USA

വാഷിംഗ്ടണ്‍: പൈലറ്റുമാരുടെ വിന്യാസത്തിലുണ്ടായ പിഴവ് മൂലം പ്രതിസന്ധിയിലായ റയന്‍എയറിന് ഒരു പിന്‍ഗാമി. മറ്റൊരു എയര്‍ലൈന്‍ ഭീമനായ അമേരിക്കന്‍ എയര്‍ലൈനിന് ക്രിസ്തുമസ് സീസണില്‍ സര്‍വീസുകള്‍ നടത്താന്‍ ആവശ്യത്തിന് പൈലറ്റുമാരില്ല. 15,000 സര്‍വീസുകളിലേക്ക് ആവശ്യമായ പൈലറ്റുമാരില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. പൈലറ്റുമാര്‍ക്ക് ക്രിസ്തുമസ് അവധി നല്‍കിയതില്‍ സംഭവിച്ച പിഴവാണ് ഇപ്പോള്‍ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. റയന്‍എയറില്‍ പൈലറ്റുമാരുടെ വിന്യാസം പിഴച്ചത് സെപ്റ്റംബറില്‍ മാത്രം 20,000 സര്‍വീസുകളുടെ റദ്ദാക്കലിലേക്ക് നയിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് കമ്പനി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വരാനിരിക്കുന്ന അവധി ദിവസങ്ങളില്‍ ആവശ്യത്തിന് പൈലറ്റുമാരില്ലെന്ന് കമ്പനി അറിയിച്ചതായി അലൈഡ് പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സാധാരണ നിരക്കുകളേക്കാള്‍ 50 ശതമാനം അധികം പ്രതിഫലം ഓഫര്‍ ചെയ്തിരിക്കുകയാണ് കമ്പനി. എന്നാല്‍ ഈ പ്രശ്‌നമുണ്ടാക്കിയതിന് കമ്പനി തന്നെയാണ് ഉത്തരവാദി എന്ന നിലപാടാണ് യൂണിയന്‍ എടുത്തിരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍ റദ്ദാക്കാതിരിക്കാനാണ് ശ്രമം. ഡിസംബറില്‍ സര്‍വീസുകള്‍ നടത്താന്‍ റിസര്‍വ് പൈലറ്റുമാര്‍ ഉണ്ട്. കോണ്‍ട്രാക്റ്റില്‍ പറഞ്ഞതിന്റെ 150 ശതമാനം അധികം തുക പൈലറ്റുമാര്‍ക്ക് നല്‍കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ശ്രമിക്കുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു.

വാഷിംഗ്ടണ്‍: ശത്രുരാജ്യങ്ങളിലും സുഹൃദ്ബന്ധമുള്ള രാജ്യങ്ങളില്‍ പോലും ചാരന്‍മാരെ നിയോഗിക്കുന്നത് ശക്തമായ ഇന്റലിജന്‍സ് സംവിധാനമുള്ള രാജ്യങ്ങളുടെ പതിവാണ്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഏജന്റുമാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് ഇത്തരം സംവിധാനങ്ങള്‍ അത്ര എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അടുത്ത തലമുറ ഇന്റലിജന്‍സിന് ജനിതക സാങ്കേതിക വിദ്യയെ ആശ്രയിക്കുകയാണ് അമേരിക്കന്‍ സേന. ജനിതക മാറ്റം വരുത്തിയ ചെടികളാണ് പുതിയ ആയുധം.

ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി ഇതിനായി ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ സേനയുടെ സാങ്കേതിക വളര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഡിഎപിആര്‍എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഏജന്‍സിയാണ്. മുമ്പ് സോവിയറ്റ് യൂണിയന്‍ ആണവ പരീക്ഷണ നിരോധന ഉടമ്പടി ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഭൂകമ്പമാപിനികളും ഉപഗ്രഹങ്ങളും ക്രമീകരിച്ച ചരിത്രവും ഈ ഏജന്‍സിക്കുണ്ട്.

ചില രാസവസ്തുക്കളെയും അപകടകരമായ സൂക്ഷ്മജീവികളെയും റേഡിയേഷനുകളെയും തിരിച്ചറിയാനുള്ള ചെടികളുടെ കഴിവിനെയാണ് ഇവിടെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നത്. ചെടികളില്‍ ആവശ്യമായ, ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ അവ ഏതൊക്കെ വിധത്തിലുള്ള ഭീഷണികളെ തിരിച്ചറിയുമെന്ന് നിര്‍ണ്ണയിക്കാന്‍ സാധിക്കും. അവ ഭൂമിയിലോ ആകാശത്തോ ബഹിരാകാശത്തോ സ്ഥാപിക്കുന്ന സെന്‍സറുകളിലൂടെ നിരീക്ഷിക്കാനും കഴിയുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിനെതിരെ ലൈംഗികാരോപണവുമായി ഒരു നടി കൂടി രംഗത്ത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ബുഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചതെന്ന് നടിയായ ജോര്‍ദാന ഗ്രോള്‍നിക്ക് പറഞ്ഞു. ഹീതര്‍ ലിന്‍ഡ് എന്ന നടി ബുഷിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുഷ് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.

2016 ആഗസ്റ്റിലാണ് തന്നെ ബുഷ് കയറിപ്പിടിച്ചതെന്നാണ് ഗ്രോള്‍നിക്ക് ആരോപിക്കുന്നത്. മെയിനില്‍ ഒരു നാടകത്തിന്റെ ഇടവേളിയില്‍ ബുഷ് ബാക്ക് സ്റ്റേജില്‍ എത്തി. നാടകത്തിലെ നടീനടന്‍മാര്‍ ബുഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുന്‍ പ്രസിഡന്റ് തന്റെ പിന്നില്‍ കൈവെച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ ഗ്രൂപ്പ് ഫോട്ടോ ഗ്രോള്‍നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ബുഷ് സാധാരണ മട്ടില്‍ ഇങ്ങനെ ചെയ്യാറുള്ളതാണെന്നും ദുരുദ്ദേശ്യത്തോടെയല്ല അപ്രകാരം ചെയ്യുന്നതെന്നുമാണ് മുന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു. ജോര്‍ജ് ബുഷ് ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയിട്ടുള്ളതാണെന്നും വക്താവ് പറഞ്ഞു. 2014ല്‍ നടന്ന സംഭവത്തിലാണ് ഹീതര്‍ ലിന്‍ഡ് ആരോപണം ഉയര്‍ത്തിയത്. ത

RECENT POSTS
Copyright © . All rights reserved