സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുമ്പോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർക്കാർ വീണ്ടും ഒന്നിക്കുന്നു.
“ഒരുമിക്കാം സ്നേഹം പങ്കുവയ്ക്കാം അഭിമാനത്തോടെ ഒത്തുചേരാം” എന്ന ആപ്തവാക്യവുമായി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം കെറ്ററിംങ്ങ് അറിയിച്ചു. ഒക്റ്റോബർ 21 വെള്ളിയാഴ്ച കെറ്ററിംങ്ങ് ജനറൽ ഹോസ്പിറ്റൽ സോഷ്യൽ ക്ലബ്ബിൽ കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ ജോസ് വടക്കേക്കര സംഗമത്തിന് തുടക്കംകുറിക്കും.
മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം കെറ്ററിംങ്ങ് അറിയിച്ചു. ഒക്ടോബർ 22 ആം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി വരുന്ന ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് സ്റ്റീഫൻ, വാർഡ് മെമ്പർ തങ്കച്ചൻ സാർ എന്നിവർ ഒക്ടോബർ 19 ആം തീയതി യുകെ എയർപോർട്ടിൽ എത്തിച്ചേരും. ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളുമായി ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് പാൻഡമിക്കിന് ശേഷം കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി മാറും എന്ന് ഉറപ്പ്.
ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ
ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബിജു കൊച്ചികുന്നേൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർഡിനേറ്റേഴ്സ് ആയി ശ്രീ ബിനു മുന്ധീകുന്നേൽ, സ്റ്റീഫൻ തറക്കനാൽ, ജോമി കിഴക്കേപ്പുറത്ത്, ഷിൻസൺ വഞ്ചിന്താനത്ത്, അജോ എലവുങ്കൽചാലിൽ, മാത്യു സ്റ്റീഫൻ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമ ത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ ബിജു കൊച്ചികുന്നേൽ അറിയിച്ചു.
Leave a Reply