ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹാ 2024 ” മത്സരത്തിൽ ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സർട്ടിഫിക്കറ്റും ഹേ വാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷൻ അംഗങ്ങളായ ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികളുടെ നൂറൊക്കരി കുടുംബ ടീം കരസ്ഥമാക്കി .
കഴിഞ്ഞ വർഷം നടന്ന ആരാധന ക്രമ വർഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റർ ഹോളി ഫാമിൽ മിഷൻ അംഗങ്ങളായ എബിൻ ടി ജെ , അനീറ്റ ജോസഫ് എന്നീ ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമും , മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് സെന്റ് ആന്റണി മിഷൻ അംഗങ്ങളായ സാബു ജോസഫ് , ഷിനി സാബു , റോൺ മാത്യു സാബു എന്നിവരുൾപ്പെടുന്ന പുളിക്കക്കുന്നേൽ കുടുംബ ടീമും കരസ്ഥമാക്കി . ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ വിവിധ തലങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ 40 കുടുംബങ്ങൾ ആണ് ദേശീയ തലത്തിലുള്ള ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത് .
ഇതിൽ നിന്നും യോഗ്യത നേടിയ ആറ് കുടുംബങ്ങൾ ആണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത് .റെവ ഫാ നിഥിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ ആയി മത്സരം നിയന്ത്രിച്ചത് . മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡും , ട്രോഫിയും സർട്ടിഫിക്കറ്റുകളും , ഫൈനൽ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്തു .രൂപത പാസ്റ്ററൽ കോഡിനേറ്റർ റെവ ഡോ ടോം ഓലിക്കരോട്ട് , ക്വിസ് പ്രോഗ്രാം കോഡിനേറ്റർ റെവ ഡോ ബാബു പുത്തൻപുരയ്ക്കൽ , റെവ ഫാ ജെയിംസ് കോഴിമല , റെവ ഫാ ജിനു മുണ്ടുനടക്കൽ , പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ , ഇയർ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങൾ ആയ ഡീക്കൻ ജോയ്സ് പള്ളിക്യാമാലിൽ, ഡോ മാർട്ടിൻ തോമസ് ആന്റണി , ജൈസമ്മ ബിജോ എന്നിവരും സന്നിഹിതരായിരുന്നു .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക .
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും .
ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ആയി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .
ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനെലിൽ കൂടി സംപ്രേഷണം ചെയ്യും .
ഫാ. ഹാപ്പി ജേക്കബ്ബ്
എല്ലാ സൃഷ്ടികളെയും സന്തോഷിപ്പിക്കുവാനും, വീണ്ടെടുക്കുവാനും ത്യാഗമായ ദൈവപുത്രന്റെ വരവേൽപ്പിന്റെ ദിനങ്ങൾ അടുത്ത് വന്നുവല്ലോ. ആഘോഷങ്ങളിൽ അല്ല ഒരുക്കവും സമർപ്പണവും ആണ് ഈ ദിനങ്ങളിലെ വിശേഷം. താരതമ്യേന ഒന്നാം കാര്യമാണ് ഈ കാലഘട്ടം ആഗ്രഹിക്കുന്നത്. ആഘോഷിക്കുവാനും, സന്തോഷിക്കുവാനും വ്യാപാര താത്പര്യങ്ങളും എല്ലാം ഈ കാലത്തിൽ പ്രസ്തുതമാണെങ്കിലും അതിന് കാരണമായ ത്യാഗത്തിന്റെ ചില ചിന്തകൾ ഇവിടെ കുറിക്കട്ടെ.
1. നമ്മുടെ പാപം നീക്കാൻ അവൻ സ്വയം ബലിയായി.
ദൈവ സൃഷ്ടികളുടെ പാപജീവിതത്തിൽ നിന്നും വീണ്ടെടുപ്പിന്റെ അനുഭവത്തിലേയ്ക്ക് നേടുവാൻ ന്യായപ്രമാണം, അരുളപ്പാടുകൾ, പ്രവാചകന്മാർ, ബാധകൾ, ദൈവകോപം കാലാകാലങ്ങളിലൂടെ കടന്നുപോയി. എന്നാൽ വീണ്ടെടുപ്പിനും പാപ മോചനത്തിനും ദൈവസുതൻ സ്വയം യാഗമാകുന്നു. മനുഷ്യൻ അനുഭവിക്കുന്ന സർവ്വ പാപങ്ങളും ദോഷങ്ങളും വിട്ടൊഴിഞ്ഞ് ദൈവസാന്നിധ്യം അനുഭവിപ്പാനും നിത്യജീവിതത്തിലേക്ക് ചേർക്കുവാനും ആയാണ് ഈ ത്യാഗം അവൻ നിർവഹിച്ചത്. “സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാ സന്തോഷം” ഇതാണ് . അല്ലാതെ നാം കരുതുന്നതുപോലെ വിരുന്നും സമ്മാനവും അല്ല. അതൊക്കെ വെറും പ്രതീകം മാത്രം. ആഘോഷങ്ങൾക്കിടയിലും ഈ ത്യാഗം തിരിച്ചറിഞ്ഞാൽ ക്രിസ്തുമസ് ദിനങ്ങൾക്ക് ശോഭയേറും.
2. പിതാവിൻറെ ഇഷ്ടത്തിന് വിധേയമായി ദൈവസുതൻ ബലിയായി
ഈ സംഭവം ഒരു അവതാര പിറവിയുടെ അനുഭവം ആയിട്ടല്ല ലോകാരംഭം മുതലുള്ള രക്ഷാകര പദ്ധതിയുടെ ഭാഗത്തിന്റെ നിവർത്തീകരണം കൂടിയാണ്. അതിനാൽ ജനത്തിന്റെ അർത്ഥം തിരയുമ്പോൾ കുരിശു മരണവും അടക്കവും, പുനരുത്ഥാനവും ചേർന്ന് ത്യാഗത്തിന്റെയും വിജയത്തിൻറെയും ജീവന്റെയും അനുഭവങ്ങൾ ചേർന്ന് ചിന്തിക്കേണ്ടി വരുന്നത്. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവും ജനനസമയത്ത് അനുഭവിച്ച ഇല്ലായ്മകളും വല്ലായ്മകളും പാലായനങ്ങളും മരണത്തിന്റെ കാസായുടെ മുൻ അനുഭവങ്ങൾ ആയി നമുക്ക് മനസ്സിലാക്കാം. (മത്തായി 1: 21, ലൂക്കോസ് 1 : 32 ) ഈ വേദഭാഗങ്ങൾ വായിക്കുമ്പോൾ ദൈവീക പദ്ധതിയുടെ ഭാഗവും, അനുസരണവും വിധേയത്വവും ജീവൻ തന്നെ ത്യാഗമായി സമർപ്പിക്കുന്നതും നമുക്ക് മനസ്സിലാകും. ക്രിസ്തുമസ് കാരൾ ഗാനങ്ങളിലെ വരികളും, ആശംസ വാചകങ്ങളും പ്രതീക്ഷയും പ്രത്യാശയും സ്നേഹവും കരുതലും പകരുന്നുവെങ്കിൽ അത് അർത്ഥമാക്കുന്നത് ഈ ത്യാഗത്തിന്റെ അർത്ഥം ആണ്.
3 . അവൻ ത്യാഗമായത് നമ്മെ വിശുദ്ധരാക്കുവാൻ വേണ്ടിയാണ് ‘
സ്വന്തം കൈപ്പണിയായതും, ജീവശ്വാസം ഉൾക്കൊള്ളുന്നതുമായ മനുഷ്യൻ അനുസരണക്കേടും പാപവും നിമിത്തം ദൈവ സംസർഗ്ഗത്തിൽ നിന്ന് അകന്ന് പോയപ്പോൾ വീണ്ടെടുക്കുവാനും തിരികെ ദൈവീകരാക്കുവാനും അവൻ ത്യാഗമായി. കുരിശു മരണത്തിൽ “സകലവും നിവർത്തിയായി ” എന്ന് അവൻ മൊഴിഞ്ഞപ്പോൾ ഈ രക്ഷണ്യ പ്രക്രിയയുടെ പൂർത്തീകരണമാണ് പ്രഖ്യാപിച്ചത്. ‘വിശുദ്ധി ‘ എന്ന പദം ക്ഷണികവും ശിപ്രവുമല്ല. ഇത് അനുദിനം വളരേണ്ട അനുഭവം ആണ്. ഡിസംബർ മാസം, ക്രിസ്തുമസ് മാസം മാത്രമല്ല ലഭിച്ച ദൈവിക ദാനം നമ്മളിലൂടെ വളരണം. നമ്മുടെ ജീവിതത്തിലൂടെ അനേകരിലേക്ക് ഇത് എത്തപ്പെടണം. മാലാഖമാരുടെ വൃന്ദങ്ങൾ സ്വർഗ്ഗോനതികളിൽ ആർത്ത് സ്തുതിച്ച ദൈവ സന്തോഷം സർവ്വ ജനതയിലേക്കും എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം ; മറ്റെന്തിനേക്കാളും ഉപരി നമ്മുടെ ജീവിതത്തിലൂടെ . വി. ലൂക്കോസ് 2 :10 – 11, മാലാഖ അവരോട് ; നിങ്ങൾ ഭയപ്പെടേണ്ട സർവ്വ ജനത്തിനും ഉണ്ടാക്കുവാനിരിക്കുന്ന മഹാ സന്തോഷം നിങ്ങളെ അറിയിക്കുന്നു. മശിഹാ എന്ന കർത്താവ് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജാതം ചെയ്തിരിക്കുന്നു.
സ്നേഹത്തോടെ
ഹാപ്പി അച്ചൻ.
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. പതിനൊന്നാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബർ 30ന് ഉച്ചക്ക് 2:00 മുതൽ കാർഷാൾട്ടൻ ബോയ്സ് സ്പോർട്സ് കോളേജിൽ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു .
നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുക്കാറുള്ള UK യിലെ തന്നെ പ്രമുഖ സംഗീത പരിപാടികളിൽ ഒന്നാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം. യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി പതിനൊന്നാം വർഷവും വിപുലമായി അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും. ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536
Date and Time: 30/11/2024 – 2:00 pm onwards
Venue: Carshalton Boys Sports College, Winchcombe Rd, Carshalton SM5 1RW
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. ആദ്യ ശനിയാഴ്ച കൺവെൻഷനുകളുടെ പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും,
ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലി അർപ്പിക്കും. തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയമാണ്.
സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ക്രമീകരിക്കുന്നുണ്ട്.
നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, നവവത്സര പ്രാർത്ഥനാനിറവിനും
‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258
January 4th Saturday 8:00 – 16:00 PM.
Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.
കാർഡിഫ്: ഒരു കുടിയേറ്റ ജനതയെ തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരകളിൽ എന്നും പ്രാർത്ഥനാ ചൈതന്യം പകർന്ന് നൽകി പാരമ്പര്യ ആചാരാനുഷ്ഠാനങ്ങൾ പരിപാലിക്കുന്നതിന് പ്രചോദനമായി വെയിൽസ് സെന്റ് ആൻ്റണീസ് പ്രപ്പോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കമായി. വിശ്വാസ അധിഷ്ഠിത സമൂഹമായി രൂപാന്തരപ്പെടുത്തുന്നതിൽ കൂടാരയോഗങ്ങളുടെ പങ്ക് വളരെ വലുതാണ് എന്ന തിരിച്ചറിവാണ് വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ കൂടാരയോഗങ്ങൾക്ക് തുടക്കം കുറിക്കുന്നത് .
നവംബർ 24 ഞായറാഴ്ച ക്രിസ്തുരാജ തിരുനാൾ കുർബാനയ്ക്ക് ശേഷം മിഷൻ കോർഡിനേറ്റർ ഫാ. അജൂബ് തോട്ടനാനിയിൽ ഔപചാരികമായി തിരിതെളിച്ചുകൊണ്ടു പുതിയ കൂടാരയോഗങ്ങളുടെ തുടക്കം കുറിച്ചു. തുടർന്ന് വിവിധ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച് സമൂഹത്തിൻ്റെ ഭാവി വാഗ്ദാനങ്ങളായ യുവതീ യുവാക്കൾക്ക് സഭാ വിശ്വാസ പ്രഘോഷണ പ്രതീകമായി തിരികൾ തെളിച്ച് പകർന്നു നൽകി കൊണ്ട് തുടർ പരിപാടികൾക്കും സ്ഥിരമായ കുടുംബ കൂട്ടായ്മകൾക്കും മാതൃകാപരമായ പ്രാരംഭം കുറിച്ചു.
നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിക്ഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മികരായി.
മെത്രാന്മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്കി. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 21 ന് ശനിയാഴ്ച ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും, എപ്പാർക്കി പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവെക്കുകയും, സഹകാർമികത്വം വഹിക്കുകയും ചെയ്യും.ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും, ആരാധനയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ രൂപതാ കോർഡിനേറ്റർ മനോജ് തയ്യിൽ, ലണ്ടൻ റീജണൽ കോർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.
ബൈബിൾ കൺവെൻഷനിൽ കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258
December 21st Saturday 9:00 – 16:00 PM.
Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.
ജോർജ് മാത്യു
ദൈവഭയമുള്ള, ആത്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ:യൂഹാനോൻ മാർ ക്രിസോസ്സ്റ്റമോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു, സഭയുടെ സിനഡ് സെക്രട്ടറിയും, നിരണം ഭദ്രാസനാധിപനുമായ തിരുമേനി.
ദൈവഹിതത്തോട് ചേർന്ന് പോവുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിശുദ്ധ കുർബാനക്ക് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യു എബ്രഹാം, ഫാ:ടിജോ വർഗീസ് എന്നിവർ സഹകാർമികരായിരുന്നു. പ്രഭാത നമസ്കാരം, വി.കുർബാന, പ്രസംഗം , ധൂപപ്രാർത്ഥന എന്നിവ നടന്നു. ഇടവക വികാരി ഫാ: മാത്യൂ എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി പ്രവീൺ തോമസ് , ആധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” ഡിസംബർ 7 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും .
രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി ഈ മാസം മുപ്പതാം തീയതി ആണ് . മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും.
രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും .
കൂടുതൽ വിവരങ്ങൾക്ക് കമ്മീഷൻ ഫോർ ചർച്ച് ക്വയർ ചെയർമാൻ റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ 0 7 4 2 4 1 6 5 0 1 3 , ജോമോൻ മാമ്മൂട്ടിൽ 0 7 9 3 0 4 3 1 4 4 5