ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് വ്യക്തമാക്കി നദീന്‍ ഡോറിസ് തന്നെയാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. പത്രക്കുറിപ്പിലായിരുന്നു പ്രതികരണം,.
മന്ത്രിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മന്ത്രിക്ക് വൈറസ് ബാധ പിടിപെട്ട സാഹചര്യം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. ഈ നിയമം സംബന്ധിച്ച് രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി കുഴഞ്ഞു വീണിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിലവില്‍ ആറ് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കോവിഡ് ബാധിച്ചുളള മരണം ആഗോളതലത്തില്‍ നാലായിരം കവിഞ്ഞു. ഇറാനില്‍ മാത്രം ഇന്നലെ 54 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 291 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ അഞ്ചുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ മുപ്പതായി. മംഗോളിയയിലും പാനമയിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് െചയ്തു. കാനഡയിലും കോവിഡ് മരണം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതിനിടെ കോവിഡ് 19 പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ രണ്ടുമാസത്തിനിടെ ഇന്നലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 17 പേരാണ് ഇന്നലെ മരിച്ചത്. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വുഹാന്‍ നഗരം സന്ദര്‍ശിച്ചു. രോഗ ബാധയ്ക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് വുഹാൻ സന്ദര്‍ശിക്കുന്നത്.
ഇറ്റാലിയൻ എയർപോർട്ടിൽ കുടുങ്ങി നേഴ്‌സുമാർ അടക്കമുള്ള മലയാളി പ്രവാസികൾ. സംഘത്തിൽ കുട്ടികളും ഗർഭണികളും അടക്കമുള്ളവരാണ് എന്ന് വിഡിയോയിൽ പറയുന്നു. എമിറേറ്റ്സ് എയർലൈൻസിനോ ഇറ്റാലിയൻ ഗവൺമെൻറിനോ ട്രാവൽ ചെയ്യുന്നതിൽ പ്രശ്‌നം ഇല്ലെങ്കിലും ഇന്ത്യൻ ഗവൺമെൻറ് അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം എന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ യാത്രക്കാരോട് പറഞ്ഞതായി ഇവർ പറയുന്നു.
കാരണം അവർക്കു ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്ര നിഷേധിച്ചതായി മലയാളികൾ വിഡിയോയിൽ പറയുന്നു. പ്രവാസികളായ ഞങ്ങൾ നാട്ടിലേക്കു അല്ലാതെ എവിടേക്ക് ആണ് പോകേണ്ടത് എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.
ഇപ്പോഴത്തെ അവസ്ഥ നോക്കുകയെങ്കിൽ എല്ലാവരും ഒരു ഭയപ്പാടിലാണ്. എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നാണ് ഇറ്റലിയിൽ ഉള്ള മലയാളികൾ നോക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
എയർപോർട്ടിൽ നിന്ന് മലയാളി യാത്രക്കാരുടെ താഴെ കാണുന്ന വീഡിയോ കാണുക
ഇറ്റലിയിൽ പടർന്നു പിടിക്കുന്ന കോവിഡ്-19 അഥവാ കൊറോണ വൈറസ് പേടിയിൽ ആണ് യൂറോപ്പ് ഒട്ടാകെ ഉള്ളത്. ട്രാവൽ നിരോധനം നിൽക്കുമ്പോഴും മരണ നിരക്ക് ഉയരുന്നത് പല തരത്തിലുള്ള ഊഹാപോഹങ്ങൾക്കും വഴിവെക്കുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് ഇറ്റലിയുടെ മരണസംഖ്യ 133 പേർ ഉയർന്ന് 366 ലേക്ക് എത്തിയത് വളരെ ആശങ്കയോടെ ആണ് വീക്ഷിക്കുന്നത്. സ്‌കൂൾ, കോളേജ് എന്നിവ എല്ലാം അടഞ്ഞു കിടക്കുകയാണ്.
യുകെയിൽ ഇതുവരെ 273 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് മരണവും ഉണ്ടായി. സ്റ്റോക്ക് ഓൺ ട്രെൻഡിൽ അഞ്ച് പേർക്കാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഒരാൾ പുറത്തുനിന്നും ഉള്ള രോഗിയാണ്. അതേസമയം റ്റാംവെർത്തിൽ ഒരു സ്‌കൂൾ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നു സ്‌കൂൾ അടച്ചിരിക്കുകയാണ്. ഇതിൽ 16 പേർ നിരീക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളത്.
കാര്യങ്ങൾ ഇത്തരത്തിൽ ആയിരിക്കെ യുകെയിൽ ആവശ്യമില്ലാതെ ആളുകൾ അവശ്യ സാധനങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് യുകെയിലെ സൂപ്പർ മാർക്കെറ്റുകളെ പ്രതിസന്ധിയിൽ ആക്കാനുള്ള സാധ്യതാ പരിഗണിച്ചു ഒരാൾക്ക് മേടിക്കാൻ പറ്റുന്ന ചിലസാധനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എന്നുള്ളതാണ്. അവശ്യസാധനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കാനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപയോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് ഇതുമായി അവർ പ്രതികരിച്ചത്.ആന്റിബാക്ടീരിയല്‍ ജെല്‍, വൈപ്പുകള്‍, സ്‌പ്രേകള്‍, പാസ്ത, ടിന്നിലടച്ച പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പാല്‍പ്പൊടി, ബിസ്‌കറ്റ്, മുട്ട, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ജനങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെയാണു യുകെയിലെ വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിൽ പെടുന്ന ടെസ്‌കോ, മോറിസൺ, അസ്ദ എന്നിവർ നിയന്ത്രണം പ്രഖ്യാപിച്ചത്. ടെസ്കോയിൽ ഹാൻഡ് സാനിറ്റൈസർ അഞ്ചെണ്ണം ലഭിക്കുമ്പോൾ അസ്ദയിൽ രണ്ടു മാത്രമേ ലഭിക്കു. ഇതുവരെ ഇത്തരം നിയന്ത്രണങ്ങൾ സെയിൻസ്ബെറി തുടങ്ങിയിട്ടില്ല. യുകെയിലുള്ള പത്തു പേരിൽ ഒരാൾ എന്ന നിലക്ക് ഇത്തരം വാങ്ങലുകൾ നടത്തുന്നു എന്നാണ് ഇതുമായി നടന്ന സർവ്വേ പറയുന്നത്.
വെയ്റ്റ്‌റോസ്, സൂപ്പര്‍ ഡ്രഗ്, ബൂട്‌സ് തുടങ്ങിയ സ്ഥാപനങ്ങളും ഹാന്‍ഡ് വാഷ്, ജെല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് വാങ്ങല്‍ നിയന്ത്രണം നടപ്പാക്കി. കടകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും നിയന്ത്രണം ബാധകമാണ്. എന്നാൽ കൊറോണ വൈറസ് പ്രശ്നമല്ല തങ്ങളുടെ നിയന്ത്രണത്തിന് കാരണം എന്ന് മോറിസൺ വ്യക്തമാക്കിയിട്ടുണ്ട്.
സാധനങ്ങൾ വാങ്ങികൂട്ടുന്നതിൽ ഒട്ടും പിന്നിൽ അല്ല മലയാളികളും എന്നാണ് മലയാളം യുകെ ക്ക് ലഭിക്കുന്ന വിവരം. സ്റ്റോക്ക് ഓൺ ട്രെന്റിൽ 10 ചാക്ക് അരിയാണ് വാങ്ങിയതെങ്കിൽ ഒരു പടി കൂടി കടന്ന് ബിർമിങ്ഹാമിലുള്ള മലയാളികൾ വാങ്ങിയത് 15 ചാക്ക് അരി വരെ എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. നാട്ടിലെപ്പോലെ സാധങ്ങൾക്ക് വില കൂട്ടി കൊള്ളലാഭം ഉണ്ടാക്കാൻ യുകെയിലെ സൂപ്പർ മാർക്കറ്റുകൾക്കു സാധിക്കില്ല. കാരണം വില വിവര പട്ടിക സമഗ്രമായി വിലയിരുത്തുന്ന ഒരു കോംപെറ്റിഷൻ കമ്മീഷൻ ഉണ്ട് എന്നുള്ളതാണ്. ഒരുതരത്തിലുള്ള വില വർദ്ധിപ്പിക്കൽ സാധ്യമല്ലെന്നു ഇതിനകം തന്നെ കമ്മീഷൻ സപ്ലൈ ചെയ്‌നുകളെ അറിയിച്ചിട്ടുണ്ട് എന്നാണ് ബിബിസി റിപ്പോർട് ചെയ്തിട്ടുള്ളത്. അനാവശ്യയമായി ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി.
യുകെയിലെ പൊതു ജീവിതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നപടികളൊന്നും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് ലോക വനിതാ ദിനം. സ്ത്രീജനങ്ങൾക്ക് തുല്യ പരിഗണ അതുമല്ലെങ്കിൽ ജെൻഡർ വേർതിരിവ് ഇല്ലാതാക്കാൻ ഒരു ദിവസം. അതെ ഇന്ന് ലോക വനിതാദിനത്തിൻെറ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ്. ലോകത്തെ കൊറോണ വൈറസ് പിടികൂടിയിരിക്കുന്നു സമയം.. ഏറ്റവും കൂടുതൽ സംസാരവിഷയമായ ഈ രോഗം മനുഷ്യ കുലത്തെ ഒന്നാകെ പേടിപ്പെടുത്തുമ്പോൾ ഇതൊന്നും വകവയ്ക്കാതെ തന്റെ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാർ സ്വയം ത്യാഗമാണ് എന്നത് ആരും അധികം ചിന്തിക്കുന്നില്ല എന്നത് ഒരു വാസ്തമാണ്. നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയുടെ കഥ നാമെല്ലാവരും കണ്ടതാണ് കേട്ടതാണ്. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ വാർത്ത ചാനലുകളിൽ ഒന്നായ ബിബിസി യിൽ പോലും നമ്മുടെ മന്ത്രിയായ ഷൈലജ ടീച്ചറും നേഴ്‌സുമാരും നിറഞ്ഞു നിന്നു എന്നത് വനിതാദിനമായ ഇന്ന് ഓർക്കേണ്ടതാണ്. ഇത്തരുണത്തിൽ മലയാളികൾക്ക് അഭിമാനമായ ഒരു നേഴ്സിന്റെ വിജയങ്ങളുടെ വിശേഷങ്ങളുമായി വനിതാദിനം നിങ്ങൾക്കായി സമർപ്പിക്കുന്നു.
അവാർഡുകൾ ഒരു പുത്തരിയല്ല ഡിനു ജോയിയെ സംബന്ധിച്ചു. എന്നാൽ ഇതൊന്നും ഈ നേഴ്‌സിനെ അഹകാരിയാക്കിയില്ല എന്നതിനുപരിയായി കൂടുതൽ വിനീതയാവുകയാണ് ചെയ്തത്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ജോബി… പഠനത്തിനും കുഞ്ഞു കുട്ടിക്കുമിടയിൽ ഉറക്കം പോലും നഷ്ടപ്പെട്ട സമയങ്ങളിൽ… കട്ടൻ കാപ്പിയും ഉണ്ടാക്കി നൽകുന്ന ഒരു ഭർത്താവ്… എല്ലാ പുരുഷൻമാരുടെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന സങ്കൽപ്പം തിരുത്തിയ കേരളത്തിലെ പുരുഷ കേസരി… ഒരു യഥാർത്ഥ കുടുംബ നാഥൻ.. ഡിനു എല്ലാ വേദികളിലും ഉരുവിടുന്ന ഒരു പേര്… തന്റെ പിതാവ് നഷ്ടപ്പെട്ടു എങ്കിലും ജീവിതത്തിൽ തളരാതെ മുൻപോട്ടു നീങ്ങുന്നു… കുട്ടികൾ ഒക്കെയായില്ലേ പഠനം നിർത്തിക്കൂടെ എന്ന് ചോദിച്ചവരോട് ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞ നേഴ്‌സായ ഡിനു.. ഇപ്പോൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് (topic Prevention of sexual abuse among adolescents- The World Health Organization (WHO) defines an adolescent as any person between ages 10 and 19.) നേടാനുള്ള അവസാന ലാപ്പിൽ ആണ് ഡിനു. തന്റെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ കാണാം. കേരളത്തിലെ പതിനാല് ജില്ലകളിലും ഓടിനടന്ന് പല ക്ലാസ്സുകളും എടുക്കുന്ന ഡിനു മലയാളം യുകെയോട് പറഞ്ഞത് മറ്റൊരു നേഴ്സിന് ഇത് പ്രചോദനമായാൽ സന്തോഷമായി എന്നാണ്…
[ot-video][/ot-video]
പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്. സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്സ്നുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ് വിന്നർ ആണ് ഡിനു.
പാലായ്ക്ക് അടുത്തുള്ള ഉരുളി കുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു.
രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി. എങ്കിലും കൂടുതൽ പഠിക്കാൻ ഉള്ള താത്പര്യം കാരണം എം എസ് സി എൻട്രൻസ് എഴുതി.
രണ്ട് വയസുള്ള കുട്ടി ഉണ്ടായിരിക്കുന്ന സമയത്ത് ദീർഘദൂരം യാത്ര ചെയ്താണ് രണ്ടുവർഷം പഠിച്ചത്. ഒരുപാട് പഠിക്കാനും പേപ്പർ പ്രേസന്റ്റേഷനുകളും അസൈമെന്റ് കളും ഉണ്ടായിരുന്നു, രാത്രി രണ്ടു മണിക്കൂർ ഒക്കെയാണ് ഉറങ്ങാൻ ലഭിച്ചത്. പഠനത്തിൽ ഗ്യാപ് ഉണ്ടായത് കൊണ്ട് ബുദ്ധിമുട്ട് നേരിട്ടു. കുട്ടിയെയും കുടുംബത്തെയും വീട്ടിൽ നിർത്തി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ഒരുക്കമായിരുന്നില്ല. ഇത്ര കഷ്ടപ്പെട്ട് പഠിക്കേണ്ട ആവശ്യമില്ല എന്ന് കുടുംബവും സുഹൃത്തുക്കളും ഒരേ ശബ്ദത്തിൽ പറഞ്ഞു. പാസ് ആകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.
എം ജി യൂണിവേഴ്സിറ്റിയിലെ റാങ്ക് ഹോൾഡർ ആയിട്ടാണ് പാസായത്. തിരികെ സ്റ്റാഫ് നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. എം എസ് സി നേഴ്സിങ് കഴിഞ്ഞ 53 പേർ ചേർന്ന അസോസിയേഷൻ ഉണ്ടാക്കി ഉന്നത തലത്തിൽ ശ്രദ്ധയാകർഷിച്ചു.
അങ്ങനെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ഇത്തവണ ലഭിച്ച അവാർഡ് പോലും ആശുപത്രികളിൽ ഒതുങ്ങാതെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലമാണ് എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ അജണ്ടകൾ നടപ്പിലാക്കാനും വിവരങ്ങൾ ചോർത്താനുംം ചാരന്‍മാരെ നിയോഗിക്കുന്നതായി റിപ്പോർട്ട്. മുൻ അമേരിക്കൻ, ബ്രിട്ടീഷ് ചാരന്മാരെ രഹസ്യ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നത് ട്രംപുമായി അടുത്ത ബന്ധമുള്ള സുരക്ഷാ കരാറുകാരനായ എറിക് പ്രിൻസ് ആണെന്ന് വിവരം. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണങ്ങൾ, തൊഴിലാളി സംഘടനകൾ, ട്രംപിനോട് ശത്രുതയുള്ളതായി കരുതപ്പെടുന്ന മറ്റ് ഗ്രൂപ്പുകൾ എന്നിവയിലെല്ലാം നുഴഞ്ഞുകയറി ട്രംപിന്റെ അജണ്ടകൾ നടപ്പിലാക്കുകയോ വിവരശേഖരണം നടത്തുകയോ ആണ് അവരുടെ പ്രധാന ജോലി.
അമേരിക്കയിലെ ഏറ്റവും വലിയ അധ്യാപക യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിന്റെ മിഷിഗണിലുള്ള ഓഫീസിൽ നുഴഞ്ഞുകയറിയുൾപ്പെടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് വിവരം. യുഎസിലെ മുൻ ചാരന്മാരിൽ ഒരാളും, മുൻ എം-16 ഓഫീസറുമായ റിച്ചാർഡ് സെദ്ദൊനാണ് ഫയലുകളും മറ്റു സംഭാഷണങ്ങളും പകർത്തുകയെന്ന 2017-ലെ ഓപ്പറേഷന് നേതൃത്വം നൽകിയത്. യൂണിയന്റെ പ്രാദേശിക നേതാക്കളെ രഹസ്യമായി ടേപ്പ് ചെയ്യാനും സംഘടനയെ തകർക്കുന്നതിനായി പരസ്യപ്പെടുത്താവുന്ന വിവരങ്ങൾ ശേഖരിക്കാനും അവർക്ക് കഴിഞ്ഞു. അടുത്ത വർഷം മറ്റൊരു അപരനാമം ഉപയോഗിച്ച്, അതേ രഹസ്യാന്വേഷണ പ്രവർത്തകൻ അബിഗയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിച്ച ഒരു സി ഐ എ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന സ്പാൻബെർഗറുടെ പ്രാചാരണങ്ങളിലും നുഴഞ്ഞുകയറി.
വാർത്താ മാധ്യമങ്ങൾ, ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർ, ലിബറൽ അഭിഭാഷക ഗ്രൂപ്പുകൾ തുടങ്ങിയ ട്രംപിന് എതിരു നിൽകുന്നവരെയെല്ലാം നിരീക്ഷിക്കുന്നതിനും സ്റ്റിംഗ് ഓപറേഷനുകൾ നടത്തുന്നതിനും, ഹിഡൻ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ശ്രദ്ധ നേടിയ യാഥാസ്ഥിതിക ഗ്രൂപ്പായ പ്രോജക്റ്റ് വെരിറ്റാസാണ് ഈ രണ്ട് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. അധ്യാപക സംഘടനയും വെരിറ്റാസും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ഭാഗമായി പുറത്തുവന്ന ഈ-മെയിൽ വിവരങ്ങളിൽ സെദ്ദൊനിന്റെ പങ്ക് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രോജക്ട് വെരിറ്റാസിനും പ്രിൻസിനും പ്രസിഡന്റ് ട്രാമ്പുമായും കുടുംബാംഗങ്ങളുമായും വളരെ അടുത്ത ബന്ധമുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : പിടിച്ചുനിർത്താനാവാത്ത വിധത്തിൽ കൊറോണ വൈറസ് മുന്നേറുന്നതോടെ ബ്രിട്ടനിൽ വൈറസ് കേസുകൾ 206 ആയി. ഒരു ദിനം കൊണ്ട് 43 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മിൽട്ടൺ കീൻസ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 83 കാരനും മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ഇതോടെ ജനം കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്. മരുന്നില്ലാത്ത രോഗമായതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ശാസ്ത്രലോകം. കേസുകളുടെ എണ്ണം എത്ര വേഗത്തിൽ ഉയരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത ഘട്ടത്തിലെ രോഗ പ്രതിരോധം എന്ന് ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് ബിബിസിയോട് പറഞ്ഞു. ആർക്കും ഏത് സമയത്തും രോഗം ബാധിക്കാനും മരിക്കാനും ഉള്ള സാധ്യത ഏറെയാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി.
വലിയ സമ്മേളനങ്ങൾ നിയന്ത്രിക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് ഈയാഴ്ച്ച ചർച്ച ചെയ്യും. രോഗം പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ സ്കൂളുകൾ അടയ്‌ക്കേണ്ടി വരും. ഒപ്പം വീട്ടിലിരുന്നു ജോലി ചെയ്യാനും ആളുകൾ നിർബന്ധിതരാകും. കേസുകൾ കുത്തനെ ഉയരുന്നത് തടയുവാനും ശൈത്യകാലത്ത് പകർച്ചവ്യാധിയുടെ വേരോട്ടം ഇല്ലാതാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോക്ടർ ഹാരിസ് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോകമാകെ 102,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,480 പേർ മരിച്ചു. ഇതിൽ 3, 070 പേര് ചൈനയിലാണ്. ഇറാനിൽ ഇന്നലെ 21 പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 145 ആയി ഉയർന്നു. ചൈനയ്ക്കു പുറത്തു കൊറോണ ബാധിച്ച് ഏറ്റവും കൂടൂതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ് – 233 പേർ.
വൈറസ് ഭീതിയെ തുടർന്ന് കാലിഫോർണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ 21 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യു എസ് വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
സ്വന്തം ലേഖകൻ
എൻ എച്ച് എസ് നൽകുന്ന സുരക്ഷാ ഉപദേശങ്ങൾ ആയ, എല്ലായ്പ്പോഴും ചൂടുവെള്ളത്തിൽ കൈ കഴുകുക, രോഗമുണ്ടെന്ന് സംശയിച്ചാൽ പുറംലോകവുമായി ബന്ധമില്ലാതെ ഇരിക്കുക എന്നിവ പാലിക്കാൻ തെരുവിൽ ഉറങ്ങുന്നവർക്ക് ഒരു മാർഗ്ഗവുമില്ല. ഇതിനെപ്പറ്റി അടിയന്തരമായ ഒരു തീരുമാനമെടുക്കണമെന്നും, അല്ലെങ്കിൽ ഇത് സമൂഹത്തിനു തന്നെ ഒരു വിപത്തായി മാറുമെന്നും രാഷ്ട്രീയക്കാരും ചാരിറ്റി പ്രവർത്തകരും മുന്നറിയിപ്പ് നൽകി. രോഗമുണ്ടെന്ന് സംശയിച്ചാൽ വീടില്ലാത്തവർ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഗവൺമെന്റ് കൃത്യമായ നിർദേശം ഇതുവരെ നൽകിയിട്ടില്ല. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റിസെറോ ഉപയോഗിച്ച് കഴുകുന്നതും, രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതും തെരുവ് വാസികൾക്ക് ചിന്തിക്കാൻപോലും കഴിയുന്നതിന് അപ്പുറത്താണ്.
ലിബറൽ ഡെമോക്രാറ്റ് എംപി ആയ ലൈല മോറൻ ഇതിനെ സംബന്ധിച്ച് സ്റ്റേറ്റ് ഫോർ ഹൗസിംഗ് സെക്രട്ടറിയായ റോബർട്ട് ജനറിക് എം പിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിയായ മാറ്റ് ഹാൻഡ്കോക്കിനും വിഷയത്തിന്റെ പ്രാധാന്യം സംബന്ധിച്ച് കത്തെഴുതിയിരുന്നു. കത്തിൽ വീടില്ലാത്തവർക്ക് രോഗം ബാധിച്ചാൽ അവരെ മാറ്റി പാർപ്പിക്കാനുള്ള സൗകര്യത്തെ പറ്റിയും, ചികിത്സ സൗകര്യങ്ങളെ പറ്റിയും കൃത്യമായി ആരായുന്നുണ്ട്. നിർദ്ദേശങ്ങൾ നൽകിയാൽ പാലിക്കാൻ ചാറ്റ് പ്രവർത്തകരും സന്നദ്ധ സംഘടനകളും രംഗത്തുണ്ട് എന്നിരിക്കെയാണ് ഈ അമാന്തം.
അടിയന്തര ആവശ്യങ്ങൾക്കായി ലോക്കൽ അതോറിറ്റികൾക്ക് നൽകിയിരിക്കുന്ന തുകയും തീരെ കുറവാണ്, അതിനെപ്പറ്റി സെൻട്രൽ ഗവൺമെന്റ്മായി ഉടൻ തന്നെ ചർച്ച നടത്തേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ ഉറങ്ങുന്ന മനുഷ്യന്മാർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, വൈറസിൽ നിന്നും രക്ഷപ്പെടാനുള്ള നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും നടപ്പാക്കണമെന്നും, പോളിസി ആൻഡ് എക്സ്റ്റേണൽ അഫയേഴ്സ് ഫോർ ക്രൈസിസ് ഡയറക്ടർ മാത്യു ഡോണി പറഞ്ഞു.
ബ്രിങ്ടോണിലും, ഹൊവിലും സിറ്റി കൗൺസിൽ 14 ദിവസത്തേക്ക് ഐസൊലേഷന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റിന്റെ കണക്ക് പ്രകാരം 4, 677 പേരാണ് തെരുവിൽ ഉറങ്ങുന്നത്. എന്നാൽ ബിബിസിയുടെ അന്വേഷണ പ്രകാരം 25, 000 ഓളം പേർ തെരുവിൽ ഉറങ്ങുന്നുണ്ട്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെ ആദ്യ ബഡ്ജറ്റിനു സമയം ആയിരിക്കുകയാണ്. എന്നാൽ രാജ്യം ആകമാനം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു വശത്തു രാഷ്ട്രീയമായ പലപ്രശ്നങ്ങളും നടക്കുമ്പോൾ, മറുവശത്ത് കൊറോണ ബാധ അതിരൂക്ഷമായി പടർന്നു കൊണ്ടിരിക്കുകയാണ്. കൊറോണ ബാധമൂലം സാമ്പത്തിക മേഖല ആകമാനം തകർന്നിരിക്കുകയാണ്. എന്നാൽ ഇത് ബഡ്ജറ്റിലെ സാമ്പത്തിക നീക്കിയിരിപ്പിനു കോട്ടം തട്ടുകയില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകുന്നത്.
ടാക്സ് സംബന്ധമായ തീരുമാനങ്ങളെടുക്കുക, പൊതു ചെലവുകൾക്ക് ആവശ്യമായ പണം നീക്കിവെക്കുക, സാമ്പത്തിക മേഖല സംബന്ധിക്കുന്ന മറ്റു വിവരങ്ങൾ പുറത്തു വിടുക തുടങ്ങിയവയാണ് ബജറ്റിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ മദ്യത്തിനും മറ്റുമുള്ള നികുതി തീർച്ചപ്പെടുത്തുക എന്ന ദൗത്യവും ബജറ്റിലൂടെ നിർവഹിക്കപ്പെടുന്നു. ബജറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എംപിമാർ വോട്ട് ചെയ്യാനുള്ള അവസരവും ഉണ്ട്. ബോറിസ് ജോൺസന് സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ബജറ്റ് ഉറപ്പായും പാസാകും.
മാർച്ച് പതിനൊന്നാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഹൗസ് ഓഫ് കോമ്മൺസിൽ ബജറ്റ് അവതരിപ്പിക്കപ്പെടുക. ചാൻസലർ റിഷി സുനകാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതിനുശേഷം ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ബജറ്റിനോട് പ്രതികരിക്കും. 2018 ഒക്ടോബറിന് ശേഷമുള്ള ആദ്യത്തെ ബഡ്ജറ്റാണ് മാർച്ച് 11ന് അവതരിപ്പിക്കപ്പെടുവാൻ പോകുന്നത്.
ബജറ്റിലെ നിശ്ചയിക്കപ്പെട്ട വസ്തുതകൾ മിനിമം വേതനത്തെ സംബന്ധിക്കുന്നതാണ്. 25 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും മണിക്കൂറിൽ മിനിമം വേതനം 8.72 പൗണ്ടായി ഉയർത്തിയ തീരുമാനം ബജറ്റിൽ ഉണ്ടാകും. ഇതോടൊപ്പംതന്നെ കൊറോണയെ സംബന്ധിക്കുന്ന പ്രസ്താവനകളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലണ്ടൻ : യുകെയിൽ നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് രാജ്യത്തെങ്ങും. വെയിൽസിലും സ്കോട്ലൻഡിലും നോർത്തേൺ അയർലണ്ടിലും രോഗം ഇതിനകം പടർന്നുപിടിച്ചുകഴിഞ്ഞു. രോഗം തടയാനുള്ള പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ആളുകൾക്കിടയിൽ രോഗം പടരുന്നത്. കൈകൾ കഴുകുന്നതുപോലെതന്നെ ജനങ്ങൾ തങ്ങളുടെ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ലൈസോൾ പോലെയുള്ള ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് ഉപയോഗിച്ച് ഫോൺ കഴുകി സൂക്ഷിക്കണമെന്ന് അവർ പറയുന്നു.
ചൈനയിൽ നിന്നുള്ള കണക്കുകൾ പ്രകാരം , കൊറോണ വൈറസ് കുട്ടികളെ താരതമ്യേന ബാധിച്ചിട്ടില്ല. എന്നിരുന്നാലും, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ കൊറോണ പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാനായി സ്കൂളുകൾ അടയ്ക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടൈംടേബിളുകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പരീക്ഷകൾക്ക് തയ്യാറാകണമെന്നും യുകെയിലുടനീളമുള്ള പരീക്ഷാ ബോർഡുകൾ അറിയിച്ചു. ഇറ്റലിയിലെയും ഇറാനിലെയും സ്കൂളുകൾ ഇതിനകം അടച്ചു. രോഗം പടരുന്നത് തടയാൻ എല്ലാ ബാങ്കുകൾക്കും ലഭിക്കുന്ന പണം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു . കാർഡുകൾ, നാണയങ്ങൾ, നോട്ടുകൾ എന്നിവ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. നഖം കടിക്കുകയോ കഴുകാത്ത കൈ വെച്ച് മുഖത്ത് സ്പർശിക്കുകയോ ചെയ്യരുത്.
ഓസ്‌ട്രേലിയ, യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിർത്തികൾ അടയ്ക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നില്ല. ആളുകളെ സുരക്ഷിതരായി നിലനിർത്തുവാനാണ് അവർ ശ്രമിക്കുന്നത്. നിലവിൽ, യുകെയിൽ എത്തുന്ന എല്ലാ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ യാത്രക്കാർക്ക് സുഖമാണെന്ന അറിയിപ്പ് നൽകണം. കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രി സന്ദർശിക്കുന്നതിന് പകരം 111 എന്ന നമ്പറിൽ ബന്ധപ്പെടുക.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഇടയിൽ കൊറോണ വൈറസ് പകരാമെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ മൃഗത്തിന്റെ രോമങ്ങളിൽ നിന്ന് കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉള്ളതിനാൽ വളർത്തുമൃഗങ്ങളെ സ്പർശിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തുന്നതിനായി 2018ൽ ആയിരുന്നു എൻ എച്ച് എസ് റെസല്യൂഷൻ ഒരു പദ്ധതി കൊണ്ടുവന്നത്. ഇതിനായി ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിലൂടെ 132 ട്രസ്റ്റുകളിൽ 75 എണ്ണത്തിന് ഫണ്ട് ലഭ്യമായിരുന്നു. അതിലൊന്നാണ് ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് (സാത്ത്). 2018ൽ 1 മില്യൺ ധനസഹായം ഇവർക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഏകദേശം 900 കുടുംബങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു അന്വേഷണം നടത്തണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങളും മൂന്നു അമ്മമാരും മരണപ്പെട്ടു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇൻസ്പെക്ടർമാർ ഇത് വിലയിരുത്തുമ്പോളാണ് പണം ട്രസ്റ്റിന് ലഭിക്കുന്നത് . കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തി. അതിനാൽ ലഭിച്ചത് തുക തിരികെ നൽകുമെന്ന് സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ബാർനെറ്റ് പറഞ്ഞു.
“ഞങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ” ബാർനെറ്റ് പറഞ്ഞു. എൻഎച്ച്എസ് പ്രസവ സേവനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാൻ മുൻ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹണ്ട് മന്ത്രിമാർക്ക് ഒരു കത്തെഴുതി. കെയർ ക്വാളിറ്റി കമ്മീഷൻ മറ്റേണിറ്റിയും സുരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ഒരു നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒരു പരിശോധനയിൽ പ്രിൻസസ് റോയൽ ഹോസ്പിറ്റലിന്റെ എ & ഇ ഡിപ്പാർട്ട്‌മെന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സ് ജോലിയിൽ ഇല്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച യോഗം ചേരുമ്പോൾ ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പ് ബോർഡ് ഇതൊക്കെ ചർച്ച ചെയ്യും.