അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ 14 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നൽകുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താൻ സ്വർഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം ,സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ.ജോർജ് പനക്കൽ വി.സി ഇത്തവണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളാകുവാനും തളർന്നിരിക്കുന്നവരും തകർന്നിരിക്കുന്നവരും വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരുമായവർക്ക് യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും ഏവരെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഈ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
“ദൈവവചനത്തിനായി സമയം കണ്ടെത്തുക.കർത്താവ് നിൻറെ ജീവിതത്തിൽ ഇടപെടും.“
”കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.
ഏശയ്യാ 55 : 6.“
2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
കൺവെൻഷൻ സെന്ററിന് ഏറ്റവും അടുത്തായുള്ള ട്രെയിൻ സ്റ്റേഷൻ ;
Sandwell &Dudley
West Bromwich
B70 7JD.
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . മേജർ ആർച്ച് ബിഷപ്പായ ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവിന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം നൽകി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വിസി , റെവ ഫാ ജോസ് അഞ്ചാനിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഈ മാസം 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും . പതിനേഴ് മിഷനുകളുടെയും , ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും. സെപ്റ്റബർ 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ ” എസ് എം വൈ എം കൺവെൻഷൻ ഉത്‌ഘാടനവും, 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിർവാദ കർമ്മവും . 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന തൈബൂസ വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ ഉത്‌ഘാടനവും അദ്ദേഹം നിർവഹിക്കും.
22 ന് പ്രെസ്റ്റൻ മർത്ത് അൽഫോൻസാ കത്തീഡ്രൽദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും പുതിയ മത ബോധന അധ്യായന വർഷം ഉത്‌ഘാടനം ചെയ്യുകയും ചെയ്യും . വെസ്റ്റ് മിനിസ്റ്റർ കാർഡിനൽ ഹിസ് എമിനൻസ് വിൽസൻ്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കുടിക്കാഴ്ച്കൾ നടത്തും.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കുകയും , രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും .
രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും .മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച് ബിഷപ്പ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ, സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .
ഷിബി ചേപ്പനത്ത്
ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പ്രധാന കാർമികത്വം വഹിക്കുവാൻ എഴുന്നുള്ളി വന്ന യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിക്ക് ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിൽ ഗംഭീര സ്വീകരണം നൽകി.
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലുങ്കൽ, ഫാ . ഗീവർഗീസ് തണ്ടായത്, ഫാ.ഫിലിപ്പ് കോണത്താറ്റ്, ഫാ . എൽദോ വേങ്കടത്ത്, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, ഹാംഷയർ സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് പാണം പറമ്പിൽ എന്നിവരും സൗത്ത് ലണ്ടൻ സെന്റ് മേരീസ് ഇടവക വിശ്വാസി സമൂഹവും ചേർന്ന് സ്വീകരിച്ചു. രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സന്ദർശന വേളയിൽ അഭിവന്ദ്യ തിരുമനസ്സ് യുകെ ഭദ്രാസന പ്രതിനിധികളുമായും,വിവിധ ദേവാലയ ഭാരവാഹികളുമായി കുടിക്കാഴ്ചയിലേർപ്പെടുകയും ചെയ്യും.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം: പോര്ടസ്‌മൗത്തിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഒത്ത് ചേർന്നത് തങ്ങൾക്ക് ലഭിച്ച അനന്തമായ ദൈവകരുണക്ക് നന്ദിയർപ്പിക്കുവാനാണ് . ജീവശ്വാസത്തോടൊപ്പം ബ്രിട്ടനിലേക്ക് കൊണ്ടുപോന്ന തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ,ആരാധനാക്രമവും , ഒക്കെ തലമുറകളിലേക്ക് കൈമാറി അഭംഗുരം കാത്ത് സൂക്ഷിക്കുവാൻ ദൈവം കനിഞ്ഞു നൽകിയ സ്വന്തമായുള്ള ഇടവക ദേവാലയം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെയും , സാന്നിധ്യത്തിൽ പ്രഖ്യാപിച്ചപ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും ചരിത്രത്തിന്റെ ഭാഗമായി മാറി .
രൂപതയുടെ സ്വന്തമായുള്ള അഞ്ചാമത്തെ ഇടവക ദേവാലയമായി ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറിയപ്പോൾ മിഷൻ ഡയറക്ടർ ഫാ . ജിനോ അരീക്കാട്ട് എം സി ബി എസിനും ഇത് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങൾ . ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എല്ലാം അഭിവന്ദ്യ പിതാവിനോടും രൂപതാ കുരിയായോടും ചേർന്ന് നിന്ന് ഏറ്റവും ഭംഗിയായി നിറവേറ്റിയ ശേഷം മാതൃ കോൺഗ്രിഗേഷനിലേക്ക് രൂപതയിലെ ശുശ്രൂഷ കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ജിനോ അച്ചന്റെ നേതൃത്വത്തിൽ പോര്ടസ്‌മൗത്തിലെ വിശ്വാസി സമൂഹം നടത്തിയ പ്രാർഥനകളുടെയും , കഠിനാധ്വാനത്തിന്റെയും പരിസാമാപ്‌തിയായ ഇടവക പ്രഖ്യാപനം തിരി തെളിക്കൽ കർമ്മത്തിലൂടെയാണ് ആരംഭിച്ചത് .
തുടർന്ന് രൂപത ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലശ്ശേരി വി സി ഇടവക പ്രഖ്യാപനം സംബന്ധിച്ച ഡിക്രി വായിക്കുകയും അഭിവന്ദ്യ പിതാവ് വൈദികരും,കൈക്കാരന്മാരും , ഭക്തസംഘടനകളുടെ നേതാക്കന്മാരും ഉൾപ്പടെ ഉള്ളവർക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന സന്ദേശം മാർ ഫിലിപ്പ് ഈഗ ൻ നൽകി .സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളും , വിശ്വാസാനു ഷ്‌ഠാനങ്ങളും ഏറ്റവും നന്നായി കാത്തു പരിപാലിക്കുകയും തുടരുകയും ചെയ്യണമെന്ന് അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .
തുടർന്ന് ആഘോഷമായ പ്രദിക്ഷിണം നടന്നു . തുടർന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോര്ടസ്‌മൗത്ത് രൂപതയും , രൂപതാധ്യക്ഷനും ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് നൽകുന്ന വലിയ പിന്തുണക്കും , പ്രാർഥനകൾക്കും പ്രത്യേകം നന്ദി അർപ്പിക്കുകയും വചന സന്ദേശത്തിൽ അഭിവന്ദ്യ ഫിലിപ്പ് പിതാവ് നൽകിയ സന്ദേശത്തിൽ പറഞ്ഞതുപോലെ സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളെ സ്നേഹിക്കുവാനും അതിനെ മുറുകെ പിടിക്കുവാനും , പ്രാവർത്തികമാക്കുവാനും അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ആയിരത്തോളം ആളുകൾ പങ്കെടുത്ത കർമ്മങ്ങൾ സ്നേഹ വിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത് . നൂറ്റിപത്തോളം പ്രസുദേന്തിമാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തിയത് . മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ്, ജിതിൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം : സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്നു, മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് . സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 28 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും , മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും .
സെപ്റ്റംബർ 11 ന് ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന അഭിവന്ദ്യ പിതാവിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന്12 ന് റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപത പ്രിസ്‌ബെറ്റേറിയത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും . 15 ന് വൂൾവർ ഹാംപ്ടണിൽ നടക്കുന്ന ആയിരത്തി അഞ്ഞൂറിൽ പരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ ” എസ് എം വൈ എം കൺവെൻഷൻ ഉത്‌ഘാടനവും , 16 ന് ബിർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്ഥാനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും . 21 ന് ബിർമിംഗ് ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷന്റെ ” THAIBOOSA ” ഉത്‌ഘാടനവും നിർവഹിക്കും .
ബ്രിസ്റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കൂദാശാ കർമ്മവും രൂപതയിലെ വിവിധ റീജിയനുകളിലെയായി പതിനേഴ് പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും . ബ്രിട്ടനിലെ അപ്പസ്‌തോലിക് നൂൺഷ്യോയുമായും , വെസ്റ്റമിൻസ്റ്റെർ ആർച്ച് ബിഷപ്പുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും . മേജർ ആർച്ച് ബിഷപ്പിന്റെ സന്ദർശനത്തിന് ഒരുക്കമായി രൂപത / ഇടവക/ മിഷൻ തലങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി എട്ടു വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയം ഈ മാസം എട്ടാം തീയതി പോർട്സ് മൗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .അഭിവന്ദ്യ മാർ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് സീറോ മലബാർ മിഷൻ ഇടവകായായി പ്രഖ്യാപിക്കപെടുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചരിത്രത്തിലും ഇത് ഒരു നാഴിക കല്ലായി മാറും .
രൂപീകൃതമായ നാൾ മുതൽ വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ഇടവക ദേവാലമായി പോർട്സ് മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് മിഷൻ മാറുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ എല്ലാ തരത്തിലുമുള്ള മാർഗ നിർദേശങ്ങളുടെയും പിന്തുണടെയും ബലത്തിൽ രൂപതയുടെ വികാരി ജനറൽ ആയി സേവനം അനുഷ്ടിച്ച റെവ ഫാ ജിനോ അരീക്കാട്ടിന്റെയും പോർട്സ് മൗത്തിലെ വിശ്വാസി സമൂഹത്തിന്റെയും അക്ഷീണമായ പ്രയത്നങ്ങളുടെയും പൂർത്തീകരണമാണ് ഈ ഇടവക ദേവാലയം .
ചെറുപ്പത്തിന്റെ ചുറുചുറുക്കും , ദിവ്യാകാരുണ്യ മിഷനറി സഭയുടെ ആധ്യാത്മിക ചൈതന്യവും ഉൾക്കൊണ്ട് താൻ ഏറ്റെടുത്ത ദൗത്യങ്ങൾ എല്ലാം ഫലപ്രാപ്തിയിൽ എത്തിക്കുവാൻ ജിനോ അരീക്കാട്ട് അച്ചന് സാധിച്ചു എന്നതും പോർട്സ് മൗത്തിലെ ഈ ഇടവക പ്രഖ്യാപനത്തിൽ വിസ്മരിക്കാൻ ആകാത്ത വസ്തുതയാണ് . പ്രെസ്റ്റണിലെ കത്തീഡ്രൽ ദേവാലയത്തിന് ശേഷം ലിവർപൂളിൽ രൂപതയ്ക്ക് സ്വന്തമായി ഇടവകയും , പിന്നീട് ന്യൂകാസിലിലും , സാൽഫോർഡിലും മിഷൻ രൂപീകരണത്തിലും രൂപതയുടെ സമഗ്രമായ വളർച്ചക്കും , ഒക്കെ അഭിവന്ദ്യ പിതാവിനോട് ചേർന്ന് നിന്ന് ഫാ . ജിനോ അരീക്കാട്ട് എം സി ബി എസ് നടത്തിയ നിസ്തുലമായ സേവനങ്ങളുടെ ഏറ്റവും പുതിയ പരിസമാപ്തിയാണ് പോർട്സ് മൗത്തിലെ പ്രഖ്യാപിക്കാൻ പോകുന്ന ഇടവക പ്രഖ്യാപനം .
പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്തംബർ എട്ടാം തീയതി ആണ് ഇടവക പ്രഖ്യാപനം നടക്കുന്നത് . ഇതിന് ഒരുക്കമായി ഒന്നാം തീയതി മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു . എല്ലാ ദിവസവും , വിശുദ്ധ കുർബാനയും , നൊവേനയും നേർച്ചയും കുടുംബ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുണ്ട് . എട്ടാം തീയതി രാവിലെ ഒൻപത് മണിക്ക് പോർട്സ് മൗത്ത് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഫിലിപ്പ് ഈഗൻ പിതാവിന്റെ സാനിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും.
തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദിക്ഷിണം , ലദീഞ്ഞ് , സ്നേഹവിരുന്ന് എന്നിവയും നടക്കും . നൂറ്റി പത്തോളം പ്രസുദേന്തി മാർ ആണ് തിരുന്നാൾ കർമ്മങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് . ഇടവക പ്രഖ്യാപനത്തിലേക്കും ,തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് , കൈക്കാരന്മാരായ ബൈജു മാണി , മോനിച്ചൻ തോമസ് , ജിതിൻ ജോൺ എന്നിവർ അറിയിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ .ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ പരിശുദ്ധ മാതാവിൻെറ ജനന തിരുനാളിന് ഒരുക്കമായുള്ള എട്ട് നോയമ്പ് ആചരണത്തിന് ഭക്തി നിർഭരമായി തുടക്കം കുറിച്ചു . എട്ട് ദിവസത്തെ തിരുന്നാൾ ആഘോഷം ഞായറാഴ്ച വൈകുന്നേരം 4മണിക്ക് കോടിയേറ്റ് കർമ്മത്തോടെ ആരംഭിച്ചു. മിഷൻ ഡയറക്ടർ റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര കോടിയേറ്റുകയും ദിവ്യബലി അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു.
തിരുന്നാൾ കുർബ്ബാനയുടെ ആരംഭത്തിൽ പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു. കുര്‍ബ്ബാനക്ക് ശേഷം ലദീഞ്ഞും വാഹനങ്ങളുടെ വെഞ്ചിരിപ്പും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യത്തിന്റെവാഴ്വും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം 5:30ന് വിശുദ്ധ കുര്‍ബാനയും ഏഴു മണിക്ക് ജപമാല പ്രദിക്ഷണവും തുടര്‍ന്ന് ഉത്പന്നലേലവും സ്നേഹവിരുന്നും നടക്കും. സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ഇടവക തിരുന്നാള്‍ ദിനത്തില്‍ തിരുന്നാള്‍ കുര്‍ബാനയും ശേഷം 2024 ലെസ്റ്റര്‍ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് തിരുന്നാള്‍ മഹാമഹം എന്ന സ്റ്റേജ് ഷോയും നടക്കും.
വൈകിട്ട് 6.00 മുതൽ ഭജന, രക്ഷാ ബന്ധൻ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികൾ.
നിങ്ങളുടെ പരമമായ പ്രകൃതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന, ആരോഗ്യത്തിലേക്കും ആനന്ദത്തിലേക്കും വിജയത്തിലേക്കും നയിക്കുന്ന ഈ സത്സംഗ ആഘോഷ പരിപാടികളിൽ പങ്ക് ചേരുവാൻ നിങ്ങൾ ഏവരെയും ലണ്ടൻ ഹിന്ദു ഐക്യവേദി സഹൃദയം ക്ഷണിക്കുന്നു. സത്സംഗം ആദ്ധ്യാത്മിക സാധ്യതകൾ സ്വാംശീകരിക്കുന്നതിന് ഏറ്റവും ഉപകരിക്കുന്ന ഒന്നാണ്.
ശ്രീ കൃഷ്ണ ജയന്തി – രക്ഷാ ബന്ധൻ ആഘോഷങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക – Suresh Babu: 07828137478, Ganesh Sivan: 07405513236, Subhash Sarkara: 07519135993, Jayakumar Unnithan: 07515918523, Geetha Hari: 07789776536.
Event will be conducted in line with government and public health guidance.
Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU