ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സിണോയ്ക്ക് തോൽവി. ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസാണ് കരുത്തരായ ബാഴ്സയെ തോൽപ്പിച്ചത്. സ്വന്തം മൈതാനതത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ പൗളോ ഡിബാലയാണ് യുവന്റസിന്റെ വിജയശിൽപ്പി. ഇതോടെ രണ്ടാം പാദ മത്സരത്തിൽ 4 ഗോളുകൾ തിരിച്ചടിച്ചാൽ മാത്രമെ ബാഴ്സയ്ക്ക് സെമിയിൽ പ്രവേശിക്കാനാകു.
യുവന്റസിന്രെ തട്ടകത്ത് നടന്ന മത്സരത്തിന്റെ ഏഴം മിനുറ്റിൽ തന്നെ ബാഴ്സയുടെ വലയിൽ പന്തെത്തി. മെസിയുടെ പിൻഗാമി എന്ന് ഖ്യാതിയുളള യുവതാരം പോളോ ഡിബാലയാണ് ബാഴ്സിലോണയുടെ വലകുലുക്കിയത്. പെനാൽറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്ന് തൊടുത്ത നിലംപറ്റിയുള്ള ഷോട്ട് ബാഴ്സ ഗോൾകീപ്പറെ കീഴടക്കുകയായിരുന്നു. 22 മിനുറ്റിൽ തകർപ്പൻ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് ഉയർത്തി. എന്നാൽ ഗോൾ മടക്കാൻ ബാഴ്സ കിണഞ്ഞു. ശ്രമിച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഇനിയേസ്റ്റയും , നെയ്മറും പാഴാക്കിയത് ബാഴ്സയക്ക് വിനയായി. കളിയുടെ 55 മിനുറ്റിൽ കോർണ്ണർ കിക്കിൽ തലവെച്ച് ജോർജ്ജിയോ ചില്ലൈനി യുവന്റസിന്റെ വിജയം പൂർത്തിയാക്കി.
ഈ തോൽവിയോടെ പ്രീക്വാർട്ടറിൽ പിഎസ്ജിക്ക് എതിരെ നേരിട്ട അതേ സാഹചര്യത്തിൽ ബാഴ്സ എത്തിയിരിക്കുകയാണ്. പിഎസ്ജിക്ക് എതിരെ ആദ്യ പാദത്തിൽ 4 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ബാഴ്സ ജയിച്ചുകയറിയത്. യുവന്റസിന് എതിരെയും ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തിയാൽ മാത്രമെ ബാഴ്സയ്ക്ക് സെമി ബർത്ത് നേടാനാകു.
Leave a Reply