യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളിയുടെ മരണം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ പെരേപ്പാടൻ വീട്ടിൽ ബെന്നി. പി. കുട്ടപ്പൻ (52) സ്വാൻസി മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നിര്യാതനായി. ഇന്നലെ വീട്ടിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ വെൻറിലേറ്ററിൽ ആയിരുന്നു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വന്നതിനാൽ ഇന്ന് വൈകുന്നേരം 7 മണിയോടെ വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. പരേതൻ ഇതേ ഹോസ്പിറ്റലിൽ ജോലിക്കാരനായിരുന്നു. ഭാര്യ ജിഷാ ബെന്നി. മോറിസ്റ്റന്‍ ഹോസ്പിറ്റലിൽ നഴ്സാണ്. മക്കള്‍: ആൽവിൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഗ്ലാഡ് വിൻ ഏഴാം ക്ലാസ് വിദ്യാർത്ഥി, ക്രിസ് വിൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി എന്നിവരാണ് മക്കൾ.
വൈകിട്ട് ഭക്ഷണ ശേഷം സോഫയിൽ പതിവു പോലെ ടെലിവിഷനിൽ പ്രോഗ്രാം കണ്ടു കൊണ്ടിരുന്നതിനിടയിൽ ഉറങ്ങിപ്പോയതാണ് ഉറക്കത്തിൽ മസ്തിഷ്കാഘാതം ഉണ്ടായതായാണ് കരുതുന്നത്. പുലർച്ചെ ജോലിക്കു പോകുന്നതിനായായി എഴുന്നേറ്റ ഭാര്യ ബെന്നിയെ അബോധാവസ്ഥയിൽ കണ്ടെതിനെ തുടർന്ന് ആംബുലൻസ് വിളിക്കുകയും ചെയ്യുകയായിരുന്നു. പാരാമെഡിക്കൽ സംഘം ഉടൻ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികത്സ നൽകുകയുമായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകു ന്നതനുസരിച്ച് ബെന്നിയുടെ സംസ്കാര കർമ്മങ്ങൾ നാട്ടിൽ എത്തിച്ചു സ്വദേശത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. ബെന്നിയുടെ പ്രായമായ അമ്മയും മറ്റു സഹോദരങ്ങളും നാട്ടിലാണ് ഉള്ളത്. മൃതദേഹം ഇപ്പോൾ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വാന്‍സി ഹോളി ക്രോസ് ഇടവക വികാരി റവ.ഫാ.സിറിൾ തടത്തിലിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ അവസരത്തിൽ ബെന്നിയുടെ വേർപാടിൽ മലയാളംയുകെ ന്യൂസ് ടീമിന്റെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നു.
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രിയപ്പെട്ട സഖറിയാസ് കാഞ്ഞൂപ്പറമ്പിലിച്ചന്റെ (80 വയ്സ്സ്) വേർപാടിൽ അനുശോചനം അറിയിച്ച് ഗ്ലോസ്റ്റർ ഷെയറിലെ കത്തോലിക്ക സമൂഹം. സഖറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുവാൻ ഈ ഞായറാഴ്ച (21/07/2019) ഉച്ചതിരിഞ്ഞ് 2 മണിക്ക് ബഹുമാനപെട്ട പോളച്ചന്റെയും, ടോണി അച്ഛന്റെയും കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന നടത്തപ്പെടുന്നു. പൊതുസമൂഹത്തിലുള്ള എല്ലാവരും വന്ന് പങ്കെടുത്ത് സക്കറിയാസ്സച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ പങ്കെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു ഗ്ലോസ്റ്റർ ഷെയറിലെ സീറോ മലബാർ വിശ്വാസി സമൂഹം.
ഇന്നലെയായിരുന്നു അച്ചന്റെ മരണം. സംസ്‌കാര ചടങ്ങുകള്‍ നാളെ ശനിയാഴ്ച ചൊവ്വരയിലെ നിത്യ സഹായ ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നടക്കും. ദീര്‍ഘകാലം ഗ്ലോസ്റ്ററില്‍ ഉണ്ടായിരുന്ന അച്ചന്‍ പൗരോഹിത്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചിരുന്നു. സ്ട്രൗഡിലെ മോര്‍ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനും ഗ്ലോസ്റ്ററിലെ വിവിധ കാത്തോലിക്ക സമൂഹങ്ങളുടെ ആത്മീയ ഗുരുവുമായ ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പിലിന് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.
അച്ചൻ കുറെ മാസങ്ങളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ജീവിതത്തിലെ നല്ലൊരു ഭാഗവും സേവനത്തിനായി വിനിയോഗിച്ച അദ്ദേഹം ഇനിയും എനിക്ക് പോകേണ്ടതുണ്ടെന്നും ക്യാന്‍സറിന്റെ ചികിത്സയ്ക്കായി മുതിരുന്നില്ലെന്നുമാണ് രോഗ ബാധിതനെന്ന് അറിഞ്ഞപ്പോള്‍ അച്ചൻ പറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് പുറമേ കാന്‍സര്‍ ബാധിതനുമായതോടെയാണ് അച്ചന്‍ യുകെയിൽ നിന്ന് ആലുവ ചൊവ്വരയിലെയ്ക്ക് പോയത്. അവിടെ വച്ചായിരുന്നു മരണം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ കാഞ്ഞൂപറമ്പില്‍ വീട്ടില്‍ ജനിച്ച ഫാ സഖറിയാസ് 1964 ആഗസ്റ്റ് 29ാം തീയതിയാണ് തിരുപട്ടം സ്വീകരിച്ചത്. സിഎസ്എസ്ആര്‍ സഭാംഗമായ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം 2011 ലാണ് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള മോര്‍ ഹാള്‍ കോണ്‍വെന്റിലെ ചാപ്ലിനായി എത്തിയത്.
യുകെയിലെ അച്ചന്മാരുടെ പിതാവെന്ന് അറിയപ്പെട്ടിരുന്ന സഖറിയാസ്സച്ചൻ ഏവര്‍ക്കും വഴികാട്ടിയായിരുന്നു. അതോടൊപ്പം ഗ്ലോസ്റ്ററിലെ എല്ലാ മലയാളികൾക്കും സുപരിചിതനും പ്രിയങ്കരനുമായിരുന്നു . സഖറിയാസച്ചന്റെ വേർപാട് യുകെയിലെ വിശ്വാസസമൂഹത്തിനും സഭക്കും ഒരു വലിയ നഷ്ട്ടം തന്നെയാണ്.
Address of Church

മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണനിരക്ക് സ്കോട്ട്ലൻഡിൽ വർദ്ധിച്ചുവരുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുഎസിനെക്കാളും, മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാളും സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള മരണനിരക്ക് അധികമാണ്. ബ്രിട്ടനിൽ മയക്കുമരുന്ന് മൂലമുള്ള ശരാശരി മരണനിരക്കിന്റെ മൂന്നിരട്ടിയാണ് സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുപ്രകാരം കഴിഞ്ഞവർഷം 1187 പേരാണ് മയക്കുമരുന്നിന് അധിക ഉപയോഗം മൂലം മരണപ്പെട്ടത്. 2017ലെ കണക്കിൽ നിന്നും 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹെറോയിൻ ഉപയോഗിക്കുന്നവർക്ക്, അതിൽ നിന്നുള്ള വിടുതലിനായി എൻ എച്ച് എസ് നിർദേശിക്കുന്ന മെതഡോൺ എന്ന മരുന്ന് കൂടുതൽ മരണത്തിന് കാരണമാകുന്നതയാണ് കണ്ടെത്തൽ. യൂറോപ്പിലെ മുഴുവൻ മരണ നിരക്കിനേക്കാൾ കൂടുതലാണ് സ്കോട്ട്‌ലൻഡിൽ മാത്രം ഉള്ളതെന്ന് നാഷണൽ റെക്കോർഡ് ഓഫ് സ്കോട്ട്‌ലൻഡ് വെളിപ്പെടുത്തുന്നു. ഇത്തരം മരണനിരക്കിൽ യുഎസിനെ കടത്തിവെട്ടിയിരിക്കുകയാണ് സ്കോട്ട്‌ലാൻഡ്.

1996 മുതലുള്ള സർവ്വേയിലെ, ഏറ്റവും കൂടിയ മരണ നിരക്കാണ് 2018-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവരിൽ 72 ശതമാനം പേരും പുരുഷന്മാരാണ്. ആയിരത്തോളം പേർ, ഹെറോയിൻ, മോർഫിൻ മുതലായവയുടെ ഉപയോഗം മൂലമാണ് മരിച്ചത്. എന്നാൽ ഏറ്റീസോളം പോലുള്ള ഗുളികകളുടെ ഉപയോഗം മൂലമാണ് 792 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. സെൻട്രൽ ഗ്ലാസ്ഗോയിൽ ഇത്തരം മരുന്നുകൾ തീരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായത് ഇത്തരം മരണനിരക്ക് വർധിക്കുന്നതിന് കാരണമായി.

ഇത്തരം കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും, ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്കോട്ട്‌ലൻഡ് ആരോഗ്യമന്ത്രി ജോ പാട്രിക് അറിയിച്ചു. എന്നാൽ ഗവൺമെന്റ് ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സ്കോട്ടിഷ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിൽ ഗവൺമെന്റ് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നു പാർട്ടി വക്താവ് ആനി വെൽസ് ആരോപിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
അപകടങ്ങൾ കുറക്കുന്നതിനായി പുതിയതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചവരെ രാത്രി യാത്രയിൽ നിന്നും നിരോധിക്കാൻ ആലോചിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഫോർ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. ഒരു ക്രമാനുഗതമായ ലൈസൻസ് സംവിധാനം നടപ്പിലാക്കാനും തീരുമാനമുണ്ട്. ഇതിലൂടെ പുതിയ ഡ്രൈവർമാർക്ക് കുറെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി യാത്ര ഒഴിവാക്കുക, യാത്രക്കാരുടെ പ്രായപരിധിയിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.

പുതുതായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച അഞ്ചിലൊന്ന് പേരും ആദ്യവർഷങ്ങളിൽ അപകടങ്ങളിൽ പെടുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലൈസൻസ് കിട്ടി എത്ര വർഷം വരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്നത് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ശൈത്യകാലത്ത് നോർത്ത് സ്കോട്ട്ലൻഡിൽ മറ്റും 6 മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാകാറുള്ളു. അതിനാൽ ഈ നിയമം യാത്രക്കാരെ ബാധിക്കാനും സാധ്യതയുണ്ട്.
നിലവിലുള്ള നിയമം അനുസരിച്ച് ആദ്യ രണ്ടു വർഷങ്ങളിൽ ആറു പെനാലിറ്റികൾ വന്നാൽ ഡ്രൈവിംഗ് ലൈസൻസ് അസാധുവാകും. എന്നാൽ വാഹനമോടിക്കുന്ന സമയത്തിനോ, യാത്രക്കാരുടെ പ്രായപരിധിക്കോ നിലവിലെ നിയമങ്ങളിൽ നിയന്ത്രണമില്ല.

ലോകത്തിലെതന്നെ സുരക്ഷിതമായ റോഡുകളാണ് ഇംഗ്ലണ്ടിൽ ഉള്ളതെന്നും, എന്നാൽ അതിനെ കൂടുതൽ അപകട രഹിതമാക്കാനാണു ശ്രമിക്കുന്നതെന്നും റോഡ് സേഫ്റ്റി മിനിസ്റ്റർ മൈക്കിൾ എല്ലിസ് അഭിപ്രായപ്പെട്ടു. ക്രമാനുഗതമായ ലൈസൻസ് സംവിധാനം യുഎസിലെ കാലിഫോർണിയയിലും, ഓസ്ട്രേലിയയിലും, സ്വീഡനിലും മറ്റും നിലവിലുണ്ട്. എന്നാൽ ബ്രിട്ടണിൽ ഈ സംവിധാനത്തെ മുൻപ് നിരസിച്ചതാണ്. യുവാക്കളുടെ തൊഴിലിനെയും വിദ്യാഭ്യാസത്തെയും ഇത് ബാധിക്കും എന്നതായിരുന്നു നിരസിക്കാനുള്ള കാരണം. എന്നാൽ അപകടനിരക്ക് വർദ്ധിക്കുന്നതിനാൽ ആണ് ഈ സംവിധാനം കൊണ്ടുവരുന്നതിനായി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ നിയമങ്ങളിൽ നടപ്പാക്കിയ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ രംഗത്ത്. സ്റ്റാഫ് ഷോർട്ടേജ് മൂലം വലയുന്ന സമയത്ത് ഓവർടൈം ഷിഫ്റ്റുകൾ ചെയ്താണ് മിക്ക സീനിയർ ഡോക്ടർമാരും രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത്. എന്നാൽ ഇങ്ങനെ കൂടുതൽ സമയം ജോലി ചെയ്യുന്നതു മൂലം കൂടുതൽ ടാക്സ് നല്കേണ്ടി വരികയും പുതിയ ഭേദഗതിയനുസരിച്ച് പെൻഷനെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓവർടൈം ഒഴിവാക്കാൻ 1500 കൺസൾട്ടന്റുമാർ തീരുമാനമെടുത്തു കഴിഞ്ഞു.

സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറുകൾ ഉള്ള 10 ഷിഫ്റ്റുകൾ മറ്റു ഡോക്ടർമാർ ചെയ്യുമ്പോൾ, 11 ഉം 12 ഉം ഷിഫ്റ്റുകൾ വരെ കൺസൾട്ടൻറുമാർ ചെയ്യാറുണ്ട്. ഇരുപത് ശതമാനത്തോളം കൺസൾട്ടന്റുമാർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും 42 ശതമാനം പേർ ഷിഫ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.
കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.
എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.
ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.
പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക
അന്തരിച്ച ഡയാന രാജകുമാരിയുടെ ‘പുനർജന്മം’ താനാണെന്ന് തന്റെ നാലു വയസ്സുള്ള മകൻ ബില്ലി വിശ്വസിക്കുന്നുവെന്ന് വെളിപ്പെടുത്തി ഡേവിഡ് കാമ്പ്‌ബെൽ എന്ന പിതാവ് ആഗോള വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു.
1997 ൽ ഒരു വാഹനാപകടത്തിൽ മരണമടഞ്ഞ ഡയാനയോടുള്ള മകന്റെ താൽപ്പര്യത്തെക്കുറിച്ച് ടിവി അവതാരകൻ കൂടുതൽ വിശദമായ വിവരങ്ങൾ പങ്കിട്ടു.താനും ഭാര്യ ലിസയും ഡയാനയുടെ ജീവിതത്തെക്കുറിച്ചുള്ള മകന്റെ വ്യക്തമായ അറിവ് പരീക്ഷിച്ചുവെന്ന് ഡേവിഡ് വിശദീകരിച്ചു -അത് തികച്ചും അവിശ്വസനീയമായ ഫലങ്ങൾ ആയിരുന്നു .
കുട്ടികൾ പലപ്പോഴും നമ്മളെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പലതും പറഞ്ഞുകളയും. ചിലതൊക്കെ നമ്മൾ അവരുടെ കുറുമ്പായും കുസൃതിത്തരങ്ങളായും കണ്ടില്ലെന്ന് നടിക്കും. എന്നാൽ, ചിലതൊക്കെ കേൾക്കുമ്പോൾ നമ്മൾ പോലും അമ്പരന്നുപോകും. അത്തരത്തിൽ ഒരു കാര്യമാണ് ഓസ്‌ട്രേലിയയിലെ ഒരു ടെലിവിഷൻ അവതാരകനായ ഡേവിഡ് ക്യാംപ്ബെല്ലിന്റെ നാലുവയസ്സുള്ള മകൻ ബില്ലി കഴിഞ്ഞ രണ്ടു വർഷങ്ങളായി തന്റെ അച്ഛനമ്മമാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ബില്ലി കരുതുന്നത് ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണ് താനെന്നാണ്. തന്റെ മുജ്ജന്മത്തിലേത് എന്നമട്ടിൽ ഡയാനയുടെ ജീവിതത്തിലെ പല സ്വകാര്യസംഭവങ്ങളുടെ വളരെ വിശദമായ വിവരണങ്ങളും ബില്ലിയുടെ വായിൽ നിന്നും വരുന്നത് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെച്ച് നിന്നുപോവുകയാണ് അവന്റെ അച്ഛനും അമ്മയും സഹോദരങ്ങളും. സ്റ്റെല്ലാർ മാഗസിനോടാണ് ക്യാംപ്ബെൽ കുടുംബം തങ്ങളുടെ വളരെ വിചിത്രമായ ഈ അനുഭവം പങ്കിട്ടത്.
ബില്ലിക്ക് രണ്ടര വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് അവന്റെ വക ആദ്യത്തെ വെളിപ്പെടുത്തൽ നടക്കുന്നത്. ടിവിയിൽ ഡയാനയുടെ ഫോട്ടോ വന്നപ്പോൾ അവൻ പറഞ്ഞു, “മമ്മാ.. നോക്കൂ.. അത് ഞാനാണ്.. ഞാൻ രാജകുമാരിയായിരുന്നപ്പോൾ ഉള്ള ഫോട്ടോ..”
അത് അവർ കാര്യമാക്കിയില്ല. അവർ ഞെട്ടിത്തരിച്ചിരുന്നുപോയത് അവൻ അടുത്തതായി പറഞ്ഞ വിവരം കേട്ടപ്പോഴാണ്..!

“എനിക്കൊരു ഏട്ടനുണ്ടായിരുന്നു അന്ന്. ജോൺ.. രണ്ടു പിള്ളേരും..” ഡയാനാ രാജകുമാരിക്ക്, അവർ ജനിക്കും മുന്നേ മരിച്ചുപോയ ഒരു മൂത്ത സഹോദരനുണ്ടായിരുന്നു എന്ന കാര്യം, അവർ പോലും പിന്നീട് അന്വേഷിച്ചപ്പോൾ മാത്രം അറിഞ്ഞ കാര്യമായിരുന്നു. ഈ രണ്ടര വയസ്സുള്ള കുട്ടിയ്ക്ക് അതേപ്പറ്റി എങ്ങനെ അറിവുണ്ടായി…? ജോൺ എന്ന പേരുപോലും അവന് കൃത്യമായി എങ്ങനെ പറയാനായി..?
മാത്രമല്ല, ഓരോ രാത്രിയും ആത്മാക്കൾ വന്ന് അവനെ കൂട്ടിക്കൊണ്ടുപോയി രാവിലെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും ബില്ലി മാതാപിതാക്കളോട് പറഞ്ഞു. ‘ബില്ലി ഒരു കുഞ്ഞിനെപ്പോലെ നന്നായി ഉറങ്ങാതിരുന്നപ്പോൾ, ലിസ അകത്തേക്ക് പോയി എന്തുകൊണ്ടെന്ന് ചോദിച്ചു. ബില്ലി മറുപടി പറഞ്ഞു, “കാരണം അവർ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകുന്നു”, അദ്ദേഹം പറഞ്ഞു. ആരാണ് എന്ന് ലിസ ചോദിച്ചപ്പോൾ ബില്ലി മേൽക്കൂരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു, “അവർ ചെയ്യുന്നു, പക്ഷേ അവർ രാവിലെ എന്നെ തിരികെ കൊണ്ടുവരുന്നു”.
ഓസ്‌ട്രേലിയൻ പൗരന്മാരായ താനോ തന്റെ ഭാര്യയോ ഒരിക്കൽപ്പോലും തന്റെ മകനെ ഡയാനാ രാജകുമാരിയെപ്പറ്റി ഒന്നും തന്നെ പറഞ്ഞുകൊടുത്തിട്ടില്ല എന്ന് ക്യാംപ്ബെൽ ദമ്പതികൾ ആണയിട്ടുപറയുന്നു. പിന്നെന്ന് അവന് ഇത്രയും വിവരങ്ങൾ അറിയാനായി..? അവനിനി സത്യത്തിൽ ഡയാനാ രാജകുമാരിയുടെ പുനർജന്മമാണോ..?
ബില്ലി പിന്നീട് നടത്തിയ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ അവരുടെ സംശയങ്ങളെ ഊട്ടിയുറപ്പിച്ചു.
ഡയാനാ രാജകുമാരിയുടെ പ്രിയവസതിയായിരുന്നു ബാൽമോറൽ കൊട്ടാരം. ബില്ലി ഇന്നുവരെ ബ്രിട്ടനിൽ പോയിട്ടില്ല. ആ മാളിക നേരിൽ കണ്ടിട്ടുമില്ല. തന്റെ അച്ഛന്റെ ഒരു സ്‌കോട്ടിഷ് സുഹൃത്തിനോട് ഒരു ദിവസം ബില്ലി ഇങ്ങനെ പറഞ്ഞു, ” ഞാൻ രാജകുമാരിയായിരുന്നപ്പോൾ, ഒരു മാളികയിലേക്ക് സ്ഥിരം പോകുമായിരുന്നു. അതിൽ യൂണികോൺസ് ഉണ്ടായിരുന്നു. അതിന്റെ പേര് ബാൽമോറൽ എന്നായിരുന്നു…”
അതുകേട്ട സുഹൃത്ത് ഞെട്ടി. ‘യൂനിക്കോൺ’ എന്നത് സ്കോട്ട്ലൻഡിൽ ദേശീയ പ്രാധാന്യമുള്ള ഒന്നാണ്. നെറ്റിയിൽ കൊമ്പുള്ള, കുതിരരൂപത്തിലുള്ള ഈ സാങ്കല്പിക മൃഗം സെൽറ്റിക് മിത്തോളജിയുടെ ഭാഗമാണ്. ഡയാനയുടെ പ്രിയ വസതിയായ ബാൽമോറലിന്റെ ചുവരുകളിൽ യൂണികോൺ പ്രതിമകൾ എമ്പാടുമുണ്ട്. ഇന്നുവരെ അവിടെ പോവുകയോ, ഇത് നേരിൽ കാണുകയോ ചെയ്തിട്ടില്ലാത്ത ബില്ലിയ്ക്ക് ഇതെങ്ങനെ അറിയാം..? ബാൽമോറൽ എന്ന ഈ പേര് അവനെവിടുന്നു കിട്ടി..?

താൻ രാജകുമാരിയായിരിക്കെ, മരിച്ചുപോയതിനെപ്പറ്റി…
ബില്ലി ഈയിടെ നടത്തിയ ഒരു പരാമർശവും അതിശയകരമായിരുന്നു. അമ്മ ലിസ ഡയാനയുടെ ഒരു ചിത്രം ബില്ലിയെ കാണിച്ചപ്പോൾ അവൻ പറഞ്ഞു, ” ഇത് ഞാൻ രാജകുമാരി ആയിരുന്നപ്പോഴുള്ളതാ.. ഒരു ദിവസം ഒരുപാട് സൈറണുകൾ മുഴങ്ങി.. അന്ന് ഞാൻ രാജകുമാരി അല്ലാതായി..”
1981 മുതൽ 1996 വരെ ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരന്റെ പത്നിയായിരുന്നു ഡയാനാ രാജകുമാരി. 1997 -ൽ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി കാറിൽ തന്റെ കാമുകനായ ദോദി ഫയദുമൊത്ത് ഒരു ടാക്സികാറിൽ പോകുമ്പോൾ ഒരു ടണൽ റോഡിൽ നടന്ന കാറപകടത്തിൽ മരണപ്പെടുകയായിരുന്നു അവർ. ആ ടാക്സിയുടെ ഡ്രൈവർ അപകടം നടക്കുന്ന സമയത്ത് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്ന് പിന്നീട് പോലീസ് പറയുകയുണ്ടായി.
‘വെയിൽസിലെ രാജകുമാരി’ എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ജീവിതത്തിൽ എന്നും വിവാദങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നു. ഭർത്താവായ ചാൾസ് രാജകുമാരനിൽ നിന്നും നേരിടേണ്ടി വന്ന അവഗണനകളും, അദ്ദേഹത്തിനുണ്ടായ വിവാഹേതര ബന്ധങ്ങളും അവരെ പ്രണയമന്വേഷിച്ച് പലരുടെയും പിന്നാലെ പോകാൻ നിർബന്ധിതയാക്കി. അത്തരത്തിലുള്ള ഒരു ബന്ധമായിരുന്നു അറബ് വംശജനും ധനികനായ ഹോട്ടൽ ഉടമയുമായ ദോദി അൽ ഫയദുമായുള്ളതും. പിന്നാലെ കൂടിയ പാപ്പരാസികളിൽ നിന്നും രക്ഷപ്പെടാൻ ധൃതിപിടിച്ചു നടത്തിയ കാറോട്ടം അവരുടെ ജീവനെടുക്കുകയായിരുന്നു.
തങ്ങളുടെ മകൻ ബില്ലി, ഡയാനാ രാജകുമാരിയുടെ പുനർജന്മമാണെന്ന് ഡേവിഡും ലിസയും ഉറച്ചുവിശ്വസിക്കുന്നിടത്താണ് കളി കാര്യമാവുന്നത്. പുനർജന്മമെന്നത് വസ്തുതയ്ക്കും, ഭാവനയ്ക്കും ഇടയിലായി വേണ്ടത്ര പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കാതെ പോയ ഒരു ഭൂമികയാണ്. ‘ഡയാനയുടെ ജീവിതത്തെപ്പറ്റി തന്റെ മകൻ ബില്ലി പറഞ്ഞു’ എന്ന് ക്യാംപ്ബെൽ കുടുംബം അവകാശപ്പെടുന്നതിന് പലതിനും വിശദീകരണമില്ല. എന്തായാലും, ഇന്ന് ഈ ഒരു അവകാശവാദത്തിന്റെ പേരിൽ ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ നാലുവയസ്സുകാരൻ.
രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മറ്റ് പല സ്ഥാപനങ്ങളും ഇതുവഴി കുട്ടികളുടെ സുരക്ഷിതത്വത്തിൻമേൽ കടന്നു കയറ്റം നടത്തുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചാരിറ്റി പറയുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ 17 കുട്ടികൾ രഹസ്യങ്ങൾ ചോർത്തി നല്കിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയ്ക്ക് 15 വയസും മറ്റുള്ളവർ 16നും 17നും ഇടയ്ക്ക് പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഗാംഗുകളെക്കുറിച്ചും മയക്കുമരുന്ന് വില്പനയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് 18 വയസിനു താഴെ പ്രായമുള്ളവരുടെ സഹായം തേടുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ നിഷ്ഫലമാകുമ്പോൾ മാത്രമേ കുട്ടികളെ ഈ ദൗത്യത്തിനായി ഉപയോഗിക്കാറുള്ളൂ എന്ന് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷക്കാലമായി പോളണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരമൊരുക്കികൊണ്ടിരിക്കുന്ന യൂറോ മെഡിസിറ്റി, ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ ഡോക്ടറാകാൻ പഠിപ്പിക്കുന്നതും എന്നാൽ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വർഷങ്ങളുടെ പാരമ്പര്യവുമുള്ള യുക്രൈനിലെ യൂണിവേഴ്സിറ്റികളിലേക്ക് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്തി കൊടുക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ലോക ആരോഗ്യ സംഘടന അംഗീകരിച്ചതും (WHO) ലോകത്ത് ഒട്ടനവധി അവസരങ്ങൾ ഉള്ള രാജ്യങ്ങളായ യുഎസ്എ , യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകൾ ആയ USMLE, UKMLA, NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികൾ, ഇന്ന് ലോകത്ത് നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞ രാജ്യമാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഉക്രൈനിൽ രാജ്യാന്തര വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റികൾ തുറന്നുകൊടുത്തത് ഏതാണ്ട് 25 വർഷം മുമ്പാണ്. ലോകനിലവാരത്തിലുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പഠനം നടക്കുന്നതുമായ ഈ യൂണിവേഴ്സിറ്റികളിൽ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള കുട്ടികൾ പഠിക്കുന്നു. ഇന്ത്യൻ എംബസിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് 7000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് മാത്രം ഓരോ വർഷവും ഉക്രൈനിൽ മെഡിസിൻ പഠിക്കാൻ പോകുന്നു. ഉക്രൈനിലെ വിവിധ യൂണിവേഴ്സിറ്റികൾക്കായി ജോലി ചെയ്യുന്ന എജ്യൂക്കേഷനൽ കൺസൽട്ടൻസിയുടെ അഭിപ്രായത്തിൽ കേരളത്തിൽ നിന്നു മാത്രം ഓരോ വർഷവും 500 നു മുകളിൽ വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാൻ യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നുണ്ട്. താങ്ങാനാവുന്ന ഫീസ് ആയതുകൊണ്ടും യൂറോപ്പിലെ മുൻ നിര യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം ഉള്ളതുകൊണ്ടും വിദേശത്ത് എംബിബിഎസ് പഠിക്കാൻ പോകുന്നവർക്കിടയിൽ ഏറ്റവും ഡിമാൻഡുള്ള രാജ്യമാണ് ഉക്രൈൻ.
ഉന്നത പഠനരീതികളും താല്പര്യമുള്ള എല്ലാ കുട്ടികൾക്കും താമസസൗകര്യവും ഭക്ഷണവും നൽകുന്ന ഈ യൂണിവേഴ്സിറ്റികളിലെ ജീവിതച്ചെലവ് മറ്റു യൂണിവേഴ്സിറ്റികളും ആയി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ആറു വർഷത്തെ ഉക്രൈനിലെ മെഡിസിൻ പഠനം ഏതാണ്ട് മുപ്പത്തി അയ്യായിരം യൂറോ ( ഉദ്ദേശം 30 ലക്ഷം ഇന്ത്യൻ രൂപ )എല്ലാ ചിലവും ഉൾപ്പെടെ പൂർത്തിയാകുന്നതാണ്. വെറും 35000 പൗണ്ടിന് 6 വർഷത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഏതു രാജ്യത്തെയും പ്രവേശന പരീക്ഷ പാസായി ജോലിക്ക് പ്രവേശിക്കാവുന്നതാണ്.

അത്യാധുനിക ലാബ് സൗകര്യങ്ങൾ ,ഉന്നതനിലവാരമുള്ള ക്ലാസ് റൂമുകൾ ,ലൈബ്രറി സൗകര്യങ്ങൾ ഉന്നതനിലവാരമുള്ള റിക്രിയേഷൻ ആൻഡ് സ്പോർട്സ് കേന്ദ്രങ്ങൾ എല്ലാ കുട്ടികളുടെയും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്.
ഏതാണ്ട് പതിനഞ്ചോളം ആശുപത്രികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുക്രൈനിലെ ഓരോ യൂണിവേഴ്സിറ്റിയും അതിലെ കുട്ടികൾക്ക് ഈ 15-ഓളം ആശുപത്രിയിലും പോയി പഠിക്കാനും കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനുള്ള അവസരങ്ങൾ നൽകുന്നു . യൂറോപ്പിലെ പരിചയസമ്പന്നരായ ഡോക്ടർമാർ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിലെ പഠനനിലവാരവും സൗകര്യങ്ങളും ലോകത്തെ ഏത് യൂണിവേഴ്സിറ്റികളുമായും കിടപിടിക്കുന്നതാണ്.
പോളണ്ടിലും ഉക്രൈനിലും സ്വന്തമായി പാർട്ണർ ഏജൻസികൾ ഉള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്ത് അവർക്ക് പഠിക്കാൻ ആവശ്യമായ എല്ലാ സേവനങ്ങളും ഞങ്ങളുടെ ഏജൻസിയിലൂടെ ലഭ്യമാക്കുന്നതായിരിക്കും.
നിങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ , കുറഞ്ഞ ചിലവിൽ പഠിച് ഒരു ഡോക്ടർ ആകുക എന്ന സ്വപ്നം ഉണ്ടെങ്കിൽ [email protected] എന്ന ഇമെയിലിലേക്കോ അല്ലെങ്കിൽ ഞങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആയ 0044-7531961940 or 0091-9544557279ലേക്കോ വിളിക്കുക. നിങ്ങളുടെ മെഡിക്കൽ പ്രവേശനം യൂറോ മെഡിസിറ്റി യിലൂടെ ഉറപ്പുവരുത്തുക.
യുകെയിലെ ഏതാണ്ട് മുപ്പതിൽപരം യൂനിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ യുകെ യിലെ ഒട്ടനവധി കോഴ്സുകൾക്ക് പ്രവേശനം നേടാം എന്ന കാര്യം അറിയിച്ചു കൊള്ളുന്നു. ഇപ്പോൾ യുകെയിലെ യൂണിവേഴ്സിറ്റികൾ വിദ്യാർഥികളുടെ വിസയുമായി ബന്ധപ്പെട്ട പല നിയമങ്ങളും ലളിതവൽക്കരിച്ചിട്ടുണ്ടെന്നും പല കോഴ്സുകൾക്കും സ്റ്റേ ബാക്ക് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
ബന്ധപ്പെടുക
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com
ഈ ലോകകപ്പിനിലുടനീളം രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രകടമായിരുന്നു. മത്സരത്തിനിടെ ആകാശത്ത് ബലുചിസ്ഥാനു വേണ്ടിയും കശ്മീരിന് വേണ്ടിയുമെല്ലാം സന്ദേശങ്ങളുമായി വിമാനങ്ങളെത്തിയത് നാം കണ്ടതാണ്. ഇന്നത്തെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ഇതേതുടര്‍ന്ന് നോ ഫ്‌ളൈ ഏരിയയായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടിന് പുറത്താണ് ഇത്തവണ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധമാകട്ടെ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെയായിരുന്നു.
”ആള്‍ക്കൂട്ട ആക്രമണം അവസാനിപ്പിക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കുക” എന്നെഴുതിയ ബോര്‍ഡുമായി ഒരു വാന്‍ സ്‌റ്റേഡിയത്തിന് പുറത്ത് കൂടി കടന്നു പോവുകയായിരുന്നു.
ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 248 എന്ന സ്കോറിലെത്തിയത്. ഇംഗ്ലീഷ് ബോളർമാർ ആധിപത്യം പുലർത്തിയ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി ഹെൻറി നിക്കോൾസിന്റെയും പൊരുതി നിന്ന ടോം ലഥാമിന്റെയും പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
A Van Carrying a Board Saying Save Minorities in India.
Right outside Lords Cricket ground During #ENGvsNZ #CWC19Final #CWC2019
London pic.twitter.com/pB9HD3qVXn— Saqib Raja 🖌 (@SaqibRaja__) July 14, 2019