ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരായ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറി. നിശ്ചിത 50 ഓവർ പൂർത്തിയാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ക്വിന്റൺ ഡി കോക്ക് അർധസെഞ്ചുറി നേടി.

 

ഓപ്പണർമാരായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കും ഹാഷിം അംലയും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അശ്വിന്റെ ബോളിൽ ധോണിയുടെ ക്യാച്ചിലൂടെ അംലയാണ് (35) ആദ്യം പുറത്തായത്. പിന്നാലെ 53 റൺസെടുത്ത ഡി കോക്കിനെ ജഡേജയും പുറത്താക്കി. എബി ഡിവില്ലിയേഴ്സും (16), ഡേവിഡ് മില്ലറും (1) റൺഔട്ടിലൂടെ കളംവിട്ടു. ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഡു പ്ലെസിസും (36) വീണതോടെ ദക്ഷിണാഫ്രിക്കൻ നിര തകർന്നു.

Image result for icc-champions-trophy-india-south-africa-match

പിന്നീട് ഇറങ്ങിയ ക്രിസ് മോറിസ് (4), ആൻഡിലേ ഫെലൂക്വായോ (4), റബാദ (5), മോൺ മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഡുമിനി 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും ഭുവനേശ്വർ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഇന്നത്തെ മൽസരം ഇരുടീമുകൾക്കും നിർണായകമാണ്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ഇ​ന്നു ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സം സെ​മി​യി​ലെ​ത്താം. മ​ഴ​മൂ​ലം ക​ളി മു​ട​ങ്ങി​യാ​ൽ റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ സെ​മി​യി​ലെ​ത്താ​നാ​കൂ. നി​ല​വി​ൽ റ​ണ്‍ റേറ്റി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് മു​ന്നി​ൽ.

Image result for icc-champions-trophy-india-south-africa-match

ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു. ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്.