ചാലക്കുടി മേഖലയിൽ നിന്നും, യുകെയിൽ കുടിയേറിയ എല്ലാവരും 2020ജൂൺ 27ന് ശനിയാഴ്ച ബിർമിംഗ്ഹാം അടുത്തുള്ള വൾസാലിൽ സംഗമിക്കുന്നു. നാടിന്റെ, നൊമ്പരങ്ങളും, സ്മരണകളും, പങ്കുവെക്കാനും, സൗഹാർദ്ദം പുതുക്കാനും ഈ കൂട്ടായ്‌മ ഹേതുവാകുന്നു എന്നുള്ളത് അഭിമാനാര്ഹമാണ്. കഴിഞ്ഞ ഡിസംബർ 28ന് കൂടിയ ക്രിസ്മസ് &ന്യൂ ഇയർ കൂട്ടായ്‌മയിൽ വച്ച് 2020 ജൂൺ 27ശനിയാഴ്ചയിലെ എട്ടാമതു വാർഷിക സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ നിലവിൽവന്നു. അന്നേദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം 6മണി വരെയാണു കലാസാസ്‌കാരികസമ്മേളനo ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്. ഈ കലാവിരുന്നിലേക്കു എല്ലാവരെയും ഒരിക്കൽകൂടി ഹാർദ്ദമായി സ്വാഗതം ചെയിതുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളുമായി ബന്ധപ്പെടേണമെന്ന് താൽപ്പര്യപെടുന്നു.
പ്രസിഡന്റ് സൈബിൻ പാലാട്ടി വാൾസാൽ 07411615189
സെക്രട്ടറി ബിജു അമ്പൂക്കൻ വാൾസാൽ 07903959086
ട്രെഷരാർ ഷൈജി ജോയ് 07846792989.




Leave a Reply