ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ജോർജ് സി. എം. ഐ മുഖ്യ കാർമികനും ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ , ഫാദർ ഫിലിപ്പ് സി. എം. ഐ, കതീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജാസ്‌ഫെർ എന്നിവർ സഹ കാർമികരുമായി പങ്കെടുത്തു. പാട്ടുകുർബാനയിൽ പള്ളിയുടെ ഗായക സംഘം ആലപിച്ച ഭക്തി ഗാനങ്ങൾ കുർബാനയും പ്രതിക്ഷ ണവും കൂടുതൽ ഭക്തി സാന്ദ്രമാക്കി.
പരിശുദ്ധ കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകി. അന്യനാട്ടിൽ ആയിരിക്കുമ്പോഴും തങ്ങൾക്ക് പകർന്നു കിട്ടിയ വിശുവാസം പിന്തുടരുന്നതിൽ റെക്സം രൂപത എപ്പോഴും കൂടെ ഉണ്ടാകുമെന്നും നിങ്ങൾ എല്ലാവരും ഈ രൂപതയുടെ മുഖ്യ ഭാഗം ആണെന്നും ഓർമ്മപ്പെടുത്തി . കഴിഞ്ഞ 22 വർഷമായി റെക്സം രൂപതയിൽ നടക്കുന്ന സെന്റ് തോമസ് ആചരണത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് നല്ലൊരു അനുഭമായി പ്രസംഗത്തിൽ സൂചിപ്പിക്കുക ഉണ്ടായി. കുർബാനയിൽ കാഴ്ച സമർപ്പണവും തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, പ്രദീഷണം, സമാപന പ്രാത്ഥനയുടെ ആശീർവാദവും നേർച്ച പാച്ചോർ നടത്തപെട്ടു.
ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാ വിശു വാസികളോടും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയും, ഫാദർ ജോൺസൺ കാട്ടിപ്പറമ്പിലും പ്രത്യേക നന്ദി നേർന്നു.
നോട്ടിങ്ങ്ഹാം സെൻറ് ജോൺ മിഷനിൽ വി. തോമാശ്ലീഹയുടെയും വി. അൽഫോൺസാമ്മയുടെയും. വി. യോഹന്നാൻ ശ്ലീഹായുടെയും. പരി കന്യാമറിയത്തിൻ്റെയും സംയുക്ത തിരുനാൾ ഭക്തി നിർഭരമായി ആഘോഷിച്ചു. റവ. ഫാ. നിധിൻ ഇലഞ്ഞി മറ്റം മുഖ്യകാർമികത്വം നിർവഹിച്ചു . മിഷൻ ഡയറക്ടർ . ഫാദർ.ജോബി ജോൺ , കൈക്കാരൻമാരായ . രാജു ജോസഫ്, ഷാജു തോമസ് എന്നിവരും തിരുനാൾ കമ്മിറ്റി കൺവീനർമാരായ ‘ ഷൈജു ജോസഫ്, പ്രിൻസി ജിഷ് മോൻ എന്നിവരും നേതൃത്വം നൽകി.
നോട്ടിങ്ങ്ഹാം സെന്റ് ജോൺ മിഷനിൽ ശനിയാഴ്ച നടന്ന ആദ്യകുർബാന സ്വീകരണത്തിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിച്ചു. 13 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു.
മിഷൻ ഡയറക്ടർ ഫാദർ ജോബി ജോൺ, പാസ്റ്ററൽ കോർഡിനേറ്റർ ഫാദർ ടോം ഓലിക്കരോട്ട് എന്നിവർ സഹ കാർമികത്വം വഹിച്ചു . വേദപാഠം പ്രധാനാധ്യാപകനായ ജെയിൻ സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ എയിസൽ ജെയിൻ, സ്റ്റെഫി ഷാജു എന്നിവരാണ് കുട്ടികളെ കുർബാന സ്വീകരണത്തിനായി പഠിപ്പിച്ചത്.
ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂർവം കൊണ്ടാടുന്നു . മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാളിൽ പങ്കുചേർന്നു ദൈവാനുഗ്രഹം പ്രാപിക്കുവാനും നമ്മുടെ വിശ്വാസ സത്യങ്ങളെ ഉയർത്തിപ്പിടിക്കുവാനും വളർന്നുവരുന്ന തലമുറയ്ക്ക് പകർന്നുകൊടുക്കുവാനുമുള്ള അവസരമായി വിനിയോഗിക്കുവാനും വേണ്ടി എല്ലാ ഇടവക അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാദർ ജോർജ് ചേലയ്ക്കൽ, കൈക്കാരന്മാരായ ജോർജ്‌കുട്ടി,സെബാസ്റ്റ്യൻ,നോബി എന്നിവർ അറിയിച്ചു .
തിരുനാൾ തിരുക്കർമ്മങ്ങൾ:
കോടിയേറ്റ് -3pm
പ്രസുദേന്തി വാഴ്ച്ച
ബാന്റുമേളത്തോടെയുള്ള തിരുനാൾ പ്രദക്ഷിണം
ലദീഞ്ഞ്
സ്നേഹവിരുന്ന്
ബിനോയ് എം. ജെ.
ആസ്വാദനത്തേക്കാൾ കൂടുതൽ പ്രാധാന്യം നേട്ടങ്ങൾക്ക് കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിന്റെ സ്വാധീനം നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നന്നായി പ്രതിഫലിക്കുന്നുമുണ്ട്. ചെറുപ്പം മുതലേ നാം ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പഠിച്ചു വരുന്നു. നമ്മുടെ സന്തോഷങ്ങളെ നാം അവക്കു വേണ്ടി ബലികഴിക്കുന്നു. ഈ ലക്ഷ്യങ്ങൾ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരുന്നാൽ വലിയ പ്രശ്നമില്ല. പക്ഷേ പലപ്പോഴും അവ അങ്ങനെ അകണമെന്നില്ല. തങ്ങളുടെ കുട്ടികൾ ഡോക്ടർ ആകണമെന്നും എൻജിനീയർ ആകണമെന്നും അവർ ജനിക്കുമ്പോൾ തന്നെ മാതാപിതാക്കൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് അതിനുള്ള പരിശീലനമാണ് നടക്കുന്നത്. നമ്മുടെ കുട്ടികളിൽ ഭൂരിഭാഗവും (പഠനത്തിൽ മികവു കാണിക്കുന്നവർ പ്രത്യേകിച്ച് ) തങ്ങൾ ഇഷ്ടപ്പെടാത്ത കോഴ്സുകൾ പഠിക്കുകയും തങ്ങൾ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യുകയും ചെയ്യുന്നുവെന്നതാണ് സത്യം. അതിൽ പോലും ഒരു ന്യൂനപക്ഷം തങ്ങൾ തിരഞ്ഞെടുക്കുന്ന ജീവീതവൃത്തി തങ്ങൾക്ക് യോജിക്കാത്തതാണെന്ന് തിരിച്ചറിയുക പോലും ചെയ്യുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം, മുമ്പ് സൂചിപ്പിച്ചതുപോലെ, അവർ തങ്ങളുടെ പ്രവർത്തന മണ്ഠലങ്ങളിൽ വിജയം വരിക്കുന്നതിനുവേണ്ടി സ്വന്തം സന്തോഷങ്ങളെ ബലി കഴിക്കുന്നുവെന്നുള്ളതാണ്. അതിനെ ‘ഹീറോയിസ’ മായി സമൂഹം വാഴ്ത്തുന്നു. ഇത് നമ്മുടെ ഉള്ളിന്റെയുള്ളിൽ ഒരുതരം ആശയക്കുഴപ്പത്തിന്റെ വിത്തുകൾ പാകുന്നു. അതുപോലെ തന്നെ നമ്മുടെ കുട്ടികളും യുവാക്കളും തങ്ങളുടെ കർമ്മം സമ്മാനിക്കുന്ന ആസ്വാദനത്തേക്കാൾ ഉപരിയായി അവ സമ്മാനിക്കുന്ന നേട്ടങ്ങൾക്ക് (പ്രതിഫലം) പ്രാധാന്യം കൊടുക്കുന്നു. ഇവർക്ക് തങ്ങളുടെ കർമ്മ മണ്ഡലങ്ങളിൽ വെട്ടിത്തിളങ്ങുവാൻ ആവില്ലെന്ന് മാത്രമല്ല കർമ്മം എന്നും ഒരു ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുകയും സമ്പത് വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുന്നു. കർമ്മം ചെയ്യേണ്ടത് ആസ്വാദനത്തിനു വേണ്ടിയാണെന്നും പ്രതിഫലത്തിനുവേണ്ടിയല്ലെന്നുമുള്ള കർമ്മയോഗസിദ്ധാന്തത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്ഥാനമാനങ്ങൾക്കുവേണ്ടിയും, പണത്തിനുവേണ്ടിയും, അധികാരത്തിനുവേണ്ടിയും പൗരന്മാർ ജീവിച്ചു തുടങ്ങുമ്പോൾ നമ്മുടെ സമൂഹം ഒരു ഭ്രാന്താലയമായി മാറുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ആസ്വാദനവും ആനന്ദവും എന്നേ തിരോഭവിച്ചു കഴിഞ്ഞിരിക്കുന്നു. പകരം കിടമത്സരവും, അസൂയയും, സ്പർദ്ധയും, അസംതൃപ്തിയും നമ്മുടെ കൂടപ്പിറപ്പുകളായി മാറിയിരിക്കുന്നു. ഉള്ളിൽ നിന്നും വരുന്ന ആനന്ദത്തെ സർവാത്മനാ സ്വീകരിക്കുന്നതിന് പകരം പുറമേ നിന്നും വരുന്ന പ്രതിഫലത്തിന്റെ പിറകേ ഓടുമ്പോൾ ഉണ്ടാവുന്ന അസംതൃപ്തിയും നിരാശയും നമ്മുടെ ജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു.
ചെറു പ്രായം മുതലേ സമൂഹം നമ്മെ വഴി തെറ്റിക്കുന്നു. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, കൂട്ടുകാരിൽ നിന്നും, സമൂഹത്തിൽ നിന്നും നാം തെറ്റായ കാര്യങ്ങൾ പഠിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതമെന്നത് പണം സമ്പാദിക്കലോ, പ്രശസ്തിയാർജ്ജിക്കലോ, അധികാരത്തിലെത്തുന്നതോ മാത്രമായി മാറിയിരിക്കുന്നു. ഇപ്രകാരം ജീവിതം പാഴായി പോയല്ലോ എന്ന് നാം മനസ്സിലാക്കുന്നതാവട്ടെ നമ്മുടെ മരണസമയത്തും. അടുത്ത ജന്മത്തിലും ഇതേ കഥ തന്നെ ആവർത്തിക്കുന്നു. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ശാശ്വതമായി നിലനിൽക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നേട്ടങ്ങൾ ഒന്നും ശാശ്വതമല്ല. അത്രയും പ്രയത്നമില്ലാതെ ലഭിക്കുന്ന ആസ്വാദനവും ആനന്ദവും എക്കാലവും നിലനിൽക്കുന്നു. കാട്ടിലെ മൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ജീവിതം ആസ്വദിക്കുവാൻ അറിയാം. ചെറു പ്രായത്തിൽ നമ്മുടെ കുട്ടികൾക്കും അതറിയാം. സമൂഹത്തിന്റെ സ്വാധീനം മൂലമാണ് നമുക്കത് നഷ്ടമാകുന്നതെന്ന് സ്പഷ്ടം.
ഇപ്രകാരം നേട്ടങ്ങളെ കുറിച്ച് ചിന്തിക്കാതെ ജീവിതം ആസ്വദിക്കുക മാത്രം ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഒന്നും കിട്ടുന്നില്ലേ? അവർ അത്യന്തികമായ ജീവിതവിജയം കൈവരിക്കുന്നു! നിങ്ങൾ ഒരു കലാകാരൻ ആണെങ്കിൽ, ആ കല സമ്മാനിക്കുന്ന ആസ്വാദനത്തിനു വേണ്ടി മാത്രമാണ് നിങ്ങൾ കലയിൽ ഏർപ്പെടുന്നതെങ്കിൽ, കാലക്രമേണ നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ ആയി മാറും. നിങ്ങൾ ഒരു ശാസ്ത്രകാരനാണെങ്കിൽ, അറിവിനും ആസ്വാദനത്തിനും വേണ്ടി മാത്രമാണ് നിങ്ങൾ ആ കർമ്മത്തിൽ ഏർപ്പെടുന്നതെങ്കിൽ താമസമില്ലാതെ നിങ്ങൾ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായി മാറും. മറിച്ച് നിങ്ങളുടെ കണ്ണ് കർമ്മം സമ്മാനിക്കുന്ന പേരിലും പ്രശസ്തിയിലും (പ്രതിഫലം) ആണെങ്കിൽ നിങ്ങൾക്ക് കർമ്മത്തിലും അതു നൽകുന്ന ആസ്വാദനത്തിലും ശ്രദ്ധിക്കുവാനാവാതെ വരികയും നിങ്ങൾക്ക് അസാരണമായ വിജയങ്ങൾ ഒന്നും കൈവരിക്കുവാനാവാതെ വരികയും ചെയ്യുന്നു. ആസ്വാദനം തന്നെ കർമ്മം. നിങ്ങൾ ഒരു പാട്ട് കേൾക്കുകയോ ഒന്ന് നടക്കാൻ പോകുകയോ ചെയ്യുമ്പോൾ ആ സമയം പാഴായി പോകുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? അത്തരം സമയങ്ങളിലാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മാനുഷ്ഠാനം നടക്കുന്നത്. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിശ്രമിക്കുമ്പോഴും മനുഷ്യൻ ഏറ്റവും അർത്ഥവ്യത്തായി കർമ്മം ചെയ്യുന്നു. നിങ്ങൾ ഒരു മിടുക്കൻ ആകണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഒരു വാലാട്ടിയായി കാണുവാനാണ് സമൂഹത്തിന് കൂടുതൽ താത്പര്യം. കാരണം അപ്പോൾ മാത്രമേ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതി കേടുകൂടാതെ തുടർന്നുപോകൂവാൻ സമൂഹത്തിന് കഴിയൂ. നിങ്ങൾ മിടുക്കനായാൽ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയെ നിങ്ങൾ തൂത്തെറിയുമെന്ന് സമൂഹത്തിന് നന്നായി അറിയാം. അതിനാൽ നിങ്ങളുടെ ജീവിതം ക്ലേശപൂർണ്ണമായി മാറുന്നതിന് സമൂഹം തന്നെ ഉത്തരവാദി. നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്ക് അതിനെ ഒരാനന്ദലഹരിയാക്കി മാറ്റുവാൻകഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ക്രോളി : ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വെസ്റ്റ് സസ്സെക്സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാർഷിക പെരുന്നാളും ഇടവക പത്താം വർഷത്തിലേയ്ക്ക് കടക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനവും 2024 ജൂലൈ 6, 7 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. 2024 ജൂലൈ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടർന്ന് എം. ജി. ഓ. സി .എസ് . എം മീറ്റും , സന്ധ്യ പ്രാർത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപ്പെടുന്നു.
പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, ഗ്ലാസ്‌ഗോ സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും , പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മലങ്കര സഭയുടെ പ്രിയ പുത്രൻ അഡ്വ: ചാണ്ടി ഉമ്മൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. പൊതുയോഗത്തിൽ ഇടവകയിൽ നിന്നും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിൻ വർഗീസ് അടുത്ത വർഷത്തെ കർമ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.
അതെ തുടർന്ന് ആശീർവാദം , ആദ്യഫല ലേലം, സ്നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്സിലുള്ള എല്ലാ സഭാ വിശ്വാസികളും നേർച്ച കാഴ്ചകളോട് കൂടി പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിൻ വർഗീസ് അറിയിച്ചു.
സോണി ജോൺ
കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുണ്യദിനങ്ങൾ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വീണ്ടും എത്തിയെത്തി. സ്റ്റോക്ക് ഓൺ ട്രെന്റിലെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ തിരുനാൾ ജൂലൈ 7 ഞായറാഴ്ച.
ഇതാ പരസ്പരം പിന്തുണയ്ക്കുന്ന ദൈവജനത്തിന്റെ ഒരു സമൂഹം ഒന്നിക്കുന്നതിന്റെ ആഘോഷം നമ്മുടെ പ്രിയപ്പെട്ട നാടും സംസ്കാരവും വിട്ടുപിരിഞ്ഞതിന്റെ വേദന, ഗൃഹാതുരത്വത്തിന്റെ നൊമ്പരം, ഈ തിരുന്നാൾ നമ്മുടെ വേരുകളിലേക്കുള്ള തിരിച്ചുവരവാണ്, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും അത് വരും തലമുറകൾക്ക് കൈമാറാനും
*തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9 30ന് തിരുസ്വരൂപ പ്രതിഷ്ഠ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന ( Rev.Fr. ജോജോ പ്ലാപ്പള്ളി) തിരുനാൾ സന്ദേശം (Rev. Fr. ജോസഫ് മൂലേച്ചേരി) ലദീഞ്ഞ്*
തുടർന്ന് കൊടി തോരണങ്ങളാലും ദീപങ്ങളാലും അലങ്കൃതമായ ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്, തനിച്ചല്ല ദൈവ ജനത്തിന്റെ ഒരു സമൂഹമാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാർ നസ്രാണികൾ എന്ന വിശ്വാസം ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം*
മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍, ബാന്റ് സെറ്റുകള്‍ കൊടിതോരണങ്ങള്‍ക്കൊപ്പം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് തെരുവീഥികളിലൂടെ തിരുന്നാൾ പ്രദക്ഷിണം കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്.
തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്. അതോടൊപ്പം ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ശ്രുതിമധുരമായ സംഗീത വിരുന്ന്.
നിർമ്മലയയ നിത്യസഹായ മാതാവിന്റെയും, മാര്‍ത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാൾ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്‌നേഹത്തോടെ ക്ഷണിക്കുന്നു ഈ തിരുന്നാൾ നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞതാകട്ടെ.
ബെർമിംഗ്ഹാം സീറോ മലബാർ മിഷനായ സെൻറ് ബെനഡിക് മിഷൻ , സാറ്റിലി, ഇടവകയിൽ വിശുദ്ധ സെന്റ് തോമസ്, വിശുദ്ധ സെന്റ് അൽഫോൻസാ , വിശുദ്ധ സെന്റ് ബെനഡിക് എന്നീ വിശുദ്ധൻമാരുടെ തിരുനാൾ ജൂലൈ മാസം 5, 6, 7 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ അത് വിപുലമായി ആഘോഷിക്കുന്നു .
തിരുന്നാളിന്റെ വിജയത്തിനായി ഫാ. ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകിട്ട് 7 മണിക്കാണ് പള്ളിയിൽ ചടങ്ങുകളും കുർബാനയും ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആഘോഷമായ തിരുനാൾ കുർബാന.
നാളെ വെള്ളിയാഴ്ച പ്രസുദേന്തി വാഴ്ചയോടെയാണ് തിരുനാൾ ആരംഭിക്കുന്നത് . തുടർന്ന് കൊടിയേറ്റവും തിരുനാൾ പ്രതിഷ്ഠയും വിശുദ്ധ കുർബാനയും നൊവേനയും പാച്ചോറ് നേർച്ചയും ഉണ്ടാകും.
ശനിയാഴ്ച വൈകിട്ട് 7:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ലദീഞ്ഞും നേർച്ചയും ഉണ്ടാകും. ജൂലൈ 7-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷമായ കുർബാനയോടെയാണ് തിരുകർമ്മങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, നൊവേന , ലദീഞ്ഞ്, നേർച്ച എന്നിവ ഉണ്ടാകും. മേള പൊലിമ അവതരിപ്പിക്കുന്ന മേള സംഗമം തിരുനാളിന്റെ പ്രധാന ആകർഷണമാണ് . വിഭവസമൃദ്ധമായ സദ്യകൊണ്ടുള്ള സ്നേഹവിരുന്നിനെ തുടർന്നുള്ള കൊടിയിറക്കത്തോടെയാവും തിരുനാൾ സമാപിക്കുക
സെപ്റ്റംബർ 8 ന് പോർട്ട്‌സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾ സിറോ മലബാർ ദേവാലയ കൂദാശ കർമ്മവും ഇടവക പ്രഖ്യാപനവും പരി. അമ്മയുടെ പിറവിത്തിരുനാളും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോർട്ട്‌സ് മൗത്ത് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഫിലിപ്പ് ഈഗൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് മിഷൻ ഡയറക്ടർ, ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ കൈക്കാരന്മാർ എന്നിവർ അറിയിച്ചു.
സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സെപ്റ്റംബർ 13ന് ദൈവാലയത്തിൽ സ്വീകരണം നൽകും.
2024 സെപ്റ്റംബർ 8, ഞായറാഴ്ച
9.00am -ജപമാല
9.30am – വിശുദ്ധ കുർബ്ബാനയ്ക്കായുള്ള പ്രദക്ഷിണം (സ്കൂളിൽ നിന്ന്)
10.00am – ആഘോഷമായ വിശുദ്ധ കുർബ്ബാന
12.00 Noon – പ്രദക്ഷിണം
1.00pm – സ്നേഹവിരുന്ന്.
മാത്യൂ ചെമ്പുകണ്ടത്തിൽ
ഭാരതത്തില്‍ ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പൊസ്തൊലിക കാലഘട്ടത്തില്‍തന്നെ ആരംഭിച്ചതാണെന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈശോമശിഹായുടെ ശിഷ്യഗണത്തില്‍ നിന്നും “ദിദിമോസ് എന്നും പേരുള്ള തോമ” എന്ന ശിഷ്യന്‍ ഭാരതത്തില്‍ വന്നു സുവിശേഷം പ്രസംഗിച്ചുവെന്നും വിവിധയിടങ്ങളില്‍ സഭകള്‍ സ്ഥാപിച്ചുവെന്നുമാണ് ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നത്. മാര്‍തോമായുടെ ആഗമനത്തിനും പ്രവത്തനങ്ങള്‍ക്കും ചരിത്രത്തില്‍ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ തോമാസാന്നിധ്യത്തെ പലരും ചോദ്യംചെയ്യുകയും സംശയിക്കുകയും ചെയ്യുന്നു എന്നതും വിസ്മരിക്കുന്നില്ല. “യേശുക്രിസ്തു ജീവിച്ചിരുന്നില്ല” എന്നുപോലും വാദിക്കുന്നവരുടെ ലോകത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമായുടെ ചരിത്രപരതയെ അക്കൂട്ടർ സംശയിക്കുന്നതില്‍ തെറ്റുപറയാൻ കഴിയില്ല. ഈ അടുത്ത കാലത്തു ക്രിസ്തുവിശ്വാസം സ്വീകരിച്ച കുറേപ്പേരും ഇക്കൂട്ടത്തിലുണ്ട്. തോമാസ്ളീഹായുടെ ചരിത്രപരത നിഷേധിച്ചാൽ തങ്ങൾക്ക് എന്തോ വലിയ ശ്രേഷ്ഠതയുണ്ടാകും എന്നാണ് ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്.
തോമാസ്ലീഹായുടെ ഭാരതസാന്നിധ്യത്തിന് ചരിത്രത്തിലെ തെളിവുകള്‍ക്കൊപ്പം പുതിയനിയമ ഗ്രന്ഥങ്ങളില്‍നിന്ന് മറ്റെന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ സ്ലീഹായുടെ ഭാരതസാന്നിധ്യത്തെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സാധിക്കും. സഭകളുടെ രൂപവല്‍ക്കരണത്തില്‍ അപ്പൊസ്തൊലന്മാരിലൂടെ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില പൊതുഘടകങ്ങളുണ്ട്. അത്തരം ചില പൊതുഘടകങ്ങള്‍ ഭാരതസഭയിലും കണ്ടെത്താന്‍ കഴിയും. അതിനാൽ മാര്‍തോമാ സ്ളീഹാ ഭാരതത്തില്‍ ഈശോ മശിഹായുടെ പരിശുദ്ധശരീരമായ സഭ സ്ഥാപിച്ചതിന് ദൈവവചനം നല്‍കുന്ന ചില സൂചനകളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.
പ്ലാസിഡ് പൊടിപ്പാറയച്ചന്‍റെ എഴുത്തുകളിലെ ചില തെളിവുകള്‍
മാര്‍തോമായുടെ ഭാരതസാന്നിധ്യത്തെ ചരിത്രപരമായി ഉറപ്പിച്ചുകൊണ്ട് ”മാര്‍ തോമായും പാലയൂര്‍ പള്ളിയും” എന്നൊരു ഗ്രന്ഥം 1951 -ല്‍ മല്‍പ്പാന്‍ ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറയച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ത്തോമായുടെ ചരിത്രപരതയും വിശുദ്ധതിരുവെഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:
“ചെമ്പുപട്ടയങ്ങളേയും ശിലാരേഖകളേയും അതിശയിക്കുന്നതും മാംസളമായ മനുഷ്യഹൃദയത്തില്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ നമ്മുടെ പാരമ്പര്യത്തെ സജീവമായി സംവഹിക്കുന്ന മനുഷ്യരാശികളുടെ ഒരു മഹല്‍സഞ്ചയമാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുകൂടിയും അറിയപ്പെടുന്ന കേരളത്തിലെ മാര്‍ത്തോമാ നസ്രാണികള്‍. ആഭ്യന്തരകലഹം നിമിത്തം ഞാന്‍ അപ്പോളൊയുടെയാണ്, ഞാന്‍ പൗലോസിന്‍റെയാണ്, ഞാന്‍ കേപ്പായുടെയാണ്, ഞാന്‍ മ്ശിഹായുടെയാണ് എന്നിങ്ങനെ കൊറിന്ത്യര്‍ പറയുവാന്‍ ഇടവന്നിട്ടുണ്ടെങ്കിലും (1 കൊരി 1:11-13) ഒരു ശ്ലീഹായുടെ നാമത്തില്‍ നാളിതുവരെ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയജനത കേരളത്തിലല്ലാതെ വേറൊരിടത്തുമില്ലെന്നുള്ള വസ്തുത മാര്‍ത്തോമാ നസ്രാണികള്‍ക്കു വാസ്തവത്തില്‍ അഭിമാനകരംതന്നെ. സംശയമില്ല, അനിഷേധ്യങ്ങളും ചരിത്രപരങ്ങളുമായ സ്മാരകങ്ങള്‍, ആചാരവിശേഷങ്ങള്‍, പ്രബലമായ പാരമ്പര്യം ആദിയായവയാണ് ഈ നാമധേയത്തിന്‍റെ അടിസ്ഥാനം…” (പേജ് 26).
“ആകയാല്‍ മാര്‍ത്തോമാ നസ്രാണികളായ നമ്മളോ നമ്മുടെ പൂര്‍വ്വികരോ വഞ്ചിക്കപ്പെട്ടിട്ടില്ല. മാര്‍ത്തോമാ സ്ലീഹാതന്നെയാണ് സുവിശേഷംകൊണ്ട് മ്ശിഹായില്‍ നമ്മെ ജനിപ്പിച്ചത്. ആ വിശുദ്ധന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്രയാണ് മാര്‍ത്തോമാ നസ്രാണികളായ നമ്മള്‍…. കേരള സഭയുടെ ഒന്നാമത്തെ മെത്രാന്‍ മാര്‍ത്തോമാ സ്ലീഹാ ആയിരുന്നു എന്നതില്‍ സംശയമില്ല” (പേജ് 27).
പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ ഇപ്രകാരം എഴുതി: “നിങ്ങള്‍ക്ക് പതിനായിരം ഉപദേഷ്ടാക്കളുണ്ടായാലും പിതാക്കന്മാര്‍ വളരെയില്ല. സുവിശേഷംകൊണ്ട് മ്ശിഹായില്‍ നിങ്ങളെ ജനിപ്പിച്ചത് ഞാനാകുന്നു (1 കൊരി 4:17) നിങ്ങളാകുന്നു എന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്ര (1 കൊരി 9:2). വിശുദ്ധ പൗലോസ് തന്‍റെ ആധ്യാത്മിക സന്താനങ്ങളായ കൊറിന്തിയരോട് അരുളിച്ചെയ്ത ഈ വാക്യങ്ങള്‍ കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ നോക്കിക്കൊണ്ട് മാര്‍ത്തോമാ സ്ലീഹാ ഉദ്ധരിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ യാതൊരു അബദ്ധവും ഉണ്ടാകില്ല” (പേജ് 1)
ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ തന്നെ തോമാസ്ലീഹായുടെ മകുടമാണ് ഭാരതസുറിയാനി സഭ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ഭാരതസഭയുടെ ആത്മീയപിതൃത്വം തോമാസ്ലീഹായ്ക്ക് നല്‍കുന്നതിന് തിരുവചനത്തില്‍നിന്നുള്ള മറ്റുചില തെളിവുകളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ക്രിസ്തുമാര്‍ഗ്ഗവും ആദിമസഭാ ദര്‍ശനങ്ങളും
അന്ത്യത്താഴത്തിനു ശേഷം ശിഷ്യന്മാരോടൊത്തുള്ള സംഭാഷണമധ്യേയാണ് “വഴിയും സത്യവും ജീവനും ഞാനാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. ശിഷ്യനായ തോമായുടെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഈശോമശിഹാ ഈ പരമയാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു മടങ്ങുകയാണെന്ന് ഈശോ പറഞ്ഞപ്പോള്‍ തോമാ ചോദിക്കുന്നു “കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” ഈ സന്ദര്‍ഭത്തിലാണ് “വഴി ഞാന്‍ തന്നെയാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. (യോഹ 14:1-6).
പന്തക്കുസ്താദിവസം പരിശുദ്ധസഭ സ്ഥാപിതമായതിനുശേഷം അപ്പൊസ്തൊലന്മാരെയും ആദിമസഭയെയും ഒരുപോലെ നയിച്ചത് തങ്ങള്‍ “ക്രിസ്തുമാര്‍ഗ്ഗി”കളാണ് എന്നൊരു നവീനചിന്തയായിരുന്നു. മതജീവിതത്തിന്‍റെ ബന്ധനത്തിൽനിന്നും ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന അവബോധം ആദിമസഭയുടെ മുഖമുദ്രയായിരുന്നു. ക്രിസ്തുവിശ്വാസികള്‍ തങ്ങളെ “ക്രിസ്തുമാര്‍ഗ്ഗികള്‍” എന്ന് വിശേഷിപ്പിച്ചിരുന്നതായി അപ്പസ്തൊലപ്രവൃത്തികളില്‍ വായിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗം” സ്വീകരിച്ചവരെ ബന്ധനസ്ഥരാക്കി ജെറുസലേമില്‍ കൊണ്ടുവരാനാണ് സാവൂള്‍ ശ്രമിച്ചതെന്ന് അപ്പ പ്രവൃ 9:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗത്തെ” സംബന്ധിച്ച് എഫേസോസില്‍ വലിയൊരു ലഹളയുണ്ടായതായി അപ്പസ്തോല പ്രവൃത്തി 19:23ല്‍ കാണാം. കൂടാതെ, ഫെലിക്സ് എന്ന ദേശാധിപതിക്ക് “ക്രിസ്തുമാര്‍ഗ്ഗ”ത്തെ സംബന്ധിച്ചു നല്ല അറിവുണ്ടായിരുന്നു എന്ന് അപ്പസ്തൊല പ്രവൃത്തി 24:22ലും വ്യക്തമാക്കിയിരിക്കുന്നു.
തങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗികളാണെന്നും ഈശോമശിഹാ എന്ന വഴിയിലൂടെ ദൈവപിതാവിൻ്റെ സന്നിധിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരാണെന്നുമുള്ള അവബോധം സഭയുടെ ആരംഭംമുതലേ ക്രൈസ്തവസമൂഹത്തില്‍ നിലനിന്നിരുന്നു. ഇതിനുള്ള തെളിവുകളാണ് ”അപ്പസ്തൊല പ്രവൃത്തികൾ” എന്ന പുതിയനിയമ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.
ക്രിസ്തുമാർഗ്ഗത്തിലെ സഞ്ചാരിയായി പൗലോസ് സ്ലീഹാ
യഹൂദമതത്തില്‍ ഏറെ മതാനുസാരിയായി ജീവിച്ച പൗലോസ് അപ്പൊസ്തൊലന്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനുശേഷം യഹൂദമതത്തിന്‍റെ കുറ്റങ്ങളും കുറവുകളും തീര്‍ത്ത് മറ്റൊരു നവീനമതം കെട്ടിപ്പടുക്കാനല്ല ശ്രമിച്ചത്. താന്‍ ക്രിസ്തുമാര്‍ഗ്ഗിയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ”ക്രിസ്തുമാര്‍ഗ്ഗം” എന്ന പുതിയനിയമ ദര്‍ശനമാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം അടിസ്ഥാനം ക്രിസ്തുമാര്‍ഗ്ഗ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. കൊറിന്തോസ് സഭയ്ക്കുള്ള ലേഖനത്തില്‍ പൗലോസ് സ്ലീഹാ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കര്‍ത്താവില്‍ എൻ്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എൻ്റെ മാര്‍ഗങ്ങള്‍ (My Ways in Christ)നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്. (1 കൊരി 4:17). തന്‍റെ ഉപദേശങ്ങളുടെയും പ്രസംഗങ്ങളുടെയും അടിസ്ഥാനം ”ക്രിസ്തുവിലുള്ള തൻ്റെ യാത്രകൾ” ആണെന്ന യാഥാർത്ഥ്യമാണ് പൗലോസ് സ്ളീഹാ ഇവിടെ വ്യക്തമാക്കുന്നത്. കൂടാതെ പൗലോസ് അപ്പൊസ്തൊലന്‍റേതായി അറിയപ്പെടുന്ന ഹെബ്രായലേഖനത്തില്‍ തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നുവെന്നും (ഹെബ്രായര്‍ 10:20) രേഖപ്പെടുത്തിയിരിക്കുന്നു.
പൗലോസ് സ്ലീഹായുടെ ജീവിതവും സന്ദേശവും ”ക്രിസ്തുവിലുള്ള തന്‍റെ വഴികളെ” സംബന്ധിച്ചായിരുന്നു. ക്രിസ്തുമാര്‍ഗ്ഗമെന്നത് കേവല മതജീവിതത്തില്‍നിന്നും വ്യത്യസ്തമായ ജീവിതദര്‍ശനമാണെന്ന സന്ദേശമായിരുന്നു എല്ലാ അപ്പൊസ്തൊലന്മാരും പങ്കുവച്ചത്. വിവിധ മതങ്ങളില്‍നിന്നും പ്രാകൃതസമൂഹങ്ങളില്‍നിന്നും ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ടു പുതിയ സൃഷ്ടികളാക്കപ്പെട്ടവർ ക്രിസ്തുമാര്‍ഗ്ഗത്തിലുള്ള ജീവിതം പരിശീലിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അപ്പൊസ്തൊലന്മാര്‍ ലേഖനങ്ങള്‍ എഴുതിയത്. ആഴമേറിയ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ക്കൊപ്പം അനുദിനജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധാര്‍മ്മികനിയമങ്ങളും നീതിബോധവും ഓരോ ക്രിസ്തുശിഷ്യനിലും വളര്‍ത്തിയെടുക്കാനും അവര്‍ തങ്ങളുടെ എഴുത്തുകളില്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് കൊളോസ്യ ലേഖനം 3,4 അധ്യായങ്ങള്‍, എഫേസോസ് ലേഖനം 4,5,6 എന്നീ അധ്യായങ്ങള്‍ നോക്കുക. കൊളോസോസിലെയും എഫേസോസിലെയും പാഗന്‍ സമൂഹങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗത്തലേക്കു കടന്നുവന്നവര്‍ക്കു നല്‍കുന്ന ഉപദേശങ്ങളിൽ കാലാതീതമായ ഒരു ക്രൈസ്തവജീവിത സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള സ്ലീഹായുടെ ഇടപെടല്‍ വ്യക്തമായി കാണാം. യാക്കോബ്, പത്രോസ്, യൂദ, യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങളിലുമെല്ലാം ക്രിസ്തുമാര്‍ഗ്ഗത്തില്‍ അധിഷ്ഠ്തിമായ ജീവിതരീതിയെക്കുറിച്ചുള്ള നിര്‍ദ്ദേങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ദൈവവചനത്തിന്‍റെ ആഴമേറിയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ക്രിസ്തുമാര്‍ഗ്ഗമെന്ന ജീവിതക്രമത്തിനും അപ്പൊസ്തൊലന്മാര്‍ ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നു. ക്രിസ്തുവെന്ന മാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും മുമ്പേ താന്‍ സഞ്ചരിക്കുന്നതിനാല്‍ തന്നെ അനുകരിച്ചു തന്‍റെ പിന്നാലെ വരുവാനാണ് പൗലോസ് കൊരിന്ത് സഭയെ ആഹ്വാനം ചെയ്തത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” (1 കൊരി 11:1).
ഭാരതസഭയും തോമാമാര്‍ഗ്ഗ ദര്‍ശനങ്ങളും
അപ്പൊസ്തൊലിക ഉപദേശത്തിൻ്റെ കാതലായിരുന്ന ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള ആഹ്വാനമാണ് തോമാസ്ലീഹാ ഭാരതത്തിലും പ്രചരിപ്പിച്ചത്. “ഞാന്‍ വഴിയാണ്” എന്ന് ഈശോമശിഹായില്‍നിന്നു നേരിട്ടു കേട്ട ശിഷ്യനായിരുന്നുവല്ലോ തോമാസ്ലീഹാ. അതിനാല്‍ തന്‍റെ സുവിശേഷപ്രവര്‍ത്തന ഭൂമികയായ ഭാരതത്തില്‍ ക്രൈസ്തവികതയെ മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നതിനാണ് തോമാസ്ലീഹായും യത്നിച്ചത്. തോമാസ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ ഈ മാര്‍ഗ്ഗദര്‍ശനത്തെ ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളും ഏറ്റെടുത്തു. തങ്ങള്‍ “തോമാമാര്‍ഗ്ഗ”ത്തിലൂടെ ക്രിസ്തുവിനെ പിന്‍പറ്റുന്നവരാണ് എന്നൊരു സ്വയാവബോധം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരുന്നു.
The Liturgical Heritage of the Syro Malabar Church എന്ന ഗ്രന്ഥത്തിൽ ഫാ. പോൾ പള്ളത്ത് എഴുതുന്നു ”For the St Thomas Christians, Christianity was predominantly a way of life (margam) to obtain salvation and to reach God the Father, which was wrought by Christ through his paschal mysteries, introduced in India by Apostle Thomas “Thoma Margom” and assiduously practised by their ancestors ” (The Liturgical Heritage of the Syro Malabar Church: Shadows and Realities, Paul Pallath, HIRS Publication, Changanassery).
മാര്‍ത്തോമാസ്ലീഹാ കേരളത്തില്‍ അവതരിപ്പിച്ചത് ഒരു വിശ്വാസപ്രമാണം മാത്രമായിരുന്നില്ല, ക്രിസ്തുവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയുമായിരുന്നു തോമായുടെയും സുവിശേഷം. ഈ ജീവിതരീതി തോമാമാര്‍ഗ്ഗമാണ് എന്ന് ഭാരത ക്രിസ്ത്യാനികൾ മനസ്സിലാക്കി. ക്രിസ്തുവില്‍ സംലഭ്യമായ എല്ലാ ആത്മീയാനുഗ്രഹങ്ങളെയും സ്വായത്തമാക്കുവാന്‍ കഴിയുന്ന ജീവിതക്രമമായിരുന്നു തോമാമാര്‍ഗ്ഗം. വ്യക്തിയിലും കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിസ്തുമാര്‍ഗ്ഗികള്‍ എന്ന അവബോധത്തോടെ തോമായുടെ പിന്നാലെ സഞ്ചരിച്ച് പിതാവിന്‍റെ സന്നിധിയെന്ന മഹത്തായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഒരു സമൂഹത്തെയാണ് തോമാസ്ലീഹാ ഒരുക്കിയത്. ക്രിസ്ത്വാനുകരണമെന്നത് വിശ്വാസവും ജീവിതരീതിയും കൂടിച്ചേർന്നതാണ് എന്ന അപ്പൊസ്തൊലിക ഉപദേശത്തെ ഭാരതസാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊണ്ടായിരുന്നു തോമാമാര്‍ഗ്ഗം ഇവിടെ നിലനിന്നത്. പ്രാര്‍ത്ഥനയും ഉപവാസവും ആത്മനിയന്ത്രണത്തിനായി നോയമ്പും ശക്തമായ കൂട്ടായ്മാ ബോധവുമെല്ലാം തോമാമാര്‍ഗ്ഗത്തിന്‍റെ സവിശേഷതകളായിരുന്നു.
ക്രിസ്തുവിനെ മാര്‍ഗ്ഗമായും അതോടൊപ്പം വിശ്വാസപ്രമാണമായും അവതരിപ്പിക്കുന്നതിന് ഒരു അപ്പൊസ്തൊലന്‍ കൂടിയേ തീരൂ. അപ്പൊസ്തൊലന്‍റെ സാന്നിധ്യമില്ലെങ്കില്‍ അവിടെ ക്രിസ്തുമാര്‍ഗ്ഗം രൂപപ്പെടില്ല. “തോമാമാര്‍ഗ്ഗികള്‍” എന്ന സുറിയാനി സഭയുടെ അടിസ്ഥാനബോധ്യം ക്രിസ്തുമാര്‍ഗ്ഗമെന്ന അപ്പൊസ്തൊലിക ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതഭൂവിൽ രൂപപ്പെട്ടത്. ഈ അടിസ്ഥാനം രൂപപ്പെടുത്തുവാന്‍ കടന്നുവന്ന ക്രിസ്തുശിഷ്യനായിരുന്നു തോമാസ്ലീഹാ. തോമാസ്ളീഹായുടെ ചരിത്രപരതയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൻ്റെ തിരുവചനത്തിലെ തെളിവാണ് ഭാരത സഭയുടെ ആരംഭം മുതൽ മാർത്തോമാ ക്രിസ്ത്യാനികളിൽ നിറഞ്ഞു നിൽക്കുന്ന തോമമാർഗ്ഗ ദർശനങ്ങൾ.