ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടക്കുന്ന ആവേശകരമായ ടെസ്റ്റ് മത്സരം ക്ഷണനേരത്തേക്കു കണ്ടെന്നാണു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം സ്റ്റേഡിയം ഉൾപ്പെടുന്ന ചെന്നൈ നഗരത്തിന്റെ ചിത്രവും മോദി പങ്കു വച്ചു. സൂക്ഷിച്ചു നോക്കിയാൽ ഗ്രൗണ്ടിലെ ചില താരങ്ങളെയും കാണാം.
വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയത്. തമിഴ്നാട് സന്ദർശനത്തിന് ശേഷം വിമാനത്തിൽ കൊച്ചിയിലെത്തി. ഓസ്ട്രേലിയയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നേരത്തേ അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ കഠിനാധ്വാനവും ഒരുമിച്ചുള്ള പ്രവർത്തനവും പ്രചോദനമേകുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Leave a Reply