സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ഫാ.പോളച്ചന്‍ നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക് തയാറായി. ബൈബിളിലെ സംഭവങ്ങളും, അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും, ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ആണ് ആയിരത്തി ഇരുന്നൂറോളം പേജുകള്‍ ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്. 2,26,608 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്തകം വിപണിയില്‍ എത്തിയിരിക്കുന്നത്.
1960 മാര്‍ച്ചില്‍ പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ പതിനാലോളം ഇടവകകളില്‍ സേവനം ചെയ്തു. വടവാതൂര്‍ സെമിനാരിയില്‍ തിയോളജി അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. നാല്പത്തിമൂന്ന് വര്‍ഷത്തെ അജപാലന ശുശ്രൂഷകള്‍ക്ക് ശേഷം മുട്ടുചിറ വിയാനി ഹോളില്‍ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്. അദ്ദേഹം രചിച്ച അന്‍പതാമത്തെയും അവസാനത്തെയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം. ഇക്കഴിഞ്ഞ മാസമാണ് പോളച്ചന്‍ സ്വര്‍ഗ്ഗപിതാവിന്റെ സന്നിധിയിലേക്ക് യാത്ര ആയത്.
പോളച്ചന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് പൗളിന്‍ ചാരിറ്റി ട്രസ്റ്റ് എന്ന പേരില്‍ ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുകയും. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്ര്യത്തിലും രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും വിനിയോഗിക്കുക.
മാഞ്ചസ്റ്റര്‍ മലയാളിയും പോളച്ചന്റെ സഹോദരനുമായ തോമസ് സേവ്യര്‍ എന്ന ഉമ്മച്ചന്‍ നായ്ക്കരകുടിയാണ് ട്രസ്റ്റിന്റെ പ്രഥമ പ്രസിഡണ്ട്. അരുണ്‍ കലയംകുന്നേല്‍ കുറുപ്പന്തറ ആണ് സെക്രട്ടറി.
പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
തോമസ് സേവ്യര്‍ (യുകെ) : 07535711193
0091 8921639320, 0091 9447946481 ( INDIA)
Leave a Reply