സേവനത്തിന്റെ 20 വർഷം പിന്നിടുന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ലിവർപൂൾ ലിമ ഇന്ത്യയുടെ സ്വാതന്ത്ര്യംത്തിന്റെ 75 വർഷം അഘോഷിച്ചു.ലിമക്ക് വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫ് പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നോടൊപ്പം മേഴ്‌സി സൈഡിൽ പുതിയതായി എത്തിയവർക്കും, പഴയവർക്കും ഒരുമിക്കാനും വേണ്ടി ഒരുക്കിയ മീറ്റ് ,ഗ്രീറ്റ് ആൻഡ് ട്രീറ്റ് എന്ന പരിപാടിയും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയിൽ യുകെയിലെ മോർട്ടഗേജ് & ഇൻഷുറൻസ് മേഖലയിൽ പരിണിതപ്രജ്ഞമായ ലൈഫ് ലൈൻ പ്രൊട്ടക്ട് കമ്പനിയുടെ മോർട്ടഗേജ് അഡ്വൈസർ ശ്രീമതി ഓക്സീന മരിയം ക്ലാസ്സുകൾ നയിച്ചു. യുകെ എഡ്യൂക്കേഷൻ സിസ്റ്റം ക്ലാസുകൾ ശ്രീ സെബാസ്റ്റ്യൻ ജോസഫും, നഴ്സിങ് മേഖലയിലെ കരിയർ ഗ്രോത്ത് ഓപ്പർച്യുണിറ്റിസ് കരിയർ ക്ലാസുകൾ ശ്രീമതി പ്രിൻസി സന്തോഷും നയിച്ചു.യുക്മ (UUKMA) യെ പ്രതിനിധീകരിച്ച് ശ്രീ മാത്യു അലക്സാണ്ടറും ,വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ച് ശ്രീ ലിതേഷ് രാജ് തോമസും സംസാരിച്ചു.തുടർന്ന് സംഗീത നിശയും ഡിന്നറും എല്ലാവരും ആസ്വദിച്ചു. ലിമയുടെ ഓണാഘോഷം സെപ്റ്റംബർ 10 ന് അരങ്ങേറും .