കൊറോണ വൈറസ് ബാധമൂലം യുറോപ്പിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. രോഗ ബാധയെ തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ മരിച്ച ദിവസം ഇന്നലെയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയിട്ടുണ്ട്. അമേരിക്കയിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്. ഇന്നലെ മാത്രം 368 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഇറ്റലിയിൽ മാത്രം 1809 ആയി. സ്‌പെയിനില്‍ ഇന്നലെ 97 പേരാണ് മരിച്ചത്. ഇതികനം 288 പേരാണ് വൈറസ് ബാധയ്ക്ക് ഇരായായി ജീവന്‍ നഷ്ടപ്പെട്ടത്. ഫ്രാന്‍സില്‍ ഇതിനകം 120 പേരാണ് മരിച്ചത്. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് 29 പേര്‍ക്കാണ്.
ബ്രിട്ടനില്‍ കൊറോണ മൂലം ജീവന്‍ നഷ്ടമായത് 35 പേര്‍ക്കാണ്. ഇന്നലെ മാത്രം 14 പേര്‍ മരിച്ചു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ജനങ്ങളുടെ യാത്രയ്ക്ക് വിവിധ സര്‍ക്കാരുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ഡെന്മാര്‍ക്ക്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളില്‍ ജര്‍മ്മനി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. സ്‌പെയിനുമായുള്ള അതിര്‍ത്തി പോര്ച്ചുഗല്‍ അടച്ചു. അഞ്ചുപേരില്‍ കൂടതുല്‍ സംഘം ചേരുന്നത് ഓസ്ട്രിയ നിരോധിച്ചു. അത്യാവിശ്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
യുറോപ്യന്‍ രാജ്യങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 10 കോടി ആളുകള്‍ യുറോപ്പില്‍ വീടുകളില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ബ്രിട്ടനിലും നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. 70 വയസ്സില്‍ അധികം പ്രായമുള്ള ആളുകള്‍ പരമാവധി മറ്റുള്ളവരില്‍നിന്ന് അകന്ന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സ്ഥ്തിഗതികള്‍ വിശദീകരിക്കാന്‍ എല്ലാദിവസവും പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനം നടത്തും
അമേരിക്കയില്‍ 50 ആളുകളില്‍ അധികം പങ്കെടുക്കുന്ന പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന് യുഎസ് സെൻ്റെഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എട്ടാഴ്ചത്തേക്ക് നിയന്ത്രണം അനിവാര്യമാണെന്നാണ് നിര്‍ദ്ദേശം. അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 62 പേരാണ് അമേരിക്കയിൽ ഇതിനകം മരിച്ചത്. വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗ നിർണയത്തിന് 2000 പുതിയ ലാബുകൾ സജ്ജീകരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് അറിയിച്ചു.
ചൈനയില്‍ ആരംഭിച്ച കോവിഡ് 19 ന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം യുറോപ്പാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 24,717 പേര്‍ക്കാണ് വൈറസ് ബാധയേറ്റത്.ലോകത്തെമ്പാടുമായി 1,62,687 പേര്‍ക്കാണ് ഇതിനകം രോഗ ബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയിലേറെ പേരും ചൈനയിലാണ്. ഇവിടെ 81,003 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധയേറ്റത്. 6,065 പേരാണ് ലോകത്തെമ്പാടുമായി കോവിഡ് 19 ബാധിച്ച് മരിച്ചത്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ എലിസബെത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ബക്കിംഗ്ഹാം കൊട്ടാരം വിട്ടു. വിന്‍ഡ്‌സര്‍ കാസിലിലേയ്ക്കാണ് ഇരുവരും താമസം മാറിയത്. യുകെയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം 21 ആയിട്ടുണ്ട്. 11 മരണമെന്നത് ഒരു ദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയോടടുക്കുകയായിരുന്നു.
എലിസബത്തിന് 93ഉം ഫിലിപ്പിന് 98ഉമാണ് പ്രായം. ഇരുവരും നോര്‍ഫോക്കിലെ സാന്‍ഡ്രിന്‍ഗാം എസ്‌റ്റേറ്റില്‍ ക്വാറന്റൈന്‍ ചെയ്യും. യുകെയില്‍ ഇതുവരെ 1140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5300 മരണമാണ് ലോകത്താകെ കൊറോണ മൂലമുണ്ടായിരിക്കുന്നത്. 135 രാജ്യങ്ങളിലായി 1.42 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധി ജീവനക്കാരും പരിചാരകരുമുള്ള ബക്കിംഗ്ഹാം കൊട്ടൊരത്തില്‍ നിന്ന് സാധാരണ എല്ലാ വ്യാഴാഴ്ചകളിലും എലിബസത്ത് രാജ്ഞി വിന്‍ഡ്‌സര്‍ കാസിലിലേയ്ക്ക് പോകാരുണ്ട്. ഇത്തരത്തില്‍ ഒരു പതിവ് മാറ്റം തന്നെയാണ് എലിസബത്ത് രാജ്ഞി നടത്തിയത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മറിച്ചുമുള്ള വാദങ്ങളുണ്ട്. അതേസമയം രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ലണ്ടന്റെ മധ്യഭാഗത്തുള്ള ബക്കിംഗ്ഹാം പാലസില്‍ നിന്ന് രാജ്ഞിയെ മാറ്റുന്നതാണ് ഉചിതമെന്ന് കരുതിയതായി പാലസ് വൃത്തങ്ങള്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ എലിസബത്ത് രാജ്ഞി സ്വീകരിക്കുന്നുണ്ട്.
കോവിഡ് 19 രോഗബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി. വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചിടാൻ സാധ്യതയുണ്ട്.
മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.
സ്രവപരിശോധന ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ മുഴുവൻ തിരിച്ചിറക്കി പരിശോധന നടത്താനാണു അധികൃതരുടെ തീരുമാനം.
രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്നാറിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്നാറിലെ വിദേശികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുന്നു. കോവിഡ‍് ബാധിതന്‍ സ്ഥലംവിടാന്‍ ഇടയായ പശ്ചാത്തലത്തിലാണ് പരിശോധന. അതേസമയം, വിദേശികൾ താമസിച്ചിരുന്ന കെടിഡിസി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ ഉന്നതതലയോഗം ചേരുന്നു.
കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വക്കാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തീരുമാനം. ഫുട്‌ബോള്‍ ലീഗായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കി. ഏപ്രില്‍ മൂന്ന് വരെയാണ് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടീം ഉടമകളുടെ അടിയന്തരയോഗം ചേര്‍ന്നാണ് ഏപ്രില്‍ മൂന്നുവരെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു.
ഇതിനുപുറമെ ഈ മാസം 27ന് ഇറ്റലിയുമായും 31ന് ഡെന്‍മാര്‍ക്കുമായും നടത്താനിരുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്തര സൗഹൃദ മത്സരങ്ങളും രണ്ടാം ഡിവിഷന്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. എഫ് എ കപ്പ് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫുട്ബോള്‍ മത്സരങ്ങളും ഏപ്രില്‍ മൂന്നുവരെ നിര്‍ത്തിവെക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങളും റദ്ദാക്കിയത്. കൊറോണ വൈറസ് ബാധമൂലം ബ്രിട്ടനില്‍ ഇതുവരെ 10 പേര്‍ മരിച്ചിട്ടുണ്ട്. 596 പേര്‍ക്കാണ് ബ്രിട്ടനില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 491 പേരും ഇംഗ്ലണ്ടിലാണ്
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നു . യുകെയിലുള്ള നിരവധിയായ അനവധിയായ മലയാളി സംഘടനകൾ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ പ്രവർത്തന ലക്ഷ്യങ്ങളുമായി നിലവിലുണ്ടെങ്കിലും , അവയിൽ അംഗത്വം എടുക്കുന്നതിനോ , പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ എന്നത് വസ്തുതയാണ്. പ്രാദേശികവും , ജാതിപരവും , രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകൾ യുകെയിലെ ഏതൊരു മലയാളിക്കും , മലയാണ്മയെ സ്നേഹിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നവർക്കും അന്യമാകുന്ന തരത്തിലുള്ള വിവേചനം ഉയർത്തിപ്പിടിക്കുന്ന സംഘടനകളാണ്.
യുകെ മലയാളികളുടെ ദുരവസ്ഥയിൽ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ രൂപീകരിക്കപ്പെട്ട ദേശീയ സംഘടന പോലും രാഷ്ട്രീയ വൽക്കരിക്കപ്പെട്ട് രൂപീകരണ സമയത്തെ പ്രഖ്യാപിത – പ്രതീക്ഷിത ലക്ഷ്യങ്ങളിൽ നിന്ന് വേർപെടുമ്പോൾ, യുകെയിലെ ഏതൊരു മലയാളിക്കും പങ്കെടുക്കാവുന്ന ഒരു പൊതു വേദി എന്ന ആശയം പ്രാവർത്തികമാക്കാൻ തുനിഞ്ഞിറങ്ങിയ യുകെയിലെ സംഘടനാ പ്രവർത്തനരംഗത്ത് പരിചയമുള്ള ഒരു കൂട്ടം ആൾക്കാരുടെ ഒത്തു ചേരലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് തുടക്കം കുറിച്ചത് .
യുകെയിലുള്ള മലയാളിയോ , മലയാളി പിൻതലമുറക്കാരനോ , മലയാളത്തെ അറിയുന്നവരോ ആയ ഏതൊരാൾക്കും , അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക – ജനിതക വ്യത്യാസമെന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടന നിലവിൽ വരേണ്ടതിന്റെ ആവശ്യകത നോർത്താംപ്ടണിൽ വച്ച് ചേർന്ന പ്രാരംഭ യോഗത്തിൽ ചർച്ച ചെയ്യപ്പെടുകയും , അപ്രകാരമുള്ള ഒരു സംഘടന യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ എന്ന പേരിൽ രൂപീകരിക്കാൻ തീരുമാനിക്കുകയും ഉണ്ടായി. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 22 പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ ഐക്യകണ്ഠമായി ഇപ്രകാരമൊരു സംഘടന രൂപീകൃതമാവുകയായിരുന്നു.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിൽ ഏതൊരു മലയാളിക്കും അംഗത്വമെടുക്കാം, പരിപാടികളിൽ പങ്കെടുക്കാം , സംഘടന സംഘടിപ്പിക്കുന്ന കലാ – കായിക – സാംസ്കാരിക പരിപാടികളിൽ അംഗത്വമില്ലെങ്കിൽ പോലും പങ്കെടുക്കാം , ആവശ്യ സമയത്ത് അടിയന്തിര സഹായങ്ങൾക്കായി ബന്ധപ്പെടാം , എന്നിങ്ങനെ യുകെ മലയാളികൾ അവരുടേതായ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നവ നൽകാൻ സന്നദ്ധമായ ഒരു പ്രവർത്തന രീതി വാർത്തെടുക്കുകയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രവർത്തന ലക്‌ഷ്യം.
വിവേചനപരവും , രാഷ്ട്രീയ – ജാതി – മത താല്പര്യ പ്രേരിതവുമായ സംഘടനാ പ്രവർത്തനത്തിന് അറുതി വരുത്തിക്കൊണ്ട് , അവയെക്കാളുപരിയായി , ഏതൊരു മലയാളിക്കും സഹായകമാകുന്ന , അവന്റെ വീഴ്ചയിൽ അവനു കൈത്താങ്ങാകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നു. അംഗത്വം , പ്രവർത്തന പരിപാടികൾ , രെജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിനോടകം അനുഭാവമറിയിച്ച , ക്ഷണിക്കപ്പെടുന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 26 ന് നോർത്താംപ്ടണിൽ വച്ച് ചേരുന്ന യോഗത്തിൽ തീരുമാനിച്ച് അറിയിക്കുന്നതാണ്.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് ബാധ ബ്രിട്ടനിൽ പടർന്നു പിടിക്കുകയും 11 ഓളം പേർ മരണമടഞ്ഞതോടുകൂടി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിയായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹൺഡ് ആളുകൾ കൂടുന്നത് നിരോധിക്കാനുള്ള ഗവൺമെന്റ് തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹെൽത്ത് സെക്രട്ടറി ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
സ്കോട്ട്‌ലാൻഡ് ഗവൺമെന്റ് അടുത്ത ആഴ്ച മുതൽ 500 ലധികം ആളുകൾ കൂട്ടംകൂടരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലവിൽ വരികയാണെങ്കിൽ ബ്രിട്ടനിലെമ്പാടുമുള്ള 100 കണക്കിന് മലയാളി അസോസിയേഷനുകളുടെ ഈസ്റ്റർ ആഘോഷപരിപാടികൾ ഉപേക്ഷിക്കേണ്ടിവരും. നിരവധി മലയാളി അസോസിയേഷനുകൾ ഈസ്റ്റർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായാണ് മലയാളം യുകെയ്ക്ക് ലഭിച്ച വിവരം. ഹോളുകൾ ബുക്ക് ചെയ്യുക, ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക തുടങ്ങിയ മുന്നൊരുക്കങ്ങൾ ഇതിനോടകം പൂർത്തിയായിരുന്നു.
കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മകളും മറ്റും ഉപേക്ഷിക്കേണ്ടിവരും. കേറ്ററിംഗ് സംരംഭങ്ങളിലൂടെ സ്വയംതൊഴിൽ കണ്ടെത്തുന്ന നിരവധി മലയാളികളാണ് യുകെയിൽ ഉള്ളത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ തുടങ്ങിയ വിശേഷവസരങ്ങളിൽ മലയാളി സമൂഹത്തിൽ കേറ്ററിംഗ് സർവീസ് നടത്തുകയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗ്ഗം. അസോസിയേഷൻ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരുന്നത് ഇവരുടെ വരുമാനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഇതിനുപുറമേ മലയാളികളുമായി ബന്ധപ്പെട്ട നിരവധി ജന്മദിന ആഘോഷങ്ങളും മറ്റും ഇതിനോടകം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സാധിച്ചില്ലെങ്കിൽ റസ്റ്റോറന്റുകളും മറ്റും അടച്ചിടേണ്ടി വരികയും ഈ മേഖലയിൽ ജോലിയെടുക്കുന്ന മലയാളികളെയും മറ്റും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അരി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളിസമൂഹം. മലയാളികളുടെ പല ആവശ്യസാധനങ്ങൾക്കും കടുത്ത ദൗർലഭ്യം നേരിടുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും 14 ന് നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി നാളെ വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്.
ടീനേജ് കുട്ടികൾക്കായുള്ള ലൈവ് സ്ട്രീമിങ് ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ് .
അതിനായി താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .https://youtu.be/tNv_taesxBM
രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർക്കുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷ
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി കണ്ട് പങ്കെടുക്കാവുന്നതാണ് .ലൈവ് സ്ട്രീമിങ് ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu
Facebook live :
https://facebook.com/sehionuk
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
Attachments area
Preview YouTube video Teens For Kingdom | Second Saturday
മലയാളം യുകെ ന്യൂസ് ബ്യൂറോ
ലീഡ്സ്: സെന്റ് മേരീസ് സീറോ മലബാർ മിഷനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കാനിരുന്ന ഇടവകയുടെ വാർഷിക ധ്യാനം ഉപേക്ഷിച്ചു. കൊറോണാ വൈറസിനെ നേരിടാൻ രാജ്യം ഒരുങ്ങുമ്പോൾ അതിനോട് സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവകയിലെ വാർഷിക ധ്യാനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് വികാരി റവ. ഫാ. മാത്യൂ മുളയോലിൽ പറഞ്ഞു. കൊറോണ വൈറസിനെ നേരിടാൻ ശാസ്ത്രീയമായ തയ്യാറെടുപ്പുകളോട് സഹകരിക്കണമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി പാർലമെന്റ് സമ്മേളനത്തിന് ശേഷം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വെളിച്ചത്തിൽ ലീഡ്സ് ഇടവകയിലെ നിരവധി കുടുംബങ്ങൾ താല്ക്കാലികമായിട്ടെങ്കിലും ധ്യാനം ഉപേക്ഷിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഇടവക വികാരി എന്ന നിലയിൽ ഇടവകക്കാരുടെ ആവശ്യം പരിഗണിക്കുകയായിരുന്നു ഫാ. മുളയോലിൽ. എങ്കിലും സാധാരണയായി നടക്കുന്ന കുർബാന കൃമങ്ങൾക്ക് മാറ്റമില്ല എന്ന് ഫാ. മാത്യൂ മുളയോലിൽ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈറസ് ലോകജനതയെ കാർന്നു തിന്നുകയാണ്… ഭീതിയുടെ നിഴലിൽ ഒരുപാട് ജീവിതങ്ങൾ .. കൂടുതലും പ്രവാസികൾ.. കുഞ്ഞു കുടുംബങ്ങളെ കരകയറ്റുവാൻ കടൽ കടന്നവർ… ഒന്ന് കിട്ടുമ്പോൾ മറ്റൊന്ന് കൂടി വാങ്ങി പ്രിയപ്പെട്ടവർക്ക് അയക്കുന്ന പച്ചയായ മനുഷ്യർ… ഒരു തെറ്റിന് സോഷ്യൽ മീഡിയൽ വിളിക്കുന്ന തെറിയുടെ കാഠിന്യം മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത മനുഷ്യരോ എന്ന് സംശയിക്കുന്ന രീതിയിൽ.. ഇതാ ഒരു കണ്ണ് നനയിക്കുന്ന കുറിപ്പ് ഇറ്റലിയിൽ നിന്നും
കുറിപ്പ്
ഞാന്‍ ഇറ്റലിയിലാണ്… ഞാനും ഒരു മലയാളിയാണ്… പക്ഷെ പേടിക്കണ്ടാട്ടൊ… നാട്ടിലേക്ക് വരുന്നില്ല… ഞാന്‍ താമസിക്കുന്നിടത്തു അധികം പ്രശ്‌നങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്.. എങ്കിലും ഇറ്റലിയുടെ മറ്റു ചിലയിടങ്ങളിലെ അവസ്ഥകള്‍ ദുരിതത്തിലാണ്…
ഇപ്പൊ ഇറ്റലിക്കാരെന്നു കേട്ടാല്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയാണ് പലര്‍ക്കും എന്നറിയാം… പക്ഷെ ഞങ്ങളും മനുഷ്യരാട്ടോ…. ഓരോ ദിവസവും നൂറു പേരില്‍ കൂടുതല്‍ മരിക്കുമ്പോ ആയിരത്തിഅഞ്ഞൂറിലധികം കേസുകള്‍ ഓരോ ദിവസവും തൊട്ടടുത്തു കൂടിക്കൊണ്ടിരിക്കുമ്പോ ആര്‍ക്കും ഒരു ആഗ്രഹവും ഉണ്ടാവില്ലേ ഒന്നു സ്വന്തം വീടാണയാന്‍…
തൊട്ടടുത്ത് മരണം നിലവിളിച്ചോടി നടക്കുമ്പോ സ്വന്തം കൂടപ്പിറപ്പുകളെ കാണാന്‍ ആഗ്രഹിച്ചു പോവുന്നത് ഇത്ര വല്യ തെറ്റാണോ… എന്തിനാ ഇവരൊക്കെ നാട്ടിലേക്ക് കടത്തി വിടണേ എന്നാണ് പലരുടെയും ചോദ്യം… സ്വന്തം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത് ഇത്ര വല്യ തെറ്റാണോ? ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം ബാക്കിയില്ല…പലയിടത്തും ഒരു രോഗിയെയും പുതിയതായി നോക്കാന്‍ പറ്റുന്നില്ല… ഹോസ്പിറ്റല്‍ സഹായമഭ്യര്‍ത്ഥിച്ച പലര്‍ക്കും ഒരു സഹായവും ലഭിക്കാത്തവരുണ്ട്… അപ്പൊ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള മാതാപിതാക്കള്‍ രോഗം ബാധിച്ചു ഇവിടെ കിടന്നു മരിക്കണമെന്ന് ചിന്തിക്കണോ അതോ രോഗം ബാധിക്കും മുമ്പ് എങ്ങനേലും നാട്ടില്‍ എത്തണമെന്നു ആഗ്രഹിക്കോ?
നാട്ടിലെത്തിയാല്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കാന്‍ റെഡിയാണ് മിക്കവരും…രോഗമില്ലെന്നു ഉറപ്പ് വരുത്താനും നാട്ടില്‍ എത്തുമ്പോള്‍ ഗവണ്‍മെന്റ് പറയുന്ന എന്തും ചെയ്യാനും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവരും തയ്യാറുമാണ്.. എല്ലാര്‍ക്കും രോഗം കൊടുക്കണം എന്ന് ആരെങ്കിലും ആഗ്രഹിക്കോ? നിങ്ങളാണ് ഈ സ്ഥലത്തെങ്കില്‍ ചുറ്റും ഒരുപാട് പേരുടെ മരണം തൊട്ടടുത്ത് നടക്കുമ്പോള്‍ ഒന്ന് പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അടിയന്തരാവസ്ഥ ഇവിടെ അരങ്ങേറുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ കഴിഞ്ഞു തുടങ്ങി പലതും കിട്ടാതായിത്തുടങ്ങുമ്പോള്‍ ഇവിടെ കിടന്നു മരിച്ചാലും കൊഴപ്പമില്ല നാട്ടിലേക്ക് പോവണ്ട എന്ന് നിങ്ങള്‍ ചിന്തിക്കുമോ?
ഒരു ഇറ്റാലിയന്‍ പട്ടികളെയും….. (മലയാള നിഘണ്ടുവില്‍ ഇല്ലാത്ത ചില പദങ്ങള്‍ കൂടി പറഞ്ഞവരുണ്ട്… അത് ചേര്‍ക്കുന്നില്ല) ഈ നാട്ടിലോട്ട് കേറ്റരുത് എന്ന് ചിലര് ഫേസ്ബുക്കില് വിളിച്ചു പറയുമ്പോ ഇവിടെ ഉള്ളവരും ചോരയും നീരും ഉള്ള മനുഷ്യര് തന്നെയാണെന്ന് ഇടയ്‌ക്കൊന്നു ചിന്തിക്കുന്നത് നല്ലതാണുട്ടോ.. ഇറ്റലിയില്‍ കഴിയുന്ന മലയാളികളുടെ അവസ്ഥ ഓര്‍ത്ത് സങ്കടപ്പെട്ടില്ലെങ്കിലും അവരുടെ ജീവിതങ്ങളെ പച്ചക്ക് തെറി വിളിക്കാതിരിക്കുകയെങ്കിലും ചെയ്തൂടെ… മിക്ക വീട്ടിലും ഉണ്ടാവൂല്ലോ ആരെങ്കിലും ഒക്കെ പുറത്ത്… അവര്‍ക്കാണ് ഈ അവസ്ഥ എങ്കില്‍ നിങ്ങ അവിടെ കിടന്നോ.. മരിക്കാണെങ്കി മരിച്ചോ എന്ന് ആരെങ്കിലും പറയോ??
ഞങ്ങള്‍ക്കുമുണ്ട് ഓരോ ദിവസവും ഇറ്റലിയിലെ വാര്‍ത്തകള്‍ കേട്ട് പേടിച്ചിരിക്കുന്ന മാതാപിതാക്കളും പ്രിയപ്പെട്ടവരും…ഇത്രയും എഴുതിപ്പോയത് സങ്കടം കൊണ്ടാണ്… വീണുകിടക്കുന്നവനെ ചവിട്ടരുത് എന്നൊരു തത്വമുണ്ട്… എണീക്കാന്‍ സഹായിച്ചില്ലെങ്കിലും ചവിട്ടാതിരുന്നൂടെ…പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ട്… നല്ല കാര്യം.. പക്ഷെ ഈ നാട്ടില്‍ കാലുകുത്തരുത് എന്ന് പറഞ്ഞു ഫേസ്ബുക്കില്‍ തെറിവിളിച്ചോണ്ടിരിക്കുന്നവരോടാണീ കുറിപ്പ്… ഞാന്‍ നില്‍ക്കുന്നിടം ഇപ്പോള്‍ അധികം കുഴമില്ലെങ്കിലും അതുകൊണ്ട് ഭയാശങ്കകള്‍ ഇല്ലെങ്കിലും നോര്‍ത്ത് ഇറ്റലിയിലെ മലയാളികളുടെ അവസ്ഥ ദയനീയമാണ്…
ഒരുകാര്യം കൂടി… ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബം മൂലം പലര്‍ക്കും ഈ രോഗം പിടിപെട്ടു… ശരിയാണ്… വീഴ്ചകള്‍ സംഭവിച്ചീട്ടുണ്ടാകാം…ആ തെറ്റിനെ കുറച്ചു കാണുന്നില്ല.. അതിനു അതിന്റേതായ ഗൗരവമുണ്ട്… ആ ഗൗരവത്തിനു ആ മൂന്നുപേര്‍ അനേക ലക്ഷം പേരുടെ ചീത്ത വിളി ഈ ദിവസങ്ങളില്‍ കേട്ടീട്ടുണ്ട്…
ഇനിയും അവരുടെ ഫോട്ടോ പ്രചരിപ്പിച്ചു മാനഹാനി വരുത്തുന്നതിനോട് തത്കാലം യോജിപ്പില്ല.. അവരെ കൊല്ലണം എന്ന് വരെ പറയുന്നവരെ കണ്ടു… അങ്ങനെ പറഞ്ഞവരോട് കൂടുതല്‍ ഒന്നും പറയാനില്ല…. ഒന്നുകൂടി ആവര്‍ത്തിക്കുന്നു.. അവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് ന്യായീകരിക്കാവുന്നതല്ല… അവരോട് ദേഷ്യം തോന്നുക സ്വാഭാവികമാണ്.. സംഭവിച്ച തെറ്റിന് ഇതിനകം കേള്‍ക്കാവുന്നിടത്തോളം പഴി അവര്‍ കേട്ടിട്ടുണ്ട്… അവരെ ഇത്രയും പ്രാകിയതും തെറിവിളിച്ചതും നാണം കെടുത്തിയതും പോരെ? ഇത്തിരിയെങ്കിലും ദയ വറ്റിയിട്ടില്ലെങ്കി, രോഗം മാറി അവര്‍ ഇനി സ്വന്തം വീട്ടിലേക്ക് വരുമ്പോ ഉണ്ടാകാവുന്ന അവരുടെ മാനസികാവസ്ഥ ഓര്‍ത്തെങ്കിലും ഇനി അവരെ വെറുതെ വിട്…
കൊലപാതകികള്‍ക്ക് പോലും ദാക്ഷിണ്യം ലഭിക്കുന്ന നാടാണിത്… … ഈ എഴുത്തിന് താഴെ വന്നു തെറി വിളിച്ചാലും തിരിച്ചൊന്നും പറയാനില്ല… കാരണം ഇവിടെ മരണത്തിന്റെ കാറ്റ് വീശുന്ന ഇറ്റലിയില്‍ കഴിയുന്ന ചോരയും നീരുമുള്ള നിങ്ങളെപ്പോലെത്തനെയുള്ള മനുഷ്യരുടെ ആകുലതകളും സങ്കടങ്ങളും മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോവുന്നതയാണെന്നു ചിന്തിച്ചോളാ….
ഞാന്‍ താമസിക്കുന്നിടം അധികം പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ തന്നെയും ഇറ്റലിയുടെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ വല്ലാതെ കഷ്ടപ്പെട്ട് നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണീ കുറിപ്പ്..
[ot-video][/ot-video]
യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആൻഫീൽഡിൽ തകർത്ത് അത്‍ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ അവസാന നിമിഷം കളി കൈവിട്ടത്.
ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43-ാം മിനുട്ടിൽ വിനാൽഡം ലീഡ് നൽകി. 94-ാം മിനുട്ടിൽ ഫിർമിനോ ലീഡ് ഉയർത്തി. മൂന്ന് മിനുട്ടിനുള്ളിൽ മാർക്കോസ് ലൊറെന്‍റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്‍ലറ്റിക്കോ അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. കളി അധിക സമയത്ത് നീണ്ടപ്പോൾ ലൊറെന്‍റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ അൽവാരോ മൊറാട്ട ഗോൾ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്‍റെ പ്രകടനം അത്‌ലറ്റിക്കോയ്‌ക്ക് കരുത്തായി.
മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി. സൂപ്പർ താരം നെയ്‌മർ, യുവാൻ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തിൽ മികച്ച ജയം അനിവാര്യമായിരുന്നു.
💻 MI PC
↳📁 Noches Mágicas
↳📁 Champions League
↳📁 Anfield 2020⚽ #LFCAtleti
⭐ #UCL | 🔴⚪ #AúpaAtleti pic.twitter.com/Ank7042oPS— Atlético de Madrid (@Atleti) March 11, 2020