ജയകുമാർ നായർ
ഷെഫീൽസ്:- യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.
മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ ) മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. . പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ ചേർക്കുന്നു.
ഹീറ്റ്സ് 2
1 . കിടങ്ങറ – NMCA ബോട്ട് ക്ളബ്ബ് നോട്ടിംങ്ങ്ഹാം – ലിജോ ജോൺ
2. കൊടുപ്പുന്ന – കേരള ബോട്ട് ക്ളബ്ബ് ലെസ്റ്റർ – ജോർജ് കളപ്പുരയ്ക്കൽ
3. ആലപ്പാട്ട് – സ്റ്റോക്ക് ബോട്ട് ക്ളബ്ബ് – മനേഷ് മോഹനൻ
4. കുമരകം- റോയൽ 20 ബർമിംങ്ഹാം – ജോമോൻ കുമരകം
കിടങ്ങറ വള്ളവുമായി വരുന്ന NMCA ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് ലിജോ ജോൺ ആണ് . കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ നോട്ടിങ്ഹാമിന്റെ ചുണക്കുട്ടികൾ ഇത്തവണ കപ്പടിച്ചേ തീരൂ എന്ന വാശിയിലാണ് . ഇത്തവണയും DG ടാക്സി തന്നെയാണ് ടീമിന്റെ സ്പോൺസർ ചെയ്തിരിക്കുന്നത് .
കുട്ടനാടിന്റെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള കൊടുപ്പുന്ന വള്ളവുമായി മത്സരത്തിനെത്തുന്നത് തികഞ്ഞ വള്ളം കളി പ്രേമിയായ ജോർജ് കളപ്പുരയ്ക്കൽ നയിക്കുന്ന കേരള ബോട്ട് ക്ളബ്ബ് ലെസ്റ്റർ ആണ്. ടീമിന്റെ സ്പോൺസേഴ്‌സ് ലൂയിസ് കെന്നഡി സോളിസിറ്റേഴസ് ആണ്
സ്റ്റോക്ക് ഓൺ ട്രെന്റ് ബോട്ട് ക്ലബ്ബിന്റെ ആലപ്പാട്ട് വള്ളത്തിന്റെ അമരക്കാരൻ മനേഷ് മോഹനൻ ആണ് . കഴിഞ്ഞ രണ്ടു തവണത്തെ വള്ളം കളികളിലും ശ്രദ്ധേയമായ മത്സരം കാഴ്ച്ച വച്ച ക്ലബ്ബിന്റെ സ്പോൺസേഴ്‌സ് HC 24 സ്റ്റാഫിങ് ,ട്രെയിനിങ് ആണ്
കുമരകം വള്ളവുമായി ഇത്തവണ വള്ളം കളിക്കെത്തുന്നത് ബർമിംങ്ഹാമിൽ നിന്നുള്ള റോയൽ 20 ബോട്ട് ക്ലബാണ് .യുക്മ വള്ളം കളി മത്സരത്തിലെ നിറ സാന്നിധ്യമായ ജോമോൻ കുമരകം ക്യാപ്റ്റനായ ടീമിന്റെ സ്പോൺസേഴ്‌സ് VOSTEK നഴ്സിംഗ് ദ ഫ്യൂച്ചർ ആണ് .
മൂന്നാം ഹീറ്റ്സിലെ ജലരാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങൾ നാളെ…
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഷെഫീല്‍ഡ്:- വള്ളംകളി മത്സരങ്ങളില്‍ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്നതിന് റണ്ണിങ് കമന്ററിയ്ക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വന്‍വിജയമാക്കി മാറ്റുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് റണ്ണിങ് കമന്ററി ടീം നിര്‍വഹിച്ചത്. ഇത്തവണയും മാറ്റങ്ങളൊന്നുമില്ലാതെ നേരിട്ട് കാണാനെത്തുന്നവര്‍ക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷന്‍ ടി.വിയിലൂടെ യു.കെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകര്‍ന്നു നല്‍കുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വഞ്ചിപ്പാട്ടുകളുടെ അകമ്പടിയോടെ താളത്തില്‍ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നല്‍കി കഴിഞ്ഞ വര്‍ഷം അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ യു.കെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസമ്പന്നരുമായ ഷൈമോന്‍ തോട്ടുങ്കല്‍ (യു.കെ വാര്‍ത്ത എഡിറ്റര്‍), തോമസ് പോള്‍ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), സാം തിരുവാതിലില്‍ ( ഡര്‍ബി), ജോൺസൺ കളപ്പുരയ്ക്കൽ (പ്രസ്റ്റൺ) എന്നിവരൊത്തു ചേരുമ്പോള്‍ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയര്‍ത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.
ജലരാജാക്കന്മാര്‍ ഷെഫീല്‍ഡ് മാന്‍വേഴ്സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീര്‍ത്ത് പായുന്നത് യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി കൂടിയായ സി.എ ജോസഫ് എന്ന മുന്‍ അധ്യാപകന്‍ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടന്‍ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലര്‍ത്തി നല്‍കുന്ന തല്‍സമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും.
റണ്ണിങ് കമന്ററി ടീമില്‍ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടില്‍ ചെറുപ്പം മുതല്‍ പ്രസംഗ-അനൗണ്‍സ്മെന്റ് വേദികളില്‍ തിളങ്ങുന്ന താരങ്ങളും യു.കെയിലെ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോന്‍ തോട്ടുങ്കലും, കടുത്തുരുത്തിയില്‍ നിന്നുള്ള യുക്മ സാംസ്കാരിക വേദിയുടെ കലാവിഭാഗം അംഗവുമായ തോമസ് പോളും, കോഴഞ്ചേരിയുടെ പ്രിയപ്പെട്ട സാം തിരുവാതിലിലും, കുട്ടനാട് സംഗമത്തിന്റെ അമരക്കാരിലൊരാളും നാട്ടിലെ നിരവധി വള്ളംകളികളിൽ കമന്റേറ്ററായി തിളങ്ങിയിരുന്നതും പരിചയസമ്പന്നനുമായ എടത്വ സ്വദേശി ജോൺസൺ കളപ്പുരയ്ക്കലും കൂടി ഒത്തുചേരുമ്പോള്‍ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീര്‍ച്ചയാണ്.
ഓഗസ്റ്റ് 31 ന് മാൻവേഴ്സ് തടാകത്തിൽ വള്ളംകളി കാണാനെത്തുന്ന കാണികൾക്ക് ഒരു ദിവസം മുഴുവൻ സന്താഷിച്ചുല്ലസിക്കാൻ യുക്മ വേദിയൊരുക്കുകയാണ്. യുക്മ നാഷണൽ കമ്മിറ്റി ഏവരേയും വള്ളംകളി കാണുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ഓഗസ്റ്റ് 31ന് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 24 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് കഴിഞ്ഞ രണ്ട് വര്‍ഷവും നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 17 ശനിയാഴ്ച്ച കവന്‍ട്രിയില്‍ വച്ച് നടന്ന ടീം ക്യാപ്റ്റന്മാരുടെ യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ പേരുകളും ഓരോ ഹീറ്റ്സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്.
മത്സരിക്കുന്ന ടീം, ക്യാപ്റ്റന്‍, ടീമിന്റെ കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തില്‍:
1. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍; തോമസ്കുട്ടി ഫ്രാന്‍സിസ്; തായങ്കരി
2. എന്‍.എം.സി.എ, നോട്ടിങ്ഹാം ; ലിജൊ ജോണ്‍; കിടങ്ങറ
3. സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി; ബാബു കളപ്പുരയ്ക്കല്‍; കായിപ്രം
4. സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; ജോഷി സിറിയക്; പായിപ്പാട്
5. ബി.സി.എം.സി ബര്‍മ്മിങ്ഹാം; ജോളി തോമസ്; തകഴി
6. ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍; ജിസ്സോ എബ്രാഹം; കൈനകരി
7. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ ; നോബി കെ. ജോസ്; കാരിച്ചാല്‍
8. യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ്; രാജു ചാക്കോ; നടുഭാഗം
9. ഇപ്സ്വിച്ച് ബോട്ട് ക്ലബ്; ഷാജു കടമറ്റം; കുമരംങ്കരി
10. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്; മനേഷ് മോഹനന്‍; ആലപ്പാട്
11. ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്ഫോര്‍ഡ്; സോജന്‍ ജോസഫ്; പുന്നമട
12. ഫീനിക്സ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍; റിജിന്‍ അലക്സ്; മാമ്പുഴക്കരി
13. ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍; ഡോണി ജോണ്‍; വെള്ളംകുളങ്ങര
14. എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ്; മാത്യു ചാക്കോ; പുളിങ്കുന്ന്
15. കേരളാ ബോട്ട് ക്ലബ്, ലെസ്റ്റര്‍; ജോര്‍ജ് കളപ്പുരയ്ക്കല്‍; കൊടുപ്പുന്ന
16. റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; ജോമോന്‍ ജോസഫ്; കുമരകം
17. കേംബ്രിഡ്ജ് ബോട്ട് ക്ലബ്; ബൈജു തിട്ടാല; ആര്‍പ്പൂക്കര
18. റാന്നി ബോട്ട് ക്ലബ്; സുധിന്‍ ഭാസ്ക്കര്‍; നെടുമുടി
19. കേരളവേദി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; സോണി പോള്‍; കാവാലം
20. ശ്രീവിനായക ബോട്ട് ക്ലബ്; ജഗദീഷ് നായര്‍; കരുവാറ്റ
21. ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്; അനില്‍ ജോസ്; വേമ്പനാട്
22. വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍; ജോജോ ജോസഫ്; ചമ്പക്കുളം
23. വാല്‍മ ബോട്ട്ക്ലബ്, വാര്‍വിക്; ലൂയീസ് മേനാച്ചേരി; ആനാരി
24. വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്ഷെയര്‍; സിബി മാത്യു; ആയാപറമ്പ്
കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ വിന്‍സ്റ്റണ്‍ അവന്യുവിലെ ലെഷര്‍ സെന്ററിലാണ് സംഘാടകസമിതിയുടേയും ടീം ക്യാപ്റ്റന്മാരുടേയും സംയുക്ത യോഗം സംഘടിപ്പിച്ചത്.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ പൂരം 2019 ജനറല്‍ കണ്‍വീനര്‍ അഡ്വ, എബി സെബാസ്റ്റ്യന്‍ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പുമെല്ലാം വിശദീകരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടീം ക്യാപ്റ്റന്മാര്‍ നിര്‍ദ്ദേശിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. യുക്മ ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ്, ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഹീറ്റ്സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. ക്യാപ്റ്റന്മാരുടെ യോഗത്തിന് കഴിഞ്ഞ വര്‍ഷം ആദ്യ സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സാരഥികളായ തോമസ്കുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍), ലിജോ ജോണ്‍ (നോട്ടിങ്ഹാം, ബാബു കളപ്പുരയ്ക്കല്‍ (കവന്‍ട്രി), ജിസ്സോ എബ്രാഹം (ഗ്ലോസ്റ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി. പ്രഥമവള്ളംകളി ജേതാക്കളായ വൂസ്റ്റര്‍ തെമ്മാടീസ് ക്യാപറ്റന്‍ നോബി കെ ജോസ് ആദ്യ നറുക്കെടുത്തു. തുടര്‍ന്ന് ഓരോ ടീമുകളുടേയും ക്യാപ്റ്റന്മാരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് വിവിധ ഹീറ്റ്സുകളിലേയ്ക്ക് നറുക്കെടുത്തു. യോഗത്തിന് സി.കെ.സി പ്രസിഡന്റ് ജോണ്‍സണ്‍ യോഹന്നാന്‍ നന്ദി രേഖപ്പെടുത്തി.
പരിപാടികള്‍ക്ക് ജോമോന്‍ ജോസഫ്, ഹരികുമാർ ഗോപാലൻ, അഭിലാഷ് തോമസ്, സിബി മാത്യു, സുമേഷ് നായര്‍, ബിനോയ് ദേവസ്യ, സോണി പോള്‍, ജോര്‍ജ്കുട്ടി കളപ്പുരയ്ക്കല്‍, അഭിലാഷ് വിജയാനന്ദന്‍, മനോജ് അഗസ്റ്റിന്‍, സിറിയക് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.
താഴെ പറയുന്ന ക്രമത്തില്‍ ആറ് ഹീറ്റ്സുകളിലായിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
ഹീറ്റ്സ് 1
ബി.സി.എം.സി ബര്‍മ്മിങ്ഹാം (തകഴി); ശ്രീവിനായക ബോട്ട് ക്ലബ് (കരുവാറ്റ); ബര്‍ട്ടണ്‍ ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് (വേമ്പനാട്);
വാറിങ്ടണ്‍ ബോട്ട് ക്ലബ്, വാറിങ്ടണ്‍ (ചമ്പക്കുളം)
ഹീറ്റ്സ് 2
എന്‍.എം.സി.എ, നോട്ടിങ്ഹാം (കിടങ്ങറ); കേരളാ ബോട്ട് ക്ലബ്, ലെസ്റ്റര്‍ (കൊടുപ്പുന്ന); സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (ആലപ്പാട്); റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കുമരകം)
ഹീറ്റ്സ് 3
ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍ (കൈനകരി); എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് (പുളിങ്കുന്ന്), വാല്‍മ ബോട്ട്ക്ലബ്, വാര്‍വിക് (ആനാരി); തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ (കാരിച്ചാല്‍
ഹീറ്റ്സ് 4
ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (തായങ്കരി); ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍ (വെള്ളംകുളങ്ങര); യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് (നടുഭാഗം); വെയ്ക്ഫീല്‍ഡ് ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്ഷെയര്‍ (ആയാപറമ്പ്)
ഹീറ്റ്സ് 5
സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി (കായിപ്രം); കേംബ്രിഡ്ജ് ബോട്ട് ക്ലബ് (ആര്‍പ്പൂക്കര); റാന്നി ബോട്ട് ക്ലബ് (നെടുമുടി); ഇപ്സ്വിച്ച് ബോട്ട് ക്ലബ് (കുമരംങ്കരി)
ഹീറ്റ്സ് 6
സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; (പായിപ്പാട്); ഫ്രണ്ട്സ് യുണൈറ്റഡ് ബോട്ട് ക്ലബ്, ആഷ്ഫോര്‍ഡ് (പുന്നമട); കേരളവേദി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കാവാലം); ഫീനിക്സ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ (മാമ്പുഴക്കരി)
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
തുടർച്ചയായ രണ്ടാം വർഷവും കാലവർഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികൾ എന്നനിലയിൽ ജന്മനാടിനോടുള്ള കടമ ആരെയും ഓർമ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ ഹസ്തങ്ങളുമായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.
യുക്മ ദേശീയ സമിതി അംഗ അസോസിയേഷനുകളോടും മറ്റ് മലയാളി സുഹൃത്തുക്കളോടും കേരളത്തിന്റെ ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഒറ്റക്കെട്ടായി സഹായിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. ഓരോ അസോസിയേഷനുകളും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ് അംഗ അസ്സോസിയേഷനുകൾക്കും റീജിയനുകൾക്കും ഇതിനകം അയച്ചു കഴിഞ്ഞു.
തുടർച്ചയായ ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്ന ജന്മനാടിനെയും, ഉറ്റവരുടെ വേർപാടിന്റെ സങ്കടത്തിനിടയിൽ, കിടപ്പാടം പോലും നഷ്ടമായ നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭ്യർത്ഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളാ സർക്കാരിനെ സഹായിക്കുക എന്നത് നമ്മുടെ കടമയായതിനാൽ ദുഷ്പ്രചരണങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതമായ കാര്യം. സഹായം നൽകാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം തങ്ങളാൽ കഴിയുന്ന വിധം ഇതിലേക്കായി സംഭാവന ചെയ്യണമെന്ന് യുക്മ ദേശീയ നിർവാഹക സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679), സെക്രട്ടറി അലക്സ് വർഗ്ഗീസ് (07985641921) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ:-
A/C Name – Chief Minister’s Distress Relief Fund,
A/C Number – 67319948232,
Branch – City Branch, Thiruvananthapuram,
IFSC – SBIN0070028
SFIFT CODE – SBININBBT08,
A/C Type – Savings,
PAN – AAAGD0584M.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു.
രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത ഒന്ന് പോലെ സ്നേഹിച്ച നേതാവായിരുന്നു സുഷ്മ സ്വരാജ്. പ്രവാസികളുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും അതിന് പരിഹാരം കണ്ടെത്തുകയും ചെയ്ത സുഷ്മ സ്വരാജിനെ കേരളത്തിലെ ജനങ്ങളും വളരെയധികം സ്നേഹിച്ചിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഭാരതത്തിന്റെ വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ഏറെ തിളങ്ങിയ വ്യക്തിത്വമായിരുന്നു സുഷ്മ സ്വരാജ്.
തുടർച്ചയായി മൂന്ന് പ്രാവശ്യം ഡൽഹി മുഖ്യമന്ത്രിയായും, അതിനുശേഷം കേരള ഗവർണറായും സേവനമനുഷ്‌ഠിച്ച ഷീല ദീക്ഷിതിന്റെ വേർപാടും ഇന്ത്യൻ രാഷ്ട്രീയത്തിന് തീരാനഷ്ടം തന്നെ എന്നതിൽ സംശയമില്ല. സുഷ്മ സ്വരാജിനും ഷീല ദീക്ഷിത്തിനും പ്രണാമം അർപ്പിക്കുന്നു തന്റെ പ്രൗഢ ഗംഭീരമായ എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്.
സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും താൻ നേരിട്ട ചില വിഷമ ഘട്ടങ്ങളെക്കുറിച്ചും പ്രമുഖ കവിയും ലേഖകനുമായ സച്ചിദാനന്ദൻ “ഫോട്ടോഷോപ്പ് യുദ്ധങ്ങൾ” എന്ന ലേഖനത്തിൽ വിവരിക്കുന്നു. ഒരിക്കലെങ്കിലും കാണുവാൻ ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന തൃശൂർ പൂരവും പൂര വെടിക്കെട്ടിനെക്കുറിച്ചും വളരെ മനോഹരമായി എഴുതിയിരിക്കുന്നു സഹ്യൻ ഊരള്ളൂർ തന്റെ അനുഭവക്കുറിപ്പിൽ.
സോഷ്യൽ മീഡിയയിൽ സാഹിത്യ രചനയിലൂടെ പ്രസിദ്ധനായ അനീഷ് ഫ്രാൻസിസിന്റെ ‘പ്രസുദേന്തി’ എന്ന കഥ വായനക്കാരുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നായിരിക്കും. ജ്വാല ഇ-മാഗസിന്റെ കഥാ വിഭാഗത്തെ സമ്പന്നമാക്കാൻ സോണിയ ജെയിംസ് രചിച്ച ‘മകൾ എന്റെ മകൾ’, മാളു ജി നായരുടെ ‘ചന്ദനഗന്ധം’, കെ. എൽ. രുഗ്മണിയുടെ ‘വരവേൽപ്പ്’ എന്നീ കഥകളും ചേർത്തിരിക്കുന്നു. സാഹിത്യകാരനും ചിത്രകാരനും ആയ സി ജെ റോയി വരച്ച ചിത്രങ്ങൾ ഈ കഥകളെ മനോഹരമാക്കുന്നു. റോയിയുടെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തി ഓഗസ്റ്റ് ലക്കത്തിലും തുടരുന്നു.
രാജൻ കെ ആചാരിയുടെ ‘വൃത്താന്തങ്ങൾ’, സബ്‌ന സപ്പൂസിന്റെ ‘മഴയിൽ’, കവല്ലൂർ മുരളീധരന്റെ ‘എഴുതാനിരിക്കുന്നവരുടെ വിലാപങ്ങൾ’ എന്നീ കവിതകളും, ആത്‌മീയ ലോകത്തെ തട്ടിപ്പുകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജയേഷ് കുമാറിന്റെ “പുതിയ പുതിയ രുദ്രാക്ഷമാഹാത്മ്യങ്ങൾ” എന്ന ലേഖനവും ജ്വാലയുടെ ഓഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ഓഗസ്റ്റ് ലക്കം വായിക്കുക
സജീഷ് ടോം,
( യുക്മ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്‌മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.
യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019” ഇത്തവണ ഓഗസ്റ്റ് 31ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിലാവും.
താഴെ പറയുന്ന വിവിധ ഇനങ്ങള്‍ക്കാണ് കരാറുകള്‍ ക്ഷണിക്കുന്നത്.
തല്‍സമയ സംപ്രേക്ഷണം – ലൈവ് ടിവി
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ 2017, 2018 വര്‍ഷങ്ങളിലെ വള്ളംകളി മത്സരങ്ങളും കാര്‍ണിവലും വലിയ ആവേശമാണുണ്ടാക്കിയത്. ആയിരക്കണക്കിന് ആളുകള്‍ തല്‍സമയ പ്രക്ഷേപണം പ്രയോജനപ്പെടുത്തി. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി/ടിവി ചാനല്‍ പരിപാടിയുടെ ഒഫീഷ്യല്‍ വീഡിയോ/ടിവി പാര്‍ട്ട്‌ണേഴ്‌സ് ആയിരിക്കും.
നിബന്ധനകള്‍:
യു.കെയിലെ നിയമങ്ങള്‍ക്ക് വിധേയമായി വീഡിയോ റെക്കോര്‍ഡിങ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍, അവ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിചയസമ്പന്നരായ സ്റ്റാഫ് എന്നിവയുണ്ടാവണം.
ഉപകരണങ്ങള്‍ക്കും സ്റ്റാഫിനും ആവശ്യമായ ലൈസന്‍സ്, ഇന്‍ഷ്വറന്‍സ്. അപേക്ഷകള്‍ ലഭിക്കുന്നതില്‍ നിന്നും കരാര്‍ നല്‍കുന്നതിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇവയുടെ കോപ്പികള്‍ സംഘാടകസമിതി ആവശ്യപ്പെടുന്നതായിരിക്കും.
അയ്യായിരം പേരെങ്കിലും പങ്കെടുത്ത പരിപാടികള്‍ തല്‍സമയ പ്രക്ഷേപണം നടത്തി മുന്‍പരിചയം.
നാല് ക്യാമറകളെങ്കിലും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് ഉണ്ടാവണം. സ്റ്റേജ്, കാണികള്‍, വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകള്‍ എന്നിവ നിര്‍ബന്ധമായും കവര്‍ ചെയ്യാന്‍ സാധിക്കണം.
ലൈവ് കവറേജ് നല്‍കുന്നതിനൊപ്പം വീഡിയോ റെക്കോര്‍ഡിങ് കൂടി നടത്തേണ്ടതാണ്. ഇവ പൂര്‍ണ്ണമായും ഇലക്ട്രോണിക് കോപ്പിയായി പരിപാടി നടന്ന് രണ്ട് ആഴ്‌ച്ചയ്ക്കുള്ളില്‍ സംഘാടകസമിതിയിയ്ക്ക് കൈമാറണം.
തല്‍സമയ സംപ്രേക്ഷണത്തിനും വീഡിയോ കവറേജിനുമായി സംഘാടകസമിതിയ്ക്ക് നല്‍കേണ്ട തുക സംബന്ധിച്ച് ചുമതലയുള്ളവരെ ബന്ധപ്പെടേണ്ടതാണ്.
ലൈവ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും വി.ഐ.പി ലോഞ്ച്, കുട്ടികളുടെ പാര്‍ക്ക് എന്നിവയുടേയും വീഡിയോ കവറേജ് ഉണ്ടായിരിക്കണം.
ഡ്രോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിങിന് പ്രത്യേക അനുമതി മുന്‍കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമകളില്‍ നിന്നും വാങ്ങേണ്ടതാണ്.
ഫോട്ടോഗ്രാഫി
അഞ്ച് ഫോട്ടോഗ്രാഫര്‍മാരെയെങ്കിലും അറേഞ്ച് ചെയ്യുന്നതിന് സാധിക്കുന്ന വ്യക്തി/കമ്പനിയാവണം. സ്റ്റേജ്, കാണികള്‍, വള്ളംകളി സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റ്, വി.ഐ.പി ലോഞ്ച്, കുട്ടികളുടെ പാര്‍ക്ക് എന്നിവ പൂര്‍ണ്ണമായിട്ടും കവര്‍ ചെയ്യേണ്ടതാണ്.
യു.കെ നിയമങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരെ/പരിശീലനം ലഭിച്ചവരെയാവണം കരാര്‍ ലഭിക്കുന്നവര്‍ കൊണ്ടുവരേണ്ടത്.
ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പാര്‍ട്ട്‌ണേഴ്‌സിനു പരിപാടി നടക്കുന്ന സ്ഥലത്ത് പ്രത്യേക സ്റ്റാള്‍ ഒരുക്കി ആളുകളുടെ ചിത്രങ്ങള്‍ പണം ഈടാക്കി എടുക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാല്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നതിനായി എത്തുന്ന ഫോട്ടോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കുവാന്‍ പാടില്ല.
ഫുഡ് സ്റ്റാള്‍
ഔട്ട് ഡോര്‍/ഇവന്റ് കേറ്ററിങ് നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍/വ്യക്തികളുടെ അപേക്ഷകള്‍ക്കാവും മുന്‍ഗണന. വലിയ പരിപാടികള്‍ക്ക് കേറ്ററിങ് നടത്തിയിട്ടുള്ളവരെയും ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി റസ്റ്റോറന്റ് ബിസ്സിനസ്സ് നടത്തുന്നവരെയും പരിഗണിക്കുന്നതാണ്.
ഇവന്റ് നടക്കുന്ന സ്ഥലത്ത് കിച്ചന്‍ സൗകര്യമില്ല. ഭക്ഷണം പാകം ചെയ്യുന്നതിന് താല്‍ക്കാലിക കിച്ചന്‍ ഒരുക്കുന്നതിനുള്ള സൗകര്യം, ആവശ്യമായ വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ്. താല്‍ക്കാലിക കിച്ചന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി/ഇന്ധനം കരാര്‍ ഏറ്റെടുക്കുന്നവര്‍ ഒരുക്കേണ്ടതാണ്. ഭക്ഷണം നല്‍കുന്ന സ്റ്റാളുകള്‍ക്ക് ആവശ്യമായ വൈദ്യുതി സംഘാടക സമിതി അറേഞ്ച് ചെയ്യും.
യു.കെ നിയമങ്ങള്‍ക്ക് വിധേയമായ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മാത്രമേ കരാര്‍ ലഭിക്കുന്ന കമ്പനി ഉപയോഗിക്കാവൂ.
ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് എന്നിവയുടെ കോപ്പികള്‍ പരിഗണിക്കപ്പെടുന്ന കമ്പനികളില്‍ നിന്നും സംഘാടകസമിതി ആവശ്യപ്പെടുന്നതനുസരിച്ച് കൈമാറണം. ഇതിനു കാലതാമസം വരുത്തുന്നവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
മൂന്ന് ഭക്ഷണ വിതരണ കൗണ്ടറുകളെങ്കിലും പരിപാടി നടക്കുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി ഒരുക്കേണ്ടതാണ്. ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന 11.30 മുതല്‍ 3.30 വരെ ഇവ മൂന്നും തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.
വി.ഐ.പി ലോഞ്ചില്‍ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, കോഫി എന്നിവ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കേണ്ടതാണ്.
ഭക്ഷണ മെനു, വില, അളവ് എന്നിവ സംബന്ധിച്ച് കരാര്‍ ലഭിക്കുന്ന കമ്പനിയ്ക്ക് കൃത്യമായ നിര്‍ദ്ദേശം സംഘാടകസമിതി നല്‍കുന്നതായിരിക്കും. ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
ലിക്വര്‍ സ്റ്റാള്‍
പരിപാടി നടക്കുന്ന സ്ഥലത്ത് ആല്‍ക്കഹോള്‍ അനുവദനീയമാണ്. ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ ഔട്ട്‌ഡോര്‍ വില്‍ക്കുന്നതിന് ലൈസന്‍സ് ഉള്ള ആളുകള്‍ക്ക് അവയുടെ കോപ്പി സഹിതം സംഘാടകസമിതിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ലിക്വര്‍ സ്റ്റാളിന്റെ നടത്തിപ്പ് സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിരിക്കും. കരാര്‍ ലഭിക്കുന്ന കമ്പനി/വ്യക്തിയുമായി ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും.
സ്റ്റേജ്
10മീ നീളവും 6മീ വീതിയും ഉള്ള സ്റ്റേജ് ആവണം. സ്റ്റേജ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സംഘാടകസമിതിയുമായി ബന്ധപ്പെടാവുന്നതാണ്.
സൗണ്ട് ആന്റ് ജനറേറ്റര്‍
കുറഞ്ഞത് പതിനായിരം വാട്ട്‌സ് ശബ്ദസൗകര്യം ഒരുക്കാന്‍ സാധിക്കണം. 65 കിലോവാട്ട്‌സ് ശേഷിയുള്ള ജനറേറ്റര്‍ ഉണ്ടാവേണ്ടതാണ്.
മാര്‍ക്വീ/ ഗസീബോ
സ്റ്റേജുകളില്‍ പരിപാടി നടത്തുന്നതിന് ഗ്രീന്‍ റൂം, വിവിധ സ്പോണ്‍സര്‍മാര്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയ്ക്ക് മാര്‍ക്വീ/ഗസീബോ ഒരുക്കണം. ഇവയുടെ അളവുകള്‍ സംബന്ധിച്ച് സംഘാടകസമിതിയുമായി ബന്ധപ്പെടണം.
ചെണ്ടമേളം:
പരിപാടിയ്ക്ക് മേളക്കൊഴുപ്പേകുന്നതിന് വേണ്ടിയാണ് ചെണ്ടമേളം. കുറഞ്ഞത് 25 അംഗങ്ങളെ എങ്കിലും ചെണ്ടമേളം ടീം പങ്കെടുപ്പിക്കേണ്ടതാണ്. ഒന്നോ അതിലധികം സ്ഥലങ്ങള്‍/അസോസിയേഷനുകള്‍ ചേര്‍ന്ന് ഈ ടീമിനെ ഒരുക്കാവുന്നതാണ്.
സെക്യൂരിറ്റി /ക്ലീനിങ്/പാര്‍ക്കിങ് അറ്റന്റന്റുകള്‍
സെക്യൂരിറ്റി, ക്ലീനിങ്, പാര്‍ക്കിങ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ആളുകളെ നിയോഗിക്കുവാന്‍ മതിയായ മുന്‍പരിചയമുള്ള കമ്പനി/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇവരുടെ എണ്ണം സംബന്ധിച്ച് കരാര്‍ ലഭിക്കുവരെ അറിയിക്കുന്നതാണ്. സെക്യൂരിറ്റി സ്റ്റാഫിന് യു.കെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള ബാഡ്‌ജ് നിര്‍ബന്ധമാണ്.
മേല്‍പറഞ്ഞിരിക്കുന്ന ഇനങ്ങളില്‍ ഓരോന്നിന് മാത്രമായോ, ഒന്നിലേറെ ഇനങ്ങള്‍ക്കായോ, എല്ലാം കൂടി ഏറ്റെടുക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കോ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്.
“കേരളാ പൂരം 2019”: കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് പിള്ള: 07960357679, അലക്സ് വര്‍ഗ്ഗീസ്: 07985641921 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
സജീഷ് ടോം,
( യുക്മ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ഷെഫീൽഡ്:- യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2019” ഇത്തവണ ഓഗസ്റ്റ് 31ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ്കുമാര്‍ പിള്ള അറിയിച്ചു.
ശ്രീ. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.
ടീം രജിസ്ട്രേഷൻ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വള്ളംകളിയോടുള്ള ആളുകളുടെ ആവേശം തെളിയിക്കപ്പെട്ടു. മത്സരിക്കാനെത്തുന്ന ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തുന്നതോടെ ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാവും, കൂടാതെ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം മറ്റ് പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും സാധ്യമാവും. കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 5,000 മുതല്‍ 7,000 വരെ ആളുകള്‍ കാണികളായി എത്തുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷം എത്തിയതിലും അധികം ആളുകള്‍ എത്തിച്ചേരുമ്പോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മാറ്റുമാണ് ഇത്തവണ മത്സരങ്ങള്‍ ഷെഫീല്‍ഡിലേയ്ക്ക് മാറ്റിയത്.
സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്സ് തടാകത്തിലാവും “കേരളാ പൂരം 2019” വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ് ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്‌ച്ചകളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏത് ഭാഗത്ത് നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഈ വേദി തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു. യുക്മ ചാരിറ്റി സെക്രട്ടറി വര്‍ഗ്ഗീസ് ഡാനിയലിന്റെ ശ്രമങ്ങളാണ് ഇത്തവണ ഇവിടെ വള്ളംകളി നടത്തുന്നതിനുള്ള തീരുമാനമെടുപ്പിച്ചത്.
മാന്‍വേഴ്സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ തരത്തിലും അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ളാദിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ദിവസം ഒരുക്കുന്നത്.
“കേരളാ പൂരം 2019”: സ്പോണ്‍സര്‍ഷിപ്പ് മുതലായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക:-
മനോജ് കുമാർ പിള്ള: 07960357679,
അലക്സ് വര്‍ഗ്ഗീസ് : 07985641921
എബി സെബാസ്റ്റ്യന്‍ : 07702862186
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH – UPON – DEARNE,
S63 7DG.
യു കെ മലയാളികളുടെ സാംസ്ക്കാരിക ചേതനയുടെ സർഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്ക്കാരികവേദിയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്ക്കാരികവേദി. യു കെ മലയാളികൾക്കിടയിൽ കലാരംഗത്തും സാംസ്ക്കാരിക രംഗത്തും നേതൃരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തികളെ ഉൾപ്പെടുത്തിയാണ് പുതിയ പ്രവർത്തക സമിതി രൂപീകരിച്ചിരിക്കുന്നതെന്ന് അംഗങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാൻ ആയുള്ള യുക്മ സാംസ്ക്കാരികവേദിയുടെ വൈസ് ചെയർമാൻ ജോയി ആഗസ്തിയാണ്. ലിവർപൂൾ നിവാസിയായ ജോയി 2015-2017 വർഷങ്ങളിൽ യുക്മ സാംസ്ക്കാരിക സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. യുക്മ സ്റ്റാർസിംഗർ സീസൺ 2 ന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു ജോയി.
മുൻവർഷങ്ങളിൽ സാംസ്ക്കാരികവേദിയുടെ ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി എ ജോസഫ് ആണ് രക്ഷാധികാരി. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ നിലവിലുള്ള നാഷണൽ കമ്മറ്റി അംഗം കുര്യൻ ജോർജ്ജ് ദേശീയ കോർഡിനേറ്ററിന്റെ ചുമതല നിർവഹിക്കും. തോമസ് മാറാട്ടുകളം, ജെയ്‌സൺ ജോർജ്ജ് എന്നിവർ ആണ് സാംസ്ക്കാരികവേദി ജനറൽ കൺവീനർമാർ. യുക്മ ദേശീയ കമ്മറ്റി അംഗമായും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ സെക്രട്ടറിയായും മികവുതെളിയിച്ചിട്ടുള്ള വ്യക്തിയാണ് കോൾചെസ്റ്ററിൽനിന്നുള്ള തോമസ് മാറാട്ടുകളം. ജ്വാല ഇ-മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗമായും യുക്മ സാംസ്ക്കാരികവേദി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, യു കെ യിലെ അറിയപ്പെടുന്ന ഒരു നാടകനടൻ കൂടിയായ ജെയ്‌സൺ ജോർജ്ജ്.
കൂടുതൽ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്ക്കാരികവേദിയുടെ വിവിധ ഉപസമിതികൾ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ജ്വാല ഇ-മാഗസിൻ യുക്മ സാംസ്ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തിൽത്തന്നെ “ജ്വാല” ഉപസമിതി പ്രഖ്യാപിച്ചിരുന്നു. പ്രസിദ്ധീകരണത്തിന്റെ അൻപതാം ലക്കം പിന്നിട്ട “ജ്വാല”യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവർത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസും, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി ജോർജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസിൽ എന്നിവരും “ജ്വാല”ക്ക് ശോഭയേകും.
ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കർ, ജോയ്പ്പാൻ, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവർ സാഹിത്യ വിഭാഗം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. യുക്മയുടെ സാഹിത്യമത്സരങ്ങൾ കൃത്യതയോടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കവിതാ ശാഖയെ ജനകീയമാക്കുവാനുള്ള പ്രവർത്തനങ്ങളും സജീവമായ പരിഗണനയിൽ ഉണ്ട്.
ജിജി വിക്റ്റർ, ടോമി തോമസ്, തോമസ് പോൾ, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, ഹരീഷ് പാലാ, സാൻ ജോർജ്ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്ക്കാരികവേദിയുടെ കലാവിഭാഗം സാരഥികൾ. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാർസിംഗർ പരിപാടിയുടെ ചുമതല സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ നിർവഹിക്കും. സ്റ്റാർസിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസൺ 3 വിജയി സാൻ ജോർജ്ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാർസിംഗർ സീസൺ-4 രൂപകൽപ്പന ചെയ്യപ്പെടുക.
ഡോ. സിബി വേകത്താനം, ബേയ്ബി കുര്യൻ, ജോബി അയത്തിൽ, റോബി മേക്കര, ജിജോമോൻ ജോർജ്ജ്, ബിജു പി മാണി എന്നിവർ നാടകക്കളരിക്ക് നേതൃത്വം നൽകും. തനത് നാടക ശിൽപ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുൻഗണനകളാണ്.
ബിനോ അഗസ്റ്റിൻ, ബിജു അഗസ്റ്റിൻ, സാം ജോൺ, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സൺ ലോറൻസ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവർ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.
യു കെ മലയാളി സമൂഹത്തിന്റെ കല- സാംസ്ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ട് യുക്മ സാംസ്ക്കാരിക വേദി പ്രവർത്തനങ്ങൾ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാൻ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്ക്കാരികവേദി നേതൃനിരക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് യുക്മ ദേശീയ നിർവാഹക സമിതി അറിയിച്ചു.
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ൽ അവതരിപ്പിച്ച സമ്മാന പദ്ധതിയായ “യുക്മ യു-ഗ്രാന്റ്” 2017 ലെയും 2018 ലെയും ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിൽ, 2019 പ്രവർത്തന വർഷത്തിലും, മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായി വീണ്ടും യു കെ മലയാളികൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ബഹുമാനപ്പെട്ട കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അദ്ദേഹത്തെ ആദരിക്കുന്നതിന് യുക്മ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ വച്ച് കെ.എസ്.എഫ്. ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ ശ്രീ എ. പുരുഷോത്തമൻ എന്നിവരുടെയും യുക്മ ദേശീയ ഭാരവാഹികൾ സ്പോൺസർമാരായ അലൈഡ് ഫിനാൻസിയേഴ്സ് പ്രതിനിധികളായ ശ്രീ. ജോയി തോമസ്, ശ്രീ. ബിജോ ടോം എന്നിവരുടെയും സാന്നിധ്യത്തിലാണ് യുക്മ യു – ഗ്രാൻറ് 2019 പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത്.
യുക്മ യു ഗ്രാൻറ് – 2019 ന്റെ ദേശീയ തലത്തിലുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. യുക്മ ദേശീയ കായികമേള ഉദ്ഘാടന വേദിയിൽ വച്ച് യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റ് ശ്രീ. വർഗീസ് ജോണിന് ആദ്യ ടിക്കറ്റ് നൽകിക്കൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. മനോജ്‌കുമാർ പിള്ള ടിക്കറ്റ് വിൽപ്പന ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു.
കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ സമ്മാനമായി നേടാൻ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു- ഗ്രാൻറ് – 2019 ന്റെ ഈ വർഷത്തെ മുഖ്യ ആകർഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങളും, മൂന്നാം സമ്മാനാർഹന് പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങളും നൽകപ്പെടുന്നു.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ എട്ട് റീജിയണുകൾക്കും രണ്ട് വീതം സ്വർണ്ണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. പതിവുപോലെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തിൽ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വിൽക്കുന്നവർക്ക് വീതിച്ചു നൽകുന്ന വിപുലമായ വാഗ്‌ദാനം നടപ്പിലാക്കുന്നത്. യുക്മ യു- ഗ്രാൻറ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ. റീജിയണൽ പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാവുന്ന യുക്മ റീജിയണൽ നേതൃത്വങ്ങൾക്ക് യുക്മ യു- ഗ്രാന്റ് വലിയ ആശ്വാസം ആകുമെന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ഒപ്പം യുക്മയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ അംഗ അസ്സോസിയേഷനുകൾക്കും യു – ഗ്രാൻറ് നല്ലൊരു സ്രോതസ് ആകുന്നു. ഈ
കാരണങ്ങൾകൊണ്ടുതന്നെയാണ് റീജിയണൽ- അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും കൃത്യമായ തയ്യാറെടുപ്പുകളോടെ യു- ഗ്രാൻറ് ലോട്ടറി വിൽപ്പനയുമായി ഈ വർഷവും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമ്മാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് യു കെ മലയാളികൾക്കിടയിൽ യു-ഗ്രാന്റ് നറുക്കെടുപ്പിന് ഈ വർഷം കൂടുതൽ സ്വീകാര്യതയുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നു.
യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണ്ണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാൻറിലൂടെ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് പറഞ്ഞു.
ഒപ്പം യു കെ മലയാളികൾക്കിടയിൽ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.
യു- ഗ്രാൻറ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത
ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. പദ്ധതിയുടെ ആദ്യഘട്ട വിൽപ്പന അസോസിയേഷനുകളുടെ തിരുവോണ ആഘോഷങ്ങളോടനുബന്ധിച്ച്, സെപ്റ്റംബർ രണ്ടാം വാരത്തോടെ അവസാനിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നത്. ഒക്ടോബർ മാസം നടക്കുന്ന യുക്മ റീജിയണൽ കലാമേളകളോടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നവംബറിൽ യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും.
യുക്മ ദേശീയ ട്രഷറർ അനീഷ് ജോൺ, ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവരാണ് യുക്മ യു-ഗ്രാന്റ് – 2019 ന്റെ ചുമതല നിർവഹിക്കുക. യുക്മ ദേശീയ- റീജിയണൽ ഭാരവാഹികളും പോഷക സംഘടനാ പ്രവർത്തകരും അടങ്ങുന്ന ടീം ഏകോപന സമിതിയായി പ്രവർത്തിക്കും. ഈ വർഷം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന റീജിയണും, അസോസിയേഷനും പ്രോൽസാഹനമായി പ്രത്യേക ക്യാഷ് അവാർഡും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു..
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ലോക പ്രവാസി മലയാളികളുടെ പ്രിയ പ്രസിദ്ധീകരണം ജ്വാല ഇ-മാഗസിൻ കെട്ടിലും മട്ടിലും കൂടുതൽ മാറ്റങ്ങളുമായി പുതിയ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ ജൂലൈ ലക്കം ഉള്ളടക്കത്തിലും ഉന്നത നിലവാരം പുലർത്തുന്നു.
കേരളത്തിൽ നടക്കുന്ന ഭീതിതമായ രാഷ്ട്രീയ സാമൂഹ്യ സംഭവ വികാസങ്ങളെ കണ്ടുകൊണ്ട് എഴുതിയിരിക്കുന്ന എഡിറ്റോറിയലിൽ, പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ നേരിടുവാൻ യുക്മ പോലുള്ള ദേശീയ സംഘടനകൾ മുന്നോട്ട് വരണമെന്ന് ചീഫ് എഡിറ്റർ റജി നന്തികാട്ട് ആവശ്യപ്പെടുന്നു.
എഡിറ്റോറിയൽ ബോർഡ് അംഗവും ചിത്രകാരനുമായ സി ജെ റോയി വരച്ച ചിത്രങ്ങൾ രചനകളെ കൂടുതൽ മനോഹരമാക്കുന്നു. അദ്ദേഹത്തിന്റെ “വിദേശ വിചാരം” എന്ന കാർട്ടൂൺ പംക്തിയും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ ജീർണ്ണാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു. ബീന റോയിയുടെ എസ്കോർട്ട് എന്ന കഥയും “ജ്വാല” എഡിറ്റോറിയൽ അംഗവും സാഹിത്യകാരിയുമായ നിമിഷ ബേസിൽ എഴുതിയ കവിതയും ഈ ലക്കത്തെ കൂടുതൽ സമ്പന്നമാക്കുന്നു.
ജ്വാലയുടെ മുൻ ചീഫ് എഡിറ്ററും സാഹിത്യകാരനുമായ കാരൂർ സോമന്റെ “വർഷമേഘങ്ങൾ” എന്ന കവിതയും ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്ന എഴുത്തുകാരുടെ കഥകളും കവിതകളുമായി ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം സാഹിത്യ രചനകളാൽ സമൃദ്ധമാണ്.
പ്രമുഖ സാഹിത്യകാരൻ ടി ഡി. രാമകൃഷ്ണനുമായുള്ള അഭിമുഖം അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും നന്നായി വെളിപ്പെടുത്തുന്നു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ പ്രസ്ഥാനമായ യുക്മയുടെ കലാ സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ നേതൃത്വത്തിലാണ് ജ്വാല ഇ-മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ജ്വാല ഇ-മാഗസിന്റെ ജൂലൈ ലക്കം വായിക്കുക