Spiritual

ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി തങ്ങളുടെ പുതുപുത്തന്‍ കാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമ്മാനിച്ചു. ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്‍പാണ് ഇറ്റലിയില്‍ ബൊളോ‍ഞ്ഞയ്ക്കടുത്ത് സാന്‍ ആഗതയിലുള്ള കാര്‍ കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്‍ഗിനി ഹൂറക്കാന്‍ മോഡല്‍ കാര്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര്‍ സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില്‍ എത്തിയത്.

കാറില്‍ തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന്‍ തന്നെ വെഞ്ചിരിച്ചു. ആഡംബര കാര്‍ ലേലത്തില്‍ വെക്കാന്‍ തീരുമാനിച്ചതായി വത്തിക്കാന്‍ വ്യക്തമാക്കി. ഇതില്‍ നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു. നിലവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്‍ഡ് ഫോക്കസാണ്.

ബാബു ജോസഫ്

പോര്‍ട്‌സ്മൗത്ത്: പോര്‍ട്‌സ്മൗത്ത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് 16/11/17 വ്യാഴാഴ്ച്ച രാവിലെ 9.30ന് ആരംഭിക്കും. ഇന്ത്യയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്തു സുവിശേഷത്തിന്റെ സ്‌നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കെയ്‌റോസ് മിനിസ്സ്ട്രിയുടെ പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്നുരാവിലെ 9.30 മുതല്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചില്‍ നടക്കും.

കണ്‍വെന്‍ഷന് അനുഗ്രഹ ആശീര്‍വാദമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ (17/11/17) പോര്‍ട്‌സ്മൗത്തില്‍ എത്തിച്ചേരും. വെള്ളിയാഴ്ച കണ്‍വെന്‍ഷനില്‍ നടക്കുന്ന വി.കുര്‍ബാനയ്ക്ക് മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ.ഫാ.ജോയ് ആലപ്പാട്ടും ശുശ്രൂഷകളില്‍ പങ്കെടുക്കും.

ഇന്നും നാളെയും രാവിലെ 9.30 മുതല്‍ വൈകിട്ടു 5.വരെയും മറ്റന്നാള്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമാണ് ധ്യാനം നടക്കുക. എറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്ക് പോര്‍ട്‌സ്മൗത്ത് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.രാജേഷ് എബ്രഹാമും ഇടവകസമൂഹവും യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്:
IMMACULATE CONCEPTION CHURCH.
BELLS LANE
STUBBINGTON
PO14 2PL

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് 07963 260390

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ബര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റായി ശ്രീമതി ജോളി മാത്യുവും സെക്രട്ടറിയായി ശ്രീമതി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസി ഡന്റായി ശ്രീമതി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ഓമന ലിജോയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സായി ശ്രീമതി മാരായ സജി വിക്ടര്‍, ജി3ന്‍സി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാന്‍സി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ബര്‍മിം
ഹാം കാസില്‍വേയിലെ സെന്റ് ജെറാള്‍ഡ്സ് സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെന്‍സ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരിആന്‍ സി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാന്‍സുവ പ ത്തില്‍, സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശാക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമന്‍സ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യൂണിറ്റിയില്‍ പ്രഥമ സന്ദര്‍ശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ആഘോഷങ്ങള്‍ക്ക് നേതൃത്വവും മുഖ്യ കാര്‍മ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേല്‍പ്പേകാനുള്ള ആവേശപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം.

നവംബര്‍ 18 ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ എത്തുന്ന പിതാവിന് തൂവെള്ള വസ്ത്രങ്ങളില്‍ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പേപ്പല്‍ ഫ്ളാഗുകളും ഗ്രീറ്റിംഗ് വേവിങ് കാര്‍ഡുകളും വീശിക്കൊണ്ടും പുഷ്പാര്‍ച്ചന നടത്തിയും സ്വീകരിക്കുമ്പോള്‍ ബൊക്കെ നല്‍കി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അര്‍പ്പിക്കും. പരിശുദ്ധ മാതാവിന്റെയും ഭാരത സഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കര്‍മ്മം പിതാവ് നിര്‍വ്വഹിക്കുന്നതാണ്.

ദേവാലയ പ്രവേശന കവാടത്തില്‍ സെബാസ്റ്റ്യന്‍ അച്ചന്‍ ജോസഫ് പിതാവിന് മെഴുതിരി നല്‍കി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിള്‍, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കുന്നതാണ്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, സ്‌തോത്രക്കാഴ്ച സമര്‍പ്പണം, രൂപം വെഞ്ചിരിക്കല്‍, ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി, ലദീഞ്ഞ്, പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ ഫാ.ഫാന്‍സുവ പത്തില്‍, ഫാ.സോണി കടന്തോട് എന്നിവര്‍ സഹകാര്‍മ്മീകരാവുന്നതാണ്.

വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നില്‍ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. തുടര്‍ന്ന് ബൈബിള്‍ അധിഷ്ഠിത കലാ പരിപാടികള്‍ അരങ്ങേറും. ‘ജോസഫിനെ’ ആസ്പദമാക്കി രചിച്ച ബൈബിള്‍ നാടകവും ‘ഫാത്തിമാ മാതാവ്’ സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമാവും. മതബോധന പരീക്ഷയില്‍ ഉന്നത വിജയങ്ങള്‍ നേടിയവര്‍ക്കും, ബൈബിള്‍ കലോത്സവ വിജയികള്‍ക്കും സമ്മാനങ്ങള്‍ തദവസരത്തില്‍ ശ്രാമ്പിക്കല്‍ പിതാവ് വിതരണം ചെയ്യുന്നതാണ്. സ്‌നേഹ വിരുന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.

തിരുന്നാളിലും പാരീഷ് ദിനാഘോഷത്തിലും മുഴുവന്‍ പാരീഷ് കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പ്രോത്സാഹനവും സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ചാമക്കാല അച്ചനും കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അപ്പച്ചന്‍ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോര്‍ജ്ജ്-07533896656

സെന്റ് ജോസഫ്‌സ് ചര്‍ച്ച് എസ് ജി1 1എന്‍ ജെ ബെഡ്വെല്‍ ക്രസന്റ്, സ്റ്റീവനേജ്

ഹാളിന്റെ വിലാസം: ഹോളിഡേ ഇന്‍, സെന്റ് ജോര്‍ജ്ജ്‌സ് വെ,
എസ് ജി1 1എച് എസ്, സ്റ്റീവനേജ്

ബാബു ജോസഫ്

മാഞ്ചസ്റ്ററില്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും 16 വ്യാഴാഴ്ച്ച നടക്കും. പ്രമുഖ വചനപ്രഘോഷകനും യൂറോപ്പിലെ പ്രിന്‍സ് ഓഫ് പീസ് മിനിസ്ട്രിയിലെ ശുശ്രൂഷകനുമായ ബ്രദര്‍ ജോണ്‍ ഹെസ്‌കെറ്റ് ഇത്തവണ മാഞ്ചസ്റ്റര്‍ ഹോളി സ്പിരിറ്റ് ഈവനിങില്‍ പങ്കെടുക്കും. അനേകരില്‍ പരിശുദ്ധാത്മ അഭിഷേകം പകര്‍ന്നുകൊണ്ട് നടന്നുവരുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് നടക്കുക .

വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അനുഗ്രഹങ്ങള്‍ സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു..

അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍
07443 630066.

ഡോര്‍സെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ നവംബര്‍ പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണി മുതല്‍ വൈകുന്നേരം എട്ടു മണി വരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകര്‍ ചേര്‍ന്ന് നടത്തുന്ന മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടര്‍ന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പവിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07960357679 / 07737078037

അയ്യപ്പ പൂജ നടക്കുന്ന വിലാസം :

POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാം ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ 18, 19 തീയതികളില്‍ ആഘോഷിക്കുന്നു. നവംബര്‍ 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാനമസ്‌കാരം, ധ്യാനം. 19 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളക്ക് എന്നിവയും സ്‌നേഹവിരുന്നോടു കൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. റ്റി ജോര്‍ജ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സനു ജോണ്‍ (ട്രസ്റ്റി) 07540787962
മോബി ബേബി (സെക്രട്ടറി) 07540270844

പള്ളിയുടെ അഡ്രസ്സ്
സെന്റ് ഗ്രിഗറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
202-204 ആന്‍ട്രിം റോഡ്
ബെല്‍ഫാസ്റ്റ് BT 15 2 AN

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വൈദീകവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി അമലോത്ഭവ സെമിനാരി പ്രസ്റ്റണില്‍ ആരംഭിച്ചു. ഒമ്പതാം തീയതി വ്യാഴാഴ്ച ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മൈക്കിള്‍ ജി. കാമ്പല്‍ ഒ. എസ്. എ. ആണ് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചത്. ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലിനോടു ചേര്‍ന്ന് വൈദീകപരിശീലന കേന്ദ്രം ആരംഭിക്കാന്‍ സാധിച്ചതും ഗ്രേറ്റ് ബ്രിട്ടണില്‍ വളര്‍ന്ന മൂന്നു വൈദീക വിദ്യാര്‍ത്ഥികളെ ലഭിച്ചതെന്നും ബിഷപ്പ് മൈക്കിള്‍ ഉത്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രോട്ടോ സിഞ്ചെല്ലുസ് റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി., സിഞ്ചെല്ലുസ് റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. കാനന്‍ റോബര്‍ട്ട് ഹോണ്‍, റവ. ഫാ. റോബര്‍ട്ട് ബില്ലിംഗ്, റവ. ഫാ. ജോണ്‍ മില്ലര്‍, റവ. ഫാ. ഡാനിയേല്‍ എറ്റിനേ, റവ. ഡോ. സോണി കടംതോട്, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. മാത്യു മുളയോലില്‍, റവ. ഫാ. അജീഷ് കുമ്പുക്കല്‍, റവ. ഫാ. ഫാന്‍സുവ പത്തില്‍, റവ. സി. ഷാരണ്‍ സി. എം. സി., റവ. സി. ഡോ. മേരി ആന്‍ സി. എം. സി., റവ. സി. റോജിറ്റ് സി. എം. സി., വൈദീക വിദ്യാര്‍ത്ഥികളായ റ്റിജു ഒഴുങ്ങാലില്‍, റ്റോണി കോച്ചേരി, ജെറിന്‍ കക്കുഴി, അല്‍മായ പ്രതിനിധികള്‍ എന്നിവരടക്കം ധാരാളം വിശ്വാസികള്‍ ആശീര്‍വാദ കര്‍മ്മത്തില്‍ പങ്കുചേര്‍ന്നു.

പ്രിന്‍സ് ജെയിംസ്

യുകെകെസിഎയുടെ ശക്തമായ റീജിയനുകളിലൊന്നായ നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ കുടുംബ കണ്‍വെന്‍ഷന് ഒക്ടോബര്‍ 28ന് റോതെര്‍ഹാമില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ന്യൂ കാസില്‍, ഷെഫീല്‍ഡ്. ലീഡ്‌സ്, യോര്‍ക്ക്, മിഡില്‍സ്‌ബ്രോ, ഹംബര്‍ സൈഡ് എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റി മുപ്പതോളം വരുന്ന സമുദായാംഗങ്ങള്‍ പങ്കെടുത്തതിലൂടെ ഈ കുടുംബ കൂട്ടായ്മ ഒരു വന്‍ വിജയമായി മാറി.

സെന്റ് ജെറാള്‍ഡ് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുര്‍ബാനക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും, റീജിയണല്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തിലും ചേര്‍ന്നായിരുന്നു. കുര്‍ബാനയെ സംഗീത സാന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയത് ജൂബി മുടക്കോടില്‍, സുജ അലക്‌സ് പള്ളിയമ്പില്‍, ലീനുമോള്‍ ചാക്കോ വേദനക്കുന്നേല്‍, എബ്രഹാം നടുവന്തറ, സ്റ്റീഫന്‍ ടോം, എന്നിവര്‍ അടങ്ങിയ ക്വയര്‍ ഗ്രൂപ്പ് ആയിരുന്നു. കുര്‍ബാനക്ക് ശേഷം തൈബര്‍ഗ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും സ്‌നേഹ സംവാദത്തിനും ശേഷം രണ്ടു മണിയോട് കൂടി ശ്രീ ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു.

ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബേബി ഉറുമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ.. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. സജി തോട്ടത്തിലും ചേര്‍ന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ശ്രീ ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലും ട്രഷറര്‍ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ടില്‍ യുകെകെസിവൈഎല്‍ സെക്രട്ടറി ശ്രീ സ്റ്റീഫന്‍ ടോം ന്യൂ കാസില്‍ റീജിയണല്‍ റെപ്രസെന്റേറ്റീവ് ശ്രീ സിറില്‍ തടത്തില്‍, ലീഡ്‌സ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബിനീഷ് പെരുമപ്പാടം, യോര്‍ക്ക് പ്രസിഡണ്ട് ശ്രീ തോമസുകുട്ടി കല്ലിടിക്കല്‍, മിഡില്‍ബ്രോ സെക്രട്ടറി ശ്രീ രജീഷ് ജോര്‍ജ്, ഹംബര്‍സൈഡ് സെക്രട്ടറി ശ്രീ സിബി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഷെഫീല്‍ഡ് യൂണിറ്റിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്വാഗത നടന്ന നൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. തുടര്‍ന്ന് എല്ലാ യൂണിറ്റുകളുടെയും ആകര്‍ഷകമായ കലാപരിപാടികള്‍ ഈ സമ്മേളനത്തെ അതിമനോഹരമാക്കി. റീജിയണിലെ GCSCക്കു ഉയര്‍ന്ന മാര്‍ക്ക് നേടിയ അലീന ജോസിനും (മിഡില്‍ബ്രോ) A Levelന് ഉയര്‍ന്ന മാര്‍ക്ക് നേടിയ ആല്‍ബി ജോസഫിനും (ലീഡ്‌സ്), സമ്മാനദാനം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏറ്റെടുത്ത യോര്‍ക്ക് യൂണിറ്റിന് ഷെഫീല്‍ഡ് യൂണിറ്റ് പ്രതിനിധികളും റീജിയന്‍ പ്രതിനിധികളും ചേര്‍ന്ന് പതാക കൈമാറി.

ഷെഫീല്‍ഡ് യൂണിറ്റ് സെക്രട്ടറി ലിമിന്‍ കൊഴുവന്‍താനത്ത് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സദസ്സിനെ മുഴുവന്‍ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്തത്തിന് ജില്‍ജു ബിന്‍സും ആന്‍ ജേക്കബും കോറിയോഗ്രാഫി നിര്‍വഹിച്ചു. ശബ്ദ ക്രമീകരണങ്ങള്‍ ചെയ്ത അലക്‌സ് ലീഡ്‌സും, ഷെഫ് രാജേഷിന്റെ നാടന്‍ തട്ടുകടയും കൂട്ടായ്മക്ക് ആവേശം പകര്‍ന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യന്ത്യം പരിപാടി നടത്താന്‍ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീല്‍ഡ് യൂണിറ്റിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ് കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ പരിശ്രമഫലമായാണ്.

കുടുംബമേളയുടെ വിവിധ കമ്മറ്റികള്‍ക്കു എസ്‌കെസിഎയുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേല്‍ (ട്രഷറര്‍), സാല്‍വി മഠത്തിപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), അനു കൊഴുവന്‍താനത്ത് (ജോയിന്റ് ട്രഷറര്‍), ഫിലിപ്പ ്‌ചേട്ടനും അന്നമ്മ പുത്തന്‍കാലയും (കെസിവൈഎല്‍ ഡയറക്ടര്‍), ടെസ്സി ജോസ്, പ്രിന്‍സ് എന്നൊലിക്കര, സിമിമോള്‍ ചോരത്ത് & ആന്‍സി വാഴപ്പള്ളി (വിമന്‍ ഫോറം ഡയറക്ടര്‍) എന്നിവരും നേതൃത്വം വഹിച്ചു.
ക്‌നാനായ പുരാതന പാട്ടുകള്‍ ചേര്‍ത്തിണക്കിയ ചെയിന്‍ സോങ്‌സും, എല്ലാവരും ചേര്‍ന്നുള്ള നടവിളികളോടും കൂടി പരിപാടി സമാപിച്ചു.

ബാബു ജോസഫ്

ബര്‍മിങ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ (11.10.2017) ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. എട്ട് റീജിയനുകളിലായി നടന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേക നിറവിലേക്കെത്തിയപ്പോള്‍ നാമോരോരുത്തരുടെയും പ്രേഷിത ദൗത്യമായ യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണത്തിനായുള്ള രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ സ്ഥിരം വേദിയായ ബിര്‍മിങ്ഹാം ബെഥേല്‍ സെന്ററിനു പുതിയ ആത്മീയ ഉണര്‍വേകി ഇത്തവണ കൂടുതല്‍ അഭിഷേകമായിമാറും.

മരിച്ച വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയുടെയും അനുസ്മരണത്തിന്റെയും നവംബര്‍ മാസത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, എംഎസ്എഫ്എസ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ.ഫാ. ഏബ്രഹാം വെട്ടുവേലില്‍, ബ്രെന്റ് വുഡ് രൂപത സീറോ മലബാര്‍ ചാപ്ലയിനും പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസ് അന്ത്യാംകുളം എംഎസ്എഫ്എസ്, സെഹിയോന്‍ യൂറോപ്പിന്റെ ആധ്യാത്മിക നേതൃത്വത്തില്‍ നിന്നുകൊണ്ട് ആരംഭകാലം മുതല്‍ വിവിധ ശുശ്രൂഷകള്‍ നയിക്കുന്ന ഡീക്കന്‍ ഡേവിഡ് പാമിര്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക ബാര്‍ബറ ലബ്രോസ് എന്നിവരും വചനവേദിയിലെത്തും.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള്‍ സാധ്യമാകുന്ന, വരദാനഫലങ്ങള്‍ വാര്‍ഷിക്കപ്പെടുന്ന ഓരോ തവണത്തേയും നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11 ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. (Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു.07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.
ബിജു ഏബ്രഹാം 07859 890267
രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രൊമോ വീഡിയോ കാണാം.

Copyright © . All rights reserved