സി. ഗ്രേസ്‌മേരി
ഒക്ടോബര്‍ 28ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റിജിയണല്‍ ‘ അഭിഷേകാഗ്നി 2018’ കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ്. അഗസ്റ്റിന്‍ ചര്‍ച്ചില്‍ വെച്ച് സെപ്തംബര്‍ 22ന് നടക്കും. പ്രശ്‌സ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം ആയിരിക്കും വചന പ്രഘോഷണം നല്‍കി അനുഗ്രഹിക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ പ്രാര്‍ത്ഥനാദിനത്തില്‍ ജപമാല, പ്രയര്‍ ആന്റ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആ ശുശ്രൂഷകള്‍ നല്‍കി സഹായിക്കുന്നത് ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവനിക്കുന്നേല്‍, ഫാ. ജോയി വയലില്‍ എന്നിവരായിരിക്കും.
ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് വളണ്ടിയേഴ്‌സ് പരിശീലനത്തിനായി കൊണ്ടുപോകുന്നതായിരിക്കും. അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വളണ്ടിയറായി സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ട്രെയിനിംഗ് പ്രോഗ്രാമില്‍ നിര്‍ബന്ധമായി സംബന്ധിക്കേണ്ടതാണ്.
പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഒക്ടോബര്‍ 28ന് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഈ പ്രാര്‍ത്ഥനാ ദിനത്തിലേക്ക് ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടറായ ഫാ. പോള്‍ വെട്ടിക്കാട്ടും റീജിയണന്റെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയ്ി സെബാസ്റ്റിയനും എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
വിലാസം.
St. Augustine’s Church
Matsen, Gloucester
GLA 6DT
Training Venue Address
Racecourse Center
Cheltemham
GL 50 ASH
ഫാ. ബിജു കുന്നയ്ക്കാട്ട്
സ്റ്റഫോര്‍ഡ്: സുവിശേഷത്തിന്റെ വളര്‍ച്ചയാണ് സഭയുടെ വളര്‍ച്ചയെന്നും ഈശോയെക്കുറിച്ച് പറയുന്നതിലാവണം ഓരോ ക്രിസ്ത്യാനിയും സന്തോഷിക്കേണ്ടതെന്നും തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. സ്റ്റഫോര്‍ഡിലെ സ്റ്റോണ്‍ ഹൗസില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വൈദിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.റ്റി, വികാരി ജനറാളന്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
രൂപതയുടെ വരും വര്‍ഷങ്ങളിലേക്കുള്ള അജപാലന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും നയപരിപാടികള്‍ ആവിഷ്‌കരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. നാളെ ഉച്ചയോട് കൂടി സമ്മേളനം സമാപിക്കും.
രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ ([email protected]), അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം.
നിര്‍ദ്ദേശിക്കുന്ന പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങള്‍ നല്‍കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറില്‍ മുന്‍കാലങ്ങളിലെ ബൈബിള്‍ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം എല്ലാ റീജിയണുകളിലേയും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സീറോ മലബാര്‍ സഭയുടെ യുകെയിലെ എല്ലാ റീജിയണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതാണ് സുവനീര്‍.
സുവനീറില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള പരസ്യങ്ങള്‍, കോംപ്ലിമെന്റുകള്‍, സ്പെഷ്യല്‍ ആനിവേഴ്സറി അനൗണ്‍സ്മെന്റ്, എന്നിവ നല്‍കുവാന്‍ താല്‍പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിര്‍ദ്ദേശിക്കാനും, പരസ്യങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:
[email protected] or Joji mathew: 07588445030, Philip Kandoth: 07703063836
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.smegbbiblekalotsavam.com
കലോത്സവത്തിന് മുന്നോടിയായുള്ള റീജയണില്‍ കലോത്സവത്തിന്റെ വിവരങ്ങള്‍ ചുവടെ
Regional Kalotsavam 2018 (Dates & Venues)
1 Region : Glasgow
Priest InCharge: Fr Joseph Vembadumthara 07865997974
Co Ordinator : Fr Johny Raphel 07831580361
Regional Kalotsavam Date: 29th September 2018
Venue: St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW
2. Region: Manchester
Priest InCharge: Fr Biju Kunnakkattu 07435035555
Co Ordinator : Jimmichan George 07402157888
Regional Kalotsavam Date : 28th October 2018
Venue: Kimberly Performing Art cetnre, South Leys Campus Enderby Road, Scunthorpe, DN17 2JL
3. Region: Bristol-Cardiff
Priest InCharge: Fr Joy Vayalil 07846554152
Co Ordinator : Roy Sebastian 07862701046
Regional Kalotsavam Date : 6th October 2018
Venue: The Crypt School Hall, Podsmead Road, Gloucester GL2 5AE
4. Region: Coventry
Priest InCharge: Fr Sebastian Namatathil 07481796817
Co Ordinator : Shaju Joseph 07846297631
Regional Kalotsavam Date: 29th September 2018
Venue: Bishop Walsh Catholic School, Wild Green Road, Sutton Coldfield, B76 1QT
5. Region: Southampton
Priest InCharge: Fr Tomy Chirackalmanavalan 07480730503
Co Ordinator : Regi Sebastian 07577417771
Regional Kalotsavam Date: 29th September 2018
Venue: Regents Park Communtiy College, Southampton, Kings Edward Ave, SO16 4GW
6. Region: London
Priest InCharge: Fr Sebastian Chamakkala 07429307307
Co Ordinator : Fr Jose Anthiamkulam 07472801507
Regional Kalotsavam Date: 29th September 2018
Venue: Harefield Academy, Northwood Way, Harefield, UB9 6ET
7. Region: Cambridge
Priest InCharge: Fr Philip Panthamackal 07713139350
Co Ordinator : George Pili 07737465958
Regional Kalotsavam Date: 29th September 2018
Venue: Comberton Village College,West tSreet, Comberton, Cambridge, CB23 7DU
8. Region: Preston
Priest In Charge: Fr Saji Thottathil 07852582217
Co Ordinator : Fr Jino Arikattu 07731507221
Regional Kalotsavam Date :13th October 2018
Venue : De La Salle Academy, Carr Lane East, L11 4SG
2nd SMEGB Bible Kalotsavam 2018
Kalotsavam Director: Fr Paul Vettikattu
Coordinator: Joji Mathew 07588445030
Kalotsavam Date: 10th November 2018
Venue: Greenway Centre, Southmead, Bristol BS10 5PY
www.smegbbiblekalotsavam.com :Email : [email protected]
ഫാ.ബിജു കുന്നയ്ക്കാട്ട്
ബര്‍മിംഗ്ഹാം: സഹനങ്ങള്‍ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രമെന്ന് തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബര്‍മിംഗ്ഹാം അടുത്തുള്ള സ്റ്റോണില്‍ വെച്ച് നടത്തപ്പെടുന്ന ത്രിദിന വൈദിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാള്‍ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കള്‍ പ്രാധാന്യം കൊടുക്കേണ്ടത്, താല്‍ക്കാലിക പ്രശ്‌നപരിഹാരങ്ങളേക്കാള്‍ കര്‍ത്താവ് കുരിശില്‍ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഈ കാലഘട്ടത്തില്‍ സഭാമക്കള്‍ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിദിന സമ്മേളനം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ നിലവിലുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതിന് അനുയോജ്യമായിട്ടുള്ള അജപാലന സമീപനങ്ങളും പദ്ധതികളും രൂപപ്പെടുത്തുവാനും ലക്ഷ്യം വെച്ചാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറാളന്‍മാരായ റവ.ഡോ.തോമസ് പാറയടിയില്‍, റവ.ഫാ.സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ.ഡോ.മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.
പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുക വഴി ജീവിത വിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്;
സിബി മൈക്കിള്‍: 7931 926564
ബെര്‍ളി തോമസ്: 07825 750356
സി.ഗ്രേസ് മേരി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടത്തും. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന് കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറും ഒരു വേദിയല്ല ഈ കലോത്സവം. മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങള്‍ കൂടിയാണിത്. ദി ക്രിപ്റ്റ് സ്‌കൂളില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബര്‍ 23 ആണ്.
മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മറ്റു വിവരങ്ങളും www.smegbbiblekalolsavam.comല്‍ ലഭ്യമാണ്. ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങള്‍, മിതമായ നിരക്കില്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി കലോത്സവം സംഘാടകര്‍ അറിയിച്ചു.
ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതിയ തലമുറയില്‍ വളര്‍ത്തുവാനുമുള്ള ഒരവസരമായി ഈ കലോത്സവത്തിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒരു വിജയമാക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ റവ.ഫാ.പോള്‍ വെട്ടിക്കാട്ട് ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക
ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 078627010146
അഡ്രസ്
The Crypt School
Podsmead
Gloucester
GL2 5AE
ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ പ്രശസ്ത പ്രസിദ്ധീകരണമായ മരിയന്‍ ടൈംസ് ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും വായിക്കാം. മരിയന്‍ ടൈംസ് പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ അണിയറയില്‍ തയ്യാറാവുകയാണെന്ന് മരിയന്‍ മിനിസ്ട്രി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്കും മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജും പറഞ്ഞു. കത്തോലിക്കാ സഭാ വാര്‍ത്തകളോടൊപ്പം മരിയന്‍ സ്പെഷ്യല്‍ ലേഖനങ്ങളും ഫീച്ചറുകളും കുടുംബഭദ്രതയ്ക്ക് സഹായിക്കുന്ന ചിന്തകളും ക്രൈസ്തവാരൂപിയില്‍ വളര്‍ന്നു വരുന്നതിനുപകരിക്കുന്ന പംക്തികളും പ്രാര്‍ത്ഥനകളും എല്ലാം അടങ്ങുന്നതായിരിക്കും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ളടക്കം ഉള്‍ക്കൊള്ളിച്ച് രൂപകല്‍പന ചെയ്യുന്ന മരിയന്‍ ടൈംസ് ഓണ്‍ലൈന്‍ ഒക്ടോബര്‍ മാസത്തില്‍ വായനക്കാരുടെ മുന്നിലെത്തും.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: പ്രമുഖ ധ്യാന ചിന്തകനും, തിരുവചന ശുശ്രുഷകനുമായ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ആല്മീയ കൃപകളുടെയും, പരിശുദ്ധാല്മ വരദാനങ്ങളുടെയും അനുഗ്രഹ വേദിയായി മാറിയ പ്രത്യുത നൈറ്റ് വിജില്‍ ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് നടത്തപെടുക. രാത്രി മണി ആരാധനയോടൊപ്പം തഥവസരത്തില്‍ പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര.ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് ശുശ്രുഷ നടത്തപ്പെടും. ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന. തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11:45 ഓടെ ശുശ്രുഷകള്‍ സമാപിക്കുന്നതാണ്.
ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രുഷകളില്‍ പങ്കുചേര്‍ന്നു തങ്ങളുടെ പ്രാര്‍ത്ഥനകളും അഭിലാഷങ്ങളും ദൈവ സമക്ഷം സമര്‍പ്പിക്കുവാനും കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍ ഹെയര്‍ഫീല്‍ഡ് – 07804691069 ; ഷാജി വാഡ്ഫോര്‍ഡ് : 07737702264
പള്ളിയുടെ വിലാസം.
The Most Holyname church,Oldmill Road,DENHAM,Uxbridge.Ub9 5AR.
ജെഗി ജോസഫ്
മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ സെപ്റ്റംബര്‍ മാസം 14ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ജിന്‍സന്‍ മുട്ടത്തുകുന്നേലും ബ്രദര്‍ ചെറിയാന്‍ സാമുവലും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് & വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്
Venue: Virgofidelis, 147 Central Hill, SE19 1RS, London
കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്സ് ആയ സി. സിമി ജോര്‍ജ്ജ് (07435654094). മി. ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടാം.
സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തി നിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു.
രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതയിലെ പ്രമുഖരായ വൈദികര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.
സെപ്റ്റംബര്‍ പതിമൂന്നിന് (വ്യാഴം) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നതായിരിക്കും. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
വിലാസം
ST.JOSEPHS CHURCH,
SUNDERLAND,
SR4 6HP.