കവന്റി കേരളാ കമ്മ്യൂണിറ്റിയിലെ മലയാളികളെ സംബദ്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ഒരു പുതിയ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ അനേകർക്ക് സാധിച്ചു. ഫാസ്റ്റ് ഫുഡും കോളയും അടുത്ത തലമുറയെ നശിപ്പിക്കുന്നത് എങ്ങനെ എന്നും അതുപോലെ തന്നെ ആരോഗ്യപരമായി ജീവിക്കാനുള്ള മന്ത്രങ്ങൾ കവന്റി മലയാളികളെ ഓർമ്മപെടുത്തികൊണ്ട് കവന്റി കേരളാ കമ്മ്യൂണിറ്റിയുടെ ആരോഗ്യ ബോധവത്കരണ സെമിനാർ സമാപിച്ചു. പതിനാല് സീനിയർ മലയാളി ഡോക്ടർമാർ ആരോഗ്യ ബോധവത്കരണ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു. മലയാളികളുടെ ചോദ്യങ്ങൾക്ക് ആവേശത്തോടെയാണ് ഡോക്ടർമാർ മറുപടി പറഞ്ഞത്.
യുകെയിലെ തന്നെ ആദ്യത്തെ ഈ ഒരു സംരംഭം എല്ലാ അസോസിയേഷനും മാതൃകാപരമായ ഒരു പുത്തൻ തുടക്കം കുറിക്കാൻ പ്രചോദനമേകിയതിനൊപ്പം കവന്റി കേരളാ കമ്മ്യൂണിറ്റിക്ക് പുതിയ ഒരും മുഖം നൽകാൻ പ്രസിഡന്റായ ജോർജ്കൂട്ടി വടക്കേക്കുറ്റിനും ടീമംഗങ്ങൾക്കും സാധിച്ചു. നാട്ടിലെ ജീവിത രീതിയിൽ നിന്നും യുകെയിലെ ജീവിത സാഹചര്യങ്ങളിലേക്ക് മാറിയപ്പോൾ എത്ര സമ്പത്ത് ഉണ്ടായാലും നല്ല ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അവ അനുഭവിക്കാൻ സാധിക്കൂ എന്ന് ഉദാഹരണ സഹിതം പഠിപ്പിച്ചു.
പണ്ട് അറുപതിനും എഴുപതിനും ശേഷം വന്നിരുന്ന സ്റ്റോക്കും, ഹാർട്ട് അറ്റാക്കും, ഡയബറ്റിക്സും ഒക്കെ ഇപ്പോൾ മുപ്പത്തഞ്ചിലും നാല്‍പതിലും എത്തി നിൽക്കുന്നതിന്റെ കാരണങ്ങൾ ഡോക്ടർമാർ ചൂണ്ടികാട്ടി. യുക്കെ മലയാളികൾ തങ്ങളുടെ ആരോഗ്യ ശീലങ്ങളില്‍ അധിക ശ്രദ്ധ നല്‍കണമെന്ന സന്ദേശവും ഉയര്‍ത്തിയാണ് കവന്‍ട്രി കേരള കമ്മ്യൂണിറ്റി സംഘടിപ്പിച്ച സെമിനാര്‍ സമാപിച്ചത്.
ഹൃദ്രോഗ സാധ്യതകളെ കുറിച്ച് ഡോ. ജെഫ്‌റിന്‍ ആന്റണി, വ്യായാമ പൂര്‍ണ ജീവിതത്തെ കുറിച്ച് ഡോ നൗഷാദ് കുളമ്പില്‍ പടിഞ്ഞാക്കര, സ്‌ട്രോക് ഉണ്ടാകാന്‍ ഉള്ള സാദ്ധ്യതകള്‍ വിശദമാക്കി ഡോ. ആന്റണി തോമസ്, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി ഡോ. ശൈലേഷ് ശങ്കര്‍ എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ആരോഗ്യപരമായ ഒരു നല്ല ജീവിതം നയിക്കാനുള്ള എല്ലാ നുറുങ്ങുകളും ക്ളാസ്സെടുത്ത ഡോക്ടർമാർ കവന്റി മലയാളികൾക്ക് പകർന്ന് കൊടുത്തു.
ഇത്രയും നല്ല ഒരു ക്ലാസ് യുകെയിൽ ആദ്യമായാണ് കുടുന്നതെന്നും, ഇങ്ങനെ എല്ലാവർക്കും ഉപകാരപ്രദമായ ഈ ഒരു സംവാദത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷിക്കുന്നെന്നും, അതുപോലെ മുന്നോട്ട് ഉള്ള യാത്രയിൽ മലയാളികളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധിക്കുന്ന എല്ലാ രീതിയിലും സഹായം നൽകാമെന്ന് ഡോക്ടർ ആന്റണി തോമസ് പറഞ്ഞത് നിറഞ്ഞ കയ്യടിയോടെ ആണ് കവന്റി മലയാളികൾ സ്വാഗതം ചെയ്തത്.
ക്ളാസ്സുകൾ എടുത്ത ഡോക്ടർമാരെ സി കെ സി പ്രസിഡന്റ് ജോർജ്കുട്ടി, ടഷറർ തോമസ്കൂട്ടി, വൈസ് പ്രസിഡന്റ് ജോമോൻ, ഏരിയാ കോഓർഡിനേറ്റർ ജോബീ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ ആരോഗ്യ മേഖലയില്‍ മികവ് കാട്ടിയവരായ റീജാ ബോബിയേയും, ജോസഫ് ലൂക്കായേയും , ലിസ്സി ജോസ്സിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. യുകെയിൽ തന്നെ ആദ്യമായി ഇത്തരത്തില്‍ ഒരു മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ച സികെസി യെ ഡോക്ടർ മാരും പങ്കെടുത്തവരും വളരെ അധികം അഭിനന്തിച്ചു. കവന്റിയിൽ നിന്നും, കവന്റിയുടെ സമീപ പ്രദേശത്തുനിന്നും സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സി കെ സി യുടെ നന്ദി അറിയിച്ചു.
ക്യാൻസറിനെക്കുറിച്ചും അതുപോലെ വളർന്ന് വരുന്ന കുട്ടികൾ നേരിടുന്ന മാനസിക വെല്ലുവിളികളെ എങ്ങനെ അധിജീവിക്കാം എന്നും ഉള്ള ഒരു ബോധവൽക്കരണ സെമിനാർ ഉടനെ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്ന് പ്രസിഡന്റ് ജോർജുകൂട്ടി വടക്കേകുറ്റ് അറിയിച്ചു. സി കെ സി പ്രസിഡന്റ് ജോര്‍ജ്കുട്ടി വടക്കേക്കുറ്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷിന്‍സൺ മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് ജോമോൻ വല്ലൂർ നന്ദിയും അറിയിച്ചു.
ടോം ജോസ് തടിയംപാട്
ലിവര്‍പൂള്‍ ആന്‍ഫില്‍ഡില്‍ താമസിക്കുന്ന മോനിസ് ഔസെഫിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചരിറ്റിക്ക് ഇതുവരെ 2510 പൗണ്ട് ലഭിച്ചു. കളക്ഷന്‍ ഇന്ന് ബുധനാഴ്ച്ചകൊണ്ട് അവസാനിക്കും. പിരിഞ്ഞു കിട്ടുന്ന മുഴുവന്‍ തുകയും വൃഴാഴ്ച്ച മോനിസിന്റെ ഭാര്യ ജെസ്സിയുടെ പേരില്‍ ചെക്കെഴുതി മോനിസിന്റെ മകനെ ഏല്‍പ്പിക്കുമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
ഞങ്ങള്‍ ചാരിറ്റി ആരംഭിച്ചതിനു ശേഷം പള്ളിയും മറ്റു സംഘടനകളും രംഗത്തു വന്നു മോനിസിന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ആ കുടുംബത്തിനു ഒരു തണലാകും എന്നതില്‍ സംശയമില്ല. ഇനിയും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് ഇടുക്കിക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ള സംഘടനയാണ് എന്ന ഒരു തെറ്റായ ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഞങ്ങള്‍ മാനവികത നിലനിര്‍ത്തി എല്ല മാനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇതിനു മുന്‍പ് തിരുവനന്തപുരം, ചേര്‍ത്തല, അങ്കമാലി എന്നീ പ്രദേശങ്ങളില്‍ ഉള്ളവരെ ഞങ്ങള്‍ സഹയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ഗ, വര്‍ണ്ണ സ്ഥലകാല ഭേതങ്ങളില്ല. 2004 ല്‍ സുനാമിക്ക് പണം പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.
മൂന്ന് ആഴ്ച മുന്‍പ് ഭാര്യ ജെസിയുമൊത്ത് നാട്ടില്‍ സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാന്‍ അവധിക്ക് പോയ വേളയില്‍ മുംബൈയില്‍ വെച്ച് പെടുന്നനെ ഉണ്ടായ തല ചുറ്റല്‍ മൂലം മുംബൈ Dadhar ല്‍ ഉള്ള Global Hospital ല്‍ മോനീസിനെപെടുന്നനെ അഡ്മിറ്റ് ചെയ്തു. എന്നാല്‍
വിദഗ്ദ്ധപരിശോധനയില്‍ തലച്ചോറിലുണ്ടായ രക്ത സ്രാവംലം മൂലം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
നീണ്ട ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മോനീസ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ രക്തസ്രാവം നിലച്ചതിനാല്‍ തീവ്ര പരചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ തന്നെ മോനീസ് ഇപ്പോഴും കഴിഞ്ഞുകൂടൂകയാണ്. ഈ മാസം 16ന് തിരിച്ചു ലിവര്‍പൂളിലേക്ക് മടങ്ങേണ്ടിവരായിരുന്നു മോനീസിന്റെ ഭാര്യ ജെസി ലിവര്‍പൂളിലെ റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. വര്‍ഷങ്ങളായി മോനീസ് പാര്‍ടൈം ജോലി ചെയ്തു വരികയായിരുന്നു. പെട്ടെന്നുണ്ടായ വലിയ ചികിത്സ ചിലവില്‍ നട്ടംതിരിയുക മോനിസിന്റെ ഭാര്യ ജെസ്സി നിങ്ങളുടെ സഹായം കൂടിയേ കഴിയു നിങള്‍ ഇവരെ കൈവിടരുത്.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി;
സാബു ഫിലിപ്പ് 07708181997
ടോം ജോസ് തടിയംപാട് 07859060320
സജി തോമസ് 07803276626.
സ്റ്റോക്ക് ഓൺ ട്രെൻഡ്: പ്രവാസജീവിതങ്ങൾ വളെരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ അനുഭനിക്കുന്ന പ്രവാസികളല്ലാതെ ആരും വിശ്വസിക്കുക പ്രയാസം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി സകുടുംബം ജീവിക്കുന്ന യൂറോപ്പ്യൻ നാടുകളിൽ ജീവിത പ്രതിസന്ധികൾ കൂടുതൽ ആണ് എന്ന് പറയുമ്പോൾ അതിൽ അൽപം കാര്യമുണ്ട്. കൊച്ചുകേരളത്തിൽ നിന്നും പല രാജ്യങ്ങളിൽ പ്രവാസികളായി എത്തിച്ചേർന്നിരിക്കുന്ന കുടുംബങ്ങൾ തങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉയർച്ചക്കും കുട്ടികളുടെ ഉന്നമനത്തിനുമായി ജീവിതം മാറ്റി വച്ചവരാണ് അധികവും എന്നത് ഒരു സത്യമാണ്. തങ്ങളുടെ കുട്ടികൾക്ക് നല്ല ജീവിത സാഹചര്യങ്ങൾ ഒരുക്കികൊടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രവാസി മലയാളികൾ ഉള്ള ഒരു സ്ഥലമായി യുകെ മാറിയിരിക്കുന്നു. യൂറോപ്പ്യൻ ജീവിത രീതികളിൽ വഴുതി വീഴാതെ കാത്തു സൂക്ഷിക്കുന്ന ജീവിത മൂല്യങ്ങൾ പകർന്നു നൽകുവാൻ സദാ ഉണർന്നു പ്രവർത്തിക്കുന്ന ഒരു സമൂഹമായിട്ടാണ് യുകെ മലയാളികൾ വളർന്നുകൊണ്ടിരിക്കുന്നത്.വിശ്വാസജീവിതത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്ന മലയാളികൾ ഇവിടെയായാലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും മാസ്സ് സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിലും പ്രകടമാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ തന്റെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയില്‍ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ പറഞ്ഞതുപോലെ തന്നെ സമയക്ലിപ്തത പാലിച്ചുകൊണ്ട് പത്തുമണിക്കുതന്നെ റെജിസ്ട്രേഷൻ ആരംഭിച്ചു. പതിനൊന്നുമണിക്ക് തന്നെ യോഗം ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതമോതി. ഉത്ഘാടനകർമ്മം നിർവഹിച്ചത് ഫാദർ നോബിൾ. ചുരുങ്ങിയ വാക്കുകളിൽ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്. മത്സരം നിയന്ത്രിച്ചത് ഫാദർ ടെറിൻ മുല്ലക്കര, ഡോക്ടർ മാത്യു എന്നിവരടങ്ങിയ ക്വിസ് ടീം ആണ്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, ശാലു, ഷിജി റെജിനോൾഡ്, സോഫി ജോയി, ഷിൻസി ഡേവിഡ്, ബെറ്റി ബെന്നി, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വൻ വിജയം നേടുകയായിരുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 58 ടീമുകളാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്. പല ഘട്ടങ്ങളിൽ ആയി 25, 13, എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് നാല് ടീമുകൾ. അവസാന വിസിൽ മുഴങ്ങിയപ്പോൾ ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗങ്ങള്‍ ആയ ആല്‍വിന്‍ സാലന്‍, മിലന്‍ ടോം എന്നിവര്‍ സിബി പൊടിപ്പാറ സ്പോൺസർ ചെയ്ത 250 പൗണ്ടും റെവ. ഡോ. പ്ലാസിഡ് പൊടിപ്പാറ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ജോയേല്‍ ജോര്‍ജ് , പാട്രിക് ജോസഫ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ബിര്‍മിംഗ്ഹാമിലെ ആല്‍വിന്‍ സെബാസ്റ്റ്യന്‍, ലീവിയ മരിയ മനോ എന്നിവര്‍ ദീപ ജോബി സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു.
അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ചു പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജൊവാൻ ജോസഫ്, ഡോൺ മാത്യു & അലൻ ജോബി, ജോയൽ ടോമി & അൽഫി സാജൻ, ജേക്കബ് ജോസഫ് & മരിയ റീത്ത, ആരോൺ സെയിൽസ് & ആൽവിൻ എബ്രഹാം, റിജുൻ റൺസുമോൻ & അൻസിൽ സൈജു, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, ആഞ്‌ജലീന സിബി & സീയോൻ സോണി, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, ലിസ് ജോസ് & മാത്യു എബ്രഹാം ജോസ് എന്നീ ടീമുകൾ ആണ്.
സമ്മാനാർഹരായ കുട്ടികൾക്ക് ഡിസംബര്‍ ഒന്നിന് ബിര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കുട്ടികളുടെ വര്ഷം സമാപനത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. യു കെ യിലെ വിവിധ സെന്ററുകളില്‍ നിന്നെത്തിയ 58 ടീമുകളില്‍ ആയി 116 കുട്ടികള്‍ പങ്കെടുത്തു.
കവന്റി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിചിടത്തോളം ഈ വരുന്ന ശനിയാഴ്ച ഒരു പുതിയ മാറ്റത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി സി കെ സി സെക്രട്ടറി ശ്രീ ഷിൻസൺ മാത്യു അറിയിച്ചു. കവന്റി കേരളാ കമ്മ്യൂണിറ്റി ഈ വർഷം വളരെ പുതുമ നിറഞ്ഞതും എല്ലാവർക്കും ഉപകാരപ്രദവും ആയിട്ടുള്ള പല പരുപാടികളും നടത്തി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു. സി കെ സി പ്രസിഡന്റ് ജോർജ്കുട്ടി വടക്കേക്കുറ്റിന്റെയും, സെക്രട്ടറി ഷിൻസൺ മാത്യുവിന്റെയും, ട്രഷറർ തോമസ്കുട്ടി മണിയങ്ങാട്ടിന്റെയും കൂടെ അവരോടൊപ്പം ഒരു പോലെ അക്ഷീണം പ്രവർത്തിക്കാൻ ഊർജ്ജസ്വലരായ പത്തൊബത് അംഗ കമ്മറ്റി കൂടി ഉള്ളതാണ് സി കെ സി യെ ഈ നിലയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സാമുഹ്യ ബോധവത്കരണ പരുപാടിയുടെ തുടർച്ചയായി കവന്റി കേരളാ കമ്മ്യൂണിറ്റി അംഗങ്ങളുടെ കലാ, കായിക, സാംസ്കാരിക, വിനോദ, വിജ്ഞാന വികസനത്തിനു പുറമെ യുകെ മലയാളികൾ ദൈനന്തിന ജീവിതത്തിൽ ആരോഗ്യ മേഘലയിൽ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും കവന്റിയിൽ പൂർത്തിയായി.
ശനിയാഴ്ച ഒരു മണി മുതൽ ആറു മണി വരെ ഉള്ള സമയത്ത് നാല് പ്രഗല്ഭരായ ഡോക്ടർമാർ ആണ് കവന്റി മലയാളികൾക്ക് അറിവ് പകർന്ന് നൽകാൻ എത്തുന്നത്.
ക്രിത്യം ഒരു മണിക്ക് തന്നെ ആദ്യത്തെ ക്ളാസ്സായ Heart Disease the Epidemic – Prevention is better than cure എന്ന വിഷയത്തെ കുറിച്ച് Dr Jeffrin Antony എടുക്കുന്ന ക്ളാസ്സോടുകൂടി സെമിനാറിന് തുടക്കം കുറിക്കും.
അതുപേലെ “Significance of Exercise in our life in UK” എന്ന വിഷയത്തെ കുറിച്ച് Dr Noushad Kulambil Padinjakra യും,
“Stroke – causes, signs&symptoms, treatment and how to prevent it”
എന്ന വിഷയത്തെ കുറിച്ച്
Dr Antony Thomas Vachaparambil ലും,
അതുപോലെ “How to control Diabetics” എന്ന വിഷയത്തെ കുറിച്ച്
Dr Sailesh ശങ്കറും
ക്ളാസ്സുകൾ എടുക്കുന്നതായിരിക്കും.
സി കെ സി ഏറ്റെടുത്ത് നടത്തുന്ന ഈ സെമിനാറിലേക്ക് കവന്റിയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും എല്ലാവരെയും കുടുംബ സമേതം ഈ ആരോഗ്യ ബോധവത്കരണ പരുപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.
ഡബ്ലിന്‍: എസ്സെന്‍സ് അയര്‍ലണ്ട് കുട്ടികള്‍ക്കു വേണ്ടി ഡിസംബര്‍ 1 ശനിയാഴ്ച പാമേഴ്‌സ് ടൗണ്‍ St. Lorcans സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്രമേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20ന് അവസാനിക്കും. അയര്‍ലണ്ടില്‍ ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
ക്വിസ് മത്സരത്തിനും പ്രൊജക്ട് അവതരണത്തിനുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 യൂറോ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാവും. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയന്‍സ് പ്രോജക്റ്റ്, സയന്‍സ് ക്വിസ്, സെമിനാറുകള്‍ എന്നിവയായിരിക്കും ഈ ശാസ്ത്ര മേളയില്‍ ഉണ്ടാവുക.
പ്രൈമറി (ജൂനിയര്‍) സെക്കന്‍ഡറി (സീനിയര്‍) വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടു വിഭാഗങ്ങളായിട്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രൊജക്ട് അവതരണത്തിലും സയന്‍സ് ക്വിസിലും രണ്ടുപേര്‍ ചേര്‍ന്ന് ടീമായോ ഒറ്റയ്ക്കോ മത്സരിക്കാവുന്നതാണ്. പ്രോജക്ട് അവതരണം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആയിട്ടോ മോഡലുകള്‍ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചെയ്യുന്നവര്‍ പ്രസന്റേഷന്‍ തയ്യാറാക്കി USB യില്‍ അല്ലെങ്കില്‍ SD കാര്‍ഡില്‍ കൊണ്ടുവരേണ്ടതാണ്.
ക്വിസ് മത്സരത്തില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടെങ്കില്‍ പ്രിലിമിനറി റൗണ്ട് നടത്തി മത്സരത്തിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതാണ്. രാവിലെ കൃത്യം 9:30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും 10 മണിക്ക് തന്നെ ക്വിസ് മത്സരങ്ങള്‍ തുടങ്ങും. പ്രൊജക്ട് അവതരണം ഉച്ചയ്ക്ക് ശേഷമാവും നടക്കുക.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് അയര്‍ലണ്ടിലെ പ്രശസ്ത ശാസ്ത്രജ്ഞനായ സുരേഷ് സി പിള്ള സമ്മാനിക്കുന്നതാണ്. ഈ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും എസ്സെന്‍സ് അയര്‍ലന്‍ഡ് നല്‍കുന്ന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കുന്നതായിരിക്കും.
കുട്ടികളുടെ ഈ ശാസ്ത്രമേള കാണാനും പ്രൊജക്ടുകള്‍ പരിചയപ്പെടാനുമുള്ള പ്രവേശനം സൗജന്യമായിരിക്കും. ഈ ശാസ്ത്രമേള പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ വിദ്യാര്‍ഥിലെയും മാതാപിതാക്കളെയും എസ്സെന്‍സ് അയര്‍ലന്‍ഡ് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ നോട്ടിയാഷില്‍ താമസിക്കുന്ന രാജു, ദീപ്തി ദമ്പതികളുടെ മകള്‍ അലിറ്റയ്ക്ക് പിറന്നാള്‍ സമ്മാനമായി കിട്ടിയ 50 പൗണ്ട് മോനിസിന്റെ ചികിത്സക്കുവേണ്ടി ഇന്ന് ഇടുക്കി ചാരിറ്റിക്ക് നല്‍കി മാതൃകയായി. രാജുവും ദീപ്തിയും മോനിസിന്റെയും ജെസ്സിയുടെയും ദുഖകരമായ അവസ്ഥ വീട്ടില്‍ സംസാരിക്കുന്നത് കേട്ടാണ് അലിറ്റ അത്തരം ഒരു തീരുമാനം എടുത്തു മാതാപിതാക്കളെ അറിയിച്ചത്. അവര്‍ അതിനു സമ്മതം മൂളുകയും ചെയ്തു.
ലിവര്‍പൂളിലെ അന്ഫില്‍ഡില്‍ താമസിക്കുന്ന ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജെസ്സിയും ഭര്‍ത്താവു മോനിസും ബോംബയില്‍ ഹോളിഡേയ്ക്ക് പോയവഴിയില്‍ മോനിസിന്റെ തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവം സംഭവിച്ചു ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ രണ്ട് ദിവസത്തെ ചികിത്സക്ക് തന്നെ എട്ടുലക്ഷം രൂപ ചിലവായി. അപ്രതീക്ഷിതമായി ഉണ്ടായ ആഘാതത്തില്‍ ആ കുടുംബം തകര്‍ന്നു പോയി കൈയിലുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ എല്ലാം ചിലവായി. കടം മേടിക്കവുന്നിടതുനിന്നെല്ലാം മേടിച്ചു. ചികിത്സിച്ചു, ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ ഇനി ഒരു പൈസപോലും കൈയിലില്ല. ബോധം നഷ്ട്ടപ്പെട്ടു പോയ മോനിസിനെ യു.കെയില്‍ കൊണ്ടുവന്നു ചികില്‍സിക്കണമെങ്കില്‍ എയര്‍ അബുലന്‍സ് വേണം അതിനു വലിയ തുക ചിലവാകും എന്നതുകൊണ്ട് അതിനു കഴിയില്ല.
ജെസ്സിയുടെ ആഗ്രഹം മോനിസിന്റെ രോഗം കുറച്ചു ഭേദമായി യു.കെയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെ ചികിത്സ സൗജന്യമായതുകൊണ്ട് എങ്ങനെയും രക്ഷപെടുത്താം എന്നതാണ്. പക്ഷെ അതിനു ബോംബയില്‍ ചികിത്സിച്ചു ബോധം വീണ്ടെടുത്ത് വിമാനത്തില്‍ കയറി വരുവാനുള്ള ആരോഗൃം വീണ്ടെടുക്കണം അതിനു കുറെ പണം വേണ്ടിവരും അതിനു നിങ്ങളുടെ സഹായം വേണം. ചാരിറ്റി കളക്ഷന്‍ തുടരുന്നു ഇതുവരെ 1285 പൗണ്ട് ലഭിച്ചു ബങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”
ഇടുക്കി ചാരിറ്റി വേണ്ടി;
സാബു ഫിലിപ്പ്; 07708181997
ടോം ജോസ് തടിയംപാട്; 07859060320
സജി തോമസ്; 07803276626.
കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമര്‍പ്പിച്ചുകൊണ്ട് 2018 നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് യു.കെയിലെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന ഇന്ന് ലെസ്റ്ററില്‍ സമാപിച്ച് 19 ന് വാര്‍വിക്കില്‍ ആരംഭിക്കും. കര്‍ത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ പൂര്‍ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വളര്‍ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആദ്യഘട്ടം നവംബറില്‍ ബര്‍മിങ്ഹാമിലെ സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്‌നി മിനിസ്ട്രീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള്‍ യഥാസമയം രൂപത കേന്ദ്രങ്ങളില്‍ നിന്നും അറിയിക്കുന്നതാണ്. 19 മുതല്‍ 25 വരെ വാര്‍വിക്കില്‍ ആരാധന നടക്കുന്ന പള്ളിയുടെ വിലാസം.
St Mary Immaculate Church, Warwick
45, west street
CV34 6AB
രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ആരാധന. യു.കെയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ആരാധനയില്‍ സംബന്ധിച്ച് വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍: 07737 935424.
പതിനഞ്ച് വര്‍ഷത്തിലേറെയായി വിശുദ്ധ നാട് സന്ദര്‍ശനം യാതൊരു പരാതികള്‍ക്കും ഇട നല്‍കാതെ നല്ല നിലയില്‍ സംഘടിപ്പിക്കുന്ന സെന്റ് ജോണ്‍ ട്രാവല്‍സ് ലിമിറ്റഡ് ഈ ഏപ്രിലില്‍ തുടങ്ങുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന വിശുദ്ധ നാട് സന്ദര്‍ശന യാത്രയിലേക്ക് ബുക്കിംഗ് ആരംഭിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ പതിനാറ് ( ഏപ്രില്‍ 07 – 16) വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ജോര്‍ദാന്‍, നെബോ മല , മദാബ, നസ്രത്ത്, താബോര്‍ മല, കാനാന്‍, ഗലീലി കടല്‍, കഫര്‍ണാം, പത്രോസിന്റെ പള്ളി, തഗ്ബ , ജോര്‍ദാന്‍ നദി , അഷ്ട സൌഭാഗ്യങ്ങളുടെ മല, ബത്ലഹേം, തിരുപിറവിയുടെ ബസലിക്ക, മില്‍ക്ക്‌ഗ്രോട്ടോ, ആട്ടിടയന്മ്മാരുടെ വയല്‍, സന്ദര്‍ശന ദേവാലയം, ഒലിവ് മല, സ്വര്‍ഗാരോഹണ ദൈവാലയം ,ഓശാന വീഥി, കണ്ണ്‌നീര്‍ തുള്ളിയുടെ പള്ളി, ഗെത്സെമിനി, യഹൂദരുടെ സിമിത്തേരി, സേഹിയോന്‍ മല, അന്ത്യഅത്താഴ മാളിക, സ്വര്‍ഗ്ഗാരോപണ ബസലിക്ക, ST PETERS CHURCH ( PETER IN GALLICANTU), അല്‍ അക്‌സ മോസ്‌ക്, ദി ഡോം ഓഫ് റോക്ക്, വിലാപ മതില്‍, ജറുസലേമിന്റെ കവാടങ്ങള്‍, ജെറുസലേം, ബേത്സഥാ കുളവും വി. അന്നയുടെ പള്ളിയും, കുരിശിന്റെ വഴി, തിരുകല്ലറ ദേവാലയം, ബഥനി, ജറിക്കോ, പരീക്ഷണ മല, ചാവു കടല്‍ ( Dead Sea), ഖുംറാന്‍ ചരുലുകള്‍, ഈജിപ്ത്, താബ സീനായ്, കത്തുന്ന മുള്‍ പടര്‍പ്പ്, സുയസ് കനാല്‍, പിരമിഡുകള്‍, സ്പിംഗ്‌സ്, ചെങ്കടല്‍, നൈല്‍ നദി, അബു സെര്‍ഗ, ഈജിപ്ത് മ്യൂസിയം തുടങ്ങിയ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 17ന് മടങ്ങി എത്തും.
നിരക്കുകള്‍ അറിയുന്നതിനും, താത്പര്യമെങ്കില്‍ ബുക്ക് ചെയ്യുന്നതിനും നേരിട്ട് ബന്ധപ്പെടുക.
Thomas John
St Johns Travel Ltd.
Tel : 01865 341 909
Mob: 07888 674 683
പാര്‍ലമെന്റില്‍ അടിവസ്ത്രം ഉയര്‍ത്തികാട്ടി വനിത എംപിയുടെ വ്യത്യസ്ത പ്രതിഷേധം. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു എംപിയുടെ വേറിട്ട പ്രതിഷേധം. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു അയര്‍ലന്‍ഡ് പാര്‍ലമെന്റില്‍ വനിതാ എം പി റൂത്ത് കോപ്പിംഗര്‍ രംഗത്തെത്തിയത്.
ലേസ് നിര്‍മിതമായ അടിവസ്ത്രവുമായി പാര്‍ലമെന്റിലെത്തിയ റൂത്ത് ഏതാനും ദിവസം മുന്‍പ് അയര്‍ലന്‍ഡ് കോടതിയില്‍ എടുത്ത ഒരു വിധിയോടുള്ള രൂക്ഷപ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന വാദി ഭാഗത്തിന്റെ വാദം അംഗീകരിച്ച് കേസില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. പെണ്‍കുട്ടിയുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു നടന്നതെന്നും അതിനെ പീഡനമായി കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന നെറ്റ് നിര്‍മിതമായിരുന്ന അടിവസ്ത്രമായിരുന്നു കേസില്‍ പെണ്‍കുട്ടിക്ക് എതിരായി വന്ന പ്രധാന തെളിവ്.
ഇരയെ പഴിചാരി പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്റില്‍ എത്തിയത്. അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു. അടിവസ്ത്രം പാര്‍ലമെന്റില്‍ കാണിക്കാന്‍ നാണക്കേടുണ്ട് എന്നാല്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനായി കശ്മീരിൽ നിരപരാധികള്‍ക്കു നേരെ വെടിയുതിർക്കുകയാണെന്ന് കഴിഞ്ഞ എപ്രിലിലാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ആരോപിച്ചത്. അഫ്രീദിയുടെ ആരോപണം ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തു. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ വിഷയത്തിൽ ഇടപെടാത്തത് എന്താണെന്നായിരുന്നു താരത്തിന്റെ ചോദ്യം. കശ്മീരിനു വേണ്ടി വീണ്ടും ശബ്ദം ഉയർത്തുകയാണ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു.
കശ്മീരിന്റെ പേരിൽ മാത്രം ഇതിനോടകം പതിനായിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഈ തർക്കത്തിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറണം. നിയും സംഘർഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുന്നതായി ഷാഹിദ് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പാക്കിസ്ഥാനെ തീവ്രവാദികളിൽ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിർത്തുന്നതിലും ഭരണാധികാരികൾ പരാജയപ്പെട്ടു. കശ്മീരിൽ ആളുകൾ മരിച്ച് വീഴുകയാണ്, ഇത് വളരെയേറെ വേദനിപ്പിക്കുന്നു. എന്നാൽ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന് സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്നും അഫ്രീദി പറഞ്ഞു.
അത് സ്വതന്ത്രമായി നിലനില്‍ക്കണം, ജനങ്ങള്‍ മരിക്കാതിരിക്കണം, മനുഷ്യത്വമാണ് വലുതെന്നും ഏത് വിഭാഗത്തില്‍പെട്ട ആര് മരിച്ചാലും വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നേരത്തെയും അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പലരും താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.
നിലവിലെ കശ്മീര്‍ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എന്‍. ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു അഫ്രീദിയുടെ വിവാദമായൊരു ട്വീറ്റ്. നിരവധി കശ്മീര്‍ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ടെന്ന പ്രസ്താവനയും വിവാദമായിരുന്നു. 2016ലായിരുന്നു അഫ്രീദിയുടെ ഈ പ്രസ്താവന.
Pakistan doesn’t need #Kashmir and let Kashmir be Independent: Shahid Afridi
Why Shahid Afridi behaving like Kejriwal??pic.twitter.com/Dr54zYVjI8
— Mr. 360′ (@Mr_360Abd) November 14, 2018