ക്രോയിഡോൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ‘യുവ 2023’ ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ പങ്കുചേർന്നു.
യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ‘രാഷ്ട്രീയം ജീർണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനഃനിർമ്മാണത്തിൽ ദിശാബോധവും സ്നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്ബോധിപ്പിച്ചു.
‘യുവ 2023’ യിൽ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാർലിമെന്റ് മെമ്പറും, ഇന്ത്യൻ വംശജനും ആയ വിരേന്ദ്ര ശർമ്മ എംപി, പ്രവാസികളായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും, മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങൾ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപിയും വീരേന്ദ്ര ശർമ്മ എംപി യും സംയുക്തമായിട്ടാണ് യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.
ഐഒസി കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാൻ നിർവ്വഹിച്ചു.
എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയിൽ അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജനറൽ സെക്രട്ടറിമാരായി നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ എന്നിവരെയും ചുമലപ്പെടുത്തി.
വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുൾപ്പെടും.
എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തിൽ, ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, വിക്രം ദുഹാൻ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങിൽ ദീപേഷ് സ്കറിയ (യുവ സംരംഭകൻ) ഇമാം (യുവ കൗൺസിലർ), ഷംജിത് (യുവ സംരംഭകൻ), ബിബിൻ ബോബച്ചൻ (യൂ ഇ എൽ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ഉൾപ്പെടുന്നു.
‘യുവ 2023’ കോർഡിനേറ്റേഴ്സ് എന്ന നിലയിലെ മികച്ച പ്രവർത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ് എന്നിവരെയും ആദരിച്ചു. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ മണ്ണിൽ ഈ വർഷം എൽ ജി ആർ പങ്കെടുത്ത അഞ്ചു ടൂർണമെന്റിൽ അഞ്ചിലും ഫൈനൽ കളിച്ച യു.കെ യിലെ ഒരേ ഒരു ടീം എൽ ജി ആർ. ഫൈനൽ കളിക്കുക മാത്രമല്ല നാലെണ്ണത്തിൽ കിരീടം ചൂടുകയും ഒരെണ്ണത്തിൽ റണ്ണേസ് അപ്പ് അവുകയും ചെയ്തു വർഷങ്ങളായി ഒരുമിച്ചു കളിക്കുകയും അതോടൊപ്പം ഒരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ് വിജയത്തിന്റെ മുഖ്യകാരണം. പലയിടത്തായി ചിതറിക്കിടന്ന പ്രതിഭകളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് എൽജി ആറിന്റെ കീഴിൽ അണിനിരത്തിയ ലീഡോ ജോർജ് പ്രത്രേകം അഭിനന്ദനം അർഹിക്കുന്നു. എൽ ജി ആർ കമ്പനിയുടെ ഉടമയായ അദേഹത്തിന്റെ പുതിയ സംരംഭമായ എൽ ജി ആർ അക്കാഡമിയുടെ പേരിലാണ് ടീമിനെ അണിനിരത്തുന്നത് ലീഡോയുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനവേശം ആണ്. ഇങ്ങനെയൊരു ടീമിനെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണായകമായത്.
ടീമിനു വേണ്ട എല്ലാ സഹായങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ലോയ്ഡ് ജോർജും കൂടെയുണ്ടെന്നുള്ളത് അഭിനന്ദാർഹമാണ്, അതോടൊപ്പം എൽ ജി ആറിനു വേണ്ടി ടീമിനെ സജ്ജമാക്കുന്നത് നനീട്ടണിൽ ഉള്ള ലിജു ലാസറും കിജിയും നോർത്താപ്പ്ടണിലുള്ള റോസ് ബിൻ രാജനും ബാബു തോമസുമാണ്. നോർത്താപ്ടൻ്റെ നെടും തൂണായ പ്രണവ് പവിത്രൻറെ ക്യാപ്റ്റൻസിലാണ് എൽ ജി ആർ ടീം അണിനിരക്കുന്നത്, സപ്പോർട്ടുമായി ടീം മാനേജ്മെൻ്റു കൂടെയുള്ളതും വിജയത്തിൻ്റെ പ്രധാന ഘടകമാണ് എൽ ജി ആറിനു വേണ്ടി ടീം ഒന്നടങ്കം മികച്ച പ്രകടനം നടത്തുമ്പോൾ എതിരാളികൾ പലപ്പോഴും നിഷ്പ്രഭരായി പോകാറുണ്ട്.
മുൻപ് നടന്ന ഒരു ഫൈനലിൽ യു.കെ.യിലെ മറ്റൊരു ടീമായ ബെക്സ്ഹിൽ സ്ട്രെകേഴ്സ് മൂന്നു നാലു ടീമുകൾ മിക്സ് ചെയ്താണ് ഏറ്റുമുട്ടാൻ വന്നത് അതിൽ വിജയിച്ചപ്പോൾ അവർ പറഞ്ഞത് എൽജി ആറിനെ അട്ടിമറിച്ചു എന്നാണ് ആ ഒരു പ്രയോഗം തന്നെ ടീമിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇന്നലെ നടന്ന ടൂർണമെൻറിൽ കൊമ്പൻസിനു വേണ്ടി സെയിം ടീമാണ് അണിനിരന്നത് എങ്കിലും .കെൻ്റ് യുണൈറ്റഡിന്റെ മുൻപിൽ ആദ്യ റൗണ്ടിൽ തന്നെ കൊമ്പൻസ് തോറ്റു പുറത്തായി. പിന്നീട് ഇരുപാദങ്ങളിലായി നടന്ന മൽസരത്തിനൊടുവിൽ ഫൈനലിൽ എതിരാളികൾ ആയി വന്നത് കൊമ്പൻസിനെ തറപറ്റിച്ചെത്തിയ കെൻറ് യുണൈറ്റഡ് ആയിരുന്നു.
ടോസ് നേടിയ എൽജി ആർ ക്യാപ്റ്റൻ പ്രണവ് ബാറ്റു ചെയ്യുവാൻ തീരുമാനിച്ചു ഇന്നിഗ്സ് ഓപ്പൺ ചെയ്യുവാൻ ക്രീസിലെത്തിയത് ടീമിന്റെ കുന്തമുനകളായ സിബി ചാക്കോയും ഫ്രെഡിയും ‘ ഫൈനൽ മൽസരങ്ങൾ കാണുവാൻ തടിച്ചു കൂടിയ ആളുകൾക്ക് പിന്നീട് കാണുവാൻ സാധിച്ചത് തൃശൂർ പൂരം വെടിക്കെട്ടു പോലെ തലക്കു തലക്കു മുകളിലൂടെ സിക്സറുകളും ഗ്രൗണ്ടിലൂടെ ഫോറുകളും പറക്കുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിച്ചത്. സിബി ചാക്കോ 34 ബോളിൽ നിന്നും 82 റൺസും ഫ്രെഡി 26ബോളിൽ നിന്നും 44 റൺസും നേടി .ഇരുവരും പുറത്താകാതെ 10 ഓവറിൽ 129 റൺസ് ആണ് നേടിയത് മുറുപടി ബാറ്റിംഗിൽ എൽജി ആറിൻ്റെ സ്റ്റാർ പ്രെളയർ ആയ യു.കെ.യിലെ അറിയപ്പെടുന്ന ക്രിക്കറ്റർ ബാബു വീട്ടിലിന്റെ തീ പാറുന്ന പന്തുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ എതിരാളികൾ പരാജയം സമ്മതിക്കുക ആയിരുന്നു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തത് എൽ ജി ആറിന്റെ സിബി ചാക്കോയും ബൗളർ ബാബു വീട്ടിലും ആണ്. ചാമ്പ്യൻസ് ട്രോഫിക്കൊപ്പം ടീമിന് ഇരട്ടിമധുരം സമ്മാനിച്ചാണ് കെന്റ് ടൂർണമെന്റിന് സമാപനം കുറിച്ചത് വളരെ മികച്ച രീതിയിൽ ആയിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ച സംഘാടകർക്ക് എൽ ജി ആർ ടീം നന്ദി അറിയിക്കുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കത്തോലിക്കാ ബാവ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.
ഇന്നലെ വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തിയ അഭിവന്ദ്യ കത്തോലിക്കാ ബാവയെ സെൻറ് ചാൾസ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണം നൽകി. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദികരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.
കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്തതിൽ UK യിലും വ്യാപക പ്രതിഷേധം. യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി.
ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.
കള്ള കേസുകൾ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയൻ കരുതേണ്ടയെന്നും കോൺഗ്രസ് പാർട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളിൽ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും.
ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.
IOC കേരള ഘടകം അധ്യക്ഷൻ സുജു ഡാനിയേൽ, കേരള ഘടകം വക്താവ് അജിത് മുതയിൽ, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ വിവിധ റീജിയൻ, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ എന്നിവർ പങ്കെടുത്തു.
വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ് പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികൾ പറഞ്ഞു.
ചാവറ കുര്യാക്കോസ് അച്ചൻ ഏവുപ്രേസ്യാമ്മ എന്നിവരാൽ കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ നാട്ടിൽ നിന്നും യു കെ യിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ ജൂലൈ മാസം 7, 8, 9 തീയതികളിൽ ഡെർബിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ജൂലൈ 7 -ന് വൈകിട്ട് 5 മണിയോടെ ഡെർബിയിലെ ഹൈ അഷ് ഫാം ഹൗസിൽ തുടക്കം കുറിക്കും. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബെന്നി പാറക്കൽ +447878587302 (ലണ്ടൻ) സോയു (നോർത്തംപ്റ്റോൺ) +447737035507 സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.
കെപിസിസി പ്രസിഡണ്ട് ശ്രീ. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എൽഡിഎഫ് സർക്കാർ നടപടിയിൽ ഐഒസി (യുകെ) നാഷണൽ കമ്മിറ്റിയും ഐഒസി (യുകെ) കേരള ചാപ്റ്ററും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ വൈകുന്നേരം ലണ്ടനിൽ വെച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എംപി രമ്യ ഹരിദാസ് പങ്കെടുക്കും. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ പ്രതിഷേധ യോഗത്തിൽ അണിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെയുള്ള കള്ളക്കേസും അറസ്റ്റും.
ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു ഐഒസി (യുകെ) കേരള ഘടകം ആരോപിച്ചു.
കെ. സുധാകരനെതിരായി കെട്ടിച്ചമച്ച കള്ളക്കഥ പൊളിയുന്നതിലെ ജാള്യതയാണ് അറസ്റ്റിനു പിന്നിൽ. വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരനെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ് പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജന തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.
പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വീട്ടുവേല ചെയ്യുന്നവരായി മാറ്റിയതായും ഐഒസി (യുകെ) ഭാരവാഹികൾ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നോർത്താംപ്ടണിൽ താമസിക്കുന്ന ഏലിയാമ്മ ഇട്ടി (69) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ അന്തരിച്ചു. കോട്ടയം അമയന്നൂർ തേമ്പിള്ളിൽ കുടമം പാറയിൽ വർഗീസ് ഇട്ടിയുടെ ഭാര്യയാണ് പരേത . ആദ്യകാല യുകെ മലയാളിയായ ഏലിയാമ്മഇട്ടി 2003 ലാണ് യുകെയിലെത്തിയത്. വ്യാഴാഴ്ച മിൽട്ടൺ ടണിൽ താമസിക്കുന്ന മകന്റെ വീട്ടിൽ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സംസ്കാരം ശുശ്രൂഷകൾക്കായി ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. നോർത്താംപ്ടണിലെ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്ഇടവകാംഗമാണ് പരേത
ഏലിയാമ്മ ഇട്ടിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
2025 -ൽ ബ്രിട്ടനിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പ് കബഡി ടൂർണമെന്റിന്റെ ഭാഗമായി ക്യാമ്പും സെലക്ഷൻ ട്രയൽസും നടത്താനിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ. ബി.ബി.സിയിലും ഐ. ടിവിയിലുമാണ് മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം നടത്തുന്നത്. സെലക്ഷൻ ട്രയൽസിനെ കൂടാതെ ട്രെയിനിങ് സെക്ഷനും ഉള്ളതിനാൽ കബഡികളി മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും വലിയ ഒരു അവസരമാണ് വന്നിരിക്കുന്നത്. ആയതിനാൽ എല്ലാ പ്ലെയേഴ്സിനെയും ക്യാമ്പിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
അയർലണ്ടിലെ ഡബിളിലിലും വെയ്ൽസിലെ ന്യൂ പോർട്ടിലും നോട്ടീങാമിലയുമായിരിക്കും പ്രധാന ക്യാമ്പുകൾ. ക്രിക്കറ്റോ ഫുട്ബോളോ പോലെയുള്ള മത്സരങ്ങൾക്ക് യൂറോപ്യൻ ടീമിൽ അവസരം ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഈ സാഹചര്യത്തിൽ കബഡി കായികതാരങ്ങൾക്ക് വളരെ വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്. അതായത് സൈപ്രസ്സിലും ഇറ്റലിയിലും നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും പോർച്ചുഗല്ലിൽ നടക്കുന്ന ടബ്ബിസ്സാ വേൾഡ് ചാമ്പ്യൻഷിപ്പിലും അതുപോലെതന്നെ ഖത്തറിൽ നടത്താനിരിക്കുന്ന വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിലും ക്യാമ്പിലെ പരിശീലത്തിനു ശേഷമുള്ള കായിക താരങ്ങൾക്ക് നോട്ടിങ്ങാം ടീമിനോടൊപ്പം കളിക്കുവാനുള്ള അവസരം നോട്ടിങ്ങാം റോയൽസ് മാനേജ്മെന്റ് കമ്മിറ്റി നേടി കൊടുക്കുന്നതാണ്. കൂടാതെ 2023 ഓഗസ്റ്റ് മാസം നോട്ടിങ്ങാം സിറ്റി കൗൺസിലുമായി സഹകരിച്ചു നടത്താനിരിക്കുന്ന റോയൽസ് സമ്മർ കപ്പിലേക്ക് യുകെയിൽ നിന്നുള്ള ടീമുകളെ കൂടാതെ ദുബായ്, ഖത്തർ, ഡന്മാർക്ക്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.
കബഡി താല്പര്യമുള്ള എല്ലാ കായികതാരങ്ങളേയും നോട്ടിങ്ങാം ടീമിന്റെ ഭാഗമാകാൻ ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി നോട്ടിങ്ങാം കോർഡിനേഷൻ കമ്മിറ്റി മെമ്പേഴ്സിന്റെ യുകെ വാട്സാപ്പ് നമ്പറുകളിലും. വേൾഡ് ഓപ്പൺ കബഡി ചാമ്പ്യൻഷിപ്പിനെ പറ്റിയുള്ള വിവരങ്ങൾക്കായി ഖത്തർ നമ്പറിലും ബന്ധപ്പെടേണ്ടതാണ്.
+447469679802
+447443 096594
+447411 700007
+447760956801
+447733765927
ഖത്തർ +97466958211
യുവജനങ്ങൾ നയിക്കുന്ന പുതിയ ഒഐസിസി ക്രോഡിയോൺ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു .. മിക്ക രാഷ്ട്രീയ പ്രസ്ഥാങ്ങളിലും കാണുന്നതുപോലെ യുവജങ്ങളെ മാറ്റി നിർത്തി സീനിയർ നേതാക്കന്മാർ മാത്രം തിരഞ്ഞെടുക്ക പെടുന്ന സാഹചര്യത്തിലാണ് ..ഒഐസിസി, യുകെ സറെ റീജണിലെ സീനിയർ നേതാക്കന്മാരുടെ ഈ തീരുമാനം ചരിത്രപരമായ മാതൃകയായത് , അതുപോലെ യുണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്ക പെട്ടത് യുവജന നേതാവായ “ലിലിയ പോൾ ” എന്ന വനിതയാണ് എന്നതും ഒഐസിസി ക്രോയിഡോൺന്റെ ചരിത്രമാണ് .
ഒഐസിസി, യുകെ, സറെ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു, ഒഐസിസി, യുകെ, സറെ റീജന്റെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് കഴിഞ്ഞ മീറ്റിങ്ങിന്റെയും ഇഫ്താർ പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു , പുതിയ വിപ്ലവ കരമായ മാറ്റങ്ങൾക്കയി യുവജങ്ങളെ നമ്മൾ മുന്നോട്ടിറക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് പ്രഖ്യാപിച്ചു , വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി എല്ലാവർക്കും നദി പറഞ്ഞു , ഒഐസിസി, യുകെ, സറെ റീജന്റെ ട്രഷർ ശ്രീ ബിജു വര്‍ഗീസ് , ഒഐസിസി, യുകെ, കേന്ദ്ര ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജ് , ഒഐസിസി, യുകെ, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ അൽസാർ അലി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു , യുവജങ്ങളെ മുൻപോട്ട് കൊണ്ട് വരുമെന്നുള്ള ഒഐസിസി സറേ റീജൻറെ നേതൃത്വത്തിന്റെ തീരുമാനത്തെ ശ്രീ ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസങ്ങത്തിൽ മൂകത കണ്ഠം പ്രശംസിച്ചു , യുവജങ്ങൾക്ക് എല്ലാവിധ സഹകരങ്ങളും കേന്ദ കമ്മിറ്റിയിൽ നിന്ന് ഉണ്ടാകുമെന്നും ശ്രീ അൽസാർ അലി തന്റെ ആശംസാ പ്രസങ്ങത്തിൽ ഉറപ്പ് നൽകി , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ ശക്തവും മാതൃകാപരവുമായ തീരുമാനമായിരുന്നു പുതിയ യുവജന നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ പ്രചോദനമായതെന്ന് വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി നന്ദി പ്രസങ്ങത്തിൽ അറിയിച്ചു.
ശ്രീമതി ലിലിയ പോൾ ( പ്രസിഡന്റ് ), ശ്രീ സ്റ്റാൻസൺ മാത്യു ( വൈസ് പ്രസിഡന്റ് ), ശ്രീ ജിതിൻ വി തോമസ് ( ജന സെകട്ടറി ), ശ്രീമതി ആഷാ ജോർജ് ( ജോയിൻ സെകട്ടറി ), ശ്രീ വിപിൻ പീറ്റർ ( ട്രഷറർ )
എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്, പുതിയ ഭാരവാഹികളുടെ മീറ്റിങ്ങിനു ശേഷം ഒഐസിസി ക്രോയിഡോൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉടൻ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുമെന്ന് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലിലിയ പോൾ അറിയിച്ചു , കൂടുതൽ അംഗങ്ങൾ ഉടൻ ഒഐസിസി ക്രോയ്ടോൻ യൂണിറ്റിൽ ചേരും എന്നുറപ്പ് പുതിയ ജനറൽ സെകട്ടറി ശ്രീ ജിതിൻ വി തോമസ് ഉറപ്പ് നൽകി.
പ്രശാന്ത് നായർ
യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”
കൂട്ടായ്മയുടെ ആദ്യസംരംഭമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ ‘ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ’ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ. എഡിറ്റിങ് ശ്യാം കൈപ്പിള്ളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ.