ടോം ജോസ് തടിയംപാട്
ചേര്‍ത്തല മുനിസിപാലിറ്റി 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപണിചെയ്തു രണ്ടു പെണ്‍കുട്ടികളും ഭാരിയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു ഇനി അകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രി കിടക്കയിലെ ദയനിയ അവസ്ഥകണ്ടു മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്കു ജന്മനാല്‍ തന്നെ കേള്‍വിയില്ല അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത് ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാരൃ ആന്‍സി തളരുകയാണ് നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് അകെണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹാമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485 ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്.
ഇടുക്കി ചുരുളിയിലുള്ള ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുംബത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടും കൂടി വിറ്റു ഇപ്പോള്‍ ഭാര്യ സഹോദരിയുടെ കൂടെ താമസിക്കുന്നു.
ഇനി ഒരു ഓപ്പറേഷന്‍ കൂടി വേണം. കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിനു ഇപ്പോള്‍ മകനെ ശുശ്രുഷി ക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534. ഡെനിഷ് മാത്യവിന്റെ ഫോണ്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞികുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി രോഗിയായ അമ്മ ഒരു മകനുള്ളത് പൊളിടെക്‌നിക്കല്‍ സ്‌കൂളില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു. കയറികിടക്കാന്‍ ഒരു വീടുപോലുമില്ല ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി. വി. എന്ന വിട്ടമ്മയുടെ അവസ്ഥ. അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനുമുന്‍പ് നനയാതെ കയറികിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ് ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടുപണിതുകൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട് അവരെ സഹായിക്കുന്നതിനുംകൂടി വേണ്ടിയാണു ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നതു ഇവരെ സഹായിക്കണം എന്ന അഭൃര്‍ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്നാ സാമൂഹിക പ്രവര്‍ത്തകനാണ് അദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526 ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538 നിങ്ങള്‍ തരുന്ന സഹായം ഇവര്‍ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
‘ദാരിദ്രം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു’, ജീവിതത്തില്‍ പട്ടിണിയും കഷ്ട്ടപാടും അറിഞ്ഞ യുകെയിലേക്ക് കുടിയേറിയ മലയാളികളുടെ കൂട്ടായ്മയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്. തങ്ങളെപോലെ ജീവിതഭാരവുമായി കാലിടറി നീങ്ങുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 2004ല്‍ കേരളത്തില്‍ ഉണ്ടായ സുനാമിക്ക് 110000 രൂപ പിരിച്ചു അന്നു മുഖൃമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, സ്ഥലകാലഭേതമേന്യയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ് ഞങ്ങള്‍ മൂന്നുപേരുടെ പേരിലാണ് ബാങ്ക് അക്കൗണ്ട്.
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..
Leave a Reply