കൊച്ചി ∙ യൂറോപ്പിലേക്കു നേരിട്ടുള്ള വിമാന സർവീസ് എന്ന കേരളത്തിന്റെ സ്വപ്നത്തിനു ചിറകു നൽകി എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ്. വന്ദേ ഭാരതിൽ ഉൾപ്പെടുത്തി വിജയമായതിനെത്തുടർന്ന് ഡിസംബർ വരെ നീട്ടിയ സർവീസ് എയർ ഇന്ത്യ പുതിയ ശൈത്യകാല ഷെഡ്യൂളിലും ഉൾപ്പെടുത്തി. ആഴ്ചയിൽ രണ്ടു ദിവസമുണ്ടായിരുന്ന സർവീസ് 25 മുതൽ 2021 മാർച്ച് 31 വരെ ആഴ്ചയിൽ 3 ദിവസമാക്കി.
യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണു കൊച്ചിയിൽനിന്നു യൂറോപ്പിലേക്കു നേരിട്ടുള്ള സർവീസ്. യൂറോപ്പിലേക്കു സർവീസ് നടത്താൻ വിമാന കമ്പനികളെ ആകർഷിക്കാൻ വിമാനത്താവളം ഏറെ ഇളവുകൾ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നില്ല. വന്ദേ ഭാരതിന്റെ ഭാഗമായി തുടങ്ങിയ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയെ സർവീസ് നീട്ടാൻ പ്രേരിപ്പിച്ചത്.
രാജ്യത്തെ 9 നഗരങ്ങളിൽനിന്നു എയർ ഇന്ത്യയ്ക്കു ലണ്ടൻ സർവീസുണ്ട്. ഡൽഹിയും (7 സർവീസ്) മുംബൈയും (4) കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. സർവീസുകളുടെ എണ്ണത്തിൽ അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാണെന്നതും ശ്രദ്ധേയം.
നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വസമാണു യാത്രക്കാർക്കു നൽകുക. ഗൾഫ് സെക്ടറിലെ കഴുത്തറപ്പൻ നിരക്കിൽനിന്നു രക്ഷപ്പെടുന്നതിനൊപ്പം കേരളത്തിലേക്കുള്ള സീറ്റുകൾക്കായി ഗൾഫ് യാത്രക്കാരുമായി മത്സരിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. സിയാൽ ലാൻഡിങ് ഫീസ് പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കി നൽകിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിട്ടുണ്ട്.
ഇക്കോണമി ക്ലാസിൽ കൊച്ചി– ലണ്ടൻ നിരക്ക് 25,000 മുതലും ലണ്ടൻ–കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ളവർക്കും ശ്രീലങ്കയിൽ നിന്നുള്ള യാത്രക്കാർക്കും കൊച്ചി–ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്.
സ്റ്റോപ്പ് ഓവർ ഫ്ലൈറ്റുകൾക്ക് ഏകദേശം 40,000 രൂപയും നോൺ സ്റ്റോപ്പ് സർവീസുകൾക്കു 49,000 രൂപയുമാണു നിരക്ക്. അതേസമയം കൊളംബോയിൽനിന്നു ഒരു മണിക്കൂർ 20 മിനിറ്റ് കൊണ്ടു കൊച്ചിയിൽ എത്താമെന്നതിനാൽ യൂറോപ്പിൽനിന്നുള്ള ശ്രീലങ്കൻ വിനോദസഞ്ചാരികൾ യാത്ര കൊച്ചി വഴിയാക്കാൻ സാധ്യതയുണ്ട്. കോവിഡ് മൂലം നിർത്തിവച്ചിരിക്കുന്ന ശ്രീലങ്കൻ സർവീസുകൾ പിന്നീടു പുനഃസ്ഥാപിക്കുമ്പോൾ എയർ ഇന്ത്യയ്ക്കു ഈ മാർക്കറ്റും കയ്യടക്കാൻ കഴിയും.
കൊച്ചിയിൽനിന്നുള്ള സർവീസ് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കായതിനാൽ യുഎസ് യാത്രയും എളുപ്പമാണ്. പാരിസ്, ബ്രസൽസ് എന്നിവിടങ്ങളിൽനിന്നുള്ള മലയാളികൾക്കു ട്രെയിനിൽ ഹീത്രുവിലെത്തി എയർ ഇന്ത്യ വിമാനത്തിൽ തുടർയാത്ര സാധ്യമാണ്. ലണ്ടനു പുറമേ കൊച്ചിയിൽനിന്നു യുഎസിലേക്കു നേരിട്ടു സർവീസ് വേണമെന്ന ആവശ്യവും ശക്തമാണ്.
പതിനാറാം വയസിലാണ് അലീമ അലിയുടെ ജീവിതത്തിൽ ആ അപകടം സംഭവിച്ചത്. അതിന്റെ അവശേഷിപ്പുകൾ ഇന്നുമുണ്ട് ശരീരത്തിൽ.2016 ലെ ആ അവധിക്കാലത്ത് ബോർഡിങ്ങിൽ നിന്ന് വീട്ടിലെത്തിയതാണ് അലീമ. തലയിലെ പേൻശല്ം മാറാനായി ഒരു മെഡിസിനൽ ഷാപൂ തേച്ചുകഴിഞ്ഞപ്പോളാണ് അമ്മ അവളെ സഹായത്തിനായി അടുക്കളിയേക്ക് വിളിച്ചത്.
അമ്മയെ സഹായിക്കാനായി അടുപ്പിന് താഴെ ഉണ്ടായിരുന്ന ഒരു പാത്രം കുനിഞ്ഞെടുക്കുമ്പോളാണ് അത് സംഭവിച്ചത്. അടുപ്പിൽ നിന്ന് തീയാളി അലീമയുടെ തലയിൽ പടർന്നു. പെട്ടെന്ന് തീ പിടിക്കുന്ന ഏതോ രാസവസ്തു ഷാപൂവിൽ അടങ്ങിയിരുന്നു.
പെട്ടെന്ന് തന്നെ ആശുപ്രത്രിയിൽ എത്തിച്ചു.
പക്ഷേ, അപ്പോഴേക്കും 55 ശതമാനം പൊള്ളലേറ്റിയിരുന്നു. താൻ മരിച്ചുപോകുമെന്നു പോലും ഭയപ്പെട്ടുവെന്ന് അലീമ പറയുന്നു. ഇപ്പോഴും ശസ്ത്രക്രിയകൾ തുടരുന്നുണ്ട്.
അവൾ പറഞ്ഞു: ‘എന്റെ വീണ്ടെടുക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു, അത് ഇപ്പോഴും തുടരുകയാണ്. എല്ലാ ദിവസവും, ഞാൻ നെബുലൈസറുകൾ, ഹ്യുമിഡിഫയറുകൾ, പ്രഷർ വസ്ത്രങ്ങൾ, വിഭജനങ്ങൾ, ക്രീമുകൾ, മരുന്നുകൾ എന്നിവയും അതിലേറെയും ചെയ്യേണ്ടതുണ്ട്.
‘എനിക്ക് മുമ്പ് നൂറുകണക്കിന് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്, ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
‘എൻഎച്ച്‌എസിലെ ഓരോ അംഗങ്ങളും ബർമിംഗ്ഹാം കുട്ടികളുടെ ആശുപത്രി, ഷെഫീൽഡ് കുട്ടികളുടെ ആശുപത്രി, പിൻഡർഫീൽഡുകൾ എന്നിവ ഉൾപ്പെടുന്ന ആശുപത്രികളിൽ നിന്ന് വളരെ പിന്തുണ നൽകിയിട്ടുണ്ട്.
മേക്ക് അപ്പ് ട്യൂട്ടോറിയലുകളാണ് അതിൽ കാണുക. ആത്മവിശ്വാസവും ധൈര്യവും തനിക്ക് അത്തരം പ്രവൃത്തികളിലൂടെ ലഭിക്കുന്നുണ്ടെന്നും അലീമ പറയുന്നു.
ഇംഗ്ലണ്ട്കാരനായ 37 വയസുള്ള സൈമണ്‍ എന്നയാള്‍ ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷം തന്‍റെ ജോലിസ്ഥലത്തിനടുത്തായി തനിക്കിഷ്ടപ്പെട്ട ഒരു വീട് കണ്ടെത്തി. അതിന്‍റെ ഉടമസ്ഥനുമായി സംസാരിച്ചപ്പോള്‍ അദേഹത്തിന് അത് വില്‍ക്കുന്നതിന് സമ്മതമാണ്. എന്നാല്‍ ഉടന്‍ തന്നെ വില പറഞ്ഞ് ഉറപ്പിച്ചു വീട് കൈമാറ്റം ചെയ്യുന്നതിനുള്ള പേപ്പർ ജോലികള്‍ ഉടമ വേഗത്തിൽ ഒപ്പിടുകയും തിരക്ക്പിടിച്ച് കൈമാറ്റം നടത്തുന്നതായും ചെയ്തപ്പോള്‍ സൈമണ് അതില്‍ അസ്വഭാവികതയൊന്നും തോന്നിയില്ല.
കുറച്ച് മാസങ്ങൾക്ക് ശേഷം, സൈമൺ ആവേശത്തോടെ തന്‍റെ സാധനങ്ങള്‍ പാക്ക് ചെയ്തു പുതിയ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ആദ്യ രാത്രി തന്‍റെ പുതിയ വീട്ടിൽ ചെലവഴിക്കാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. ക്ഷീണിച്ച വാരാന്ത്യത്തിനുശേഷം തന്‍റെ സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചെറിഞ്ഞ അദ്ദേഹം ക്ഷീണിതനായി കട്ടിലിലേക്ക് കയറി. തന്‍റെ ഓഫീസിലേക്കുള്ള ദൂരം കുറഞ്ഞ പുതിയ യാത്രയെ കുറിച്ച് ആലോചിച്ച് രാവിലെ 8 മണിക്ക് അലറാം വെച്ച് കിടന്നുറങ്ങി. എന്നാല്‍ അയാള്‍ കിടക്കുമ്പോള്‍ ഇരുട്ടിനിന്നും ഒരു വിചിത്രമായ ശബ്ദം കേട്ട് ഞെട്ടി എഴുനേറ്റു. ശ്വാസം അടക്കിപിടിച്ചു ചുറ്റുപാടും വീക്ഷിച്ചു അതിനിടയില്‍ ശബ്ദം വീണ്ടും കേട്ട് ഇത്തവണ വളരെ പതിഞ്ഞ ശബ്ധതിലായിരുന്നു. ലോഹത്തില്‍ ചരല്‍ ഉരസുന്നത് പോലുള്ള ശബ്ദമായിരുന്നു അത്. കൗതുകം തോന്നിയ സൈമണ്‍ ജനല്‍ തുറന്ന് പൂന്തോട്ടത്തിലേക്ക് നോക്കി വീക്ഷിച്ചു പക്ഷെ ഒന്നും അനങ്ങിയില്ല. എല്ലാം വീണ്ടും പഴയത്പോലെ നിശബ്ദമായി. സൈമണ്‍ വീണ്ടും കട്ടിലില്‍ കയറി കിടന്നുറങ്ങി. പക്ഷെ വീടിനടിയില്‍ നിഗൂഢമായ സംഭവങ്ങളെ പറ്റി അവനറിയില്ലായിരുന്നു.

പിറ്റേന്ന് രാവിലെ സൈമണ്‍ ഓഫീസില്‍ പോകുന്നതിന് വേണ്ടി വാഹനം പുറകോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാഹനം മുന്നോട്ടു പോയി. വീണ്ടും ശ്രമിച്ചു. ചക്രത്തില്‍ എന്തോ കുടുങ്ങിയതായി തോന്നി. ചക്രത്തില്‍ എന്താണ് കുടുങ്ങിയതെന്ന് കാണാന്‍ സൈമണ്‍ വാഹനത്തില്‍നിന്നും ഇറങ്ങി നോക്കി. വാഹനത്തിന്‍റെ അടിയില്‍ നോക്കിയപ്പോള്‍ ഡ്രൈവേ തകര്‍ന്നതായി കണ്ടു. ചുറ്റുപാടും നോക്കിയപ്പോള്‍ ഡ്രൈവേയുടെ ചുറ്റുപാഗത്ത് ഉണ്ടായ വിള്ളലുകള്‍ സുരക്ഷിതമല്ലാത്ത ചിലത് വെളിപ്പെടുത്തി.

1970-കളില്‍ താമസിച്ചിരുന്നു വൃദ്ധ ദമ്പതികളാണ് വീട് നിര്‍മിച്ചതെന്ന് അറിയാമായിരുന്നു എന്നാല്‍ ഇത്രയും കാലപഴക്കം വീടിന്‍ ഒരു ഭീഷണിയായിരുന്നില്ല. വിള്ളലുണ്ടായിടത്ത് സൈമണ്‍ എന്തോ തിളക്കം കണ്ടു അവിടെ സൈമണ്‍ എളുപ്പത്തില്‍ കുഴിക്കാന്‍ തുടങ്ങി. ഭൂമിയിലെ മണ്ണ് എളുപ്പത്തില്‍ വഴിമാറി കുഴിക്കുന്നതിനിടെ ലോകത്തിന്‍റെ ഭാഗങ്ങള്‍ കൂടുതല്‍ കാണാന്‍ തുടങ്ങി. ലോഹങ്ങള്‍ മാറ്റി സൈമണ്‍ വീണ്ടും കുഴിച്ചു നോക്കിയപ്പോള്‍ കണ്ടത് ചതുരാകൃതിയിലുള്ള ഒരു ദ്വാരം. ദ്വാരത്തിനുള്ളില്‍ നിറയെ ഇരുട്ടായിരുന്നു. ദ്വാരത്തിലൂടെ താഴെക്കിരങ്ങാന്‍ ഒരു തുരുമ്പ് നിറഞ്ഞ ഗോവണി. ഈ നിമിഷം സൈമണ് ഒരു അസ്വസ്ഥത തോന്നി തുടങ്ങി. സൈമണ്‍ അവിടെ കണ്ടെത്തിയത് ആ വീടിനെ കുറിച്ചുള്ള ഭൂതകാല ചരിത്രമായിരുന്നു. അര ലക്ഷം ഡോളറിനാണ് സൈമണ്‍ ആ വീട് വാങ്ങിയത്. സൈമണ് വീട് വിട്ട വൃദ്ധനാണ് ആ വീടിന്‍റെ യഥാര്‍ത്ഥ ഉടമ. എന്നാല്‍ വീട് വില്‍ക്കുന്ന വേളയില്‍ വീടിന് അടിയിലുള്ള ഈ സംഭവത്തെ കുറിച്ച് വൃദ്ധന്‍ സൈമനോട് പറഞ്ഞില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ സൈമണ്‍ കേട്ടത് ഈ രഹസ്യ അറയ്ക്കുള്ളിലേക്ക് മണ്‍ തരികള്‍ വീഴുന്ന ശബ്ദമാണ്.
സൈമണ്‍ ചില ഗവേഷണങ്ങള്‍ നടത്തിയ ശേഷം കണ്ടെത്തിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് അഭയം പ്രാപിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ രഹസ്യ മുറി എന്നാണ്. രണ്ടാം ലോക മഹായുദ്ധ സമയത്ത് സർ ജോൺ ആൻഡേഴ്സണ്‍ എന്നയാളെ യുദ്ധത്തിനായി രാജ്യം ഒരുക്കി ആസന്നമായ ആക്രമണത്തില്‍ നിന്നും ബോംബ് ആക്രമണങ്ങളില്‍ നിന്നും ബ്രിട്ടനിലെ പൌരന്മാരെ രക്ഷിക്കാനായി ഒരു തന്ത്രം കൊണ്ടുവരേണ്ടത് അദ്ധേഹത്തിന്‍റെ കടമയായിരുന്നു. അതിനാല്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അദ്ദേഹം ഒരു തന്ത്രപ്രധാനമായ പദ്ധതി ആവിഷ്കരിച്ചു. വീടുമുട്ടത്ത് എളുപ്പത്തില്‍ കുഴിച്ചിടാന്‍ സാധിക്കുന്ന ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുകയും സഹായിക്കുകയും ചെയ്തു.
സൈമണ്‍ ഇത് വീണ്ടും പഴയത് പോലെ പുനസ്ഥാപിക്കുകയും സംരക്ഷിക്കാനും പദ്ധതിയിട്ടു. ഇത് വളരെ പ്രധാനപെട്ടതും ചരിത്രപരമായ ഒരു സ്മാരകമായി പ്രക്യപ്പിക്കുമെന്നും അവര്‍ കരുതുന്നു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ശമ്പളം കുറവാണെന്ന കാരണത്താലാണ് ബോറിസ് ജോണ്‍സണ്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മാസത്തിനുള്ളില്‍ ബോറിസ് സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം ഒന്നര കോടി രൂപ) ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വർഷത്തെ ശമ്പളം. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി പ്രാദേശിക പത്രങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും ബോറിസിന്റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് കൈമാറേണ്ടതായി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.
മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പോലീസെത്തി പിടികൂടി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA
— stephen 🇬🇧 (@LFC_blano) October 18, 2020
ഡബ്ലിന്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി അയര്‍ലന്‍ഡ്. ആറ് ആഴ്ചത്തേക്കാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിങ്കളാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അടച്ചിടല്‍ പ്രഖ്യാപനം നടത്തിയത്.
അവശ്യസേവന വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതി. ഇവര്‍ക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളില്‍ കയറ്റാനാകൂ. വീടിന് അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ വ്യായാമത്തിനായി പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴയീടാക്കും. അതേസമയം സ്‌കൂളുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഒറ്റയക്ക് താമസിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കായി പ്രത്യേക പരുപാടി സര്‍ക്കാര്‍ നടപ്പാക്കും. സോഷ്യല്‍ ബബിള്‍ എന്ന പരിപാടി പ്രകാരം ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാന്‍ സാധിക്കും. ‘ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആറ് ആഴ്ചകളില്‍ ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ അര്‍ഥവത്തായ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് അടച്ചിടല്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി പറഞ്ഞു.
യുകെയിലെ സീറോ മലബാർ മിഷനിൽ സേവനം അനുഷ്ഠിക്കുന്ന ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവ് തേറാട്ടിൽ നിലയാറ്റിങ്കൽ വാറപ്പൻ തോമസ് (81 ) നിര്യാതനായി . മൃത സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 23 വെള്ളിയാഴ്‌ച്ച വൈകുന്നേരം 4 മണിക്ക് അരണാട്ടുകര സെന്റ് തോമസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ് . അന്നേദിവസം രാവിലെ 8 മണി മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും.
ഭാര്യ : മേരി തോമസ്
മക്കൾ : റോയ് എൻ . ടി .(സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കോ.ലിമിറ്റഡ് ,എം ജി റോഡ്, തൃശൂർ), ഫാ. ബിനോയ് നിലയാറ്റിങ്കൽ (സീറോ മലബാർ മിഷൻ, റെഡ് ഹിൽ, ലണ്ടൻ ), റിജോയ് എൻ . ടി .(ജി എസ് റ്റി കൺസൽറ്റന്റ് , അരണാട്ടുകര )
മരുമക്കൾ : സിസിയ, ജിജി
പേരക്കുട്ടികൾ : ഏബൽ , ആൻ മരിയ , എയ്‌ഡൺ
ബിനോയ് അച്ചൻെറ പിതാവിൻെറ നിര്യാണത്തിൽ സെന്റ് ക്ലയർ മിഷനിലെ ഇടവകാംഗങ്ങൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ന് 9 .20 നെ പരേതൻെറ നിത്യശാന്തിക്കായി സൂമിൽ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
ഫാ. ബിനോയ് നിലയാറ്റിങ്കലിൻെറ പിതാവിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ജോജി തോമസ്
യുകെയിലെ മലയാളി സമൂഹത്തിലേയ്ക്ക് തട്ടിപ്പുകാർ കടന്നുവരുന്നത് പല രൂപത്തിലാണ് . ഇതിൽ തന്നെ കഴിഞ്ഞ കുറെ കാലമായി സജീവമായിരിക്കുന്നതാണ് എച്ച് എം ആർ സിയുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഇതിനെക്കുറിച്ച് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തട്ടിപ്പിനിരയായവരുടെ , പ്രത്യേകിച്ച് മലയാളികളുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഇത്തരത്തിലുള്ള ഒരു സംയുക്ത പ്രസ്താവന ഇറക്കാൻ യുകെയിലെ വിവിധ ഭാഗങ്ങളിൽ ലോക്കൽ ഗവൺമെൻ്റുകളിലെ പ്രതിനിധികളും മുൻ പ്രതിനിധികളും , മത്സരാർത്ഥികളുമായിരുന്ന മലയാളികളെ പ്രേരിപ്പിച്ചത്. സുഗതൻ തെക്കേപ്പുര, ഡോ. ഓമന ഗംഗാധരൻ ,മഞ്ജു ഷാഹുൽ ഹമീദ് ,ടോം ആദിത്യ ,ഫിലിപ്പ് എബ്രഹാം, ബൈജു തിട്ടാല , ജെയ് മ്സ് ചിറയൻ കണ്ടത്ത്, വർഗീസ് ഇഗ്നേഷ്യസ്, ജോസ് അലക്സാണ്ടർ, സജീഷ് ടോം ,റോയി സ്റ്റീഫൻ , ജോസ് ജോസഫ് , ലിഡോ ജോർജ് തുടങ്ങിയവർ ചേർന്നാണ് പ്രസ്താവന നൽകിയിരിക്കുന്നത്.
എച്ച് എം ആർ സി യുടെ പേരിൽ വരുന്ന ഫോൺ കോളുകളിൽ എച്ച് എം ആർ സി യുടെ ഫോൺ നമ്പർ തന്നെയാവും ഡിസ്പ്ലേ ചെയ്യുന്നത് . സ് പൂപ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിനുശേഷം വിശ്വാസ്യത നേടാനായി ഇരയുടെ ഏതാനും വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തും. തുടർന്ന് തട്ടിപ്പിനിരയാകുന്ന വ്യക്തി വലിയൊരു തുക എച്ച് എം ആർ സി യിലേയ്ക്ക് ടാക് സായി നൽകാനുണ്ടെന്നും, ഉടൻ നൽകിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും ഭീഷണിപ്പെടുത്തും .
വിശ്വാസ്യത നേടുന്ന തരത്തിൽ വളരെ നാടകീയമായി ഇരയെ വീഴ്ത്തുന്ന സംഘം ആയിരക്കണക്കിന് പൗണ്ടാണ് പലരിൽ നിന്നായി തട്ടിച്ചത്. തട്ടിപ്പുകൾ ഇതിനു പുറമേ പല രൂപത്തിൽ നടക്കുന്നുണ്ട് .സൗത്ത്-വെസ്റ്റ് കൗണ്ടിയിലെ ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് 3000 പൗണ്ടോളം നിക്ഷേപിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് ആരംഭിച്ചത്. അതിനുശേഷം ബാങ്കിൽ നിന്നാണെന്നും ,അബദ്ധത്തിൽ 3000 പൗണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും അത് തിരിച്ചു നൽകണമെന്നും പറഞ്ഞ് ഫോൺ കോൾ വന്നു . അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത പണം കണ്ട മലയാളി തട്ടിപ്പുസംഘം കൊടുത്ത അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തതോടുകൂടി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും, അക്കൗണ്ടിൽ കിടന്ന പണം മുഴുവൻ നഷ്ടപ്പെടുകയും ചെയ്തു.
ഇത്തരത്തിലുള്ള സംഭവങ്ങൾ വർദ്ധിക്കുകയും നിരവധി മലയാളികൾ തട്ടിപ്പിനിരയാകുകയും ചെയ്യുന്നതാണ് മലയാളികളായ ലോക്കൽ കൗൺസിൽ പ്രതിനിധികളെ തട്ടിപ്പിനെക്കുറിച്ച് ബോധവൽക്കരിക്കാൻ പ്രേരിപ്പിച്ചത്. എച്ച് എം ആർ സി ഉൾപ്പെടെയുള്ള ഗവൺമെൻറ് സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ ദീർഘവും, വളരെയധികം കാലതാമസം എടുക്കുന്നതുമാണെന്നും , അതിനാൽ ഭീഷണികൾക്ക് വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്നും , ഇങ്ങനെ വരുന്ന ഫോൺ കോളികൾക്ക് മറുപടി നൽകരുതെന്നും , നേരിട്ട് എച്ച് എം ആർ സിയിൽ വിളിച്ച് ടാക്സ് അടച്ചുകൊള്ളാമെന്ന് മറുപടി നൽകി തട്ടിപ്പിൽ നിന്ന് രക്ഷപെടണമെന്നും ലോക്കൽ കൗൺസിൽ പ്രതിനിധികൾ അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : റോഡ് സുരക്ഷയെ മുന്നിൽകണ്ട് ബ്രിട്ടനിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. അടുത്ത വർഷം പ്രാബല്യത്തിൽ വരുത്തുന്ന പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ എടുത്തുപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഡ്രൈവിങ്ങിനിടെ ഫോൺ കോളുകളും ടെസ്റ്റുകളും നിരോധിച്ചിട്ടുണ്ടെങ്കിലും ആ നിയമം പുതുക്കി കൂടുതൽ ശക്തിപ്പെടുത്താൻ ആണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ ഡ്രൈവ്-ത്രൂ ടേക്ക് അവേ പോലുള്ള സംവിധാനത്തിനായി മൊബൈൽ ഫോൺ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളും ഡ്രൈവർമാർക്ക് ഉപയോഗിക്കാൻ കഴിയും. ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അപകടകാരമാണെന്ന് റോഡ് മന്ത്രി ബറോണസ് വെരെ പറഞ്ഞു. പുതുതായി കൊണ്ടുവരുന്ന നിയമം കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമത്തിലെ മാറ്റം ബ്രിട്ടനിലുടനീളം ബാധകമാകും, കൺസൾട്ടേഷന്റെ ഫലത്തെ ആശ്രയിച്ച് അടുത്ത വർഷം ആദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

“വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കും. നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും.” ദേശീയ പോലീസ് ചീഫ് സ് കൗൺസിൽ ലീഡ് ഫോർ റോഡ് സ് പോളിസിംഗ് ചീഫ് കോൺസ്റ്റബിൾ ആന്റണി ബാംഹാം മുന്നറിയിപ്പ് നൽകി. ആറ് പെനാൽറ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ഡ്രൈവിങ്ങിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള ശിക്ഷ. റോഡ് സുരക്ഷയുടെ ഭാഗമായി നിയമം നിഷ് കർഷിക്കുന്നത് ഇവയെല്ലാമാണ് ;

•വാഹനമോടിക്കുമ്പോൾ കൈകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ല.
•നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിരിക്കണം.
•നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.
•നിങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെനാൽറ്റി പോയിന്റുകൾ, പിഴ കൂടാതെ ഡ്രൈവിംഗ് നിരോധനം വരെ ലഭിക്കും
18 മരണങ്ങളും 135 ഗുരുതരമായ പരിക്കുകളും ഉൾപ്പെടെ 637 അപകടങ്ങൾ ആണ് ബ്രിട്ടനിലെ റോഡുകളിൽ 2019ൽ നടന്നത്. എല്ലാ പഴുതുകളും അടച്ചുള്ള നിയമത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.
സ്വന്തം ലേഖകൻ
യു കെ :- രണ്ടാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലണ്ടൻ നഗരം. ഇതിന് മുൻപായി പബ്ബുകളിലും ബാറുകളിലും മറ്റും കൂട്ടം കൂടി ആഘോഷം നടത്തിയവരെ പോലീസ് അധികൃതർ അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ബാറുകളിലും, പബ്ബുകളിലും 10 മണിവരെ മാത്രമേ ആളുകളെ അനുവദിക്കുകയുള്ളൂ. ഇത് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ് അറിയിച്ചു.

എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ക്രിസ് മസ് കാലം ആകുന്നതോടെ,ഒരു ദിവസം ഒരു മില്യൻ ടെസ്റ്റ് നടത്തുന്ന തരത്തിൽ ബ്രിട്ടൻ പുരോഗമിക്കും എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ലണ്ടനിൽ രോഗബാദ്ധ കുറവാണ്..
ലങ്കഷെയറിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിൽ പുതിയൊരു വിവാദം ഉയർന്നു വന്നിരിക്കുകയാണ്. ലണ്ടനിലെ ട്രാൻസ്പോർട്ട് സംവിധാനം പ്രവർത്തിപ്പിക്കുവാൻ ആയി മേയർ സാദിഖ് ഖാൻ പണം ആവശ്യപ്പെട്ട് വന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലണ്ടനിലെക്കാൾ കൂടുതൽ രോഗബാധ ഉള്ള ഡെവൺ, ഓക്സ്ഫോർഡ്,കവന്ററി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നതും ലണ്ടനിലെ ജനങ്ങളെ രോഷാകുലരാക്കി ഇരിക്കുകയാണ്. എന്നാൽ ലണ്ടനിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗവൺമെന്റ്.