ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, തോപ്രാംകുടി അസീസി സന്തോഷ് ഭവന് (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി നടത്തിയ ക്രിസ്തുമസ് ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1600 പൗണ്ടായിരുന്നു. എന്നാല്‍ നാട്ടിലേക്കു പോകുന്നതിനു മുന്‍പ് രണ്ടു സുഹൃത്തുക്കള്‍ മാര്‍ട്ടിന്റെ കൈവശം കൊടുത്ത 150 പൗണ്ട് ഉള്‍പ്പെടെ 1750 പൗണ്ട് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പഞ്ചായത്തു മെമ്പര്‍ നോബിള്‍ ജോസഫ് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ പ്രദീപ് സെബാസ്റ്റയന്‍,,ഡോക്ടര്‍ പാപ്പച്ചന്‍ ജോര്‍ജ്, സജിമോന്‍ ഇലവുങ്കല്‍ സാബു ജോര്‍ജ്, ഷൈന്‍ തൊടുകയില്‍, ഇംഗ്ലണ്ടില്‍ നിന്നെത്തിയ മാര്‍ട്ടിന്‍ കെ. ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല എല്ലാവരെയും മനുഷ്യരായിക്കണ്ട് സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല.

2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ച് കേരള മുഖ്യമന്ത്രിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ്, മാര്‍ട്ടിന്‍ കെ. ജോര്‍ജ്, മനോജ് മാത്യു, ഡിജോ ജോണ്‍, ജെയ്‌സണ്‍ തോമസ്, ആന്റോ ജോസ്, എന്നിവരാണ്.

ഈ വര്‍ഷം മാത്രം 5350 പൗണ്ട് യുകെ മലയാളികളില്‍ നിന്നും പിരിച്ച് നാട്ടിലെ പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച മുഴുവന്‍ യുകെ മലയാളികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇതുവരെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് മുപ്പതു ലക്ഷം രൂപ പിരിച്ച് നാട്ടിലെ ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമാനമുണ്ട്

കഴിഞ്ഞ വര്‍ഷം നാട്ടില്‍പോയ സന്‍ഡര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് തോപ്രാംകുടി അസ്സിസി സന്തോഷ് ഭവന്‍ സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു. ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.