കു ചേരുന്നവർ ഈ തീർത്ഥാടന ദൗത്യം അനുഗ്രഹ പൂരിതമാകുവാൻ മാനസ്സികമായും, ആത്മീയമായും ഒരുങ്ങി വരുവാൻ തോമസ് പാറക്കണ്ടത്തിൽ, ഫാ ജോസ് അന്ത്യാംകുളം എന്നിവർ പ്രത്യേകം നിഷ്കർഷിച്ചു.

സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയോത്സവത്തിനു അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥാടനത്തിനു നേതൃത്വം നല്കുന്ന ആതിഥേയരായ ഈസ്റ്റ്‌ ആംഗ്ലിയായിലെ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജൂലൈ 19 , 20 , 21 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടക്കുമെന്ന് ഫാദർ ജോസഫ് ഏടാട്ട് വി . സി അറിയിച്ചു .

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ജൂലൈ 17 – ബുധനാഴ്ച കർമ്മല മാതാവിന്റെ തിരുന്നാളും എണ്ണനേർച്ച ശ്രുശ്രുഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

വാൽസിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയൻ തീർത്ഥടനകേന്ദ്രമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എല്ലാ വർഷവും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനവും വാൽസിംഗ്ഹാം മാതാവിന്റെ തിരുന്നാളും ജൂലൈ 20 ശനിയാഴ്ച നടക്കും. ബ്രിട്ടനിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികളായ മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന ഈ തീർത്ഥാടനം വാൽസിംഗ്ഹാമിൽ നടത്തപ്പെടുന്ന വിശ്വാസകൂട്ടായ്മകളിൽ രണ്ടാമത്തെ വലിയ തീർത്ഥാടനമാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്‌മീയ നേതൃത്വത്തിൽ രൂപതയിലെ വികാരി ജനറാൾമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ എന്നിവർക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ തീർത്ഥാടനത്തിൽ പങ്കുചേരും.

ഈ വർഷത്തെ തിരുനാൾ ദിവസമായ അടുത്ത ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധനക്കുശേഷം പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ യുകെ ഡയറക്ടറുമായ റവ. ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. തുടർന്ന് അടിമ വയ്ക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 12: 45 ന് മരിയഭക്തിവിളിച്ചോതുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടനം ആരംഭിക്കും. രൂപതയുടെ വിവിധ ഇടവക/മിഷൻ/പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽനിന്നെത്തുന്നവർ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വാൽസിംഗ്ഹാം മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടു നടത്തുന്ന തീർത്ഥാടനം മരിയഭക്തി ഗീതങ്ങളാലും ജപമാലയാലും മുഖരിതമായിരിക്കും.

തീർത്ഥാടനം സ്ലിപ്പർ ചാപ്പലിൽ എത്തിച്ചേർന്ന ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ തീർത്ഥാടന തിരുന്നാൾ പൊന്തിഫിക്കൽ കുർബാന അർപ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ തിരുന്നാൾ കുർബാനയിൽ സഹകാർമ്മികരാകും. മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശം നൽകും. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മൂന്നാമത് വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റെടുത്തു നടത്തുന്നത് കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയാണ്. തീർത്ഥാടകർക്കായി എത്തുന്ന വിശ്വാസികൾക്കായി എല്ലാവിധക്രമീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. കേരളീയ ഭക്ഷണ സ്റ്റാളുകൾ, വിശാലമായ പാർക്കിങ് സൗകര്യം, കുട്ടികൾക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തുന്ന വിശ്വാസസമൂഹത്തെ സ്വീകരിക്കുവാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫാ. തോമസ് പാറക്കണ്ടത്തിൽ, ഫാ. ജോസ് അന്ത്യാകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved