Spiritual

ഫിലിപ്പ് കണ്ടോത്ത്

ലോകമെങ്ങും രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഈ വേളയില്‍, സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ഭക്തിസാന്ദ്രമായ ഈ ആഘോഷപിറവി തിരുന്നാളിനായി എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാറിലെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ ക്രിസ്തുമസ് ഒരുക്കധ്യാനം പ്രശസ്ത ധ്യാനഗുരുവും സഭാപണ്ഡിതനുമായ ബഹുമാനപ്പെട്ട അരുണ്‍ കലമറ്റം നയിക്കുന്നതായിരിക്കും. കൂടാതെ ബഹുമാനപ്പെട്ട ജോസ് പൂവാനി കുന്നേലച്ചനും ടോണി പഴയകളം അച്ചനും ഉണ്ടായിരിക്കുന്നതായിരിക്കും.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലെ മാസ് സെന്ററുകളില്‍ താഴെ പറയുന്ന രീതിയില്‍ റിട്രീറ്റ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നു.

December 1st     Cardif    6 pm to 11 pm
December 1st     Bath       5 pm to 10 pm
December 2nd   Bath       11 am to 10 pm
December 2nd   Gloucester 9.30 to 5 pm
December 8t h   Western Supermajic 11.30 am to 5.30 pm
December 9th    Tounton 9.30 am to 6 pm
December 10      Tounton 1 pm to 8 pm ember
December 15       Bristol   5 pm to 9 pm
December 16      Bristol   9 am to 4 pm
December 17       Yeovil  12.30 pm to 8 pm

മുകളില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങള്‍ ഒഴികെ മറ്റേതെങ്കിലും ദിവസങ്ങള്‍ ബഹുമാനപ്പെട്ട കലമറ്റം അച്ചന്റെ ധ്യാനം ആഗ്രഹിക്കുന്നവര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തുമായി ബന്ധപ്പെടുക. (07703063836).

ധ്യാനത്തിനോടൊപ്പം തന്നെ കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുങ്ങുന്ന ഈ മംഗളവാര്‍ത്താക്കാലത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് മറിയം നമ്മള്‍ക്ക് മാതൃകയാണ്. മറിയത്തെപ്പോലെ വചനമാകുന്ന ദൈവവചനത്തെ ലോകത്തിനു മുമ്പില്‍ പറയുവാനുള്ള ദൈവകൃപ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ നമ്മള്‍ക്ക് നേടിയെടുക്കുവാനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാവരെയും ദൈവസന്നിധിയില്‍ ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം 2018 ജനുവരി 6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ് – പുതുവത്സര പരിപാടികള്‍ക്ക് 2017 ഡിസംബര്‍ 1-ാം തീയതി മുതല്‍ തുടങ്ങുന്ന കരോള്‍ സര്‍വ്വീസോടെ ആരംഭം കുറിക്കും.

തപ്പിന്റെയും തുടിയുടെയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനത്തില്‍ കരോള്‍ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഗായകസംഘം എത്തിച്ചേരും.

ടെസ്‌കോ കമ്മ്യൂണിറ്റി ഹാളില്‍ കൂടിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ (”പിറവി”) ലോഗോ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്) രാജീവ് തോമസ് (സെക്രട്ടറി) ലിന്‍സി അജിത്ത് ( ജോ. സെക്രട്ടറി) മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ”പിറവി”യില്‍ അവതരിപ്പിക്കുവാനും പുല്‍ക്കൂട് മത്സരം നടത്തുവാനും കമ്മിറ്റി തീരുമാനം എടുത്തു.

തുടര്‍ന്ന് നടന്ന യുവജന സമ്മേളനത്തില്‍ യൂത്ത് പ്രസിഡന്റുമാരായ അലന്‍ സുനില്‍, ആഗ്ന ബിനോയി എന്നിവര്‍ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് (പിറവി) പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും നവീനമായ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

പരിപാടികളുടെ പരിപൂര്‍ണമായ വിജയത്തിനായി എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഭാരവാഹികളും പ്രോഗ്രാം കമ്മിറ്റിയും കരോള്‍ കമ്മിറ്റിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

മാത്യു ജോസഫ് 

സന്ദർലാൻഡ്:കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ഈ വർഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസിൽ സെ.ജെയിംസ് & സെ. ബേസിൽ ചർച്ച് ഹാളിൽ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ തുടക്കമാകുന്നു. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങൾക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോക്സ്‌, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ പതിവിനു വിഭിന്നമായി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ക്കൊണ്ട്, കരോൾ ആഘോഷത്തിൽ നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവർക്ക് കൈത്താങ്ങാകാൻ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിന് സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07947947523

സംഗമ വേദി : St James & St Basil Church Hall, Fenham, Wingrove Road North,Newcastle upon Tyne. NE4 9EJ

ബെന്നി മേച്ചേരിമണ്ണില്‍

റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസംബര്‍ മാസം 3-ാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്ന് മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.

ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബൈബിള്‍ പഠനം, വിശുദ്ധ കുര്‍ബാനയുടെ ആഴത്തിലുള്ള അറിവ്, പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയെ കുറിച്ച് ഫാദര്‍ റോയ് കോട്ടക്കുപുറത്തിന്റെ നേതൃത്വത്തില്‍ ക്ളാസും ചര്‍ച്ചകളും നടത്തപ്പെടുന്നതാണ്. എല്ലാമാതാപിതാക്കളും കുട്ടികളെ നേരത്തെ പള്ളിയില്‍ എത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്ക് രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN _ CH53D

ഫൈസൽ നാലകത്ത്

ലണ്ടൻ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ യുകെയിലെ മലയാളി മുസ്ലീങ്ങൾ സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മീലാദ് കാമ്പയിൻറെ ഔപചാരിക ഉദ്ഘാടനം ലണ്ടൻ വെംബ്ലിയിൽ നവംബർ 26ന് ഞായറാഴ്ച നടന്നു. 11 വർഷത്തോളമായി ലണ്ടൻ മലയാളി മുസ്ലീങ്ങൾക്കിടയിൽ ആത്മീയ സംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു അൽ ഇഹ്സാൻ ആണ് മീലാദ് കാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നത്.

ബുർദ പാരായണത്താലും കുട്ടികളുടെ കലാപരിപാടികളാലും വർണ്ണശബളമായ പരിപാടിയിൽ മുഹമ്മദ് മുജീബ് നൂറാനി മുഖ്യപ്രഭാഷണം നടത്തി. എല്ലാ സഹജീവികളോടും സ്നേഹത്തിലും സാഹോദര്യത്തിലും സഹവർത്തിക്കണമെന്ന്  പ്രവാചകാദ്ധ്യാപനം നൂറാനി സദസ്സിനെ ബോധ്യപ്പെടുത്തി. മീലാദ് കാമ്പയിന്റെ സമാപന സമ്മേളനം വലിയ പരിപാടികളോടെ ഡിസംബർ 16ന് ലണ്ടൻ mile-end ൽ നടക്കും നൂറിൽപരം വിദ്യാർത്ഥികളുടെ കലാപരിപാടികളും cultural conference തുടങ്ങി വിവിധ പ്രോഗ്രാമുകൾ സമാപന സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

വെംബ്ലി കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടികൾക്ക് റംഷീദ് കിൽബൺ, ഫൈസൽ നാലകത്ത് വെംബ്ലി, റഷീദ് വിൽസ്ഡൻ, മുനീർ ഉദുമ തുടങ്ങിയവർ നേതൃത്വം നൽകി അൽ ഇഹ്സാൻ ജനറൽസെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും സിറാജ് ഓവൽ നന്ദിയും പറഞ്ഞു

ഫാ.ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സി. എസ്. റ്റി.യെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ. ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്.

2001ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും, റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും, ഡബ്ലിന്‍ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീ-ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി.

ആലുവ ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആന്‍ഡ് റിലീജിയന്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, ഡബ്ലിന്‍ സെന്റ് ക്രോസ് ഇടവകയില്‍ അഞ്ചു വര്‍ഷം അജപാലന ശുശ്രൂഷ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയെപ്പടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറ

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9:30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ച് രാത്രിയോടെ ഗ്രെയ്റ്റ് ആഷ്ബി, ചെല്‍സ് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനും, വ്യാഴാഴ്ച ബെഡ്വെല്‍ പ്രദേശത്തു നിന്ന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ഫിഷസ് ഗ്രീന്‍ പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും.

രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയില്‍ ആയിരത്തില്‍പരം ഭവനങ്ങള്‍ ഇതിനോടകം പിതാവ് സന്ദര്‍ശിച്ചു കഴിഞ്ഞു.

സ്റ്റീവനേജിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ട ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ തിരുന്നാളിലൂടെയും തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പാരീഷ് ദിനാഘോഷത്തിലൂടെയും സ്റ്റീവനേജ് വിശ്വാസി സമൂഹത്തിനു പകര്‍ന്ന പുത്തന്‍ ഉണര്‍വ്വ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും സഭാ സ്‌നേഹവും തീക്ഷ്ണതയും പോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ ഓരോ ഭവനങ്ങളൂം ഒരുങ്ങി കാത്തിരിക്കുകയായി.

കേംബ്രിഡ്ജ് ഹിന്ദു ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം നാല് മണി മുതല്‍ എട്ട് മണി വരെ അയ്യപ്പ പൂജ നടക്കും. കേംബ്രിഡ്ജിലെ അര്‍ബറി കമ്മ്യൂണിറ്റി ഹാളിലാണ് അയ്യപ്പ പൂജ നടക്കുന്നത്. അയ്യപ്പ പൂജയ്ക്ക് പുറമേ ഗണപതി പൂജ, ലക്ഷ്മി പൂജ, ഭജന്‍, പടിപൂജ (പതിനെട്ടാം പടി), ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ കര്‍മ്മങ്ങളും നാളെ നടക്കും.

എല്ലാ ഭക്ത ജനങ്ങളെയും അയ്യപ്പ പൂജയിലേക്കും മറ്റ് കര്‍മ്മങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് ഹിന്ദു ഫ്രണ്ട് പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07791746666

ബാബു ജോസഫ്

കേംബ്രിഡ്ജ്ഷയര്‍: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളര്‍ത്തുവാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാന്‍, ഏറെ ആത്മീയ ഒരുക്കത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍, റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തില്‍ രൂപംകൊടുത്ത വിയാനി മിഷന്‍ ടീം ലോകമൊട്ടാകെയുള്ള വൈദികര്‍ക്കും മറ്റ് സമര്‍പ്പിതര്‍ക്കുമായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളുമായി ഇന്ന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരില്‍ ഒത്തുചേരുന്നു.

വൈദികരായ മൈക്കിള്‍ ടെഡര്‍, ജോണ്‍ മിന്‍, മാര്‍ട്ടിന്‍ ഗൗമാന്‍, എറിക്കോ ഡി മെല്ലോ, ഡീക്കന്‍ വില്യംസ്, ബ്രദര്‍ ടോമി സേവ്യര്‍ എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും. ഇന്ന് രാത്രി 10.30 മുതല്‍ 25 ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജില്‍. രാവിലെ 5ന് വി.കുര്‍ബാന നടക്കും. ആരാധന, കുരിശിന്റെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും.

യേശുക്രിസ്തുവിനായി ജീവാര്‍പ്പണം ചെയ്ത വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോന്‍ യൂറോപ്പ് വിയാനി മിഷന്‍ ടീം യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Venue.
St.Felix RC Church
3 Wentworth Terrace, Haverhill CB9 9BP
Cambridgeshire.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണി 07846 321473
ഡോണ ജോസ് 07877876344

ഫാ. ബിജു കുന്നയ്ക്കാട്ട്

വെയില്‍സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരു വര്‍ഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപതാ സമ്മേളനം ചരിത്രമായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയില്‍ വികാരി ജനറല്‍മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ത്രിദിന സമ്മേളനത്തില്‍ രൂപതയുടെ അടുത്ത അഞ്ച് വര്‍ഷങ്ങളിലേയ്ക്കുള്ള പ്രധാന അജപാലന പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പണ്ഡിതരായ റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ചെറിയാന്‍ വാരികാട്ട്, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. മാത്യൂ കൊക്കരവാലായില്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ക്ലാസുകള്‍ പുത്തന്‍ അറിവുകള്‍ പകര്‍ന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന കാര്യമാണെന്നും അതിനാല്‍ ഈ രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അത്ഭുതകരമായ വളര്‍ച്ചയും വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇനിയും ദൈവത്തിന്റെ തന്നെ പ്രവര്‍ത്തനങ്ങളായിരിക്കുമെന്നും സമാപന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വികാരി ജനറാള്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. അരുണ്‍ കലമറ്റത്തില്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. ടോണി പഴയകളം, റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഫാ. ഫാന്‍സ്വാപത്തില്‍, റവ. സി. ഡോ. മേരി ആന്‍ തുടങ്ങിയവര്‍ ഈ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപതയുടെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളടക്കം ഇരുന്നൂറ്റി അന്‍പതോളം അംഗങ്ങളാണ് മിഡ് വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചത്.

RECENT POSTS
Copyright © . All rights reserved