ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു”.ലുക്കാ 4:18
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C , ഫാ. ജെയിംസ് കോഴിമല, ഫാ. ജോയൽ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, ഫാ. ജോൺ വെങ്കിട്ടക്കൽ, ഫാ.സെബാസ്റ്റ്യൻ വർക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കൾ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകൾക്കു നേതൃത്വം വഹിക്കും.
ചിന്തയിലും, പ്രവർത്തിയിലും,ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്.
മെയ് 9 മുതൽ ആരംഭിക്കുന്ന ഓൺലൈൻ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും.
ദൈവീകമായ പ്രീതിയും, കൃപയും ആർജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് – 07848808550 , മാത്തച്ചൻ – 07915602258
([email protected])
ZOOM ID: 5972206305 , PASSCODE – 1947
Date & Time: May 9th to 19th From 19:30-21:00
യുകെയിലും യൂറോപ്പിലുമായി പടർന്നുപന്തലിച്ചു കിടക്കുന്ന മലയാളി പെന്തകോസ്ത് സമൂഹത്തിന് ഒന്നിച്ചുകൂടി പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സുവിശേഷീകരണം നടത്തുവാനും ഒരുമയോടെ സ്നേഹത്തിന്റെ കരം നീട്ടി പരസ്പരം താങ്ങുകയും ദൈവവചനത്തിന്റെ സമ്പൂർണതയിൽ വളരുകയും ചെയ്യുക എന്ന ദർശനത്തോടെയും ദൈവമക്കൾക്കായി “യൂറോപ്യൻ മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റി (EMPC ) ” എന്ന പേരിൽ ഒരു ആത്മീയ കൂട്ടായ്മ ബ്രിട്ടണിൽ രൂപംകൊണ്ടിരിക്കുന്നു. സങ്കീർത്തനം 133 നെ അടിസ്ഥാനമാക്കി ” ദൈവജനം ഒരുമിച്ചു വസിക്കുകയും ഒന്നിച്ചു സേവിക്കുകയും ചെയ്യുക” എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തനങ്ങളാണ് ഈ ആത്മീയ സംഘടന ലക്ഷ്യമിടുന്നത്.
മലയാളി പെന്തക്കോസ് വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക തങ്ങളുടേതായ ആത്മീയ അനുഭവങ്ങളും വിശ്വാസ ജീവിതത്തിന്റെ നല്ല പാഠങ്ങളും വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവയ്ക്കാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക ഭാവിതലമുറയെ ശാക്തീകരിക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി കുടുംബങ്ങളെയും കൗമാര- യൗവനക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധങ്ങളായ കാര്യപരിപാടികൾ സംഘടിപ്പിക്കുക, മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ മഹത്തായ വിശ്വാസ പൈതൃകം പേറുന്ന ആരാധനാനുഭവം ഉപദേശ സത്യങ്ങൾ പ്രബോധനങ്ങൾ എന്നിവ ചോർന്നു പോകാതെ അവയെ തോളിലേറ്റി മുന്നേറുക എന്നീ ഉദ്ദേശലക്ഷ്യങ്ങളും പ്രസ്തുത സംഘടന ഉയർത്തിപ്പിടിക്കുന്നു.
സംഘടനയുടെ ആദ്യത്തെ നാഷണൽ കോൺഫറൻസ് 2024 നവംബർ മാസം രണ്ടാം തീയതി യുകെയിലെ നോർത്താംപ്ടണിൽ വച്ച് നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രസ്തുത മീറ്റിങ്ങിൽ കുടുംബങ്ങൾക്കും കൗമാര-യൗവനക്കാർക്കും കുട്ടികൾക്കുമായുള്ള പ്രത്യേക പരിപാടികൾ നടത്തപ്പെടുന്നതാണ്. ആത്മഭരിതമായ ആരാധന ആത്മീയ ഉത്തേജനം പകരുന്ന സന്ദേശങ്ങൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രത്യേക പഠന ക്ലാസുകൾ എന്നിവ പ്രസ്തുത കോൺഫറൻസിന്റെ ആകർഷണീയതകൾ ആയിരിക്കും.
യുകെയിൽ ഉടനീളവും യൂറോപ്യൻ രാജ്യങ്ങളുടെ പലയിടങ്ങളിലുമായി ചിതറിക്കിടക്കുന്ന ബ്രിട്ടീഷ് യൂറോപ്പ്യൻ മലയാളി പെന്തക്കോസ്ത് സമൂഹത്തിന് സമയാസമയങ്ങളിൽ ഒത്തുചേർന്ന് ആത്മീയ കൂട്ടായ്മ പങ്കിടുവാനും വിശ്വാസത്തിൽ പരസ്പരം ഉറപ്പിക്കുവാനും യുകെ യൂറോപ്യൻ രാജ്യങ്ങളിൽ ഉടനീളം പടർന്നു പന്തലിക്കുന്ന ആത്മീയ സ്നേഹത്തിൻറെ ഐക്യതയുടെയും വിശാലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുവാനും ഈ ഐക്യ കൂട്ടായ്മ അവസരം ഒരുക്കുമെന്ന് ഇതിൻറെ പിന്നണി പ്രവർത്തകർക്ക് ഉറച്ച വിശ്വാസമുണ്ട്.
ഈ കൂട്ടായ്മയുടെ അണിയറ ശില്പികളായി വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ പെന്തക്കോസ്ത് സമൂഹത്തിന്റെ മുതിർന്ന നേതാക്കൾ ലീഡേഴ്സ് എന്നിവർ പ്രവർത്തിക്കുകയും മുന്നിൽനിന്ന് നയിക്കുകയും ചെയ്യുന്നു കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും നടത്തിപ്പിനുമായി ഇതിനോടകം ഒരു എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ എം പി സി ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്കും രൂപം നൽകിയിട്ടുണ്ട്.
2024 ജൂൺ 22 ന് ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ നടക്കുന്ന പ്രൊമോഷണൽ മീറ്റിംഗോടുകൂടി സമാരംഭിക്കുന്ന ഇ എം പി സി യുടെ ആത്മീയ സംരംഭങ്ങളിൽ പങ്കാളിയാകുവാനും ബ്രിട്ടീഷ് ദീപസമൂഹങ്ങളിലും യൂറോപ്പിലുടനീളവും ക്രിസ്തുവിൻറെ നാമം പ്രഘോഷിക്കുവാനും, യുകെ-യൂറോപ്പിന്റെ ആത്മീയ പൈതൃകത്തെ സംരക്ഷിക്കുവാനുമുള്ള ഈ മഹത്തായ ഉദ്യമത്തിനായി കൈകൾ കോർക്കുവാനും യൂറോപ്യൻ ബ്രിട്ടീഷ് മലയാളി പെന്തക്കോസ്തൽ കമ്മ്യൂണിറ്റികളെയും യുകെ-യൂറോപ്പിൽ ഉടനീളമുള്ള എല്ലാ സ്വതന്ത്ര സഭകളെയും എല്ലാ പ്രമുഖ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിയുള്ള ഓരോ വ്യക്തികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 07878 104772 , 07940 444507 , 07916 571478 , 07411 539877 , 07812 165330 .
മെയ് 5 ഞായറാഴ്ച കൊടിയേറ്റത്തോടെ പെരുന്നാൾ ഔദ്യോഗികമായി ആരംഭിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഡോ . തോമസ് മാർ മക്കാറിയോസ് മെമ്മോറിയൽ ക്വിസ് മത്സരം മെയ് 4 ന് ഓൺലൈൻ ആയി നടത്തപ്പെടുന്നതാണ്.
മെയ് 11 ശനിയാഴ്ച വൈകിട്ട് 6 മുതൽ സന്ധ്യാപ്രാർത്ഥന ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ, ഗാനശുശ്രൂഷ , വചനപ്രഘോഷണം, മാർഗ്ഗംകളി, ആശീർവാദം, സ്നേഹവിരുന്ന് എന്നിവയും നടത്തപ്പെടുന്നു.
മെയ് 12 ഞായറാഴ്ച ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസ്സിന്റെ മുഖ്യകാർമികത്വത്തിൽ 8.30 മുതൽ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, അതിനു ശേഷം ലണ്ടൻ നഗരത്തിലൂടെ ഭക്തി നിർഭരമായ റാസയും, തുടർന്ന് ആശീർവ്വാദവും നടത്തപ്പെടുന്നതാണ്.
അതിനെ തുടർന്ന് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഇടവക ഗാന പ്രകാശനവും, ഇടവകയുടെ നവീകരിച്ച വെബ്സൈറ്റിന്റെ റിലീസും , വിവിധ ആത്മീയ സംഘനകളുടെ സമ്മാനദാനവും സീനിയർ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും, കൂടാതെ ലക്കി ഡിപ്പും, നേർച്ചവിളമ്പും തുടർന്ന് പെരുന്നാൾ കൊടിയിറക്കും നടത്തപ്പെടും.
ലണ്ടൻ നഗരത്തിൻറെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് ഒരു ആശ്രയകേന്ദ്രമാണ്. ഇംഗ്ലണ്ടിന്റെ കാവൽപിതാവു കൂടിയായ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരിയും ഭരണസമിതിയും ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. ബിനു പി ജോസ് (വികാരി) +44 7448 976 144
വര്ഗീസ് മത്തായി (ട്രസ്റ്റി) +44 7715 557 016
എൽദോസ് ജേക്കബ് (സെക്രട്ടറി) +44 7846 284 986
ജിഷോ ജോസഫ് (കൺവീനർ) +44 7487 671 256
പെരുന്നാൾ ആചരിക്കുന്ന ദേവാലയ വിലാസം
St. Margaret Pattens Church
Rood Lane, Eastcheap
London, EC3M 1HS
[Name] Vinod Happy Achen Bro
[Mobile] 07846 284986
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും . സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉത്‌ഘാടനം ചെയ്യും , രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും .
മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച് ബിഷപ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .
ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നിലവിൽ ഉണ്ടായിരുന്ന അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുടെയും പുതുതായി നിലവിൽ വന്ന ആദ്യ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു . രാവിലെ യാമപ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ .ഡോ .ആന്റണി ചുണ്ടെലിക്കാട്ട് സ്വാഗതം ആശ്വസിച്ചു .
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു . പാസ്റ്ററൽ കൗണ്സിലിന്റെ ഉത്തരവാദതിത്വങ്ങൾ നിർവഹിക്കാനുള്ള അടിസ്ഥാന ചോദന മിശിഹായോടും , അവിടുത്തെ ശരീരമായ തിരു സഭയോടുമുള്ള സ്നേഹമായിരിക്കണം. അൾത്താരയിലേക്കും അൾത്താരയ്ക്ക് ചുറ്റുമായി മിശിഹയോന്മുഖമായി നിലയുറപ്പിക്കുന്ന സംവിധാനവുമാണത് . മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . കത്തോലിക്ക സഭയിലെ 24 വ്യക്തിസഭകളും തനത് വിശ്വാസവും , ആധ്യാത്മികതയും , ദൈവ വിശ്വാസവും . ശിക്ഷണക്രമവും മനസിലാക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് സഭ ഈ ലോകത്തിൽ അവളുടെ ദൗത്യങ്ങളോട് വിശ്വസ്തത പുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
റെവ .ഡോ ടോം ഓലിക്കരോട്ട് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . രൂപത ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , ഫിനാൻസ് ഓഫീസർ റെവ ഫാ. ജോ മൂലച്ചേരി വി സി ,ട്രസ്റ്റീ ശ്രീ സേവ്യർ എബ്രഹാം എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു , തുടർന്ന് നടന്ന ഗ്രൂപ് ചർച്ചകൾക്കായുള്ള വിഷയങ്ങൾ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ റോമിൽസ് മാത്യു അവതരിപ്പിച്ചു , ജോയിന്റ് സെക്രെട്ടറി ശ്രീമതി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിർവഹിച്ചു .
ചർച്ചകളുടെ അടിസ്ഥാനത്തിൽ ശേഷം വിവിധ ഗ്രൂപ്പുകൾ ക്രോഡീകരിച്ച ആശയങ്ങൾ റീജിയണൽ കോർഡിനേറ്റർമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു. ട്രസ്റ്റീ ആൻസി ജാക്സൺ മോഡറേറ്റർ ആയിരുന്നു . ഡോ മാർട്ടിൻ ആന്റണി സമ്മേളനത്തിന് നന്ദി അർപ്പിച്ചു, തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ ആണ് സമ്മേളനം അവസാനിച്ചത് .
ബിനോയ് എം. ജെ.
മനുഷ്യൻ എന്തിന് വേണ്ടി ജീവിക്കുന്നു? തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകുവാൻ വേണ്ടി ജീവിക്കുന്നു. അവ സഫലമായിക്കിട്ടുവാൻ വേണ്ടി ഏതുതരം ക്ലേശങ്ങളിലൂടെയും കടന്നു പോകുവാൻ അവന് മടിയില്ല. കാരണം അവ സഫലമായി കഴിയുമ്പോൾ ലഭിക്കുന്ന മാനസികമായ സംതൃപ്തി ഒന്ന് വേറെയാണ്. രാവിനെ പകലാക്കി പഠനം നടത്തുന്ന വിദ്യാർത്ഥിയുടെയും രാപകൽ അത്വദ്ധ്വാനം ചെയ്യുന്ന കുടുബനാഥന്റെയും ലക്ഷ്യം അവരുടെ കർമ്മം നൽകുന്ന സംതൃപ്തിയേക്കാൾ ഉപരിയായി അവരുടെ ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ കിട്ടുന്ന മാനസികമായ സംതൃപ്തി തന്നെയാണെന്ന് സ്പഷ്ടം. ചെറുപ്പം മുതലേ കായികപരിശീലനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി അത്വദ്ധ്വാനം ചെയ്യുന്ന കായികതാരത്തിന്റെ ജീവിതത്തിന്റെ ആകമാനം പ്രചോദനം ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുന്ന ഏതാനും നിമിഷങ്ങളിലെ സന്തോഷമായിരിക്കും. ഇപ്രകാരം സമൂഹത്തിലെ ഓരോ വ്യക്തിയും, സമൂഹം ആകമാനവും ചില ലക്ഷ്യങ്ങളെ താലോലിക്കുകയും അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കുകയും ചെയ്യുന്നു.
ഇപ്രകാരം ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ അനിർവ്വചനീയമായ ഒരു സംതൃപ്തി നമുക്ക് ലഭിക്കുന്നു. ഇനി ലക്ഷ്യങ്ങൾ സഫലമാകാതെയിരുന്നാലോ? അവിടെ കളി മാറുന്നു. അപ്പോൾ ഉണ്ടാകുന്ന മാനസികമായ ആഘാതവും, ദുഃഖവും, നിരാശയും – ഹോ! സങ്കല്പിക്കുവാൻ പോലും കഴിയുന്നില്ല. ഇനി ലക്ഷ്യങ്ങൾ സഫലമാകുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അങ്ങനെ ഒരു ഉറപ്പുണ്ടായിരുന്നുവെങ്കിൽ പിന്നെ ആ ലക്ഷ്യത്തിന് എന്തു വില? അതായത് നമ്മുടെ ജീവിതം വളരെ ഉയർന്ന റിസ്കിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്ഷുബ്ധതകൾ നമുക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് നമ്മുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും സദാ സംഘർഷഭരിതമായി മാറുന്നത്. ഈ പ്രക്ഷുബ്ധതകളെ ഇഷ്ടപ്പെടാത്തവർക്ക് അവക്ക് പകരം വയ്ക്കുവാനായി മറ്റെന്തെങ്കിലും ജീവിതശൈലിയോ ജീവിത വീക്ഷണമോ ഉണ്ടോ എന്ന് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഈ പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം ഒരു മോചനം! സുഖദു:ഖങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ! അനന്തമായ ശാന്തിയും സമാധാനവും – അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ?
ഇവിടെ മന:ശ്ശാസ്ത്രം നമ്മുടെ സഹായത്തിനെത്തുന്നു. ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ ലഭിക്കുന്ന ആന്തരികമായ സംതൃപ്തി അവ സഫലമാകാതെ തന്നെ നമുക്ക് ആർജ്ജിച്ചെടുക്കുവാൻ സാധിക്കും. മനുഷ്യന് മാത്രമായുള്ള മാനസികമായ ഒരു കഴിവ് – സങ്കൽപശക്തി – ഇവിടെ നമ്മെ സഹായിക്കുന്നു. ലക്ഷ്യങ്ങൾ സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. നിങ്ങളുടെ ലക്ഷ്യം എന്തുമായികൊള്ളട്ടെ, അത് എത്രമാത്രം ഉന്നതമോ അസാദ്ധ്യമോ ആയിക്കൊള്ളട്ടെ – അതിന്റെ പ്രായോഗികതയെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടുകയേ വേണ്ട. നിങ്ങൾക്ക് ഒരാഗ്രഹം ഉണ്ടെങ്കിൽ അത് സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. എല്ലാ പ്രവൃത്തികളെയും പരിശ്രമങ്ങളെയും ദൂരെ എറിഞ്ഞ് നിങ്ങൾ ധ്യാനത്തിൽ മുഴുകുവിൻ. നിങ്ങൾ ആവോളം ധ്യാനിച്ചു കഴിയുമ്പോൾ ആ ആഗ്രഹം യാഥാർഥ്യത്തിൽ സഫലമാകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഉന്നതമായ ഒരാന്തരികസംതൃപ്തിയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. ഇപ്രകാരം നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നതായോ, അത്യുന്നതമായ അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതായോ, വലിയ പേരും പ്രശസ്തിയും നേടിയെടുക്കുന്നതായോ എന്തിന് ചന്ദ്രനിൽ പോകുന്നതായോ, സ്വർഗ്ഗം സന്ദർശിക്കുന്നതായോ – എന്തും സങ്കല്പിക്കാം. ഈ ധ്യാനത്തിൽ ആവോളം മുഴുകുമ്പോൾ നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന ആന്തരികമായ സംതൃപ്തി അവ യാഥാർത്ഥ്യമാകുമ്പോൾ കിട്ടുന്ന സംതൃപ്തിക്കുമുപരിയാണ്. മാത്രവുമല്ല നിങ്ങൾക്ക് ഒട്ടും തന്നെ ക്ലേശിക്കേണ്ടതായി വരുന്നുമില്ല. ഈ വിധത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും അവയുടെ പരിപൂർണ്ണ സംതൃപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് മോക്ഷവും സിദ്ധിക്കുന്നു.
ബാഹ്യലോകത്തിന് മനുഷ്യന്റെ ആന്തരിക സങ്കൽപങ്ങളെ എത്രമാത്രം യാഥാർത്ഥ്യവത്കരിക്കുവാനുള്ള കഴിവുണ്ട്? നമ്മുടെ സങ്കൽപങ്ങളിൽ തൊണ്ണൂറു ശതമാനവും അടിച്ചമർത്തപ്പെട്ടു പോകുന്നു. കാരണം അവ ഒരിക്കലും സഫലമാവില്ലെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നമുക്കിത്രമാത്രം വിരസത അനുഭവപ്പെടുന്നത്. ഇനി ശേഷിക്കുന്ന പത്തു ശതമാനം സഫലമായാലോ? അവ സംതൃപ്തിയോടൊപ്പം അസംതൃപ്തിയും കൊണ്ടുവന്ന് തരുന്നു. ഈ വിധത്തിൽ മനുഷ്യന്റെ ബാഹ്യജീവിതം എന്നും ഒരു പരാജയം തന്നെ. മറിച്ച് ധ്യാനത്തിൽ മുഴുകുന്ന യോഗിയാവട്ടെ എല്ലാ അഭിലാഷങ്ങളിലും സംതൃപ്തിയടഞ്ഞ് വിജയശ്രീലാളിതനായി മടങ്ങുന്നു.
നിങ്ങളുടെ സങ്കൽപങ്ങൾ യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരാതിരിക്കട്ടെ. സങ്കൽപവും യാഥാർത്ഥ്യവും രണ്ടും രണ്ടാണ്. പരീക്ഷയിൽ ജയിക്കുന്നതായി ഒരു വിദ്യാർത്ഥി സദാ സ്വപ്നം കാണുന്നു. എന്നാൽ അവൻ പരീക്ഷയിൽ തോൽക്കുന്നു. മറ്റൊരാൾ ധനം സമ്പാദിക്കുന്നതായി സ്വപ്നം കാണുന്നു. എന്നാൽ അയാൾ അതിൽ പരാജയപ്പെടുന്നു. ഇങ്ങനെ വലിയ മനോസംഘർഷങ്ങൾ നമ്മുടെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെയെല്ലാം തന്നെ സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ സംഘട്ടനത്തിൽ വരുന്നു. അവ കൂടി കലരാതെ സൂക്ഷിച്ചു കൊള്ളുവിൻ. സങ്കൽപത്തിന് സങ്കൽപത്തിന്റെ മണ്ഠലം, യാഥാർത്ഥ്യത്തിന് യാഥാർഥ്യത്തിന്റെ മണ്ഠലം. സങ്കൽപങ്ങളെല്ലാം യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കാതിരിക്കുവിൻ. യാഥാർത്ഥ്യമാകുന്നവയേ സങ്കൽപിക്കാവൂ എന്നും വാശിപിടിക്കാതിരിക്കുവിൻ. സങ്കൽപത്തിനുവേണ്ടി സങ്കല്പിക്കുവിൻ! ആ സങ്കൽപം സമ്മാനിക്കുന്ന മനോസംതൃപ്തിക്കുവേണ്ടി മാത്രം സങ്കല്പിക്കുവിൻ. അപ്പോൾ സങ്കൽപം അതിനാൽതന്നെ മനോഹരവും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തവും ആണെന്ന് കാണാം. ഒരിക്കലും സങ്കല്പങ്ങൾ യാഥാർത്ഥ്യം അവണമെന്ന് ആഗ്രഹിക്കരുത്. ഈ ‘ആഗ്രഹം’ തന്നെയാണ് മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. മറിച്ച് യാഥാർത്ഥ്യം ആകുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സദാ സങ്കല്പിച്ച് സംതൃപ്തി അടയുവിൻ. ഇപ്രകാരം യാഥാർഥ്യത്തിന്റെ പരിമിതികളെ സങ്കൽപം ഉപയോഗിച്ച് പരിഹരിക്കുവിൻ! അങ്ങനെ അനന്തമായ മാനസിക സംതൃപ്തിയിലേക്കും നിർവ്വാണത്തിലേക്കും പ്രവേശിക്കുവാൻ നിങ്ങൾക്ക് കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് മാസം പത്താം തീയതി ആറ് മണിക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും .
നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും , കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ജാക്കി ജെഫ്‌റി , രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട് , റെവ. ഫാ ജോസ് അഞ്ചാനിക്കൽ , റെവ, ഡോ ടോം ഓലിക്കരോട്ട് , റെവ. ഡോ . സി സ്റ്റെർ ജീൻ മാത്യു എസ് എച്ച് , ഡോ ജോസി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിക്കും .
റാംസ് ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന എല്ലാ വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച് . വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ പേരുകൾ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു .
https://docs.google.com/forms/d/1Zwx-w6CaKMCZWkMAqqTrcQiXs059SefJnJ4YYwkONSY/edit
ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ
കാത്തോലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും , ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോർട്ട് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തിൽ കൊടി ഉയർത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവർഷത്തേ തിരുനാളിന് തുടക്കം കുറിക്കും .
മെയ് 5 ഞായറായ്ച 1:00 PM ന് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻന്റെ കീഴിലുള്ള ഒൻപതു ഫാമിലി യൂണിറ്റുകൾ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമർപ്പണം, തുടർന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും നടക്കും. തുടർന്ന് ലദീഞ്ഞും പള്ളിയങ്കണത്തിൽ പ്രദിക്ഷണവും നടക്കും. ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.
വെയിൽസിലെ മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ന്യൂപോർട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ന്യൂപോർട്ടിലെ പള്ളിപെരുന്നാൾ നടന്ന് പോന്നത്. വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകർമ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നുചേർന്ന് നടത്തുന്ന തിരുനാൾ നാടിന്റെ ആത്മീയഉണർവ്വിനുള്ള അവസരമായി ഉയർത്തുകയാണ് തീഷ്‌ണതയുള്ള ന്യൂപോർട്ട് വിശ്വാസസമൂഹം.
ഈശോയുടെ വളർത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭർത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താൽ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോൻ വെള്ളച്ചാലിൽ, പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു.
തിരുനാൾ പ്രസുദേന്തിമാർ : ലിജിൻ ജോസഫ്, സ്നേഹ സെബാസ്റ്റ്യൻ ,അമേലിയ തോമസ് , മാത്യു വർഗീസ് , എഡ്മണ്ട് ഫ്രാങ്ക്‌ളിൻ, ജെസ്ലിൻ ജോസ്, സ്നേഹ സ്റ്റീഫൻ ,സിയോണ ജോബി ,ഡാൻ പോൾ ടോണി,ജിറോൺ ജിൻസ്,ജിതിൻ ബാബു ജോസഫ്, അജീഷ് പോൾ ,ദിവ്യ ജോബിൻ ,എബ്രഹാം ജോസഫ് ,ഡാനിയേൽ കുര്യാക്കോസ് ഡെൻസൺ , ആന്മരിയ റൈബിന് , ജൊഹാൻ അൽഫോൻസ് ജോണി , ജോസഫിൻ തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റർ പിട്ടാപ്പിള്ളിൽ.
വിശുദ്ധ ഔസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ.!
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ .
വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരത്തിൽ രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക . ഫൈനൽ മത്സരങ്ങൾ ജൂൺ 8 ന് നടത്തപ്പെടും .
കുട്ടികൾ NRSVCE ബൈബിൾ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത് . മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങൾ മലയാളം പി ഒ സി ബൈബിൾ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക . മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത് .
2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ . “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു” (സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്പോൾ ഈ വർഷത്തെ സുവാറ മത്സരങ്ങൾക്ക് കൂടുതൽ മത്സരാർത്ഥികൾ പേരുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ബൈബിൾ പഠനത്തിലുള്ള താല്പര്യം വിളിച്ചോതുന്നു . നമ്മുടെ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാകുട്ടികളെയും മത്സരത്തിൽ പങ്കെടിപ്പിച്ചുകൊണ്ട് വചനത്തിൽ ഉറപ്പുള്ളവരാക്കാം . സുവാറ ബൈബിൾ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.