ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. അതായത്, പ്രവാസികൾക്ക് ഇന്ത്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ തങ്ങിയാൽ എൻആർഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു.
ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങൾ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകൾ എടുത്തു കളഞ്ഞെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായാണ് എൻആർഐ പദവിയിലുള്ളവർക്ക് പുതിയ വ്യവസ്ഥ നിലവിൽ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്‌ഷൻ 6 ഭേദഗതി ചെയ്യും. . 2021–22 അസസ്മെന്റ് വർഷം മുതൽ നടപ്പാകും.
പ്രവാസികളിൽനിന്ന് നികുതി പിരിക്കാനുള്ള നടപടിയോട് കടുത്ത പ്രതിഷേധമാണ് പ്രവാസികളിൽനിന്ന് ഉണ്ടായിരിക്കുന്നത്
Leave a Reply