ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടുനൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപിന്റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്ഹൌസ് പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.
ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.
അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി
ന്യൂയോർക്ക് ടൈംസിലെ ആർട്ടിക്കിളിന്റെ പ്രസ്കത ഭാഗങ്ങളുടെ മലയാള പരിപക്ഷ
മോദി ഹിന്ദുത്വ അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍ മതേതര ഇന്ത്യ തിരിച്ചടിക്കുന്നു. (As Modi Pushes Hindu Agenda, a Secular India Fights Back) എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിലൊന്നിന്റെ തലക്കെട്ട്. വര്‍ഷങ്ങളായി തങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തേയും കര്‍ഫ്യൂ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെയെല്ലാം മറികടന്ന് ഇന്ത്യ പോരാടുന്നതായി മരിയ അബി ഹബീബും സമീര്‍ യാസിറും ചേര്‍ന്ന് തയ്യാറാക്കിയ ആർട്ടിക്കിൾ പറയുന്നു.
ഇന്ത്യന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലീം പള്ളിക്ക് മുന്നില്‍ കണ്ടത് മുസ്ലീം തൊപ്പികളും സിഖ് തലപ്പാവുകളുമെല്ലാമുള്ള ഇന്ത്യയുടെ വൈവിധ്യമാണ്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്നില്‍ കണ്ട ഈ ദൃശ്യം രാജ്യത്തെ വിവിധ നഗരങ്ങളിലും ദൃശ്യമായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അജണ്ടയ്ക്കും ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയിരിക്കുന്നത്. കുഴപ്പമുണ്ടാക്കുന്നത് ആരാണ് എന്ന് വസ്ത്രം കണ്ടാലറിയാം എന്ന മോദിയുടെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള വര്‍ഗീയ പരാമര്‍ശത്തെക്കുറിച്ചും ലേഖനം പറയുന്നുണ്ട്. എന്നാല്‍ ഇത്തരം അജണ്ടകളോടെല്ലാം മതഭേദമില്ലാതെ ഇന്ത്യക്കാര്‍ പ്രതികരിക്കുകയാണ്.
വിവിധ രാഷ്ട്രീയ, മത, സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നത്. ഈ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ചത് സര്‍കലാശാല വിദ്യാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാഥാസ്ഥിതിക ശക്തികള്‍ക്കെതിരായ പോരാട്ടത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരെല്ലാം ഈ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. യുഎന്നും വിവിധ അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും ഇന്ത്യയുടെ ഈ നിയമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ചില യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. രാജ്യം സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുമ്പോള്‍ ഇത്തരം സങ്കുചിതവാദങ്ങളുമായി മുന്നോട്ടുപോകുന്ന മോദിയുടെ സമീപനത്തില്‍ കടുത്ത അമര്‍ഷം പ്രതിഷേധക്കാര്‍ക്കുണ്ട്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
ഡൽഹി ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് ഹോളിവുഡ് താരം ജോൺ കുസാക്ക്. സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരം ‘ഐക്യദാർഢ്യം’ എന്ന് കുറിച്ചു. പൗരത്വ നിയമത്തിനെതിരെ കാലിഫോർണിയയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും കുസാക്ക് പങ്കുവെച്ചിട്ടുണ്ട്.
ബോളിവുഡ് താരങ്ങളും സംവിധായകരും പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപ്, രാജ്കുമാർ റാവു, നടി സ്വര ഭാസ്കർ എന്നിവരുൾപ്പെടെയുള്ളവർ വിദ്യാർഥികളെ പിന്തുണച്ചെത്തിയിരുന്നു.
നാല് മാസത്തെ ഇടവേളക്ക് ശേഷം ട്വിറ്ററിൽ മടങ്ങിയെത്തിയാണ് അനുരാഗ് കശ്യപ് പ്രതിഷേധം അറിയിച്ചത്. സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച കശ്യപ് ഇനിയും നിശബ്ദനായിരിക്കാൻ സാധ്യമല്ലെന്നും കുറിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുണ്ടെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും രാജ്കുമാർ റാവു കുറിച്ചു.
Thanks @johncusack for speaking up as usual https://t.co/ubFqWXg02l
— Rana Ayyub (@RanaAyyub) December 16, 2019
വാഷിങ്ടൻ ∙ രാജ്യത്തെ വിവിധ നിയമ നിര്‍വഹണ ഏജന്‍സികള്‍ 2018 ല്‍, സുരക്ഷയ്ക്ക് ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. തടഞ്ഞുവെച്ചവരില്‍ 831 പേരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഗവണ്മെന്റ് അക്കൗണ്ടബിലിറ്റി ഓഫിസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടങ്കലിലാക്കിയ ഇന്ത്യക്കാരുടെ എണ്ണം 2015 നും 2018 നും ഇടയില്‍ ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2015 ല്‍ 3,532 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ തടഞ്ഞുവെച്ചു. 2016 ല്‍ 3,913 പേരെയും, 2017 ല്‍ 5,322 പേരെയും, 2018 ല്‍ 9,811 പേരെയുമാണ് അധികൃതര്‍ തടഞ്ഞുവച്ചത്. 2018 ല്‍ 831 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ 296 ഇന്ത്യക്കാരെയും, 2016 ല്‍ 387 പേരെയും 2017 ല്‍ 474 പേരെയുമാണു നാടുകടത്തിയത്.
റിപ്പോര്‍ട്ടനുസരിച്ച് 2015 ല്‍ ആകെ 1,21,870 പേരെയാണ് ഐസിഇ തടങ്കലില്‍ വച്ചത്. 2018 ല്‍ എണ്ണം 1,51,497 ആയി ഉയര്‍ന്നു.
2016 നും 2018 നും ഇടയില്‍ ട്രാന്‍സ്ജെന്‍ഡര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ എണ്ണം വർധിച്ചതായും, 2017 മുതല്‍ 2018 വരെ പ്രത്യേക പരിഗണനയുള്ളവരുടെ എണ്ണം വർധിച്ചതായും ഐസിഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹിന്ദു ദേവനായ ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പെട്ടെന്നു തന്നെ പിന്‍വലിക്കണമെന്ന് ക്ലിഫ്ടണ്‍ (ന്യൂജേഴ്സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണിനോട് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന് സെഡ് ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന ഉൽപന്നം എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണപതി ഹിന്ദുമതത്തില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നതാണെന്നും ക്ഷേത്രങ്ങളിലോ വീടുകളിലെ പൂജാമുറികളിലോ ആരാധനാലയങ്ങളിലോ ആരാധിക്കപ്പെടേണ്ടതാണെന്നും ഒരാളുടെ അടിവസ്ത്രം അലങ്കരിക്കരുതെന്നും രാജന് സെഡ് നെവാഡയില്‍ പ്രസ്താവനയില്‍ പറഞ്ഞു. വാണിജ്യപരമായോ മറ്റു മാര്‍ഗങ്ങളിലോ ഹിന്ദു ദേവതകളുടെയോ സങ്കല്‍പ്പങ്ങളുടെയോ ചിഹ്നങ്ങളുടെ അനുചിതമായ ഉപയോഗം ഭക്തരെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണപതിയുടെ ചിത്രം പതിപ്പിച്ച അടിവസ്ത്രം പിന്‍വലിക്കുന്നതിനോടൊപ്പം ഔപചാരികമായി ക്ഷമാപണം നടത്താനും കസ്റ്റമണിനോട് രാജന് സെഡ് അഭ്യർഥിച്ചു. 1.1 ബില്യണ്‍ അനുയായികളും സമ്പന്നമായ ദാര്‍ശനിക ചിന്തയുമുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയതും മൂന്നാമത്തേതുമായ മതമാണ് ഹിന്ദു മതം. ആ മതത്തെ നിസ്സാരമായി കാണരുത്. വലുതോ ചെറുതോ ആയ ഏതെങ്കിലും വിശ്വാസത്തിന്റെ ചിഹ്നങ്ങള്‍ തെറ്റായി കൈകാര്യം ചെയ്യരുത്– രാജന് സെഡ് അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് അണിയാന്‍ ഗണേഷ് തോംഗ്, ഗണേഷ് പാന്റി എന്നിവയ്ക്ക് 18.64 ഡോളര്‍ വീതമാണ് വിലയിട്ടിരിക്കുന്നത്. ഗണേഷ് തോംഗ് ധരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ ‘സെക്സി’ ആകാന്‍ കഴിയും എന്നാണ് പ്രൊഡക്റ്റ് വിവരങ്ങളില്‍ കൊടുത്തിരിക്കുന്നത്. കസ്റ്റം ടീ ഷര്‍ട്ട് ഡിജിറ്റല്‍ പ്രിന്റിംഗ്, എംബ്രോയിഡറി സേവനങ്ങളില്‍ പ്രമുഖരെന്ന് അവകാശപ്പെടുന്ന ‘കസ്റ്റമണിന്’ മറ്റൊരു ഓഫീസ് ന്യൂജെഴ്സിയിലെ ഈറ്റന്‍ ടൗണിലുണ്ട്. ടീ ഷര്‍ട്ടുകള്‍, ടാങ്ക് ടോപ്പുകള്‍, ഹൂഡികള്‍, സ്വെറ്റ് ഷര്‍ട്ടുകള്‍, തൊപ്പികള്‍, അടിവസ്ത്രം, ഫോണ്‍ കേസുകള്‍, മഗ്ഗുകള്‍ തുടങ്ങിയവ ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ പെടുന്നു.
ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.
ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു.
അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് പത്തൊന്‍പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽനിന്നുള്ളവരാണ് റൂത്തിന്റെ കുടുംബം.
കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂഡൽഹി: 150 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ചു. വീസ ചട്ടങ്ങൾ ലംഘിക്കുകയോ, അനധികൃതമായി രാജ്യത്തു കടക്കുകയോ ചെയ്തവരെയാണ് അമേരിക്ക തിരിച്ചയച്ചത്. ബുധനാഴ്ച രാവിലെ ഇവർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. പുലർച്ചെ ആറിന് വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണു യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ബംഗ്ലാദേശിലൂടെയാണു വിമാനം ഇന്ത്യയിലേക്കു പറന്നത്. സുരക്ഷാ പരിശോധനകൾക്കുശേഷം തിരിച്ചയച്ചവരെ വിമാനത്താവളത്തിൽനിന്നു വിട്ടയയ്ക്കും. ഒക്ടോബർ 18-ന് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 300 ഇന്ത്യക്കാരെ മെക്സിക്കോയിൽനിന്നു തിരിച്ചയച്ചിരുന്നു. മെക്സിക്കോയിൽനിന്നു യുഎസിലേക്കു നുഴഞ്ഞുകയറാനായിരുന്നു ഇവരുടെ പദ്ധതി.
എല്ലാ വര്‍ഷവും മകളുടെ കന്യകാത്വ പരിശോധന നടത്താറുണ്ടെന്ന വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് അമേരിക്കന്‍ ഗായകനും അഭിനേതാവുമായ ക്ലിഫോര്‍ഡ് ഹാരിസ്.
അമേരിക്കയിലെ പ്രശസ്തനായ റാപ് സംഗീതജ്ഞനായ ‘ടിഐ’ എന്നറിയപ്പെടുന്ന ക്ലിഫോര്‍ഡ് ഹാരിസിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
“മകള്‍ക്ക് ഇപ്പോള്‍ പതിനെട്ടു വയസ്സാണ്. അവള്‍ക്ക് പതിനാറു വയസ്സായപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കന്യകാത്വ പരിശോധന നടത്താറുണ്ട്. പരിശോധനയ്ക്കു മകളെ കൊണ്ടുപോകുന്നത് താനാണ്,” ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്ലിഫോര്‍ഡ് ഹാരിസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“മകളുടെ എല്ലാ ജന്മദിനങ്ങള്ക്കും ശേഷമാണ് പരിശോധന നടത്താറുള്ളത്. ജന്മദിനാഘോഷങ്ങള് എല്ലാം കഴിഞ്ഞാല്‍ അന്നു രാത്രി അവളുടെ റൂമിന്റെ വാതിലില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിക്കും. നമുക്ക് നാളെ രാവിലെ 9.30 ന് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകണമെന്ന് ആ കുറിപ്പില്‍ എഴിതിയിടും. അവള്‍ക്ക് 16 വയസ്സായപ്പോള്‍ മുതല്‍ ഇതു ചെയ്യുന്നുണ്ട്,” ക്ലിഫോര്‍ഡ് ഹാരിസ് പറഞ്ഞു.
പരിശോധനയ്ക്കു ശേഷം മകളുടെ റിപ്പോര്‍ട്ട് ഡോക്ടര്‍ നല്‍കും. അവള് ഇപ്പോഴും കന്യകയായി തുടരുകയാണെന്നും ക്ലിഫോര്‍ഡ് പറയുന്നു. വിവാദ പ്രസ്താവനയടങ്ങിയ ക്ലിഫോര്‍ഡിന്റെ അഭിമുഖം ചൊവ്വാഴ്ചയാണ് സംപ്രേഷണം ചെയ്തത്. പ്രസ്താവന വലിയ വിവാദങ്ങള്‍ക്കു വഴിതുറന്നതോടെ തൊട്ടടുത്ത ദിവസം തന്നെ യുട്യൂബില്‍നിന്ന് അഭിമുഖം നീക്കം ചെയ്തു. മകളുടെ ആരോഗ്യ കാര്യത്തില്‍ താന്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ക്ലിഫോര്‍ഡ് ഇക്കാര്യം പറഞ്ഞത്.
കന്യകാത്വ പരിശോധന നടത്തുന്ന ഡോക്ടര്‍ക്കെതിരെയും മകളെ പരിശോധനയ്ക്കു കൊണ്ടുപോകുന്ന ക്ലിഫോര്‍ഡിനെതിരെയും നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് ആവശ്യപ്പെട്ടിട്ടുണ്ട്.