ലോകകപ്പ് ആഘോഷിക്കാനെത്തിയ ആരാധകര്‍ക്കിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞു കയറി. മോസ്കോ റെഡ് സ്ക്വയറിന് സമീപമാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ടാക്സി കാര്‍ പാഞ്ഞുകയറിയത്. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ലേകകപ്പിന്റെ ആവേശത്താല്‍ ശനിയാഴ്ച വൈകുന്നേരം നഗരത്തില്‍ ആഘോഷ നടക്കുന്ന സമയത്തായിരുന്നു അപകടം.
യുക്രെയ്ന്, അസര്ബൈജാന്, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവര്‍ക്കാണ് പരിക്കേറ്റത്. മഞ്ഞ നിറമുള്ള ഹ്യൂണ്ടായ് കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയതിന് ശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ട് പോകുകയായിരുന്നു.
എന്നാല്‍ സംഭവം ബോധപൂര്‍വ്വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത്് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ പക്കല്‍ നിന്നും കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഉറക്കകുറവ് മൂലം വണ്ടി നിയന്ത്രണം വിടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്കി.
റഷ്യൻ ലോകകപ്പിൽ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള സൂപ്പർ പോരാട്ടം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇരുടീമും മൂന്നു ഗോൾ വീതം അടിച്ച് സമനില പാലിച്ചു. ആദ്യ ഹാട്രിക്കുമായി നിറഞ്ഞാടിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് പോർച്ചുഗൽ പിടിച്ചുനിന്നത്. സ്പെയിനിന് വേണ്ടി ഡിഗോ കോസ്റ്റ ഇരട്ട ഗോൾ നേടി.
നാലാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽ നിന്നാണ് റൊണാൾഡോയുടെ ആദ്യ ഗോൾ. 24-ാം മിനിറ്റിൽ കോസ്റ്റ നേടിയ ഗോളിലൂടെ സ്പെയിൻ ഒപ്പമെത്തി. എന്നാൽ 44-ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡെസിന്റെ നീട്ടി നൽകിയ പാസ് വലയിലാക്കി റൊണാൾഡോ ആദ്യപകുതിയിൽ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിക്കുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റിൽ കോസ്റ്റയിലൂടെ സ്പെയിൻ ഒപ്പമെത്തി. ഫ്രീകിക്കിൽ നിന്നായിരുന്നു ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. മൂന്നു മിനിറ്റ് പിന്നിടുന്നതിനിടെ പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ മുന്നിലെത്തി. 58–ാം മിനിറ്റിൽ നാച്ചോയാണ് സ്പാനിഷ് ടീമിന് ലീഡ് സമ്മാനിച്ചത്.
അവസാന മിനിറ്റുകളിൽ പ്രതിരോധം തീർത്ത് സ്പെയിനും ആക്രമണവുമായി പോർച്ചുഗലും കളംനിറഞ്ഞു. ജയപ്രതീക്ഷയുമായി മുന്നേറിയ സ്പെയിന്റെ നെഞ്ചുതകർത്ത് 88-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെത്തി. ബോക്സിനു വെളിയിൽ നിന്നും ഫ്രീകിക്ക് ഗോളിലൂടെ റൊണാൾഡോ ഹാട്രിക് ഗോൾ നേടി.
ഗ്രൂപ്പ് ബിയിൽ മൂന്നു പോയിന്റുമായി ഇറാനാണ് മുന്നിൽ. സമനില പാലിച്ച പോർച്ചുഗലും സ്പെയിനും ഒരോ പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. ഫുട്ബോൾ ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി. ലോകമാകെ കാല്പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും ഫുട്ബോള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പിലാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.
ഈ ആവേശം കേരള മുഖ്യമന്ത്രിയിലേക്കും പകർന്നിരിക്കുകയാണ്. തന്റെ കൊച്ചു മകനൊപ്പം ഫുട്ബോള്‍ തട്ടുന്ന ചിത്രം ഫെയ്സ്ബുക്ക് കവറില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം തന്റെ ആവേശം പ്രകടമാക്കിയത്
.
തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റ് കണ്ട അര്ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില് ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.
നാലു വര്‍ഷം നീണ്ട ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്ബ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് മാസം നടത്തുന്ന ദേശീയ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിലേയ്ക്കുള്ള യുകെ മലയാളി ടീമിന്റെ സിലക്ഷന്‍ നടത്തുന്നു. പാലാ ഫുട്ബോള്‍ ക്ലബ്ബ്, ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ്, യൂണിറ്റി സോക്കര്‍, മുംബൈ എഫ്സി, അല്‍ എത്തിഹാദ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ടീമുകളാണ് മാറ്റുരയ്ക്കുന്നത് ബ്രിട്ടീഷ് ബ്ലാസ് റ്റേഴ്സ് ടീമിലേയ്ക്കുള്ള പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ സെലക്ഷന് നോട്ടിംഗ് ഹാമില്‍ വെച്ചാണ് നടത്തുക. താത്പര്യമുള്ളവര്‍ കോച്ച് ആന്റ് റിക്രൂട്ടിംഗ് മാനേജര്‍: Byju Menachery Ph.07958439474, Assistant Manager:Anzar Ph.07735419228, Manager:Joseph Mullakuzhy Ph.07780905819, Coordinator& Technical Manager: Raju George Ph.07588501409, Assistant Coordinator: Jijo Ph.07946597946, co-oridinator: Binoy Thevarkunnel Ph.07857715236. Tiby. Thomas07906763113, George. 07790300500, Giby.07882605030, Joby. 07710984045 Thomas07906763113, Joby. 0782072366 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ, സ്പാനിഷ് കോച്ച് ജുലന് ലോപ്ടെജ്യുയിയെ പുറത്താക്കി. ദേശീയ ടീമുമായി കരാര്‍ നിലനില്‍ക്കെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് നടപടി. റഷ്യയില്‍ കപ്പുയര്‍ത്താന്‍ സാധ്യത കല്‍പിക്കപ്പെട്ടവരില്‍ മുന്‍നിരയിലുള്ള സ്പാനിഷ് ടീമിനെ കടുത്ത സമ്മര്‍ദത്തിലാക്കുന്നതാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടി. ജുലന് ചുമതലയേറ്റശേഷം ഒറ്റ മല്‍സരത്തിലും ടീം തോറ്റിട്ടില്ല.
ലോകകപ്പിന് ശേഷം യൂറോപ്യന്‍ ചാംപ്യന്മാരായ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ പരിശീലകനായി ജുലന് ലോപ്ടെജ്യുയി ചുമതലയേല്‍ക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സിനദീന്‍ സിദാന് പകരക്കാനായി സ്ഥാനമേല്‍ക്കുന്ന കാര്യം റയല്‍ മഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് അഞ്ചു മിനിറ്റ് മുന്‍പ് മാത്രമാണ് ലോപ്ടെജ്യുയി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചത്.
ഇതാണ് പുറത്താക്കലിന് വഴിയൊരുക്കിയത്. 2020 വരെ സ്പെയിന് ദേശീയ ടീമുമായി കരാറുണ്ടായിരുന്ന ലോപ്ടെജ്യുയിയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായെന്നാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റെ വിശദീകരണം. സ്പെയിന് അണ്ടര്‍19, അണ്ടര്‍21 ടീമുകളെ യൂറോ ചാംപ്യന്മാരാക്കിയ ലോപ്ടെജ്യുയിയെ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത് 2016ലാണ്. സ്പെയിന് ദേശീയ ടീമിന്റേയും ബാര്‍സിലോന, റയല്‍ മഡ്രിഡ് ക്ലബുകളുടേയും മുന്‍ ഗോള്‍കീപ്പറാണ്. സഹപരിശീലകനായ പാബ്ലോ സാന്‍സ് പകരം ചുമതലയേല്‍ക്കുമെന്നാണ് സൂചന.
ലോകകപ്പ് ആവേശം അതിര് കടന്ന ഒരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കളി ഭ്രാന്ത് മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. അതിന് എന്തിന് മിണ്ടാപ്രാണികളെ ഇരയാക്കണമെന്ന ചോദ്യം അവിടെ നില്‍ക്കുന്നുണ്ടെങ്കിലും മനുഷ്യന് എപ്പോഴും മനുഷ്യന് തന്നെ!
എതിര്‍ടീമിനെ ബഹുമാനിക്കാനാണ് ഫുട്ബോളില്‍ ആദ്യ പഠിക്കേണ്ട പാഠം. എന്നാല്‍ ബഹുമാനിച്ചില്ലെങ്കിലും ഉപദ്രവിക്കാന്‍ പാടുണ്ടോ. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനത്തിനിരയാകുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അര്‍ജന്റീന ജെഴ്സി ഇട്ട ഒരു ആരാധകന് ബ്രസീലിന്റെ മഞ്ഞക്കുപ്പായം ധരിപ്പിച്ച ഒരു പട്ടിയോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയാണ് വീഡിയോ.
പട്ടിയുമായി ആദ്യം കളിക്കുന്ന ഈ അര്‍ജന്റീന ആരാധകന് പെട്ടെന്ന് പട്ടിയെ തൂക്കിയെടുത്ത് എറിയുന്നതാണ് വീഡിയോ. വീഡോയോ പങ്കുവെച്ച് നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നിനക്ക് കളിക്കാന്‍ അറിയില്ലേഡാ എന്ന് ചോദിച്ചാണ് പട്ടിയെ ഇയാള്‍ തൂക്കിയെടുത്ത് എറിയുന്നത്. മലക്കം മറിഞ്ഞ് പട്ടി ചെന്ന് വെള്ളത്തിലേക്കാണ് വീണത്. എങ്കിലും യജമാന സ്നേഹം കാണിച്ച് വാലാട്ടി പട്ടി തിരിച്ച് കയുമ്പോഴും പോയി കളി പഠിച്ച് വാ എന്ന് ഈ ആരാധകന് ആക്രോശിക്കുന്നതും കേള്‍ക്കാം
2014 സോച്ചി വിന്റര്‍ ഒളിമ്പിക്സിനായി നിര്‍മിച്ച സ്റ്റേഡിയം. 2017 ഫിഫ കോണ്‍ഫെഡറേഷന്‍സ് മത്സരങ്ങള്‍ ഇവിടെ നടന്നിരുന്നു.
ഫിഷ്റ്റ് പര്‍വതത്തിന്റെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. കോകാസസ് പര്‍വതനിരയിലെ ഉയര്‍ന്ന കൊടുമുടിയാണ് ഫിഷ്റ്റ് പര്‍വതം. റഷ്യയിലെ പ്രാദേശിക ഭാഷയായ അഡ്യാഗെയാനില് ഫിഷ്റ്റ് എന്ന വാക്കിന് വെളുത്ത തലയെന്നാണ് അര്‍ഥം. മഞ്ഞ് നിറഞ്ഞ കൊടുമുടിയുടെ മുകള്‍വശം പോലെ സ്റ്റേഡിയത്തിന്റെ മുകള്‍ത്തട്ട് തോന്നിപ്പിക്കും.
കസാന്‍ അരീന
നഗരം: കസാന്‍,
കപ്പാസിറ്റി: 45,000
2013ലെ സമ്മര്‍ വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസിനുവേണ്ടി നിര്‍മിച്ചത്. ഗെയിംസ് സമാപിച്ചശേഷം ഫുട്ബോള്‍ ഗ്രൗണ്ടാക്കി മാറ്റി. 2013 ഓഗസ്റ്റില്‍ റൂബന്‍ കസാന്‍-ലോകോമോട്ടിവ് മോസ്കോ മത്സരമാണ് ഇവിടെ ആദ്യം നടന്നത്. കസാന്‍ക നദിയുടെ തീരത്തുള്ള സ്റ്റേഡിയം ഒരു വെള്ളയാമ്പല്‍ പോലെ തോന്നിക്കും.
കളിന്ഗഡ് സ്റ്റേഡിയം
നഗരം: കളിന്ഗഡ്,
കപ്പാസിറ്റി: 35,000
റഷ്യ ലോകകപ്പിനായി ഒക്സ്റ്റിയാബ്രസ്കി ദ്വീപിലാണ് കളിഗഡ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കളിന്ഗഡിന്റെ കേന്ദ്രഭാഗത്താണ് സ്റ്റേഡിയം. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ ദ്വീപിന്റെ വളര്‍ച്ചയെ ഉദ്ദേശിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിനു ചുറ്റും താമസിക്കാനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇവയോടു ചേര്‍ന്ന് പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, പെര്‍ഗോള നദിയുടെ ചുറ്റും ചിറയും നിര്‍മിക്കും.
കളിന്ഗഡ് സ്റ്റേഡിയം വിവിദോദ്ദേശ്യ സ്റ്റേഡിയമാണ്. ഫുട്ബോളിനു പുറമെ മറ്റ് കായിക വിനോദങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവയും നടത്താനാകും
വോള്ഗോഗ്രഡ് അരീന
നഗരം: വോള്ഗോഗ്രഡ്,
കപ്പാസിറ്റി: 45,000
പഴയ സെന്‍ട്രല്‍ സ്റ്റേഡിയം ഇടിച്ചുനിരത്തിയ സ്ഥാനത്താണ് വോള്ഗോഗ്രഡ് അരീന നിര്‍മിച്ചിരിക്കുന്നത്. പ്രസിദ്ധമായ വോള്‍ഗ നദിയുടെ തീരത്താണ് സ്റ്റേഡിയം. മാമായേവ കുര്‍ഗാന്‍ യുദ്ധ സ്മാരകത്തിന്റെ അടിവാരത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രാദേശിക ഫുട്ബോള്‍ ആരാധകരുടെ മെക്കയെന്നാണ് അറിയപ്പെട്ടത്.
നിഷ്നി നോവ്ഗോറോഡ് സ്റ്റേഡിയം
നഗരം: നിഷ്നി നോവ്ഗോറോഡ്,
കപ്പാസിറ്റി: 45,000
രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഡിയം. വോള്‍ഗാ നദിയുടെയും ഒകാ നദിയുടെയും സംഗമസ്ഥാനത്ത്, അലക്സാണ്ടര്‍ നെവ്സ്കി കത്തീഡ്രലിന് അടുത്താണ് സ്റ്റേഡിയം. ഒകാ നദിയുടെ മറുകരയിലുള്ള നിഷ്നി നോവ്ഗോറോഡ് ക്രെംലിന്റെ മനോഹാരിതയും ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നു.
എകാടെറിന്‍ബര്‍ഗ് അരീന
നഗരം: എകാടെറിന്‍ബര്‍ഗ്,
കപ്പാസിറ്റി: 35000
രാജ്യത്തെ പഴക്കമുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ എഫ്സി ഉറാലിന്റെ ഹോം ഗ്രൗണ്ട്. 1953ലാണ് സ്റ്റേഡിയം നിര്‍മിച്ചത്. സ്റ്റേഡിയത്തിനു പല അറ്റുകുറ്റപ്പണികളും നടത്തിയെങ്കിലും ഒരിക്കലും ചരിത്രപ്രസിദ്ധമായ മുഖവാരം പൊളിച്ചുമാറ്റിയില്ല. നിര്‍മിതിയിലുള്ള പൈതൃകം അധികൃതര്‍ സംരക്ഷിച്ചുപോന്നു.
സെന്റ് പീറ്റേഴ്സബര്‍ഗ് സ്റ്റേഡിയം
നഗരം: സെന്റ് പീറ്റേഴ്സ്ബര്‍ഗ്,
കപ്പാസിറ്റി: 67,000
ക്രെസ്റ്റോവ്സ്കി ദ്വീപിലെ കിരോവ് സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പുതിയ സൂപ്പര്‍ മോഡേണ്‍ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ജാപ്പനീസ് ആര്‍ക്കിടെക്ട് കിഷോ കുറോസാവയാണ് സ്റ്റേഡിയം നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നേടിയത്. 2017 കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും ഇവിടെയായിരുന്നു. ഗള്‍ഫ് ഓഫ് ഫിന്‍ലാന്‍ഡിന്റെ തീരത്ത് സ്പെയ്സ്ഷിപ്പ് ഇറങ്ങുന്നതുപോലെയുള്ള കാഴ്ചയാണ് സ്റ്റേഡിയം നല്‍കുന്നത്. ഏഴു നിലകളുള്ള സ്റ്റേഡിയത്തിന് 79 മീറ്റര്‍ ഉയരമാണുള്ളത്.
ലോകത്തെ ഏറ്റവും ആധുനികവും സാങ്കേതികത്തികവുമുള്ള സ്റ്റേഡിയം. ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന മേല്‍ക്കൂരയും ചെരിക്കാവുന്ന ഫുട്ബോള്‍ പിച്ചുമാണ്. വര്‍ഷത്തില്‍ എല്ലാ കാലത്തും ഏതു തരത്തിലുള്ള മത്സരവും ഇവിടെ നടത്താനാകും. സ്റ്റേഡിയത്തിനുള്ളിലെ താപനില എപ്പോഴും 15 ഡിഗ്രി സെല്‍ഷസാണ്.
ലുഷ്നികി സ്റ്റേഡിയം
നഗരം: മോസ്കോ,
കപ്പാസിറ്റി: 80,000
റഷ്യ ലോകകപ്പിന്റെ പ്രധാന സ്റ്റേഡിയം. 1956ല്‍ നടന്ന സ്പാര്ടാകിഡിന് ആതിഥേയത്വം വഹിക്കുന്നതിനാണ് ഈ സ്റ്റേഡിയം നിര്‍മിച്ചത്. റഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ മത്സരങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. 1999ലെ യൂറോപ്പ ലീഗ്, 2008ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ നടന്നത് ഇവിടെയായിരുന്നു. ലോകകപ്പിനായി ഇതിന്റെ നിര്‍മാണം 2013ലാണ് ആരംഭിച്ചത്. സ്റ്റേഡിയത്തിലെ അത്ലറ്റിക്സ് ട്രാക്ക് എടുത്തു മാറ്റി.
സ്പാര്ട്ക് അരീന
നഗരം: മോസ്കോ,
കപ്പാസിറ്റി: 45,000
ജനങ്ങളുടെ ടീം എന്നറിയപ്പെടുന്ന റഷ്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ സ്പാര്‍ടക് മോസ്കോയുടെ ഹോം ഗ്രൗണ്ട്. 1922ല്‍ ക്ലബ് സ്ഥാപിതമായപ്പോള്‍ സ്വന്തം ഗ്രൗണ്ടില്ലായിരുന്നു. 2010ല്‍ മോസ്കോയുടെ മുന്‍ വിമാനത്താവളം നിലനിന്ന ടുഷിനോ ജില്ലയില്‍ സ്പാര്‍ടക് സ്വന്തമായി 45000 പേരെ ഇരുത്താവുന്ന സ്റ്റേഡിയം നിര്‍മിച്ചു. റഷ്യയുടെ അഭിമാന സ്റ്റേഡിയമാണിത്. സ്റ്റേഡിയത്തിന്റെ മുഖപ്പില്‍ നൂറിലേറെ ചെറിയ വജ്രങ്ങളില്‍ സ്പാര്ടകിന്റെ ലോഗോ തെളിക്കുന്നു.
സമാര അരീന
നഗരം: സമാര,
കപ്പാസിറ്റി: 45,000
റേഡിയോറ്റ് സെന്റര്‍ ജില്ലയിലെ സമാരാ അരീനയുടെ നിര്‍മാണം 2014 ജൂലൈ 21നാണ് ആരംഭിച്ചത്. സ്ഫടിക കുംഭഗോപുരം പോലെയാണ് സ്റ്റേഡിയത്തിന്റെ ആകൃതി.
റോസ്റ്റോവ് അരീന
നഗരം: റോസ്റ്റോവ് ഓണ്‍ ഡോണ്‍,
കപ്പാസിറ്റി: 45,000
ഡോണ്‍ നദിയുടെ ഇടതുകരയിലാണ് റോസ്റ്റോവ് അരീന സ്ഥിതി ചെയ്യുന്നത്. നദിയില്‍ ചുറ്റിത്തിരിയുന്നതായി തോന്നുംവിധത്തിലാണ് സ്റ്റേഡിയത്തില്‍ മുകള്‍ത്തട്ട്. ഗാലറിയുടെ ഉയരക്കൂടുതല്‍ മത്സരം കാണിക്കുന്നതിനൊപ്പം റോസ്റ്റോവ് ഓണ്‍ ഡോണിന്റെ സൗന്ദര്യവും കാണികള്‍ക്കു നല്കുന്നു.
മോര്‍ഡോവിയ അരീന
നഗരം: സാരാന്സ്ക്,
കപ്പാസിറ്റി: 44,000
2010ലാണ് മോര്‍ഡോവിയ അരീനയുടെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷമായിരുന്നു മോര്ഡോവിയന് ജനത റഷ്യയിലെ മറ്റു വംശങ്ങള്ക്കൊപ്പമുള്ള ഏകീകരണത്തിന്റെ 1000-ാമത്തെ വാര്‍ഷികം. നഗരത്തിന്റെ കേന്ദ്രത്തിലുള്ള സ്റ്റേഡിയം ഇന്‍സാര്‍ നദിയുടെ തീരത്താണ്. മുട്ടയുടെ ആകൃതിയിലാണ് സ്റ്റേഡിയം. മോര്‍ഡോവിയ വംശത്തിന്റെ ബഹുമാനാര്‍ഥം അവരുടെ സവിശേഷമായ ഓറഞ്ച്, ചുവപ്പ്, വെള്ള എന്നിവ സംയോജിപ്പിച്ചുള്ള നിറമാണ് സ്റ്റേഡിയത്തില്‍ പൂശിയിരിക്കുന്നത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ താത്കാലിക ഭാഗങ്ങള്‍ പൊളിച്ചുനീക്കി 25,000 പേരെ ഉള്‍ക്കൊള്ളിക്കുന്ന വിധത്തിലാക്കി ചുരുക്കും.
ന്യൂസ് ഡെസ്ക്
വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.
അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക് 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്‍കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.
അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു. 2018 ലെ കമ്മിറ്റിയ്ക്ക് അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
റഷ്യൻ ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കാൻ ഫിഫ. വിറ്റ ടിക്കറ്റുകൾ വീണ്ടും വിൽക്കുന്നു എന്നാണ് ഇവർക്കെതിരെ ഫിഫ കണ്ടെത്തിയ പരാതി.അനുവദിച്ചതിൽ കൂടുതൽ വിറ്റുവെന്നാണ് രണ്ടാമത്തെ പരാതി. ടിക്കറ്റ് വിൽപനയുടെ ഓണ്‍ലൈൻ ഏജൻസിയായ വിവാഗോഗോയാണ് ഇത് സംബന്ധിച്ച ആരോപണം നേരിട്ടിരിക്കുന്നത്.
നിഗൂഢവും വഞ്ചനയുമാണ് ഈ പ്രവൃത്തിയെന്നു ഫിഫ ആരോപിച്ചു. സ്വിസ് ആസ്ഥാനമായ കന്പനിയാണ് വിവാഗോഗോ. ആരോപണം തെളിഞ്ഞാൽ ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഫിഫ വ്യക്തമാക്കി. ഒന്നിലധികം പരാതിയാണ് കന്പനിക്കെതിരേ ഫിഫ ഉന്നയിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ മുഖേന ജനീവ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്.
ഈ വർഷം ആദ്യം കന്പനിക്കെതിരേ ഒരു താൽക്കാലിക ഇൻജക്ഷൻ ഫിഫ നേടിയിരുന്നു. ഇതാദ്യമല്ല വിയാഗോഗോ കന്പനി ആരോപണ വിധേയമാവുന്നത്. യുകെ ആസ്ഥാനമായുള്ള നാഷണൽ ട്രേഡിംഗ് സ്റ്റാൻഡേർഡ്സ് ആണ് വിയാഗോഗോയെ നിരീക്ഷിച്ച് അന്വേഷണം നടത്തി ഫിഫയെ കാര്യങ്ങൾ ധരിപ്പിച്ചത്. ലോകകപ്പ് ടിക്കറ്റുകൾ ആവശ്യമുള്ളവർ ഫിഫയുമായോ ഫിഫ വെബ്സൈറ്റുമായോ ബന്ധപ്പെടാനാണ് ഫിഫ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മൽസരം നടക്കുന്ന സമാരയിലെ കോസ്മോസ് അരീന സ്റ്റേഡിയത്തിൽ നിലവിലുള്ള സീറ്റിനേക്കാൾ കൂടുതൽ ടിക്കറ്റ് വിറ്റതായി നേരത്തെ കണ്ടെത്തിയിരുന്നു.
ലണ്ടന്‍: വലിയ പരിചയസമ്പത്തില്ലാത്ത ടീമുമായി ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ടിനും പരിശീലകന് ഗാരത് സൗത്ത്ഗേറ്റിനും ആശ്വസിക്കാം. സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ട് 2-1ന് നൈജീരിയയെ പരാജയപ്പെടുത്തി. ആദ്യ പകുതയില്‍ ഗാരി കാഹില്‍ (7), നായകന് ഹാരി കെയ്ന്‍ (39) എന്നിവരുടെ ഗോളുകള്‍ ഇംഗ്ലണ്ടിനു ജയമൊരുക്കി. ഇവയെല്ലാം നൈജീരയുടെ പിഴവുകൊണ്ട് വീണുകിട്ടിയതാണ്.
രണ്ടാം പകുതിയില്‍ നൈജീരിയ നന്നായി കളിച്ചതോടെ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് കൂടുതല്‍ ഗോള്‍ നേടാനുമായില്ല. അലക്സ് ഇവോബിയാണ് (47) നൈജീരിയുടെ സ്കോറര്‍.ബെല്‍ജിയം-പോര്‍ച്ചുഗല്‍, സ്വീഡന്-ഡെന്മാര്ക്ക് മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.ബെല്‍ജിയം പ്രതിരോധതാരം വിന്‍സന്റ് കോംപനിക്ക് മത്സരത്തിനിടെ പരിക്കേറ്റു. അടിവയറ്റിലെ പരിക്കില്‍ 55-ാം മിനിറ്റില്‍ കോംപനിയെ പിന്‍വലിക്കേണ്ടിവന്നു. പരിക്കിന്റെ ആഴം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മെക്സിക്കോ എതിരില്ലാത്ത ഒരു ഗോളിന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തി.