കഴിഞ്ഞ 8 വർഷത്തോളമായി ബെർമിങ്ങഹാമിലെ അക്കോക്സ്ഗ്രീനിൽ താമസിക്കുന്ന സുഹൃത്തുക്കൾ ഒന്നിച്ചു തുടക്കം കുറിച്ച വളരെ സജീവമായിട്ടുള്ള കലാ സാംസകാരിക സംഘടന ആണ് (നുരയും പതയും ക്ലബ്, ) തങ്ങളുടെ ക്ലബിന്റെ സ്ഥാപക നേതാവ് ആയ ( റെജി വർഗീസ്) യുകെയിലെ വളരെ പ്രശസ്തമായ മലയാളി അസോസിയേഷൻ (BCMC ) പ്രസിഡന്റ് ആയതിന്റെ സന്തോഷത്തിലാണ് ക്ലബ് മെംബേഴ്സ്. യുകെയിലെ തന്നെ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസോസിസേഷൻ ആണ് ബർമിംഗ്‌ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC). റെജി വർഗീസിന്റെ നേതൃ പാടവത്തിനും സംഘടനാ ശേഷിക്കുമുള്ള അംഗീകരമായിട്ടാണ് അദ്ദേഹത്തിന്റെ ഈ പദവിയെ പ്രിയ സുഹൃത്തുക്കൾ നോക്കി കാണുന്നത്. തങ്ങളുടെ പ്രിയ സുഹൃത്തിന്റ സ്ഥാനലബ്ധിയിൽ വളരെ വിപുലമായ ആഘോഷമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 25-ാം തീയതി ക്ലബ് ഹാളിൽ വൈകിട്ട് 7 മണിക്ക് നടത്തുന്ന ആഘോഷപരിപാടിയിൽ
ക്ലബ് പ്രസിഡന്റ് റെജി വർഗീസിനെ പൊന്നാട അണിയിച്ചു സ്വീകരിക്കും. തുടർന്ന് നടക്കുന്ന പരിപാടികളിൽ എല്ലാ മെംബേഴ്സിന്റെയും കലാപരിപാടികളും സ്നേഹവിരുന്നുമായി ഈ അവസരം ഒരു ആഘോഷമാക്കുവാനുള്ള തയാറെടുപ്പിലാണ് നുരയും പതയും ക്ലബ് അംഗങ്ങൾ എല്ലാവരും .











Leave a Reply