ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യു കെ യിൽ കുടിയേറിയ എല്ലാവരും 2023 ജൂൺ 24 ന് ശനിയാഴ്ച ബർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹൃദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു. കഴിഞ്ഞ ജനുവരി 14ന് കൂടിയ ക്രിസ്മസ്, ന്യൂ ഇയർ കൂട്ടായ്‌മയിൽ 2023ജൂൺ 24ന് ശനിയാഴ്ച ബിർമിങ്ങാമിൽ വച്ചു വാർഷികസമ്മേളനം നടത്താൻ തീരുമാനിച്ചു.ഈ വാർഷികസമ്മേളനത്തിന്റെ വിജത്തിനായി വിവിധ കമ്മറ്റികൾ നിലവിൽവന്നു.ഏരിയ കോഓർഡിനേറ്റേഴ്സായി നോട്ടിൻഹാമിൽ നിന്നും ബാബു ഔസേപ്പും, ലണ്ടനിൽ നിന്നു ഷീജോ മൽപ്പാനും, മാഞ്ചസ്റ്ററിൽ നിന്നു ഷൈജി ജോയും, ടെൽഫോഡിൽ നിന്നു ഷാജു മാടപ്പിള്ളിയും,വാൾസാളിൽ നിന്നു സൈബിൻ പാലാട്ടിയും, ബിർമിങ്ങാമിൽ നിന്നു ഷാജു ഔസേപ്പിനെയും ചുമതലപ്പെടുത്തി. ഈ വർഷത്തെ പ്രോഗ്രാം കോ ഓർഡിനേറ്റഴ്സായി ടാൻസി പാലാട്ടി, ഷൈബി ബാബു, സിനി ബിജു എന്നിവരെ ചുമതലപ്പെടുത്തി. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദമായി ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

Hall Address
24 JUNE 2023 10 am to 7 pm
Aldridge Community Centre,
Walsall,
WS9 8AN.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ, ലണ്ടൻ-07421264097.
സെക്രട്ടറി ഷാജു മാടപ്പിള്ളി, ടെൽഫോഡ് -07456417678.
ട്രഷറർ ദീപ ഷാജു, ബിർമിങ്ങ്ഹാം -07896553923.