Spiritual

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 24ന് ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ഫാദര്‍ ജോസഫ് സേവിയറിനൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് കണ്‍വെന്‍ഷന്‍ നയിക്കും.

ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. സ്ഥലം : കത്തോലിക്ക ദേവാലയം, ചര്‍ച് ഓഫ് ദി അസുംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍ ,IG7 4D . എല്ലാവരേയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

ജോസ് എന്‍.യു.

വല്‍ത്താം സ്റ്റോ : സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനം യു.കെ.യില്‍ നവബര്‍ 23 ന് ആരംഭിക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള ബ്രന്‍ഡ് വുഡ്, വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലയിന്‍സികളിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ന് ബുധനാഴ്ച 6.00 ുാ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് (മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം) മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം ങഇആട ന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.

ഗ്ലാസ്ഗോ: പ്രവാസി മക്കളെ സന്ദര്‍ശിക്കാനും ആത്മീയ ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ പറഞ്ഞു തരാനുമായി സീറോ മലബാര്‍ സഭാമക്കളുടെ വലിയപിതാവ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി യൂകെയിലെത്തി. ഇന്നലെ വൈകിട്ട് ഏഴു മുപ്പതിനുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മാര്‍ ആലഞ്ചേരി ഗ്ലാസ്ഗോ വിമാനത്താവളത്തിലെത്തിയത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍, ഗ്ലാസ്ഗോ റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., റെവ. ഫാ. ജോസഫ് പിണക്കാട്ട്, റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൂച്ചെണ്ടു നല്‍കി സഭാതലവനെ സ്വീകരിച്ചു.

ഹാമില്‍ട്ടണില്‍ ഇന്നലെ രാത്രി വിശ്രമിച്ചശേഷം ഇന്ന് വൈകിട്ട് 6 മണിക്ക് അദ്ദേഹം അബര്‍ഡീനില്‍ സെന്റ് മേരീസ് മിഷന്‍ സെന്റര്‍ പ്രഖ്യാപിക്കുകയും വി. കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്യും. ഇന്ന് രാവിലെ മദര്‍വെല്‍ രൂപത മെത്രാന്‍ ജോസഫ് എ. ട്രോളുമായും ഉച്ചയ്ക്ക് ഡാന്‍ഡി രൂപത മെത്രാന്‍ തോമസ് ഗ്രഹാം റോസുമായും കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തും. രണ്ടു വര്‍ഷം മുന്‍പ് നടന്ന രൂപതാ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ഇതാദ്യമായാണ് രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി യൂകെയിലെത്തുന്നത്.

വിവിധ സ്ഥലങ്ങളില്‍ വി. കുര്‍ബാനകള്‍ക്കും മിഷന്‍ സെന്ററുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങുകളിലും കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യൂവജന വര്‍ഷത്തിന്റെ ആരംഭത്തിനും സെഹിയോന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന രണ്ടാം ശനിയാഴ്ച ശുശ്രുഷകള്‍ക്കും മാര്‍ ആലഞ്ചേരി ഈ ദിവസങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. അതോടൊപ്പം, വിവിധ രൂപതകളില്‍ മെത്രാന്മാരുടെ കൂടിക്കാഴ്ച നടത്താനും സമയം കണ്ടെത്തും. ഇന്ന് അബര്‍ദീനിലും നാളെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളിലും തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

അബര്‍ഡീന്‍: രണ്ടു വര്‍ഷം പ്രായമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായ ‘മിഷന്‍ സെന്ററുകളുടെ’ പ്രഖ്യാപനങ്ങള്‍ ഇന്ന് മുതല്‍. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തും. ഇരുപതിലധികം സ്ഥലങ്ങളില്‍ നടക്കുന്ന സന്ദര്‍ശനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ ലത്തീന്‍ മെത്രാന്‍മാരും ചടങ്ങുകള്‍ക്ക് സാക്ഷികളായെത്തും. ഓരോ സ്ഥലത്തും വി. കുര്‍ബാനയ്ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും വിശ്വാസികളും അഭി. പിതാക്കന്മാരെ സ്വീകരിക്കാനും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാകാനും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന മിഷന്‍ സെന്ററുകളാണ് ഭാവിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇടവകകളായി ഉയര്‍ത്തപ്പെടുന്നത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്‌കോട്‌ലാന്‍ഡിലെ അബര്‍ഡീന്‍ ഹോളി ഫാമിലി ദൈവാലയത്തില്‍ (117, Deveron Road, AB16 6LZ) വൈകിട്ട് ആറു മണിക്ക് സ്വീകരണവും, വി. കുര്‍ബാനയും ‘സെന്റ് മേരീസ്’ മിഷന്‍ പ്രഖ്യാപനവും നടക്കും. വി. കുര്‍ബാനക്കിടയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷന്‍ പ്രഖ്യാപിക്കുന്നത്. അബര്‍ഡീന്‍ രൂപത മെത്രാന്‍ റൈറ്. റെവ. ഡോ. ഹ്യൂഗ് ഗില്‍ബെര്‍ട്ടും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസഫ് പിണക്കാട്ടും കമ്മറ്റിയംഗങ്ങളും അറിയിച്ചു.

നാളെ ശനിയാഴ്ച, മൂന്നു മിഷനുകളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍ (21, Hapland Road, Pollok, G53 5NT) വച്ച് ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL) വച്ച് ‘സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി’ മിഷനും വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW) വച്ച് ‘സെന്റ് മേരീസ്’ മിഷനും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലും ഓരോ സ്ഥലത്തെയും ലത്തീന്‍ മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായ വിശ്വാസികളും ചരിത്ര പ്രഖ്യാപനങ്ങള്‍ക്കു സാക്ഷികളാകും. റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇടവക ജനങ്ങളെ ഒന്നടങ്കം ആത്മീയ ഉണര്‍വില്‍ ആനന്ദിപ്പിച്ച്, നവീകരണത്തിന്റെ പുത്തന്‍ ചൈതന്യം പകര്‍ന്നുകൊണ്ട് മരിയന്‍ മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ കുടുംബനവീകരണ ധ്യാനം പോര്‍ട്ട്സ്മത്തില്‍ സമാപിച്ചു.

മോശ മുള്‍പ്പടര്‍പ്പില്‍ കണ്ട ഒരു വേറിട്ട കാഴ്ചയായ, അഗ്‌നിയെ സ്വീകരിക്കാന്‍ പ്രവാസ ജീവിതത്തില്‍ കടന്ന്പോയ തെറ്റായ വഴികള്‍ തിരിച്ചറിഞ്ഞ്, സഭയോട് ചേര്‍ന്ന് നവീകരണത്തിന്റെ പാത തെരഞ്ഞെടുക്കുവാന്‍ ധ്യാനത്തിന് നേതൃത്വം കൊടുത്ത മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ടോമി എടാട്ട് ഇടവക ജനങ്ങളെ ഉദ്ബോദിപ്പിച്ചു.

ദൈവസ്നേഹം ശിക്ഷിക്കാത്ത സ്നേഹം തന്നെയാണ് എന്ന് തന്റെ ജീവിത സാക്ഷ്യങ്ങളിലൂടെ മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് പങ്കുവെച്ചത് വിശ്വാസികള്‍ക്ക് വലിയ അനുഭവമായി മാറി.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയോട് ചേര്‍ന്ന് നടത്തുന്ന മരിയന്‍ മിനിസ്ട്രിയുടെ ധ്യാനങ്ങളും പ്രവര്‍ത്തനങ്ങളും രൂപതക്ക് മുഴുവനും പ്രയോജനകരമായി മാറട്ടെ എന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹുമാനപ്പെട്ട രാജേഷ് അബ്രഹാം അച്ചന്‍ ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ നടത്തിയ സെഹിയോന്‍ കിഡ്സ് ടീമിന് അച്ചന്‍ പ്രത്യേകം നന്ദി പറഞ്ഞു.

അടുത്ത വര്‍ഷത്തേക്കും ഈ ധ്യാനം ബുക്ക് ചെയ്യുവാന്‍ ഇടവക ജനങ്ങള്‍ തന്നോട് ആവശ്യപ്പെട്ടത് മരിയന്‍ മിനിസ്ട്രിയുടെ കുടുംബ നവീകരണ ധ്യാനം ഏവര്‍ക്കും പ്രയോജനകരമായി എന്നതിനാലാണ് എന്ന് പാരിഷ് സെക്രട്ടറി ശ്രീമാന്‍ ജോസ് അറിയിച്ചു.

ഷെഫീല്‍ഡ്: പ്രശസ്ത വചനപ്രഘോഷകനും ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തിന്റെ ശുശ്രൂഷകളിലൂടെ അനേകം കുട്ടികളെയും യുവജനങ്ങളെയും യേശുവില്‍ അണിചേര്‍ത്തുകൊണ്ടിരിക്കുന്ന സുവിശേഷ പ്രവര്‍ത്തകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍. സന്തോഷ്. ടി നയിക്കുന്ന ഏകദിന ശുശ്രൂഷ നാളെ വെള്ളിയാഴ്ച (23/11/18) വൈകിട്ട് 5.30മുതല്‍ രാത്രി 9 വരെ ഷെഫീല്‍ഡില്‍ നടക്കും.

മാതാപിതാക്കള്‍ കുട്ടികളോടൊത്ത് ഈ ക്ളാസ്സില്‍ പങ്കുചേരുവാന്‍ ഷെഫീല്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ ക്ഷണിക്കുന്നു.

വിലാസം;

ST.PATRICK CHURCH
851.BARNSLEY ROAD
SHEFFIELD
S5 0QF.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: സുപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലേക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2019 മേയ് 30, 31 തീയതികളിലായി നടക്കുന്ന ഈ പ്രാര്‍ത്ഥനാ യാത്രയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും. തിരുസഭയില്‍ മാതാവിനോടു സവിശേഷമായ ഭക്തി വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന മാസമാണ് മേയ് മാസം. അതുകൊണ്ടുതന്നെ, മെയ്മാസവണക്കത്തിന്റെ ഏറ്റവും അനുയോജ്യമായ സമാപനമാകും ഈ പ്രാര്‍ത്ഥനാ യാത്ര.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍, യൂവജന വര്‍ഷമായി ആചരിക്കുന്ന 2019- ല്‍ നടത്തപ്പെടുന്ന ഈ തീര്ഥയാത്രയില്‍ യൂവജന സാന്നിധ്യം കൂടുതലായി പ്രതീക്ഷിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. തീര്‍ത്ഥാടനമായി ലൂര്‍ദ്ദിലെത്തുമ്പോള്‍ രൂപതയെയും എല്ലാ കുടുംബങ്ങളെയും പരി. മാതാവിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഈ പുണ്യയാത്രയിലേക്കു പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു. തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

വല്‍ത്താം സ്റ്റോ: സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി യു.കെ.യില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്.

രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള വല്‍ത്താംസ്റ്റോ, എഡ് മണ്ടന്‍, എന്‍ഫീല്‍ഡ്, ഹാര്‍ലോ എന്നീ വിശുദ്ധ കുര്‍ബ്ബാനാ സെന്ററുകള്‍ ചേര്‍ന്ന് വല്‍ത്താംസ്റ്റോ കേന്ദ്രമായി രൂപീകൃതകുന്ന മിഷന്റെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5ന് ബുധനാഴ്ച 6.00pm മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBSന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഈ ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കു വഹിക്കുന്ന കൈക്കാരന്‍മാര്‍ക്കും മതാധ്യാപകര്‍ക്കും ആത്മീയ-ബൗദ്ധിക നവോന്മേഷം പകരുക എന്ന ലക്ഷ്യത്തോടെ ത്രിദിന വളര്‍ച്ചാധ്യാനം സംഘടിപ്പിക്കുന്നു. 2019 ഫെബ്രുവരി 22ന് നാല് മണിക്ക് ആരംഭിച്ചു 24ന് ഉച്ചകഴിഞ്ഞു നാല് മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും ‘പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്സി’യുടെ സഹ സ്ഥാപകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡിറക്ടറുമായ റവ. ഫാ. ബിനോയി കരിമരുതിങ്കല്‍ റവ. സി. എയ്മി എ. എസ്. ജെ. എംമുമാണ് ധ്യാനം നയിക്കുന്നത്.

Academy of St. Albans & All Saints Pastoral Center, Shenely Lane, London Colney, Herts, AL2 1AF – ല്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തില്‍ ഓരോ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും വി. കുര്‍ബാന സെന്ററില്‍ നിന്നുമുള്ള കൈക്കാരന്‍മാരും മിഷന്‍ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളും കാറ്റക്കിസം ഹെഡ്ടീച്ചേഴ്‌സും ഈ ധ്യാനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ 2018 ഡിസംബര്‍ 11 നു മുന്‍പായി രൂപതാകേന്ദ്രത്തില്‍ പേരും അഡ്രസ്സും അറിയിക്കേണ്ടതാണ് ([email protected]). ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ തീക്ഷണതയുള്ള അല്‍മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ വേണ്ടിയാണ് ഈ ത്രിദിന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യ വര്‍ഷമായി ആചരിച്ചുവരികയായിരുന്ന’ കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ ഒന്നിന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗിക സന്ദര്‍ശനം നനടത്തുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പരിപാടിയുടെ കോ ഓര്‍ഡിനേറ്ററും വികാരി ജനറാളുമായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഏഴുമുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളില്‍ മതപഠനം നടത്തുന്ന കുട്ടികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയുമാണ് അന്നേ ദിവസം പ്രധാനമായും പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഓല സ്‌റ്റൈന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപത ബൈബിള്‍ കലോത്സവത്തില്‍ വിജയികളായവരുടെ കലാപ്രകടനങ്ങളും പരിപാടികള്‍ക്ക് മാറ്റ് കൂട്ടും. അന്നേദിവസം മറ്റു വി. കുര്‍ബാന കേന്ദ്രങ്ങളിലെ തിരുക്കര്‍മങ്ങള്‍ മാറ്റി വയ്ക്കണമെന്നും രൂപതയുടെ ഈ പൊതു പരിപാടിയില്‍ സംബന്ധിക്കണമെന്നും രൂപതാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം കുറിക്കുന്നതോടൊപ്പം, യൂവജനവര്‍ഷത്തിന്റെ ഉദ്ഘാടനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. രൂപത മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍ ആണ് യൂവജന വര്‍ഷത്തിന് രൂപതാതലത്തില്‍ നേതൃത്വം കൊടുക്കുന്നത്. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാനെത്തുന്ന എല്ലാ കുട്ടികളുടെയും പേരുവിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണമെന്ന് രൂപതാകേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ-ഓര്‍ഡിനേറ്റര്‍, റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍ അറിയിച്ചു.

Copyright © . All rights reserved