റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം നവംബര്‍ 16, 17, 18 തിയതികളില്‍ നടക്കും. റവ.ഫാ.ജോര്‍ജ് പനയ്ക്കല്‍, ജോസഫ് എടാട്ട് അച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. മലയാളത്തിലുള്ള ധ്യാനം വെള്ളിയാഴ്ച രാവിലെ 8മണിക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5ന് അവസാനിക്കുന്നു. താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിംഗ് സൗകര്യവും ധ്യാനകേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്.
ധ്യാനാവസരത്തില്‍ കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്തില്‍ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വിലാസം
Divine Retreat Centre, St.Augustines Abbey, St. Augistines Road, Ramsgate, Kent- CT11 9 PA
കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ബുക്കിംഗിനും
ഫാ. ജോസഫ് എടാട്ട്
ഫോണ്‍: 07548303824, 01843586904,0786047817
email: [email protected]
കുട്ടികള്‍ക്ക് മലയാള ഭാഷയിലെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് രൂപതാ ചാപ്ലിന്‍സി വലിയൊരു ദൗത്യത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുട്ടികളെ മലയാള ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് മലയാള ഭാഷ പഠനത്തിന്റെ ഉദ്ദേശം. തങ്ങളുടെ മാതാപിതാക്കളുടെ മാതൃഭാഷ പഠിക്കുന്ന ഉത്സാഹത്തിലാണ് മലയാള ഭാഷ പഠന ക്ലാസിലെത്തിയ കുട്ടികള്‍. കഴിഞ്ഞ ശനിയാഴ്ച്ചയ്ക്ക് ശേഷം സീറോ മലബാര്‍ സഭ ലീഡ്‌സ് രൂപതാ ചാപ്ലിന്‍ ഫാ. മാത്യു മുളയോലിന്‍ മലയാള ഭാഷ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മലയാള ഭാഷ പഠനത്തിന് ആവേശകരമായ പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ലഭിക്കുന്നത്. പുതിയൊരു ഭാഷ പഠിച്ചെടുക്കുന്നതിന്റെ ത്രില്ലിലാണ് പല കുട്ടികളും. നമ്മുടെ കുട്ടികള്‍ക്ക് കേരളവുമായിട്ടുള്ള ബന്ധവും സംസര്‍ഗവും ഉപേക്ഷിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുന്നത് പലവിധത്തിലും അനുഗ്രഹമാകും. ഇതിലുപരിയായ യൂണിവേഴ്‌സിറ്റി പ്രവേശന അവസരത്തിലും മറ്റഉം വ്യക്തിഗത വിവരങ്ങള്‍ നല്‍കുമ്പോള്‍ കൂടുതലായി ഒരു ഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ പ്രയോജനപ്രദമാണ്. ഇന്ത്യയിലെ 22 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ ഒന്നായ മലയാളം പ്രധാനമായും കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളാണ് സംസാരിക്കുന്നത് ലോകമെമ്പാടുമായി നാല് കോടിയോളം ജനങ്ങളുടെ സംസാരഭാഷയാണ് മലയാളം. ആദ്യകാല ദ്രാവിഡ ഭാഷകളില്‍ ഒന്നായ മലയാള ഭാഷയെ അടുത്തറിയാന്‍ പല പാശ്ചാത്യ സര്‍വ്വകലാശാലകളുടെയും കീഴില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്.
ഫാ. ബിജു കുന്നയ്ക്കാട്ട്
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി രണ്ടു നാള്‍ മാത്രം. ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യമരുളുന്ന ബൈബിള്‍ കലോത്സവം ദൈവ വചനം കലാ രൂപങ്ങളിലൂടെ വേദിയിലെത്തുന്ന മഹനീയമായ മുഹൂര്‍ത്തമാണ്. എട്ട് റീജീയണുകളില്‍ പ്രാഥമിക മത്സരം പൂര്‍ത്തിയാക്കി രൂപതാതല മത്സരത്തിനെത്തുന്ന മത്സരാര്‍ത്ഥികളുടെ എണ്ണം ഇക്കുറി പതിവിലും ഏറെയാണ്. 1217 മത്സരാര്‍ത്ഥികള്‍ വേദിയിലെത്തുന്നതിനാല്‍ തന്നെ പത്തു വേദികളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാവരും അതാത് റീജണല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകള്‍ കൈപ്പറ്റണം. പത്തു വേദികള്‍ ഉള്ളതിനാല്‍ ഒരേ സമയം രണ്ടു വേദികളില്‍ മത്സരം വരുന്ന സാഹചര്യമുണ്ടെങ്കില്‍ കോര്‍ഡിനേറ്റേഴ്സിനെ മത്സരാര്‍ത്ഥികള്‍ നേരത്തെ വിവരം അറിയിക്കണം.
സൗത്ത് മീഡ് ഗ്രീന്‍ വേ സെന്ററിലെ പ്രധാന വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പ്രധാന വേദിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ലൈവായി സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററില്‍ കാണിക്കുന്നതായിരിക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ഉടന്‍ തന്നെ മത്സരങ്ങള്‍ വേദിയില്‍ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കമ്യൂണിറ്റി സെന്ററ്റിലെ 2 വേദികളിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സമയം പാലിക്കുക എന്നത് തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സംഘാടകര്‍ക്ക് ഇത്രയും മത്സരാര്‍ത്ഥികള്‍ക്ക് മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്ന വലിയ ചുമതലയ്ക്കൊപ്പം ഇത് നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇടതടവില്ലാതെ പരിപാടികള്‍ നടക്കും. വൈകീട്ട് 6.30ന് പൊതുസമ്മേളനവും സമ്മാന ദാനവും നടക്കും. അകലെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ സമ്മാനം സ്വീകരിച്ചു മടങ്ങാന്‍ അവസരം നല്‍കും. രാത്രി 9.30 ഓടെയാണ് പരിപാടികള്‍ അവസാനിപ്പിക്കുക.
ബ്രിസ്റ്റോളിലേക്ക് അകലെ നിന്ന് വരുന്നവര്‍ക്കായി താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെ തന്നെ അക്കമഡേഷന്റെ കോര്‍ഡിനേറ്റേറായ ജോമോനുമായി (07886208051) ബന്ധപ്പെടേണ്ടതാണ്.
ഏവര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ വെള്ളിയാഴ്ചക്കുള്ളില്‍ ഭക്ഷണത്തിന്റെ ചുമതലയുള്ള STSMCC ട്രസ്റ്റി ലിജോയുമായി (07988140291) ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും അലട്ടുന്ന പ്രശ്നമാണ് പാര്‍ക്കിങ്. അടുത്തു നിന്നുള്ളവര്‍ പരമാവധി കാല്‍നടയായി എത്തി മറ്റുള്ളവര്‍ക്ക് പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കി നല്‍കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. മത്സരാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍ പാര്‍ക്കിങ്ങ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കോച്ചുകളില്‍ വരുന്നവരെ ഗ്രീന്‍ വേ സെന്ററില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ ലിറ്റില്‍ മീഡ് പ്രൈമറി സ്‌കൂളിനു സമീപത്തുള്ള വിഗ്ടണ്‍ ക്രസന്റിലോ (BS10 6DS) സ്റ്റോക് ബിഷപ്പിലെ സാവില്‍ റോഡിലോ (BS9 1JA) പാര്‍ക്ക് ചെയ്യേണ്ടതാണ്.
ബെര്‍മിങ്ഹാം: ‘ഉള്ളില്‍ തട്ടിയ മുറിവുകള്‍ എന്റെ ഈശോയ്ക്ക്’ പ്രായത്തിന്റെ കടന്നു പോകലില്‍ കൗമാരത്തിന്റെ കടന്നുവരവില്‍ ഹൃദയവേദനകള്‍ ഈശോയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ‘ കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്’. കുട്ടികളുടെ പിഞ്ചുമനസ്സിനെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകാമെന്നിരിക്കേ അവ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നതിനാല്‍ അവയെ സ്‌നേഹപിതാവായ യേശുവിന് സമര്‍പ്പിച്ചുകൊണ്ട് തരണം ചെയ്യേണ്ടതെങ്ങനെയെന്ന് പരിചയപ്പെടുത്തുന്ന പ്രത്യേക ആന്തരിക സൗഖ്യ ശുശ്രൂഷ ‘കംപ്ലീറ്റ് ഇന്‍ ക്രൈസ്റ്റ്’ ഇത്തവണ റവ. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ നടക്കും.
സെഹിയോന്‍ യു.കെയ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകയും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ പ്രത്യേക കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ-യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് എന്നിവയും ഉള്‍പ്പെടുന്ന പ്രത്യേക വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.
കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ലിറ്റല്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസ്സിനെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ഇംഗ്ലീഷില്‍ കുമ്പസാരത്തിനൊപ്പം ദിവ്യ കാരുണ്യ ആരാധനയും ഉണ്ടായിരിക്കും. സ്പിരിച്വല്‍ ഷെയറിങ്ങിനും കുട്ടികള്‍ക്ക് സൗകര്യമുണ്ടായിരിക്കും.
ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.
(Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു: 07515368239
Sandwell and Dudleyട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267
ബര്‍മിങ്ഹാം: യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും.അഭിഷേക നിറവില്‍ ബഥേല്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അനുഗ്രഹ വര്‍ഷത്തില്‍ പുത്തനുണര്‍വ്വോടെ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന നവംബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 10ന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.
ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഇത്തവണ ആര്‍ച്ച് ബിഷപ്പ് കെവിന്‍ മക്ഡൊണാള്‍ഡ്, ആഫ്രിക്കന്‍ രാജ്യമായ എത്യോപ്പിയയില്‍ നിന്നുമുള്ള കാത്തലിക് ബിഷപ്പ് വര്‍ഗീസ് തോട്ടങ്കര, പ്രമുഖ സുവിശേഷ പ്രവര്‍ത്തക മരിയ ഹീത്ത് എന്നിവര്‍ക്കൊപ്പം ‘കത്തോലിക്കാ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ എന്തിനും ഏതിനും കൂടെയുള്ള അനേകം അഭിഷിക്തരെയും സമര്‍പ്പിതരെയും ബാല്യത്തില്‍ കണ്ടെത്തി സഭയ്ക്ക് മുതല്‍ക്കൂട്ടാക്കിയ കാലഘട്ടത്തിന്റെ ശക്തമായ ദൈവികോപകരണം, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവുമായ ബ്രദര്‍ സന്തോഷ് ടി യും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കലിനൊപ്പം വചനശുശ്രൂഷ നയിക്കും. പാകിസ്ഥാനില്‍ നിന്നും എത്തിയിട്ടുള്ള ഫാ. റയനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
നവംബര്‍ മാസ കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.
ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 10ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
വിലാസം.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം, ( Near J1 of the M5)
B70 7JW.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി:07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു:07515 368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്.
ടോമി ചെമ്പോട്ടിക്കല്‍:07737935424.
ബിജു എബ്രഹാം:07859 890267
ഫാ. ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യം അരുളുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിനുള്ള ചുവടും താളവും ഒരുവട്ടം കൂടി ഉറപ്പിച്ച് മത്സരാര്‍ത്ഥികള്‍ ഒരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകളെക്കുറിച്ച് അവസാനവട്ട അവലോകനം നടത്തി കലോത്സവം കോര്‍ കമ്മിറ്റി. യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന ഖ്യാതിയുമായി ബൈബിള്‍ കലോത്സവ വേദിയില്‍ പോരാട്ടത്തിന്റെ തീപാറുമ്പോള്‍ സജ്ജീകരണങ്ങള്‍ക്ക് ഒരു കുറവും വരരുതെന്ന നിര്‍ബന്ധത്തിലാണ് സംഘാകര്‍ അവസാനവട്ട മിനുക്കുപണികള്‍ പോലും ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ പത്തിന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്റര്‍ വേദിയാക്കിയാണ് ബൈബിള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുന്നത്.
ഒമ്പത് വേദികളിലായി 1200ലേറെ മത്സരാര്‍ത്ഥികളാണ് ഇക്കുറി കലാപോരാട്ടത്തില്‍ ഏറ്റുമുട്ടുക. അതുകൊണ്ട് തന്നെ മത്സരത്തില്‍ വീറും വാശിയും പ്രകടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വേദിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ റീജിയണുകളില്‍ നിന്നുമുള്ള ടീമുകള്‍.
ഇത്രയേറെ മത്സരാര്‍ത്ഥികളെ ഒരുമിച്ച് വേദികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് തന്നെ ബൈബിള്‍ കലോത്സവത്തിന്റെ മഹത്തായ പ്രവര്‍ത്തനത്തിന്റെ വിജയം വിളംബരം ചെയ്യുന്നു. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന മട്ടില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് കലാപ്രകടനത്തിനായി ഒരുക്കുന്നത്. യുകെയിലെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഇരുനൂറ് പേരുടെ മത്സരം തന്നെ നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിലേക്ക് 1200ലധികം മത്സരാര്‍ത്ഥികളെത്തുന്നത്.
നവംബര്‍ 10ന് രാവിലെ 9 മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്യത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് ആരംഭം കുറിയ്ക്കുക. തുടര്‍ന്ന് 9 സ്റ്റേജുകളിലും ഇടതടവില്ലാതെ മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വൈകുന്നേരം ആറരയോടെ സമ്മാനദാനം നിര്‍വ്വഹിച്ച് രാത്രി ഒന്‍പതരയോടെ കലാത്സവത്തിന് തിരശ്ശീല വീഴും. മത്സരങ്ങള്‍ കഴിഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെയും മറ്റും ഫലങ്ങള്‍ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തുകയാണ്.
കലോത്സവം മികച്ച രീതിയില്‍ നടത്താന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തിവരുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കാര്‍ക്കെങ്കിലും ഇനിയും താമസ സൗകര്യം ആവശ്യമാണെങ്കില്‍ കലോത്സവ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഫാ. പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 7-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.30pm ജപമാല, 7.00pm ആഘോഷമായ വി. കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU
ഫാ. ബിജു കുന്നയ്ക്കാട്ട്
ലണ്ടന്‍: മനം നിറഞ്ഞ പ്രാര്‍ത്ഥനയിലും മനസ്സില്‍ തൊട്ട തിരുവചനപ്രഭാഷങ്ങളിലും ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞ ‘രണ്ടാം അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഭക്തിനിര്‍ഭരമായ സമാപനം. രൂപതയുടെ എട്ടു റീജിയനുകളിലെ എട്ടു പ്രമുഖ നഗരങ്ങളിലായി ഒക്ടോബര്‍ ഇരുപത് മുതല്‍ നടന്നുവന്ന ആത്മീയആഘോഷത്തിനാണ് ഇന്നലെ ലണ്ടനില്‍ പര്യവസാനമായത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലോകപ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍, റീജിയണല്‍ ഡയറക്ടര്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, സെഹിയോന്‍ ടീം എന്നിവരുടെ നേതൃത്വത്തിലാണ് ഈ അനുഗ്രഹ ദിവസങ്ങള്‍ ഒരുക്കിയത്.
ഇന്നലെ ലണ്ടണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ നടന്ന ഹാരോ ലെഷര്‍ സെന്റര്‍ നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍ ദൈവവചനം കേള്‍ക്കാനെത്തി. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച ശുശ്രുഷകളില്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ക്കു പത്രോസിനെപ്പോലെ എതിര് നില്‍ക്കുമ്പോള്‍ നമ്മുടെ ചിന്ത വെറും മാനുഷികമായിപ്പോകുന്നെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായിട്ടുള്ളത് ഒന്നേയുള്ളു-മറിയത്തെപ്പോലെ നസ്രായനായ ഈശോയുടെ പാദത്തിങ്കല്‍ ഇരിക്കുക. നമ്മില്‍ എപ്പോഴും സംസാരിക്കുന്നതു സ്വര്‍ഗ്ഗസ്ഥനായ പിതാവാണോ അതോ ഈ ലോകത്തിന്റെ പ്രഭുവാണോ എന്ന് നാം ഹൃദയ പരിശോധന നടത്തണം. ഈ ലോകത്തില്‍ സുഖഭോഗങ്ങളില്‍ കഴിയുന്ന വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചു കഴിഞ്ഞിരിക്കുന്നെന്നും ഈശോയെ ദൈവമായി സ്വീകരിക്കുന്നവര്‍ക്കു മാത്രമേ നിത്യജീവന്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ സ്വരത്തിനു കാതോര്‍ക്കണമെന്നു വചന പ്രഘോഷണം നടത്തിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. പരി. ആത്മാവ് പറയുന്നതുപോലെ ഉള്ളിലെ കരട് എടുത്തു മാറ്റുക. ഒരു വ്യക്തി ഈശോയെ സ്വന്തമാക്കിയാല്‍ അയാള്‍ നിത്യജീവന്‍ സ്വന്തമാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. റവ. ഫാ. സോജി ഓലിക്കലും വചനപ്രഘോഷണം നടത്തി. നോര്‍ത്താംപ്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഫാ. ഷോണിന്റെ സാന്നിധ്യം അനുഗ്രഹമായി. റവ. ഫാ. നോബിള്‍ HGN കുട്ടികള്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു.
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് അന്ത്യാംകുളം ഉള്‍പ്പെടെ റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാര്‍ വൈദികരും, രണ്ടായിരത്തിലധികം വിശ്വാസികളും ഈ അനുഗ്രഹ ദിവസത്തില്‍ പങ്കുചേരാനെത്തി. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമൊരുക്കിയിരുന്നു. പതിവുപോലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് സമാധാനമായത്. ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലും സാധ്യമായ ഒരുക്കങ്ങളെല്ലാം സംഘാടകസമിതി ചെയ്തിരുന്നു.
രണ്ടാഴ്ച നീണ്ടുനിന്ന ആത്മീയ നവോഥാന ശുശ്രുഷകളില്‍ ആയിരങ്ങളാണ് രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നത്. ഔദ്യോഗിക-കുടുംബജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ദൈവചനം കേള്‍ക്കാനായി വന്നെത്തിയ എല്ലാവര്‍ക്കും ദൈവം സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്നു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശംസിച്ചു. വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനും ടീമംഗങ്ങള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും നന്ദി പറയുന്നതായും ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ഹാരോ ലെഷര്‍ സെന്ററില്‍ ഇന്ന് നടക്കുന്ന റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ആയിരങ്ങള്‍ക്ക് അനുഗ്രഹമേകുന്ന ആത്മീയ ലഹരിയിലേക്ക് നയിക്കപ്പെടുമ്പോള്‍ ലണ്ടന്‍ അനുഗ്രഹ സംഗമ വേദിയാകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മഹായിടയന്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ നയിച്ചു സന്ദേശം നല്‍കുമ്പോള്‍, അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകളുടെ അമരക്കാരനായ പ്രശസ്ത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ തിരുവചന ശുശ്രുഷ നയിക്കുന്നതാണ്.
നാളെയുടെ പ്രതീക്ഷകളായ കുട്ടികള്‍ക്ക് ആത്മീയ ചിന്തകളും ഉപദേശങ്ങളും നല്‍കി ആത്മമീയ ധാരയില്‍ വാര്‍ത്തെടുക്കാനുതകുന്ന ശുശ്രുഷകളുമായി സ്പിരിച്ച്വല്‍ ഡയറക്ടറും, ധ്യാന ഗുരുവുമായ സോജി ഓലിക്കല്‍ അച്ചനും ടീമും കുട്ടികളുടെ ധ്യാനം നയിക്കും. രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രുഷകള്‍ വൈകുന്നേരം 5:00 മണിക്ക് സമാപിക്കും.
മരുന്നും, ഭക്ഷണവും ആവശ്യമുള്ളവര്‍ കൈവശം കരുതേണ്ടതാണ്. ഡോ. ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ വിപുലമായ ഫസ്റ്റ് എയിഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷര്‍ സെന്ററിലും, സമീപത്തുമുള്ള കാര്‍ പാര്‍ക്കിങ്ങുകള്‍ പേ ആന്‍ഡ് ഡിസ്‌പ്ലേ സംവിധാനത്തിലുള്ളതാണ്. പാര്‍ക്കിങ്ങിന് വേണ്ടി അഞ്ചു പൗണ്ടിന്റെ കോയിനുകള്‍ കരുതേണ്ടതാണ്.
ബസ്സുകളില്‍ വരുന്നവര്‍ക്ക് H9, H10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുപയോഗിച്ച് ഹാരോയില്‍ വന്നിറങ്ങുന്നവര്‍ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാന്‍ താല്‍പര്യപ്പെടുന്നു.
അനുഗ്രഹങ്ങളുടെ പറുദീസയായി ഹാരോ ലെഷര്‍ സെന്റര്‍ തീരുമ്പോള്‍ ആ ആത്മീയ ആനന്ദം നുകരുവാനും, ആത്മീയോര്‍ജ്ജം നേടുവാനും അഭിഷേകാഗ്‌നി ധ്യാന വേദിയിലേക്ക് ഏവരും വന്നെത്തിച്ചേരുവാന്‍ സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതുക്കുളങ്ങര തുടങ്ങിയവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
Harrow Leisure Centre,
Christchurch Avenue,
Harrow, HA3 5BD
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ര്‍. ഓ.
മാഞ്ചസ്റ്റര്‍: ആത്മാഭിഷേകത്തിന്റെ അഗ്‌നിയില്‍ വിശ്വാസികള്‍ക്ക് പുത്തന്‍ പന്തക്കുസ്ത അനുഭവം സമ്മാനിച്ച മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി ഏകദിന കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും വിശ്രുത വചന പ്രഘോഷകന്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും നേതൃത്വം നല്‍കിയ കണ്‍വെന്‍ഷനില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. രൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലിന്റെയും കണ്‍വെന്‍ഷന്‍ കമ്മറ്റിയുടെയും സംഘടകമികവില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. മാഞ്ചസ്റ്റര്‍ റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ബഹു. വൈദികരും നിരവധി വിശ്വാസികളും അഭിഷേകാഗ്‌നിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പാപത്തില്‍ മരിക്കാതിരിക്കാന്‍ നമുക്ക് ഈശോയില്‍ ആഴമായ വിശ്വാസമുണ്ടായിരിക്കണമെന്നു ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ആയിരിക്കുന്നവന്‍ ഞാന്‍ ആണന്നു ഈശോ പറഞ്ഞതിനെ എല്ലാവരും വിശ്വസിക്കുന്നതാണ് നിത്യജീവന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ശരീരത്തില്‍ എന്ത് മുറിവുകള്‍ ഉണ്ടെങ്കിലും പരിശുദ്ധാത്മാവ് സഭയെ വിട്ടു പോകില്ലന്നു വചന സന്ദേശം നല്‍കിയ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ആരോഗ്യമുള്ള ശരീരത്തില്‍ ചിലപ്പോള്‍ മുറിവുകളും ഉണ്ടാവാം; അതുണക്കാന്‍ പരിശുദ്ധാത്മാവിനു കഴിയും. യേശു ചിന്തിയ രക്തമാണ് സഭയുടെ അടിത്തറ; അത് ഇളക്കാന്‍ ആര്‍ക്കുമാവില്ലന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് എത്തിയ മിഷനറി വൈദികന്‍ റവ. ഫാ. റയാന്‍, തങ്ങള്‍ നേരിടുന്ന വിശ്വാസ സഹനങ്ങളെക്കുറിച്ചു പങ്കുവച്ചു. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിശ്വാസം കാത്തു സൂക്ഷിക്കുന്നതെന്നും പാക്കിസ്ഥാനില്‍ നടക്കുന്ന സെഹിയോന്‍ ശുശ്രുഷകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ച കഴിഞ്ഞു റവ. ഫാ. സോജി ഓലിക്കല്‍ വചന ശുശ്രുഷ നയിച്ചു. കുട്ടികള്‍ക്കായി നടന്ന പ്രത്യേക ശുശ്രുഷയില്‍ സെക്രട്ടറി റവ. ഫാ. ഫാന്‌സുവ പത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ സീറോ മലബാര്‍ വി. കുര്‍ബാന അര്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ റീജിയണിലെ പത്തിലധികം വൈദികരും ആദ്യന്തം ശുശ്രുഷകളില്‍ സഹകാര്‍മികരായി.
അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ അവസാന ദിനം ഇന്ന് ലണ്ടണില്‍ നടക്കും. റവ. ഫാ. ജോസ് അന്തയാംകുളത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, വികാരി ജനറാള്‍ ഫാ. തോമസ് പറയടിയില്‍, ഫാ. സോജി ഓലിക്കല്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രുഷകള്‍ ഉണ്ടായിരിക്കും. അഭിഷേകാഗ്‌നിയില്‍ പുത്തന്‍ പന്തക്കുസ്ത അനുഭവം സ്വന്തമാക്കാന്‍ ഏവരെയും ഏറെ സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
Venue:
Harrow Leisure centre,
Christ Church avenue,
Harrow, HA3 5BD.