ഒരു മാസത്തിനിടെ മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത് പേർഷ്യൻ ഉൾക്കടലിൽ പ്രകോപനം ശക്തമാക്കി ഇറാൻ. കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാരുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഹോർമുസ് കടലിടുക്കിനു വടക്കായി ഫർസി ദ്വീപിനു സമീപത്തു നിന്നാണ് എണ്ണ കള്ളക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കപ്പൽ പിടിച്ചെടുത്തത്. ദ്വീപിനു സമീപം ഇറാന്റെ നാവികസേനാ കേന്ദ്രങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്.
ഏകദേശം ഏഴു ലക്ഷം ലീറ്റർ എണ്ണയാണ് ‘കള്ളക്കടത്ത്’ നടത്തിയതെന്ന് ഇറാന്റെ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ രാജ്യാന്തര തലത്തിൽ യുഎസിന്റെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് മൂന്നാമത്തെ കപ്പലും പിടിച്ചെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മേയ് മുതൽ പലപ്പോഴായി ഹോർമുസ് കടലിടുക്കിൽ വിദേശ കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായിരുന്നു. യുഎസിന്റെ ഡ്രോൺ ഇറാൻ തകർത്ത സംഭവവുമുണ്ടായി. അതിനിടെ ഇറാന്റെ കപ്പൽ ജിബ്രാൾട്ടറിനു സമീപം ബ്രിട്ടൻ പിടിച്ചെടുത്തു. സിറിയയിലേക്ക് അനധികൃതമായി എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതോടെയാണ് വിദേശ കപ്പലുകൾ പിടിച്ചെടുക്കാൻ ഇറാൻ ആരംഭിച്ചത്.
ഉപരോധത്തെത്തുടർന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഭാഗികമായി നിലച്ച അവസ്ഥയിലാണ്. ലോകത്തിലെ എണ്ണ കൈമാറ്റത്തിന്റെ ഭൂരിപക്ഷവും നടക്കുന്ന മേഖലയിൽ ജൂലൈ 18ന് എംടി റിയ എന്ന കപ്പലാണ് ഇറാൻ ആദ്യം പിടിച്ചെടുത്തത്. എണ്ണ കള്ളക്കടത്താണ് കാരണമായി പറഞ്ഞത്. ഒരു ദിവസത്തിനു ശേഷം ബ്രിട്ടന്റെ കീഴിലുള്ള സ്റ്റെന ഇംപറോ പിടിച്ചെടുത്തു. രാജ്യാന്തര സമുദ്ര കരാർ ലംഘനത്തിന്റെ പേരു പറഞ്ഞായിരുന്നു ഹോർമുസ് കടലിടുക്കിലെ പിടിച്ചെടുക്കൽ. ഇതിൽ ക്യാപ്റ്റൻ ഉൾപ്പെടെ 18 പേരും ഇന്ത്യക്കാരാണ്. മൂന്നാമതായി പിടിച്ചെടുത്ത കപ്പല്‍ ഏതു രാജ്യത്തു നിന്നാണെന്നു വ്യക്തമായിട്ടില്ല.
മേഖലയിൽ പട്രോളിങ്ങിനിടെയാണ് കപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്നും കള്ളക്കടത്താണെന്നു ബോധ്യമായതോടെ പിടിച്ചെടുക്കുകയായിരുന്നെന്നും ഇറാൻ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലേക്കാണ് എണ്ണ കടത്തിയിരുന്നത്. ബുഷേറിലാണ് ഇപ്പോൾ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ നിന്ന് എണ്ണ മാറ്റിയിട്ടുണ്ട്. നിയമപരമായാണു നീങ്ങുന്നതെന്നും കപ്പലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇറാൻ അറിയിച്ചു. എന്നാൽ കപ്പല്‍ ഏതു രാജ്യത്തിന്റെയാണെന്നോ കമ്പനിയുടേതാണെന്നോ വ്യക്തമാക്കിയില്ല.
മേഖലയിൽ സംഘർഷം കുറയുന്ന സാഹചര്യമാണു നിലവിലെന്ന് ഇറാൻ ജനറൽമാരിലൊരാൾ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കപ്പൽ പിടിച്ചെടുത്തത്. ‘ഒറ്റനോട്ടത്തിൽ പേർഷ്യൻ ഉൾക്കടലിലെ സാഹചര്യം സൈനിക നടപടിയിലേക്കാണു നയിക്കുന്നതെന്നു തോന്നിപ്പിക്കും. എന്നാൽ കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ അത്തരമൊരു നീക്കത്തിനു സാധ്യത വളരെ കുറച്ചേ ഉള്ളൂവെന്നു മനസ്സിലാകും’– ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ പൗർദസ്ഥാൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു വെടിമരുന്നുശാല പോലെയാണ് പേർഷ്യൻ ഉൾക്കടൽ. ചെറിയൊരു പൊട്ടിത്തെറി മതി വൻ സ്ഫോടനമുണ്ടാകാൻ– ജനറൽ കൂട്ടിച്ചേർത്തു.
കപ്പൽ പിടിച്ചെടുത്തതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട വക്താവ് പറഞ്ഞു. ബഹ്റൈനിലാണ് ഇപ്പോൾ യുഎസിന്റെ ഈ നാവികസേന കപ്പൽ വ്യൂഹമുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടന്റെ കപ്പലുകൾക്ക് അകമ്പടിയായി യുദ്ധക്കപ്പലുകൾ അയച്ചു തുടങ്ങിയെന്ന് ജൂലൈ 25ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എണ്ണക്കടത്തിന്റെ ഈ നിർണായക പാതയിൽ നടക്കുന്ന ഏതു പ്രകോപനപരമായ നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ നയം. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ രാജ്യത്തിന്റെ ചുമതലയാണെന്നും ഇറാൻ പറയുന്നു.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാം. അക്കാര്യത്തെച്ചൊല്ലി ഒരു ചര്‍ച്ചയുടെ ആവശ്യകതയേ ഉണ്ടാകുന്നില്ല. മാരകമായ പല അസുഖങ്ങളിലേക്കും പുകവലി മനുഷ്യരെ എത്തിക്കുന്നുണ്ട്. എന്നാല്‍ പുകവലിക്കുന്നത് കൊണ്ട് മനുഷ്യരുടെ ശരീരം മാത്രമാണോ കേടാകുന്നത്? അല്ലെന്നാണ് കേംബ്രിഡ്ജിലുള്ള ‘ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. പിന്നെയോ? പഠനം വിശദീകരിക്കുന്നു.
ലോകത്തെമ്പാടും ഓരോ വര്‍ഷവും കോടാനുകോടി സിഗരറ്റ് കുറ്റികളാണത്രേ അശ്രദ്ധമായി മനുഷ്യര്‍ അവരുടെ ചുറ്റുപാടുകളില്‍ എറിഞ്ഞ് കളയുന്നത്. ഇതിലെ ഓരോന്നും മണ്ണില്‍ ലയിച്ചുപോകാന്‍ 10 വര്‍ഷമെങ്കിലും എടുക്കുന്നുവെന്നാണ് പഴയൊരു പഠനം വാദിക്കുന്നത്. അങ്ങനെയെങ്കില്‍ അത്രയും കാലം ഇത് മണ്ണില്‍ കിടക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
വിത്തുകളില്‍ നിന്ന് മുള പൊട്ടുന്നതും, ചെടികളുടെ വളര്‍ച്ചയും, ആരോഗ്യവുമെല്ലാം ഇത് കുത്തിക്കെടുന്നുവത്രേ. അപ്പോള്‍ ലോകത്താകമാനം എത്ര ചെടികളുടെ ജീവന്‍ ഈ സിഗരറ്റ് കുറ്റികള്‍ നശിപ്പിച്ചുകാണും! ഇത്രയുമധികം പച്ചപ്പ് ഇല്ലാതാകുന്നത് ഏതൊരു ജീവിയേയും പോലെ മനുഷ്യരേയും ബാധിക്കില്ലേ!
ചിന്തിക്കേണ്ട വിഷയം തന്നെയാണ് പഠനം ഓര്‍മ്മിപ്പിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഹാനികരമായ അവശിഷ്ടം സിരഗറ്റ് കുറ്റിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പ്ലാസ്റ്റിക് പോലും ഇതിന് ശേഷമേ വരൂവെന്നാണ് ഇവര്‍ പറയുന്നത്. കൃത്യമായ രീതിയില്‍ മാത്രമേ സിഗരറ്റ് കുറ്റികള്‍ നശിപ്പിക്കാവൂ എന്നും, ഒരിക്കലും അവ അലക്ഷ്യമായി മണ്ണിലേക്ക് വലിച്ചെറിയരുത് എന്നും കൂടി പഠനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് മിസ് ഇംഗ്ലണ്ട് കിരീടം. 23കാരിയായ ഭാഷാ മുഖര്‍ജിയാണ് മിസ് ഇംഗ്ലണ്ട് പട്ടം സ്വന്തമാക്കിയത്. അഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഇവരുടെ ഐക്യു 146 ആണ്. ബോണസ്റ്റണിലെ ലിങ്കണ്‍ഷൈറിലെ ഒരു ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഭാഷയിപ്പോള്‍.
”മെഡികല്‍ സ്കൂളില്‍ പഠിക്കുന്നതിനിടയ്ക്കാണ് പേജന്‍റ് കരിയര്‍ തുടങ്ങിയത്. ഈ കരിയര്‍ തുടരാന്‍ ഒരുപാട് ബോധ്യപ്പെടുത്തലുകള്‍ വേണ്ടി വന്നു. പഠനത്തോടൊപ്പം ഇതും തുടരാന്‍ ഞാന്‍ തീരുമാനിച്ചത് എനിക്ക് ഈ അവസരം നല്‍കി” – ഭാഷ മുഖര്‍ജി പറഞ്ഞു.
”ചിലര്‍ കരുതുന്നത് ഞങ്ങള്‍ പേജന്‍റ് പെണ്‍കുട്ടികള്‍ നിസാരരാണെന്നാണ്. എന്നാല്‍ ഞങ്ങളിവിടെ നില്‍ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്” എന്ന് ഭാഷ പറഞ്ഞു. മിസ് ഇംഗ്ലണ്ടായി തെരഞ്ഞെടുത്തതോടെ ഭാഷ ഇനി മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കും.
യുകെയില്‍ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ടര വര്‍ഷം തടവുശിക്ഷ. ഹൂണ്‍സ്ലോയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ യുവതി ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു വഴിയാത്രക്കാരിയെയുമാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു യുവതിയെയും ലണ്ടനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ വാദം കേട്ട ഐസ്‍വര്‍ത്ത് കോടതി തടവുശിക്ഷയ്ക്ക് പുറമെ രണ്ട് വര്‍ഷത്തേക്ക് ഇയാളെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കുകയും പിഴ വിധിക്കുകയും ചെയ്തു.
വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു.
മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്. അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്.


ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.
ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………
മലയാളം യുകെ
ന്യൂസ് ടീം
അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മകൾ മാലിയ ഒബാമയും കാമുകൻ റോറി ഫാർക്യൂസണും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കാലിഫോർണിയയിലെ ആഡംബര ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് മാലിയ ഹോട്ടലിലെത്തിയത്.
ബ്രിട്ടീഷ് പൗരനാണ് ഫാർക്യൂസൺ. ഫാർക്യൂസന്റെ കുടുംബാംഗങ്ങളും ഇരുവർക്കുമൊപ്പം എത്തിയിരുന്നു. ഹാർവാർഡ് സർവകലാശാലയിലെ പഠനകാലത്താണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.
ഒബാമയും ഫാർക്യൂസണും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ 2017ൽ പുറത്തുവന്നിരുന്നു. 2017 മുതൽ മാലിയയും ഫാർക്യൂസണും ഡേറ്റിങ്ങിലാണെന്നാണ് വാർത്തകൾ.




കല്യാണം കഴിച്ചു ഒരു കുട്ടിയുമുണ്ടായിട്ടും പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ലണ്ടനിലെ ന്യൂഹാമിലുള്ള ബൈജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയാണോ എന്നോ കാര്യത്തിൽ സംശയമുണ്ടെങ്കിലും ബൈജു സലീമിന്റെ കൃത്യമായ ജന്മ സ്ഥലം എവിടെയാണെന്നതിനുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. കുട്ടി പീഡക വേട്ടക്കാര്‍ സമര്‍ത്ഥമായി ഒരുക്കിയ കെണിയിലാണ് ബൈജു വീണിരിക്കുന്നത്. 11 കാരിയാണെന്ന വ്യാജനേ കുട്ടി പീഡക വേട്ടക്കാര്‍ ബൈജുവുമായി ചാറ്റുകയും അയാളെ തന്ത്രപരമായി തങ്ങളുടെ കെണിയിലേക്ക് എത്തിച്ചു കുടുക്കുകയുമായിരുന്നു. അറസ്റ്റിലായ ബൈജു എന്റെ ഭാര്യ… എന്റെ കുഞ്ഞ്… എന്നിങ്ങനെ പറഞ്ഞ് ഉച്ചത്തില്‍ വിലപിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ബൈജു സലീമിനെ കോടതി ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 28ന് സ്‌കോര്‍പിയോന്‍ ഹണ്ടേര്‍സ് യുകെ നടത്തിയ പെഡോഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷനിലാണ് ബൈജു കുടുങ്ങിയത്. തുറന്ന ചാറ്റിനൊടുവില്‍ 11കാരി സെക്‌സ് വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ അതില്‍ മയങ്ങിയെത്തിയ ബൈജുവിനെ കാത്തിരുന്നത് പോലീസായിരുന്നു.
അറസ്റ്റിലായ യുവാവിനെ ജൂലൈ 31നാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ഈ മാസം അവസാനം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകളും ചാറ്റുകളും പെരുകുന്ന അവസ്ഥയാണുള്ളതെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.
ഇത്തരക്കാരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയേകുന്നതിനും അവരെ വലയില്‍ കുടുക്കുന്നതിനുമായി തങ്ങള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. താന്‍ അബദ്ധത്തില്‍ തെറ്റു ചെയ്ത് പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എന്റെ ഭാര്യ… എന്റെ ആറ് വയസുള്ള കുട്ടി … എന്നിങ്ങനെ പറഞ്ഞ് ദയനീയമായി യാചിക്കുന്ന ബൈജുവിന്റെ വീഡിയോ സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പോലീസുകാര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു കൊണ്ടാണ് ബൈജു കരയുന്നത്.
11കാരിയെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റമല്ലേയെന്ന് ബൈജുവിന്റെ ചുറ്റിലും നിന്ന ഓഫീസര്‍മാര്‍ ചോദിക്കുമ്പോള്‍ അയാള്‍ നിസ്സഹായനായി ഐ ആം സോറി… ഐ ആം സോറി എന്നിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സോറിക്ക് വിലയില്ലെന്നും ഇപ്പോൾ സമയം കഴിഞ്ഞു പോയെന്നും പോലീസുകാർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബാലപീഡനം യുകെയില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്നാണ് സ്‌കോര്‍പിയോണ്‍ യുകെ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായി ചമഞ്ഞ് ബാലപീഡകരെ വശീകരിച്ച് കെണിയില്‍ പെടുത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ നടത്തുന്ന അശ്ലീല ചാറ്റുകളും വോയ്‌സ് മെസേജുകളും തെളിവായി രേഖപ്പെടുത്തുകയും അത് പോലീസിന് കൈമാറി പീഡകരെ പിടികൂടുകയുമാണ് ഇവര്‍ ചെയ്യുന്നത്.
ഏറ്റവും പുതിയ സംഭവത്തില്‍ ബൈജുവിനെതിരെ തെളിവായി മാറിയിരിക്കുന്നത് അയാളുടെ അശ്ലീലം നിറച്ച ഫേസ്ബുക്ക് ചാറ്റുകളായിരുന്നു. ഇത്തരത്തിലുളള നിരവധി ഓപ്പറേഷനുകള്‍ സമീപ വര്‍ഷങ്ങളിലായി പതിവായി അരങ്ങേറുന്നുണ്ട്. ഹോസ്പിറ്റലിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ഉണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. ഇത്തരം സോഷ്യൽ മീഡിയ ചാറ്റുകളിൽ വയസ്സ് പലപ്പോഴും വെളിപ്പെടുത്തിയിട്ടാണ് ചാറ്റ് മുൻപോട്ട് നീങ്ങുന്നത്. അതിന് ശേഷവും അവരെ വിടാൻ തയ്യാറാകാത്ത പീഡകരെയാണ് പോലീസ് ഇത്തരം കെണിയിൽ വീഴ്ത്തുന്നത്.
പക്ഷഘാതം മൂലം മരണത്തിനു കീഴടങ്ങിയ ശ്രീ ബെന്നി പി കെ യുടെ പൊതുദർശനം ഓഗസ്റ്റ് 3 -ന് ശ നിയാഴ്ച നടക്കും .സ്വാൻസി ഹോളി ക്രോസ്സ് ച ർച്ചിൽ ആണ് പൊതു ദർശനം നടക്കുക . ഹോളി ക്രോസ്സ് വികാരി ഫാ . സിറിൽ തടത്തിലിന്റെ നേതൃത്വത്തിലാണ് ശ്രുശ്രുഷകൾ നടക്കുക .മോറിസ്‌ക്ൽ സേക്രട്ട് ഹാർട്ട് ചുർച്ച് വികാരി കാനൻ ജോസഫ് ശ്രുശ്രുഷകളിൽ പങ്കെടുക്കും .ഉച്ചയ്ക്ക് 12 മണിക്ക് ദേവാലയത്തിലേക്ക് മൃതദേഹം എത്തിക്കും തുടർന്ന് 12 30 ന് വിശുദ്ധ കുർബാനയും പൊതുദർശനം ചടങ്ങുകളും നടക്കും. മൂന്ന് മണിക്ക് റിഫ്രഷ്മെന്റ് പരിപാടികളും നടക്കും.
ഒരാഴ്ച മുമ്പാണ് സ്വാൻസിയിലെ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി ആയ പെരേപ്പാടൻ വീട്ടിൽ ബെന്നി പി. കെ പക്ഷാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. 53 വയസ്സ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ബെന്നി തലേ ദിവസം പതിവുപോലെ കിടന്നുറങ്ങി. രാവിലെ ഭാര്യ വന്നു വിളിക്കുമ്പോൾ ബോധമില്ലാതെ കിടക്കുന്ന ബെന്നിയെയാണ് കണ്ടത്. ഐസിയുവിൽ നേഴ്സ് ആയ ജിഷ ഭർത്താവിന് പരിചരണം കൊടുക്കുകയും ഒപ്പംതന്നെ എമർജൻസി സർവീസിനെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ലേക്ക് മാറ്റുകയാണ് ചെയ്തത്. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞതിനുശേഷമാണ് ബെന്നി മരണത്തിന് കീഴടങ്ങിയത്. റെഡിങ്ൽ ഉള്ള ഭാര്യ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ തന്നെ സ്വാൻസിയിൽ എത്തിയിരുന്നു. ബെന്നി ജിഷ ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളാണ്. മൂത്തമകൻ ആൽവിൻ ബെന്നി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ഗ്ലാഡ്‌വിൻ ബെന്നി 7 ഇയറിലും ഇളയകുട്ടി ക്രിസ്വിൻ ബെന്നി ഇയർ 3ലും പഠിക്കുന്നു.
15 വർഷങ്ങൾക്കു മുമ്പ് സ്വാൻസിയിലെ എത്തിച്ചേർന്ന ബെന്നിയും കുടുംബവും സ്വാൻസിയിൽ ഉള്ള എല്ലാ മലയാളികൾക്കും ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. അപ്രതീക്ഷിതമായ ബെന്നിയുടെ വേർപാട് സ്വാൻസിയിൽ ഉള്ള ഓരോ മലയാളികളെയും തീരാ ദുഃഖത്തിൽ ആക്കി. മോറിസ്റ്റാൽ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന ബെന്നി കൂടെ ജോലി ചെയ്യുന്ന ഇംഗ്ലീഷ് കാർക്ക് വരെ വളരെ പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും സൗമ്യമായി ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന ബെന്നിയാണ് അവർ ഓർമിക്കുന്നത്. ശനിയാഴ്ച നടക്കുന്ന വേക് അപ് മാസിൽ മോറിസ്‌റ്റോൺ മെമ്മോറിയൽ ഹോസ്പിറ്റൽലെ ബെന്നിയുടെ ഡിപ്പാർട്ട്മെന്റ് ലെ എല്ലാ ജീവനക്കാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ബെന്നിയുടെ മൃതദേഹം പള്ളിയിൽ കൊണ്ടുവരുന്നത് മുതലുള്ള എല്ലാ ശുശ്രൂഷകളും തൽസമയം ലൈവായി കാണാവുന്നതാണ്. VSQUARETV ആണ് ലൈവ് കാണുവാൻ ഉള്ള സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച തന്നെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഇടവക പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ശുശ്രൂഷയിൽ സംബന്ധിക്കുവാൻ വരുന്നവർ ഫ്ലവേഴ്സ് ,ബൊക്കെ എന്നിവ കൊണ്ടു വരരുത് എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.ബെന്നിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാൻ പള്ളിയുടെ പോർച്ചിൽ വെച്ചിരിക്കുന്ന മെസ്സേജ് ബോക്സിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും, അടുത്തു വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ നിങ്ങളുടെ കോൺട്രിബ്യൂഷൻ ഇടുകയും ചെയ്യുക. അങ്ങനെ ഫ്ലവേഴ്സ്ന് പകരമായി നിങ്ങൾ കൊടുക്കുന്ന തുക നാട്ടിലെ ഏതെങ്കിലും ചാരിറ്റിക്ക് കൊടുക്കുവാനാണ് ഫാമിലി ആഗ്രഹിക്കുന്നത്. ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ അഡ്രസ്
Holy Cross Catholic church
Upper Kings Head Road
Gendrose
Swasnea SA58BR
Live telecast link
www.vsquaretv.com
youtube.com/c/vsqaretvmedia
www.facebook.com/vsquaretv
നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.

1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.
മേഘങ്ങളെ ഭേദിച്ച് പറന്നെത്തുന്ന വിമാനം. ജനൽച്ചില്ലകളിൽ നിന്നും മേഘം പുറത്തേക്ക് നീങ്ങുന്നു. പെട്ടെന്ന് തന്നെ താഴെ വിമാനം ലാന്റ് ചെയ്യുന്നു. ഇന്റർനെറ്റിന് പുതിയ കാഴ്ച വിസ്മയം ഒരുക്കിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ.
ലണ്ടനിലെ ഗാറ്റ്‍വിക്ക് വിമാനത്താവളത്തിലാണ് ഈ കാഴ്ച. മേഘക്കൂട്ടത്തിൽ നിന്നും താഴേക്ക് പറന്നിറങ്ങുകയാണ് വിമാനം. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് എമിറേറ്റ്സ് എയർലൈൻസ് ഈ വിഡിയോ ഷെയർ ചെയ്തത്. 4000-ത്തോളം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളുമായി വിഡിയോ ഇപ്പോൾ ലോകം മുഴുവൻ പ്രചരിക്കുകയാണ്.
അവിശ്വസനീയം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. കൺകുളിർക്കുന്ന കാഴ്ചയെന്നും റൺവേയിലേക്ക് എത്തുന്ന രാജാവിനെ പോലെയുണ്ടെന്നുമാണ് ഒരാൾ കുറിച്ചത്.
Now that’s how you make a grand entrance. Video credit: Tom Jones pic.twitter.com/ojAOguED4D
— Emirates Airline (@emirates) July 31, 2019