പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രതിനിധികൾ. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ്‌ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബിഷ​​​പ്പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന് പു​​​റ​​​മെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ബ​​​ത്തേ​​​രി ബി​​​ഷ​​​പ്പു​​​മാ​​​യ ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച് ബി ​​ഷ​​​പ്പു​​​മാ​​​യ ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രും ‌സി​​​ബി​​​സി​​​ഐ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച 45 മി​​​നി​​​റ്റോ​​​ളം നീ​​​ണ്ടു. കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി​​​യും തൃ​​​ശൂ​​​ർ എം​​​പി​​​യു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ സ​​​ഹ​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കാ​​​തെ പോ​​​യ​​​തെ​​​ന്ന് സി​​​ബി​​​സി​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി.