ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട് സെന്റ് മേരീസ് ദേവാലയത്തിൽ, സീറോ മലബാർ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 23 ഞായറാഴ്ച വൈകിട്ട് 4ന് ആരംഭിച്ച തിരുന്നാൾ ആഘോഷങ്ങൾ രാത്രി 9 മണിയോടെ സമാപിച്ചു.
സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക്, റോമിലെ പോണ്ടിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ, ഇടവക വികാരി ഫാ. എബിൻ കൊച്ചുപുരയ്ക്കൽ എന്നിവർ നേതൃത്വം നൽകി. ഫാ. മാത്യു ജോസഫ് മടിക്കാങ്കൽ വചന സന്ദേശം നൽകി. ജിയോ ആൻ്റണിയുടെ നേതൃത്വത്തിലുള്ള ക്വയറിൻ്റെ ഗാനാലാപനം വിശുദ്ധ കുർബാനയെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുന്നാൾ പ്രദക്ഷിണത്തിൽ, തിരുസ്വരൂപങ്ങളും, മുത്തുക്കുടകളും, ദീപ്ക്കാഴ്ചകളുമായി നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. ഇവരോടൊപ്പം അന്യമത വിശ്വാസികളും, തദ്ദേശീയരും എല്ലാം ഒത്തു ചേർന്നപ്പോൾ ഈ തിരുന്നാൾ ആൾഡർഷോട്ടിൻ്റെ ഉത്സവം ആയി മാറി. തിരുന്നാളിന് നേർച്ച കാഴ്ചയായി ലഭിച്ച വസ്തുക്കൾ മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫുഡ് ബാങ്കിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചു.
ആൾഡർഷോട് സെന്റ് ജോസഫ്, സെന്റ് മേരീസ് പള്ളികളുടെ വികാരിയായ ഫാ. റോബർട്ട് സ്റ്റ്യൂവർടിൻ്റെ നിസ്സീമമായ സഹായവും സഹകരണവും, തിരുന്നാൾ കമ്മിറ്റി, പ്രസുദേന്തിമാർ, വിശ്വാസികൾ എന്നിവരുടെയും ദിവസങ്ങളായുള്ള കഠിന പ്രയത്നങ്ങളും, നിസ്തുലമായ സേവനവും തിരുന്നാൾ ഏറ്റവും മനോഹരമാക്കാൻ സഹായിച്ചു.
തിരുന്നാളിൻ്റെ ഭാഗമായി സെന്റ് ജോർജ് പാരീഷ് ഹാളിൽ വച്ച് സ്നേഹവിരുന്നും നടന്നു. തിരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എബിൻ, ട്രസ്റ്റിമാരായ ജിയോ, മഞ്ജു, തിരുന്നാൾ കമ്മിറ്റി കൺവീനർ ടോമി, ജോയിൻ്റ് കൺവീനർ ജെയ്സൺ, അംഗങ്ങളായ അജി, ബിജു, മനു, വിമൻസ് ഫോറം അംഗങ്ങൾ, പ്രസുദേന്തിമാർ എന്നിവർ നേതൃത്വം നൽകി.
ബിനോയ് എം. ജെ.
ഞാനും ഈ കാണുന്ന പ്രപഞ്ചവും ഒന്നു തന്നെയോ? അല്ലെന്നേ നിങ്ങൾ പറയൂ. കാരണം ഇതിനോടകം തന്നെ ഞാനീ കാണുന്ന ശരീരവുമായും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ ഒരു മനസ്സുമായും താദാത്മ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്റെ അസ്ഥിത്വം ഈ ഇട്ടാവട്ടത്തിൽ ഒതുങ്ങുന്നു. എന്റെ സുഖദു:ഖങ്ങൾ പരിമിതമായ ഈ സാഹചര്യങ്ങൾക്ക് അപ്പുറം പോകുന്നില്ല. അൽപമായ എന്റെ ചിന്തയെയും പ്രവൃത്തിയെയും പെരിപ്പിച്ച് കാണുന്നതിൽ ഞാൻ സായൂജ്യം കണ്ടെത്തുന്നു. എന്റെ പഠനമോ, ജോലിയോ, വിവാഹമോ, ജീവിതമോ മലണമോ പോലും അനന്തമായി നീളുന്ന ഈ ബ്രഹ്മാണ്ഡത്തിൽ ഒരു സംഭവമേയല്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവ ഈ ബ്രഹ്മാണ്ഡത്തേക്കാൾ പ്രധാനമാണ്. നോക്കുവിൻ, കോടാനുകോടി നക്ഷത്രങ്ങളും, അവയെ ചുറ്റിക്കറങ്ങുന്ന എണ്ണമറ്റ ഗ്രഹങ്ങളും, പ്രകാശത്തിനുപോലും സഞ്ചരിക്കുവാൻ നൂറുകണക്കിനോ ആയിരക്കണക്കിനോ വർഷങ്ങൾ എടുക്കുന്ന അതി വിശാലമായ ഈ ശൂന്യാശവും – അതിലെ ഒരു മൺതരിപോലെ ചെറിയ ഈ ഭൂമിയിലിരുന്നുകൊണ്ട് നാം കാണുന്ന സ്വപ്നങ്ങളും പ്രവർത്തിക്കുന്ന വിക്രിയകളും എത്രയോ അപ്രധാനങ്ങളാണ്? നാമവയെ പെരുപ്പിച്ചു കാണിക്കുന്നുണ്ടെങ്കിൽ അതുവഴി നാം നമ്മെ തന്നെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ആത്മവഞ്ചനയുടെ ഈ പാത ഉപേക്ഷിച്ചുകൊണ്ട് നമുക്ക് യാഥാർഥ്യത്തിന്റെ പാതയിലൂടെ അൽപം സഞ്ചരിക്കാം.ഞാനും നിങ്ങളും ഈ ഇട്ടാവട്ടത്തിൽ പെട്ടു പോയത് എന്തുകൊണ്ടാണ്? അനന്താകാശത്തിൽ ചുറ്റിക്കറങ്ങുന്ന ഒരു പക്ഷിയെ കൂട്ടിൽ അടക്കുന്നതുപോലെ ഉള്ളൂ ഇത്. ഞാനും നിങ്ങളും ഈ ചെറിയ ശരീരത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചെറിയ പ്രവർത്തനമണ്ഡലത്തിലും അടക്കപ്പെട്ടിരിക്കുന്നു. പരിമിതമായ ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം സ്വയം വിശ്വസിക്കുന്നു. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യഗ്രന്ഥങ്ങൾ എല്ലാം പഠിച്ചാൽ അവ ഒരു കാര്യം അടിവരയിട്ട് പറയുന്നതായി കാണാം – ഇന്നത്തെ സുഖം നാളത്തെ ദുഃഖമായും ഇന്നത്തെ ദുഃഖം നാളത്തെ സുഖമായും മാറുന്നു. ഇവിടുത്തെ സുഖങ്ങളെല്ലാം തന്നെ താത്കാലികങ്ങളാണ്. അവയുടെ പിറകേ പോയിട്ട് കാര്യമൊന്നുമില്ലന്നല്ലേ അവ നൽകുന്ന സന്ദേശം? ശാശ്വതമായ സുഖം എന്നും ഒരു മരീചികയായി അവശേഷിക്കുന്നു. എന്താണ് ഇതിന്റെ കാരണം? നാം സുഖത്തെ തെറ്റായ ഇടത്ത് തിരയുന്നു എന്നത് തന്നെയാണ് ഇതിന്റെ കാരണം. ഈ സമൂഹത്തിൽ സുഖങ്ങളെല്ലാം വച്ചിട്ടുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അത് കണ്ടെത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുമ്പോഴും നാം മാറി ചിന്തിക്കുന്നില്ല. ബഹുഭൂരിപക്ഷവും ശാശ്വതമായ സുഖം എന്നൊന്നില്ല എന്നു പറഞ്ഞുകൊണ്ട് ലൗകികതയുടെയും തിന്മയുടെ യും വഴിയിലേക്ക് ചായുന്നു.
എന്നാൽ ശാശ്വതമായ സുഖം എന്നൊന്നുണ്ട്. അതീ സമൂഹത്തിൽ അല്ലെന്ന് മാത്രം. ഞാനീ സമൂഹത്തിലെ ഒരംഗമായിരിക്കാം. അതുകൊണ്ട്? ഞാനീ സമൂഹത്തിന്റെ അടിമയാകണമോ? സമൂഹത്തിന്റെ പിറകേ പോകുന്നവൻ സമൂഹത്തിന്റെ അടിമയായി പിടിക്കപ്പെടുന്നു. സമൂഹത്തെ തള്ളിക്കളയുന്നവനാകട്ടെ എല്ലാ ബന്ധനങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുന്നു. എന്റെയും നിങ്ങളുടെയും അസ്ഥിത്വം വാസ്തവത്തിൽ സമൂഹത്തിന് പുറത്താണ് കിടക്കുന്നത്. അത് ഈ ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞിരിക്കുന്നു. അതെ! ഞാനും നിങ്ങളും ആ പരബ്രഹ്മം തന്നെ! ആ അനന്തതയുമായി താദാത്മ്യം പ്രാപിക്കുമ്പോൾ നാം അനന്താനന്ദത്തിലേക്ക് വരുന്നു. വേറെ ഒരിടത്തും അനന്താനന്ദം ലഭ്യമല്ല.
സമൂഹം സമരങ്ങളും, സംഘർഷങ്ങളും, മാത്സര്യങ്ങളും നിറഞ്ഞ ഒരിടമാണ്. മറ്റുള്ളവരുടെ മുന്നിൽ എത്തുവാൻ വേണ്ടി എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നു. ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതുമായി സംഘട്ടനത്തിൽ വരുന്നു. എല്ലായിടത്തും പ്രശ്നങ്ങളാണ്. സമൂഹം എല്ലാ കാലങ്ങളിലും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. ഏതെങ്കിലും കാലത്ത് സമൂഹം പരിപൂർണ്ണതയിലെത്തുമോ എന്ന് ചോദിച്ചാൽ എനിക്കറിഞ്ഞു കൂടാ. എത്തുമെങ്കിൽ തന്നെ അത് വിദൂരഭാവിയിൽ പോലും സംഭവിക്കുമെന്നു തോന്നുന്നില്ല. അതു വരെ കാത്തിരിക്കുവാൻ നമ്മെ കൊണ്ടാവില്ലല്ലോ. നമുക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം കിട്ടണം. ഈ പ്രശ്നങ്ങളെയും പ്രാരാബ്ധങ്ങളെയും അവയുടെ ഉറവിടത്തോടൊപ്പം ദൂരെയെറിയുക എന്നതാണ് അതിനുള്ള ഏക മാർഗ്ഗം. സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവിൻ! സമൂഹ്യജീവിതത്തെ ആസ്വദിക്കുന്നതിന്റെ ആയിരം മടങ്ങ് ശക്തിയോടെ സമൂഹത്തിന്റെ അഭാവത്തെ ആസ്വദിക്കുവാൻ നമുക്ക് കഴിയും. കാരണം സമൂഹം വളറെ ചെറുതാണ്. ബ്രഹ്മാണ്ഡമോ അനന്തവും.
എന്നിരുന്നാലും സാമൂഹിക ജീവിതത്തെ ആസ്വദിക്കാതെ നമുക്ക് ഈ ലോകത്തിൽ ജീവിക്കുവാനാവില്ലല്ലോ. നമുക്ക് സദാ കർമ്മം ചെയ്യേണ്ടിയിരിക്കുന്നു. എന്നാൽ സമൂഹം മാത്രം ശരണം എന്നുവന്നാൽ നാമറിയാതെ തന്നെ സമുഹത്തിന്റെ അടിമകളായി മാറുന്നു. മറിച്ച് വേണ്ടി വന്നാൽ സമൂഹത്തെ വലിച്ചെറിയുവാനും നമുക്കാവുമെന്ന് വന്നാൽ പിന്നീട് നാം അതിന്റെ അടിമയല്ല! സാമൂഹിക ജീവിതത്തെ ആസ്വദിക്കുവാൻ നിങ്ങൾ ഇതിനോടകം പഠിച്ചിട്ടുണ്ട്. ഇനി നിങ്ങൾ പഠിക്കേണ്ടത് അതിന്റെ അഭാവത്തെ ആസ്വദിക്കുക എന്നത് ആണ്. അനന്തമായ ഏകാന്തത! ആ ഏകാന്തത അത്യധികം മധുരമാണ്. സമൂഹം തിരോഭവിച്ചാലും എന്തിന്, ലോകം അവസാനിച്ചാലും നിങ്ങൾക്കത് വിഷയമല്ല. നിങ്ങളെ വേദനിപ്പിക്കുവാൻ ആർക്കും കഴിയുകയുമില്ല. നിങ്ങൾ നിർണ്ണായകമായ ആ വിജയം കൈവരിച്ചിരിക്കുന്നു. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ ഭാഗമല്ല, മറിച്ച് സമൂഹം നിങ്ങളുടെ ഭാഗമാണ് എന്ന് വരുന്നു. കാരണം നിങ്ങൾ ബ്രഹ്മാണ്ഡവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു! ഇപ്രകാരം നിങ്ങൾ സ്വന്തം മഹത്വവും പ്രാധാന്യവും മനസ്സിലാക്കുമ്പോൾ നിങ്ങളിലെ അൽപത്വം തിരോഭവിക്കുകയും നിങ്ങൾ മോക്ഷം പ്രാപിക്കുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാൾ ജൂൺ 23ന് ഞായറാഴ്ച. വൈകുന്നേരം 4മണിക്ക് ആരംഭിക്കുന്ന കൊടികയറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും, കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വീകരണം, പ്രദക്ഷിണം, കഴുന്ന് നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ സെന്റ് ജോൺ ഡയറക്ടർ ഫാദർ ജോബി ഇടവഴിക്കലും, പള്ളി കമ്മറ്റിക്കാരും ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം
THE HOLY SPIRIT CHURCH,
STONELOW ROAD,
DRONFIELD,
S18 2EP.
വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷമായ തിരുന്നാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകും.
തിരുനാളിന് ഒരുക്കമായി ജൂൺ 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. ബാബു പുത്തൻപുരയിൽഅച്ചൻ നേതൃത്വം നൽകും. ജൂലൈ 6 ശനിയാഴ്ച 2 മണിക്ക് ബഹു. ജിനോ അരിക്കാട്ട് എം.സി. ബി. എസ് അച്ചന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് 4:45 ന് മിഷൻ ഡേ ആഘോഷവും സൺഡേസ്ക്കൂൾ വാർഷികവും നടത്തപ്പെടും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 7 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുന്നാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും മറ്റു തിരുക്കർമ്മങ്ങളും നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമായിരുന്നു.
തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് മിഷൻ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ അജൂബ് തോട്ടനാനിയിൽ തിരുനാള്‍ കൊടിയേറ്റിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന്, പ്രെസുദേന്തി വാഴ്ച, ലദീഞ്ഞ് എന്നിവയും നടത്തി. ഫാദർ ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാദർ അജൂബ് തോട്ടനാനിയിൽ സഹകാര്‍മ്മികനായി. ദൈവ കേന്ദ്രീകൃത സമൂഹമായ ക്നാനായ സമൂഹത്തിന്റെ ക്രൈസ്തവ വിശ്വാസവും പാരമ്പര്യവും വരുംതലമുറയിലേക്ക് ഒരുപോലെ പകർന്ന് നൽകണമെന്ന് ഫാദർ ജോബി തിരുനാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുനാള്‍ കൊടികളുമേന്തി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികള്‍ അണിനിരന്നു ഭക്ത്യാദരപൂര്‍വ്വം നടത്തിയ പ്രദക്ഷിണം എല്ലാവര്ക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. ഫാദർ മാത്യു പാലറകരോട്ട് സി ആർഎം പ്രദക്ഷിണത്തിന് കാർമ്മികത്വം വഹിച്ചു. പ്രദക്ഷിണം തിരികെ ദൈവാലയത്തില്‍ പ്രവേശിച്ചതിനുശേഷം സമാപന ആശീര്‍വ്വാദം നല്കി. തുടർന്ന് വിശ്വാസികൾക്കായി കഴുന്നെടുക്കുന്നതിനും തിരുസ്വരൂപങ്ങൾ വണങ്ങി മധ്യസ്ഥ പ്രാർത്ഥനയ്ക്കുള്ള അവസരവും ഒരുക്കിയിരുന്നു.
തിരുന്നാളിനോട് അനുബന്ധിച്ച് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കളറിംഗ് മത്സരത്തിൽ വിജയികളായവരായ സാറാ കുര്യാക്കോസ്, ജോഷ് ഷിബു, നതാലിയ റ്റിജോ എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. വളരെ നാളത്തെ പരിശീലനത്തിന് ശേഷം തിരുനാള്‍ ദിവസം അരങ്ങേറ്റം കുറിച്ച് ആസ്വാദ്യകരമായി മേളപ്പെരുമയൊരുക്കിയ യുകെകെസിഎ ബിസിഎൻ യൂണിറ്റിന്റെ ചെണ്ടമേളം ട്രൂപ്പിനെ മിഷൻ പ്രത്യേകം അനുമോദിക്കുകയുണ്ടായി.
തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് സ്നേഹവിരുന്നും തിരുനാൾ കമ്മറ്റി ക്രമീകരിച്ചിരുന്നു. വൈകുന്നേരം 7 മണിയോടെ മിഷൻ കോർഡിനേറ്റർ കൊടിയിറക്കിയതോടുകൂടി ഈ വർഷത്തെ ഇടവക തിരുനാളിന് പരിസമാപ്തിയായി. തിരുനാളിന് മുന്നോടിയായി 30 അംഗ പ്രസുദേന്തിമാരെയും മിഷൻകമ്മിറ്റി അംഗങ്ങളെയും ഇടവക ജനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് തിരുനാള്‍ ആഘോഷങ്ങളുടെ വലിയവിജയത്തിന് സഹായകരമായത്.
അനുഗ്രഹദായകവും വിശ്വാസ ദീപ്തവും ഒപ്പം സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനമായി മാറിയ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്ക്കും തിരുനാള്‍ കമ്മറ്റി കണ്‍വീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ നന്ദി പ്രകാശിപ്പിച്ചു.
തിരുനാള്‍ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം, ജെയിംസ് ജോസഫ് എന്നിവര്‍ അഭിനന്ദിച്ചു. കേരളത്തില്‍നിന്നും വെയിൽസിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യവും പ്രാര്‍ത്ഥനകളും ഈ തിരുനാളിലുണ്ടായത് മിഷൻ അംഗങ്ങളുടെ കൂട്ടായ്മയും സ്നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാള്‍ കമ്മറ്റി വിലയിരുത്തി.
കൂടുതൽ ചിത്രങ്ങൾക്കായി ഫേസ്ബുക് പേജ് ലിങ്ക് ക്ലിക്ക് ചെയ്യുക.
https://www.facebook.com/St.AnthonysKnanayaMissionWales/
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ആനുവല്‍ ഗാതറിങിന് ഗംഭീര പരിസമാപ്തി. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിങ് വനിതകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.
മൂന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍ ഗാതറിങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ജോയ്ന്റ് സെക്രട്ടറി ഷീബ അളിയത്ത് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വുമണ്‍സ് ഫോറം റിജ്യണല്‍ ഡയറക്ടര്‍ റവ ഫാ മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. വലിയ സ്വപ്നം കാണുക, വലിയ മനസുള്ളവരാകുക.. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു പോലെ നമ്മള് സ്വപ്നത്തിന്റെ തീര്‍ത്ഥാടകരാണ്. അതിനാല്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഫാദര്‍ മാത്യു സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ കോര്‍ഡിനേറ്ററായ റവ ഫാ ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ ഹൃദയമാണ്. ശക്തമായ ധമനികളുണ്ടായാല്‍ മാത്രമേ ഹൃദയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കൂ.. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണമെന്ന് ഫാ ജിബിന്‍ ഏവരോടും ആവശ്യപ്പെട്ടു.
സെന്റ് തോമസ് മിഷന് കാര്‍ഡിഫ് ഡയറക്ടര്‍ റവ ഫാ പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീകള്‍ ഡോട്ടേഴ്സ് ഓഫ് കിങ്ങ് എന്നാണ് വിശേഷിപ്പിച്ചത്. കൃത്യനിര്വഹണത്തിന്റെ കാര്യത്തിലും മനോഭാവത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഫാദറിന്റെ വാക്കുകള്‍.
സ്ത്രീകള്‍ക്ക് പൈശാചിക ശക്തികളെ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബാഹ്യ സൗന്ദര്യമല്ല കരുത്ത്. പ്രാര്‍ത്ഥനയോടെ മക്കളെ ചേര്‍ത്തുപിടിക്കുക. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്നും സിസ്റ്റര്‍ ജീന്‍ പറഞ്ഞു.
വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്റെ ആവശ്യകതകളെ പറ്റി സംസാരിച്ചു.ഷാലോം ടിവിയില്‍ നിന്ന് പ്രശനസ്തനായ ബ്രദര്‍ ഷിബു ജോണിന്റെ മോട്ടിവേഷണല്‍ വാക്കുകള്‍ ഏവര്‍ക്കും ആവേശം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചായിരുന്നു സംസാരം. നേടിയെടുക്കാനല്ല ശക്തി സ്വീകരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. സ്വര്‍ഗ്ഗസ്തനായ പിതാവേ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ബ്രദര്‍ വിശദീകരിച്ചു. പഴയ കാലത്തെ അമ്മമാരെ പോലെ നേടിയെടുക്കാനല്ല ശക്തിസ്വരൂപിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ഫാദര്‍ ആഹ്വാനം ചെയ്തു.
രുചികരമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പിന്നീട് യൂണിറ്റുകളുടെ ആക്ടിവിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ പ്രസിഡന്റ് സോണിയ ആന്റണി ഏവരോടും സംസാരിച്ചു. ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ ആങ്കറിങ്ങ് മനോഹരമായി നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെയും ന്യൂ പോര്‍ട്ടിന്റെയും വനിതകളുടെ നൃത്ത പരിപാടികള്‍ ഏവരുടേയും മനം കവര്‍ന്നു. മനോഹരമായ ഒരു ദിവസമാണ് വനിതാ ഫോറത്തിന് ആനുവല്‍ ഗാതറിങ്ങ് സമ്മാനിച്ചത്. അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞ് ഏവരും പിരിഞ്ഞത്. വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ പ്രചോദനമായിരുന്നു ഈ ഗെറ്റ് ടുഗെതര്‍.
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ ‘നസ്രേത്’ എന്ന് ഖ്യാതിനേടിയതും, കത്തോലിക്കാ സഭയുടെ മരിയൻ തീർത്ഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിങ്ങാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവ്വവും നടത്തപ്പെടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിങ്ങാം മരിയ തീർത്ഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ അഭിവന്ദ്യഅദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബ്ബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകും.രൂപതയിലെ മുഴുവൻ സീറോ മലബാർ വൈദികരും സഹകർമ്മികരായി പങ്കുചേരും.
ഈ വർഷം വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജണിലെ വിശ്വാസസമൂഹമാണ്.തീർത്ഥാടന വിജയത്തിനായി റീജണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർത്ഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും, പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർത്ഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും, പ്രാർഥനാ സാഫല്യവും ലഭിക്കും.
യു കെ യിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിങ്ങാം തീർത്ഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർത്ഥാടനത്തിൽ, രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.
വിശ്വാസികളുടെ വർദ്ധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ വാത്സിങ്ങാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
തീർത്ഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.
ജൂലൈ 20 നു ശനിയാഴ്ച ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൻ തീർത്ഥാടക സ്വാഗതസംഘം അറിയിച്ചു.
മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ലണ്ടൻ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന “പ്രണവോത്സവം 2024 ” ജൂൺ 29 ശനിയാഴ്ച അരങ്ങേറും. ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്.
ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിസർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
ആധുനിക സാമൂഹത്തിൽ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹൻജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകർഷണം. പ്രഭാഷണം കൂടാതെ ലണ്ടൻ ഹിന്ദു ഐക്യവേദി (എൽ എച്ച് എ) സംഘാംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എൽ എച്ച് എ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താർച്ചന, കോൾചെസ്റ്റർ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താർച്ചന, അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചർ നേതൃത്വം നൽകുന്ന ‘ദക്ഷിണ യുകെ’ യുടെ നൃത്തശില്പം, യുകെയിലെ അനുഗ്രഹീത നർത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന നൃത്താർച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായർ അവതരിപ്പിക്കുന്ന നൃത്തശില്പം, അപ്സരമുണ്ടുസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂർ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തിൽ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികൾ. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹൻജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.
ശ്രീ ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഖാടകർ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
For further details please contact
Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 07789776536
Pranavolsavam Venue: Greenshaw High School, Grennell Road, Sutton, SM1 3DY
Date and Time: 29 June 2024 – 3pm – 8pm
Email: [email protected]
കാർഡിഫ് : വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു.
കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 ന് തിരുന്നാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും, തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയും സ്നേഹവിരുന്നും നടത്തപ്പെടുന്നു.
തിരുന്നാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ് കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.
ഈ തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.
തിരുന്നാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ
വാറ്റ്ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7.00 മണിമുതൽ 9.00 മണി വരെ പ്രയർ മീറ്റിങ്ങും നടത്തപ്പെടുന്നു.
പാസ്റ്റർ ജോൺസൺ ജോർജ്ജ് 07852304150 & ബ്രദർ ടൈറ്റസ് ജോണും 07442966142 ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
ലണ്ടൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവർക്ക് ആത്മീക കൂട്ടായ്മകൾക്ക് പങ്കെടുക്കുവാൻ പ്രസ്തുത യോഗങ്ങൾ ഒരു അനുഗ്രഹീത അവസരമാണ്.
വെംബ്ലി സെൻട്രൽ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളിൽ അനായാസമായി എത്തിച്ചേരുവാൻ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു.
Address: St John’s Community Centre, 1Crawford Avenue, Wembley, HA02HX.
Time: Sunday 10am-12.30pm
& Friday 7.00pm – 9.00pm
For further details contact.
Pr. Johnson George #07852304150 &
Br. Titus John #07442966142
www.wbpfwatford.co.uk & Email [email protected]